വിവാഹത്തിനു മുമ്പേയുള്ള ഒരു ബന്ധവും അവൾ അനുവദിക്കില്ല എന്ന് തന്നെ വിനായകനോട് കട്ടായം പറഞ്ഞിരുന്നു….

(രചന: മഴമുകിൽ)

മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ മാടിയൊരുക്കി അവൾ ആകടൽ തീരത്ത് അങ്ങനെ ഇരുന്നു….

ഇതിനുമുമ്പ് ഇങ്ങനെയുള്ള സായാഹ്നങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നവനെ കുറിച്ച് ഓർക്കുമ്പോൾ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു….

വിനായകൻ അവൻ തന്റെ എല്ലാമായിരുന്നു……. പലരും അവന്റെ സ്വഭാവത്തെക്കുറിച്ച് മോശമായി പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽപോലും താൻ അതൊന്നും ചെവിക്കൊണ്ടില്ല കണ്ണുകൊണ്ട് കാണുന്ന സത്യങ്ങളെ ഉൾക്കൊള്ളാൻ ആയിരുന്നു എപ്പോഴും ഇഷ്ടം…

അതുകൊണ്ട് തന്നെയാണ് അവനെ കണ്ണടച്ച് വിശ്വസിച്ചതുംകൂടെ കൂട്ടിയതും…പക്ഷേ വളരെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞു അവൻ കൊണ്ടുനടക്കുന്ന ഒരുപാട് പെൺകുട്ടികളിൽ ഒരാളായിരുന്നു താനെന്ന്….

അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ലിനെ അർത്ഥമുള്ളതാക്കി കൊണ്ടുള്ളതായിരുന്നു ഓരോ ദിവസങ്ങളും..

അച്ഛൻ ഒരു ചെറിയ പീടികയുണ്ട് അതിൽ നിന്ന് കിട്ടുന്ന വരുമാനവും, അമ്മയുടെ തുന്നൽപ്പണിയിലെ വരുമാനവും, പിന്നെ എന്റെ ചെറിയ ജോലിയുടെ വരുമാനവും എല്ലാം കൊണ്ട് വളരെ സന്തോഷകരമായി കഴിഞ്ഞിരുന്ന കുടുംബം….

ഞാൻ ജോയിൻ ചെയ്ത് ഏകദേശം രണ്ടു മാസം കഴിയുമ്പോഴാണ് വിനായകൻ ഞങ്ങളുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്നത്.

ഒറ്റനോട്ടത്തിൽ തന്നെ ആർക്കും അവനെ ഇഷ്ടപ്പെട്ടു പോകും. അവന്റെ ചുണ്ടിലെ ചിരി തന്നെയായിരുന്നു അവന്റെ ഏറ്റവും വലിയ പ്രത്യേകത ആരെയും കീഴടക്കാൻ കഴിയുന്ന ഒരു ചിരി…

സഹപ്രവർത്തകരെല്ലാം അവനുമായി കമ്പനി കൂടാൻ ശ്രമിക്കുമ്പോഴും താൻ മാത്രം അതിൽ നിന്നും ഒഴിഞ്ഞു നിന്നു…

അല്ലെങ്കിൽ തന്നെ ഓഫീസിലെ ഒരു വിധപ്പെട്ട കോഴികളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുന്ന ഒരാൾ ഞാൻ മാത്രമാണ്….

സീനിയർ സൂപ്രണ്ട് വരെ കളിയാക്കും മൃണാളിനി മാത്രം ആരോടും ഒന്നും സംസാരിക്കുകയില്ല..

ഓഫീസിൽ വരും കൃത്യമായി ജോലി ചെയ്യും പോകുമെന്ന്. ഇത്രയും ആത്മാർത്ഥതയുള്ള ഒരു സ്റ്റാഫിനെ എന്റെ ഓഫീസിൽ കിട്ടിയല്ലോ എന്ന് പറഞ്ഞാണ് കളിയാക്കൽ കൂടുതലും…

ബാക്കിയുള്ളവർ എല്ലാവരും അത് ഏറ്റുപിടിക്കുമ്പോൾ പ്യൂൺ കുമാരേട്ടൻ എപ്പോഴും പറയും പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണം അത് ആവോളം മൃണാളിനി കൊച്ചിന് ഉണ്ട്..

ഒരുപാട് അടക്കം ഒതുക്കും കൂടുന്നവരെയാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്… രമാദേവി ചേച്ചി അതിനു എന്നെ ഒന്ന് കുത്തി….

എന്തിനാ രമ കൊച്ചേ വെറുതെയാ മൃണാളിനിയുടെ മേട്ടു കേറാൻ പോകുന്നത്, അതിന്റെ പാടു നോക്കി ജോലി ചെയ്തുകൊണ്ടിരിക്കയല്ലേ.

നിങ്ങളുടെ ആരുടെയും കാര്യത്തിൽ ഇടപെടാൻ വരുന്നില്ലല്ലോ, പിന്നെന്തിനാ കിട്ടുമ്പോൾ കിട്ടുമ്പോൾ ആ കൊച്ചിനെ ഇങ്ങനെ കുത്തുന്നത്…

കുമാരേട്ടൻ അസഹിഷ്ണുതയോടെ പറഞ്ഞ് അവിടെ നിന്നും പുറത്തേക്ക് പോയി….

അല്ലെങ്കിലും കുമാരന്റെ മാനസപുത്രി അല്ലേ മൃണാളിനി അയാൾക്ക് മക്കളില്ലെന്ന് പറഞ്ഞ് കാണുന്നവരൊക്കെ അയാളുടെ മക്കളാണ്…

മൃണാളിനെ അതിനൊന്നും മറുപടി പറയില്ല.. അതാണ് അവളുടെ പ്രകൃതം..വിനായകൻ എല്ലാവരോടും കളി തമാശകൾ പറഞ്ഞു നടക്കും ഒരിക്കൽപോലും മൃണാളിനിയുടെ അതിന് ശ്രമിച്ചിട്ടില്ല..

അവൾ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു എല്ലാവരോടും അയാളുകൾ തമാശകൾ പറയുന്നുണ്ട് പക്ഷേ തന്നെ മാത്രം ഒഴിവാക്കുന്നു….

ശ്രീ സഹജമായ അസൂയയോട് കൂടിയാണ് പിന്നീട് അയാളെ നോക്കുന്നത്.മറ്റുള്ളവരോട് ഒക്കെ ചിരിച്ച് സന്തോഷിച്ച് വർത്തമാനം പറയുന്നു..

കമ്പനിയിലെ മറ്റ് കോഴികളെല്ലാം തന്നെ അവളോട് സംസാരിക്കാൻ മത്സരമാണ്.. എന്നിട്ടും അയാൾ മാത്രം ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ….

വിനായകന്റെ അടവാണ് അതെന്ന അറിയാനുള്ള പക്വത ആ പെണ്ണിന് ഇല്ലാതെ പോയി…..

ഒരിക്കൽ കമ്പനിയിൽ നിന്നിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴ കുടയാണെങ്കിൽ എടുക്കാനും മറന്നു പോയി…

വിനായകൻ കാറിലാണ് വരുന്നത് അയാൾ ചിലർക്കൊക്കെ ലിഫ്റ്റ് കൊടുക്കും എന്ന് പറയുന്നു.. രമ ചേച്ചിയും.. സോണിയും ആദ്യമേ തന്നെ കാറിൽ കയറി സ്ഥാനം ഉറപ്പിച്ചു…

ഇന്നിനി മഴ തോറും എന്ന് തോന്നുന്നില്ല മോളെ വീടെത്തുമ്പോൾ വൈകും നീയും കൂടി വിനായകൻ സാറിന്റെ കാറിൽ കയറി പോകാൻ നോക്ക് കുമാരേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എതിർക്കാൻ വഴിയില്ലായിരുന്നു…..

രമയും സോണിയും എല്ലാം താൻ വരുന്നുണ്ടോ എന്ന ഭാവത്തിൽ നോക്കുകയാണെങ്കിൽ വിനായകൻ മാത്രം മൈൻഡ് പോലും ചെയ്യുന്നില്ല….

കുമാരേട്ടൻ അയാളോട് ഒന്ന് ചോദിക്കുമോ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്ന്…

അതിനിനി പ്രത്യേകിച്ച് ചോദിക്കാൻ എന്തിരിക്കുന്നു മോളെ നീ അങ്ങോട്ട് ചെന്ന് കയറിയേ…

അങ്ങനെ ആദ്യമായി വിനായകന്റെ ഒപ്പം കാറിലേക്ക് കയറി… രമയും സോണിയും വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു ഇടയ്ക്കിടയ്ക്ക് വിനായകൻ അവരെ നോക്കുന്നുമുണ്ട് പക്ഷേ തന്നോട് മാത്രം ആരും ഒന്നും സംസാരിക്കുന്നില്ല…..

അവരെന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ എന്ന ഭാവത്തിൽ പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ടിരുന്നു….

ആദ്യം സോണിയാണ് ഇറങ്ങിയത്… അതുകഴിഞ്ഞപ്പോൾ രമ ചേച്ചിയും വിനായകനുമായി സംസാരം…

അടുത്തതായി രമ ചേച്ചിയുടെ വീടാണ് അത് കഴിഞ്ഞ് പിന്നെയും അര കിലോമീറ്റർ കൂടി പോയാൽ മാത്രമേ എന്റെ വീട് ആവുകയുള്ളൂ…രമ ചേച്ചി മനസില്ല മനസോടെയാണ് വണ്ടിയിൽ നിന്ന് ഇറങ്ങിയത്….

വിനായകൻ സാറേ വേണമെങ്കിൽ ഞാൻ ഒരു കമ്പനി തരാം മൃണാളിനിയെ കൊണ്ടുപോയി വിട്ടിട്ട് സാർ എന്തായാലും ഒറ്റക്കല്ലേ വരുന്നത് അപ്പോൾ എന്നെ ഇവിടെ ഇറക്കിയാൽ മതി…

അതുവേണ്ട രമ ചേച്ചി…. മൃണാളിനി അവിടെ ഇറക്കിയിട്ട് ഞാൻ അതുവഴി അങ്ങ് പോകും എനിക്ക് അതാണ് എളുപ്പം…ഞാൻ പിന്നെ ചേച്ചിയേ ഇങ്ങോട്ട് ഇറക്കുന്നതിന് വേണ്ടി തിരികെ വണ്ടി ഓടിക്കേണ്ട….

രമ ചേച്ചി വേഗം വെട്ടിച്ചിരിഞ്ഞ അകത്തേക്ക് പോയി…വണ്ടി എടുക്കാത്തത് എന്താണ് എന്ന് നോക്കുമ്പോഴേക്കും…

എടോ താൻ എന്നെ വെറുമൊരു ഡ്രൈവർ ആക്കരുത് ഫ്രണ്ടിൽ വന്നിരിക്ക്…

ആദ്യമായാണ് വിനായകൻ എന്നോട് സംസാരിക്കുന്നത് വേഗം പിന്നിലെ ഡോർ തുറന്നു ഇറങ്ങി മുന്നിലേക്ക് വന്നിരുന്നു…

എടോ ഓഫീസിലെ എല്ലാവരും എന്നോട് സംസാരിക്കും താൻ മാത്രമാണ് ഇതുവരെ എന്നോട് സംസാരിക്കാത്തത്…അറ്റ്ലീസ്റ്റ് എന്റെ പേരെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു…

സാറിന്റെ പേര് വിനായകൻ ആണെന്ന് എനിക്ക് അറിയാമല്ലോ പിന്നെന്തിനാ അത് തന്നെ ചോദിക്കുന്നത്…

ഞാൻകരുതി താൻ സംസാരിക്കാത്ത കുട്ടി ആയിരിക്കുമെന്ന് ഇപ്പോഴാണ് ഞാൻ ആ ശബ്ദം ഒന്ന് കേൾക്കുന്നത്…….അത് കേട്ടപ്പോൾ മൃണാളിനിക്ക് ചിരി വന്നു…

അവിടെ തുടങ്ങുകയായിരുന്നു അവർ തമ്മിലുള്ള ഒരു നല്ല സൗഹൃദം… സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുവാൻ കൂടുതൽ സമയം ഒന്നും വേണ്ടിവന്നില്ല……..

ഓഫീസിൽ ആർക്കും ഒരു സംശയവും ഇല്ലാത്ത രീതിയിൽ ആണ് അവരുടെ ബന്ധം തുടർന്നുപോയത്……..കഴിയുന്നതും രണ്ടുപേരും സംസാരിക്കാറില്ല.. കണ്ട ഭാവം പോലും കാണിക്കാറില്ല…

ഓഫീസിൽനിന്ന് ഇറങ്ങി കുറച്ച് അകലെ മാറി പാർക്ക് ചെയ്തിരിക്കുന്ന വിനായകന്റെ കാറിൽ മൃണാളിനിയേ അയാൾ വീട് വരെ എത്തിക്കും അങ്ങനെയാണ് പതിവ്… ഇടയ്ക്ക് കടൽത്തീരത്തിരുന്ന് രണ്ടുപേരും വിശേഷങ്ങൾ പങ്കുവയ്ക്കും…

പക്ഷേ ഒരിക്കൽപോലും വിനായകനെ മൃണാളിനിയോട് മോശമായി പെരുമാറാനുള്ള ഒരു അവസരവും അവൾ ഉണ്ടാക്കിയിരുന്നില്ല…

വിനായകൻ എന്തെങ്കിലും പറഞ്ഞതിന് ശ്രമിക്കുമ്പോഴെല്ലാം മറന്നാളിന് അതിൽ നിന്ന് ഒഴിവാകുമായിരുന്നു അവനെ പിടക്കാത്ത രീതിയിൽ…..

വിവാഹത്തിനു മുമ്പേയുള്ള ഒരു ബന്ധവും അവൾ അനുവദിക്കില്ല എന്ന് തന്നെ വിനായകനോട് കട്ടായം പറഞ്ഞിരുന്നു….

ഒരാഴ്ചയായി വിനായകൻ ഓഫീസിൽ വരുന്നില്ല രമ ചേച്ചിയും എല്ലാവരും തകൃതിയായി അന്വേഷണത്തിലാണ് വിനായകൻ എവിടെ പോയി എന്ന്…

നാട്ടിൽ അമ്മയെ കാണാൻ പോകുമെന്നും വിവാഹ കാര്യമൊക്കെ സംസാരിച്ച് എല്ലാം തീർപ്പാക്കിയിട്ട് വരുമെന്നും മൃണാളിനിയോട്.. വിനായകൻ പറഞ്ഞിരുന്നു.. അതുകൊണ്ട് അവൾ കൂടുതലായി ഒന്നും അന്വേഷിക്കാൻ പോയില്ല….

ഒരുദിവസം ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി ഒരു ദിവസം അനിയത്തി പറഞ്ഞ ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങുന്നതിനായി മൃണാളിനെ ഷോപ്പിംഗ്മാളിലേക്കു പോയി..

എല്ലാം വാങ്ങി തിരിയുമ്പോൾ ആണ് കാണുന്നത് വിനായകനെപ്പോലെ ഒരാളിനെ..
ഒരിക്കൽകൂടി നോക്കുമ്പോൾ കാണുന്നില്ല…

അത്‌ വിനായകൻ അല്ല.. നാട്ടിൽ അല്ലേ പോയത്. പിന്നെ അത് ആരായിരിക്കും ചിന്തകൾ ആ വഴിക്ക് പോയപ്പോൾ എന്തായാലും ഒന്ന് അവിടം വരെ പോകാൻ തന്നെ മൃണാളിനി തീരുമാനിച്ചു….

ഒരിക്കൽ വിനായകനോടൊപ്പം ആ വീട്ടിൽ വന്നിട്ടുണ്ട് അതിന്റെ ചെറിയ ഓർമ്മയിലാണ് എന്തായാലും അവിടെ വരെ പോകാം എന്ന് കരുതിയത്…..

ഓട്ടോ ചെന്ന് വീടിന്റെ മുമ്പിൽ നിൽക്കുമ്പോൾ അകത്താൾ ഉള്ളതായി തോന്നിയില്ല, എന്തായാലും ഇതുവരെ വന്നതല്ലേ എന്ന് കരുതി പോയി നോക്കാൻ തന്നെ തീരുമാനിച്ചു….

വിനായകന്റെ വീട് ചെന്നിറങ്ങുന്നത് വീടിന്റെ പിൻഭാഗത്താണ്.. അതുവഴിയുള്ള വഴിയില് അന്ന് കയറി വന്നത്..

ഇതെന്താ ഈ വഴി വരുന്നത് നേരെ വഴി വരാത്തത് എന്താ എന്ന് ചോദിച്ചപ്പോൾ ആ വീട്ടിലെ ആൾക്കാരുമായി എന്തോ പിണക്കത്തിലാണെന്നും ..

എന്തോ വഴി തർക്കം ആണെന്നും അതുകൊണ്ട് ഈ വഴിയാണ് യാത്രയാണ് എന്നാണ് പറഞ്ഞത്.. അതുകൊണ്ടാണ് മൃണാളിനെയും ആ വഴി തന്നെ തിരഞ്ഞെടുത്തത്…..

പിന്നാമ്പുറത്ത് എത്തിയതും.. അടുക്കള വാതിൽ തുറന്നു കിടക്കുന്നതുപോലെ തോന്നി…

ഒന്ന് തള്ളി നോക്കിയപ്പോൾ വാതിൽ തുറന്നു തോന്നലല്ല എന്ന് മനസ്സിലായി അകത്തേക്ക് കയറി… മുറിയിൽ നിന്ന് അടക്കിപ്പിടിച്ച് ചില ശബ്ദങ്ങൾ കേൾക്കുന്നതുകൊണ്ട് പതിയെ പോയി

ഒരു മുറിയുടെ മുന്നിലെത്തി നിന്നതും അകത്തുനിന്ന് ഒരു ചെറിയ ശ്രീ ശബ്ദം കേൾക്കുന്നു. പരിചയമുള്ള ശബ്ദമായതു കൊണ്ടാണ് ഒന്നുകൂടി ശ്രദ്ധിച്ചത്…

രണ്ടുപേരുടെയും പെരുമാറ്റം ഒക്കെ കാണുമ്പോൾ എന്ത് പച്ച പാവം മിണ്ടാതെ കൊണ്ട് നടന്ന പ്രണയിക്കുകയാണ് അവളെയും പറ്റിക്കാൻ അല്ലേ….

ഞാൻ കൊണ്ട് നടക്കുന്ന പലവളിൽ ഒരുവൾ ആക്കാൻ ആണ് എന്ന് അവൾ അറിയുന്നില്ലല്ലോ.. എത്രയൊക്കെ നോക്കിയിട്ടും കൈക്ക് ഒതുങ്ങി വരുന്നില്ല….

ആരൊക്കെ വന്നു പോയാലും നിന്നോടുള്ള എന്റെ മനസ്സിലെ സ്ഥാനം മറ്റാർക്കും ഇല്ല… അത്രയും ആയപ്പോഴേക്കും മൃണാളിനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല കതകു തള്ളി തുറന്നു അകത്തേക്ക് കയറി…

അപ്പോൾ അവിടെ കണ്ട കാഴ്ചയിൽ അറപ്പ് തോന്നി അവൾ മുഖം തിരിച്ചു… ഓഫീസിലെ ഏറ്റവും വലിയ മാന്യദ്ദേഹമായ രമയും വിനായകനും കൂടി നൂൽ ബന്ധം ഇല്ലാതെയുള്ള.. പ്രകടനമായിരുന്നു….

ഒന്നു നോക്കി അവൾ തിരിഞ്ഞു നിന്നു….നിങ്ങളുടെ തനി നിറം ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായിട്ട് ഞാൻ കരുതുന്നു അത്രയൊന്നും വലിയ പാപം ചെയ്തിട്ടില്ലാത്തതുകൊണ്ടാകും ഇപ്പോൾ എന്റെ കൺമുന്നിൽ ഇത് കാണാൻ കഴിഞ്ഞത്…..

എന്തായാലും ഇന്ന് നേരത്തെ ഇറങ്ങാൻ കഴിഞ്ഞത് നന്നായി. ഒരു സംശയത്തിന്റെ പേരിലാണ് ഇവിടേക്ക് വന്നത്…….

പതുക്കെ നടന്ന് അടുത്തേക്ക് വന്നു… കൈവീശി രമയുടെ കരണത്ത് തന്നെ മാറിമാറി കൊടുത്തു….

കെട്ടിക്കാൻ പ്രായമായ മകളെയും വെച്ചുകൊണ്ട് നിങ്ങൾ കാണിക്കുന്ന ഈ കാമ പേക്കൂത്ത് ഇപ്പോൾതന്നെ നിങ്ങളുടെ ഭർത്താവിനെ അറിയിക്കാനും എന്റെ കയ്യിലെ നിങ്ങളുടെ വീഡിയോ നിങ്ങളുടെ ഭർത്താവിനെ കാണിക്കാനും കഴിവില്ലാഞ്ഞിട്ടല്ല…

ഒരു അവസരം ഞാൻ തരികയാണ് നിങ്ങളുടെ മകളെ ഓർത്ത്….ഇനി ഈ നാണംകെട്ട പരിപാടിക്ക് ഇവന്റെ ഒപ്പം നിങ്ങളെ കണ്ടാൽ….. രമ കയ്യിൽ കിട്ടിയ തുണികൾ എല്ലാം വാരികൊണ്ട് ബാത്റൂമിലേക്ക് ഓടി……

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ഇത്രയും ഒരു നെറികെട്ടവനെ സ്നേഹിച്ചതിന്.. എന്തായാലും എന്റെ മുന്നിലുള്ള നിന്റെ അഭിനയം കലക്കി അതുകൊണ്ടാണല്ലോ ഞാൻ പോലും വീണു പോയത്…..അത്രയും പറഞ്ഞുകൊണ്ട് മൃണാളിനി ഇറങ്ങി പുറത്തേക്ക് പോയി…

നേരെ കടപ്പുറത്ത് വന്നിരുന്നു… ഇത്രയും നാൾ മനസ്സിൽ കൊണ്ടുനടന്നവനെ.. വേരോടെ പറിച്ചെറിഞ്ഞു…. ഒരു പുതിയ തുടക്കത്തിലേക്ക് വീണ്ടും ചൂടുകൾ വച്ചു…

Leave a Reply

Your email address will not be published. Required fields are marked *