സ്വ വ ർ ഗ നുരാഗി ആയ ഭർത്താവിന്റെ ക്രൂരമായ ശാരീരികപീ ഡനം മൂലം തളർന്നു പോയ പാവം പെണ്ണ്… മനസ്സിൽ പ്രിയപ്പെട്ടവനെ ഓർത്തു ഉരുകി ജീവിക്കുന്ന പെണ്ണ്…

എന്നെന്നും എന്റേത് മാത്രം
(രചന: Seena Joby)

“ഇച്ചൂസെ…””എന്താടാ….”””എനിക്ക്… എനിക്ക് നീയില്ലാതെ പറ്റില്ലെടാ ഇച്ചൂസെ.. അഞ്ചു വർഷം മനസ്സിൽ കൊണ്ടു നടന്ന പ്രണയം ഇന്നത്തോടെ നിർത്തി നാളെമുതൽ മറ്റൊരുവന് ഇടം കൊടുക്കാൻ പാകത്തിന് വിശാലമല്ല എന്റെ മനസ്…

ഒത്തിരി സ്വപ്നം നെയ്തു കൂട്ടിയിട്ട് ഇപ്പോൾ… ഞാൻ… ഞാനെങ്ങനെ ആടാ മറ്റൊരുവന്റെ ജീവിതത്തിൽ കടന്നു ചെല്ലുന്നത്…

നിന്റെ സ്വരം കേൾക്കാതെ ഈ അഞ്ചു വർഷത്തിൽ ഒരു ദിവസം പോലും ഞാനുണർന്നിട്ടുമില്ല ഉറങ്ങിയിട്ടുമില്ല… നമുക്ക്…. ഒളിച്ചു പോയ്‌ ജീവിക്കാൻ പോലും പറ്റുന്നില്ലല്ലോ..

മാതാപിതാക്കളെ കൊ ല യ്ക്ക് കൊടുത്തിട്ട് പിന്നെ ഒരു ജീവിതം ഉണ്ടാവില്ല എനിക്ക്… ഞാൻ… ഞാനങ്ങു പൊക്കോട്ടെടാ… നിന്റെ ബാധ്യത തീരുമ്പോൾ എന്റെ അടുത്തേക്ക് വന്നാൽ മതി…

നീ എന്നിൽ നിന്നകന്നാൽ ആ നിമിഷം മുതൽ ഞാൻ വെറും ജഡമാണ്.. പിന്നെ ജീവൻ കൂടെ പോയാലും എനിക്ക് ഒന്നൂല്ല…””

തന്റെ ഷർട്ട്‌ ശിഖയുടെ കണ്ണുനീരാൽ കുത്തിരുന്നത് അറിഞ്ഞെങ്കിലും റോയ് നിസ്സഹായനായിരുന്നു..

ഒരിക്കലും നിറഞ്ഞു കാണാൻ ആഗ്രഹിക്കാത്ത ആ മിഴികൾ നിർത്താതെ പെയ്യുന്നത് തന്റെ നെഞ്ചിൽ കനൽ കോരി നിറച്ചു കൊണ്ടാണെന്നു അറിഞ്ഞിട്ടും ശിഖയുടെ അച്ഛന്റെ സങ്കടം നിറഞ്ഞ ഭീഷണിക്കുമുൻപിൽ …

ഒരു കുടുംബം മുഴുവൻ ജീവനൊടുക്കും എന്നാ വിലാപത്തിന് മുൻപിൽ അഞ്ചു വർഷം ഉള്ളിൽ കൊണ്ടു നടന്ന പെണ്ണിനെ തന്നിൽ നിന്ന് സ്വാതന്ത്ര്യയാക്കാൻ തീരുമാനം എടുക്കുമ്പോൾ

ഉള്ളിലെ പ്രണയതിന്മേൽ നഷ്ടപ്പെടലിന്റെ വേദന തീർത്ത നൊമ്പരം മിഴികൾ കവിഞ്ഞു ഉള്ളിലേക്ക് തന്നെ പ്രവഹിച്ചു.. ഒരു പെരുമഴക്കാലം പോലെ…

“”ചീക്കുട്ടാ… എന്തടാ നീ ഈ പറയുന്നത്.. നിന്നെ ഇത്രയും പഠിപ്പിച്ചു ഒരു ജോലി ആക്കിയപ്പോൾ ആ മാതാപിതാക്കൾ ഒത്തിരി സ്വപ്നം കണ്ടു കാണില്ലേ നിന്നെ കുറിച്ചു….

എന്റെ മുൻപിൽ വന്നു എന്നെ കൊ ല്ലും എന്നായിരുന്നു ഭീഷണി മുഴക്കിയത് എങ്കിൽ നിന്റെ വീട്ടിൽ വന്നു ഞാൻ വിളിച്ചു കൊണ്ടു പൊന്നേനെ..

ഇത് അങ്ങനെയല്ല.. നമ്മുടെ വിവാഹം നിന്റെ മാതാപിതാക്കളുടെ മരണത്തിൽ അവസാനിച്ചാൽ പിന്നെ എന്നെങ്കിലും നമുക്ക് സമാധാനം ആയി ജീവിക്കാൻ കഴിയുമോ…

ഇനി നീയെന്തെങ്കിലും ചെയ്താലും അവർ തീരാ ദുഃഖം അനുഭവിക്കേണ്ടി വരും… അതു…. അത്‌ കൊണ്ടാണ് ഞാൻ പറയുന്നത്..

നമുക്ക് എല്ലാം മറക്കാം .. കുറച്ചു സമയം വേണ്ടി വരും.. എന്നാലും മാതാപിതാക്കളുടെ കണ്ണുനീരിൽ കുതിർന്ന ഒരു ജീവിതം നമുക്ക് വേണ്ട…

ഇത് നമ്മുടെ അവസാന കൂടിക്കാഴ്‌ച ആവട്ടെ… ഇനി ഞാൻ നിന്നെ കാണാൻ വരുന്നത് നിന്റെ കല്യാണ പന്തലിൽ ആവും.. നീ മറ്റൊരാളുടെ ആവുന്നത് കണ്ടു മനസിനെ വിശ്വസിപ്പിക്കാൻ… “”

അതും പറഞ്ഞു നിറഞ്ഞ മിഴികൾ ഒഴുകാൻ അനുവദിക്കാതെ റോയ് വിദൂരതയിലേക്ക് നോക്കിയിരുന്നു…

അപ്പോളും ശിഖയുടെ മിഴിനീർ റോയിയുടെ ഇടനെഞ്ചിൽ പൊള്ളൽ ചാർത്തികൊണ്ടിരുന്നു… ഇടയിൽ ശിഖ മുഖം ഉയർത്തി റോയിയെ നോക്കി..

“”ഇച്ചൂസെ.. നിന്നെ ഞാൻ സ്നേഹിച്ചത് എന്റെ ജീവനായ് തന്നെ ആണ്.. എന്റെ ശരീരം ആദ്യം സ്വന്തം ആക്കേണ്ടത് എന്റെ ഇച്ചായൻ ആണ്..

അവിടെയെങ്കിലും എനിക്കൊന്ന് ജയിക്കണം… പ്ലീസ്.. ഇന്നുവരെ ഒരുമ്മ പോലും ഞാൻ സമ്മതിച്ചിട്ടില്ല..പക്ഷെ ഇനി ഞാൻ ഒന്നിനും എതിരല്ല… ഒരു തവണ എനിക്ക് നിന്റെ സ്നേഹം അറിയണം…””..

റോയ് ഒരു ചിരിയോടെ അവളെ തന്നിലേക്ക് ഒന്നൂടെ ചേർത്തു പിടിച്ചു ആ നെറുകയിൽ ചുംബിച്ചു…

“” എന്റെ പെണ്ണെ… ഇന്നും പോയ്‌ നാളെ നീയൊരു ഭാര്യയാവും.. ആദ്യം ഓക്കേ അവനെ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയാലും പിന്നീട് നീ അവന്റെ മാത്രം ആവും..

അന്നെന്റെ ചീക്കുട്ടൻ കുറ്റബോധം കൊണ്ടു നീറും പിന്നീട് ഒരിക്കലും നിനക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല…

അതുപോലെ ആ ഒറ്റ കാരണം കൊണ്ടു പിന്നീട് നീയെന്നെ വെറുക്കും… എന്റെ പെണ്ണ് എല്ലാ പരിശുദ്ധിയോടെയും വേണം പുതു ജീവിതത്തിൽ പ്രവേശിക്കാൻ…..

മതി ഇരുന്നത്.. ഒത്തിരി നേരം ഇങ്ങനെ ഇരുന്നാൽ നിന്നെ വിട്ടുകൊടുക്കാൻ തോന്നില്ല പെണ്ണെ… പൊക്കോ… ഇനി കല്യാണത്തിന് കാണാം… പിന്നീട് പരസ്പരം കാണാതിരിക്കാൻ നമുക്ക് ശ്രമിക്കാം… “”

ഒരിക്കൽ കൂടി തന്നിലേക്ക് ചേർത്തുപിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ടു അവൻ തിരിഞ്ഞു നോക്കാതെ നടന്നു…. എല്ലാം തകർന്നവളെപ്പോലെ ശിഖ അവിടെ തന്നെയിരുന്നു ഏറെ നേരം.. പിന്നെ മെല്ലെ വീട്ടിലേക്ക് നടന്നു…

ദിവസങ്ങൾക്ക് ശേഷം വാട്സാപ്പിൽ അവൾ അവനു കല്യണക്കുറി സെന്റ് ചെയ്തു…

നെഞ്ച് പൊട്ടുന്ന വേദനയും അടക്കിപ്പിടിച്ചു കൊണ്ടു അവൻ മുഖം നിറയെ ചിരി നിറച്ചുകൊണ്ടു അവളുടെ വിവാഹം കണ്ടു നിന്നു.. പലപ്പോഴും കണ്ണുനീരിന്റെ മൂടലാൽ വ്യക്തമാവാതെ പോയ്‌ കാഴ്ച്ചകൾ…

ശിഖയുടെ കഴുത്തിൽ മിന്ന് കേറുമ്പോൾ അവളുടെ മിഴിയിൽ നിന്നൊഴികി ഇറങ്ങിയ നീർതുള്ളി അവൻ കണ്ടു പിന്നെ അവളുടെ മാതാപിതാക്കളും…

എല്ലാം കണ്ടു മനസ്സിൽ പതിപ്പിച്ച ശേഷം അവൻ തിരിഞ്ഞിറങ്ങി… അവൻ പോകുന്നത് അവളും കണ്ടു…

ഹൃദയം കീറിമുറിയുന്ന പോലെ തോന്നിയാ നിമിഷം അവൾ കണ്ണുകൾ മുറുകെ അടച്ചു… ഓഡിറ്റ്‌റ്റോറിയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ റോയിയുടെ കൈയിൽ ഒരു പിടി വീണു… തിരിഞ്ഞു നോക്കുമ്പോൾ ശിഖയുടെ അച്ഛൻ..

“”നന്ദിയുണ്ട് മോനേ.. എന്റെ മോളെ തിരികെ തന്നതിന്… എല്ലാത്തിനും നന്ദി.. എന്നോട് ക്ഷമിക്കണം… ഭക്ഷണം കഴിച്ചിട്ട് പോകാം.””

“”നന്ദി ഞാൻ സ്വീകരിക്കാം.. പക്ഷെ ആഹാരം.. അത് എന്റെ ബലിചോറാണ്… ആരും സ്വന്തം ബലിച്ചോർ ഉണ്ണാറില്ലല്ലോ… അച്ചനും അമ്മയ്ക്കും സന്തോഷം ആയല്ലോ… അതുമതി.. പക്ഷെ ഒന്നൂടെ അറിഞ്ഞോ..

ഇന്നിവിടെ മരിച്ചത് നിങ്ങളുടെ മോളാണ്.. സ്വന്തം ഇഷ്ടം… മനസ് ഓക്കേ മരിച്ചു പോയ വെറും ജഡമാണ് ആ സ്റ്റേജിൽ നിൽക്കുന്നത്… അത് എന്നും മനസ്സിൽ ഇരിക്കട്ടെ… “”

അതും പറഞ്ഞു കൊണ്ടു അവൻ നിറഞ്ഞ മിഴികൾ തുടച്ചു മുൻപോട്ടു നടന്നു… അവൻ ഏൽപ്പിച്ച വാക്കിന്റെ ആഘാതത്തിൽ ആ അച്ചൻ അവിടെ തന്നെ നിന്നുപോയി…

പതിയെ സ്റ്റേജിൽ നോക്കുമ്പോൾ കണ്ടു കഷ്ടപ്പെട്ടു ചിരിക്കാൻ ശ്രമിക്കുന്ന ശിഖയെ… ആദ്യമായ് അദ്ദേഹത്തിന് തോന്നി താൻ എടുത്ത തീരുമാനം തെറ്റിയെന്ന്…

രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും അവർ കണ്ടു മുട്ടി.. അവസാനം കണ്ടു പിരിഞ്ഞ അതേ സ്ഥലത്തു… ആ സ്ഥലത്തിനും റോയ്ക്കും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..

എന്നാൽ ഒരു പനിനീർ പൂവിന്റെ നൈർമല്യം ഉണ്ടായിരുന്ന.. എപ്പോളും ചുണ്ടിൽ ഒരു പുഞ്ചിരി കാത്തു സൂക്ഷിച്ചിരുന്ന ആ പഴയ ശിഖ മാത്രം ഇല്ല…

അവളുടെ ഒരു നിഴൽരൂപം മാത്രം ആണ് ഇന്നത്തെ ശിഖ.. സ്വ വ ർ ഗ നുരാഗി ആയ ഭർത്താവിന്റെ ക്രൂരമായ ശാരീരികപീ ഡനം മൂലം തളർന്നു പോയ പാവം പെണ്ണ്… മനസ്സിൽ പ്രിയപ്പെട്ടവനെ ഓർത്തു ഉരുകി ജീവിക്കുന്ന പെണ്ണ്…

മകളുടെ അവസ്ഥ അറിഞ്ഞു ഹൃദയം പൊട്ടിയാണ് അവളുടെ അച്ഛൻ മരിച്ചത്… അമ്മ നിശബ്ദമായി കണ്ണുനീർ ഒഴുക്കി ജീവിക്കുന്നു… ഇന്ന് ശിഖ ബന്ധനമായ വിവാഹം വേർപെടുത്തി സ്വതന്ത്രയായി…

റോയ് തന്നാൽ ആവും വിധം അവളെ സമാധാനിപ്പിച്ചു… ഇന്നും റോയിയുടെ നെഞ്ചിൽ തല ചായ്ച്ചു വെച്ചു ഉള്ളിലെ സങ്കടം മുഴുവൻ പറഞ്ഞും കരഞ്ഞും തീർക്കുന്നവളെ തന്നിലേക്ക് ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

“”ചീക്കുട്ടാ… “”””മ്മ് “”””ഇനിയൊരു പരീക്ഷണം നിന്നെ വെച്ചു നടത്താൻ ഞാൻ ആരെയും അനുവദിക്കില്ല… ഏറ്റവും അടുത്ത ദിവസം ഞാൻ കൊണ്ടു പോകും എന്റെ വീട്ടിലേക്ക്..

ഈ ഇച്ചായന്റെ നാ യ രൂട്ടി ആയിട്ട്… നാളെ വീട്ടിൽ അമ്മയെ കാണാൻ ഞാനും എന്റെ അമ്മയും കൂടെ വരും…

ഇനിയും എതിർക്കാൻ ആണ് ഭാവമെങ്കിൽ അപ്പൊ തന്നെ കൂടെ കൂട്ടും… ഇനിയെനിക്ക് ആരെയും നോക്കാനില്ല… എനിക്കും ജീവിക്കണം.. ഞാൻ സ്നേഹിച്ച.. ആഗ്രഹിച്ച പെണ്ണിനോപ്പം..”

അതുപറയുമ്പോൾ അവന്റെ കൈകൾ അവളിൽ മുറുകി… പെട്ടന്ന് അവൾ അവനിൽ നിന്നടർന്നു മാറി..

“”വേണ്ട ഇച്ചൂസെ… ഇനി നമ്മൾ ചേരില്ല…. വിവാഹം കഴിഞ്ഞു രണ്ടു വർഷം ആയെങ്കിൽ പോലും ഇന്നും ഞാൻ കന്യകയാണ്…

പക്ഷെ മറ്റുള്ളവർക്ക് ഇതൊന്നും അറിയില്ലല്ലോ.. ഇനി ഞാൻ ഒരു രണ്ടാം കെട്ടുകാരിയാണ്.. ചിലരൊക്കെ പറയുന്നത് എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാത്ത കൊണ്ടാണ് ഡിവോഴ്സ് ആയതെന്ന്…

ഇനി എന്റെ ഇച്ചായന്റെ മനസ് കൂടെ വിഷമിക്കാൻ ഞാൻ കാരണം ആവില്ല…. എനിക്ക് ഇങ്ങനെ ഒന്ന് കണ്ടാൽ മതി.. എന്നെയൊന്നു കേട്ടാൽ മതി.. ഇപ്പോൾ എനിക്ക് അതിലും വലിയ മോഹങ്ങൾ ഒന്നുമില്ല…””

അവൻ അവളുടെ മുഖം കൈകളിൽ എടുത്തു നെറുകയിൽ അമർത്തി ചുംബിച്ചു…. ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യം… അവൾ വിടർന്ന മിഴിയാലേ അവനെ നോക്കി…

“”എന്താടീ ഉണ്ടക്കണ്ണീ… രണ്ടു വർഷം ഞാൻ സഹിച്ച വേദന എത്രയാണെന്ന് നിനക്കറിയോ പെണ്ണെ… നിനക്ക് എന്തൊക്ക കുറവുകൾ ഉണ്ടെങ്കിലും നീ എന്റെയാണ്.. എന്റെ മാത്രം…. ആര് എന്ത് പറഞ്ഞാലും എനിക്ക് അതൊന്നും ഒരു വിഷയമേയല്ല..

നിന്റെ കഴുത്തിൽ താലി വീഴുന്ന കണ്ടതോടെ ഞാൻ മനസുകൊണ്ട് മരിച്ചു… ഒരിക്കലും എനിക്ക് മറ്റൊരു പെണ്ണിനെ ജീവിതത്തിൽ കൂട്ടാൻ കഴിയില്ല..

നിന്നിലാണ് എന്റെ പ്രണയം തുടങ്ങിയത്.. ഇനി അവസാനവും നിന്നിൽ തന്നെയാവും.. നീ സന്തോഷമായി ജീവിക്കുകയായിരുന്നു എങ്കിലും എന്റെ തീരുമാനം ഇതുതന്നെ ആവും …

അപ്പൊ ഇനി മറ്റൊന്നും പറയാൻ ഇല്ല.. എത്രയും വേഗം ഞാൻ കൊണ്ടു പോരും എന്റെ പെണ്ണായി… കാത്തിരുന്നോ നീ…. പിന്നെ അമ്മ സമ്മതിച്ചില്ലെങ്കിൽ കൂടെ പോന്നേക്കണം…

സംശയിച്ചു നിന്നാൽ പൊക്കിയെടുത്തു കൊണ്ടു പോകും എന്റെ വീട്ടിലേക്ക്… കേട്ടല്ലോ..പിന്നെ നിന്റെ ശരീരത്തിനും മനസിനും എന്നും ഞാൻ മാത്രമാണ് അവകാശി എന്ന് ദൈവത്തിനു അറിയാം..

അതല്ലേ പോയപോലെ ഇങ്ങനെ തിരിച്ചു തന്നത്…. ഇനി നീ ഒരു കുഞ്ഞിനെ ആയിട്ടാണ് ഡിവോഴ്സ് ആയത് എങ്കിലും ഈ റോയ്ച്ചന് ഒരു മാറ്റവും ഉണ്ടാവില്ല…

നീ ഒരിക്കലും തിരിച്ചു വരല്ലേ എന്നായിരുന്നു പ്രാർത്ഥന… നല്ല സന്തോഷം ആയി ജീവിക്കണം എന്ന്… അത് നടന്നില്ല.. ഇനി ഞാൻ നോക്കിക്കോളാം എന്റെ പെണ്ണിനെ… അവിടെ ഇനി കോംപ്ലക്സ് ഒന്നും വേണ്ട..

എനിക്ക് വേണ്ടത് എന്നാടീ ഉണ്ടക്കണ്ണീന്ന് ചോദിക്കുമ്പോൾ പോടാ ഇച്ചായാ ന്ന് പറയുന്നവളെ ആണ്.. എന്റെ മനസ്സിൽ നീ മാത്രേ ഉള്ളു പെണ്ണെ.. മറ്റൊരുവൾക്ക് അവിടെ സ്ഥാനം കൊടുക്കാൻ ഈ ജന്മം റോയ്ക്ക് കഴിയില്ല.””..

അത് കേട്ടതും അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു…”” ഇല്ല.. ഇനിയെന്തൊക്കെ തടസം വന്നാലും എന്റെ ഇച്ചൂസ് വിളിക്കുന്ന നിമിഷം ഞാൻ കൂടെ വരും.. ഇനിയൊരു ഭീഷണിക്കു മുൻപിലും എന്റെ പ്രണയം ഞാൻ ഉപേക്ഷിക്കില്ല…

എനിക്കും ജീവിക്കണം… ഒരു ഭാര്യയായി.. അമ്മയായി ഓക്കേ… എന്നെന്നും എന്റെ മാത്രം ഇച്ചൂസിന്റെ ചീക്കുട്ടിയായി.””

പരസ്പരം പുണർന്നു ദൂരെക്ക് മിഴിനട്ടിരിക്കെ പുതിയ ജീവിതം മാത്രമായിരുന്നു രണ്ടാളുടെയും മനസ്സിൽ…. പ്രണയം പൂത്ത വഴിയിലൂടെ പരസ്പരം കൈകോർത്തു കൊണ്ടുള്ള ഒരു ജീവിതയാത്ര…

Leave a Reply

Your email address will not be published. Required fields are marked *