(രചന: Srimina)
തന്റെ കുട്ടിക്കാലം കഴിഞ്ഞെന്ന് വീണ മനസ്സിലാക്കിയത് അവളുടെ കല്യാണ ദിവസമായിരുന്നു.
എല്ലാം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാവുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവൾക്ക്.
എന്തെന്നാൽ ഇതുവരെ ദൂരെ നാട്ടിൽ ജോലി ചെയ്തിരുന്ന അവൾക്ക് യാത്ര ചെയ്യുന്നതിലും വീട് വിട്ടു നിൽക്കുന്നതിലും പേടിയാന്നും ഇല്ലായിരുന്നു.
നീണ്ട യാത്രയ്ക്കുശേഷം ഭർത്താവിന്റെ വീട്ടിൽ എത്തിയ അവൾക്ക് പെട്ടന്ന് അവിടെ ഇണങ്ങാൻ പറ്റി.
എല്ലാ വീട്ടിലെയും പോലെ അവിടെയും ഉണ്ടായിരുന്നു ഒരു പാട് പ്രശ്നങ്ങൾ .എന്നാൽ ഭർത്താവിന്റെ (വിഷ്ണു) സ്നേഹം കൊണ്ട് വീണ അതൊക്കെ മറന്നു. എന്നാൽ ദിവസങ്ങളും മാസങ്ങളും നീണ്ടു പോകവേ അവൾ അവൾക്കുള്ളിലെ മാറ്റങ്ങൾ തിരിച്ചറിയാൻ തുടങ്ങി.
രണ്ടുവർഷങ്ങൾക്കുള്ളിൽ അവൾ ആകെ മാറി. വിഷ്ണുവിന്റെ അമ്മയുടെയും മറ്റുള്ളവരുടെയും സംസാര രീതിയും പെരുമാറ്റവും എല്ലാം മാറിത്തുടങ്ങിയിരുന്നു.
സംസാരിക്കുന്നതിനിടയ്ക്ക് അച്ഛനോട് നാലു പവന്റെ പാദസരം വാങ്ങിത്തരാൻ പറയൂ എന്ന് കേട്ടപ്പോൾ വീണയുടെ മനസ്സിലുണ്ടായ ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല.
വീണതന്റെ വീട്ടിൽ താമസിക്കാൻ പോയപ്പോൾ വിഷ്ണുവിന്റെ അമ്മ ജാനകി പറഞ്ഞു
“അവൾ അവളുടെ പ്ലേറ്റ് മാത്രമേ കഴുകി വെക്കാറുള്ളു എന്നും അങ്ങനെയാണോ കുടുംബം ആയാൽ എന്നും .
എന്നാൽ ഭാര്യയിൽ നിന്നും ഒന്നും ഒളിച്ചു വെക്കാത്ത വിഷ്ണു ഇതെല്ലാം വീണയോട് പറഞ്ഞു. എന്നാൽ എന്നും പാത്രങ്ങൾ കഴുകി വെക്കാറുള്ള വീണയ്ക്ക് അതൊരു വേദനയായിരുന്നു.
പിന്നീടങ്ങോട്ട് പലതവണ ഇതുപോലുള്ള വാക്കൂൾ അവിടെ ഇവിടെ ആയി കേൾക്കാൻ തുടങ്ങിയപ്പോൾ വീണ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി തുടങ്ങി.
സ്വന്തം കാര്യവും ഭർത്താവിന്റെ കാര്യത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി.
വീണ്ടും കേട്ടു അടുത്ത വീട്ടിലെ നാണിയോട് അവർ പറയുന്നത് ” നമ്മൾ പണ്ടും തനിച്ചാ വീട്ടുപണി ചെയ്യുന്നെ ഇപ്പഴും തനിച്ചാണ് എല്ലാം ചെയ്യുന്നതെന്ന്”.
വീണ്ടും കേട്ടു ” ഞാൻ ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ എന്റെ മക്കൾ പട്ടിണി ആവുമെന്ന്”.
കേട്ട് സഹിക്കാൻ പറ്റാതെ വീണ അന്ന് ചോദിച്ചു”എനിക്ക് ഉണ്ടാക്കാൻ അറിയില്ലെന്നോ അതോ ഞാൻ വെച്ചു വിളമ്പി കൊടുക്കില്ലെന്ന് ആണോ ?” .
ഒന്നും പറയാനില്ലായിരുന്നു ജാനകിക്ക് മരുമകളോട്.കാരണം എത്രയോ പ്രാവശ്യം എത്രയോ പേരുടെ മുമ്പിൽ വച്ച് ഇതൊക്കെ പറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാം ഉള്ളിലൊതുക്കി വീണ വീണ്ടും തന്റെ കാര്യം നോക്കി പോവും.
ജനലരികിൽ ഇരുന്ന് വീണ ഓർത്തു, കല്യാണത്തിനു മുമ്പ് വിഷ്ണു പറഞ്ഞ കാര്യങ്ങൾ .
രണ്ടു പേർക്കും ജോലി ചെയ്യാൻ പറ്റുന്ന രീതിയിൽ വീട് മാറാമെന്നും സ്വസ്ഥമായി ജോലി ചെയ്യാമെന്നും.
കല്യാണം കഴിഞ്ഞതിനു ശേഷം എവിടെയുമല്ലാതായി പോയ വാക്കുകൾ. വീണ നെടുവീർപ്പിട്ടു.
താൻ എന്തായിരുന്നു ആരായിരുന്നു എങ്ങനെ മാറിപോയി എന്തിനു വേണ്ടി തന്റെ ഭാവി തന്നെ ഇല്ലാതായി പോയി എന്നൊക്കെ ആലോചിച്ചു.
എന്നും കുറ്റം പറയാനോ വഴക്കു പറയാനോ മാത്രമേ വിഷ്ണുവിനു നേരമുള്ളു. എന്നും വീണ കരുതും എല്ലാം ശരിയാവുമെന്ന്. എന്നാൽ ഇന്നവൾ തനിച്ചാണ്.
ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ പറ്റാത്ത രണ്ടു പേർ ഇന്ന് രണ്ടു ദ്രുവങ്ങളിൽ ജീവിക്കുന്നു. ആരുമല്ലാതെ. വീണയുടെ ശ്രദ്ധ തന്റെ ജോലിയിലും അച്ചനും അമ്മയിലും മാത്രമായി.
വിഷ്ണു തന്റെ ജോലിയും വീടുമായി കഴിയുന്നു. ജാനകി തന്റെ മകനെ വീണ്ടുമൊരു കല്യാണം കഴിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ.