ഭർത്താവ് ഇല്ലാത്ത സമയം അവരുടെ പ്രേമ സല്ലാപങ്ങൾ നടന്നു..ഒരു ദിവസം അവന് അവളെ കാണണം കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു വിളിച്ചു.

രചന: Hiba Sherin

അവൾ സ്കൂളിൽ പഠിക്കുമ്പോൾ മുതലേ നന്നായി കഥകളും കവിതകളും എഴുതുമായിരുന്നു. അവളുടെ ഭർത്താവിന് അതൊന്നും ഇഷ്ട്ടമല്ലായിരുന്നു.. വിവാഹത്തോടെ അവളുടെ എഴുത്തും വായനയുമെല്ലാം നിന്നു പോയി..

രണ്ട് മക്കളാണ് അവൾക്ക്.
ഭർത്താവ് ഗൾഫിലായിരുന്നു.
മക്കളുടെ കാര്യങ്ങളും ഭർത്താവിന്റെ അച്ഛനമ്മമാരെയും വീടും നോക്കി ജീവിക്കുന്നതായിരുന്നു അവളുടെ ലോകം.. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും ഭർത്താവ് അവളെ വിലക്കിയിരുന്നു.

മക്കളൊക്കെ വലുതായി അവരുടെ കാര്യങ്ങളുമായി ബിസിയായി.
അവൾ ഒറ്റപ്പെട്ട പോലെയായി.

ഭർത്താവറിയാതെ അവളൊരു ഫേസ്ബുക്ക്‌ ഐഡി എടുത്തു.
ആരും അറിയാതിരിക്കാൻ മറ്റൊരു പേരിൽ ഒരു പൂവിന്റെ ഫോട്ടോയും പ്രൊഫൈൽ പിക് ആയി വെച്ചു.
അതിലൂടെ അവൾ എന്നോ നിർത്തി വെച്ച അവളുടെ കഴിവ് പുറത്തെടുത്തു..കഥകളും കവിതകളും എഴുതിത്തുടങ്ങി.

ഒരു ദിവസം രാത്രി കമന്റുകൾക്ക് മറുപടി കൊടുത്തു ഫോൺ എടുത്തു വെക്കാൻ ഒരുങ്ങിയപ്പോഴാണ് മെസ്സേജിന്റെ ട്യൂൺ കേട്ടത്.

” ഹായ് നിങ്ങളുടെ എഴുത്തുകൾ അടിപൊളി ആണ് ട്ടോ. എഴുത്ത് വായിച്ച് ഞാൻ നിങ്ങളുടെ വലിയ ആരാധകൻ ആയി ”

അവളുടെ എഴുത്തിന് സ്ഥിരമായി കമന്റ്‌ ഇടുന്ന ആളായിരുന്നു അത്.അവൾ ഒരു പുഞ്ചിരിയുടെ ഒരു സ്മൈലി മറുപടി അയച്ചു.

അങ്ങനെ സ്ഥിരം അയാൾ മെസ്സേജ് അയക്കാൻ തുടങ്ങി. കൂടുതൽ അടുത്തു. അവൾ വീട്ടിലെ കാര്യങ്ങളും ഭർത്താവിന്റെ കർക്കശമായ സ്വഭാവത്തെപ്പറ്റിയും അയാളോട് പറയാൻ തുടങ്ങി. അയാൾ എല്ലാം കേട്ട് അവളെ ആശ്വസിപ്പിച്ചു.

അവൾക്ക് ഒരുപാട് സന്തോഷമായി.
ഞാൻ പറയുന്നത് കേൾക്കാനും എന്നെ സ്നേഹിക്കാനും ഒരാളായല്ലോ.
പിന്നീട് അയാൾ അയാളുടെ കഥകൾ പറയാൻ തുടങ്ങി.

ഭാര്യക്ക് അയാളോട് ഒട്ടും സ്നേഹമില്ല.
സംശയ രോഗമാണ്.. അവൾക്ക് അയാളുടെ കാശ് മാത്രം മതി.

അയാളോട് അവൾക്ക് സിമ്പതി തോന്നി.. നമ്മൾ രണ്ടാളും ഒരേ വള്ളത്തിലെ യാത്രക്കാരാണെന്ന് പറഞ്ഞു അവളും അയാളെ ആശ്വസിപ്പിച്ചു.

പിന്നെ അവർ അവരുടെ ഒരു ലോകം തന്നെ തീർത്തു.അതിനിടയിൽ അവളുടെ ഭർത്താവ് വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തി.

ഭർത്താവ് നാട്ടിൽ എത്തിയിട്ടും അവൾ അയാളോട് അധികം അടുപ്പമൊന്നും കാണിച്ചില്ല അകലം പാലിച്ചു നിന്നു. സ്നേഹവും കരുതലും സപ്പോർട്ടും നൽകി മനസ്സിലാക്കുന്ന ഒരാളെ കിട്ടിയപ്പോൾ അയാൾ മാത്രമായി അവളുടെ ലോകം..ഭർത്താവിനോട് അവൾക്ക് വെറുപ്പും ദേഷ്യവുമായിരുന്നു.

ഭർത്താവ് ഇല്ലാത്ത സമയം അവരുടെ പ്രേമ സല്ലാപങ്ങൾ നടന്നു..ഒരു ദിവസം അവന് അവളെ കാണണം കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു വിളിച്ചു.

അവൾ ഭർത്താവിനോട് കള്ളം പറഞ്ഞു അവൻ പറഞ്ഞ സ്ഥലത്തെത്തി.അതൊരു പാർക്ക്‌ ആയിരുന്നു.. ഒരുപാട് ആളുകളുള്ള സ്ഥലം .

“ഇവിടെ സ്വസ്ഥമായി സംസാരിക്കാൻ പ്രൈവസി ഇല്ല. അറിയുന്ന ആരെങ്കിലും കണ്ടാലും പ്രശ്നം ആവുമല്ലോ വേറെ എവിടെയേലും പോവാമെന്ന് ” പറഞ്ഞു അവൻ അവളെ എത്തിച്ചത് ഒരു ഹോട്ടലിന്റെ മുന്നിലായിരുന്നു..

ഹോട്ടൽ റൂമിലേക്ക് വിളിച്ചപ്പോൾ എതിർത്ത അവളോട് സ്വസ്ഥമായി സംസാരിക്കാൻ മാത്രമാണ് ഇവിടെ വന്നത് നിനക്കെന്നെ വിശ്വാസമില്ലേ യെന്ന് കൂടി ചോദിച്ചപ്പോൾ അവനോടുള്ള വിശ്വാസവും സ്നേഹവും കൊണ്ടവൾ കൂടെ ചെന്നു..

റൂമിലെത്തിയപ്പോൾ അവനവളോട് അവൾ ഇട്ടിരുന്ന ആഭരണങ്ങൾ പണയം വെക്കാൻ തരാമോയെന്ന് ആവശ്യപ്പെട്ടു… ഭർത്താവ് അറിഞ്ഞാൽ പ്രശ്നമാകുമെന്ന് പറഞ്ഞ് അവൾ കൊടുത്തില്ല .

പിന്നെ അവൻ ആവശ്യപ്പെട്ടത് അവളുടെ ശരീരമായിരുന്നു..അവൾ അവനോട് ചൂടായി.

“നിനക്ക് വേണ്ടത് എന്റെ പണവും ശരീരവും മാത്രം ആയിരുന്നല്ലേ സംസാരിക്കാൻ എന്നും പറഞ്ഞല്ലേ എന്നെ ഇവിടേക്ക് വിളിച്ചത്? “എന്നവൾ ചോദിച്ചപ്പോൾ

” പിന്നേ സംസാരിക്കാൻ ആരെങ്കിലും റൂമിൽ പോകുമോ നീ വന്നതും എന്റെ കൂടെ കിടക്കാമെന്ന് പ്രതീക്ഷിച്ചല്ലേ ഭർത്താവിൽ നിന്നും കിട്ടാത്ത സുഖം നിനക്ക് ഞാൻ തരാം അടുത്ത് വാ പെണ്ണെ ” ന്നും പറഞ്ഞു അവൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.

അവൾ ഒരുപാട് എതിർത്തു.. അവിടെ നിന്ന് ഇറങ്ങി ഓടാൻ ഒരുങ്ങി. അവന് ദേഷ്യം വന്നു.അവൻ അവളുടെ രണ്ട് കരണത്തും മാറി മാറി അടിച്ചു…

” നീ പിന്നെ എന്ത് കരുതിയെടി നിന്റെ കാശും ശരീരവും കണ്ടു തന്നെയാ ഞാൻ ഇതിന് ഒരുങ്ങിയത്.
മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോ ഇല്ലെങ്കിൽ..”

അപ്പോഴാണ് റൂമിന്റെ ഡോറിൽ ആരോ മുട്ടിയത്”ഛെ നാശം ആരാ ഈ സമയത്ത്.”അവൻ ചെന്ന് ഡോർ തുറന്നു.

അവൾ ഞെട്ടിപ്പോയി. അവളുടെ ഭർത്താവ് ആയിരുന്നു പുറത്ത്.. റൂമിൽ കയറിയ പാടെ അവനെ അയാൾ തലങ്ങും വിലങ്ങും തല്ലി ..

അവളെ നോക്കിയപ്പോൾ” എനിക്ക് തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം ” എന്ന് പറഞ്ഞു അവൾ വന്ന് അയാളുടെ കാലിൽ പിടിച്ചു മാപ്പ് പറഞ്ഞു.. അയാൾ അവളെ എണീപ്പിച്ചു.

” നിനക്കുള്ളത് വീട്ടിൽ ചെന്നിട്ട്.. എന്ത് അറിഞ്ഞിട്ടാ ഇവന്റെ കൂടെ നീ ഇറങ്ങിത്തിരിച്ചത് എത്ര സ്ത്രീകളുടെ ജീവിതം ഇവൻ തകർത്തിട്ടുണെന്നറിയോ?? ഇവൻ കാരണം എത്ര പേര് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നറിയോ നിനക്ക്..?? ”

ഒരു പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി..അവളെയും കൊണ്ട് അയാൾ വീട്ടിലെത്തി..

അവൾ റൂമിൽ കയറി കതകടച്ചു. അയാൾ ഒരുപാട് വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല റൂമിന്റെ ജനൽ തുറന്ന് നോക്കിയപ്പോൾ അവൾ മരിക്കാൻ വേണ്ടി ഫാനിൽ കുരുക്കിടുന്നതാണ് കണ്ടത്. അയാൾ വാതിൽ ചവിട്ടിപ്പൊളിച്ചു റൂമിൽ കയറി അവളെ പിടിച്ച് താഴെ ഇറക്കി.

“ഇത്രയൊക്കെ ചെയ്തു വെച്ചത് പോരെ നിനക്ക് ഇനി ആത്മഹത്യ ചെയ്ത് എന്നെ ജയിലിൽ ആക്കണോന്നും” ചോദിച്ചോണ്ട് അയാൾ അവളുടെ കവിളിൽ അടിച്ചു….

അവൾ ബെഡിൽ വീണു കരയാൻ തുടങ്ങി…അയാൾ അവളുടെ അടുത്തിരുന്നു അവളുടെ തോളിൽ കൈ വെച്ചു.

“കഴിഞ്ഞത് കഴിഞ്ഞു..എന്റെ ഭാഗത്തും തെറ്റുണ്ട്.. കുടുംബത്തെ കാര്യങ്ങളും മക്കളെ ഒരു കര പറ്റിക്കാനുമുള്ള തിരക്കിനിടയിൽ നിന്നെ വേണ്ടത്ര പരിഗണിക്കാനോ മനസ്സിലാക്കാനോ എനിക്ക് സാധിച്ചില്ല. നിന്റെ എഴുതാനുള്ള കഴിവിനെയും ഞാൻ നിരുത്സാഹപ്പെടുത്തി.

ഗൾഫ് മതിയാക്കി ഞാൻ നാട്ടിൽ വന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ് നമുക്കൊരു പുതിയ ജീവിതം തുടങ്ങാൻ നിന്നോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ.. പക്ഷെ ഇവിടെ വന്നപ്പോ മുതൽ നീ ഒരുപാട് മാറിപ്പോയത് പോലെ എനിക്ക് തോന്നി അധികം ഫോൺ

ഉപയോഗിക്കാത്ത നീ ഫോണിൽ ആണ് കൂടുതൽ സമയവും അങ്ങനെ സംശയം തോന്നിയിട്ടാണ് നീ അറിയാതെ നിന്റെ ഫോൺ ഞാൻ പരിശോധിച്ചതും അവന്റെ ചാറ്റ് കണ്ടതുമെല്ലാം…

അവനെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ അവന്റെ ഭാര്യ ഒരു പാവമാണെന്നും ഇവന്റെ ചതിയിൽ ഒരുപാട് സ്ത്രീകൾ പെട്ടിട്ടുണ്ടെന്നും അറിഞ്ഞു.. അവനെ കാണാൻ പോവാൻ എന്നോട് കള്ളം പറഞ്ഞു നീ ഇറങ്ങിയപ്പോൾ

എനിക്കറിയാമായിരുന്നു നീ അവന്റെ അടുത്തേക്കാണ് പോവുന്നതെന്ന് നീയറിയാതെ നിന്റെ പിറകെ ഞാനുമുണ്ടായിരുന്നു…. എന്റെ ഭാഗത്തും ഒരുപാട് വീഴ്ചകൾ ഉണ്ടായി എന്നിൽ നിന്നും കിട്ടാത്ത പരിഗണന കിട്ടിയപ്പോൾ നീ അവന്റെ കെണിയിൽ പെട്ടു പോയതാകാം അത് ക്ഷമിക്കാൻ ഞാൻ തയ്യാറാണ്.

നിന്റെ എഴുത്തിനും വായനക്കും ഒരു തടസ്സവും ഇനി ഞാൻ പറയില്ല ഇനിയുള്ള കാലം പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും നമുക്ക് ജീവിക്കാം.. മരണത്തിലൂടെ വീണ്ടും നീയെന്നെ തോൽപ്പിക്കരുത്.. ” ഇത്രയും പറഞ്ഞപ്പോഴേക്ക് അയാളുടെ ശബ്ദം ഇടറിയിരുന്നു കണ്ണുകൾ നിറഞ്ഞു..

അയാൾ അവളെ ചേർത്ത് പിടിച്ചു.. അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടായി പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും അവർ പുതിയൊരു ജീവിതത്തിലേക്കുള്ള യാത്രയാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *