വീണയും അവളെക്കാൾ പ്രായക്കുറവ് തോന്നിക്കുന്ന ഒരാളും കൂടി സ്റ്റേഷനിൽ നിൽക്കുന്നു… അവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത

(രചന: സൂര്യ ഗായത്രി)

ഗൾഫിൽ നിന്നുമുള്ള പണം കൃത്യമായി എത്തുന്നുണ്ട് അതു അക്കൗണ്ടിൽ വീണുകഴിഞ്ഞാൽ പിന്നെ വീണക്ക് അശോകൻ ഫോൺ വിളിക്കുമ്പോൾ എടുക്കാൻ വലിയ മടിയാണ്.

അന്നും കാശ് അക്കൗണ്ടിൽ വീണ ഉടനെ വീണ ഒരുങ്ങിയിറങ്ങി….എവിടെക്കാടി…. വിലാസിനി ചോദിക്കുമ്പോൾ വീണ അവരുടെ നേർക്കു തിരിഞ്ഞു.

ഏട്ടൻ അയച്ച പണം എടുക്കാൻ…അതിനിപ്പോൾ തന്നെ പോകണോ… നിന്റെ അക്കൗണ്ടിൽ തന്നെയല്ലേ.. അവൻ നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ലെന്നു പറഞ്ഞു എന്നെ വിളിച്ചിരുന്നു….

ഞാനൊന്നുപോയിട്ട് വേഗം വരാം.. ഇന്നുപോയാലേ പറ്റു..ഞാൻ വന്നിട്ട് തിരികെ വിളിക്കാൻ നോക്കാം..

ഉൽഹാഹാതോടെയുള്ള അവളുടെ പോക്ക് നോക്കിയിരുന്നു വിലാസിനി.നിർത്തതേയുള്ള ഫോൺ ശബ്ദം കേട്ടു അവർ അകത്തേക്ക് പോയി…

എന്താ മക്കളെ… എന്താടാ….അമ്മ അവളില്ലെ ഞാൻ എപ്പോഴേ വിളിക്കുന്നു..അവൾ അക്കൗണ്ടിൽ കിടക്കുന്ന പൈസ എടുക്കുന്നതിനായി ടൗണിലേക്ക് പോയിരിക്കുകയാണ്..

അത് അവൾക്ക് പിന്നീട് എപ്പോഴെങ്കിലും പോയി എടുത്താൽ പോരെ ഞാൻ എപ്പോഴേ അവളെ വിളിക്കുന്നു… അശോകൻ അസ്വസ്ഥതയോടുകൂടി പറഞ്ഞു..

ഞാനത് അവളോട് പറഞ്ഞതാണ് പക്ഷേ അവൾക്ക് എന്തൊക്കെയോ അത്യാവശ്യം ഉണ്ടെന്ന്….

അമ്മ എന്തായാലും അവൾ തിരികെ വന്നതിനു ശേഷം എന്നെ ഒന്ന് വിളിക്കാൻ പറ ഒരു കാര്യം പറയാനുണ്ട്…ഞാൻ പറഞ്ഞേക്കാം….. വിലാസിനി ഫോൺ കട്ടാക്കി..

വീണ പോയിട്ട് വരാനുള്ള സമയം കഴിഞ്ഞിട്ടും കാണാനില്ല.. അതുകൊണ്ടുതന്നെ വിലാസിനി അവളെയും നോക്കി ഉമ്മറ ത്തു തന്നെ ഇരുന്നു….

വൈകുന്നേരം ആയപ്പോഴേക്കും അശോകന്റെ അനിയത്തി അമ്മു കോളേജിൽ പോയി തിരികെ വന്നു..

ഉമ്മറത്ത് കാത്തിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അമ്മു സംശയത്തോട് കൂടി അവരുടെ അടുത്തേക്ക് വന്നു..അമ്മ ഇത് ആരെയാ നോക്കിയിരിക്കുന്നത്…

എടി മോളെ രാവിലെ 11:00 ആയപ്പോൾ വീണ ബാങ്കിലേക്ക് പോയതാണ്.. അശോകന്റെ കാശ് വന്നു അത്യാവശ്യം സാധനങ്ങൾ എന്തോ വാങ്ങണമെന്ന് പറഞ്ഞു പോയതാണ് ഇത്ര നേരമായും എത്തിയില്ല….

അമ്മ ഇത് എന്തൊക്കെയാ പറയുന്നത് രാവിലെ 11 മണിക്ക് പോയേ ഏട്ടത്തി ഇതുവരെതിരികെ വന്നില്ലെന്നോ…അമ്മയ്ക്കൊന്നു വിളിച്ചു കൂടായിരുന്നോ..

എടി ഞാൻ ഒന്ന് രണ്ട് തവണ അവളെ വിളിച്ചു നോക്കിയതാണ് പക്ഷേ മൊബൈൽ ഓഫ് ആക്കി വെച്ചിരിക്കുന്നു…..

ഉച്ചയായത് മുതൽ ആ ചെറുക്കൻ എന്നെ വിളിക്കുകയാണോ അവൾ എത്തിയോ എന്ന് ചോദിച്ചു കൊണ്ട്…അമ്മ ചേട്ടനോട് പറഞ്ഞോ ഏട്ടത്തി പോയിട്ട് ഇതുവരെ വന്നില്ല എന്ന്…

അതെങ്ങനെയാണ് ഞാൻ അവനോട് പറയുന്നത് അവൾ പോയിട്ട് ഇതുവരെ വന്നില്ല എന്ന്… എന്തായാലും കുറച്ച് നേരം കൂടി നോക്കാം അവൾ ഇനി വല്ല കൂട്ടുകാരിമാരെയോ മറ്റോ കണ്ട് സംസാരിച്ച സമയം പോയതാണെങ്കിലോ…

അനുവിന്റെ മുഖത്ത് സംശയം നിലനിൽച്ചു.എന്നാലും രാവിലെ 11 മണിക്ക് പോയതല്ലേ ഏട്ടത്തി ഇത്രയും നേരം എവിടെ പോയി കിടക്കുന്നു..

മഴ കോൾ തോന്നുന്നുണ്ട് ഈ പെണ്ണിനെ എവിടെ ചെന്ന് അന്വേഷിക്കും… അമ്മയ്ക്ക് ആകെ പരിഭവമായി..

എന്തായാലും ഒരു കാര്യം ചെയ്യാം. അവളുടെ വീട്ടിലേക്ക് വിളിച്ചു കാര്യം തിരക്കാം . ഇനി അവിടെ എങ്ങാനും ചെന്നോ എന്നു…

അതെന്തായാലും നല്ല കാര്യം തന്നെ അമ്മ ഒന്ന് വിളിച്ചു ചോദിച്ചുനോക്കു.ഒരു ബെല്ലു കേട്ടപ്പോൾ തന്നെ കോൾ അറ്റൻഡ് ആയി…

എന്താ വിലാസിനി കുറെ നാളായല്ലോ നീ ഇങ്ങോട്ടൊക്കെ ഒന്ന് വിളിച്ചിട്ട്.. മാലതി പതിവു പരാതിക്കു തുടക്കം വച്ചു.

ഇവിടുത്തെ തിരക്കിനെ കുറിച്ച് നിനക്ക് അറിയാമല്ലോ.. വിലാസിനി ഒഴുക്കമട്ടിൽ മറുപടി പറഞ്ഞു.

അല്ല വിലാസിനി എവിടെ മോള് കുറേ ദിവസമായി അവളോട് എന്തെങ്കിലും സംസാരിച്ചിട്ട് അവൾ അടുത്തുണ്ടെങ്കിൽ നീ ഫോൺ അവൾക്ക് കൊടുക്ക്..

ഇടിവെട്ടേറ്റതുപോലെ വിലാസിനി തറഞ്ഞു നിന്നുപോയി അവിടെയും വീണ എത്തിയിട്ടില്ല ഇനി എങ്ങനെ വീണയുടെ കാര്യം ചോദിക്കും…തളർച്ചയോട് കൂടി വിലാസിനി മൊബൈൽ താഴേക്ക് വച്ചു..

മോളെ അവൾ അവിടെയും ചെ ന്നിട്ടില്ല.പിന്നെ ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുന്നു. മണി ആറായി ഞാൻ ആരോട് ചെന്ന് അന്വേഷിക്കും ഈശ്വരാ.

അമ്മ എന്തായാലും ഒന്ന് അകത്തേക്ക് വന്നേ നമുക്കൊന്നു നോക്കാം.നീ ഇത് എവിടെ അകത്തോട്ട് പോകുന്നത് നമുക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പെട്ടെന്ന് തന്നെ പരാതി പറയാം.

അല്ലെങ്കിൽ അമ്മ ഇവിടെ നിൽക്ക് ഞാൻ അകത്തേക്ക് പോയി ഈ ബാഗ് കൊണ്ട് വച്ച് ഡ്രസ്സും മാറിയിട്ട് വരാം…

അനുചരക്ക് വന്നപ്പോഴേക്കും വിലാസിനി അനുവിനെയും കൂട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയി..

പരിചയത്തിലുള്ള s i ആയിരുന്നത് കൊണ്ട് തന്നെ അവർക്ക് പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയില്ല…

മോന്റെ ഭാര്യ രാവിലെ 11 മണിയായപ്പോൾ എടിഎമ്മിൽ പൈസ എടുക്കാനായി പോയതാണ് ഇത്രയും നേരം തിരികെ വന്നിട്ടില്ല

ആഹാ കൊള്ളാമല്ലോ മരുമകൾ രാവിലെ പോയിട്ട് രാത്രിയായിട്ടും കാണാതായപ്പോഴാണ് നിങ്ങൾ കിടക്കുന്നത്

അതല്ല സാറേ മാസത്തിൽ ഒരിക്കൽ അവൾ ടൗണിൽ പോകുമ്പോൾ ഏതാണ്ട് അവളുടെ സുഹൃത്തുക്കളെ എല്ലാം കണ്ട് അവരെന്തെങ്കിലും ഒക്കെ പറഞ്ഞ് സന്തോഷിപ്പിച്ചിട്ട് അവർ പോവും.

പക്ഷേ ഇന്നിപ്പോൾ പോയിട്ട് ഇത്രയും നേരമായിട്ടും ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അങ്ങോട്ടേക്ക് വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച്. നിങ്ങൾ എന്തായാലും വിശദമായി ഒരു പരാതി എഴുതി തന്നിട്ട് ആ പെൺകുട്ടിയുടെ ഒരു ഫോട്ടോയും തന്നാൽ മതി…

എസ് ഐ പറഞ്ഞത് അനുസരിച്ച് വീണയുടെ ഒരു ഫോട്ടോ പോലീസുകാർക്ക് കൈമാറി. അവർ അത് പത്രങ്ങളിലും മറ്റും പരസ്യം ചെയ്തു..

എത്ര പറയണ്ട എന്ന് കരുതിയിട്ടും വൈകുന്നേരം അശോകൻ വിളിച്ചപ്പോൾ വിലാസിനീ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു…

അമ്മ എന്തൊക്കെയാ ഈ പറയുന്നത് വിലാസിനിയെ കാണുന്നില്ല എന്നോ., വൈകുന്നേരം അവരോട് പറയാൻ ഞാൻ ഒരു സർപ്രൈസ് കാത്തിരിക്കുകയായിരുന്നു…

ഇനി എന്തായാലും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലവെളുപ്പാൻകാലത്ത് ഫ്ലൈറ്റിൽ അശോകൻ നാട്ടിൽ തിരികെ എത്തി. ഈ സന്തോഷവിവരം അവളോട് ഒന്ന് പറയാനായിരുന്നു ഇന്നലെ മുതൽ വിളിച്ചത്…

ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിന്നും കോൾ വന്നതിനെ തുടർന്ന് വിലാസിനിയും അനുവും വകയിലെ അമ്മാവനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി..

അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച വീണയും അവളെക്കാൾ പ്രായക്കുറവ് തോന്നിക്കുന്ന ഒരാളും കൂടി സ്റ്റേഷനിൽ നിൽക്കുന്നു…

അവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ബാഗിൽ നോക്കുമ്പോൾ.. അതുവരെ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് അശോകൻ ഉണ്ടാക്കിയ കാശ് മുഴുവനും ബാങ്കിൽ നിന്നും വിഡ്രോവൽ ചെയ്തിട്ടുണ്ട്.

ലോക്കറിൽ സൂക്ഷിച്ചിരുന്ന ബാക്കി ആഭരണങ്ങളും എടുത്ത് ഭദ്രമാക്കി വച്ചിട്ടുണ്ട് … ഇതെല്ലാം കൊണ്ട് അവനോടൊപ്പം കടന്നു കളയാനായിരുന്നു വീണയുടെ പ്ലാൻ… പക്ഷേ പോലീസുകാരുടെ കൃത്യമായ ഇടപെടൽ കാരണം അത് നടന്നില്ല..

ഒടുവിൽ രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിൽ നിന്നും മനസ്സിലായത് അശോകൻ ഗൾഫിൽ പോയതിനു ശേഷം വീണയ്ക്ക് അയാളുമായി രഹസ്യബന്ധം ഉണ്ടായിരുന്നു എന്നാണ്..

രണ്ടുമൂന്നു ദിവസം മുമ്പ് വീണയും അശോകനും തമ്മിൽ സംസാരിച്ചത്നിന്നും അവൻ ഉടനെ തന്നെ നാട്ടിലേക്ക് വരുന്നുണ്ടെന്ന് പിന്നെ നാട്ടിൽ വന്നു കഴിഞ്ഞാൽ പോകുന്നില്ലെന്നും വീണക്കു.മനസ്സിലായി..

അതുകൊണ്ട് കയ്യിലുള്ള കാഷും പണവുമായി അയാളോടൊപ്പം രക്ഷപ്പെടാനുള്ള പദ്ധതിയായിരുന്നു..

പോലീസ് പിടിച്ചു കഴിഞ്ഞപ്പോഴാണ് സത്യങ്ങളെല്ലാം പുറത്തേക്ക് വന്നത്. അശോകൻ പോയത് മുതൽ ഇവർ തമ്മിൽ ഇടപാടുകൾ ഉണ്ടായിരുന്നു… പക്ഷേ അത് ഇങ്ങനെ ഒരു ഒളിച്ചോട്ടത്തിൽ ചെന്ന് അവസാനിക്കുമെന്ന് കരുതിയില്ല…..

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അശോകൻ തളർച്ചയോട് കൂടിയിരുന്നു…എന്നാലും അവൾക്ക് ഇത് എങ്ങനെ എന്നോട് ചെയ്യാൻ കഴിഞ്ഞു. അത്രയും കാര്യമായിട്ടല്ലേ ഞാൻ അവളെ നോക്കിയത്..

ഇന്ന് വിളിച്ചത് തന്നെ വൈകുന്നേരത്തെ ഫ്ലൈറ്റിൽ ഞാൻ എത്തും എന്ന് പറയാനാണ്. പൊയ് ക്കളഞ്ഞു…..അതുകൊണ്ട് ഇനി എനിക്ക് അവളെ വേണ്ട

ഇങ്ങനെയുള്ളവള് മാരാണ് പ്രവാസിമാരുടെ നല്ലവരായ ഭാര്യമാർക്ക് പോലും ചീത്തപ്പേര്…

Leave a Reply

Your email address will not be published. Required fields are marked *