ഒത്തിരി മാറി ട്ടൊ പത്രാസുകാരനായി ” എന്നവൾ പരിഭവം പറഞ്ഞു…ക്രമേണ അവൻ ടൗണിനെ സ്നേഹിക്കാൻ തുടങ്ങി…അവിടുത്തെ ആളായി…

(രചന: J. K)

കുപ്പിവള കിലുങ്ങും പോലെയായിരുന്നു അവളുടെ ചിരി.. മായക്കുട്ടീ “””” എന്നൊരു വിളി അച്ചു വിളിച്ചാൽ അപ്പോൾ കാണാം നിറഞ്ഞ ആ ചിരി..

എന്തിനും ഏതിനും അച്ചുവേട്ടൻ വേണം… ചെറുപ്പം മുതലേ അച്ചുവേട്ടൻ അവൾക്ക് ജീവനാണ്.. വലുതായി ഇപ്പോഴും അത് അങ്ങനെ തന്നെ അതുകൊണ്ട് തന്നെയാണ് വീട്ടുകാർ പറഞ്ഞു ചിരിച്ചത്,

ആദർശ് എന്ന അച്ചുവിന്റെയും മായ എന്ന ഉണ്ണി മായയുടെയും വിവാഹം അങ്ങ് കഴിപ്പിക്കാമെന്ന്…

മുറച്ചെറുക്കനും മുറപ്പെണ്ണും ആകുമ്പോൾ അങ്ങനെയും ആവാമല്ലോ.. അതും പറഞ്ഞു എത്രയോ തവണ അവർ തമ്മിൽ പിണങ്ങി യിട്ടുണ്ട്..

പക്ഷേ, എപ്പോഴോ മായയുടെ ഉള്ളിൽ അച്ചു ഒരു മോഹമായി കയറി കൂടിയിരുന്നു… അച്ചുവിന് തിരിച്ചും…

പഠിക്കാൻ ഭയങ്കര മടിച്ചി ആയിരുന്നു മായ…
പക്ഷേ അച്ചു നേരെ തിരിച്ചും…

എത്ര അച്ചു പറഞ്ഞിട്ടും കാര്യമില്ല… അവൾ ഒന്നും പഠിക്കാൻ കൂട്ടാക്കിയില്ല എപ്പോഴും ഓരോന്ന് പറഞ്ഞു അവന്റെ പുറകെ ഇങ്ങനെ നടക്കും…

എല്ലാവരും അവളെ കണക്കിന് വഴക്കുപറയും അച്ചുവിനെ കണ്ട് പഠിക്കാൻ പറയും…. അപ്പോഴൊക്കെയും അവർ കൊഞ്ഞനം കുത്തി ഓടുമെങ്കിലും അവളുടെ മനസ്സ് നിറയെ അയാളോട് ആരാധനയായിരുന്നു….

പ്രണയമായിരുന്നു… എൻജിനീയറിങ്ങിന് സീറ്റ് കിട്ടി അച്ചു ടൗണിലേക്ക് പോയി…മായയെ സംബന്ധിച്ചിടത്തോളം അത് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല..

അവനെ പിരിയുന്നത്… ഓർമ്മ വച്ച കാലം മുതൽ അവർ ഒരുമിച്ച് ആയിരുന്നു..എങ്കിലും അച്ചുവിന്റെ നല്ലതിനുവേണ്ടി അവളത് സഹിക്കാൻ തയ്യാറായി പോകാൻനേരം രണ്ടുപേരുംകൂടി കാവിൽ ഒത്തുകൂടി…

“””പോയാ ന്നേ മറക്കുമോ??””എന്നവൾ ആർദ്രമായി ചോദിക്കുമ്പോൾഉരുണ്ടുകൂടിയ അവളുടെ മിഴികൾ പറയാതെ പറഞ്ഞിരുന്നു അവളുടെ ഉള്ളിൽ ഉള്ള വേദന….

“”””നിന്നെ മറക്കേ “””എന്ന് അവൻ തിരിച്ചു ചോദിക്കുമ്പോൾ അവന്റെ ഉള്ളിലും അതേ വേദന നിറഞ്ഞു…

കൈകൾ കോർത്തു പിടിച്ച്, അവന്റെ തോളിൽ തല ചായ്ച്ചു അവരാ കാവിൽ എത്ര നേരം ഇരുന്നു എന്ന് തന്നെ നിശ്ചയമില്ലായിരുന്നു…. പിറ്റേദിവസം കണ്ണിൽ നിന്നും ഒത്തിരി അകലത്തിലേക്ക് പോകുന്ന പ്രിയപ്പെട്ടവനെ ഓർത്ത് ഉരുകി ഉരുകി അവൾ അവിടെ ഇരുന്നു..

ഒപ്പം അവളുടെ ദുഃഖം ഓർത്ത് അവനും…നമ്മളിങ്ങനെ വലുതാവാതെ ഇരുന്നെങ്കിൽ അല്ലേ അച്ചു ഏട്ടാ എന്ന് അവനോട് പലവട്ടം ചോദിച്ചു…

അതിനൊക്കെ മറുപടിയായി അവൻ പതുക്കെ മൂളി… അടുത്ത ദിവസം, അവൻ ടൗണിലേക്ക് പോയി… കരഞ്ഞു കൊണ്ടാ പെണ്ണ് യാത്രയയച്ചു…. നോവോടെ അതുകണ്ടു അവനും….

ആദ്യമൊക്കെ അവിടത്തെ ആളുകളും മറ്റു ബഹളങ്ങളും അവനെ വല്ലാതെ മുഷിപ്പിച്ചിരുന്നു.. നാട്ടിലെ നിശബ്ദമായ പ്രകൃതിയെയും ആളുകളെയും വല്ലാതെ അവൻ മിസ് ചെയ്തു…

ഓരോ ലീവ് കിട്ടുമ്പോഴും നാട്ടിലേക്കോടി പോന്നു… പ്രിയപ്പെട്ടവരെ കാണാൻ… അവളെ കാണാൻ… ഓരോ തവണ വരുമ്പോഴും ഏറെ അത്ഭുത്തോടെ നോക്കി കണ്ടു മായ തന്റെ അച്ചുവേട്ടനെ…

“””ഒത്തിരി മാറി ട്ടൊ പത്രാസുകാരനായി ”
എന്നവൾ പരിഭവം പറഞ്ഞു…ക്രമേണ അവൻ ടൗണിനെ സ്നേഹിക്കാൻ തുടങ്ങി…അവിടുത്തെ ആളായി…

ടൗണിലെ സൗകര്യങ്ങളും, മറ്റും അവനെ വല്ലാതെ ഭ്രമിപ്പിക്കാൻ തുടങ്ങി.. അതുകൊണ്ടുതന്നെ അയാൾ അവിടെ നിന്ന് നാട്ടിലേക്ക് അപൂർവമായി മാത്രം വരാൻ തുടങ്ങി…

പ്ലസ്ടു കഴിഞ്ഞ് തൊട്ടടുത്ത പാരലൽ കോളേജിൽ ചേർന്നു മായ… അവളുടെ മിഴികൾ എന്നും അവനെ തിരഞ്ഞു വഴിയോരത്തേക്ക് നീണ്ടു… തന്റെ കോളേജ് പുതിയതായി വന്ന ആ കുട്ടിയെ എല്ലാവരും തന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു..

ആരുഷി””” ഇതുവരേക്കും അവൾ യുഎഇയിൽ ആയിരുന്നു.. അച്ഛന്റെയും അമ്മയുടെയും കൂടെ…

ഇപ്പോൾ അമ്മൂമ്മയുടെ കൂടെ നിൽക്കാൻ വേണ്ടി വന്നതാണ്…. പിന്നെ തിരിച്ചു പോണില്ല എന്ന് തീരുമാനിച്ച ഇവിടെ ടൗണിൽ തന്നെ കോളേജിൽ ചേരുകയായിരുന്നു….

വളരെ സുന്ദരിയായിരുന്നു ആരുഷി..കോളേജിൽ അവൾ എല്ലാവർക്കിടയിലും ഒരു ബ്യൂട്ടി ക്വീൻ ആയിരുന്നു.. അവളോട് കൂട്ടു കൂടാൻ എല്ലാവരും മത്സരിച്ചു… ആരുഷി പക്ഷെ ആദർശുമായി സൗഹൃദം സ്ഥാപിച്ചു..

ആദർശിന് ആരുഷി ഒരത്ഭുതമായിരുന്നു….
അവന്റെ കണ്ണുകൾ ആരാധനയോടെ മാത്രമേ അവളെ നോക്കി കണ്ടുള്ളൂ… അവളുടെ സൗഹൃദം അവന് അത്രമേൽ പ്രിയപ്പെട്ടതും ആയിരുന്നു… അതുകൊണ്ട് തന്നെ അവനതു മുറുകെ പിടിച്ചു…

മെല്ലെ അതിന്റെ നിറം മാറി..പ്രണയമായി… തന്നെ മാത്രം പ്രതീക്ഷിച്ചൊരുവളെ പാടെ മറന്നു…

നാട്ടിലെത്തുമ്പോൾ ഒക്കെയും അവളെ കാണാൻ പോവാതെ ആയി… അവൾ പറഞ്ഞ പരിഭവങ്ങൾ ഒക്കെയും അയാൾക്ക് അസഹനീയമായി തോന്നി… അയാളിലെ മാറ്റം അവളെ ഏറെ വേദനിപ്പിച്ചു…

ഒരിക്കൽ ഫോണിൽ ആദർശും ആരുഷിയും ഒത്തുള്ള ഫോട്ടോകൾ കണ്ടത് കാര്യങ്ങൾ ഏകദേശം വ്യക്തമായി മായക്ക്…

അവൾ പരാതി പറയാൻ നിന്നില്ല പരിഭവം പറഞ്ഞില്ല….. മെല്ലെ അവനി ൽ നിന്നും ഇറങ്ങിപ്പോന്നു മനസ്സ് നീറി പിടഞ്ഞിട്ട് പോലും….

ആദർശ് അതൊന്നും കണ്ടില്ല അവളുടെ വേദനിച്ച മനസ്സ്, അയാൾ കൈനീട്ടിയ പ്രണയം… അവളിലെ കരുതൽ… ഒന്നും… അയാൾ ആരുഷി എന്ന മായാലോകത്തായിരുന്നു….

ഒടുവിൽ ആരുഷിയുടെ മാതാപിതാക്കൾ എല്ലാം അറിഞ്ഞു നാട്ടിലെത്തി…അവയുടെ സ്റ്റാറ്റസിന് ഒത്ത ബന്ധമല്ല ആദർശ് എന്നത് അവർക്ക് പൂർണ ബോധ്യമായി…

ആരുടേയും കൊണ്ട് തിരികെ പറന്നപ്പോൾ,
അപ്പോൾ അയാൾക്ക് മനസ്സിലായിരുന്നു പ്രണയം നഷ്ടമാകുമ്പോഴത്തെ പിടച്ചിൽ…

ആരുഷി തന്റെ ഭാഗത്തു നിന്നും ഒന്നു ചിന്തിച്ചത് പോലും ഇല്ല എന്ന സത്യം അയാളെ വീണ്ടും പൊള്ളിച്ചു…

ഇത്തവണ അയാൾ മനപൂർവ്വം നാട്ടിലേക്ക് മടങ്ങി… അവളെ കാണാൻ വേണ്ടി തന്നെ പോയി…

മായയെ….അയാളെ കണ്ടതും അയാളുടെ കോലംകണ്ടതും അവളുടെ ഉള്ളിൽ നൊന്തു പിടഞ്ഞു…

പക്ഷേ അപ്പോഴും ഒരിക്കൽ തന്റെ പ്രണയം നിഷേധിച്ചവന്റെ മുഖമായിരുന്നു അയാൾക്ക്…. സ്നേഹത്തിനായി കെഞ്ചുന്ന ആമുഖം അവളുടെ മനസ്സിലേക്ക് ഒട്ടും കയറിയില്ല…

“””” എനിക്കിപ്പോൾ നിങ്ങളോട് പ്രണയം ഇല്ല… ഒന്നും ഇല്ല ഒന്നും…എന്നെ വെറുതെ വിടൂ””””

എന്ന് മാത്രം അവൾ മറുപടി പറഞ്ഞു..
പ്രതീക്ഷയോടെ ഒന്നുകൂടി നോക്കി അയാൾ തിരികെ നടന്നു…

ഒരു നൂറു വട്ടം അവളുടെ മനസ്സ് അവളോട് പറഞ്ഞിരുന്നു അയാളെ തിരികെ വിളിക്കാൻ….. അപ്പോഴും അവളുടെ പെണ്ണിനെ, പ്രണയത്തെ നിഷേധിച്ച അവന്റെ മുഖം മാത്രം അതിനും മുകളിൽ തെളിഞ്ഞു..

ഒരുപക്ഷേ ആരുഷി അയാളെ ഉപേക്ഷിച്ച് ഇല്ലായിരുന്നെങ്കിൽ ഈ ഒരു വരവ് പോലും ഉണ്ടാവുമായിരുന്നില്ല..

തന്നെക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ഇല്ലായിരുന്നു… അങ്ങനെയുള്ള ഒരാൾക്ക് വേണ്ടി, താണു കൊടുക്കേണ്ട ഒരാവശ്യവുമില്ല എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു…. ഇപ്പോൾ ചെയ്തത് ശരിയാണെന്നും…

എല്ലാം നഷ്ടപ്പെടുമ്പോൾ തെരഞ്ഞെടുക്കാവുന്ന ഒരു വഴി മാത്രം ആവാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല…

ചെറുപ്പം മുതൽ ആഗ്രഹിച്ച വന്റെ മുന്നിലൂടെ മറ്റൊരാളുടെ കൈപിടിച്ച് മാന്യതയോടെ ഇറങ്ങി പോകുമ്പോൾ.. കുനിഞ്ഞ ആ തല കാണെ, അവളിലെ പെണ്ണിന് അഭിമാനം തോന്നിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *