(രചന : പവിഴ മഴ)
ഇല്ല. അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞാലും ശെരി. ഞാൻ ഇന്ന് എന്നെ പെണ്ണ് കാണാൻ വന്ന ആ ചെറുക്കനെ മാത്രമേ കല്യാണം കഴിക്കൂ.
ഞാനായിട്ട് കണ്ടുപിടിച്ചത് ഒന്നുമല്ലല്ലോ. നിങ്ങൾ തന്നെ കൊണ്ട് വന്നതല്ലെ. ഇനി നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ അവന്റെ കൂടെ ഒളിച്ചോടിപ്പോയി ആണേലും ഞാൻ കല്യാണം കഴിക്കും. ഹ.
ദേഷ്യത്തോടെയുള്ള തങ്ങളുടെ മകളുടെ വാക്കുകൾ കേട്ട് പകച്ചു കൊണ്ട് സന്ധ്യയും രാഘവവും പരസ്പരം നോക്കി.മോളെ ഞങ്ങൾ പറയുന്നത് ഒന്ന് നീ മനസിലാക്ക്
എന്ത് മനസിലാക്കാൻ . ഹേ.എന്താ ഞാൻ മനസിലാക്കെണ്ടത്. എന്ത് കൊണ്ട നിങ്ങൾക് അയാളെ പിടിക്കാഞ്ഞത്.
ഫോട്ടോ കണ്ടപ്പോൾ കുഴപ്പം ഇല്ലായിരുന്നല്ലൊ. ഇത് തന്നെ നടത്തം എന്ന് പറഞ്ഞിരുന്നല്ലോ ഇപ്പൊ എന്താ.
അത് മോളെ. അവൻ നിനക്ക് ചേരില്ല.അവൻ അല്പം കറുത്തിട്ടു അല്ലെ. മോളേം അവനേം കണ്ട കാക്കയും കൊക്കും പോലെയാ. ഫോട്ടോ കണ്ടപ്പോൾ ഞാൻ കരുതി നേരിൽ ഇതിനേക്കാൾ നിറം കാണുമെന്നു.
മാത്രവുമല്ല. അവനെ കുറിച്ച് അന്വേഷണം നടത്തി. എല്ലാരും നല്ലത പറഞ്ഞെ. പക്ഷെ അവനു സോഫക്കട അല്ലെ. അതിന്റ കൂടെ ഓട്ടോറിക്ഷയും ഉണ്ട്. എല്ലാരും പറയുന്നത് ഓട്ടോ ഡ്രൈവർ ആണെന്ന. നമ്മുടെ സ്റ്റാറ്റസ്ന് അന്തസ്സ് ഉണ്ടാവില്ല. അന്തസ്സ് പോവും.
അന്തസോ. എന്ന് മുതല അച്ഛൻ അന്തസ്സ് നോക്കാൻ തുടങ്ങിയെ. ഹേ. അച്ഛൻ ആദ്യം ഓട്ടോ ആയിരുന്നില്ലേ. പിന്നെ മാമൻ ഗൾഫിൽ കൊണ്ട് പോയതിന് ശേഷം അല്ലെ അച്ഛൻ പച്ചപിടിച്ചത്. വന്ന വഴി മറക്കരുത് അച്ചേ.
നീ അച്ഛനെ എതിർത്തു സംസാരിക്കുന്നോസന്ധ്യ ദേഷ്യത്തോടെ സിന്ധുവിനെ തല്ലാൻ നിന്നതും അവൾ തടഞ്ഞു.
ഞാൻ ആരെയും എതിർത്തിട്ട് ഒന്നുമില്ല. ഇന്ന് എന്നെ കാണാൻ വന്ന ആ കാശിയേട്ടനിൽ ഞാൻ ഒരു കുറവും കണ്ടില്ല. നല്ല പൊക്കവും ഉണ്ട്. ഐശ്വര്യം ഉള്ള മുഖം. കുറച്ചു നിറം കുറവാണ് എന്നെ ഉള്ളു. എന്നാലും സുന്ദരനാ.
അത് നിന്റെ കണ്ണിന്റെ കുഴപ്പവസന്ധ്യ ദേഷ്യത്തിൽ തന്നെ ആണ്.എന്റെ കണ്ണിന്റെ കുഴപ്പം ആണേൽ ഞാൻ അങ്ങ് സഹിച്ചു. അച്ഛാ. ഞാൻ പറയുവാ. അയാളെ അല്ലാതെ ഞാൻ കല്യാണം കഴിക്കില്ല.
നിങ്ങൾ എന്ത് കാരണം കൊണ്ടാണോ അയാളെ വേണ്ടെന്ന് വെക്കുന്നത് അത് കൊണ്ട് തന്നെ ആണ് എനിക്ക് അയാളെ തന്നെ മതി എന്നും പറയുന്നത്. അതും പറഞ്ഞു ചവിട്ടി അമർത്തി കൊണ്ട് സിന്ധു അവിടെന്ന് പോയി.
അവൾ കലിപ്പിൽ ആണല്ലോ. നമ്മൾ എന്താ ചെയ്യാ.ഏട്ടൻ അത് കാര്യം ആക്കണ്ട. മറ്റേ ആലോചന ഇല്ലേ. ഒരു കമ്പനിയുടെ വലിയ എംഡി. അയാളോട് ഇന്ന് തന്നെ കാണാൻ വരാൻ പറ. ഇനി അവൾക് മനസ് മാറിയാലോ.
മ്മ്. പറയാം.സിന്ധു ഉച്ചക്ക് കുളിച്ചു കഴിഞ്ഞു വീട്ടിലേക് കയറുമ്പോൾ ആണ് മുറ്റത്തു ആരോ വന്നത് അറിയുന്നത്.അവൾ വേം സന്ധ്യയോടു പറഞ്ഞു.
നീ വേം പോയി ഒരുങ്ങു.എന്തിന്. സിന്ധു നെറ്റി ചുളിച്ചു.അവർ നിന്നെ കാണാൻ വേണ്ടി വന്നതാ.
അമ്മേ അവൾ അലറി.അവൾ ഏതായാലും വന്നില്ലേ. ഇനി മോൾ ഒരുങ്ങു അവർ സൗമ്യമായി പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചതും അവൾ ആ കൈ തട്ടി എറിഞ്ഞു.
വേണ്ട. ഞാൻ പറഞ്ഞതല്ലേ എനിക്ക് കാശിയേട്ടനെ മതി എന്ന്.എന്നാലും മോളെ നീ ഒന്ന് അടങ്.പ്ലീസ്. അവർ വലിയ ആൾകാർ ആണ്. അവരെ അപമാനിച്ചാൽ കേസ് വരെ ആകും.
അത്ര വലിയ വീട്ടിൽ പോയി രാജകുമാരി ആയി വാഴാനുള്ള ആഗ്രഹം ഒന്നും ഈ സിന്ധു രാഘവിനില്ല.
നീ ഇതിന് സമ്മതിക്കണ്ട. ഒന്ന് ഒരുങ്ങു.കേസ് ആവണ്ട. പ്ലീസ് മോളെ അവർ പറഞ്ഞതും അവൾ അവരെ തറപ്പിച്ചു നോക്കികൊണ്ട് ഒരുങ്ങാൻ പോയി.
ചെക്കനും കൂട്ടരും കയറി ഇരുന്നതും അവൾ ചായ കൊണ്ട് കൊടുത്തു ഒന്ന് നിൽക്ക പോലും ചെയ്യാതെ പോവാൻ നിന്നു. സന്ധ്യ കണ്ണ് കൊണ്ട് വിലക്കിയതും അവൾ അമർഷം പുറത്തു കാട്ടാതെ അവിടെ നിന്നു.
അവർ ചായകുടിച്ചു കഴിഞ്ഞതും ബ്രോക്കർ പറഞ്ഞു.എന്ന ഇനി അവര്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആവട്ടെ.സിന്ധു ഒന്നും മിണ്ടാതെ റൂമിലേക്കു പോയി. പിറകെ അവനും.
എന്താ പേര്. അവൻ ചോദിച്ചതും അവൾ അവനെ ആകെ ഒന്ന് നോക്കി.ആറടി പൊക്കവും വെളുത്ത നിറവും കോട്ടും സ്യൂട്ടും ഇട്ട ഒരാൾ. മുഖത്ത് അഹകാരം നല്ലോണം ഉണ്ട്.
സിന്ധു രാഘവൻ.ഓ. എന്റെ പേര് വിഗ്നേഷ്.മ്മ്…കട്ടിക്ക് എന്നെ ഇഷ്ടം ആയോ.ഇല്ല.അവൾ പറഞ്ഞതും അവൻ ഞെട്ടി. അവനോട് ആരും ഇത് വരെ അങ്ങനെ പറഞ്ഞിട്ടില്ല.
എന്ത്.കേട്ടില്ലേ. എനിക്ക് തന്നെ ഇഷ്ടം ആയില്ല എന്ന്.അതെന്താ സിന്ധു.എനിക്ക് വേറൊരാളെ ഇഷ്ടം ആണ്. എന്തെഅവൾ കൈ കെട്ടി നിന്നു കൊണ്ട് ചോദിച്ചു.
അത് കേട്ട് വിഗ്നേഷ് ദേഷ്യത്തിൽ പുറത്തിറങ്ങി.അച്ഛാ. മതി. ഇറങ്ങു. ദേ തള്ളേ ഇവൾക്ക് വേറൊരാളെ ഇഷ്ടം ആണേൽ പിന്നെന്തിനാ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയെ.
ഇന്നലെ കണ്ടപ്പോൾ വരെ അമ്മേ എന്ന് വിളിച്ചവൻ ആണ് തന്നെ ഇന്ന് തള്ളേ എന്ന് വിളിച്ചത്. തന്റെ സുഹൃത്തിന്റെ അയൽക്കാർ ആയിരുന്നു ഇവർ. അങ്ങനെ ചോദിച്ചതാണ്.
അത് മോനെ. ഞങ്ങള്ക്ക് അറിയാതെ.എന്നാലും ഇങ്ങനെ വേണ്ടായിരുന്നു സന്ധ്യ.
അതും പറഞ്ഞു അവന്റെ അച്ഛനും വീട്ടുകാരും ഇറങ്ങി.സന്ധ്യ ദേഷ്യത്തിൽ സിന്ധുവിന്റെ അടുത്തേക് പോയി.നീ എന്താ അവനോട് പറഞ്ഞെ.എനിക്ക് വേറൊരാളെ ഇഷ്ടം ആണെന്ന് പറഞ്ഞു.
എന്തിന് അവർ കലിപ്പിൽ ചോദിച്ചു.ഞാൻ പറഞ്ഞത് ശെരി അല്ലെ. എനിക്ക് കാശിയേട്ടനെ ഇഷ്ടം ആയി. എനിക്ക് കാശിയേട്ടനെ മതി.
അവളെ ഒരു കാശിയേട്ടൻ. നിന്റെ അച്ഛൻ ജോലി കഴിഞ്ഞു ഇങ്ങു വരട്ടെ ഞാൻ പറയുന്നുണ്ട്. അവർ ചവിട്ടിതുള്ളികൊണ്ട് പോയി.
അവളുടെ മനസ്സിൽ കാശി തന്നെ പെണ്ണ് കാണാൻ വന്നത് ഓർമ വന്നു.അന്ന് ആദ്യപെണ്ണ്കാണൽ ആയതു കൊണ്ട് നന്നായി ഒരുങ്ങി നിന്നിരുന്നു. ചായ കൊടുത്തപ്പോ തന്നെ ആ മുഖത്തേക്ക് നോക്കിയിരുന്നു.
ഐശ്വര്യം തുളുമ്പുന്ന മുഖം. കുഞ്ഞിക്കണ്ണുകൾ. ക്ലീൻ ഷേവ് ആണ്. ചെറിയ മുഖവും. എന്തോ ഇഷ്ടായി ഒറ്റ നോട്ടത്തിൽ തന്നെ.
സൗമ്യമായ പെരുമാറ്റവും എല്ലാം.അപ്പോഴാണ് സംസാരിക്കാൻ വിട്ടത്.എന്താ പേര്.സിന്ധു രാഘവൻ.
എന്റെ പേര് ആകാശ്.കാശി എന്ന് വിളിക്കും. ജോലി ഞാൻ ഒരു സോഫക്കടയിൽ ആണ്. ഞാനും എന്റെ ഫ്രണ്ട് കൂടെ. പിന്നെ ഫ്രീ ടൈം ഉണ്ടേൽ ഓട്ടോയും ഓടിക്കും.
മ്മ്…സിന്ധുവിനു എന്നെ ഇഷ്ടം ആയോ…അത് പിന്നെ. ഇഷ്ടായി.അവൾ ഒന്ന് വിക്കി എങ്കിലും പിന്നെ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് അത്ഭുതത്തോടെ വിടർന്നിരുന്നു.അപ്പൊ എന്നെ ശെരിക്കും.
മ്മ്അതും പറഞ്ഞു ഓടുന്ന സിന്ധുവിനെ കണ്ടു കാശിയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.
തന്നേം എനിക്ക് ഇഷ്ടായി ട്ടോഅവൻ അപ്പൊ വിളിച്ചു പറഞ്ഞിരുന്നു. പിന്നെ പുറത്തിറങ്ങി.
എനിക്ക് സിന്ധുവിനെ ഇഷ്ടം ആയി. നിങ്ങൾ തീരുമാനിച്ചു അഭിപ്രായം അറിയിക്ക് ട്ടോ
ഓ ശെരി.സിന്ധുവും രാഘവനും പറഞ്ഞു.പിന്നെ കാശിയും വീട്ടുകാരും ഇറങ്ങി.
അവർ വന്നു പോയത് മുതൽ അമ്മേടേ മുഖം ഒരു കോട്ട ഉണ്ടായിരുന്നു. അച്ഛന്റ്റെ മുഖവും വല്ലാതെ തെളിച്ചം ഇല്ല
അപ്പോഴാണ് അമ്മക്ക് ഒരു കാൾ വരുന്നത് താൻ നോക്കിയപ്പോ അമ്മായി ആണ്.അമ്മ വേം എടുത്തു.ഹലോ സന്ധ്യ.ആ. പറ ചേച്ചി.എന്തായി കാര്യങ്ങൾ.
ചെക്കൻ വന്നു. അല്പം കറുത്തിട്ട. പിന്നെ ഓട്ടോ ആണ്.ഒപ്പം സോഫാക്കട ഉണ്ടേലും എല്ലാരും പറയുന്നത് ഓട്ടോ ആണെന്ന.
അത് വേണ്ട. അത് എന്റെ വീടിന്റെ അപ്പുറത്തെ ഉള്ളവർ ആണ്. നമ്മുടെ കുടുംബവുമായി യോജിക്കില്ല. അന്തസ്സ് പോവും.
സന്ധ്യ ഒന്നും മിണ്ടാതെ ഫോൺ വെച്ചു.അപ്പോഴാണ് അവളെ സന്ധ്യ അടിയിലേക് വിളിച്ചത്.എന്താ അമ്മേ.
അത് നമുക്ക് ഈ ബന്ധം വേണ്ട മോളെ. അത് നമ്മുട സ്റ്റാറ്റസ്നെ ബാധിക്കും എന്ന് എന്റെ നാത്തൂൻ പറഞ്ഞു.
പിന്നെ ഉള്ള സംഭവം ആണ് രാവിലെ നടന്നത്.അവൾ ഓർത്തു.രാഘവേട്ട. മോൾ ഒരു തരത്തിലും അടുക്കുന്നില്ല. അവൾക് ആ ആകാശിനെ മതി എന്ന പറയുന്നേ.
അവനു നിറം അല്പം കുറവായി. അല്ലേൽ എനിക്കും കുഴപ്പം ഇല്ലായിരുന്നു.മ്മ്. അവൾ ഇന്ന് തന്നെ അവരെ അപമാനിച്ചു. എല്ലാരേം അപമാനിച്ച പണി ആവും. അതോണ്ട് നമുക്ക് ഇത് അങ്ങ് നടത്തം സന്ധ്യ.
അപ്പൊ രാഘവേട്ടനും കാല് മാറിയോ.എനിക്ക് അവളുടെ സന്തോഷം ആണ് വലുത്. ഇനി നമ്മൾ ആയി വേറെ നടത്തി അവൾ വല്ല കടുംകയ്യും ചെയ്താൽ പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് എന്താ കാര്യം. നമുക്ക് ഇത് നടത്തം. ഞാനു അവരോട് സമ്മതം ആണെന്ന് പറയട്ടെ. രാഘവൻ അവരോട് വിളിച്ചു സമ്മതം അറിയിച്ചു.
മോളെ. ഞങ്ങള്ക്ക് സമ്മതം ആണ്. രാവിലെ എണീറ്റു വന്നപ്പോൾ അച്ഛന്റേ വായിൽ നിന്ന് കേട്ട വാർത്ത അവളിൽ സന്തോഷം നിറച്ചു.
എന്നാലും ഇത് വേണോ മോളെസന്ധ്യ അപ്പോഴും എതിർക്കാൻ നിൽകുവാണ്.വേണം. അത് പറഞ്ഞു അവൾ പോയി.
പിന്നെ അവരും വലിയ താല്പര്യം ഇല്ലെങ്കിലും ഒന്നും മിണ്ടിയില്ല.പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞു.
പെട്ടെന്ന് തന്നെഎല്ലാരേം വിളിച്ചു കല്യാണവും കഴിഞ്ഞു.കുടുംബക്കാർ ചിലർ എതിർപ് പ്രകടിപ്പിച്ചു എങ്കിലും മകളെ ഓർത്തു അവർ മറുവാക്ക് ഒന്നും
പറഞ്ഞില്ല. അവരുടെ മനസ്സിൽ അഭിമാനം പോയി എന്ന്ചിലർ കുത്തി നിറക്കാൻ ശ്രമിച്ചു എങ്കിലും അവർ അത് കാര്യം ആക്കിയില്ല.
സിന്ധു. താൻ കിടന്നോ. എനിക്ക് നാളത്തെ കാര്യം ഫ്രണ്ട്മായ് ഒന്ന് ഡിസ്‌കസ് ചെയ്യാൻ ഉണ്ട്.
മ്മ്. കാശിയേട്ടൻ വിളിച്ചു വാ. അത് വരെ ഞാനു ഇവിടെ ഇരിക്കാം അവൾ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൻ അതിശയത്തോടെ നോക്കി. പിന്നെ ഫോൺ വിളിക്കാൻ പോയി.
ഫോൺ വിളിച്ചു കഴിഞ്ഞു അവൻ വന്നു.വൈകിയോ.ഏയ്. ഇല്ല.അവൻ ചിരിച്ചു.ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ സിന്ധു.മ്മ്.
എന്ത് കൊണ്ട തനിക്ക് എന്നെ ഇഷ്ടം ആയെ.അങ്ങനെ ചോദിച്ച അത് അറിയില്ലഎന്തോ ഇഷ്ടമായി. എല്ലാരിൽ നിന്നും ഒരു വ്യത്യാസം തോന്നി. നിറം എനിക്ക് പ്രശ്നം അല്ല കാശിയേട്ടാ.
പിന്നെ നല്ല ജോലിയും ഉണ്ട്. സുന്ദരനും ആണ്. ഇഷ്ടമായി. ഇളിച്ചു കൊണ്ടവൾ പറഞ്ഞതും അവൻ ഞെട്ടി ഇരിക്കുക ആയിരുന്നു.
ആദ്യമായ് ആണ് ഒരാൾ തന്നെ കുറിച്ച് ഇങ്ങനെ വര്ണിക്കുന്നത്. താൻ സുന്ദരൻ ആണെന്ന്. പലരും കറുമ്പ എന്നാണ് വിളിക്കാറ് തന്നെ. പക്ഷെ ഇവൾ. അവൻ ആലോചിച്ചു.
എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ സൗന്ദര്യം നോക്കി അല്ല ആരെയും ഇഷ്ടപെടാറുള്ളത്. എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടായി. അച്ഛനും അമ്മയ്ക്കും ചെറിയ എതിർപ് ഉണ്ടേലും ഞാൻ പറഞ്ഞു മനസിലാക്കി ഇത് തന്നെ നടത്തിച്ചു.
അപ്പൊ തന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ടം ആയില്ലേ അവന്റെ മുഖത്ത് ചെറിയ വേദന നിറഞ്ഞു.
ഏയ്. കാശിയേട്ടൻ വിഷമിക്കണ്ട. ഇത് തുടക്കത്തിൽ ഉണ്ടാവൂ. പിന്നെ മാറും. ഏട്ടൻ അതോർത്തു വിഷമിക്കണ്ട.
എന്നാലും ഞാൻ നിനക്ക്.ദേ. കാശിയേട്ടാ. എന്നെ ദേഷ്യം പിടിപ്പിക്കരുത്. ഞാൻ അല്ലെ ഏട്ടന്റെ കൂടെ താമസിക്കുന്നെ. എനിക്ക് ഇഷ്ടം അല്ലെ. അത് പോരെ.
പെട്ടെന്ന് അവൻ മുന്നോട്ടു വന്നു അവളെ കെട്ടിപിടിച്ചതും അവൾ ഞെട്ടി. പിന്നെ അവൻ അടർന്നു മാറി.
താങ്ക്സ് സിന്ധു. ഒരുപാട് താങ്ക്സ്. ആദ്യമായ് ആണ് ഒരാൾ എന്നെ ഇങ്ങനെ വര്ണിക്കുന്നത്. എന്നെ പലരും പലതും വിളിച്ചിട്ടുണ്ട്. ജോലി ഓട്ടോ ആയതു കൊണ്ട് ഞാൻ ഇതിന് മുമ്പ് പെണ്ണ് കാണാൻ പോയവർ ചിലർ പിന്മാറും. അല്ലാത്തവർ നിറം പറഞ്ഞു പിന്മാറും.
എന്റേത് മിഡില് ക്ലാസ്സ് കുടുംബം ആണ്. നിങ്ങൾ വലിയ കുടുംബം അല്ലെ. എന്നെ പറ്റുവോ എന്നൊക്കെ വിചാരിച്ചു ഞാൻ. പക്ഷെ സിന്ധു. നീ എന്നെ ഞെട്ടിച്ചു കളഞ്ഞു. നീ സംതിങ് സ്പെഷ്യൽ ആണ് അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞതും അവൾ ചിരിച്ചു.
പിന്നെ സോറി സിന്ധു. ഞാൻ പെട്ടെന്ന് സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചതാ. സോറി.താൻ കിടന്നോമ്മ്ഓക്കേഅവൾ ചിരിച്ചു കൊണ്ട് കിടന്നു
പലരും ആദ്യരാത്രി എന്ന് പറഞ്ഞു പെണ്ണിന്റ സമ്മതം പോലും ഇല്ലാതെ അവളുടെ ഭർത്താവ് എന്ന അധികാരത്തിൽ മൃഗീയമായി ഭാര്യയെ കീഴ്‌പ്പെടുതാറുണ്ട്.
ഈ കാലത്തു ഇങ്ങനെ അറിയാതെ സന്തോഷം കൊണ്ട് വന്നു കെട്ടിപിടിച്ചതിൽ സോറി പറഞ്ഞ കാശിയെ ഓർത്തു തന്റെ നല്ല പാതിയെ ഓർത്തു അവൾക് അഭിമാനവും അന്തസ്സും തോന്നി.
ദിവസങ്ങൾ കടന്നു പോകവേ സിന്ധു കാശിയുടെ വീട്ടിൽ അവന്റെ അമ്മയ്ക്കും അച്ഛനും നല്ലൊരു മരുമകൾ ആയും അവന്റെ പെങ്ങന്മാർക്ക് നല്ലൊരു നാത്തൂൻ ആയും മാറി കഴിഞ്ഞിരുന്നു.
കാശിയെയും അവൾ മനസിലാക്കിയിരുന്നു. ദിവസങ്ങൾക്കിപ്പുറം അവർ രണ്ടാളും പരസ്പരം മനസിലാക്കി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവർ അത് തുറന്നു പറയുകയും അവരിലെ പ്രണയം പൂത്തുലയുകയും ചെയ്തു.
പിന്നെ അവളുടെ അച്ഛനും അമ്മയ്ക്കും ഇപ്പൊ പഴയ പോലെ ഒന്നുമല്ല. എല്ലാം മാറി. അവര്ക് എന്ത് ആവശ്യം വന്നാലും കാശി വേം എത്തും. ഹോസ്പിറ്റലിൽ പോകാനോ മറ്റെന്തെങ്കിലും ആവശ്യം ആണേലും അവര്ക് തണൽ ആയി കാശിയും സിന്ധുവും ഉണ്ടായിരുന്നു.
ഈ ഓട്ടോ ഉള്ളത് കൊണ്ട് ആണ് അവൻ ഇങ്ങനെ വരാൻ കഴിയുന്നത്. അതിനെ പുച്ഛിച്ച മനസിനെ ഓർത്തു അവര്ക് കുറ്റബോധം ആയിരുന്നു.
മാസങ്ങൾക്ക് ശേഷം.രാഘവേട്ട. മോൾ ഇന്ന് വരും. അവര്ക് വേണ്ടി നമ്മൾ ഇന്ന് സൽക്കാരം ഒരുക്കിയാലോ.
മ്മ്.നീ സാധനങ്ങൾ ഒരു കടലാസ്സിൽ എഴുതി താ. ഞാൻ വാങ്ങി കൊണ്ട് വരാം.മ്മ്അവർ എല്ലാം എഴുതി കൊടുത്തു.
അന്നത്തെ സൽക്കാരതിന്നു അപ്പുറത്തെ വീട്ടുകാരെ ക്ഷണിക്കാൻ അവർ അങ്ങോട്ട് പോയി.ആ. ഇന്ദു. ഇന്ന് സൽക്കാരം ആണ്. നീയും മക്കളും വരണം.മ്മ്. വരാം.അവർ പറഞ്ഞു.എന്താ മോളെ വിശേഷം. സുഖം ഓക്കേ തന്നെ അല്ലെ.
എന്ത് സുഖം സന്ധ്യ. നിങ്ങളെ വീട്ടിൽ വന്ന ആ വിഗ്നേഷ് അല്ലെ എന്റെ മോളെ ഭർത്താവ്. അവൻ ഏത് നേരവും ബിസ്സിനെസ്സ് എന്ന ഒരു ചിന്ത മാത്രം. പിന്നെ അഹങ്കാരവും. മോളും ഇപ്പൊ മാറിയ പോലെ ഉണ്ട്. ഒന്ന് വിളിക്കാറ് തന്നെ ആഴ്ചകൾ കഴിഞ്ഞ.
അവൾ സന്തോഷം ആയി ഇരുന്നാൽ മതി. പിന്നെ ഉള്ളത് ചെറിയ മോൻ. അവന്റെ കൂടെ കളിച്ചു സമയം കഴിച്ചു കൂടുന്നു.
പിന്നെ ഏട്ടന് നെഞ്ച് വേദന ആണ് ഇടക്ക് ഒക്കെ. പക്ഷെ അതിന് ഒന്ന് വിളിച്ച പോലും വരാൻ അവര്ക് നേരം ഇല്ല. പിന്നെ അങ്ങനെ ഒപ്പിച്ചു പോകുന്നു.
നീ ഭാഗ്യം ചെയ്തവൾ ആണ് സന്ധ്യ. അത് കൊണ്ടല്ലേ കാശിയെ പോലൊരു മരുമകനെ കിട്ടിയേ. ഒരു വിളിക്കപ്പുറം കാശി ഇങ്ങെത്തും. അവൻ ഓട്ടോ ആണേലും കുടുംബം നന്നായി നോക്കുന്നിലേ. ഒപ്പം ഒരു കടയും ഉണ്ട്. സന്തോഷം.
ഞാൻ സങ്കടം വന്നു പറഞ്ഞതാട്ടോ. ഏതായാലും ഞങ്ങൾ വരാം. ഇന്ദു പറഞ്ഞതും അവർ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി.
രാഘവേട്ട.മ്മ്കാശിമോൻ നമ്മുടെ അഭിമാനം ആണല്ലേ. നമ്മൾ അത് അറിയാതെ. അവനെ എന്തൊക്കെ പറഞ്ഞു.
ഞാനും അത് തന്നെ ആലോചിച്ചു സന്ധ്യ. ഞാനും ഇത് പോലെ ആയിരുന്നു. പക്ഷെ ഞാനുo അല്പം പണം കണ്ടപ്പോൾ എന്റെ വന്ന വഴി മറന്നു.
നമ്മളും നമ്മളെ മോളും ഭാഗ്യം ചെയ്തവർ ആണ്. അവന്റെ മുഖത്ത് നോക്കുമ്പോൾ ഇപ്പൊ എനിക്കും ജാള്യത തോന്നാറില്ല. അന്ന് എന്തായിരുന്നു താൻ കണ്ടത്. എന്ത് കുറവ് ആയിരുന്നു.
ചിലത് അങ്ങനെ ആണ് സന്ധ്യ. അനുഭവിക്കുമ്പോഴേ അതിന്റ പവിത്രത മനസ്സിലാവൂ. കാശിയുടെ മുഖം നമ്മുടെ മോൾ പറഞ്ഞ പോലെ തന്നെ ഐശ്വര്യം ആണ്. അവരും അതിനെ ശെരി വെച്ചു.
അപ്പൊ ആണ് മുറ്റത്തു കാർ വന്ന ശബ്ദം കേട്ടത്.ആ. നിങ്ങൾ വന്നോ. ഇരിക്കു.അവർ പുഞ്ചിരിച്ചു കൊണ്ട് അവരെ സ്വീകരിച്ചു.
പിന്നെ വർത്താനം പറഞ്ഞു ഇരുന്നു. ഭക്ഷണം വിളമ്പി. അടുത്ത രണ്ടു അയൽക്കാരും ഉണ്ടായിരുന്നു. പിന്നെ ഭക്ഷണം കഴിച്ചു വിശേഷം പറഞ്ഞു അവർ പോയി. പിന്നെ അത് കഴിഞ്ഞു കാശിയും സിന്ധുവും ഇറങ്ങാൻ നിന്നു.
അപ്പൊ രാഘവൻ അവനെ പിടിച്ചു നിർത്തി.മോനെ. ഞങ്ങൾ പെണ്ണ് കാണാൻ വന്ന അന്ന് നിന്നെ പറ്റി എന്തൊക്കെ ഓർത്തു പോയി.
സ്റ്റാറ്റസ് ഒക്കില്ല നിറം ഒക്കില്ല എന്നൊക്കെ പറഞ്ഞു. പക്ഷെ ഇപ്പൊ ആണ് ഞങ്ങള്ക്ക് മോന്റെ വില മനസിലായത്. ഞങ്ങളോട് ക്ഷമിക്ക് മോനെ അവർ കരഞ്ഞതും കാശി ഞെട്ടി.
ഏയ്. എന്താ അച്ഛാ ഇത്. ഞാൻ അല്ലെ നിങ്ങളോട് നന്ദി പറയേണ്ടത്. സിന്ധുവിനെ പോലെ ഒരു ഭാര്യയെ തന്നില്ലേ. അത് മതി എനിക്ക്.
എനിക്ക് അറിയാമായിരുന്നു അച്ഛാ. അച്ഛൻ ഒരു നാൾ കാശിയേട്ടനെ മനസിലാവും എന്ന്. അതാ ഇത് തന്നെ വേണം എന്ന് വാശി പിടിച്ചേ.
ഓരോ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട് അച്ചേ. അത് പോലെ തന്നെ ഓരോ മനുഷ്യനും. നിറം നോക്കി ആരെയും ഇഷ്ടപ്പെടരുത്. ആ ഇഷ്ടം അതികം നിലനിൽക്കില്ല.
മോള ഞങ്ങളെ കണ്ണ് തുറപ്പിച്ചത്. അവർ അവളെ ചേർത്ത് പിടിച്ചു പറഞ്ഞതും അവൾ അവരുടെ രണ്ടു പേരെയും കവിളിൽ മുത്തി.
ഈ രംഗം കണ്ടു നിന്ന കാശിയിലും ഒരു പുഞ്ചിരി വിടർന്നു. അവരുടെ എല്ലാവരുടെയും മനസ്സിൽ വല്ലാത്ത ഒരു ആത്മസംതൃപ്തി നിറയുന്നുണ്ടായിരുന്നു.