(രചന: J. K)
എനിക്ക് കുഞ്ഞിനെ ഒന്നു കാണണമെന്ന് “””.. പറഞ്ഞു വന്നു നിൽക്കുന്ന വൃദ്ധനോട് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല ശാലു ടീച്ചർക്ക്…
അവർ ഒരു നിമിഷം എന്ന് പറഞ്ഞ് കുട്ടിയെ കാണിച്ചു കൊടുത്തു. അവന്റെ അമ്മ അതറിഞ്ഞു അന്ന് വൈകുന്നേരം ഭയങ്കര ബഹളമായിരുന്നു..
ആരോട് ചോദിച്ചിട്ടാണ് പുറത്തുനിന്നും വന്ന ഒരാൾക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത് എന്ന് ചോദിച്ചപ്പോൾ ശാലു ടീച്ചർ ഉത്തരം ഇല്ലാതെ നിന്നു….
“”” അത് ആ കുഞ്ഞിന്റെ മുത്തശ്ശൻ അല്ലേ??? ഒന്ന് കാണാൻ അല്ലേ വന്നുള്ളൂ “””
ഇന്ന് മാത്രം പറഞ്ഞപ്പോൾ ആ സ്ത്രീ വായിലിരിക്കുന്നത് ബാക്കി കൂടി പറഞ്ഞു…
അത് കേൾക്കെ വല്ലായ്മ തോന്നി,ചെയ്തതിൽ തെറ്റുണ്ട് എന്ന് അപ്പോഴും ശാലുവിനെ തോന്നിയില്ല…
വന്ന വൃദ്ധൻ ആ കുട്ടിയുടെ അച്ഛന്റെ അച്ഛൻ ആണെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു കാരണം കുഞ്ഞ് അയാളെ കണ്ടതും അച്ചച്ഛാ എന്ന് വിളിച്ച് ഓടി പോയിരുന്നു മാത്രമാണ് താൻ അനുവദിച്ചത് പിന്നെ അയാളുടെ ദയനീയ രൂപവും…
ഏതൊരു ആൾക്കാണ് സ്വന്തം പേരകുഞ്ഞിനെ കാണാൻ മോഹം തോന്നാത്തത്… പക്ഷേ അവരുടെ കുഞ്ഞാണ് അവരുടെ ഇഷ്ടം മാത്രമാണ് അവിടെ നടക്കുന്നത് അവിടെ ശാലു ടീച്ചർ തീർത്തും നിസ്സഹായായിരുന്നു…
വെറും ആ കുഞ്ഞിന്റെ മുത്തച്ഛൻ ആയതുകൊണ്ട് മാത്രമാണോ താൻ അയാളെ കുഞ്ഞിനെ കാണാൻ അനുവദിച്ചത് എന്ന് ഓർത്തു ശാലു അല്ല പകരം അയാൾക്ക് എവിടെയൊക്കെയോ തന്റെ അച്ഛന്റെ ചായ തോന്നിയിരുന്നു…
അവൾ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അവളുടെ അച്ഛനുമമ്മയും പിരിഞ്ഞതാണ്…
പിന്നീട് സ്കൂളിൽ നിറയെ സ്നേഹവുമായി കുറെ മിഠായികളും ആയി വരുന്ന ഒരാളുടെ ഓർമ്മ മാത്രമേ തന്റെ അച്ഛനെപ്പറ്റി അവർക്കുള്ളൂ അച്ഛനെ കാണുമ്പോഴൊക്കെയും കണ്ണ് നിറഞ്ഞിരുന്നു
അച്ഛനോട് എന്നാണ് മറ്റുള്ള കുട്ടികളുടെ അച്ഛൻമാരെപ്പോലെ വീട്ടിലേക്ക് വരുന്നത് എന്ന് തോൽക്കുമ്പോൾ അച്ഛൻ പറഞ്ഞിരുന്നു നിങ്ങളുടെ അമ്മ സമ്മതിക്കില്ല എന്ന് അത് കേൾക്കെ അമ്മയോട് എന്തോ ദേഷ്യം തോന്നിയിരുന്നു
പലപ്പോഴും അമ്മയുടെ പറഞ്ഞിട്ടുള്ളതും ആണ് നമുക്ക് അച്ഛനെയും കൂടി ഇങ്ങോട്ട് കൊണ്ടുവരാം എന്നുള്ളത് അപ്പോഴൊക്കെ ഒന്നുകിൽ ദേഷ്യപ്പെടും അല്ലെങ്കിൽ അടിക്കും…
അവർ തമ്മിൽ എന്താണ് പ്രശ്നം എന്ന് ഒന്നും അറിയില്ലായിരുന്നു പക്ഷേ ഒന്നറിയാം അമ്മയ്ക്ക്, അമ്മയുടെ മനസ്സിൽ ഏറെ വെറുപ്പുള്ളത് അച്ഛനോട് മാത്രമാണെന്ന്….
അതുകൊണ്ടാണ് പട്ടിണി കിടന്നിട്ട് പോലും അച്ഛൻ തരുന്ന ഒരു സഹായവും സ്വീകരിക്കാത്തത്….
ആ കുഞ്ഞിന്റെ അച്ചച്ചന്റെ ക്ഷീണിച്ച മുഖം കണ്ടപ്പോൾ അച്ഛൻ തന്നെ കാണാൻ വന്നിരുന്ന അതേ പോലെ തോന്നി…..
അതുകൊണ്ട് മാത്രമാണ് ആ കുഞ്ഞിനെ താൻ കാണാൻ അനുവദിച്ചത് അയാൾ കണ്ടു തീർന്നു പോകുന്നത് വരെയും ഞാൻ ആ കുട്ടിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു…
എന്നിട്ടും അവരുടെ പെരുമാറ്റം തന്റെ ഉള്ളിൽ ഉണ്ടാക്കിയ നോവിനെ പറ്റി ഓർത്തു ശാലു….
അച്ഛന് തീരെ വയ്യ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞു അച്ഛന്റെ ബന്ധു വന്നപ്പോൾ…അപ്പോൾ മാത്രമാണ് അമ്മ അനുവദിച്ചത് അല്ലെങ്കിൽ അമ്മയുടെ അനുവാദത്തോടുകൂടി അച്ഛനെ ഒന്ന് കണ്ടത്….
ഞാൻ കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു ഒരു തീരാത്ത നോവായി എന്നും അച്ഛൻ മനസ്സിലുണ്ടായിരുന്നു….
എന്തെങ്കിലും തക്കതായ കാരണം കാണും അല്ലെങ്കിൽ അമ്മയും അച്ഛനും പിരിയില്ല ആയിരുന്നു എന്താണ് എന്ന് ഞാൻ ചോദിച്ചിട്ടുമില്ല…. അമ്മയത് പറഞ്ഞിട്ടുമില്ല….
ഇത്തിരി മനപ്രയാസം ഉണ്ടാക്കിയെങ്കിലും അത് വിട്ട് ഉറങ്ങാൻ കിടന്നു….. പിറ്റേ ദിവസം സ്കൂളിൽ പോകാൻ വേണ്ടി ഒരുങ്ങിയിറങ്ങി…. അയാൾ വഴിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു ആ കുട്ടിയുടെ അച്ഛച്ചൻ…
കാണാത്ത പോലെ പോകാനാണ് ശ്രമിച്ചത് പക്ഷേ””” മോളെ””” എന്നു വിളിച്ചപ്പോൾ നിൽക്കാതിരിക്കാൻ കഴിഞ്ഞില്ല അയാൾ ആ അരികിലേക്ക് കൈകൂപ്പി കൊണ്ടുവന്നു….
ആ കുഞ്ഞിനെ ഒന്ന് കാണണമെന്ന് തോന്നിയിട്ട് ആണ് ഇന്നലെ വന്നത് ഇന്നലെ എന്റെ പിറന്നാൾ ആയിരുന്നു…..
കാണാൻ കഴിയും എന്ന് കരുതിയതല്ല കാരണം അവൾ അതുപോലെയാണ് എല്ലാവരോടും പറഞ്ഞു നടക്കുന്നത് പക്ഷേ കുഞ്ഞിന്റെ നല്ല മനസ്സുകൊണ്ട് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റി എത്രകാലം എന്നൊന്നും അറിയില്ല എങ്കിലും ഒന്ന് കണ്ടല്ലോ അത് മാത്രം മതി…
ഒറ്റ മകൻ ആയിരുന്നു മോളെ ഞങ്ങൾക്ക്…. താഴത്തും തലയിലും വയ്ക്കാതെ ഞങ്ങൾ അവനെ വളർത്തി അവളുമായുള്ള കല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങളോട് സ്നേഹം കാണിക്കുന്നതെന്നും ഇവൾക്ക് ഇഷ്ടമല്ല ഓരോന്ന് പറഞ്ഞു കൊടുക്കും…
ഞങ്ങടെ മോനേയും അവന്റെ കുഞ്ഞിനെയും ഓർത്ത് എല്ലാം ഞങ്ങൾ ക്ഷമിക്കും ഞങ്ങൾ അവനെ അറിയിച്ചില്ല പക്ഷേ, ഞങ്ങളെപ്പറ്റി ഓരോന്ന് ദുഷിച്ചത് പറഞ്ഞുകൊടുത്തു അവള്ഞങ്ങളുടെ മകനെയും കൊണ്ട് പോയി ….വയസ്സാൻകാലത്ത് എനിക്കും എന്റെ ഭാര്യയ്ക്കും ആരുമില്ലാതായി മോളെ..
മോനെ കാണാൻ ചെന്ന് അവിടുത്തെ കെണറ്റിൽ ചാടി അവൾ ചാവും എന്നാപറഞ്ഞിരിക്കുന്നത് അത് പോലെ ഈ കുഞ്ഞിനെ കാട്ടിത്തരില്ല എന്നും…
എന്റെയും എന്റെ ഭാര്യയുടെയും ജീവിതം ഏതാണ്ട് തീരാൻ പോവുകയാണ്….. ഞങ്ങൾക്ക് കുഴപ്പമില്ല എങ്ങനെലും ജീവിച്ചു പോകും…
പക്ഷേ അവന്റെ കുടുംബം സമാധാനപരമായി പോകണം എന്ന് ആശ ഉള്ളതുകൊണ്ടാണ് ഞങ്ങൾ അതിലൊന്നും ഇടപെടാതെ ഇങ്ങനെ വിട്ടുനിൽക്കുന്നത്…. എന്തേലും ആട്ടെ എന്ന് കരുതി…..
എങ്കിലും മനുഷ്യരല്ലേ മനുഷ്യന്മാരുടെ മനസ്സല്ലേ?? എടക്കെങ്കിലും ഈ കുഞ്ഞിനെ ഒന്ന് കാണാൻ തോന്നുന്നു…. അതാണ് ഇങ്ങനെ ഇറങ്ങുന്നത്…. ജനങ്ങളെ പേടിച്ച് മുന്നത്തെ സ്കൂളിൽനിന്ന് ഒക്കെ മാറ്റിയിട്ടുണ്ട് കുഞ്ഞിനെ അവൾ…
കാണാൻ വരരുത് എന്ന് കരുതും അവർക്ക് ശല്യം ആവരുത് എന്ന്..പക്ഷേ പറ്റണ്ടേ അവൾക്ക് ഒട്ടും വയ്യ, ഭാര്യക്ക്….. അതുകൊണ്ടാണ് അല്ലെങ്കിൽ വന്നേനെ കുഞ്ഞിനെ ഒന്ന് കാണാൻ…..
ഞാൻ വന്നു കണ്ടു എല്ലാം പോയി പറഞ്ഞു കൊടുക്കും…. കാത്തിരിക്കുന്നുണ്ടാവും… എന്റെ കുഞ്ഞു നന്നായോ എന്ന് ചോദിക്കും എന്റെ കുഞ്ഞു തടിച്ചോ മെലിഞ്ഞോ എന്നൊക്കെ ചോദിച്ച്… കേക്കുമ്പോ ഒരു പെടപെടപ്പാ കുഞ്ഞെ ചങ്കിൽ…
ആരോരുമില്ലാത്തത്തിന്റെ നോവ്….കുഞ്ഞു കാണിച്ച നല്ല മനസ്സിന് ദൈവം നല്ലത് തരട്ടെ….. അയാൾ പറയുന്നത് കേട്ട് എന്റെ മിഴിയിൽ ഒരു നനവ് കിനിഞ്ഞു ഇറങ്ങിയിരുന്നു….
“””” കാണണമെന്ന് തോന്നുമ്പോൾ വന്നോളൂ… ഞാൻ ഉള്ളടത്തോളം കാലം നിങ്ങൾക്ക് കുഞ്ഞിനെ കാണാം “”” എന്ന് പറഞ്ഞപ്പോൾ ആ രണ്ട് കൈകൾ നന്ദിയോടെ കൂപ്പി….
എന്തോ പറയാൻ വന്നത് ഗദ്ഗതം കൊണ്ട് പറയാൻ കഴിയുന്നില്ല ആയിരുന്നു അയാൾക്ക്….
“”വരട്ടേ “””””‘ എന്നും പറഞ്ഞ് നടന്നകന്ന ആ മനുഷ്യനെ ഞാൻ ഇത്തിരിനേരം നോക്കി നിന്നു…
നീറി നീറി ജീവിക്കുന്ന ഓരോ ജന്മങ്ങൾ ഓർത്ത്…. ഏതെങ്കിലും ഒരു മനുഷ്യൻ മനസ്സു മാറ്റിയാൽ സ്വർഗ്ഗം ആകുന്ന ചില ജീവിതങ്ങളെ കുറിച്ച് ഓർത്ത്…..സ്വന്തം ജീവിതത്തിലെ ഒരേട്…