(രചന: Ammu kunjuzz)
എന്റെ വേദ കൊച്ചെ……..നിനക്കിപ്പോ നിന്റെ ഈ ഇച്ചായനോട് തീരെ സ്നേഹമില്ലാണ്ടായി ട്ടോ………….
പുതച്ചു മൂടിയിരുന്ന പുതപ്പിനെ ഒന്ന് കൂടി പുണർന്ന് കൊണ്ട് മുഖത്ത് കള്ള പരിഭവം നടിച്ച്…….. കട്ടിലിന് എതിർ വശത്തെ ചുവരിൽചാരി വച്ചിരിക്കുന്ന ക്യാൻവാസലെ താൻ വരച്ച വേദയുടെ ചിത്രത്തിൽ നോക്കി അവൻ പറഞ്ഞു……
അപ്പോഴായിരുന്നു അടുക്കളയിൽ നിന്ന് അവനുവേണ്ടി കാപ്പിയുമായുമെടുത്ത് അവൾ മുറിയിലേക്ക് വന്നതും.
അവന്റെ പുതച്ചു മൂടിയുള്ള കിടപ്പ് കണ്ടതും കൃത്രിമ ദേഷ്യം നിറച്ച മുഖത്താലെ
അവനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം അവൾ കൈയ്യിലിരുന്ന തിളച്ച ചുക്ക് കാപ്പി ചെറുചൂട് ഒന്ന് ആറുവാൻ മേശമേൽ വച്ചു ശേഷം അവനരികിലേക്ക് നടന്ന് വന്ന് കട്ടിലിന്റെ ഓരത്തായ് ഇരുന്നു….
“””””””””””എന്നോട് പിണക്കമാണോ വേദ കൊച്ചെ……… “””””””
പുതപ്പ് കഴുത്തിൽ നിന്ന് താഴ്ത്തി കൊണ്ട് അവൻ ചോദിച്ചു ………….
അവളതിന് ഉത്തരം നൽകിയില്ല.
പകരം രാവിലെ വെള്ളം നനച്ച് അവന്റെ നെറ്റിമേൽ വച്ചിരുന്ന തുണി ഉണങ്ങിയതിനാൽ അത് എടുത്ത് മാറ്റുന്നതിൽ ശ്രദ്ധ കൊടുക്കുകയായിരുന്നു അവൾ……
ശേഷം ചൂട് മാറിയോന്ന് അറിയുവാൻ അവന്റെ നെറ്റിയിലേക്കും കഴുത്തിലേക്കും അവൾ മെല്ലെ കൈയ് വച്ച് നോക്കി……. തന്നോട് മിണ്ടാത്തത് കൊണ്ട് ഒരു നീണ്ട നിശ്വാസത്താലേ……… അവനവളുടെ പ്രവർത്തികൾ എല്ലാം ഇമചിമ്മാതെ തന്നെ നോക്കി കിടക്കുക യായിരുന്നു……..ശേഷം അവളുടെ മുഖമാകെ ഒന്ന് കണ്ണോടിച്ചു…….
അതിരാവിലെതന്നെ കുളിച്ച് മുടിയിൽ ഈറൻ തോർത്ത് കെട്ടിയിട്ടുണ്ട്……… നീണ്ട കണ്ണുകളിൽ ഇന്ന് കരിമഷി എഴുതിയിട്ടില്ല.
നെറ്റിയിൽ പൊട്ടും നെറുകയിൽ സിന്ദൂരവും മാത്രം…..ചമയങ്ങൾ ഏതു മില്ലെങ്കിലും തന്റെ പെണ്ണ് എന്നത്തെതിനെക്കാളും സുന്ദരിയാണ്…… എന്നിട്ടും എന്തോ ഒരു പരിഭവം മുഖത്ത് എഴുതി വച്ചിരിക്കുന്നു……..
“”””””””””വേദ കൊച്ചെ……….. പിണക്കമാന്നോ ടി………. അവൻ ഒന്നുകൂടി നീട്ടിവിളിച്ച് ചോദിച്ചു നോക്കി……….. “”””””””
ഇച്ചായനോട് ഒന്ന് മിണ്ടെടി………..
എന്തിനാപെണ്ണെ…. ഈ പിണക്കം…… ഒന്ന് മിണ്ടെടി………..
അത്രയും പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടാത്തത് കണ്ടതും അവന് പരിഭവം തോന്നി …….
അവൾ അതൊന്നും കേട്ട ഭാവം നടിക്കാതെ മേശമേൽ വച്ച ചുക്ക് കാപ്പി എടുക്കാനായി എഴുന്നേറ്റതും….. അവൻ കൈയ്യിൽ പിടിച്ച് ഒറ്റ വലിയൊടെ അവളെ നെഞ്ചിലേക്ക് ഇട്ടു……
പെട്ടന്നുള്ള പ്രവർത്തിയായതിനാൽ ബാലൻസ് തെറ്റി അവളാ നെഞ്ചിലെക്ക് വീണുപോയി……
മുടിയിൽ കെട്ടി വച്ചിരുന്ന ഈറൻ തോർത്ത് ഒരു വശത്തെക്ക് കെട്ടഴിഞ്ഞു.
പൊടുന്നനെ അവളാ നെഞ്ചിൽ നിന്ന് ദേഷ്യത്തോടെ മുഖമുയത്തി…. ഇന്നലെ കുടിച്ച കെട്ട് മാറീലായിരിക്കും ഇതുവരെ….. അവൾ പുളഞ്ഞു കൊണ്ട് അവന്റെ കൈ വിടുവിച്ച് എണീക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു .
അത് കേട്ടപ്പോളായിരുന്നു അവന് ഇന്നലത്തെ കാര്യം ഓർമ്മ വന്നത്.
ഓഹോ…… അതിനായിരുന്നോ……
എന്റെ വേദ കൊച്ച് മുഖമിങ്ങനെ ബലൂൺ പെരുക്കിയത് പോലെ വീർപ്പിച്ചു വച്ചെക്കുന്നതിനുള്ള കാരണം………
“”””””””അതെ അത് തന്നെയാ…. കാരണം എന്തെ…. “””””””
കൊഞ്ചിക്കാനെന്ന പോൽ താടിതുമ്പിലേക്ക്
നീണ്ടു വന്ന അവന്റെ കൈതണ്ടയെ തട്ടിമാറ്റി എഴുന്നേറ്റുകൊണ്ട് അവൾ പറഞ്ഞു…….
എന്നോടിന്ന് കിന്നരിക്കാൻവരണ്ട……..
അതും പറഞ്ഞവൾ തിരിഞ്ഞു……
അപ്പോഴാണ് തറയിൽ ചിതറി കിടന്ന പെയിന്റിങ് ബ്രഷും മറിഞ്ഞു കിടക്കുന്ന ക്യാൻ വാസുകളും അവൾ ശ്രദ്ധിച്ചത്. അത് കൂടി കണ്ടതും അവളുടെ മുഖത്തേക്ക് കുറച്ച് കൂടി ദേഷ്യം ഇരച്ച് കയറി …..ഊരക്ക് കൈ കുത്തി അവൾ അവനെ തിരിഞ്ഞ് നോക്കി ……
വീടും മുറിയും എപ്പോഴും അടുക്കും ചിട്ടയുമിയുമായി വൃത്തിയോടെ കിടക്കണം അത് അവൾക്ക് നിർബന്ധമാണ് ……….
ഇന്നലെ തന്റെ കൈ തട്ടി മറിഞ്ഞു വീണതാണ് അവയെല്ലാം… അത് മനസ്സിലായതും അവളെ നോക്കി ഒന്ന് വെളുക്കേ ചിരിച്ച് കാണിച്ചുകൊണ്ട് അവൻ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു . അത് കണ്ടതും അവൾ സ്വയം ദേഷ്യം നിയന്ത്രിച്ച് ഓരോന്ന് പിറുപിറുത്ത് തറയിലേക്ക് ചിതറി കിടക്കുന്ന ഓരോന്നായി അതാത് സ്ഥാനത്തു അടുക്കി വയ്ക്കാൻ
തുടങ്ങി…..
“””””””വേദകൊച്ചെ …..ഞാൻ
സഹായിക്കണോ ടി……….. അതിന് മറുപടി ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു …..
ദേ ……റോയിച്ചാ അടങ്ങി കിടന്നോളണം അവിടെ ……..
“”””””””””ഈ വയ്യാത്ത കാലും വച്ച് ഇന്നലെ എവിടേക്കും പോകണ്ടാന്ന് പല പ്രാവശ്യം പറഞ്ഞതാ ഞാൻ……””””””
ആരുകേൾക്കാൻ….. എല്ലാത്തിനും കൂടെ ചുക്കാൻ പിടിക്കാൻ ഒരു പുന്നാര ആങ്ങളയും ഉണ്ടല്ലോ….!!!!!!!
നേരം നന്നായി ഇരുട്ടുന്നത് കണ്ടിട്ടും …..
വൈകാതെ പെട്ടന്ന് തിരികെ വരാംന്ന് വാക്കും തന്നല്ലേ എന്നേം ഒറ്റക്ക് ആക്കി ……
ഇന്നലേ ജോണിച്ചായൻ നിങ്ങളേം പൊക്കി എടുത്തോണ്ട് പോയത്………
എന്നിട്ട് വന്ന് കേറിയതോ മഴയത്ത് നനഞ്ഞു കുളിച്ച്….കുടിച്ച് ലക്കുംകെട്ട്
നട്ട പാതിരാക്ക്……. നിങ്ങളെയും ഇവിടെ ഇറക്കിയെച്ച് ആ ജോണിച്ചായൻ എന്നെ ഒന്ന് കാണാൻ പോലും നിൽക്കാതെ പൊയ്ക്കളഞ്ഞില്ലേ……..
ഇങ്ങു വരട്ടെ….. കൊടുക്കുന്നുണ്ട് ഞാൻ….
പിന്നീട് പാതിരാക്ക് തൊട്ട്അടുത്ത് കിടന്ന് കുളിർന്ന് വിറക്കുന്ന കണ്ട് തൊട്ടു നോക്കിയപ്പോളോ….. പൊള്ളുന്ന പനിയും. ….. അതിന്റെ കൂടെ കുടിച്ചത് മുഴുവൻ ശർദ്ധിച്ചു
കുടഞ്ഞു ………….. കാണേണ്ട കാഴ്ച തന്നെയായിരുന്നു …..
അത്രയും പറഞ്ഞ് കഴിഞ്ഞതും അവളുടെ അധരങ്ങളും കവിൾ തടങ്ങളും ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു……. റോയ് ഇന്നലെ ഇങ്ങനെ ഒക്കെ സംഭവിച്ചോ എന്നുള്ള ഭാവത്തിൽ അവളെ തന്നെ ഉറ്റു നോക്കി കിടക്കുകയായിരുന്നു……..
അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് അങ്ങനെ തന്നെ കിടന്നു . ഇങ്ങനെ പിണക്കം പതിവില്ല അവൾക്ക് ദേഷ്യം വന്നുപോയാൽ……. അത് മാറുന്നവരെ ഇങ്ങനെ പരിഭവം പറച്ചിലും മുറുമുറുപ്പും സങ്കടവും എല്ലാം സാധാരണം…… അതുകൊണ്ട് എതിർത്തു പറയാതെ അവളെ കേട്ട്ടക്കുന്നതാണ് നല്ലതെന്നു അവന് തോന്നി …..
“”””””””””അല്ല…… എന്ന് മുതലാ….. റോയിച്ചാ നിങ്ങളീ കുടി കൂടി തുടങ്ങിയത്……..??? ”
അവൻ ഒന്നും പറയാതെ മുഖം താഴ്ത്തി
ദേ……. ഒരു കാര്യം പറഞ്ഞേക്കാം …….വേദക്ക് ഈ ലോകത്തു സ്വന്തമെന്നും പ്രിയപ്പെട്ടതെന്നും പറയാൻ റോയിച്ചൻ മാത്രേ ഒള്ളൂ………
അത് ഓർമ്മ വേണം……….
റോയി ഇല്ലെങ്കിൽ വേദയും ഇല്ല……
പറഞ്ഞു നിർത്തിയതും ചെറിയ നീർമണികൾ അവളുടെ കണ്ണുകളിക്കേക്ക് ഉരുണ്ട് കൂടാൻ തുടങ്ങി…. അത് കണ്ടതും ഒരു നീണ്ട നെടുവീർപ്പോടെ അവൻ പുതച്ചിരുന്ന പുതപ്പ് വകഞ്ഞു മാറ്റി കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.
ശേഷം …..അവന് അരികിലായ് നിൽക്കുന്നവളുടെ വലത് കരം എത്തി പിടിച്ച്
അടുത്തേക്ക് വലിച്ചു …..
നീ ഇങ്ങു വന്നെടി…… വേദകൊച്ചേ……..
വേണ്ടാ…… എന്നോട് മിണ്ടണ്ടാന്ന് പറഞ്ഞില്ലേ….
അവൾ കൈ വിടുവിക്കാൻ നോക്കി ….
പിണങ്ങാതെ ടി……. ഒന്ന് അടുത്തെക്ക് വാ….
“””””അവൾ കൈയ്യുടെ ബലം കുറച്ച് അവനടുത്തേക്ക് ഇരുന്നു….. “””” അവനെ മിഴികൾ ഉയർത്തി നോക്കിയതും ഇരു കണ്ണുകളിൽ നിന്നും അടർന്നു വീഴാറായ നീർതുള്ളികളെ അവൻ വിരലുകളാൽ തട്ടി തെറിപ്പിച്ചു……
ഇങ്ങനെ പിണങ്ങാതെന്റെ വേദപെണ്ണെ……..
വേണംന്ന് വിചാരിച്ചു കുടിച്ചതല്ലടി ഞാൻ…..
ഇന്നലെ ഇവിടന്ന് ഇറങ്ങുന്നവരെ ഒരു അത്യാവശ്യ കാര്യത്തിന് ജോണിച്ചന്റെ വീട്ടിലേക്ക് പോകുന്നെന്നാ ഞാൻ കരുതിയെ അവൻ അങ്ങനാ പറഞ്ഞെ…. പക്ഷെ പോകും വഴി കാറ് വഴിമാറി നേരെ കുരിശിൻന്മേലെ
പള്ളിസെമിത്തേരിയിലേക്ക് എത്തിയ
പ്പോളല്ലേ കാര്യംമനസ്സിലാകുന്നത്…..
“”””ഇന്നലെ…..ഇന്നലെ….. അമ്മച്ചീടേം ചാച്ചന്റെം ഓർമ്മദിവസം ആയിരുന്നു……… “”””””””””””
അത് പറയുമ്പോൾ അവന്റെ ശബ്ദം നന്നേ നേർത്തു പോയിരുന്നു…
എന്റെ ഒരു ചെറിയ അശ്രദ്ധ കൊണ്ട് കർത്താവ് അവരെ തിരിച്ച് വിളിച്ചിട്ട് രണ്ട് വർഷം തികയുന്ന ദിവസം എന്റെ ഈ രണ്ട് കാലുകളും മുറിച്ച് മാറ്റിയ ദിവസം…. അവനൊന്നു നെടുവീർ പ്പെട്ടു ….
ഓർമ്മയുണ്ടോടി നിനക്ക്……. അവനവളെ നോക്കി ചോദിച്ചു…..
മ്മ്മ്മ്……. കാഴ്ച്ചയെ മറക്കുന്ന കണ്ണീരൊടെ അവൾ മെല്ലെ മൂളി ……..
ഇരുവരുടേം കണ്ണുകളിൽ ആ ഓർമ്മ നനവ് പടർത്തിയിരുന്നു ………
അവൻ പുതപ്പ് മാറ്റി മുട്ടിന് താഴെയുള്ള
ശൂന്യതയിലേക്ക് നോക്കി ഒന്ന് നെടുവീർപ്പെട്ടു.
ഓർത്തില്ല പെണ്ണെ ഞാൻ………
അവൾ തന്റെ നെഞ്ചിലേക്ക് അവനെ ചേർത്തു പിടിച്ചു… ഇന്നലെ അവരുടെ കല്ലറകൾക്ക് മുന്നിൽ നിൽക്കുമ്പോൾ എന്റെ നെഞ്ചോക്കേ വല്ലാണ്ട് വേദന യായിരുന്നു………
അതിന്റെ സങ്കടം ഉള്ള് നിറയെ ഉണ്ടായിരുന്നു…
വരും വഴി ജോണിച്ചൻ ക്ലബ്ബിൽ കയറിയപ്പോ എനിക്കും ഒന്ന് ഇറങ്ങണമെന്ന് തോന്നി.
രണ്ട് കാലുകളും ഉണ്ടായിരുന്നപ്പോൾ ആരോഗ്യവാനെപ്പോലെ ഞാൻ കയറി ഇറങ്ങിരുന്നിടം ആയിരുന്നല്ലോ……..
ജോണി വേണ്ടാന്ന് പറഞ്ഞിട്ടും
സ്റ്റിക്ക് വച്ച് പതിയെ ബാലൻസ് ചെയ്ത് ഞാനും അവന്റെ കൂടെ ഇറങ്ങി……….
കുറെ നാളുകൾക്കു ശേഷമല്ലേ
എല്ലാവൻമ്മാരെയും ഒന്ന് ഒത്തുകണ്ടത്…….. ഓരോന്ന് പറഞ്ഞ് ഇരുന്ന് പോയി പിന്നെ ഇന്നലത്തെ ദിവസം ഓർക്കാതെ പോയത് കൊണ്ടുള്ള വിഷമവും…… ഉള്ളിലെ സങ്കടവും പിന്നെ എല്ലാവരും ഇച്ചിരി നിർബന്ധിച്ചപ്പോൾ …….. ഞാൻ രണ്ടെണ്ണം അടിച്ചു….. പക്ഷെ രണ്ട് നാല് ആയി നാല് എട്ട് ആയി….. അവസാനം ഓവറായി…….
ഇതു കണ്ട് വന്ന ജോണിച്ചന് എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു……
ഒരു വിധം അവൻ എന്നേം പ്പൊക്കി പുറത്തേക്ക് ഇറങ്ങിയപ്പോളോ
പെരുമഴ പെയ്യുന്നു………. മഴ തോർന്നിട്ട് പോകാന്ന് പറഞ്ഞതാ അവൻ
ഞാൻ അതൊന്നും കേൾക്കാൻ നിക്കാതെ രണ്ട് സ്റ്റിക്കും വെച്ച് ബാലസ് ചെയ്ത് ആ മഴയത്തിറങ്ങി നിന്നു.
ഒത്തിരി നാൾ ആയില്ലേ ഞാൻ അങ്ങനെ മഴ നനഞ്ഞിട്ട്……… അന്നേരം മനസ്സിന് വല്ലാത്തൊരു തണുപ്പായിരുന്നു…….
പെട്ടന്നാ എന്റെ വേദകൊച്ച് വീട്ടിൽ ഒറ്റയ്ക്ക് ആണല്ലോന്ന് ഓർത്തത്……
വീട്ടിൽ പോകാംന്ന് പറയാൻ നാവ് ഉയർത്തിയപ്പോളെക്കും ആകെ കുഴഞ്ഞു പോയിരുന്നു……. ജോണിച്ചൻ പിന്നൊന്നും പറയാൻ നിന്നില്ല.
ബോധം പോകുന്നതിന് മുൻപേ അവൻ എന്നെ വന്ന് താങ്ങിയ ഓർമ്മമാത്രം ഉണ്ടായിരുന്നു…………
കണ്ണ് തുറന്നപ്പോ തലക്ക് ഒക്കെ നല്ല
കനം വച്ച പോലെ…… പാതി മയക്കത്തിൽ നീ അടുത്തിരുന്നു തുണി നനച്ചുനെറ്റിയിൽ ഇടുന്ന കണ്ടപ്പോൾ മനസ്സിലായി ഇന്നലത്തെ മഴ നനഞ്ഞ് എനിക്ക് പനി വന്നൂന്ന്…..
അത് പറഞ്ഞവൻ അവളിലേക്ക് കുറച്ചുകൂടി ചേർന്നിരുന്നു….. പതിയെ ആ മടിയിലേക്ക് ചാഞ്ഞു …. അറിയാതെ പറ്റിയതാ ടി…… ഒരു കൊച്ച് കുട്ടിയെപ്പോലെ ചെയ്തതെല്ലാം ഏറ്റു പറഞ്ഞ് തല്ലു കൊള്ളാതെ അമ്മക്കിളിയുടെ ചിറകിനുള്ളിലേക്ക് ഒളിക്കുന്ന കുഞ്ഞിനെപ്പോലെ ആയിരുന്നു അവനപ്പോൾ…….
അത് കണ്ടപ്പോൾ തന്നെ അവളുടെ പരിഭവം മെല്ലെ അലിഞ്ഞുമാറി അധരങ്ങളിൽ ഒരു ചെറു ചിരി അറിയാതെ വന്നു പോയി… അവളിലേക്ക് ചേർന്ന് ഒതുങ്ങി ഇരുന്നപ്പോൾ തന്നെ അവന്റെ പനിചൂട് അവൾ അളന്നിരുന്നു.
പെട്ടന്ന് ഓർമ്മ വന്നപോൽ അവൾ മേശമേൽ വച്ചിരുന്ന ചുക്ക് കാപ്പി കൈയ്യെത്തി എടുത്തു….
“”””””””””’റോയിച്ചാ……..
നോക്കിയേ….. ഉം….. ഈ കാപ്പി കുടിക്ക്……..
പനി മാറണ്ടേ…. “””
അത് നീ കുടിച്ചോ…… എനിക്ക് ഇങ്ങനെ നിന്റെ മടിയിൽ കിടന്നാൽ മതി…. പനി മാറിക്കോളും.
അവൻ അവളുടെ മടിയിലേക്ക് കുറച്ച് കൂടി ചേർന്ന് കിടന്നു…….
ദേ…. റോയിച്ചാ…. വാശി പിടിക്കാതെ ഇത് കുടിച്ചേ……..
കൊച്ചു കുട്ടികളെ ശാസിക്കുന്നപോലെ
അവൾ അവന് നേരെ കപ്പ് നീട്ടി……
എനിക്ക് വേണ്ട പെണ്ണെ……
അത് കേട്ടതും അവളൊന്നു കണ്ണുരുട്ടി…
അതോടെ മടിയിൽ നിന്ന് ചെറു നീരസത്തോടെ എഴുന്നെറ്റ് അവനതു ചുണ്ടോട് അടുപ്പിച്ചു കുടിച്ചു… ചെറിയ എരിവ് കലർന്നതിനാൽ കുടിക്കുമ്പോൾ അവന്റെ നെറ്റി ചുളിയുന്നുണ്ടായിരുന്നു.
കുടിച്ച് കഴിഞ്ഞതും അവനാ മടിയിലേക്ക് തന്നെ തിരികെ വീണു…… തന്റെ ഏത് അസുഖത്തിനും ദുഃഖങ്ങൾക്കും ഉള്ള മറുമരുന്ന് തന്റെ വേദകൊച്ച് ആണെന്ന് അറിയാവുന്ന കൊണ്ട് തന്നെ……. ആ മടിയിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ
ചേർന്ന് അവളുടെ ആലില വയറിൽ മുഖമമർത്തി ഉറങ്ങാനാണ് അവനിഷ്ടം.
മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന അവന്റെ മുടിയിഴകളിൽ അവൾ മെല്ലെ വിരലുകൾ കോർത്ത് തഴുകികൊണ്ട്
ചുവരിലേക്ക് ചാരിയിരുന്നു ……
“””””””””””””””തന്റെ റോയ്ച്ചൻ എത്രയോ മാറിപ്പോയിരിക്കുന്നു…………..
എന്നിലേക്ക്‌ലെക്ക് മാത്രമായ് ചുരുങ്ങിപോയിരിക്കുന്നു…… അവളോരു ചെറുചിരിയോടെ ഓർത്തു…… താനും അതുപോലെ തന്നെ…… റോയിടെമാത്രമായി അവനിലേക്ക് മാത്രം ആഴ്ന്ന്പോയിരിക്കുന്നു……….. ഒരു മടക്ക മില്ലാത്ത പോലെ …….””””””””
സാവധാനം നിദ്രയിലേക്ക് ആഴുന്ന അവന്റെ മുടിയിഴകളിൽ അവൾ മെല്ലെ വിരലുകൾ കോർത്ത് തഴുകികൊണ്ടെയിരുന്നു. നെറ്റിയിലേക്ക് വന്ന് വീണ മുടിയിഴകളെ ഒതുക്കി അവിടെ അവളൊരു നനുത്ത ചുംബനം നൽകി…..അവനൊന്നു കുറുകിയതും അവനെ ചേർത്ത് പിടിച്ച് ചുവരിലേക്ക് ചാരിയിരുന്ന് അവളും പതിയെ മിഴികൾ അടച്ചു…….
ആ നിമിഷം അവളുടെ കൺമുന്നിലൂടെ റോയിച്ചനും അവരുടെ മാത്രം പ്രണയകാലവും പഴയ നിമിഷങ്ങളും മിഴിവോടെ ഓടിമറയാൻ തുടങ്ങുക യായിരുന്നു……
രക്ത വർണ്ണമുള്ള വാകപ്പൂക്കൾ പരവതാനി
നീട്ടുന്ന വിശാലമായ കോളേജ് അങ്കണത്തിൽ
നിന്ന് തുടക്കമിട്ട തങ്ങളുടെ പ്രണയം…. അധികമാരോടും മിണ്ടാത്ത ഒരു മിണ്ടാ
പൂച്ചയെപ്പോലെ ക്ലാസ്സ് മുറിക്കുള്ളിൽ തന്റെത് മാത്രമായൊരു ലോകത്തിൽ
ഒതുങ്ങി കൂടിയവളായിരുന്നു താൻ…..
“””ശ്രീ വേദ്യ ശങ്കർ”””””
ഏറ്റവും പിൻബെഞ്ചിൽ ഒച്ചയും ബഹളങ്ങളോ ഒന്നും ഇല്ലാതെ ഒതുങ്ങി പോയത് കൊണ്ട് ആകണം കൂട്ടുകെട്ട്കളും തനിക്ക് കുറവായിരുന്നു……
എല്ലാത്തിൽ നിന്നുംപിൻവലിയുന്നൊരു പ്രകൃതം…. അതിന് കാരണമായത് താൻ വളർന്നു വന്ന ചുറ്റുപാടുകളും ഏകാന്തതയും ഒറ്റപ്പെടലുകളും മാത്രം കൂടു കെട്ടിയ തന്റെ കുട്ടിക്കാലവുമായിരുന്നു…. പട്ടാളചിട്ടകൾ പോലെ നിയന്ത്രണരേഖകൾ തീർത്ത വലിയ വീട്ടിനുള്ളിൽ തികച്ചുമൊരു കൂട്ടിലടക്കപ്പെട്ടപക്ഷിയെ പോലെ ആയിരുന്നു തന്റെ ജീവിതം….
സധാ സമയവും ബിസ്സിനസ്സ് കാര്യങ്ങളിൽ മാത്രം മുഴുകി ജീവിക്കുന്ന അച്ഛനും അമ്മയും………..
ബിസ്സ്നസ്സിനും ജോലിക്കും ആഡംബരങ്ങൾക്കും മാത്രം സമയം കണ്ടെത്തിയിരുന്ന അവർക്കിരുവർക്കും താനൊരാളുടെ കാര്യം എപ്പോഴോ മറന്നുപോയിരുന്നു…….. പക്ഷെ അവരെ അപേക്ഷിച്ച് ഞാൻ ഒരിക്കലും പണത്തിലും ആഡംബരങ്ങളിലും മുഴുകാൻ ആഗ്രഹിച്ചിരുന്നില്ല .
എപ്പോഴും സ്നേഹത്തിനും വാത്സല്യത്തിനും പകരമായി ആവശ്യത്തിൽ അധികം……. കുറെ പണം മാത്രമായിരുന്നു അവർ എനിക്ക് വേണ്ടി വച്ച് നീട്ടിയിരുന്നത്….. അമ്മയുടെ ചൂട് പറ്റി ഉറങ്ങാനോ അച്ഛന്റെ കൈകൊണ്ട് ഒരു ചേർത്തു പിടിക്കലോ തന്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല………
അതുകൊണ്ട് തന്നെ വാത്സല്യത്തിന് പകരമായി വച്ച് നീട്ടുന്ന പണം കൊണ്ട് എന്റെ ആഗ്രഹങ്ങൾക്കോ സ്വപ്നങ്ങൾക്കോ ഒരിക്കലും നിറം പകർത്താൻ ഞാൻ ആഗ്രഹിച്ചിരുന്നുമില്ല………….
ക്ലാസ്സ് മുറിക്കുള്ളിലെ ഒഴിഞ്ഞകോണിൽ പുസ്തകവും ബുക്ക്‌കളുമായി എന്റെതായ ലോകത്തിൽ ഒരു ഒതുങ്ങിയ അതായിരുന്നു ഞാൻ…… പക്ഷെ ……. മറ്റാരും കാണാതെയും കേൾക്കാതെയും പോയ എന്നിലെ എന്നെ ഒളിഞ്ഞും തെളിഞ്ഞും മനസ്സിലാക്കിയതും……. നിന്നോട് എനിക്ക് പ്രണയമാണെന്ന് പറയാതെ പറഞ്ഞതും റോയിച്ചനായിരുന്നു….
കോളേജിലേ പ്രിയപ്പെട്ടവൻ സ്പോർട്സ് ടീം ക്യാപ്റ്റൻ കുരിശ് മുറ്റം തറവാട്ടിലെ സ്നേഹനിധി യായ അമ്മച്ചിയുടെയും ചെറിയ പിടിവാശിയും ദേഷ്യവുമുള്ള അപ്പച്ചൻന്റെ യും ഇളയ മകൻ……………
“‘””””റോയ് ജേക്കബ്”‘””””
എപ്പോഴും ശാന്തമായ സ്വഭാവവും ….. എല്ലായിപ്പോഴും മുഖത്തൊരു നറു പുഞ്ചിരിയാൽ
എല്ലാവരുടെയും പ്രിയങ്കര നായവനുമായിരുന്നു റോയ്ച്ചൻ …….. എന്നാൽ ഇഷ്ടമാണെന്ന് തന്നോട് തുറന്ന് പറഞ്ഞിട്ടും ഒരിക്കലും പിടികൊടുക്കാതെ ആ സ്നേഹം കണ്ടില്ലെന്ന ഭാവം നടിച്ചു ഞാൻ നടന്നു.
പക്ഷെ…….. പ്രണയമെന്താണെന്നും അതിന്റെ ലഹരി എന്താണെന്നും എപ്പോഴൊക്കെയോ റോയിച്ചന്റെ അഭാവത്തിൽ മനസ്സിലായ് തുടങ്ങിയപ്പോൾ…….. ഞാനും അറിയാതെ റോയിച്ചന് മുൻപിൽ ആ പ്രണയത്തിന് മുന്നിൽ തോറ്റു തുടങ്ങി……….
“””””””””പിന്നീട് അങ്ങോട്ട്…. ഞങ്ങളുടെ പ്രണയകാലമായിരുന്നു…….. സ്നേഹിക്കാനും ശാസിക്കാനും ഇണങ്ങാനും പിണങ്ങാനും മനസ്സറിഞ്ഞു പ്രണയിക്കാനും ഒരു സുഹൃത്തായി ചേർത്ത്പിടിക്കാനും മൗനം കൂടു കൂട്ടിയ നിമിഷത്തെ വാചാലമാക്കാനും എനിക്ക് എന്റേത് എന്ന് പറഞ്ഞ് ഒരാളെ കിട്ടിതുടങ്ങിയ നിമിഷം………… “”””””””””””
കോളേജ് പഠനം കഴിഞ്ഞ് ഇറങ്ങുമ്പോൾ…. അത്രമേൽ ആഴത്തിൽ അവരുടെ മനസ്സുകൾ തമ്മിൽ ഇഴുകി ചേർന്നിരുന്നു …….
“””””” ചാച്ചന്റെ ബിസ്സിനസ്സ് കാര്യങ്ങൾ നോക്കി നടത്താൻ റോയിക്ക് താല്പര്യമില്ലായിരുന്നു…..
പകരം പഠിച്ചു സ്വന്തമായി ഒരു ജോലി നേണം അത് കഴിഞ്ഞ് വന്ന് തന്റെ വേദ കൊച്ചിനെ സ്വന്തമാക്കണം……….
പിന്നീട് കാത്തിരിപ്പ് ആയിരുന്നു……….
എന്നാൽ തുടർപഠനങ്ങൾക്കിടയിൽ ബിസ്സ്നസ്സ് വലുപ്പം കൂട്ടാൻ കച്ചവടങ്ങൾക്ക് ഉറപ്പ് കൂടുവാൻ കൂട്ടുകാരനും പാട്ണറുമായ മഹാദേവന്റെ മകനുമായ് തന്നോട് സമ്മതമാണോന്ന് ഒരു വാക്ക്പോലും ചോദിക്കാതെ പപ്പ വിവാഹം ഉറപ്പിച്ചപ്പോൾ……..
ഇല്ലാത്ത അത്ര ധൈര്യം സംഭരിച്ച് തന്നെ
ഈ വിവാഹത്തിന് സമ്മതമല്ലേന്ന് പപ്പയോട് തുറന്നടിച്ചു പറഞ്ഞു….. പക്ഷെ തന്റെ മനസ്സ് ഒന്ന് അറിയാൻ പോലും അവർ മുതിർന്നില്ല……..
കരണം പുകച്ചുള്ള അടിയായിരുന്നു തന്റെ എതിർപ്പിനുള്ള മറുപടി………..
അന്നും പപ്പ മകളെ സ്നേഹിച്ചില്ല പപ്പക്കും അമ്മയ്ക്കും മകളുടെ കണ്ണീരിനെക്കാൾ
വലുത് വിവാഹത്തിലൂടെ പപ്പയുടെബിസ്സിനസ്സിലേക്ക് വന്ന് ചേരാൻപോകുന്ന അളവറ്റ സ്വത്തുക്കളായിരുന്നു…….
തന്നെ ഒന്ന് അറിയുവാൻ പോലും ശ്രമിക്കാതെ അമ്മയും പപ്പയെ പിൻതാങ്ങിയപ്പോൾ…….
വല്ലാതെ തളർന്നു പോയിരുന്നു….. അന്ന് രാത്രി തന്നെ മനസ്സിലൊന്ന് തീരുമാനിച്ചു
റോയിച്ചനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു…..
തന്റെ എല്ലാമായ റോയിച്ചനൊപ്പം ഒരു പുതു ജീവിതം….. തടവറയിൽ നിന്ന് സ്വതന്ത്ര മായൊരു ജീവിതം……
പ്രണയിച്ചവനോടൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്ത് ആ വീട്ടിൽ നിന്ന് ഇറങ്ങി……
ഇഷ്ടപ്പെട്ടവനോടൊപ്പം ഇറങ്ങിപോയി എന്ന് അറിഞ്ഞതും ഞങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ലന്ന് തന്നെ പപ്പ വിധി എഴുതി…… മുൻപും ഉണ്ടായിരുന്നു എന്ന് പോലും തോന്നിയിട്ടില്ലാത്തവർ ആയിരുന്നു….
അതുകൊണ്ട് സങ്കടം തോന്നിയില്ല…
പിന്നീട്…. കുരിശുന്മേൽ പള്ളിയിൽ വച്ച് ആരവആഘോഷങ്ങൾ ഇല്ലാതെ ഉരുകി വീഴുന്നമെഴുക്തിരി വെളിച്ചത്തെ സാക്ഷിയാക്കി കർത്താവിനെ സാക്ഷി യാക്കി റോയിച്ചൻ എന്നെ മിന്ന് കെട്ടി സ്വന്തമാക്കി……
അവിടുന്ന് നേരെ ചെന്ന് നിന്നത് റോയിച്ചന്റെ കുരിശ് മുറ്റത്തെ വീട്ടിലേക്ക് ആയിരുന്നു.
പക്ഷെ ദേഷ്യത്തോടും അതിനേക്കാൾ കൂടുതൽ വാശിയോടും ജേക്കബ് മാത്യു എന്ന റോയിച്ചന്റെ അപ്പൻ ആ വീടിന്റെ മുൻവാതിൽ കൊട്ടിയടച്ചു……
അപ്പോഴും റോയിച്ചന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. പ്രധീക്ഷിച്ചത് അതുപോലെ നടന്നു കണ്ടത് കൊണ്ടുള്ള ചെറു ചിരി…….. അവിടുന്ന് റോയിച്ചന്റെ അമ്മച്ചിയുടെ മൗനമായ അനുഗ്രഹവും വാങ്ങി ഇറങ്ങുമ്പോൾ റോയിച്ചന്റെ സഹോദരനായ ജോണിച്ചായൻ ഞങ്ങൾക്കായൊരു വീട് ഒരുക്കിതന്നിരുന്നു…..
പ്രണയവും സന്തോഷവും അലതല്ലിയിരുന്ന
ഞങ്ങളുടെ മാത്രം കൊച്ച് സ്വർഗം……..
അവിടെ ഞങ്ങൾ പരസ്പരം പ്രണയിക്കുവാനും സ്നേഹിക്കുവാനും മത്സരിച്ചു ……ഇന്നോളം പറഞ്ഞു തീരത്ത സ്വപ്നങ്ങളും ആഗ്രഹങ്ങളും ഞങ്ങളുടെ സന്തോഷങ്ങളും പരസ്പരം പങ്കുവച്ച് ….. ഞങ്ങളുടെ തായൊരു ലോകം പണിഞ്ഞു ….. പതിയെ പതിയെ മാസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു………. റോയിച്ചന് ഒരു കമ്പിനിയിൽ മാനേജർ പോസ്റ്റിലേക്ക് ജോലിയും ശെരിയായി.
കുരിശ് മുറ്റം തറവാട്ടിൽ ചാച്ചന്റെ മനസ്സൊന്നു മാറാൻ അമ്മച്ചി നേർച്ച നേർന്നു കണ്ണീരൊഴുക്കിയും കഠിനമായി പ്രധിഷേധിച്ചു തുടങ്ങിയപ്പോൾ…..
ജേക്കബ്ന്റെ ഹൃദയവും മെല്ലെ അയഞ്ഞ് തുടങ്ങി. വാശിയും ദേഷ്യവും മാറ്റിവച്ച്
എന്റെ മരുമോളെ കാണുവാൻ ഞാനങ്ങ് വരുവാടാ കൊച്ചനെ എന്നൊരു ഫോൺ കോൾ ആയിരുന്നു ചാച്ചൻ…. അന്ന് സന്തോഷം കൊണ്ട് മതിമറന്നു പോയിരുന്നു ഞങ്ങൾ അത്രമേൽ ആഗ്രഹിച്ച ഒരു നിമിഷം അത്ര മേൽ കൊതിച്ച ഒരു നിമിഷം……
അതുകൊണ്ട് തന്നെ എത്ര കണ്ട് അവർക്കു വേണ്ടി ഓരോന്ന് ഒരുക്കിയിട്ടും മതിയാവുന്നി
ല്ലായിരുന്നു തനിക്ക്…… ഇതെല്ലാം കണ്ട് ഒത്തിരി തവണ റോയിച്ചൻ കളിയാക്കി എങ്കിലും…… അതൊന്നും കേട്ടതായി ഭാവിക്കാതെ ഞാനെന്റെ ജോലികളിൽ മുഴുകി………
സ്വന്തം പപ്പയും അമ്മയും പോലും ഒരുനോക്ക് കാണുവാൻ തയ്യാറാകുന്നില്ല. അവർക്ക് ഇങ്ങനെ ഒരു മകളെ ഇല്ലന്ന ഭാവമാണ്……. അവർക്കായി താൻ ഒരുക്കി വച്ച സ്നേഹമിന്ന് അമ്മച്ചിക്കും ചാച്ചനും അർഹമാകാൻ പോകുന്നത്……….
അവരിരുവരും സന്തോഷത്തോടെ തന്നെ ചേർത്ത് പിടിക്കുന്നത് മനസ്സിലേക്ക് വരുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു തരം ആനന്ദമായിരുന്നു മനസ്സിൽ …….. ചാച്ചനെയും അമ്മച്ചിയെയും വീട്ടിലേക്ക് വിളിച്ച് കൊണ്ട് വരാൻ പോയത് റോയ്ച്ചൻ തന്നെയായിരുന്നു…….
അവർ വരുന്നതും കാത്ത് വീടിന്റെ ഉമ്മറപ്പടിയിൽ അവൾ കാത്തിരുന്നു……….. പക്ഷെ മണിക്കൂറുകൾ എത്ര കഴിഞ്ഞിട്ടും അവർ എത്തിയിരുന്നില്ല…… ഇടക്ക് എപ്പോഴോ റോയിച്ചനെ വിളിച്ചപ്പോൾ എത്താറാകുമ്പോൾ തിരിച്ചു വിളിക്കാം എന്നായിരുന്നു മറുപടി.
നിമിഷങ്ങൾ ഒച്ച് ഇഴയും പോലെ നീങ്ങി കൊണ്ടേയിരുന്നു……സമയം സന്ധ്യയോട് അടുക്കാറായി…….. പിന്നീട് വിളിച്ചപ്പോൾ അത്രയും റോയിച്ചന്റെ ഫോൺ സുച്ച് ഓഫ്…… അപ്പോൾ തന്നെ വല്ലാത്തൊരു പേടി മനസ്സിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു ….
കുറച്ച് നേരത്തെ കാത്തിരിപ്പിന് ഒടുവിൽ പെട്ടന്ന് തന്റെ ഫോൺ റിങ് ചെയ്തു…… റോയിച്ചനാകുമെന്ന് കരുതി ആവേശത്തോടെ അറ്റൻഡ്ചെയ്തു.
എന്നാൽ മറുവശത്തു നിന്ന് കേട്ട വർത്ത അവളിലെ ശരീരത്തിലെ സർവ്വ നാടികളെയും തളർത്തുന്ന ഒരു മിന്നൽ പിണരായിരുന്നു…. റോയിച്ചന് ഒരു ആക്സ്സിഡെന്റ് പെട്ടന്ന് ഹോസ്പിറ്റലിലേക്ക് വരണം…..
ജോണിച്ചായനായിരുന്നു അത്. നിമിഷം വൈകാതെതന്നെ അവൾ ഒരു ടാക്സി പിടിച്ച് സിറ്റി ഹോസ്പിറ്റലിൽ എത്തി.
I.c. u വിനുമുന്നിൽ തലക്ക് കൈയും കൊടുത്ത് വല്ലാതെ തളർന്ന് കുനിഞ്ഞ് ഇരിക്കുകയായിരുന്നു ജോണിച്ചായൻ
അവനെ കണ്ടപാടെ അവൾ അവനരി കിലേക്ക് ഓടി എത്തി.
“””””””””””””””ജോണിച്ചായാ എന്റെ
റോയ്ച്ചൻ……….. എന്റെ റോയിച്ചൻ…….. എവിടെ……… എന്താ എന്റെ റോയിച്ചന് പറ്റിയെ….. “”””””””””
“”””””””””””തൊണ്ട കുഴിയിൽ കുടുങ്ങിയ കരച്ചിലിന്റെ ശീലുകളെ ഒരുവിധം പണിപെട്ട് അടക്കി നിർത്തി അവൾ ചോദിച്ചു….. “”””””””
വേദ അവൻ…………… അവനിപ്പോൾ i. C.u വിലാണ്…… അവിടെക്ക് മിഴികൾ പായിച്ച് അവൻ പറഞ്ഞു.
കുറച്ച് ക്രിട്ടിക്കലാണ് മോളെ അവന് ……. അത് കേൾക്കെ അവൾ തറഞ്ഞ് നിന്നുപോയി……..
നിങ്ങളുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരു ആക്സിഡെന്റ് ഉണ്ടായി….
റോയിയുടെ കാറും എതിർ വശത്തു നിന്ന് വന്ന ഒരു ലോറിയുമായി കൂട്ടിയിടിച്ചു…….
വളരെ നേരത്തെ പരിശ്രമത്തിന് ഒടുവിലാ അവനെ ഒന്ന് പുറത്തെടുത്തത്……
അപ്പോ……അപ്പോ….
അ….അമ്മച്ചിയും…..ചാ…. ചാച്ചനും….
അവളുടെ കണ്ഠം ഇടറിപ്പോയി……
അവർ……. അവർ…. സ്പോട്ടിൽ തന്നെ……
പറയാൻ വന്നത് പാതി നിർത്തി…. അവൻ ഷോൾഡർ കൊണ്ട് കണ്ണ് തുടച്ചു.
“””””അത് കേട്ടതും അവൾ തളർന്നു പോയിരുന്നു…. ഒന്ന് ഉറക്കെ അലറി കരയാൻ അവൾക്ക് തോന്നിപ്പോയി…….. “”””
എന്റെ റോയിച്ചൻ……….. അവളുടെ ഹൃദയം വിങ്ങി പ്പൊട്ടി….. കൈ കൊണ്ട് താലിയിൽ മുറുക്കെ പിടിച്ചു……. ഇല്ല എന്റെ റോയിച്ചന് ഒന്നും വരില്ല….. ഒന്നും വരില്ല…… എന്റെ റോയിച്ചൻ എന്നെ ഒറ്റക്കാക്കില്ല പതം പറഞ്ഞ് അവൾ കരഞ്ഞു പോയി….
ശരീരത്തിന്റ ചൂട് കുറയുന്നത് പോലെ തോന്നിയതും അവൾ ഊർന്ന് കസേരയിലേക്ക് ഇരുന്നു……….
ശബ്ദം പുറത്ത് വരാതെ വിങ്ങിപ്പൊട്ടി .
“””പിന്നീട് രാത്രി ആയതോ…….
പകലായതൊ ഒന്നും അവർ അറിഞ്ഞിരുന്നില്ല . ”
കണ്ണുകൾ കരഞ്ഞു തളർന്നു മുടിയാകെ പറന്ന് ഉലഞ്ഞിരുന്നു …… മനസ്സാകെ വല്ലാത്ത മരവിപ്പോടെ അവൾ ഇരുന്നു……. ഡോക്ടർ പറഞ്ഞ ഇരുപത്തിനാല് മണിക്കൂറുകൾ ഇരുപത്തിനാല് യുഗം പോലെ ഇഴഞ്ഞു നീങ്ങി . കൂട്ടിനായും മരുന്നുകൾ വാങ്ങി തരുവാനും കൂടെ ഉണ്ടായത് ജോണിച്ചായൻ മാത്രമായിരുന്നു………
പിന്നീട് റോയിച്ചന്റെ സുഹൃത്ത്ക്കളും ജോണിച്ചായന്റെ ഒന്ന് രണ്ട് സുഹൃത്ത്‌ക്കളും കൂടി അവിടെക്ക് എത്തി…… അത് ജോണിച്ചായന് ഒരു ആശ്വാസമായെങ്കിലും തന്റെ ചുട്ടു പൊള്ളുന്ന മനസ്സിനെ ശാന്തമാക്കാനും ആശ്വസിപ്പിക്കുവാനും…..ആരെകൊണ്ടും സാധ്യമല്ലായിരുന്നു.
റോയ്ച്ചന്റെ അവസ്ഥ പറയാനായി ഡോക്ടർ തന്നെയും ജോണിച്ചായനെയും ക്യാബിനി ലേക്ക് വിളിക്കുമ്പോ……..വല്ലാത്തൊരു ആശങ്ക ഉടലെടുത്തിരുന്നു മനസ്സിൽ.
ഒരു മുഖവുര കൂടാതെ തന്നെ റോയ്ച്ചന്റെ അവസ്ഥ ഡോക്ടർ തുറന്ന് പറഞ്ഞു.
ആക്സിഡന്റിൽ കാലുകൾക്ക് ഉണ്ടായ ക്ഷതം വളരെ വലുതായിരുന്നു അതുകൊണ്ട് തന്നെ എന്നെന്നെക്കുമായി അവ മുറിച്ചു
മാറ്റപ്പെടെണ്ടി വരും…..എത്രയും പെട്ടന്ന് തന്നെ സർജറി ആവശ്യവുമാണ് .
കേട്ടത് എന്തെന്ന് അറിയാതെ ജോണിച്ചായനും താനും പകച്ചു പോയിരുന്നു…….
കാല് മുറിച്ച് മാറ്റാനോ ഡോക്ടർ……..
വിറക്കുന്ന ശബ്ദത്തോടെ ജോണിച്ചായൻ ചോദിച്ചു ……..
അതെ mr. ജോണി ജേക്കബ് …..അല്ലാതെ മറ്റൊരു വഴി ഇല്ല …….
റോയിച്ചന് പണ്ട് മുതലേ ഫുഡ് ബോളിലും സ്പോർട്സിലും……. ഒക്കെ യുള്ള കമ്പം മറ്റാരെക്കാളും ജോണിച്ചായാന് നന്നായി അറിയാം……. അതിനുള്ള ഊർജം ആ കാലുകളുമാണ്.
അതുകൊണ്ട് തന്നെ തന്റെ കണ്ണുകൾ പോലെ തന്നെ ജോണിച്ചായന്റെ കണ്ണുകളും നിറഞ്ഞ് ഒഴുകി. പിന്നീട് ഉള്ള ഓരോ നിമിഷവും റോയിച്ചന്റെ ജീവന് തന്നെ അപകട മായതിനാൽ വൈകാതെ സർജറി നടത്തി……
രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് റോയിച്ചന് ബോധം തെളിഞ്ഞത്……
ശേഷം യാഥാർഥ്യ ത്തിലെക്ക് തിരിച്ച് എത്തിയപ്പോൾ മുറിച്ചു മാറ്റിയ ഇരു കാലുകളെക്കാൾ റോയിച്ചൻ തകർന്നു പോയത് അമ്മച്ചിയുടെയും ചാച്ചൻന്റെയും മരണവർത്ത അറിഞ്ഞതിലായിരുന്നു……. മുട്ടിന് താഴേക്ക് നോക്കുമ്പോൾ കാണുന്ന ശൂന്യത അതിനേക്കാൾ അവനെ ഉലച്ചിരുന്നു.
ഒരു കൊച്ച് കുഞ്ഞ് എന്നപോൽ അവൻ വേദ യെ ഇറുകെ പുൽകി കരഞ്ഞു…………..
ആപ്പോഴും താങ്ങായും താരാട്ടായും അവളുടെ കൈകൾ അവനെ ചുറ്റി വരിഞ്ഞിരുന്നു. പിന്നീട് അങ്ങോട്ട് ഉള്ള ജീവിതത്തിൽ റോയിച്ചന്റെ രണ്ട് കാല്കൾ കൂടിയായി മാറുകയായിരുന്നു അവന്റെ വേദകൊച്ച്……….
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോകുമ്പോൾ……. ചികിത്സയുടെ ഭാഗമെന്നോണം റോയ്ച്ചന്റെ മുട്ടിനുതാഴെ രണ്ട് മരക്കാലുകൾ സ്ഥാനം പിടിച്ചു…….. കൈകളിൽ സ്റ്റിക് ഉപയോഗിച്ച് വീണ്ടും ജീവിതത്തിലേക്ക് പിച്ചവെയ്ക്കുവാൻ തുടങ്ങി……
പിന്നീട് വീട്ടിലിരുന്ന് മുഷിയുന്ന സമയങ്ങളിൽ റോയിച്ചൻ ചിത്രങ്ങൾ വരക്കുവാൻ തുടക്കമിട്ടു……….. കോളേജിൽ വച്ച് സ്പോർട്സിൽ മാത്രമായിരുന്നില്ല ….. ആർട്സിലും കഴിവുകൾ തെളിയിച്ചിരുന്ന ആളായിരുന്നു റോയ്ച്ചൻ…….
അത് അറിയാവുന്നതുകൊണ്ട് തന്നെ …….
റോയ്ച്ചനു വേണ്ടി എല്ലാ സഹായങ്ങളും ജോണിച്ചായനും താനും ചേർന്ന് ഒരുക്കി നൽകി……
അതോടെ മാസങ്ങളോളം മരുന്നിന്റെ യും ചികിത്സ യുടെയും കയ്പ്പ് നിറഞ്ഞ അനുഭവങ്ങളും മനസ്സിലേക്ക് വന്ന് നിറഞ്ഞ മുഷിച്ചിലെല്ലാം മാറി……..
ക്യാൻ വാസുകളും നിറകൂട്ടുകളും റോയ്ച്ചന്റെ മരവിച്ചു തുടങ്ങിയ മനസ്സിലേക്കും ജീവിതത്തിലേക്കും പുതിയ വർണ്ണങ്ങൾ വിതറിതുടങ്ങി . അപ്പോഴായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അടുത്ത ട്വിസ്റ്റ് എന്ന പോൽ തന്റെ പപ്പയുടെയും അമ്മയുടെയും വരവ്……
സ്നേഹം നടിച്ചുള്ള ആ വരവിൽ തന്നെ എന്തോ പന്തികേട് ഉണ്ടെന്ന് അദ്യമെ തോന്നിയിരുന്നു. റോയിച്ചന് ആക്സ്സിഡന്റ് പറ്റിയെന്ന്… അറിഞ്ഞുള്ള വരവ് തന്നെ യായിരുന്നു അത്.
മറ്റൊന്നും മനസ്സിൽ വയ്ക്കാതെ തന്നെ അവരെ അകത്തേക്ക് സ്വീകരിച്ച് അവർക്ക് കുടിക്കാൻ ചായ നൽകി. “””ശേഷം അവർക്ക് അഭിമുഖമായ സോഫയിൽ താനും ഇരുന്നു .””
കുറച്ച് നേരം പരസ്പരം ആരും സംസാരിച്ചില്ല .
നിശബ്ദത മായിരുന്നു അവിടം . നിമി നേരം കഴിഞ്ഞപ്പോൾ വേദയുടെ പപ്പതന്നെ സംസാരിച്ചുതുടങ്ങി.
“””””””””””വേദ്യ ഞങ്ങൾ വന്നത് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് …..”””””””
എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ അവൾ അവരെ തന്നെ ഉറ്റുനോക്കി ……
“”””””””നിന്റെ പപ്പയും അമ്മയും എന്ന നിലക്ക്
നിന്റെ ജീവിതം ഇങ്ങനെ തകരുന്നത് കാണുവാൻ ഞങ്ങൾക്ക് കഴിയില്ല.
“”” വേദ്യ നീ ഒരു തെറ്റ് ചെയ്തു ഞങ്ങളത് നിന്നോട് ക്ഷമിക്കാൻ തയ്യാറാണ് ……..
“””””നീ ഒന്ന് പ്രാക്റ്റിക്കലായി ചിന്തിച്ചു നോക്ക് മോളെ “””
ഇരു കാലുകളുമില്ലാത്ത ഇവന്റെ കൂടെ നീ എത്ര നാളെന്ന് വച്ച് ജീവിക്കും?????
“””””””നിന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ മഹാദേവന്റെ മകൻ ഇപ്പോഴും മറ്റൊരു വിവാഹം കഴിച്ചിട്ടില്ല നീ സമ്മതിച്ചാൽ അവൻ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണ്………….
തീരുമാനിക്കേണ്ടത് നീ യാണ് …….
ഈ ജന്മം മുഴുവൻ രണ്ട് കാലുകളും ഇല്ലാത്ത പരസഹായത്തിലൂടെ ജീവിക്കുന്ന ഇവന്റെ കൂടെ കഴിയാണോ ……
അതോ ഞങ്ങൾ കാണിച്ചു തരുന്ന വഴിയിലൂടെ നല്ല നിലയിൽ സന്ദോഷവതിയായി കഴിയാണോ ??????? ……..
അയാൾ അത് പറഞ്ഞു നിർത്തിയതും
അവൾ നിമിഷ നേരം മൗനം പാലിച്ചു …….
റോയിച്ചൻ അകത്തെ മുറിയിൽ ഇരുന്ന് ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു ……. അവരുടെ വാക്കുകളും അവളുടെ മൗനവും അവന്റെ കണ്ണുകൾ നനച്ചു …….. അപ്പോഴായിരുന്നു നിമി നേരത്തെ നിശബ്ദത മുറിച്ച് അവൾ അവർക്കു നേരെ മുഖമുയർത്തിയത് ……….. ശേഷം അവരെ നോക്കി അവളൊന്നു പുഞ്ചിരിച്ചു.
“””””””ചായ കുടിച്ചു കഴിഞ്ഞെങ്കിൽ പപ്പക്കും അമ്മയ്ക്കും പോകാം ………””””””””
ഇങ്ങനെ ഒരു ആവശ്യവും പറഞ്ഞ് ഇനി ഇവിടേക്ക് വന്ന് ബുദ്ധിമുട്ടണമെന്നില്ല . അത് കേട്ടതും ഇരുന്നിടത്ത് നിന്ന് അവർ ഇരുവരും ദേഷ്യത്തോടെ ചാടി എഴുന്നേറ്റു . ആഹ് പോകുന്നതിനു മുൻപ് ഒന്ന് കൂടി കേട്ടോ ………
ഈ ജന്മം എന്റെ ഇച്ചായനെ വിട്ട് ഞാനോ എന്നെ വിട്ട് ഇച്ചായനോ എവിടേക്കും പോകില്ല . മരണം വരെ ഞങ്ങൾ ഒരുമിച്ച് തന്നെ ആയിരിക്കും ………..
വേദ്യ മോളെ …..നിന്റെ നല്ലതിന് വേണ്ടിയാ അമ്മയും പപ്പയും ……….. പറയാൻ വന്ന അമ്മയെ അവൾ കൈ ഉയർത്തി തടഞ്ഞു …….. നല്ലതിന് വേണ്ടിയോ ……എന്റെ നല്ലതിന് വേണ്ടിയോ …….
അവളൊന്നു പുച്ഛിച്ച് ചിരിച്ചു ……
നിങ്ങൾ ഒരിക്കലെങ്കിലും ഈ മകളെ സ്നേഹിച്ചിട്ടുണ്ടോ ……….. അവരുടെ മുഖത്തേക്ക് അവൾ ചോദ്യ ഭാവത്തോടെ നോക്കി …… അവളുടെ മുഖത്ത് വീണ്ടും പുച്ഛം തെളിഞ്ഞു …
ഇല്ല ……നിങ്ങൾ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല ……ഒന്ന് ചേർത്ത് പിടിച്ചിട്ടില്ല
ഇനി സ്നേഹിക്കുവാനും പോകുന്നില്ല . പണ്ടൊരിക്കൽ നിങ്ങളുടെ സാരി തുമ്പിന്റ പിടിവിടാൻ മനസ്സ് വരാതെ ഹോസ്റ്റലിലേക്ക്
പോകണ്ടാന്ന് കരഞ്ഞു പറഞ്ഞൊരു വേദയെ ഓർമ്മയുണ്ടോ നിങ്ങൾക്ക് ……..
ഇരുട്ടറ നിറഞ്ഞ അവളുടെ ബാല്യം ഓർമ്മയുണ്ടോ നിങ്ങൾക്ക് ………..
ആ വേദയുടെ മനസ്സറിയാൻ ശ്രമിച്ചിട്ടുണ്ടോ നിങ്ങൾ ………….. ആ വേദ യുടെ നല്ലത് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ??????
പനിയോ ചുമയോ വന്നാൽ ഒരു നിമിഷം സർവന്റിന് പകരമായി എന്റെ അരികത്ത് ഇരുന്നിട്ടുണ്ടോ നിങ്ങൾ………..
പറയ് ……………….
അത്രയും പറഞ്ഞു നിർത്തിയതും അവളോന്ന് കിതച്ചു ……….
എന്റെ നന്മയാഗ്രഹിച്ചിട്ടാണ് പോലും …….പുച്ഛത്തോടെ അവൾ ഒന്ന് കൂടി ചുണ്ട് കോട്ടി …..
ഇപ്പോൾ ………..ഇപ്പോൾ……… വന്നത് പോലും നിങ്ങൾ നിങ്ങളുടെ ലാഭം മാത്രം നോക്കി യല്ലേ………..
നിങ്ങളുടെ ബിസ്സിനസ്സിന്റ ഏതോ ഒരറ്റം
തകർന്നു തുടങ്ങിക്കാണും ……..അത് നികത്താൻ നിങ്ങൾക്ക് എന്റെ ആവശ്യമുണ്ട് എന്നിലൂടെ കച്ചവടം നടത്തുമ്പോൾ ഏത് രീതിയിൽ തിരിച്ചും മറിച്ചും നോക്കിയാലും ലാഭം നിങ്ങൾക്കല്ലേ …….
അവരുടെ ഉദ്ദേശവും അത് തന്നെയായിരുന്നു
അതുകൊണ്ട് തന്നെ ഇരുവരുടെയും മുഖം വിളറി വെളുത്തു.
വേദ്യ !!!!!!!!!!!!
അയാളെ എന്തോ പറയാനായ് ആഞ്ഞ അയാളെ അവൾ കൈ ഉയർത്തി തടഞ്ഞു .
എനിക്ക് ഇനി ഒന്നും കേൾക്കണ്ട പപ്പ ……
അമ്മയും പപ്പയും ഇനി ഇവിടെ നിന്ന് വിയർക്കണമെന്നുമില്ല ………. വന്ന കാര്യം കഴിഞ്ഞെങ്കിൽ നിങ്ങൾക്ക് പോകാം ………
മറ്റൊന്നും പറയാനോ ….കേൾക്കാനോ
ഇല്ലെന്ന ഭാവത്തോടെ നിൽക്കുന്നവളുടെ
മുന്നിലൂടെ അവളെ ഒന്ന് ദഹിപ്പിച്ച് നോക്കിയ
ശേഷം ………അവരാ വീട്ടിൽ നിന്ന് ഇറങ്ങി .
അവർ പോയ്‌ക്കഴിഞ്ഞതും അവൾ മുറിയിലേക്ക് പോയി നോക്കി …… അവിടെ റോയിച്ചൻ ഒരു വശം തിരിഞ്ഞു കിടക്കുക യായിരുന്നു ……
അവർ വന്നതോ പോയതോ അവൻ അറിഞ്ഞിട്ടില്ലെന്ന തോന്നലോടെ അവൾ അടുക്കളയിലേക്ക് നടന്നു . അവൾ പോയി കഴിഞ്ഞതും അവന്റെ കൺ കോണിൽ നിന്ന് ഒരു നീർക്കണം ചാലിട്ട് താഴേക്കു പതിച്ചു ……. ഏത് അവസ്ഥയിലും അവൾ തനിക്കൊപ്പം എല്ലായിപ്പോഴും കാണും എന്ന സന്ദോഷം മാത്രമായിരുന്നു ആ കണ്ണുനീർ .
പിന്നീട് വേദയുടെ അമ്മയെയോ പപ്പയെയോ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല ……. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയ്ക്കൊണ്ടേയിരുന്നു ……. പതിയെ പതിയെ റോയിച്ചൻ വരച്ച ചിത്രങ്ങൾ കൂട്ടിവയ്ക്കാതെ അവ എക്സിബിഷന് കൊണ്ട് പോകാൻ ജോണിച്ചായനും വേദയും തീരുമാനിച്ചു…… അതോടെ ആ ചിത്രങ്ങൾക്ക് ആവശ്യക്കാരും ആരാധകരും വന്ന് തുടങ്ങി…………..
റോയിച്ചൻ ചിത്രങ്ങളുടെയും വർണ്ണങ്ങളുടെയും ലോകത്തേക്ക് ആഴ്ന്നിറങ്ങിതുടങ്ങി ………. വേദ നൽകുന്ന ആത്മ വിശ്വാസവും ധൈര്യവും കൊണ്ട് …. രണ്ട് കാലുകൾ മുറിച്ച് മാറ്റപ്പെട്ടവൻ എന്ന ചിന്ത അവനിൽ നിന്ന് പാടെ നീങ്ങി . കാലചക്രം വീണ്ടും ഉരുണ്ട് തുടങ്ങിയപ്പോൾ
റോയിച്ചന്റെ കൂടെ ഇരുന്ന് കൈപിടിച്ച് ചിത്രങ്ങൾ വരാക്കുവാനും ……….
- വേദപെണ്ണിനെ ദേഷ്യം പിടിപ്പിക്കുവാനും മുറിയിൽ ആകമാനം നിറങ്ങൾ കമഴ്ത്തുകയും കുഞ്ഞ് ഉടുപ്പിൽ ചായങ്ങൾ പടർത്തി കുഞ്ഞിരി പല്ല് കാട്ടി ചിരിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞ് അഥിതി കൂടി അവർക്കിടയിലേക്ക് എത്തി ………..
റോയിച്ചനെ പ്പോലെ കുഞ്ഞി കണ്ണുകളും വേദപെണ്ണിന്റ തുടുത്ത കവിളുകളും ചെമ്പൻ മുടി യിഴകളുമുള്ള ഒരു കുട്ടി കുറുമ്പൻ ………. കുഞ്ഞ് കുഞ്ഞ് സന്ദോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ……എല്ലാം കൂടി ചെന്ന് അവർ മൂവരും അടങ്ങുന്ന ഒരു കൊച്ച് സ്വർഗ്ഗം …………
ഇന്ന് ത്രിസന്ധ്യയിൽ പെയ്തു തോർന്ന മഴയുടെ നേർത്ത ഈണത്തിൽ… റോയിചന്റെ “അരികത്തയ് ” ചേർന്നിരുന്ന് തന്റെയും മോനൂട്ടന്റെയും ചിത്രങ്ങൾഒപ്പി എടുത്ത ക്യാൻവാസുകളിൽ നോക്കി ആ കൈവിരലുകളെ തന്റെ കൈ വിരലുകളുമായ് കോർത്ത് അവയുടെ ഭംഗി ആസ്വദിച്ച് ഇരിക്കുമ്പോൾ ………..
റോയിച്ചന്റെ മുഖം എന്തോ ചോദിക്കണമെന്നപോൽ അഭിമുഖമായ് തിരിഞ്ഞു ……
“””””””””””വേദകൊച്ചേ ………
എന്താ റോയിച്ചാ ………
ആ ചിത്രത്തിൽ ഒരാളുടെ കുറവുണ്ട് അല്ലേ പെണ്ണെ …….. നമ്മൾ മൂന്നും അല്ലാതെ മറ്റാരാ….. അവൾ ചോദ്യത്തോടെ മുഖമുയർത്തി
നമ്മുടെ മോള് ……….. ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു .
ജൂനിയർ റോയിച്ചായൻ വന്ന സ്ഥിതിക്ക് ഇനി ജൂനിയർ വേദ കൊച്ച് വരണ്ടേ ……. ഇതുപോലെ ദേഷ്യവും വാശിയുമൊക്കെയുള്ള എന്റെ വേദയെ പോലുള്ള ഒരു കുഞ്ഞ് കാന്താരിപെണ്ണ് …….. അതിനുള്ള സമയമായില്ലേ …..പെണ്ണെ …….
അവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു …..
അയ്യടാ ………..
“”””””ആദ്യം എന്റെ കുട്ടികുറുമ്പന്റെ കുസൃതി ഒന്ന് ഒതുങ്ങട്ടെ കേട്ടോ…………”””””””
ആണോ ………….. അവൻ അവളെ ഇക്കിളിയാക്കി കൊണ്ട് ചോദിച്ചു .
ആ ന്നെ………..
അവന്റെ കൈ വിരലുകളുടെ കുറുമ്പിനാൽ കുപ്പിവളകൾ കിലുങ്ങും പോലെ പ്പൊട്ടി ചിരിച്ച് അവൾ ആ നെഞ്ചിലേക്ക് മുഖമോളുപ്പിച്ചു …….
ആ നിമിഷം അസ്തമയത്തിന് ഒരുങ്ങുന്ന ചക്രവാളത്തിന്റ ചുവപ്പായിരുന്നു അവളുടെ കവിൾതടങ്ങൾക്ക് നാണത്താൽ കലർന്ന ഒരു ചുവപ്പ് ……… അവൻ പുഞ്ചിരിയോടെ അവളെ നെഞ്ചോടു ചേർത്തുപിടിച്ചു …. അത്രമേൽ ഇഷ്ടത്തോടെ……. അത്രമേൽ പ്രണയത്തോടെ ………