നമുക്ക് എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം. അതാണ് നിനക്ക് നല്ലത്..!”

(രചന: ആർദ്ര)

 

” എടാ ഞാൻ എന്താ ചെയ്യേണ്ടത്..? വീട്ടിൽ കല്യാണ ആലോചനകൾ തകൃതിയായി നടക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ. എവിടെയെങ്കിലും ഒരിടത്ത് അച്ഛനും അമ്മയും കൂടി എന്നെ തളയ്ക്കും എന്ന് ഉറപ്പാണ്. ”

 

വിഷമത്തോടെ നീതു പറയുമ്പോൾ അവൾക്ക് എന്തു മറുപടി കൊടുക്കണമെന്ന്, അനുവിനും അറിയുന്നുണ്ടായിരുന്നില്ല.

 

“എടീ ഞാൻ നിന്നോട് എന്തു പറയണമെന്നാണ്..? എന്റെ അവസ്ഥ എന്താണെന്ന് നിനക്ക് നന്നായി അറിയാമല്ലോ. വീട്ടുകാരെ ആശ്രയിച്ചാണ് ജീവിക്കുന്നത്.”

 

തലകുനിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ, ഇനി എന്തു പറയണമെന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല.

 

ആ നിമിഷം രണ്ടുപേരും ഓർത്തത് തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടത്തെക്കുറിച്ച് ആയിരുന്നു.ആദ്യമായി കണ്ടതും മിണ്ടിയതും ഒക്കെ അവർ ഓർത്തെടുത്തു.

 

നീതു പഠിക്കുന്ന കോളേജിനു മുന്നിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ് അനു. നീതുവിന്റെ ഫോണിൽ റീചാർജ് ചെയ്യാൻ വേണ്ടി കടയിലേക്ക് പോയപ്പോൾ പരിചയപ്പെട്ടതാണ് അനുവിനെ.

 

മൊബൈൽ ഷോപ്പിന് അടുത്ത് തന്നെയാണ് നീതുവിന് പോകേണ്ട ബസ്റ്റോപ്പ്. അതുകൊണ്ടു തന്നെ മിക്കപ്പോഴും നീതുവും അനുവും തമ്മിൽ കാണുമായിരുന്നു.

 

ഇടയ്ക്കൊക്കെ പരസ്പരം കണ്ടു ചിരിച്ചും സംസാരിച്ചു അവർ ഒരു സൗഹൃദത്തിലേക്ക് അധികം വൈകാതെ ഒരു പ്രണയബന്ധത്തിലേക്കും കടന്നു.

 

പരസ്പരം കൈമാറുന്ന പുഞ്ചിരികളിലൂടെ, ഇടയ്ക്കൊക്കെ ഇടയുന്ന നോട്ടങ്ങളിലൂടെ അവർ പരസ്പരം പ്രണയിച്ചു.

 

ചില ദിവസങ്ങളിൽ ക്ലാസിൽ നിന്ന് നേരത്തെ ഇറങ്ങി അനുവിനൊപ്പം സമയം ചെലവഴിക്കാൻ നീതു ശ്രമിക്കാറുണ്ട്.അതിൽ അനുവിന് വലിയ താല്പര്യം ഒന്നുമില്ലായിരുന്നെങ്കിലും നീതുവിന് നിർബന്ധമായിരുന്നു.

 

അവൻ എല്ലായിപ്പോഴും അവളെ ഉപദേശിക്കുന്ന ഒരു കാര്യമുണ്ട്.

 

“ഈ പഠിക്കാനുള്ള അവസരമൊക്കെ എല്ലാവർക്കും എല്ലായിപ്പോഴും കിട്ടണമെന്നില്ല. അത് കിട്ടുന്നവർ അത് വേണ്ട വിധത്തിൽ ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്.

 

ഇപ്പോൾ തന്നെ ക്ലാസ് കട്ട് ചെയ്ത് നീ നിന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ഇങ്ങനെ കറങ്ങി നടക്കുമ്പോൾ, നിന്റെ അച്ഛനും അമ്മയും നിന്നെക്കുറിച്ച് കരുതുന്നത് എന്താണെന്ന് അറിയാമോ..? മോള് ക്ലാസിലിരുന്ന് പഠിക്കുകയാണെന്നാണ്.

 

നീ നല്ല മാർക്ക് വാങ്ങി പാസാകും എന്നും അതിലൂടെ നിനക്ക് നല്ലൊരു ജോലിയും ജീവിതവും ഒക്കെ ഉണ്ടാകുമെന്നും നിന്റെ അച്ഛനും അമ്മയും ഒക്കെ പ്രതീക്ഷിക്കുന്നുണ്ടാവും.ഇപ്പോൾ നീ എന്നോടൊപ്പം കറങ്ങി നടക്കുന്നത് സന്തോഷം കണ്ടെത്തുന്നു.

 

പക്ഷേ നാളെ ഒരു സമയത്ത് ഇതൊക്കെ നിന്റെ വീട്ടിൽ അറിഞ്ഞാൽ അവരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് നീ ഓർത്തു നോക്കിയിട്ടുണ്ടോ..? തകർന്നു പോകും ആ പാവങ്ങൾ..!”

 

അവൻ അത് പറയുമ്പോൾ നീതു ദേഷ്യത്തോടെ അവനെ നോക്കും.

 

” എന്നോടൊപ്പം സമയം ചെലവഴിക്കാൻ നിനക്ക് പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി. അല്ലാതെ ഇങ്ങനെ ഓരോ മുട്ടപോക്ക് ന്യായം പറഞ്ഞു എന്റെ വായടക്കാമെന്ന് നീ കരുതണ്ട. ”

 

അവൾ ദേഷ്യത്തോടെയും പരിഭവത്തോടെയും പറയുമ്പോൾ അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് പതിവ്.

 

” അങ്ങനെയല്ല മോളെ. എ നിക്ക് പഠിക്കാൻ ആഗ്രഹമില്ലാത്തതു കൊണ്ടാണ് ഞാൻ ഇങ്ങനെ ജോലിക്ക് പോകുന്നത് എന്നാണോ നീ കരുതിയത്..? ഒരിക്കലുമല്ല.

 

എന്റെ സാ ഹചര്യങ്ങളാണ് എന്നെക്കൊണ്ട് ഇങ്ങനെ ഒരു വേഷം കെട്ടിച്ചത്.ഇപ്പോഴും പഠിക്കാൻ പോകണമെന്നും നല്ല ജോലി വേണം എന്നും ഒക്കെ ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്ക് ഉണ്ട്.

 

നാളെ നിന്റെ വീട്ടിൽ നമ്മുടെ കാര്യം അറിയുമ്പോൾ അവരുടെ പ്രതികരണം ഒ രിക്കലും നമുക്ക് അനുകൂലമായിരിക്കില്ല എന്ന് നിനക്കറിയാമല്ലോ..! നമ്മൾ കഷ്ടപ്പെട്ട് തന്നെ ജീവിക്കേണ്ടി വരും. ഒരുപക്ഷേ നിന്റെ വീട്ടുകാരെ വിട്ടു നിനക്ക് എന്നോടൊപ്പം വരേണ്ടി വരും.

 

ചിലപ്പോൾ ഒരു സാഹചര്യത്തിൽ ഞാനോ നിന്റെ വീട്ടുകാരോ എന്നൊരു ചോദ്യം നിന്റെ മുന്നിൽ വരുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നീ പതറി പോയേക്കും.

 

എന്തൊക്കെയാണെങ്കിലും നി ന്റെ വീട്ടുകാരെ വിട്ട് എന്നോടൊപ്പം വരാൻ ഒരിക്കലും ഞാൻ നിന്നോട് പറയില്ല. കാരണം നിന്നെ വളർത്തി വലുതാകാൻ അവർ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് എനിക്ക് ഊഹിക്കാം.

 

ഇന്നലെ കണ്ട എ നിക്ക് വേണ്ടി നിന്നെ ഇത്രത്തോളം ലാളിച്ചും കൊഞ്ചിച്ചും വളർത്തിയ നിന്റെ വീട്ടുകാരെ ഉപേക്ഷിക്കണം എന്ന് ഞാൻ പറയില്ല. നാളെ നമ്മൾ ഒന്നാകാതെ പോയാലും നിനക്ക് യാതൊരു യോഗ്യത കുറവും ഉണ്ടാകാൻ പാടില്ല.

 

എന്നോടൊപ്പം കറങ്ങി ന ടന്നതിന്റെ പേരിൽ ഒരിക്കലും നിനക്ക് നിന്റെ വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല. നന്നായി പഠിക്കുകയും നല്ല ജോലി നേടുകയും വേണം.”

 

അത് പറയുമ്പോൾ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അവളുടെ മുഖം വീർത്തു വരും.

 

“നമ്മൾ തമ്മിൽ പിരിഞ്ഞു പോകണം എന്നാണോ അപ്പോൾ നീ പറയുന്നത്..?”

 

ചുണ്ടു വിതുമ്പി അ വൾ ചോദിക്കുമ്പോൾ അവന് അവളോട് വാത്സല്യം തോന്നും.

 

“ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. അങ്ങനെയൊരു സാഹചര്യം വന്നാലും നീ ഒരിക്കലും ആരുടെയും മുന്നിൽ തെറ്റുകാരി ആവരുത് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. പിന്നെ ഇതിന് മറ്റൊരു വശം കൂടിയുണ്ട്.

 

നാളെ നമ്മൾ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയാലും എന്റെ ഒരാളുടെ ശമ്പളം കൊണ്ട് ഒരിക്കലും നമുക്ക് നന്നായി ജീവിക്കാൻ പറ്റില്ല എന്ന് നിനക്കറിയാമല്ലോ.. നമുക്കു വേണ്ടി കൂടിയാണ് ഞാൻ നിന്നോട് പഠിക്കാൻ പറയുന്നത്.

 

നീ പഠിച്ച നല്ലൊരു ജോലി വാ ങ്ങിയാൽ അത് എനിക്കും കൂടി അഭിമാനമുള്ള കാര്യമല്ലേ..? അതിനേക്കാൾ ഉപരി എനിക്കൊരു താങ്ങാകാൻ നിനക്ക് കഴിയുമല്ലോ.!”

 

അവന്റെ ആ വാക്കുകൾ അവൾക്ക് ഒരു പ്രചോദനമാണ്.

 

” നമുക്ക് വേണ്ടി തീർച്ചയായും ഞാൻ പഠിക്കും. ”

 

അവൾ അവന് ഉറപ്പു കൊടുക്കും.

 

വളരെ മനോഹരമായി ത ന്നെയാണ് അവരുടെ പ്രണയബന്ധം മുന്നോട്ട് പോയത്. പരസ്പരം കാണാനും സംസാരിക്കാനുള്ള അവരുടെ ആഗ്രഹം പലപ്പോഴും ബസ്റ്റോപ്പിൽ വെച്ചുള്ള കണ്ടുമുട്ടലുകളിലും ചിരികളിലും സംഭാഷണങ്ങളിലും ഒതുങ്ങി നിന്നിരുന്നു.

 

എത്ര വലിയ രഹസ്യമായാലും അത് അധികകാലം മൂടിവയ്ക്കാൻ പറ്റില്ല എന്ന് പറയുന്നതു പോലെ അവളുടെ ചില കൂട്ടുകാർക്കൊക്കെ കാര്യങ്ങൾ മനസ്സിലായി തുടങ്ങി.

 

എങ്കിലും അവരാരും അ തൊന്നും ഒരിക്കലും അവളുടെയോ അവന്റെയോ വീട്ടിൽ അറിയിച്ചിരുന്നില്ല.

 

പക്ഷേ പെട്ടെന്നൊരു ദിവസം അവളുടെ അച്ഛന് സുഖമില്ലാതെ ആയപ്പോൾ അമ്മയ്ക്കും അച്ഛനും ചെറിയൊരു ഭയം തോന്നിത്തുടങ്ങി. അച്ഛന്റെ കാലശേഷം അവൾക്ക് ആരും ഉണ്ടാകില്ല എന്നൊരു അനാവശ്യ ചിന്ത അച്ഛന്റെ ഉള്ളിൽ കടന്നു കൂടി.

 

അതോടെ തിടുക്കത്തിൽ അവൾക്കു വേണ്ടി വിവാഹാലോചനകൾ തുടങ്ങി. അ വൾ എത്രയൊക്കെ എതിർത്തു നിന്നിട്ടും അതിന് ഫലമില്ലാതെ ആകത്തക്കവണ്ണം അച്ഛൻ അവളുടെ മുന്നിൽ കരയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

ദിവസങ്ങൾ ചെല്ലുംതോറും ആ വീട്ടിൽ അവളുടെ അവസ്ഥ കൂടുതൽ മോശമായി കൊണ്ടിരുന്നു. അവളുടെ അഭിപ്രായം ചോദിക്കാതെ തന്നെ പെണ്ണുകാണലുകൾ നടക്കാൻ തുടങ്ങി.

 

ഇപ്പോൾ ഒരു ബന്ധം ഏ കദേശം ഉറപ്പിച്ച അവസ്ഥയിലാണ് നിൽക്കുന്നത്. അനുവിനാണെങ്കിൽ മൊബൈൽ ഷോപ്പിലെ ജോലി അല്ലാതെ മറ്റൊന്നുമില്ല താനും. ബാധ്യതകൾ ആണെങ്കിൽ ഒരുപാടുണ്ട്.

 

അവൾക്ക് എന്തു മറുപടി കൊടുക്കണമെന്ന് അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും അവന്റെ ഉള്ളിൽ അവളുടെ അച്ഛന്റെയും അമ്മയുടെയും ഒക്കെ മുഖം കടന്നു വന്നപ്പോൾ അവൻ ഒരു തീരുമാനം എടുത്തു.

 

” നീതു.. ഞാൻ പണ്ടും നി ന്നോട് പറഞ്ഞിട്ടുണ്ട് നമുക്ക് ഒരിക്കൽ ഇങ്ങനെ ഒരു സിറ്റുവേഷൻ ഫെയ്സ് ചെയ്യേണ്ടി വരുമെന്ന്. അന്ന് ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ഞാൻ നിന്നോട് ഇഷ്ടം പറഞ്ഞത്.

 

പക്ഷേ എങ്ങനെയും നിന്നെ എ ന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു.

 

നീ പഠനം കഴിയുമ്പോഴേക്കും എനിക്ക് ന ല്ലൊരു ജോലി വാങ്ങണം എന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. അതിനുശേഷം നിന്റെ വീട്ടിലേക്ക് വന്നു പെണ്ണ് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

 

പക്ഷേ ഇങ്ങനെ പെട്ടെന്ന് ഒരു തീ രുമാനം ഉണ്ടാകുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. നിന്റെ അച്ഛനെയോ അമ്മയെയോ വേദനിപ്പിക്കാൻ ഞാൻ നിന്നോട് പറയില്ല. ”

 

അവന്റെ ശബ്ദം ഇടറാതിരിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

 

” നമുക്ക് എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം. അതാണ് നിനക്ക് നല്ലത്..!”

 

അവൻ അത് പറഞ്ഞ് അ വസാനിപ്പിക്കുമ്പോൾ അവൾ നിർവികാരതയോടെ അവനെ നോക്കി.

 

“നീ…”

 

അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൻ കൈയുയർത്തി അത് തടഞ്ഞു.

 

“നീ എന്നോടൊന്നും ചോ ദിക്കല്ലേ.. ഇനിയും എന്നെ പിന്നിൽ നിന്ന് വിളിക്കരുത്. പിന്നെ നിന്നെ വിട്ടുകൊടുക്കാനുള്ള എന്റെ മനസ്സ് തന്നെ മാറിപ്പോകും..”

 

അത്രയും പറഞ്ഞു അവൾക്കു മുന്നിൽ നിന്ന് ഓടി അകലുകയായിരുന്നു അവൻ.

 

ദിവസങ്ങൾക്ക് അപ്പുറം അവളുടെ വിവാഹം കഴിഞ്ഞു.

 

മറ്റൊരാളുടെ താലിയും സിന്ദൂരവുമായി അവനു മുന്നിലേക്ക് വന്ന അവളോട് അവന്റെ ചുണ്ടുകൾ പുഞ്ചിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവനും അവളും ഒരുപോലെ അറിഞ്ഞു.

 

അവന്റെ നോവിന്റെ ആഴം മനസ്സിലാക്കിയത് പോലെ അവനിൽ നിന്ന് മുഖം തിരിക്കാൻ മാത്രമേ ആ നിമിഷം അവൾക്കും കഴിയുമായിരുന്നുള്ളൂ..!

Leave a Reply

Your email address will not be published. Required fields are marked *