ആക്രാന്തം വേണ്ട കേട്ടോ ഇന്നൊരു നൈറ്റ് ഫുൾ ഉണ്ട് നമുക്ക്.. പതിയെ മതി എല്ലാം. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“നീ ഇങ്ങട് വാ മുത്തേ… എത്ര നാളത്തെ ആഗ്രഹം ആണ്.ഇതുപോലെ നിന്നെയൊന്നു ഒറ്റയ്ക്ക് കിട്ടാൻ..”

മീരയെ വലിച്ചു തന്നിലേക്കടുപ്പിക്കുമ്പോൾ വല്ലാത്ത ആവേശമായിരുന്നു ആനന്ദിന്.

” ദേ ആക്രാന്തം വേണ്ട കേട്ടോ ഇന്നൊരു നൈറ്റ് ഫുൾ ഉണ്ട് നമുക്ക്.. പതിയെ മതി എല്ലാം. ”

കുസൃതി ചിരിയോടുള്ള അവളുടെ മറുപടി അവന് ഹരമായി.

” പതിയെ ഒന്നും പറ്റില്ല പൊന്നെ.. നിന്നെ ഇങ്ങനെ എന്റെ ബെഡിൽ കിട്ടാൻ എത്ര നാളായി കൊതിച്ചു നടക്കുവാ… ഇന്ന് നിന്നെ കൊല്ലും ഞാൻ..”

അവളുമായി പതിയെ ബെഡിലേക്ക് ചാഞ്ഞു ആനന്ദ്.

” കള്ളാ.. നിന്റെ ബെഡോ.. ഇതെന്റെ ബെഡ്.. റൂം മേറ്റ് അവള് നാട്ടിൽ പോയൊണ്ട് ഇങ്ങനെ ഒരു അവസരം കിട്ടി നമുക്ക് ഇനീപ്പോ രണ്ടാഴ്ച എടുക്കും അവള് തിരിച്ചു വരാൻ അതുവരെ നമുക്കിവിടെ ഇടക്കിടക്ക് കൂടാം ”

ആനന്ദിന്റെ മാറിലേക്ക് പതിയെ തല ചായ്ച്ചു മീര.

” എടോ.. നീ ഈ ദുബായിൽ ജോലിക്കെത്തിയത് മുതൽ എന്റെ ഒരു ആഗ്രഹമായിരുന്നു ഇത് പണ്ട് കോളേജിൽ പഠിക്കുന്ന ടൈം കുറെ പിന്നാലെ നടന്നതല്ലേ.. എന്തായാലും ഇന്ന് സാധിച്ചല്ലോ.. ”

അവളുടെ നെറുകയിൽ തലോടി ഒരു മുത്തം നൽകുമ്പോൾ ആനന്ദ് കൂടുതൽ ആവേശവാനായി.

” എനിക്കറിയാമല്ലോ.. അത് കൊണ്ടല്ലേ വീണ്ടും നീ എന്റെ പിന്നാലെ വന്നപ്പോ ഞാൻ അങ്ങ് സമ്മതിച്ചു തന്നെ.. മാത്രമേ നാട്ടിലെ പോലെ അല്ലല്ലോ ഇവിടെ.. ഇവിടെ നമുക്ക് എന്തിനും ഫ്രീഡവും പ്രൈവസിയും ഉണ്ടല്ലോ.. ”

മറുപടി പറഞ്ഞു കൊണ്ട് പതിയെ എഴുന്നേറ്റു മീര..

” ഹാ നീ ഇതെവിടെ എഴുന്നേറ്റു പോകുവാ.. ”

ആനന്ദ് അവളുടെ കയ്യിൽ പിടിച്ചു നിർത്തി.

” ലൈറ്റ് ഓഫ്‌ ആക്കട്ടെ ടോ… ”

മറുപടി പറഞ്ഞു കൊണ്ട് ഒന്ന് കുതറിയെങ്കിലും ആനന്ദ് വിട്ടില്ല.

” വേണ്ട.. ലൈറ്റ് കിടക്കട്ടെ എനിക്ക് എല്ലാം കാണണം ഇന്ന്.. ”

അത്രയും പറഞ്ഞവൻ വീണ്ടും അവളെ വലിച്ചു ബെഡിലേക്കിട്ടു. പിന്നെ എതിർത്തില്ല മീര.. അങ്ങിനെ വളരെ നാളത്തെ ആഗ്രഹം ആനന്ദ് പതിയെ നിറവേറ്റി തുടങ്ങി.

സമയം പിന്നെയും നീങ്ങി ഒടുവിൽ രണ്ടാളും ഒരു ബെഡ്ഷീറ്റിൽ കീഴിൽ പറ്റി ചേർന്ന് കിടന്നു.

” എങ്ങിനുണ്ടായിരുന്നു.. കൊതി തീർന്നോ.. ”

മീരയുടെ ആ ചോദ്യം കേട്ട് പതിയെ അവളുടെ കവിളുകളിൽ തലോടി ആനന്ദ്.

” ഈ കൊതി അങ്ങിനെ പെട്ടെന്ന് ഒന്നും തീരില്ല മോളെ .. ഇടക്കിടക്ക് ഇതിങ്ങനെ വന്നോണ്ടിരിക്കും ”

ആ മറുപടിയുടെ ദ്വായാർത്ഥം മീര മനസിലാക്കിയിരുന്നു.

” മോനെ.. അധികനാൾ ആഗ്രഹം കൊണ്ട് നടക്കേണ്ട.. അറിയാലോ എന്റെ കെട്ട് ഉറപ്പിച്ചതാ ”

“നിന്റെ മാരേജ് എന്നാ ഫിക്സ് ആക്കിയേക്കുന്നത്.. അത് കഴിഞ്ഞാൽ പിന്നെ ഇങ്ങനെ എന്റെ അടുത്ത് വരോ താൻ. കെട്ട്യോൻ എന്തായാലും നാട്ടിൽ തന്നെ അല്ലെ ജോലി. നീ ഇവിടെയും..”

ആ ചോദ്യം കേട്ട് പതിയെ തലയുയർത്തി മീര.

” അപ്പോ ഇയാൾ എന്നെ വെറുതെ വിടാൻ പ്ലാനില്ലേ.. കെട്ട് കഴിഞ്ഞിട്ടും വേണോ. ”

“ഹാ പിന്നെ വേണ്ടേ.. ഇനി നിനക്ക് പറ്റില്ലേ നിന്റെ ആ ഫ്രണ്ടില്ലേ.. സംഗീത. ആ കുട്ടിയെ ഒന്ന് സെറ്റ് ആക്കി താ.. അവളിലും എനിക്കൊരു കണ്ണുണ്ട്.. കുറെ നാളായി അവളെയും ഞാൻ നോട്ടമിട്ടിട്ട്. പക്ഷെ അങ്ങട് അടുക്കുന്നില്ല..”

ആനന്ദിന്റെ ആ മറുപടി പെട്ടെന്ന് മീരയുടെ മുഖത്തെ പുഞ്ചിരി മായ്ച്ചു.

” നിനക്ക് അപ്പോ ചെറുതൊന്നുമല്ല അല്ലെ അസുഖം… ”

ചോദ്യത്തിനൊപ്പമുള്ള മീരയുടെ നോട്ടത്തിന് മുന്നിൽ ഒന്ന് പതറിയിരുന്നു ആനന്ദ്. മറുപടി പറയാൻ അവൻ തുനിയവേ പെട്ടെന്ന് ബെഡിനരികിലെ ടേബിളിൽ ഇരുന്ന ഫോണിൽ ഒരു വാട്ട്സപ് കോൾ വന്നു.

” രേവതി.. ”

ഡിസ്പ്ലേ യിൽ കണ്ട പേര് വായ്ക്കവേ മീരയ്ക്ക് ആളെ മനസിലായിരുന്നു

“പെണ്ണുംപിള്ള നിന്റെ അനക്കമൊന്നുമില്ലാത്തതു കൊണ്ട് ഇങ്ങട് വിളക്കുവാണല്ലോ ആനന്ദ്..തിരികെ വിളിക്ക്”

“ഏയ് അത് വേണ്ട.. അവള് ചുമ്മാ.. ഞാൻ നാളെ എന്തേലും കള്ളം പറഞ്ഞോളാം അവള് പാവം അത് വിശ്വസിച്ചോളും ”

ആനന്ദിന്റെ സിമ്പിൾ ആയുള്ള മറുപടി കേൾക്കെ മീരയുടെ മുഖം കുറുകി.

” പാവമായത് കൊണ്ട് അവളെ എളുപ്പം പറ്റിക്കാം അല്ലെ.. സത്യത്തിൽ അവളോട് എന്തേലും ഒരു സ്നേഹം ഉണ്ടോ നിനക്ക്.. നിന്റെ കുഞ്ഞിനെ പെറ്റ് അതിനെ പൊന്നു പോലെ നോക്കുന്നവൾ അല്ലെ രേവതി.. നീ ഈ ചെയ്യുന്നത് അവള് ചെയ്തിരുന്നേൽ എന്താകുമായിരുന്നു നിന്റെ പ്രതികരണം ”

മനഃപൂർവം അൽപം കുത്തിയാണ് മീര അത് ചോദിച്ചത്. കാരണം തനിക്കൊപ്പം കിടന്ന് കൊണ്ട് തന്നെ കൂട്ടുകാരി സംഗീതയെ പറ്റി അവൻ ചോദിച്ചപ്പോൾ ആ ഉള്ളിലെ ദുഷിപ്പ് തിരിച്ചറിഞ്ഞിരുന്നു അവൾ. പ്രതീക്ഷിച്ച പോലെ തന്നെ ആ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടു. അസ്വസ്ഥനായി എഴുന്നേറ്റു ആനന്ദ്.

‘ ശെരിയാണ് പാവം അവളെ പറ്റിച്ചു കൊണ്ട് ഇതിനോടകം താൻ എത്ര സ്ത്രീകളുമായി ബന്ധം പുലർത്തിയിട്ടുണ്ട്.. ‘

ഒരു നിമിഷം ആ ചിന്ത അവനെ വലയ്ച്ചു.” എന്താ ആനന്ദ് പെട്ടെന്ന് വല്ലായ്മ പോലെ.. ”

മീര ഒന്നും അറിയാത്ത പോലെ ചോദിക്കുമ്പോൾ പതിയെ എഴുന്നേറ്റു ആനന്ദ്.

” ഹേയ് ഒന്നുല്ലടോ.. ഇപ്പോഴാ ഓർത്തെ എനിക്ക് റൂമിൽ പോണം.. റൂം മേറ്റ് പുറത്ത് പോയിട്ട് കുറച്ചു കഴിയുമ്പോൾ വരും റൂം പൂട്ടി ഞാൻ ചാവി കയ്യിലെടുത്തു വന്നു. അവന്റേൽ വേറെ ചാവി ഇല്ല. ”

മറുപടി പറഞ്ഞു കൊണ്ട് വേഗമവൻ തന്റെ ഡ്രസ്സ്‌ എടുത്തണിഞ്ഞു.

” ഞാൻ അങ്ങിനെ പറഞ്ഞത് കൊണ്ടാണോ താൻ ഇപ്പോ പോണേ.. ”

മീരയും പതിയെ എഴുന്നേറ്റു.” ഏയ് അല്ലടോ ഈ കാര്യം ഇപ്പോഴാ ഞാൻ ഓർത്തെ നമുക്ക് ഇനിയും കാണാം സമയം ഉണ്ടല്ലോ.. ”

പിന്നെ അധികസമയം ആനന്ദ് അവിടെ നിന്നില്ല അവൻ റൂം വിട്ട് പുറത്തേക്ക് പോകുന്നത് മൗനമായി നോക്കി ഇരുന്നു മീര.

‘സോറി ആനന്ദ്… എന്നോട് നീ വന്നു ആഗ്രഹം പറഞ്ഞപ്പോൾ പണ്ട് എന്റെ പിന്നാലെ നടന്നത് ഒക്കെ ഓർത്തു നിന്നോട് ഒരു ഇഷ്ടവും ലേശം സഹദാപവും ഒക്കെ തോന്നി പോയി അതുകൊണ്ടാണ് എന്റെ ബെഡിലേക്ക് നിന്നെ ഞാൻ ക്ഷണിച്ചത്

പക്ഷെ എനിക്കൊപ്പം കിടന്ന് കൊണ്ട് നീ സംഗീതയെ പറ്റി പറഞ്ഞപ്പോൾ നിന്റെ യഥാർത്ഥ സ്വഭാവം ഞാൻ മനസിലാക്കുന്നു.. ഞാൻ ചെയ്തതും തെറ്റാണ്.

എന്നെ കെട്ടാൻ പോകുന്നവനോട് ചെയ്ത തെറ്റ്.. മാപ്പ് പറയാൻ എനിക്ക് പറ്റില്ല പക്ഷെ ഇനി അത് ആവർത്തിക്കാതിരിക്കാൻ എനിക്ക് പറ്റും ‘

ആത്മഗതത്തോടെ അവൾ വീണ്ടും ബെഡിലേക്ക് ചാഞ്ഞു.

ആനന്ദ് തിരികെ തന്റെ കാറിലേക്ക് കയറവേ വീണ്ടും രേവതിയുടെ കോൾ വന്നു.. ഒരു നിമിഷം ഫോണിലേക്ക് നോക്കി ഇരുന്ന ശേഷം അവളുടെ നമ്പറിലേക്ക് തിരികെ വിളിച്ചു അവൻ.

“ഏട്ടൻ ഇതെവിടാരുന്നു.. വിളിയും മെസ്സേജും ഒന്നും ഇല്ലാണ്ടായപ്പോ ഞാൻ പേടിച്ചു.”

പരിഭവത്തോടെയാണ് രേവതി സംസാരം ആരംഭിച്ചത്.

” ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ് രേവൂ … അതാ വിളിക്കാൻ പറ്റാതെ പോയത്.. ”

മറുപടി പറയുമ്പോഴാണവൻ സമയത്തെ പറ്റി ഓർത്തത്. സമയം അപ്പോൾ ദുബായിൽ പന്ത്രണ്ട് മണി ആയിരുന്നു അപ്പോൾ നാട്ടിൽ ഒന്നര.

” നീ എന്തെ ഉറങ്ങിയില്ലേ രേവു.. സമയം ഒന്നര ആയല്ലോ അവിടെ.. ”

അതിശയത്തോടെ അവൻ ചോദിക്കുമ്പോൾ മറു തലയ്ക്കൽ രേവതി ഒന്ന് പുഞ്ചിരിച്ചു

” കൊള്ളാം നല്ല ചോദ്യം ഏട്ടൻ ഇവിടുത്തെ പുകില് എന്തേലും അറിയുന്നുണ്ടോ മോള് രാത്രി ആയാൽ ഉണർന്നിരിക്കും ഞാൻ മിക്കപ്പോഴും വെളുപ്പിനൊക്കെ ആണ് ഒന്ന് കണ്ണടയ്ക്കുന്നത്.

പകലും ഉറങ്ങാൻ പറ്റാറില്ല. ഇപ്പോഴും ദേ രാത്രി പതിനൊന്നു വരെ കിടന്ന് സുഖായിട്ട് ഉറങ്ങീട്ട് എണീറ്റിരുന്നു കളിക്കുവാ.. ഇനി എപ്പോ ഉറങ്ങും ന്ന് അറില്ല ”

ആ മറുപടി കേട്ട് അല്പസമയം മൗനമായി ഇരുന്നു ആനന്ദ്.

” രേവു ഞാൻ ഡ്രൈവ് ചെയ്യാൻ തുടങ്ങുവാ.. ഇനിയിപ്പോ നാളെ..രാവിലെ വിളിക്കാം കേട്ടോ.. നീ എങ്ങനേലും മോളെ ഉറക്കീട്ട് ഉറങ്ങിക്കോ.. വെറുതെ ആരോഗ്യം കളയേണ്ട.. ”

ആ മറുപടി കേട്ട് വീണ്ടും പുഞ്ചിരിച്ചു രേവതി..

” ഇതെന്താ ഇപ്പോ പതിവില്ലാതെ എന്റെ ആരോഗ്യത്തെ പറ്റിയൊക്കെ ഒരു ചിന്ത.. അതും ഈ പാതിരാത്രിയ്ക്ക് ”

‘ചോദ്യം ശെരിയാണ് ഇന്നേവരെ അങ്ങനൊരു കാര്യം താൻ ചിന്തിച്ചിട്ടില്ല ‘

ആനന്ദ് മനസ്സിൽ ഓർത്തു.” ശെരിയെടോ.. രാവിലെ വിളിക്കാം ഞാൻ. ”

അത്രയും പറഞ്ഞവൻ കോൾ കട്ട് ആക്കി. അന്നാദ്യമായി വല്ലാത്തൊരു കുറ്റബോധം അവനെ അലട്ടി.

‘ നാട്ടിൽ കുഞ്ഞിനെ നോക്കുവാനുള്ള തിരക്കുകൾക്കിടയിൽ ഊണും ഉറക്കവുമില്ലാതെ രേവതി ഓടുമ്പോൾ ഇവിടെ താൻ പല പല. സ്ത്രീകൾക്കൊപ്പം… ‘

ആ കുറ്റബോധം അവനെ ഏറെ അസ്വസ്ഥനാക്കി.

‘പത്തു ദിവസത്തേക്ക് എങ്കിലും നാട്ടിലേക്ക് ഒന്ന് പോണം.. മോൾക്കും ഭാര്യയ്ക്കുമൊപ്പം സുഖമായി കഴിയണം.. പറ്റുമെങ്കിൽ വിസയെടുത്ത് അവരെയും ഇങ്ങട് കൊണ്ട് വരണം ‘

മീരയുടെ ഒറ്റ ചോദ്യത്തിൽ നിന്നും ആനന്ദിൽ ഉണ്ടായത് വലിയ മാറ്റങ്ങൾ ആയിരുന്നു. ഇനിമേൽ കുടുംബം മറന്നൊരു ജീവിതം തനിക്കില്ല എന്ന് ഉറപ്പിച്ചു തന്നെയാണവൻ അവിടെ നിന്നും കാർ എടുത്തത്

Leave a Reply

Your email address will not be published. Required fields are marked *