(രചന: മഴമുകിൽ)
ഓ രാവിലെ ഒരുങ്ങി കെട്ടി പോകുന്നത് കണ്ടാൽ തോന്നും അവൾക്ക് സർക്കാർ ഉദ്യോഗമാണെന്ന്. കണ്ടവന്റെയൊക്കെ കൂടെ കിടന്നിട്ട് അല്ലേടി നീ കുടുംബം കൊണ്ട് പോകുന്നത്.
എനിക്ക് എഴുന്നേറ്റു നടക്കാൻ വയ്യാതെ ആയിപ്പോയി ഇല്ലെങ്കിൽ കാണാമായിരുന്നു.. കിടന്നിടത്തുനിന്നും ഒന്നും ഞരങ്ങിക്കൊണ്ട് വാസു പറഞ്ഞു.
സാവിത്രി അത് കേട്ട ഭാവം കാണിച്ചില്ല. കണ്ണാടിയിൽ നോക്കി പൗഡർ കുറച്ചുകൂടി തേച്ചു വച്ചു നെറ്റിയിൽ ഒരു പൊട്ടും കുത്തി. കുറച്ചു പൂവെടുത്ത് തലയിൽ തിരുകി വച്ചു.
അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസ് കട്ടൻ കാപ്പി എടുത്തു കുടിച്ചു. അപ്പോഴേക്കും രമണി അവിടെക്കു വന്നു.
നീ ഇന്ന് തന്നെ ബാഗൊക്കെ പാക്ക് ചെയ്തു വെച്ചേക്കണം നാളെ രാവിലെ ഹോസ്റ്റലിൽ പോയേക്കണം. പിന്നെ എന്നോട് പറയാതെ ഇത്തവണ വന്നതുപോലെ ഇനി വരരുത്. അമ്മ എവിടെ പോയി.
അമ്മ പറമ്പ് വരെ പോയിരിക്കുകയാണ് രാത്രി അത്താഴത്തിനു കറിവെക്കാൻ എന്തെങ്കിലും പറിച്ചു കൊണ്ടുവരണം.
എന്നെ നോക്കിയിരിക്കേണ്ട വല്ലതും കഴിച്ചിട്ട് നേരത്തെ കേറി കിടന്നോളണം ഞാൻ ഏകദേശം വെളുപ്പാൻകാലമാവും വരാൻ. രമണിയുടെ മുഖത്തുനോക്കി അങ്ങനെ പറഞ്ഞു ഇറങ്ങിപ്പോകുന്നവളെ വേദനയോടു കൂടി നോക്കി നിന്നു.
പറമ്പിൽ നിന്ന് അമ്മ തിരികെ വന്നപ്പോൾ ചോദിച്ചു സാവിത്രി പോയോ എന്ന്.
ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ എന്ന് പറയുമ്പോൾ അമ്മയുടെ പീള മുടിയ കണ്ണുകളിൽ ഒരു തുള്ളി നീർ പൊടിഞ്ഞു.
നമ്മുടെ രണ്ട് ജീവനുകൾ നിലനിർത്തുന്നതിന് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ പെണ്ണാണ് അവൾ.
മക്കൾ മുൻജന്മ ശത്രുക്കൾ എന്ന് പറയുന്ന പ്രമാണത്തെ സത്യമാക്കിക്കൊണ്ട് എന്റെ വയറ്റിൽ ജനിച്ച അസുരനാണ് ആ കിടക്കുന്നത്. സന്തോഷത്തോടുകൂടി അവന്റെ കൈയും പിടിച്ച് വീട്ടിലേക്ക് വലതുകാൽ വച്ച് കയറി വന്ന കൊച്ചാണ്.
അതിന്റെ ജീവിതം ഇന്ന് അഴുക്കുചാലിൽ കൊണ്ട് ഇട്ടത് ആ കിടക്കുന്ന മഹാപാപിയാണ്. ചാക്കാല പോലുമില്ലാതെ കിടക്കുന്ന ഒരു ജന്മം. അവർ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അകത്തേക്ക് പോയി.
അമ്മ പറയുന്നതെല്ലാം ശരിയാണ് രമണി പഴയ കാര്യങ്ങൾ എല്ലാം ഒന്ന് ആലോചിച്ചു. പത്താം ക്ലാസ് വരെ പഠിച്ചുള്ളൂ എങ്കിലും ഒരുപാട് കാര്യങ്ങൾ അറിയുന്നതുപോലെയായിരുന്നു സാവിത്രി ചേച്ചിയുടെ പെരുമാറ്റം എല്ലാം.
കാഴ്ചയിലും സുന്ദരിയായിരുന്നു ചേച്ചി. കുഞ്ഞിലെ ഒരു ആക്സിഡന്റിൽ അച്ഛനും അമ്മയും നഷ്ടമായ ചേച്ചിയെ അകന്നു ഒരു ബന്ധുവിന്റെ വീട്ടിൽ നിർത്തിയാണ് പഠിപ്പിച്ചതും എല്ലാം.
ചേച്ചി അവർക്ക് ഒരു ബാധ്യതയായി തീരുമോ എന്ന് ഭയത്താൽ. 18 വയസ്സ് ആകും മുമ്പേ തന്നെ ചേച്ചിയെ വിവാഹം കഴിപ്പിച്ച അയച്ചു.
ചന്തുവേട്ടനു ആരോടും ഒരു സ്നേഹവും ഇല്ലായിരുന്നു. എന്നും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നതിലായിരുന്നു മൂപ്പർക്ക് താൽപര്യം.
ഒടുവിൽ ഈ സ്വഭാവം ഒക്കെ ഒന്ന് മാറുന്നതിനു വേണ്ടിയാണ് നിർബന്ധിച്ച് പെണ്ണ് കെട്ടിച്ചത്.
പക്ഷേ അതിന് ബലിയാടായത് സാവിത്രി ചേച്ചി ആയിരുന്നുബ്രോക്കർ കുമാരൻ കൊണ്ടുവന്ന ആലോചനയായിരുന്നു സാവിത്രിയുടെത്
നോട്ടത്തിൽ തന്നെ അടക്കവും ഒതുക്കവും സൗന്ദര്യവും ഉള്ള ഒരു പെൺകുട്ടി.
ചന്തുവേട്ടനു ഇഷ്ടപ്പെട്ടു.പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ആലോചനയുമായി അവരുടെ വീട്ടിലേക്ക് എത്തി.
അമ്മാവനും അമ്മയിക്കും ഒക്കെ എങ്ങനെയെങ്കിലും ഒരു ബാധ്യത ഒഴിപ്പിച്ചു വിടുന്നതുപോലെയായിരുന്നു. എടുപിടിന്ന് തന്നെ കാര്യങ്ങളെല്ലാം വേഗത്തിലാക്കി.
അവിടുന്ന് ആർക്കും ഇവിടെ വന്ന് ഇവിടത്തെ അവസ്ഥ ഒന്നുമറിയണം എന്ന് പോലും ഇല്ലായിരുന്നു. എങ്ങനെയെങ്കിലും ചേച്ചിയെ നടതേള്ളി വിടുക എന്നത് മാത്രമായിരുന്നു അവരുടെ ഉദ്ദേശം.
ഏട്ടനെ കുറിച്ച് ആൾക്കാരുടെ ഇടയിൽ അന്വേഷിച്ചെങ്കിൽ തന്നെ അറിയാമായിരുന്നു ആൾ നല്ല സ്വഭാവത്തിൽ പെട്ടതല്ലെന്ന്. പക്ഷേ അവർ അതിനൊന്നും ശ്രമിച്ചില്ല എന്നതായിരുന്നു സത്യം.
ഒടുവിൽ ഒരു ചടങ്ങ് മാത്രമായി ആ വിവാഹമോതുങ്ങി. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് പറയത്തക്ക ബന്ധുക്കൾ ഒന്നും തന്നെ ഇല്ലായിരുന്നു അമ്പലനടയിൽ വച്ച് ഒരു താലികെട്ടും അവിടെ തന്നെയുള്ള ഊട്ടുപുരയിൽ വച്ച് ചെറിയൊരു സദ്യയും.
വിവാഹം കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ഒരു മണവാട്ടിയുടെ മുഖത്തുണ്ടാവേണ്ട പ്രസരിപ്പും സന്തോഷവും ഒന്നും ചേച്ചീടെ മുഖത്ത് ഉണ്ടായിരുന്നില്ല.
ഒരു അറവുകാളയെ വിറ്റ് ഉടമസ്ഥന്റെ ലാഘവം മാത്രമേ അവരുടെ വീട്ടുകാർക്കും ഉണ്ടായിരുന്നുള്ളൂ. ചേട്ടന്റെ ഒപ്പം കാറിൽ ഇരിക്കുമ്പോൾ പെയ്യാൻ വെമ്പുന്ന കണ്ണുകളെ അവർ വാശിയോടെ തൂത്തുകൊണ്ടിരുന്നു.
വീട് എത്തിയതും ഏട്ടൻ ആദ്യം തന്നെ ഇറങ്ങി. പിന്നാലെ സാവിത്രി ചേച്ചിയും. പുതുപെണ്ണിനെ കാണാൻ വിളിച്ചില്ലെങ്കിൽ പോലും അയൽക്കാരെല്ലാം കൂടിയിരുന്നു.
ചെക്കന്റെ ഒപ്പം നടന്നുവരുന്ന പെണ്ണിനെ കണ്ടതും ആളുകൾ മൂക്കിൽ കൈവെച്ചു.. നല്ല തങ്കം പോലെയുള്ള ഒരു കൊച്ചിനെ ആണല്ലോ ഈ ചെകുത്താൻ കിട്ടിയത്. ഉള്ളവരുടെ പിറുപിറുപ്പ് സാവിത്രിയും ഏകദേശം കേട്ടിരുന്നു.
രാത്രിയിൽ കാൽ നിലത്തുറക്കാതെ വരുന്ന ചന്തുവിനെ വെറുപ്പോടെ ആണ് സാവിത്രി നോക്കിയത്. അവളുടെ അടുത്തേക്ക് വന്നവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു.
കുതറി മാറിയവളെ അവൻ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. രാത്രിയിൽ എപ്പോഴോ അവൾ കട്ടിലിൽ നിന്ന് ഏന്തി വലിഞ്ഞ് ബാത്റൂമിലേക്ക് പോയി. അയാളോട് അവൾക്ക് വെറുപ്പും അറപ്പും തോന്നി.
പിന്നീട് അങ്ങോട്ട് ദിവസവും ഇതുതന്നെയായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ മുറിയിൽ നിന്ന് അവളെ പുറത്തേക്ക് ഇറങ്ങാൻ തന്നെ അയാൾ അനുവദിക്കുമായിരുന്നില്ല.
അയാൾ വരുമ്പോൾ എല്ലാം അവൾ ഒരു പ്രതിമയെ പോലെ ഇരുന്നു കൊടുക്കണം. ഒടുവിൽ അവൾക്ക് അവളുടെ ശരീരത്തോട് തന്നെ അറപ്പും വെറുപ്പും തോന്നി.
വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞ് രണ്ടുപേരും കൂടി പുറത്തേക്ക് പോയി.
ഫ്രണ്ട്സിന്റെ ഒപ്പം ഒരു പാർട്ടിയുണ്ട് എന്നും പറഞ്ഞു കൊണ്ടാണ് സാവിത്രിയെ കൂട്ടിക്കൊണ്ടു പോയത്. അവിടെ ചെല്ലുമ്പോൾ കുറച്ച് സ്ത്രീകളും പുരുഷന്മാരും അവർക്കൊപ്പം ഉണ്ടായിരുന്നു.
ചന്തു അവളെയും കൂട്ടി മറ്റൊരു റൂമിലേക്ക് പോയി. അവളെ റൂമിൽ ആക്കിയതിനു ശേഷം അയാൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
തിരിച്ച് റൂം തുറന്നു അകത്തേക്ക് കയറിയത് മറ്റു രണ്ടു പേരായിരുന്നു. വന്ന് രണ്ടുപേരും കൂടെ ചേർന്ന് അവളെ ബലാൽക്കാരമായി കീഴ്പ്പെടുത്തി.
ഏകദേശം വെളുപ്പാൻകാലത്തോട് കൂടിയാണ് ചന്തു തിരികെ റൂമിലെത്തിയത്. അയാൾ നന്നേ കുടിച്ചിരുന്നു. റൂമിലെത്തുമ്പോൾ ഒരു മരപ്പാവയെ പോലെ സാവിത്രി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.
വേഗം അവളോട് റെഡിയായി വരാൻ പറഞ്ഞു. വെളുപ്പാൻകാല മൂന്ന് മണിയോടുകൂടി അവളെയും കൊണ്ട് ചന്തു ഹോട്ടലിൽ നിന്ന് ഇറങ്ങി. തിരികെ ബൈക്കിൽ അവന്റെ ഒപ്പം വരുമ്പോൾ അവളുടെ ശരീരത്തിൽ പുഴു അരിക്കുന്നതു പോലെ തോന്നി.
വളവ് തിരഞ്ഞ് കയറി വരുന്ന വഴിയിൽ എതിരെ വന്ന ലോറിയുമായി ചന്തുവിനെ ബൈക്ക്ടിച്ചു ഇടിയിൽ ചന്തു തെറിച്ച് കൊക്കയിലേക്ക് വീണു.
ഒച്ചയും ബഹളവും കേട്ട് അടുത്ത താമസിച്ചിരുന്ന ആൾക്കാർ ഓടിക്കൂടി. ബൈക്ക് കിടക്കുന്ന ഭാഗത്തുനിന്ന് നോക്കിയ തിരച്ചിൽ നടുവിൽ രണ്ടുപേരെയും എടുത്തുകൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.
ചന്തുവിനെ ചലനശേഷി കഴുത്തിന് കീഴ്പ്പോട്ട് തളർന്നുപോയി. എന്നാൽ സാവിത്രിക്ക് നിസ്സാരപരിക്കുകളോടുകൂടി രക്ഷപ്പെട്ടു.
അവിടുന്ന് അങ്ങോട്ടുള്ള ചന്തുവിനെ ജീവിതം ദുസഹം ആയിരുന്നു. ഒരേ കിടപ്പ് കിടന്നുകൊണ്ട് ചെയ്ത തെറ്റുകളുടെ എല്ലാം പാപം അയാൾ അനുഭവിക്കുകയായിരുന്നു.
ജോലിയും വരുമാനവും ഒന്നുമില്ലാതെയും അനിയത്തിയുടെ പഠിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാതെയും സാവിത്രി വല്ലാതെ വേദനിച്ചു.
തുന്നൽ പഠിച്ചിട്ടുള്ളതുകൊണ്ട് ചെറുതായി തുന്നൽ പണികളൊക്കെ ചെയ്തു എങ്കിലും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെയായി.
ഒരു ദിവസം ചന്തുവിനെ കാണാൻ പതിവില്ലാത്ത രണ്ട് പേർ വന്നു. സാവിത്രിക്ക് അവരെ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അന്ന മുറിയിൽ വച്ച് തന്റെ ശരീരത്തെ ആർത്തിയോടെ കൊത്തി വലിച്ച കഴുകന്മാർ.
ചന്തുവിന്റെ സുഖവിശേഷങ്ങൾ ഒക്കെ തിരക്കി പോകാൻ നേരം കുറച്ചു പൈസ അ വർ അവരുടെ കൈകളിൽ ഏ ൽപ്പിച്ചു. നിന്റെ തിരക്കൊക്കെ ഒഴിയുമ്പോൾ ഒന്ന് അങ്ങോട്ടൊക്കെ ഇറങ്ങും. കയ്യിൽ ഒരു ഫോൺ നമ്പരും എഴുതി കൊടുത്തു.
അവിടെ മുതൽ തു ടങ്ങിയതാണ് സാവിത്രിയുടെ ജീവിതത്തിലെ ഈ പുതിയൊരു ഘട്ടം.
തന്റെ ഭർത്താവ് കാണിച്ച വഴിയിലൂടെ തന്നെ ഇന്ന് സ ഞ്ചരിക്കാൻ തുടങ്ങി. ആ പണം കൊണ്ട് തന്നെയാണ് അയാളെ ചികിത്സിക്കുന്നതും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും..
നേരം പരപര വെളുക്കുന്നതേയുള്ളൂ സാവിത്രി കാറിൽ നിന്നിറങ്ങി. അകത്തേക്ക് കയറി മുറിയിൽ എത്തുമ്പോൾ തന്നെ മൂ ത്രത്തിന്റെ ഗന്ധം. അവൾ അതെല്ലാം മാറ്റി അയാളെ വൃത്തിയാക്കി കിടത്തി.
മുഖത്ത് നോക്കി ഒന്ന് പുച്ഛിച്ച്. അടുത്ത മുറിയിലേക്ക് പോയി. കുളിച്ച് ഫ്രഷായി അവൾ കിടക്കയിലേക്ക് വീണു.
ചചെന്നിയെ ചുംബിച്ചുകൊണ്ട് രണ്ടുതുള്ളി കണ്ണുനീർ തലയിണയിലേക്ക് വീണു….
അപ്പോഴും തളർന്നുകിടക്കുന്ന അയാളുടെ മുഖമായിരുന്നു മനസ്സിൽ അയാളുടെ മുന്നിൽ ജയിച്ച ഭാവം… ജീവിതത്തിൽ തോറ്റു എങ്കിലും.