എഴുനേറ്റ് നടക്കാൻ കഴിയാത്ത പെണ്ണിനെ തന്നെ വേണോ നിനക്ക് കല്യാണം കഴിക്കാൻ…. “”

(രചന: മിഴി മോഹന)

 

“””നീ എന്താ രാജീവാ ഈ പറയുന്നത് എഴുനേറ്റ് നടക്കാൻ കഴിയാത്ത പെണ്ണിനെ തന്നെ വേണോ നിനക്ക് കല്യാണം കഴിക്കാൻ…. “”

 

ഭാനുമതി അമ്മ രാജീവിന്റെ മുഖത്ത് നോക്കി ചോദിക്കുന്ന നിമിഷം മറുത്തൊരു ഉത്തരം അവന് ഇല്ലായിരുന്നു…

 

‘”””ഞാൻ തീരുമാനിചുറപ്പിച്ചു തന്നെയാണ് അമ്മേ പറഞ്ഞത്…. ലക്ഷ്മി അവൾക്ക് ഇനി എന്ത്‌ കുറവ് ഉണ്ടെങ്കിലും നാലകത്ത് വീട്ടിൽ രാജീവ്‌ മേനോന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ലക്ഷ്മി ആയിരിക്കും…. “”

 

“”എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ അത് നടക്കില്ല രാജീവാ.. “” കാര്യം ശശി എന്റെ കൂടെ പിറപ്പ് ആണ് എന്ന് കരുതി വീൽ ചെയറിൽ ജീവിത കാലം മുഴുവൻ വീൽ ചെയർ ഉന്തി നടക്കുന്നവളെ സ്വീകരിക്കാനുള്ള മനസ് ഒന്നും എനിക്ക് ഇല്ല…”””

 

ഹ്ഹ.. “””വേണം എങ്കിൽ നിനക്ക് ദേ ഈ നിൽക്കുന്ന ശോഭയുടെ മോളേ കെട്ടാമല്ലോ … നല്ല കുട്ടി ആണ് അവൾ..ഒന്നില്ലെങ്കിലും നിന്റെ അച്ഛൻ പെങ്ങളുടെ മോള് അല്ലെ അവള്…””

 

അടുത്തു നിൽകുന്ന അപ്പച്ചി ശോഭയെ നോക്കി അവർ പറയുമ്പോൾ അവരുടെ മുഖവും തെളിഞ്ഞു വന്നു…

 

“”””അതെ മോനെ ഗ്രീഷ്മയ്ക്ക് നീ എന്ന് പറഞ്ഞാൽ ജീവനാ… “”

 

“””ഞാൻ സ്നേഹിച്ചത് ലക്ഷ്മിയെ അപ്പച്ചി ആണ് ഗ്രീഷ്മയെ അല്ല……”” ലക്ഷ്മിക്ക് ഞാൻ കൊടുത്ത വാക്ക് ആണ്

അവളെ ഒരിക്കലും കൈ വിടില്ലെന്നു.. അമ്മയുടെ വാക്ക് കേട്ട് അപ്പച്ചി തുള്ളാൻ നിക്കണ്ട…””

 

രാജീവനും ഒട്ടും വിട്ടു കൊടുക്കാൻ തയ്യാർ ആയിരുന്നില്ല ആ സമയം…

 

“”എടാ അവള് പെറും എന്ന് നിനക്ക് എന്താ ഉറപ്പ്… നിന്റെ രക്തത്തിൽ ഒരു കൊച്ചിനെ കാണണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്…. ഈ വംശം നില നിർത്തേണ്ടത് ആണ്..””

 

“””അവൾക് എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിഞ്ഞില്ലങ്കിലും അമ്മേടെ വംശം അറ്റ് പോവില്ല…. അമ്മയുടെ ഇളയ മകൻ ഉണ്ടല്ലോ അവൻ വിവാഹം കഴിച്ചാലും ഒരു കുഞ്ഞ് ഉണ്ടാകും… പക്ഷെ ഈ പേര് പറഞ്ഞു ലക്ഷ്മിയെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല….””

 

“”ഇന്ന് നാലകത്തു വീട്ടിൽ രാജീവ്‌ മേനോൻ തല ഉയർത്തി നിൽക്കുന്നതിന് കാരണം തന്നെ അമ്മാവൻ ആണ്…. തല മറന്ന് അമ്മ എണ്ണ തേയ്ക്കരുത്… “”

 

“””സ്വന്തം ആങ്ങള ചെയ്ത് തന്ന സഹായം എല്ലാം അമ്മ മറന്നു പോയി അല്ലെ…. കടം കയറി അച്ഛൻ ഒരു മുഴം കയറിൽ ജീവൻ ഒടുക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു അമ്മയെയും അനിയനെയും കൊണ്ട് മുൻപോട്ട് എങ്ങനെ ജീവിക്കണം എന്ന്””……..

 

“””അന്ന് അച്ഛന്റെ ഈ പെങ്ങളെ കണ്ടില്ല…. മറ്റു ബന്ധുക്കൾ ആരെയും കണ്ടില്ല…. കാണില്ല കാൽ കാശിനു ഗതി ഇല്ലാതെ അല്ലെ നാലകത്ത് ഗോവിന്ദൻ നായർ ഒരു മുഴം കയറിൽ തൂങ്ങിയത് പിന്നെ ഇവിടെ കടിച്ചു തൂങ്ങിയിട്ട് കാര്യം ഇല്ലല്ലോ.. “”

 

“””അൽപ്പം വിഷത്തിൽ തീരേണ്ട മൂന്ന് ജന്മങ്ങൾക്ക് പുതു ജീവൻ തന്നത് അമ്മാവൻ ആണ്…. തെക്കേ പുറത്ത് അമ്മാവന്റെ സ്ഥലം വിറ്റ് കിട്ടിയ കാശിന് ആണ് ഞാൻ ബിസിനസ് തുടങ്ങിയത്.. ഈ കുടുംബത്തെ കര കയറ്റിയത്…””

 

രാജീവിന്റെ ശബ്ദം ഇടറി തുടങ്ങിയിരുന്നു ആ നിമിഷം…

 

“””അതൊക്കെ ഏട്ടൻ തന്നത് ഏട്ടന്റെ വയ്യാത്ത പെണ്ണിനെ നിന്റെ തലയിൽ കെട്ടി വയ്ക്കാൻ ആണെന്ന് ഞാൻ അറിഞ്ഞില്ല… അറിഞ്ഞിരുന്നു എങ്കിൽ ആ ദാനം ഞാൻ വാങ്ങിഇല്ലായിരുന്നു… “”

 

ആയമ്മയും വിട്ടു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു ആ നിമിഷം…

 

മ്മ്ഹ്ഹ്.. “” എങ്കിൽ ഇന്ന് ഈ ഭൂമിയിൽ നമ്മള് നാല് പേരും കാണില്ലായിരുന്നമ്മേ.. ” അമ്മവനോടുള്ള കടപ്പാട് മാത്രം അല്ല എനിക്ക് ലക്ഷ്മിയോടുള്ള സ്നേഹം…. ഒന്നും ഇല്ലായ്മയിൽ പോലും എന്റെ കൂടെ നിന്നവൾ ആണ് അവൾ….അവൾ തന്നെ ആയിരിക്കും എന്റെ പെണ്ണ്….””

 

പറഞ്ഞു കൊണ്ട് രാജീവ് അകത്തേക്ക് പോകുമ്പോൾ ആ രാജീവിന്റെ കടുത്ത തീരുമാനത്തിന് മുൻപിൽ ഭാനുമതി അമ്മ നിസഹായ ആയ നിമിഷം ആയിരുന്നു അത്….

 

“””ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്ത കാര്യം നാത്തൂനേ… വന്നത് വന്നു…. കൊന്ന് കളയാൻ പറ്റില്ലല്ലോ… ആഹ് ഞാനും ആഗ്രഹിച്ചതാ രാജീവിനെ കൊണ്ട് എന്റെ മോളേ കെട്ടിക്കണം എന്ന്…..””

 

“””അവൾക് കൂടെ അവകാശപെട്ട തറവാട് അല്ലെ ഇത്… എന്റെ ആങ്ങള തൂങ്ങി മരിച്ചെന്നു കരുതി ആ ബന്ധം ഇല്ലാതെ ആകുന്നില്ലല്ലോ……””

 

ശോഭ കണ്ണ് തുടയ്ക്കുമ്പോൾ അവൾക്ക് അടുത്തേക്ക് വന്നു ഭാനു മതി അമ്മ…

 

“””ശോഭേ നിന്റ മോള് തന്നെ ആയിരിക്കും ഈ തറവാടിന്റെ അവകാശി…. കണ്ട കാലും കയ്യും ഇല്ലാത്തതുങ്ങളെ ഇവിടെ വാഴിക്കില്ല ഞാൻ…'”

 

ഭാനു മതി അമ്മ പറയുമ്പോൾ ആ മുഖത്തേക്ക് കൗശലത്തോടെ നോക്കി ആ സ്ത്രീ..

 

“””രാജീവ്ൻ ലക്ഷ്മിയുടെ കഴുത്തിൽ താലി കെട്ടുന്ന അതെ മുഹൂർത്തത്തിൽ എന്റെ ഇളയ മകൻ രാഹുൽ ഗ്രീഷ്മയുടെ കഴുത്തിൽ താലി കെട്ടി ഇരിക്കും….”

 

“”രാഹുൽ സമ്മതിക്കുവോ നാത്തൂനേ.. “” ഇനി അവനും വല്ല ചട്ടിയെയോ പൊട്ടിയേയോ കണ്ട് വെച്ചിട്ടുണ്ടോന്ന് ആർക്ക് അറിയാം..”

 

ശോഭയുടെ മുഖത്തെ പരിഹാസം ഭാനുമതി അമ്മയ്ക്ക് ഒന്ന് കൊണ്ട്…

 

“”””അതിന് രാഹുലിനു നിന്റെ ആങ്ങളയുടെ സ്വഭാവം അല്ല എന്റെ സ്വഭാവമാ അവൻ ഞാൻ പറയുന്നതേ കേൾക്കൂ.. “”

 

ആയമ്മ ചവുട്ടി തുള്ളി അകത്തേക്ക് പോകുമ്പോൾ ശോഭ കൗശലത്തോടെ ചിരിച്ചു…

 

ഭാനുമതി അമ്മയുടെ എതിർപ്പുകളേ അവഗണിച്ചു രാജീവിന്റെ താലി ലക്ഷ്മിയുടെ കഴുത്തിൽ കയറുമ്പോൾ നൂറായിരം തവണ ദുശകുനം എന്ന പേര് അവർ വിളിച്ചു കഴിഞ്ഞിരുന്നു അവളെ….

 

അതെ നിമിഷം തന്നെ രാഹുലിന്റെ താലി ഗ്രീഷ്മയുടെ കഴുത്തിൽ കയറുമ്പോൾ അവർ ചിരിച്ചു കൊണ്ട് ആണ് ആ മരുമകളെ സ്വീകരിച്ചത്..

 

മ്മ്ഹ്ഹ്.. “” എന്റെ വീട്ടിലേക്ക് വിളക്ക് എടുത്ത് വലം കാല് വെച്ചു വരുന്ന മൂത്ത മരുമോളെയാണ്‌ ഞാൻ ആഗ്രഹിച്ചത്… ഇത് വിളക്കിന്‌ പകരം അവളെ തൂക്കി എടുക്കണം.. “”

 

മുഖം കറുപ്പിച്ചവർ വിളകുമായി ഉമ്മറത്തേക്ക് ഇറങ്ങി വരുമ്പോൾ വീൽ ചെയറിൽ ഇരുന്ന ലക്ഷ്മി രാജീവന്റെ കയ്യിൽ മുറുകെ പിടിച്ചു..

 

“”!ഇന്നാ ഗ്രീഷ്മ മോളേ ഐശ്വര്യം ആയി വലത് കാല് വെച്ച് കയറിക്കോ..'”

 

കൊണ്ട് വന്ന വിളക്ക് ഇളയ മരുമകളുടെ കയ്യിൽ കൊടുത്ത് അവളെയും ഇളയ മകനെയും അകത്തേക്ക് ആനയിക്കുമ്പോൾ മുറ്റത് രാജീവും ലക്ഷ്മിയും മാത്രമായി..

 

“””അമ്മ നിന്നെ അംഗീകരിക്കും വരെ എല്ലാം സഹിക്കാൻ നിനക്ക് കഴിയണം മോളേ… “”

 

അവളുടെ തലയിൽ മെല്ലെ തലോടി

രാജീവ് തന്റെ രണ്ട് കൈകളിൽ ലക്ഷ്മിയെ കോരി എടുത്തു നാലകത്തു വീടിന് അകത്തു കയറി…..

 

“””വിളക്കിന് പകരം നീ ആണ് എന്റെ വെളിച്ചം.. “””

 

അവന്റ ആ വാക്കുകൾ മതി ആയിരുന്നു അവന്റ ലക്ഷ്മിയ്ക്ക് അവനിലേക്ക് ചേരാൻ..”

 

ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ ഭാനുമതി അമ്മയ്ക്ക് ഒപ്പം ലക്ഷ്മിയേ ഉപദ്രവിക്കാൻ ഗ്രീഷ്മയും കൂടി ചേർന്നിരുന്നു…

 

ഇളയ മരുമകളെ സ്നേഹത്തോടെ ഊട്ടുമ്പോൾ മൂത്ത മരുമകൾക്ക് അവഗണന മാത്രം….അവൾക് ഒന്നിനും കഴിയില്ല എന്ന് നട തള്ളിയ ഇടത്ത് എല്ലാത്തിനും കഴിയും എന്നാ അവൾ തെളിയിച്ചു…

 

വീൽ ചെയറിന്റെ സഹാത്തോടെ അടുക്കളയിലെ കാര്യങ്ങളും രാജീവിന്റെ കാര്യങ്ങളും അവൾ ചെയ്യുമ്പോൾ പോലും അവഗണന ആയിരുന്നു അവൾക് കിട്ടിയത്…

 

എങ്കിലും തനിക്ക് കിട്ടിയ സൗഭാഗ്യം രാജീവ്‌ ആണെന്ന തിരിച്ചറിവ് ഉള്ളവൾ എല്ലാം ഒരു പുഞ്ചിരിയോടെയാണ്‌ നേരിട്ടത്…..

 

ആ നിമിഷങ്ങളിൽ എപ്പോഴോ ലക്ഷ്മിയ്ക്ക് മുൻപേ ഗ്രീഷ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞ് നാമ്പിട്ടതും അവളുടെ കഷ്ടകാലം വീണ്ടും തുടങ്ങി…

 

“””ഞാൻ അപ്പോഴേ അവനോട് പറഞ്ഞതാ അവൾക്ക് പെറാൻ കഴിയില്ലന്ന്.. കണ്ടില്ലേ കൂടെ കെട്ടി കൊണ്ട് വന്നവൾക്ക് ഇത് മാസം രണ്ടാ.. “”

 

“”തിന്ന് മുടിക്കാൻ ഒരു ജന്മം…. “”

 

ഭാനുമതി അമ്മയുടെ ശബ്ദം മുറിക്ക് ഉള്ളിലേക്ക് കടന്നു വരുമ്പോൾ എല്ലാം കേട്ടിരുന്ന രാജീവൻ നിയന്ത്രണം വിട്ട് ചാടി എഴുനേറ്റതും അവന്റ കൈയിൽ കടന്നു പിടിച്ചു ലക്ഷ്മി…

 

“”വേണ്ട രാജീവേട്ടാ…. “” ഇതൊക്കെ കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്‌… അമ്മ പറയും പോലെ നിങ്ങക്ക് ഒരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല…… “”

 

“””ഒരു കുഞ്ഞിന് വേണ്ടി അല്ല ലെച്ചു നിന്നെ ഞാൻ ജീവിതതിലേക്ക്കൂട്ടിയത് ഇഷ്ടം കൊണ്ട് ആണ്… അത്രയ്ക്ക് ഇഷ്ടം ആണ് പെണ്ണെ നിന്നെ എനിക്ക്…. “” ഹ്ഹ..അമ്മാവൻ പറഞ്ഞിട്ടും നിന്നെയും കൊണ്ട് ഈ വീട് മാറി പോകാത്തതിന് കാരണം എനിക്ക് അറിയാം നമ്മൾ പോയാൽ അമ്മയ്ക്ക് പിന്നെ ഇവിടെ നിൽക്കാൻ കഴിയില്ല… നിർത്തില്ല രാഹുൽ..”

അവന്റ സ്വഭാവം എനിക്ക് അല്ലെ അറിയാവുന്നത്… പക്ഷെ ഇനി അങ്ങനെ തീരുമാനിച്ചു നിന്നിട്ട് കാര്യം ഇല്ല…നമ്മളെ വേണ്ടാത്ത ഇടതു നിന്നും നമുക്ക് പോകാം…”””

 

നാലകത്തു വീട്ടിൽ നിന്നും രാജീവ്‌ ലക്ഷ്മിയെയും ചുമലിൽ ഏറ്റി ഇറങ്ങിയതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ അവന്റ കഷ്ടപാടുകളെ അവഗണിച്ചു ആ വീട് രാഹുലിന് എഴുതി കൊടുത്തു ഭാനു അമ്മ… “”

 

“”ഇനി ഈ വീടിന് അവകാശി എന്റെ പേര കിടാവ് ആണ്…..” സൂക്ഷിക്കണെ മോളേ..”

 

ഗ്രീഷ്മയുടെ വയറ്റിൽ പിടിച്ചു കൊണ്ട് ആയമ്മ പറയുമ്പോൾ ഗ്രീഷ്മയും രാഹുലും പരസ്പരം നോക്കി ഒന്ന് പരുങ്ങി….

 

അമ്മേ.. “” ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ഉടനെ വേണ്ടന്നാ തീരുമാനം..അത് കൊണ്ട് കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയി അത് ഞങൾ…. ഞങ്ങൾ കളഞ്ഞു…””

 

രാഹുലിൽ നിന്നും വാക്കുകൾ കേൾക്കുമ്പോൾ ഇടി വെട്ട് ഏറ്റത് പോലെ കസേരയിലേക്ക് ഇരുന്നു ആ സ്ത്രീ…

 

“””നാത്തൂൻ എന്തിനാ വിഷമിക്കുന്നത്… കൊച്ച് ഉണ്ടാകാൻ ഇനിയും സമയം ബാക്കി കിടക്കുവല്ലേ…” ഇപ്പോൾ അതിലും സന്തോഷിക്കേണ്ട വാർത്ത ഉണ്ട്…”!

 

ശോഭ ചിരിച്ചു തുള്ളി പറയുമ്പോൾ നിറഞ്ഞ മിഴികളോടെ അവർ ആ മൂന്ന് പേരെയും നോക്കി…

 

“””ഗ്രീഷ്മയ്ക്കും രാഹുലിനും യുകെയ്ക്ക് പോകാൻ വിസ വന്നു… അടുത്താഴ്ച അവർ പോകും….””

 

ഏഹ്.. യുകെയ്ക്ക് പോ… പോകനോ.. “” അപ്പോൾ ഞാൻ… ഞാൻ ഇവിടെ തനിച്ചു ആവില്ലേ.. “‘

 

ഭാനുമതിയുടെ തൊണ്ട ഇടറി തുടങ്ങി…

 

അത് കൊള്ളാം എന്റെ കൊച്ചു ലോണും എടുത്തു നേഴ്സിംഗ് പഠിച്ചത് നാത്തൂനേയും നോക്കി ഇരിക്കാനാണോ…”” പിള്ളേര് പോയി രക്ഷപെടട്ടെ….. ഇനി ഒറ്റയ്ക്ക് ആണെന്നുള്ള വിഷമം ആണെങ്കിൽ ഞാൻ ഇവിടെ വന്നു നിൽകാം..'”ഒന്നില്ലേലും ഞാൻ ജനിച്ചു വളർന്ന എന്റെ വീട് അല്ലെ ഇത്.. “”

 

ശോഭയുടെ വാക്കുകൾ കേൾക്കുമ്പോൾ തല ചുറ്റും പോലെ താഴേക്ക് ഇരുന്നു ആ സ്ത്രീ…

 

💠💠💠💠

 

“”””മക്കളു രണ്ടും യുകെയ്ക്ക് പോയതിൽ പിന്നെ നിന്നെ പുറത്തോട്ട് എങ്ങും കാണാൻ ഇല്ലന്ന് ആണല്ലോ ഭാനുമതി നാട്ടുകാർ പറയുന്നത്..'” “”

 

മുറ്റത് ഓല മടൽ ചെത്തി ഇടുമ്പോൾ തന്റെ വീട്ടു മുറ്റത്തേക്ക് കയറി വരുന്ന സഹോദരിയേ പുച്ഛം നിറച്ചു നോക്കി ലക്ഷ്മിയുടെ അച്ഛൻ…..

 

“”””ഏട്ടാ രാജീവ്‌ ഇവിടെ ഇല്ലേ എനിക്ക്… എനിക്ക് അവനെ ഒന്ന് കാണണം..””””

 

ആ അമ്മയുടെ കണ്ണുകൾ താഴ്ന്നു പോയി ആ നിമിഷം…

 

“””രാജീവ്‌ മാത്രം അല്ല എന്റെ മോളും ഉണ്ട് ഇവിടെ…. അവൾക് ഇത് മാസം അഞ്ച് ആണേ… “” അതായത് എന്റെ കുടുംബത്തിനു ഒരു അവകാശി വരുന്നു എന്ന് ….'”

 

ആ അച്ഛൻ കുറച്ചു അഭിമാനത്തോടെ പറയുമ്പോൾ ആയമ്മ ഒന്ന് ഞെട്ടി…. ആ നിമിഷം ഉമ്മറ പടിയിലേക്ക് വീൽ ചെയർ ഉരുട്ടി ലേക്ഷ്മി വരുമ്പോൾ അവളുടെ വീർത്ത് ഉന്തിയ ഉദരത്തിലേക്ക് പോയി അവരുടെ കണ്ണുകൾ..

 

മോളേ…'””

 

ഓടി വന്നവർ അവൾക്ക് അടുത്തേക്ക് വരുമ്പോൾ പുറകിൽ നിന്നും രാജീവിന്റെ ശബ്ദം ഉയർന്നു..

 

“”തൊട്ട് പോകരുത് അവളെ..”

 

“”മോനെ നിങ്ങളെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് പോകാൻ ആണ് ഞാൻ വന്നത്… “” വാ മക്കളെ അമ്മ അവിടെ ഒറ്റയ്ക്ക..'”

 

മ്മ്ഹ്ഹ്… “” അമ്മയ്ക്ക് കൂട്ടിന് എന്ന് പറയുന്നത് അല്ലെ കുറച്ചു കൂടി ഉത്തമം…””

 

എന്റെ ഇഷ്ടങ്ങളെ മാനിക്കാതെ.. ഞാൻ ചോര നീരാക്കി പിടിച്ച വീട് എഴുതി കൊടുത്ത മോൻ എവിടെ..? അവൻ നോക്കില്ലേ അമ്മയെ….. അല്ലങ്കിൽ അവനോട് പറ യുകെയ്ക്ക് കൊണ്ട് പോകാൻ…. ഭാര്യയുടെ അമ്മയെ കൊണ്ട് പോയല്ലോ…. അപ്പോൾ പിന്നെ സ്വന്തം അമ്മയേയും കൊണ്ട് പോകാം…

 

രാജീവ്‌ മുഖം തിരിച്ചു പറയുമ്പോൾ ആയമ്മ കണ്ണുനീർ വാർത്തു…

 

അവർക്ക് എന്നെ വേണ്ട.. “”

 

എങ്കിൽ ഞങ്ങൾക്കും വേണ്ടാ…” ഞങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുവാ ഞങ്ങൾ…ഇവിടെ ഇവൾക് സമാധാനം ഉണ്ട് അത് കളയാൻ അങ്ങോട്ട് വരാൻ ഉദ്ദേശിക്കുന്നില്ല…

 

അമ്മയേ പോലെ ഒരുപാട് അമ്മമാർ ഉണ്ട്…നിലമറന്നു പെരുമാറുന്നത്…. പറ്റുന്ന സമയം മുഴുവൻ പണമോ പദവിയോ അല്ലെങ്കിൽ എന്തെങ്കിലും കുറവുകളോ ഉള്ള മരുമ്മക്കളെ ഇടിച്ചു താഴ്ത്തും… എല്ലാം തികഞ്ഞവരെ എടുത്തു തലയിലും വയ്ക്കും അവസാനം അവരിൽ നിന്നും തിരിച്ചടി കിട്ടുമ്പോൾ ഓടി വരും എല്ലാം കൊണ്ടും തകർത്ത മരുമക്കളുടെ അടുത്തേക്ക്…

ഇവിടെ അത് നടക്കില്ല…. അമ്മയ്ക്ക് പോകാം…”””!

 

രാജീവ്‌ ലക്ഷ്മിയുടെ വീൽ ചെയർ തിരിച്ചു അവളെയും കൊണ്ട് അകത്തേക്ക് തിരയുമ്പോൾ മുഖം പൊത്തി കരഞവർ തിരിഞ്ഞു നടക്കുമ്പോൾ പഠിപ്പുരയിൽ കണ്ടു സ്വന്തം കൂടപിറപ്പിനെ…

 

മൂത്ത മകനും തള്ളി കളഞ്ഞു അല്ലെ… “”

 

ആ നിമിഷം ആയമ്മ ശ്വാസം ഒന്ന് എടുത്തു വിട്ടു…

 

മ്മ്ഹ്… “” അവനെ കുറ്റം പറയാൻ കഴിയില്ല ഏട്ടാ… അത്രയ്ക്ക് മോശം ആയിട്ട് ആണ് ഞാൻ ലക്ഷ്മിയോട് പെരുമാറിയത് എന്റെ ചോര ആണ് അവൾ എന്ന് പോലും ഓർത്തില്ല.. “”

 

ആ വീട്ടിലേക് ഇനി എന്റെ മോളേ വിടാൻ എനിക്ക് താല്പര്യം ഇല്ല ഭാനു… പക്ഷേ ഈ വീടിന്റ പടിപ്പുര എന്നും നിനക്ക് വേണ്ടി തുറന്ന് തന്നെ കിടക്കും….

 

പറഞ്ഞ് കൊണ്ട് ആ അച്ഛൻ പടിപ്പുര കയറി വരുമ്പോൾ മുകളിലെ ബാൽക്കണിയിൽ നിന്നും രാജീവൻ പുഞ്ചിരിച്ചു…. എന്നും അവനെ സ്നേഹിക്കുന്ന ആ അമ്മാവൻ അവന്റെ മനസ് അറിഞ്ഞു പ്രവർത്തിക്കും എന്ന വിശ്വസത്തോടെ….

Leave a Reply

Your email address will not be published. Required fields are marked *