സാർ എന്തിനാണ് എന്റെ പുറകെ ഇങ്ങനെ നടക്കുന്നത്??? എന്നോട് ഇപ്പോ പ്രണയമാണോ സാറിന്??

  1. (രചന: J. K)

“”ഇനിയെന്നെ കാണാൻ വരരുത്!!!”””എന്നും പറഞ്ഞ് അവൾ അകത്തേക്ക് നടന്നതും ഉള്ളിൽ വല്ലാത്തൊരു നൊമ്പരം..

ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ അവൾ അകത്തേക്ക് നടന്നു പോയി…നിസ്സഹായനാണ് താൻ എന്ന അറിവിൽ അയാൾ അവിടെ നിന്ന് എണീറ്റ് പുറത്തേക്കു നടന്നു.

“”” മായ ഇപ്പോഴും ആ ഗാർമെന്റ്സിൽ തന്നെയല്ലേ വർക്ക് ചെയ്യുന്നത്??? ”
എന്ന് അവളുടെ കൂടെ മുന്നേ കണ്ടിട്ടുള്ള ഒരു കുട്ടിയോട് ചോദിച്ചു.. അവൾ എവിടെനിന്നോ വരുന്ന വഴിയാണെന്ന് തോന്നുന്നു കയ്യിൽ ഒരു ബാഗ് ഒക്കെയുണ്ട്…

“”” അതെ ഇപ്പോൾ ചേച്ചിക്ക് അവിടെ സൂപ്പർവൈസർ ആയി പ്രമോഷൻ കിട്ടിയിട്ടുണ്ട് സാലറിയും കൂടിയിട്ടുണ്ട്!!”””
ചോദിക്കാതെ തന്നെ ആ കുട്ടി ഇത്രയും പറഞ്ഞു അത് കേട്ട് ചെറിയൊരു സന്തോഷം തോന്നി ഇത്രയെങ്കിലും ദൈവം അവൾക്ക് തിരിച്ചു കൊടുത്തല്ലോ എന്ന്..

ഇതൊരു ലേഡീസ് ഹോസ്റ്റൽ ആയതുകൊണ്ടും ഇവിടെ വിസിറ്റേഴ്സിന് ലിമിറ്റേഷൻസ് ഉണ്ടായതുകൊണ്ടും കൂടുതൽ ഇവിടേക്ക് വരാൻ കഴിയില്ല എന്നറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇനി അവളെ കാണാൻ പോകുന്നത് ഗാർമെന്റ്സിലേക്ക് ആക്കാം എന്ന് മനസ്സിൽ കരുതി..

ഉടനെ തന്നെ ചെന്നാൽ അവൾ തന്നെ കാണാൻ പോലും കൂട്ടാക്കില്ല എന്ന് അറിയാവുന്നതുകൊണ്ട് കുറച്ചുദിവസം കഴിഞ്ഞാണ് ചെല്ലുന്നത് അവളെ കാണാൻ മനസ്സുകൊണ്ട് തോന്നുന്നുണ്ടെങ്കിൽ പോലും അടക്കി നിർത്തി മനസ്സിനെ..

“””മായാ!!!””ഗാർമേൻസിൽ വിസിറ്റർ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഒരിക്കലും അവൾ കരുതി കാണില്ല അത് താൻ ആയിരിക്കും എന്ന് ആ ഒരു പതർച്ച അവളുടെ മുഖത്ത് ശരിക്കും കാണുന്നുണ്ടായിരുന്നു..

“”” സാർ എന്തിനാണ് എന്റെ പുറകെ ഇങ്ങനെ നടക്കുന്നത്??? എന്നോട് ഇപ്പോ പ്രണയമാണോ സാറിന്?? അതോ അന്ന് അങ്ങനെയൊക്കെ ചെയ്തു പോയതിന് കുറ്റബോധമോ എന്തൊക്കെയായാലും ഞാൻ ക്ഷമിച്ചിരിക്കുന്നു എന്റെ മനസ്സിൽ ഒരു അംശം പോലും സാറിനോട് ഒരു ദേഷ്യവും ഇല്ല ദയവുചെയ്ത് ഇനി പോകൂ എന്നെ ഇനി കാണാൻ വരരുത്!!! “””

പ്രതീക്ഷിച്ചിരുന്ന മറുപടി ആയതുകൊണ്ട് ഒന്ന് ചിരിച്ചു.””” അങ്ങനെ പോകാൻ വേണ്ടിയല്ല മായ ഞാൻ വന്നത് തന്നെ ജീവിതത്തിൽ കൂടെ കൂട്ടാൻ ആണ് എന്റെ ഭാര്യയായി!!!””

അത് കേട്ട് അവൾ ഉറക്കെ ചിരിച്ചു എന്നിട്ട് എന്നോട് ചോദിച്ചു,””” ഒരു റേപ്പ് വിക്ടിമിനെ തന്നെ വേണോ സാറിന് ഭാര്യയായി??? “””

എന്ന്…അത് കേട്ട് ഞാൻ വല്ലാതായി എനിക്ക് എല്ലാം അറിയാമായിരുന്നു എങ്കിലും അങ്ങനെ അവർ പറയും എന്ന് കരുതിയില്ല…

“”” അങ്ങനെയൊരു വീട്ടിൽ ഞാൻ ഒട്ടും സുരക്ഷിതയല്ല എന്നെനിക്കുറപ്പായിരുന്നു അതുകൊണ്ടാണ് നിങ്ങളൊന്ന് വച്ച് നീട്ടിയ പ്രണയം ഞാൻ സ്വീകരിച്ചത് എന്റെ ഭാഗ്യമാണെന്ന് കരുതി പക്ഷേ പിന്നീട് നിങ്ങൾ എന്നോട് പറഞ്ഞു അത് വെറും ഒരു സമയം പോക്കായിരുന്നു എന്ന്!! അന്നേന്റെ മനസ്സ് തകർന്ന പോലെ ഞാൻ പിന്നീട് ഒരിക്കലും തകർന്നിട്ടില്ല!!”””

അതും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ എനിക്കും സങ്കടം തോന്നി ഓർമ്മകൾ പുറകിലേക്ക് ഓടിപ്പോയി..

ഡാഡിക്ക് ബിസിനസിനോടൊപ്പം കൃഷിയും കൂടി ചെയ്താൽ കൊള്ളാം എന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെയാണ് ഒരു തുടക്കം എന്ന നിലയിൽ ആ കുഗ്രാമത്തിൽ പോയി കുറച്ചു തേയിലത്തോട്ടം വാങ്ങിച്ചത്

അതിൽ നിന്നുള്ള ലാഭം നോക്കിയാവാം ബാക്കി എന്നായിരുന്നു തീരുമാനം അതിനായി നിയോഗിച്ചത് തന്നെയും….
അവിടെ ചെന്നപ്പോൾ ആണ് മായയെ ആദ്യമായി കാണുന്നത്…

ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു അവളുടെ അമ്മ അവിടെ തേയില തോട്ടത്തിലെ ജോലിക്കാരി ആയിരുന്നു അതുകൊണ്ട് തന്നെ ഇടയ്ക്ക് അവളെ കാണാൻ കഴിയും…

അന്ന് പ്ലസ്ടുവിന് പഠിക്കുകയായിരുന്നു മായ..
അവളുടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചത് ഒരു ദുഷ്ടനെയായിരുന്നു മായ വലുതാകുംതോറും അയാൾക്ക് അവളോടുള്ള മനോഭാവം മാറി വന്നു..

ഒരു ദിവസം അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് അവളെ കയറിപ്പിടിച്ച രണ്ടാനച്ഛനെ തള്ളിയിട്ട് ഓടിവന്നു വീണത് എന്റെ ജീപ്പിനു മുന്നിൽ ആയിരുന്നു…

അയാളെ ഞാൻ ഭീഷണിപ്പെടുത്തി ഇനി ഇങ്ങനെയൊന്നും ഉണ്ടാകരുത് എന്ന് പറഞ്ഞു അതിൽ പിന്നെ കുറച്ചുകാലത്തേക്ക് അവൾക്ക് യാതൊരു ശല്യവും ഉണ്ടായില്ല എന്ന് അവൾ എന്നെ നോക്കി പറയുമ്പോൾ അവളുടെ മുഖത്ത് എന്നോടുള്ള ബഹുമാനവും ആദരവും ഒക്കെ ആയിരുന്നു..

ക്രമേണ അവിടെയുള്ള എന്റെ വീട്ടിൽ എന്തെങ്കിലും സഹായത്തിന് എല്ലാം അവൾ വരാൻ തുടങ്ങി…
ഒരു തമാശയ്ക്ക് ഞാൻ അവളോട്,
ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു എനിക്ക് അതൊരു വെറും ഒരു നേരം പോക്ക് ആയിരുന്നു പക്ഷേ അവൾ അത് അവളുടെ മനസ്സിൽ അത്രമേൽ വലുതായി സൂക്ഷിക്കും എന്ന് അറിഞ്ഞില്ല…

ഡാഡിയുടെ ഒരു ഫ്രണ്ടിന്റെ മോളെ എനിക്ക് വേണ്ടി ആലോചിച്ചിരുന്നു… അവർ ഫാമിലി മൊത്തം ഇങ്ങോട്ടേക്ക് എന്നേ കാണാൻ വേണ്ടി വന്നു…
അവർ പോയിക്കഴിഞ്ഞപ്പോൾ അവൾ വന്നു ചോദിച്ചു അത് ആരാണെന്ന് തമാശപോലെ ഞാൻ പറഞ്ഞു ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് എന്ന്..

അവൾ ഓടി വന്ന് എന്റെ കോളറിൽ കുത്തിപ്പിടിച്ച് ചോദിച്ചു പിന്നെ എന്തിനാണ് അവൾക്ക് മോഹങ്ങൾ നൽകിയത് എന്ന്!!”

വലിയ തമാശ കേട്ടതുപോലെ ചിരിച്ച് ഞാൻ അവളോട് പറഞ്ഞു അതെല്ലാം എനിക്കൊരു സമയം പോക്കായിരുന്നു എന്ന് അത് മാത്രമേ ഉള്ളൂ അല്ലാതെ അവളെ എനിക്ക് യാതൊരു തരത്തിലും എന്റെ പെണ്ണായി സങ്കൽപ്പിക്കാൻ കൂടി കഴിയില്ല എന്ന്…

പിന്നൊന്നും കേൾക്കാൻ അവൾ കൂട്ടാക്കിയില്ല അവിടെ നിന്ന് അവളുടെ വീട്ടിലേക്ക് ഇറങ്ങി ഓടി..
പക്ഷേ അന്ന് അവൾ അവിടെ നിന്ന് ഇറങ്ങി പോയതിനുശേഷം ആണ് എനിക്ക് മനസ്സിലായത് തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും അവളെന്റെ മനസ്സിലും ഉണ്ട് എന്ന്…

വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് കരുതിയാണ് വീട്ടിലേക്ക് ആരോടും ഒന്നും പറയാതെ പോയത്….

വീട്ടിൽ അമ്മയെയും ഡാഡിയെയും പറഞ്ഞ് സമ്മതിപ്പിച്ചു തിരിച്ചുവന്ന എന്നെ കാത്തിരുന്നത് വലിയൊരു ദുരന്ത വാർത്തയായിരുന്നു, രണ്ടാൻ അച്ഛൻ അവളെ നശിപ്പിച്ചു!! അത് കണ്ടുവന്ന അവളുടെ അമ്മ അയാളെ അച്ഛനെ വെട്ടി നുറുക്കി കൊന്നു…

ഞാനാകെ തകർന്നു പോയി അവൾക്ക് കൗൺസിലിംഗ് മറ്റുമായി നോർമൽ ആക്കാൻ പല സംഘടനകളും അവളെ ഏറ്റെടുത്തു…

ഒടുവിൽ ഒരു ഗാർമെന്റ്സിൽ ജോലിയും വാങ്ങിക്കൊടുത്ത് ഈ ഹോസ്റ്റലിൽ ആക്കി…
ചെയ്തുപോയ തെറ്റിന്റെ ആഴം അവളിപ്പോൾ അനുഭവിക്കുന്ന മാനസിക വ്യഥയുമോർത്ത് ഇനിയും അവളെ ഒറ്റയ്ക്ക് ആക്കാൻ തോന്നിയില്ല ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടണം എന്ന് തോന്നി..

വീട്ടിൽ പറഞ്ഞപ്പോൾ വലിയ ബഹളമായിരുന്നു… നമ്മുടെ വീട്ടിലെ കുഞ്ഞിനാണെങ്കിലും എന്ന് ചോദിച്ചപ്പോൾ പിന്നെ പറയാൻ അവർക്ക് മറുപടിയുണ്ടായിരുന്നില്ല…

ഒരു ആൺകുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ സമൂഹത്തിൽ അതൊരു വലിയ വാർത്തയേ അല്ല… പെൺകുട്ടിക്ക് മാത്രമേ മാനവും കന്യകത്വവും ഒക്കെയുള്ളൂ….
എത്രയൊക്കെ പുരോഗമനം പറഞ്ഞു നടക്കുന്നവരും അത്തരത്തിൽ ഒരു കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ച് കയറ്റാൻ ഒന്ന് അറക്കും…

അവളോട് കണ്ട് മാപ്പ് പറഞ്ഞ എന്റെ ജീവിതത്തിലേക്ക് കൂട്ടണമെന്ന് ഞാൻ തീരുമാനിച്ചത് തന്നെയായിരുന്നു. പക്ഷേ എന്നെ ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല അവൾ…

ഒടുവിൽ അമ്മയും ഡാഡിയും വന്ന് അവളോട് സംസാരിച്ചു എനിക്ക് വേണ്ടി..അമ്മ സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു എന്റെ മകന്റെ പെണ്ണായി മറ്റാരെയും അമ്മയ്ക്ക് ഇനി സങ്കൽപ്പിക്കാൻ പോലും ആവില്ല എന്ന് അതോടെ അവൾക്കെതിർക്കാൻ കഴിയാതെയായി…

ഈ വിവാഹത്തിന് അവൾ സമ്മതം മൂളിയെങ്കിൽ എനിക്കറിയാമായിരുന്നു, അതൊരിക്കലും എന്നെ ഓർത്തല്ല പകരം എന്റെ അമ്മയെ ഓർത്താണ് എന്ന്..

ചെയ്തുപോയ തെറ്റിനുള്ള പരിഹാരം ഒന്നുമല്ല ഈ വിവാഹം… എനിക്ക് അവളോടുള്ള സ്നേഹം തന്നെയാണ് അതിന് പുറകിൽ പക്ഷേ അവളെ, ഇനി ഒരു രാജകുമാരിയെ പോലെ നോക്കണം…
ആ കണ്ണുകൾ നനയാൻ ഇട വരുത്തരുത്…
അത് എന്റെ തീരുമാനമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *