ഇതുവരെ മോശമായ രീതിയിലൊരു സമീപനം അവന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാത്തത് കൊണ്ട് ജിത്തുവിന്റെ കൂടെ പോകാൻ നിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല.

(രചന: ഹേര)

 

“””നിവീ… നാളെ നമുക്കൊന്ന് മൂന്നാർ വരെ പോയി വന്നാലോ. രണ്ട് ദിവസം നിനക്ക് കോളേജ് അവധിയല്ലേ.

 

പ്രേമ പരവശനായ ജിത്തു നിവ്യയോട് ചോദിച്ചു.

 

“””എനിക്ക് പേടിയാ ജിത്തേട്ടാ… ആരെങ്കിലും കാണും.

 

“””ആര് കാണാനാ… നീ രാവിലെ തന്നെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങ്. ഞാൻ കാറുമായി അവിടെ വരാം.

 

“””ഈയാഴ്ച്ച വീട്ടിലേക്ക് വരാത്തതെന്താന്ന് അമ്മ ചോദിച്ചാൽ ഞാനെന്ത് പറയും.

 

“””ഇപ്പ്രാവശ്യം വരുന്നില്ലെന്ന് പറയാനാണോ ഇത്ര ബുദ്ധിമുട്ട്.

 

“””എനിക്ക് നല്ല പേടി തോന്നുന്നു ജിത്തേട്ടാ.

 

“””നിന്റെ കൂടെ ഞാനില്ലേ. പിന്നെന്താ പേടി.

 

ജിത്തു അവൾക്ക് ധൈര്യം നൽകി.

 

“””ഞാൻ വരാം.

 

ഒട്ടേറെ നേരത്തെ ആലോചനയ്‌ക്കൊടുവിൽ അവൾ സമ്മതം മൂളി.

 

എം എസ് സി ബയോ കെമിസ്ട്രി രണ്ടാവർഷ വിദ്യാർത്ഥിനിയാണ് നിവ്യ. തൃശൂരിലാണ് അവളുടെ വീട്. പഠിക്കാനുള്ള സൗകര്യത്തിന് എറണാകുളത്തെ കോളേജ് ഹോസ്റ്റലിൽ തന്നെയാണ് നിൽക്കുന്നത്. ഡിഗ്രിയും പിജിയും ഒരേ കോളേജിലാണ് അവൾ ചെയ്യുന്നത്.

 

ജിത്തു അവളുടെ സീനിയറായി പഠിച്ച പയ്യനാണ്. അവനിപ്പോ ഇൻഫോപാർക്കിൽ ജോലിക്ക് കയറിയിട്ടുണ്ട്. രണ്ട് വർഷമായി അവർ പരസ്പരം സ്നേഹിക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് മറൈൻ ഡ്രൈവിലും ഫോർട്ട്‌ കൊച്ചിയിലൊക്കെ പോകുമെങ്കിലും ആദ്യമായിട്ടാണ് ഒരു ലോങ്ങ്‌ ട്രിപ്പിന് അവനവളെ ക്ഷണിക്കുന്നത്.

 

ഇതുവരെ മോശമായ രീതിയിലൊരു സമീപനം അവന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാത്തത് കൊണ്ട് ജിത്തുവിന്റെ കൂടെ പോകാൻ നിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല.

 

പിറ്റേന്ന് അതിരാവിലെ തന്നെ ജിത്തു കാറുമായി ഹോസ്റ്റലിന് കുറച്ചടുത്തുള്ള റോഡിൽ വന്ന് അവളെ കാത്ത് നിന്നു.

 

“””ജിത്തേട്ടൻ എവിടെയാ… ഞാൻ ദാ പുറത്തുണ്ട്.

 

നിവ്യ അവനെ ഫോണിൽ വിളിച്ചു.

 

“””ഞാനിവിടെ തന്നെയുണ്ട്… നീ കുറച്ചു മുന്നോട്ട് നടന്ന് വാ.

 

ഫോൺ കട്ട് ചെയ്യാതെ തന്നെ നിവ്യ മുന്നോട്ട് നടന്നു. ഒരു വളവിന് അപ്പുറം നിർത്തിയിട്ടിരിക്കുന്ന ജിത്തുവിന്റെ കാർ കണ്ടതും നിവ്യ ഓടിച്ചെന്ന് കാറിൽ കയറി.

 

“””പോവാം നമുക്ക്.

 

അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

 

“””ആരെങ്കിലും കാണുന്നതിന് മുൻപ് വേഗം വിട്ടോ. ഫ്രണ്ട്സിനോട് പോലും ഞാൻ പറഞ്ഞിട്ടില്ല.

 

നിവ്യ ചുറ്റുപാടും കണ്ണോടിച്ചു.

 

“””ദേ പോയി…

 

ജിത്തു ആക്‌സിലറേറ്ററിൽ കാലമർത്തി.

 

മൂന്നാറിലെ തണുപ്പിൽ ജിത്തുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന താഴ്‌വാരം നോക്കി നിവ്യ നിന്നു.

 

“””ഇത് കാണിച്ചു തരാനാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ.

 

പ്രേമപൂർവ്വം അവനവളുടെ കാതിൽ മൊഴിഞ്ഞു.

 

“””താങ്ക്സ് ജിത്തേട്ടാ… ഫാമിലിയായി ഇവിടെ വന്നിട്ടുണ്ടെങ്കിലും ഞാനിത് വരെ നീലക്കുറിഞ്ഞി നേരിട്ട് കണ്ടിട്ടില്ലായിരുന്നു.

 

“””കണ്ട് മതിയായെങ്കിൽ നമുക്ക് ഫുഡ് കഴിക്കാൻ പോകാം.

 

“””നമ്മൾ രാത്രി പത്തിന് മുൻപ് തിരിച്ചെത്തില്ലേ.

 

ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

 

“””നമ്മൾ ഇന്നിവിടെ തങ്ങുവാ. നിന്നെ ഹോസ്റ്റലിൽ ആരും തിരക്കില്ലല്ലോ. വീട്ടിലേക്ക് പോയതായിരിക്കുമെന്ന് വിചാരിച്ചോളുമല്ലോ. പിന്നെന്താ പ്രശ്നം. വീട്ടിലും ഈയാഴ്ച വരുന്നില്ലെന്ന് നീ പറഞ്ഞിട്ടില്ലേ.

 

“””അതൊക്കെ ശരിയാ… പക്ഷേ കല്യാണത്തിന് മുൻപ് ഇങ്ങനെ ഒരുമിച്ച് നിക്കുന്നതൊക്കെ ശരിയാണോ ജിത്തേട്ടാ.

 

“””നീയിപ്പോഴും പഴഞ്ചൻ ചിന്താഗതിയും കൊണ്ട് നടക്കുവാണോ. നമ്മുടെ പ്രണയം നിന്റെ പഠിപ്പിനൊരു തടസ്സമകണ്ടെന്ന് കരുതിയാ ഇത്രയും നാൾ ലോങ്ങ്‌ ട്രിപ്പിനൊന്നും ഞാൻ വിളിക്കാതിരുന്നത്. അടുത്ത മാസം നിന്റെ ഫൈനൽ എക്സാംസ് കഴിഞ്ഞാൽ നീ തിരിച്ചു നാട്ടിൽ പോകും. പിന്നെ എപ്പോഴാ നമ്മളൊന്ന് കാണുക? അതുകൊണ്ടാ ഇന്നൊരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്.

 

“””ജിത്തേട്ടൻ പറഞ്ഞതും ശരിയാണ്. ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ പോയാൽ നമ്മൾ പിന്നെ എപ്പോ കാണും?

 

“””റിസൾട്ട്‌ വന്ന് നീയൊരു ജോലിക്ക് കയറി കഴിഞ്ഞാൽ നമുക്ക് വീട്ടിൽ സംസാരിക്കാം. എന്റെ വീട്ടിൽ നിന്ന് അച്ഛനേം അമ്മേം കൂട്ടി ഞാൻ നിന്റെ വീട്ടിൽ വരാം. ഇനിയും കാത്തിരിക്കാൻ വയ്യെടി.

 

അവളുടെ നീണ്ടു മെലിഞ്ഞ വിരലുകളിൽ അവൻ അരുമയായി തഴുകി.

 

നിവ്യ അവനെ പ്രേമത്തോടെ നോക്കി.

 

അന്നത്തെ ദിവസം മുഴുവൻ അവർ മൂന്നാർ ചുറ്റികണ്ടു. വൈകുന്നേരം ഇരുവരും ക്ഷീണിച്ച് അവശയായിരുന്നു. എവിടെയെങ്കിലും റൂമെടുത്ത് കുളിച്ചു ഫ്രഷായി നന്നായൊന്ന് ഉറങ്ങി റസ്റ്റ്‌ എടുത്ത ശേഷം പിറ്റേന്ന് എറണാകുളത്തേക്ക് മടങ്ങാമെന്ന് ജിത്തു പറഞ്ഞതിനോട് അവളും യോജിച്ചു.

 

ഫൈവ് സ്റ്റാർ ഹോട്ടൽ നോക്കി അവൻ അവർക്കായി റൂം എടുത്തു.

 

ലോക്ക് തുറന്ന് മുറിയിൽ പ്രവേശിച്ച പാടെ നിവ്യ ക്ഷീണത്തോടെ ബെഡിലേക്ക് ചാഞ്ഞു.

 

“””എന്താ നിവ്യെ ഇത്. രാവിലെ മൊത്തം കറങ്ങി നടന്നിട്ട് കുളിച്ചു ഡ്രസ്സ്‌ മാറ്റാതെ വന്ന് കിടക്കുന്നോ. പോയി കുളിച്ചു വന്ന് കിടക്ക്.

 

“””നല്ല തണുപ്പുണ്ട് ജിത്തേട്ടാ. ജിത്തേട്ടൻ പോയി കുളിച്ച് വാ. അതുവരെ ഞാനൊന്ന് കിടക്കട്ടെ.

 

അവൾ കെഞ്ചി.

 

അതുകണ്ടതും ബാഗിൽ നിന്ന് തോർത്തും എടുത്ത് അവൻ ബാത്‌റൂമിലേക്ക് പോയി. അവൻ കുളിച്ചു വന്നയുടനെ മടി പിടിച്ചിരുന്നവളെ അവൻ കുളിക്കാനായി ഓടിച്ചു വിട്ടു.

 

“””പൈപ്പിൽ കൂടി ചൂട് വെള്ളവും വരുന്നുണ്ട്. പോയി കുളിച്ചു വാ പെണ്ണെ.

 

മനസ്സില്ലാ മനസ്സോടെ നിവ്യ കുളിക്കാനായി പോയി. കുളിച്ചു വന്നപ്പോൾ അവൾക്കാകെയൊരു ഉന്മേഷം തോന്നിയെങ്കിലും അവൾ നന്നായി തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.

 

“””ജിത്തേട്ടാ എനിക്ക് തണുപ്പ് സഹിക്കാൻ പറ്റുന്നില്ല.

 

കിടുകിടെ വിറച്ചുകൊണ്ട് അവളോടി വന്ന് അവനെ കെട്ടിപിടിച്ചു അൽപ്പ നേരം നിന്നു. അവനും അവളെ ഇറുക്കെ പുണർന്നു.

 

“””നിവീ… റെസ്റ്റോറന്റ് അടയ്ക്കും മുൻപ് നമുക്ക് ഫുഡ് കഴിച്ച് വരാം.

 

അവളെ തന്നിൽ നിന്നടർത്തി മാറ്റി അവൻ പറഞ്ഞു. അപ്പോഴൊക്കെ അവനോടുള്ള അവളുടെ വിശ്വാസം പതിന്മടങ്ങായി ഇരട്ടിച്ചു. താൻ അങ്ങോട്ട് ചെന്ന് കെട്ടിപ്പിടിച്ചിട്ടും അവൻ മുൻകൈ എടുത്ത് ഒന്നും ചെയ്യാതിരുന്നത് നിവ്യയെ സന്തോഷിപ്പിച്ചു.

 

ഇരുവരും താഴെ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ച് വന്നു.

 

തിരികെ റൂമിലെത്തുമ്പോൾ സമയം ഒൻപത് മണി കഴിഞ്ഞിരുന്നു. അവൾ വീട്ടിൽ വിളിച്ച് പതിവുപോലെ എല്ലാവരോടും സംസാരിച്ച് ഫോൺ വച്ചു. ആർക്കും ഒരു സംശയവും തോന്നിയിട്ടില്ലെന്നത് നിവ്യയെ ആശ്വസിപ്പിച്ചു. ഹോസ്റ്റലിൽ വിളിച്ച് കൂട്ടുകാരികളോടും സംസാരിച്ച് അവൾ ഫോൺ വച്ചു.

 

പുറത്ത് നല്ല മഞ്ഞുണ്ട്. അതിന്റെ കുളിര് അകത്തേക്കും നന്നായി വരുന്നുണ്ട്. ഇരുവരും ബെഡ് ലാമ്പ് മാത്രമിട്ട് ബെഡിൽ കുറച്ചകലം പാലിച്ച് കിടന്നു.

 

രാത്രി അധികാരിക്കുംതോറും മുറിയിലെ തണുപ്പ് കൂടി വന്നു. ഒരേ ബ്ലാങ്കറ്റിന് കീഴിൽ മൂടി പുതച്ചു കിടക്കുമ്പോഴും ജിത്തുവിനെക്കാൾ നിവ്യ തണുത്ത് മരവിച്ചുപോയി.

 

ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന ജിത്തുവിനെ പിന്നിലൂടെ ഇറുക്കി കെട്ടിപിടിച്ചു അവൾ തണുപ്പിൽ നിന്ന് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. നിവ്യയുടെ ആ വരവ് പ്രതീക്ഷിച്ചിരുന്ന ജിത്തുവിന്റെ ചുണ്ടുകളിൽ വശ്യമായൊരു പുഞ്ചിരി വിടർന്നു.

 

അവളുടെ മൃദുലമായ മാറിടങ്ങൾ പിന്നിലമർന്നപ്പോൾ അവനിൽ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി.

 

“””നവീ… ഈ തണുപ്പത്തു നീയിങ്ങനെ കെട്ടിപിടിച്ചു കിടന്നാൽ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയെന്ന് വരില്ല. ഞാനും വികാരങ്ങളും വിചാരങ്ങളുമുള്ളൊരു മനുഷ്യനാണ്.

 

അവൾക്കഭിമുഖമായി തിരിഞ്ഞു കിടന്ന് കൊണ്ട് ജിത്തു പറഞ്ഞു.

 

“””തണുപ്പ് സഹിക്കുന്നില്ല ജിത്തേട്ടാ. വിറച്ചു പോവാ ഞാൻ. ജിത്തേട്ടന്റെ കണ്ട്രോൾ പോകാതെ ഞാൻ നോക്കിക്കോളാം.

 

നിവി ആത്മവിശ്വാസത്തോടെ പറഞ്ഞു.

 

ചുണ്ടിലൂറിയ കള്ളചിരിയോടെ ജിത്തു അവളെ വാരിപ്പുണർന്നു. മെല്ലെ മെല്ലെ അവന്റെ അധരങ്ങൾ നിവ്യയുടെ നെറ്റിയിലും കവിളിലും പരതി നടന്നു. അവളും അതൊക്കെ ആഗ്രഹിച്ച പോലെ അവനിൽ ലയിച്ചു കിടന്നു. ഒടുവിൽ ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ ചേർന്നമരുമ്പോൾ ഇതുവരെ അനുഭവിക്കാത്തൊരു അനുഭൂതിയിൽ രണ്ടുപേരും വികാരഭരിതരായി.

 

പതിയെ അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. ചുണ്ടുകൾ മെല്ലെ കഴുത്തിടിക്കിൽ നിന്നും താഴേക്ക് പോയപ്പോൾ ദുർബലമായി അവൾ തടഞ്ഞു.

 

“””ജിത്തേട്ടാ… വേണ്ട…

 

അവന്റെ താടി രോമങ്ങൾ കഴുത്തിൽ അമർന്നപ്പോൾ അവൾക്ക് ഇക്കിളി തോന്നി.

 

“””പ്ലീസ് നിവീ… പറ്റുന്നില്ല…

 

അവന്റെ ചെയ്തികളിൽ തളരിതയായി പോയ നിവ്യയും പിന്നെ അവനെ തടഞ്ഞില്ല. അതുവരെ അടക്കി നിർത്തിയിരുന്ന മൃദുല വികാരങ്ങൾ കെട്ട് പൊട്ടിച്ചു. ശരീരത്തിലെ തണുപ്പിനെ അകറ്റാൻ ഇരുവരും മത്സരിച്ച് കെട്ടിപ്പുണർന്ന് ചൂട് പങ്കിട്ടു.

 

ഒടുവിൽ എല്ലാം കഴിഞ്ഞു തളർന്നിറങ്ങുമ്പോൾ ആഗ്രഹിച്ചതെന്തോ നേടിയ സംതൃപ്തി ജിത്തുവിന്റെ മുഖത്ത് വിടർന്നു.

 

പിറ്റേന്ന് റൂം വെക്കേറ്റ് ചെയ്ത് ഇരുവരും എറണാകുളത്തേക്ക് തിരിച്ചു.

 

“””എന്താ നിവി നിന്റെ മുഖത്തൊരു സങ്കടം.

 

രാവിലെ എണീറ്റപ്പോൾ മുതൽ സങ്കടപ്പെട്ടിരിക്കുന്ന നിവിയെ കണ്ട് അവൻ ചോദിച്ചു.

 

“””ഇന്നലെ നമുക്കിടയിൽ നടക്കാൻ പാടില്ലാത്തതൊക്കെ നടന്നു. എന്നെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയത് കൊണ്ട് ജിത്തേട്ടൻ എന്നെ ഉപേക്ഷിക്കോ?

 

പേടിയോടെ അവൾ ചോദിച്ചു.

 

അവളുടെ ചോദ്യം കേട്ട് ജിത്തു പൊട്ടിച്ചിരിച്ചു.

 

“””ഒരിക്കലുമില്ല നിവീ… സത്യത്തിൽ അടൾട് വീഡിയോസൊക്കെ കാണുന്നത് കൊണ്ട് നിന്നെ അത്രയും പ്രൈവസിയിൽ കിട്ടിയാൽ എനിക്കെന്റെ കണ്ട്രോൾ പോകുമെന്ന് അറിയാമായിരുന്നു. പിന്നെ നീ പിടിച്ചു നിന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു. നമ്മളിപ്പോ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒന്നായി കഴിഞ്ഞു. ഇനിയൊരിക്കലും ഒന്നിന്റെ പേരിലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല. ഞാൻ ആദ്യമായി അറിഞ്ഞ പെണ്ണ് നീയാ. നമ്മുടെ ട്രിപ്പ്‌ ഇങ്ങനെയൊക്കെയെ തീരു എന്ന് എനിക്ക് തോന്നിയതാ. നമ്മുടെ കല്യാണം അധികം വൈകിപ്പിക്കാതെ നടത്തണം. ഇനിയും ഈ കാത്തിരിപ്പ് സഹിക്കാൻ വയ്യ പെണ്ണേ.

 

നിവ്യയുടെ കൈകൾ നെഞ്ചോരം അണച്ച് പിടിച്ച് അവൻ മൊഴിഞ്ഞു.

 

“””അപ്പോ എല്ലാം കരുതി കൂട്ടിയാ അല്ലെ ട്രിപ്പിന് എന്നെ വിളിച്ചത്.

 

അവൾ പരിഭവിച്ചു.

 

“””അയ്യോ നീ എന്നെ തെറ്റിദ്ധരിച്ചു. ഈ ഉദേശത്തോടെ ഒന്നുമല്ല മൂന്നാർ പോകാന്ന് ഞാൻ പറഞ്ഞുത്. നിനക്ക് കണ്ട്രോൾ കിട്ടിയില്ലെങ്കിൽ ഇങ്ങനെ നടക്കുമെന്ന് എനിക്ക് തോന്നിയെന്നാ ഞാൻ പറഞ്ഞത്. എന്നായാലും നമ്മൾ ഒന്നാവണ്ടേ. അതുകൊണ്ട് ഇതൊന്നും ഒരു തെറ്റായി വിചാരിക്കണ്ട. ഞാൻ നിന്നെ പറ്റിച്ചു പോവേന്നുമില്ല.

 

ആത്മാർത്ഥമായിട്ടാണ് ജിത്തു പറഞ്ഞത്. അത്‌ കേട്ട് നിവ്യ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ജിത്തു അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു.

Leave a Reply

Your email address will not be published. Required fields are marked *