ഗർഭ കെട്ടുകാരി
രചന: Vijay Lalitwilloli Sathya
ധനുഷ വിവാഹം കഴിഞ്ഞ് എട്ടാം മാസത്തിൽ പ്രസവിച്ചപ്പോൾ കൂട്ടുകാരികൾ ഹോസ്പിറ്റലിൽ വെച്ച് അവളോട് തമാശരൂപേണ ചോദിച്ചു..
“എടി ധനുഷേ…നിന്റെ കല്യാണം പ്രീ – മാരിറ്റൽ പ്രഗ്നൻസി ടൈമിൽ ആയിരുന്നല്ലോ ഞങ്ങളെ പറ്റിച്ചതാണ് അല്ലേ…? ”
“നിനക്ക് അമ്പാടിയെ കെട്ടുന്നതിനു മുമ്പിലെ വയറ്റിൽ ഉണ്ടായി അല്ലേ..? ”
“ഒന്നു പതുക്കെ പറ ഇപ്പോൾ തറവാട്ടുകാരും കുടുംബക്കാർ ഒക്കെ എത്തും..
അവർക്കൊന്നും എന്റെ കല്യാണം കഴിഞ്ഞ മാസക്കണക്കൊന്നും കൃത്യമായി അറിയില്ല..ചുമ്മാ നാറ്റിക്കല്ലേ..
ശാന്തിക്ക് അറിയാമല്ലോ അമ്പാടിയെ കിട്ടാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്തതെന്ന്..”
“അറിയാമെടി ചുമ്മാ പറഞ്ഞതാ.. നിന്റെ ശുണ്ടി കാണാൻ വേണ്ടി.”
“ശുണ്ടി അല്ല ശുണ്ഠി ”
” അതെന്തു കുണ്ടിയെങ്കിലും ആവട്ടെ പ്രസവിച്ചു കിടക്കുന്നവളെ ചുമ്മാ വിഷമിപ്പിക്കുന്നതെന്തിനാടി..”
“അതെ അതെ ബസ് വരാനായി ഞങ്ങൾ പോകുന്നു..”
ഗർഭകെട്ടുകാരി എന്ന് കൂട്ടുകാരികൾ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും.
ധനുഷയ്ക്ക് ഇച്ചിരി സങ്കടമായി..
പഴയകാലത്ത് ഇഷ്ടപ്പെട്ട കമിതാവിനെ കിട്ടാൻവേണ്ടി ഒരു നമ്പർ ആയിട്ടാണ് ഈ പ്രീ മാരിറ്റൽ പ്രഗ്നൻസിയെ കാണുന്നത്… സാരമില്ല ഇത്തിരി കഷ്ടപ്പെട്ടിട്ടു ആണെങ്കിലും ഒക്കെ നേടിയെടുക്കാൻ ആയല്ലോ..
അവളുടെ ചിന്ത പഴയ മാരത്തു തറവാട്ടിലേക്ക് പോയി…
“അമ്മേ ഇപ്രാവശ്യം ഞാൻ ലീവിന് മാരാത്ത് തറവാട്ടിൽ പോയിക്കോട്ടെ.. അപ്പൂപ്പന്റെ സപ്തതി അല്ലേ വരാൻ പോകുന്നത്.. അവിടെ അപ്പുപ്പനും അമ്മുമ്മയും തനിച്ച് അല്ലേ.. പ്ലീസ് അമ്മേ..”
ശരി..എങ്കിൽ നീ അങ്ങോട്ട് പോയിക്കോ സപ്തതിക്കു സമയമാകുമ്പോൾ ഞങ്ങളും അവിടെ വരും”
ധനുഷയ്ക്ക് സന്തോഷമായി..
രണ്ട് ദിവസത്തിനകം കോളേജ് അടച്ചപ്പോൾ അവൾ അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങൾ അടങ്ങിയ ബാഗും പഠിക്കാനുള്ള തന്റെ പുസ്തകവും കെട്ടിപ്പെറുക്കി നേരെ മാരാത്ത് തറവാട്ടിലേക്ക് തിരിച്ചു..
കൊച്ചുമോളെ കണ്ടപ്പോൾ അപ്പനും അമ്മയ്ക്കും സന്തോഷമായി.
അവിടെ സഹായത്തിന് ദേവയാനി എന്ന ഒരു സ്ത്രീ ഉണ്ട്.. അവരാണ് അപ്പൂപ്പന് അമ്മയ്ക്ക് വേണ്ടുന്ന ഭക്ഷണങ്ങളും മറ്റും തയ്യാറാക്കി അവിടുത്തെ കാര്യങ്ങൾ നോക്കി നടന്നിരുന്നത്..
ദേവയാനിയുടെ മകനാണ് അമ്പാടി.. പ്ലസ്ടുവിന് ശേഷം തുടർന്നു പഠിക്കാത്ത അവൻ അല്ലറചില്ലറ ജോലി ചെയ്തു തറവാട്ടിൽ തന്നെ നിന്നു അമ്മയെ സഹായിക്കും..
സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനെ സനുഷയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.. അവന്റെ നുണക്കുഴികൾ കാണിച്ചുള്ള ചിരി അവളിൽ ആകർഷണം ഉണ്ടാക്കി.. തന്റെ സൈക്കിളിൽ ചന്തയിൽ പോയി തറവാട്ടിലേക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങളും മറ്റും കവലയിൽ നിന്ന് വാങ്ങി വരും. അടുക്കള ഭാഗത്തുനിന്ന് വിറകുകൾ വെട്ടും.
അമ്പാടി കൊച്ചുകുട്ടികൾ തീവണ്ടി കളിക്കുന്നതുപോലെ കളത്തിൽ ഉണങ്ങാനിട്ട നെല്ലു രണ്ട് കാലുകൊണ്ട് ചാലിട്ട് മറിച്ച് നടന്നു ഉണക്കി എടുക്കുന്നത് കാണുമ്പോൾ അവൾക്കു ചിരി വരും.. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അമ്പാടിയിൽ ധനുഷ് യും നല്ല കൂട്ടുകാരായി മാറി.
അവൻ തോട്ടിൽ കൊണ്ടുപോയി പശുവിനെ കുളിപ്പിക്കുമ്പോഴും, പശുവിന്റെ തീറ്റക്കുള്ള പുല്ല് അരിയുമ്പോഴും, അന്നത്തെ ജോലി ഒക്കെ കഴിഞ്ഞു കുളത്തിൽ മുങ്ങി കുളിക്കുമ്പോഴും അവളൊരു നിഴൽ പോലെ കൂടെ കൂടി..
അവളുടെ ഓരോ പൊട്ട ചോദ്യത്തിനും അവന്റെ കുസൃതിയോടെ കൂടെയുള്ള മറുപടിയും ഒരുപാട് നർമ്മ സല്ലാപങ്ങളും പരസ്പരം ഇരുവരും ആസ്വദിച്ചു..
സപ്തതിക്കു രണ്ടുദിവസം മുമ്പേ ത്തന്നെ അടുത്ത ബന്ധുക്കളെത്തി തുടങ്ങി..
വല്യമ്മാവനും ഭാര്യയും കുട്ടികളും, ചെറിയ അമ്മാവനും ഭാര്യയും കുട്ടികളും പിന്നെ വലിയ അപ്പച്ചിയും ഭർത്താവും കുട്ടികളും കുഞ്ഞമ്മയും ഭർത്താവും കുട്ടികളും അങ്ങനെ ഒരുപാടുപേർ…
ആകെക്കൂടി ബഹളമയം… എല്ലാവർക്കും ഉള്ള ഭക്ഷണം ഒരുക്കുന്ന തിരക്കിൽ ദേവയാനി അമ്മയും അമ്പാടിയും പിന്നെ ഞാനും… ചിലർ ആത്മാർത്ഥമായി ജോലിയിൽ സഹായിച്ചു..
ചിലരാകട്ടെ വിരുന്നുകാരെ പോലെ ഇരുന്നു ഉണ്ണാൻ തയ്യാറായി നിന്നു..
ഒരു ദിവസം അങ്ങനെ കഴിഞ്ഞു. പിറ്റേന്ന് അച്ഛനുമമ്മയും അനിയത്തിമാരും എത്തി..
“നേരത്തെ വന്നത് കാരണം നീയാണോ ഇവിടുത്തെ വേലക്കാരി?”
അമ്മ കുസൃതിയോടെ കുത്തി ചോദിച്ചു.
“നിങ്ങളൊക്കെ അതിഥികളും ഞാൻ വീട്ടുകാരിയും ആയി..”
അമ്മയുടെ വാക്കിലെ നർമ്മം ആസ്വദിച്ച് അവൾ പറഞ്ഞു..
അമ്പാടിയുടെ സാമീപ്യമാണ് തന്നെക്കൊണ്ട് എല്ലാത്തരം ജോലികളും ചെയ്യിപ്പിക്കുന്നത് എന്ന് അവൾക്കറിയാം..
“ധനുഷേ ഇത് തേങ്ങ ചിരവിയത്.. അതി തോർപ്പിനകത്ത് ഇട്ടേ.. എന്നിട്ട് ഈ തോർത്തുമുണ്ടിന്റെ അറ്റം പിടിച്ചേ..ഇതിന്റെ പാൽ ഒന്ന് പിഴിഞ്ഞു എടുക്കാം നമുക്ക് ..”
അവൻ ചിരവി തന്ന തേങ്ങയും പുതിയ കഴുകിയ തോർത്തുമുണ്ടിൽ ഇട്ടു അതിന്റെ അറ്റം പിടിച്ച് നിന്നപ്പോൾ അവൻ തിരിച്ചു തന്നോടും തിരിക്കാൻ പറഞ്ഞു.. അവന്റെ കാര്യത്തിന് എതിരെ ഒരു ഓപ്പോസിറ്റ് കരുത്ത് അവൾ പ്രയോഗിച്ചു മുണ്ടിലെ തേങ്ങ ഞെരിഞ്ഞമർന്നു പാല് ഇറ്റു വീഴുന്നത്
നോക്കിനിൽക്കുമ്പോൾ.. വല്ലാത്തൊരു അനുഭൂതി അവളിൽ പടർന്നു..
പിറ്റേന്ന് ഗംഭീരമായ സപ്തതി ആഘോഷിച്ചു…
ചടങ്ങുകൾ കഴിഞ്ഞപ്പോൾ എല്ലാവർക്കും പോകാൻ ധൃതിയായി.. പലരും വേഗം തിരിച്ച് വീട് പിടിച്ചു
കോളേജ് തുറക്കാൻ ഇനിയും രണ്ടു ദിവസംമുണ്ട്.
” നീ വീട്ടിലേക്ക് വരുന്നുണ്ടോ ധനുഷേ…? ഞങ്ങൾ പോകുന്നു…”
“ഇനി ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ ഞാൻ ഇനി അങ്ങോട്ടേക്ക് എന്തിനാ..? ”
“എന്നാൽ മോൾ ഇവിടുന്ന് നാളെ കോളേജു ഹോസ്റ്റലിലേക്ക് പോകുമല്ലോ..”
“ഉം”
അവൾ തലയാട്ടി.
വൈകിട്ടോടെ അടുത്തപ്പോൾ അച്ഛനുമമ്മയും പോയി..
പിറ്റേന്ന് ധനുഷ പോകാനിറങ്ങി.. അമ്പാടി യെ മറക്കാൻ അവൾക്കായില്ല.. അവനെ പിരിയുമ്പോൾ അവളുടെ കണ്ണിൽ നനവ് പടർന്നു.. ഏതാണ്ട് അവന്റെ മുഖവും മ്ലാനമായി ദുഃഖം ഘനീഭവിച്ചു കിടക്കുന്നു..
പരിഹാരമായി അവന്റെ ഫോൺ നമ്പറും വാങ്ങിയാണ് അവൾ ഹോസ്റ്റലിലേക്ക് എത്തിയത്
ഹോസ്റ്റലിൽ എത്തിയിട്ടും അവൾക്ക് അമ്പാടിയുടെ സ്മരണകൾ വല്ലാതെ ഉറക്കം കെടുത്തി.. എന്താണെന്ന് അറിയില്ല.. ആദ്യമായാണ് ഇങ്ങനെയുള്ള മനോഭാവങ്ങളും വികാരങ്ങളും ഒക്കെ ഉണ്ടാകുന്നത്..അവൾ അവനെ വിളിച്ചു സംസാരിച്ചുതുടങ്ങിപ്പോഴാണ് തനിക്ക് അവനോട് പ്രേമമാണെന്ന് സത്യം തിരിച്ചറിഞ്ഞത്..
അവനും ഏതാണ്ട് അങ്ങനെ തന്നെ.. എന്നും രാത്രി കുറേസമയം അവനോട് സംസാരിക്കും.. അവരുടെ ബന്ധം ശക്തിപ്രാപിച്ചു കൊണ്ടിരുന്നു..
എക്സാം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് താഴെ അനിയത്തിമാർ ഉള്ളതിനാൽ തന്നെ കെട്ടിച്ചയക്കാൻ ആണ് വീട്ടുകാരുടെ പരിപാടി എന്ന് അറിഞ്ഞത്..
അവളുടെ മനസ്സിൽ ഭർതൃ സ്ഥാനത്ത് അമ്പാടി ചേക്കേറിയിരുന്നു.. പകരം അവിടെ വേറെ ഒരാളെ കാണാൻ അവൾക്ക് വയ്യ..
വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചുകൊണ്ടിരുന്നു.. വലിയ വലിയ ഇടുത്തു നീന്നുള്ള ബന്ധങ്ങൾ അച്ഛൻ പറഞ്ഞു കൊണ്ടിരുന്നു.. പലരും അച്ഛന്റെ സുഹൃത്തുക്കളുടെ മക്കളാണ്..നിർധനനായ അമ്പാടിയുടെ കാര്യം എങ്ങനെ അവതരിപ്പിക്കും..
അമ്പാടി ആണ് തന്റെ ഭർത്താവായി വരേണ്ടതാണെങ്കിൽ തീർച്ചയായും ദൈവം ഒരു വഴി കണ്ടെത്തും.. അവൾക്ക് അത്രയ്ക്ക് ഇഷ്ടമാണ് അവനെ..
വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ മാരാത്ത് തറവാട്ടിലേക്ക് പോകാൻ മനസ്സ് അങ്ങോട്ട് വലിച്ചു കൊണ്ടിരുന്നു.. അച്ഛനും അമ്മയും അനിയത്തിമാരും കാണാതെ അമ്പാടിയെ വിളിച്ചുകൊണ്ടിരുന്നു..
സാഹചര്യങ്ങൾ എതിരായിട്ടും അവൾ തന്റെ പ്രണയം അതീവ രഹസ്യമാക്കി സൂക്ഷിച്ചു മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നു..
തികച്ചും യാദൃശ്ചികമായി മാരാത്ത് അമ്മുമ്മ വീണു കാലുളുക്കിയപ്പോൾ അതിന്റെ പേരും പറഞ്ഞ് അവൾക്ക് മാരാത്ത് തറവാട്ടിൽ വീണ്ടും കയറിപ്പറ്റാൻ പറ്റി..
അന്ന് രാത്രി.. അപ്പൂപ്പനും അമ്മൂമ്മയും നേരത്തെ ഉറങ്ങി.. ദേവയാനിയമ്മയും ഉറങ്ങി എന്നു തോന്നുന്നു..
അവൾ തറവാട്ട് നടുത്തളത്തിൽ ഇരുന്നു ഒരു പഴയ നോവൽ വായിക്കുകയായിരുന്നു.
പൂമുഖത്തുള്ള ബെഞ്ചിൽ ആണ് അമ്പാടിയുടെ രാത്രികാലങ്ങളിലുള്ള ഉറക്കം.
അവിടെ തന്നെയുള്ള പഴയ ചാരു കസേരയിൽ അവളെ കാണുന്ന വിധത്തിൽ ഇരുന്നുകൊണ്ട് അമ്പാടി അന്നത്തെ പത്രങ്ങൾ നോക്കുകയാണ്..
രണ്ടുപേരും ഇരുന്നിടത്തുനിന്ന് പരസ്പരം നോക്കിയാൽ കാണാം. രണ്ടുപേരും ഇടയ്ക്കിടെ മുഖം നോക്കി അന്യോന്യം പുഞ്ചിരി പൊഴിക്കും.ഇടയ്ക്കിടെ നോക്കി കണ്ണുകളുടക്കി പെട്ടെന്ന് പിൻവലിക്കാൻ ഒരു രസം..
പെട്ടെന്ന് കറണ്ട് പോയി.. സർവത്ര ഇരുട്ടു.. അവൾ കയ്യിലെ മൊബൈൽ തെളിയിച്ചു.. പക്ഷേ പകലത്തെ തിരക്കിനിടയിൽ കുത്തി ഇടാൻ മറന്നതു കാരണം അത് വേഗം കണ്ണുചിമ്മി.. അവൾ എഴുന്നേറ്റ് നിന്ന് അമ്പാടിയെ വിളിച്ചു..
“അമ്പാടി ഒന്ന് സഹായിക്കുമോ..? ”
അവൾ വിളിച്ചപ്പോൾ
ആ കുറ്റക്കുറ്റിരുട്ടിൽ അമ്പാടി ശബ്ദം കേട്ട ഇടത്തേക്ക് നടന്നു..
അവൻ അവളുടെ അടുത്ത് എത്തി..
“എന്താ ധനുഷേ?”
“ഇരുട്ടത്ത് പേടിയാവുന്നു”
“എന്താ അപ്പോൾ മൊബൈൽ ടോർച്ച് ഓഫ് ചെയ്തത്..”
“ബാറ്ററി തീർന്നതാണ്..”
!അമ്പാടിക്ക് മൊബൈലില്ലേ .? ”
അതു വീട്ടിലാണ്.. നീ അല്ലാതെ നമ്മളെ ആരാ വിളിക്കുക. അതുകൊണ്ട് എടുത്തില്ല ”
“എനിക്ക് ഇരുളിൽ പേടിയാവുന്നു നീ എവിടെയാ/”
“ഞാനിവിടെത്തന്നെയുണ്ട് നിന്റെ അടുത്ത്..”
“എവിടെ?”
അവൾ കൈയ്യിട്ട് തപ്പി
ഒടുവിൽ അവളുടെ കൈ അവന്റെ ബലിഷ്ഠമായ മാറിടത്തിൽ സ്പർശിച്ചു.
അവൻ അവളെ ചേർത്തുനിർത്തി..
“പേടിക്കേണ്ട ഇപ്പോൾ കരണ്ട് വരും..”
ഏറെ നേരം അങ്ങനെ ചേർന്നപ്പോൾ ആ യുവമിഥുനങ്ങളുടെ പ്രവർത്തികൾ കൗമാരത്തിലെ ചാപല്യ ത്തിലേക്ക് വഴി മാറിപ്പോയി..
ആലിംഗനബദ്ധരായി നിന്നും പരസ്പരം തഴുകിയും മുഖത്തോടുമുഖം ചേർത്ത് അധരങ്ങൾ തമ്മിൽ ചേർത്ത് മൂക്ക് കൊണ്ടുരുമി അവർ തങ്ങളുടെ ഇഷ്ടങ്ങൾ പ്രകടിപ്പിച്ചു…
കരണ്ടു വരല്ലേ എന്ന് ഇരുവരും മനസ്സിൽ പ്രാർഥിച്ചു. ഒടുവിൽ അവർക്ക് പരസ്പരം തങ്ങളുടെ ശരീരത്തിന്റെ നിയന്ത്രണം കൈവിട്ടു.
ആ ഇരുളിൽ അവർ ഒന്നായി.. സ്നേഹമുള്ള അവരുടെ മനസ്സുകൾ ഇരു ശരീരത്തെ ഒന്നായി ലയിപ്പിച്ചു.
എല്ലാം കഴിഞ്ഞു തളർന്നു അവന്റെ മാറിൽ ഒട്ടിച്ചേർന്നു കിടക്കുമ്പോൾ അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..
ഇഷ്ടപ്പെട്ട പുരുഷനെ കൂടെ ഒരു നേരം ചിലവിട്ട ചാരിതാർത്ഥ്യത്താൽ സംതൃപ്തമായ മുഖത്തിൽ വിടർന്ന മഞ്ഞിൻ മണമുള്ള പുഞ്ചിരി..
കരണ്ടു വന്നപ്പോൾ ആണ് പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന അവർ ഞങ്ങൾ അനുഭവിച്ച് നുകർന്ന ശരീരത്തിന്റെ ഭംഗികൾ പരസ്പരം തിരിച്ചറിയുന്നത്..
എത്രനേരം അങ്ങനെ സമയം പോയതെന്ന് അറിയില്ല….
അമ്മുമ്മയ്ക്ക് കാല് വേദന സുഖമാകും വരെ ഒന്നു രണ്ടാഴ്ച അവിടെ കഴിഞ്ഞു..
അമ്പാടിയുമായി ആദ്യസമാഗമനത്തിനുശേഷം തുടർന്നുള്ള രാത്രികളിൽ ഒക്കെ വീണ്ടും വീണ്ടും അതേ തെറ്റ് ആവർത്തിച്ചത്
എന്തോ കട്ട് തിന്നു കൊതി പിടിച്ചത് കൊണ്ടല്ല .. മറിച്ച് അമ്പാടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ യാഥാസ്ഥിതികരും അഭിമാനികളും ആയ അച്ഛനമ്മമാരുടെ മുന്നിൽ ഇതല്ലാതെ വേറെ ഒരു ഉപാധിയും അവളുടെ ബുദ്ധിയിൽ തെളിഞ്ഞില്ല
പിറ്റേന്ന് ധനുഷ തന്റെ ബാഗുമെടുത്ത് പോകാനിറങ്ങി.. അമ്പാടിയോട് തന്റെ പദ്ധതികളെക്കുറിച്ച് ഏകദേശം രൂപം അവൾ നൽകിയിട്ടാണ് വീട്ടിൽ പോയത്…
പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മയുടെ മുന്നിൽ ഇരിക്കുമ്പോൾ മനം പുരട്ടി ഓക്കാനിച്ചു..
കുറെ പ്രാവശ്യം അങ്ങനെ കണ്ടപ്പോൾ ആധി പൂണ്ടു അമ്മ കാര്യം ചോദിച്ചു..
അവൾ എല്ലാം സത്യം തുറന്നു പറഞ്ഞു..
“എനിക്ക് അമ്പാടിയെ ഇഷ്ടമാണ് ഞങ്ങളെ വിവാഹം കഴിപ്പിച്ചു ഒന്നിപ്പിച്ചു തരണ. അച്ഛനോട് അമ്മ പറയണം. എനിക്ക് അവന്റെ സ്ഥാനത്ത് വേറെ ആരെയും ഭർത്താവായി കാണാൻ പറ്റില്ല.. അതുകൊണ്ടാണ്.. മനപൂർവ്വം ഇങ്ങനെയൊക്കെ ആയത്”
“നശിപ്പിച്ചല്ലോടി നീ.. ഈ കുടുംബത്തെ”
“അമ്മ വെറുതെ ബഹളംവെച്ചു പ്രശ്നം വഷളാക്കല്ലേ.. ഇതിപ്പോ ഇങ്ങനെയേ ആയുള്ള… സംസാരിച്ചിട്ട് ഈ ബന്ധം ഉറപ്പിക്കാവുന്നതേ ഉള്ളൂ.. ഇതിന് അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ ഒളിച്ചോടും.. അപ്പോൾ കുടുംബത്തിനുണ്ടാവുന്ന മാനക്കേട് വേറെ.. എനിക്കു മുന്നിൽ വേറെ വഴിയില്ല എന്ന് പറഞ്ഞില്ലേ… ദയവുചെയ്ത് അച്ഛനോട് പറഞ്ഞു സമ്മതിപ്പിക്കൂ ”
അവൾ അമ്മയുടെ കാലുപിടിച്ചു അപേക്ഷിച്ചു
വിവരം അച്ഛൻ അറിഞ്ഞു കുറെ ബഹളംവച്ചു കോലാഹലം ഉണ്ടാക്കാൻ തുടങ്ങി..
“ആയിക്കോ ഇതിലും ഉച്ചത്തിൽ ബഹളം ഉണ്ടാക്കിക്കോ.. പറഞ്ഞില്ലെന്ന് വേണ്ട അതിനു താഴെ ഇനിയും പെൺകുട്ടികൾ ഉള്ളതാ.. ഇതങ്ങു സമ്മതിച്ച് കഴിച്ചു കൊടുക്കു.. മനുഷ്യാ..അവരായി അവരുടെ പാടായി.. പണത്തിൽ മാത്രമല്ലേ കുറവുണ്ടാവും.. ദേവയാനി നമ്മുടെ ജാതി തന്നെയാണല്ലോ.. ”
അമ്മയിൽ നിന്നും ഇങ്ങനെ കേട്ടപ്പോൾ അച്ഛൻ നടുങ്ങി..
അമ്മയുടെ കടുംപിടുത്തവും പ്രശ്നത്തിന്റെ സങ്കീർണതയും അച്ഛനെ പ്രതിസന്ധിയിലാക്കി..
തറവാട്ടു പാരമ്പര്യവും അഭിമാനവും പറയുന്നവർക്കു ഇങ്ങനെയൊരു സഹചര്യത്തിൽ മുട്ടുമടക്കാതെ തരമില്ലല്ലോ..
ഒടുവിൽ അച്ഛൻ സമ്മതിച്ചു.. അപ്പുപ്പനും അമ്മുമ്മയ്ക്കും സ്നേഹ രൂപേണ ഞങ്ങളുടെ ബന്ധം ഞങ്ങൾ വിവാഹശേഷം അവിടെ നിൽക്കുകയാണെങ്കിൽ “ഞങ്ങൾ സമ്മതിക്കാ”മെന്ന് പറഞ്ഞപ്പോൾ തനിക്ക് അതൊരു അനുഗ്രഹമായി മാറി.
അമ്പാടിയും ആയുള്ള വിവാഹം കഴിഞ്ഞു..
അങ്ങനെ മാരാത്തു തറവാട്ടിൽ അപ്പൂപ്പനോടും അമ്മുമ്മയോടും അമ്പാടിയും ആയി സ്വസ്ഥമായി കഴിയവേ ഇന്നലെയാണ് പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്..
ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു..
അമ്പാടിക്ക് പെൺ കുഞ്ഞിനോട് ഏറെ ഇഷ്ടമാണ്…