എൻ്റെ ബാല്യത്തിൽ അയൽ വക്കത്തുള്ള രായൻചേട്ടൻ വിവാഹം കഴിച്ച് കൊണ്ട് വന്നത് അതിനുന്ദരിയായൊരു ചേച്ചിയെ ആയിരുന്നു ,പേര് റോസി , അന്നെനിയ്ക്ക് പത്ത് വയസ്സേയുള്ളു
പക്ഷേ എനിയ്ക്ക് ആ ചേച്ചിയോട് ഭയങ്കര ക്രഷായിരുന്നു, അവരുടെ കല്യാണം ഒരു ഞായറാഴ്ച ദിവസമായിരുന്നത് കൊണ്ട് പിറ്റെന്ന് തിങ്കളാഴ്ച എനിയ്ക്ക് സ്കൂളിൽ പോകേണ്ടി വന്നു
ക്ളാസ്സിൽ ടീച്ചർ പഠിപ്പിക്കുമ്പോഴും
എൻ്റെ മനസ്സ് നിറയെ ആ ചേച്ചിയുടെ മുഖമായിരുന്നു
അന്ന് എത്രയും പെട്ടെന്ന് വൈകുന്നേരമായാൽ മതിയെന്നായിരുന്നു പ്രാർത്ഥന ,
സാധാരണ ഞാൻ 4 മണിക്ക് സ്കൂള് വിട്ടാലും ഉടനെയെങ്ങും വീട്ടിലെത്തില്ലായിരുന്നു
നടന്ന് പോകുന്ന വഴികളിലെയും,
ആളില്ലാ പറമ്പുകളിലെയും ,മാങ്ങയും പുളിയും ,മധുര നാരങ്ങയുമൊക്കെ പറിച്ച് ,വഴിനീളെ തിന്ന്, കൂട്ടുകാരോടൊപ്പം പോകുന്ന ഞാൻ, അന്ന് പക്ഷേ ,ഒറ്റയ്ക്ക് ഓടി വീട്ടിലെത്തുകയായിരുന്നു
കറുത്ത റബ്ബർ ബാൻ്റിട്ട പുസ്തകക്കെട്ട് എങ്ങോട്ടോ വലിച്ചെറിഞ്ഞിട്ട് ഞാൻ വേഗം അപ്പുറത്തെ വീട്ടിലേയ്ക്ക് ചെന്നു
എന്താടാ ഇന്ന് നേരത്തെയാണല്ലോ?
നീ മോനൂസിനെ വിളിച്ചില്ലേ?
രായൻ ചേട്ടൻ്റെ മൂത്ത സഹോദരിയാണ് എന്നോടത് ചോദിച്ചത്, അവരും കുടുംബവും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത് ,അവരുടെ മകൻ മോനൂസും ഞാനും ഒന്നിച്ചാണ് സാധാരണ വൈകുന്നേരം വീട്ടിലേയ്ക്ക് വരുന്നത്
സ്കൂള് വിട്ടപ്പോൾ എനിയ്ക്ക് തൂറാൻ മുട്ടി, ഞാനത് കൊണ്ട് നേരത്തെയിങ്ങ് പോന്നു, അവനെ ഞാൻ കണ്ടില്ല
അവരോട് ഞാനൊരു കളവ് പറഞ്ഞിട്ട് അടുക്കള ഭാഗത്തേയ്ക്ക് എത്തി നോക്കി പുതുപ്പെണ്ണ് അവിടെ നില്പുണ്ട് , വേഷം കൈലിമുണ്ടും ലോംങ് ബ്ലൗസുമാണ്,
നിതംബം മൂടി കിടക്കുന്ന പനങ്കുല പോലെയുള്ള മുടിയിലെ നനവ്, കൈലിമുണ്ടിൽ പടർന്നിട്ടുണ്ടായിരുന്നു.
ഇവര് ഇപ്പോഴെന്തിനാണ് കുളിച്ചത് ?
എനിയ്ക്കന്ന് സംശയം തോന്നി
ഇന്നാടാ ,ചായ കുടിക്ക് ,നിനക്ക്
നാൺ കട്ടായി എടുക്കട്ടെ ?
അതോ അലുവ മതിയോ?
രായൻ ചേട്ടൻ്റെ അമ്മ എനിയ്ക്ക്
കട്ടൻചായ കൊണ്ട് തന്നിട്ട് ചോദിച്ചു.
അന്നൊക്കെ കല്യാണം കഴിഞ്ഞ
വീടുകളിൽ കുറച്ച് ദിവസത്തേയ്ക്ക്
നാൺ കട്ടായി ,അലുവ , മിക്സ്ചർ തുടങ്ങിയവ ഉണ്ടാവും
എനിയ്ക്ക് നാൺ കട്ടായി മതി
അവർ അകത്ത് പോയിട്ട് എനിയ്ക്കൊരു നാൺ കട്ടായി കൊണ്ട് തന്നു , ഞാനത് കട്ടൻ ചായയിലേയ്ക്ക് പൊടിച്ചിട്ടു ,എന്നിട്ട് ചൂണ്ട് വിരൽ കൊണ്ട് ഇളക്കിയപ്പോൾ കട്ടൻചായ പാൽചായയായി
അന്തസ്സോടെ പാൽ ചായയും കുടിച്ച്
കൊണ്ട് ഞാൻ , അടുക്കളയിലേയ്ക്ക് വീണ്ടും നോക്കിയിരുന്നു.
വൈകുന്നേരത്തേയ്ക്കുള്ള എന്തോ പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്
റോസി ചേച്ചി
ഞാനൊരുത്തൻ അവിടെയിരിപ്പുണ്ടെന്ന് പോലും ചേച്ചി ഗൗനിക്കുന്നില്ല
റോസിചേച്ചിയെ ഒന്ന് പരിചയപ്പെടണമെന്ന്
എനിയ്ക്ക് തോന്നി. എനിക്കല്ലേ അവരെ അറിയൂ ? അവർക്ക് എന്നെ അറിയില്ലല്ലോ ? ഒന്ന് പരിചയപ്പെട്ടിരുന്നാൽ ചേച്ചിയുമായി എപ്പോഴും സംസാരിക്കാമല്ലോ ?
ഞാൻ ചുറ്റിനും നോക്കി , രായൻ ചേട്ടൻ്റെ മൂത്ത സഹാദരി സ്വന്തം വീട്ടിലേയ്ക്ക് നടന്ന് പോകുന്നത് കണ്ടു , അമ്മച്ചി എനിയ്ക്ക് ചായ തന്നിട്ട് മുറ്റത്തൊരു കൊരണ്ടിപ്പലകയുടെ പുറത്തിരുന്ന് ചൂല് ഉണ്ടാക്കാനുള്ള ഈർക്കിലിക്കായി ഓല കീറുന്നു
അടുക്കളയിൽ ഇപ്പോൾ ചേച്ചി മാത്രമേയുള്ളൂ, അങ്ങോട്ട് ചെന്ന് ഇടിച്ച് കേറി പരിചയപ്പെടാമെന്ന് കരുതി ഞാൻ മെല്ല എഴുന്നേറ്റു
പൊടുന്നനെ , ആകാശത്ത് നിന്ന് പൊട്ടി
വീണത് പോലെ ,രായൻ ചേട്ടൻ
അടുക്കള വാതില്ക്കൽ കൂടെ വന്നിട്ട് ,തിരിഞ്ഞ് നിന്നിരുന്ന
റോസിചേച്ചിയെ , പുറകിൽ കൂടെ ചെന്നിട്ട് ഒറ്റ കെട്ടിപ്പിടുത്തം
കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണിനും ആദ്യത്തെ കുറച്ച് ദിവസത്തേയ്ക്ക് പരിസരബോധമുണ്ടാവില്ലല്ലോ?
( അത് അന്നറിയില്ലായിരുന്നു)
ആ സമയത്ത് പുരുഷൻമാരെപ്പോഴും പിടക്കോഴിടെ പുറകെ ചെറഞ്ഞ് നില്ക്കുന്ന പൂവൻ കോഴിയെ പോലെയാണ് ,അവസരം കിട്ടിയാൽ ആ നിമിഷം അവർ മുതലാക്കും
ഞാൻ ചുറ്റിനും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കിയത് പോലെ രായൻ ചേട്ടനും ചിലപ്പോൾ നോക്കിയിട്ടാവും , ഭാര്യയെ കടന്ന് പിടിച്ചിട്ടുണ്ടാവുക
പക്ഷേ ഞാനിവിടെയിരിക്കുന്നത്
രായൻ ചേട്ടൻ എന്താ കാണാതെ പോയത് ?
എന്തായാലും ആ സീനും കണ്ട് അന്തംവിട്ട് നിന്ന എൻ്റെ പൃഷ്ഠത്തിൽ അടികിട്ടിയപ്പോഴാണ് ഞാൻ തിരിഞ്ഞ് നോക്കിയത്
നീ എന്തും നോക്കി നില്ക്കുവാടാ ?
ചായ കുടിച്ച് കഴിഞ്ഞെങ്കിൽ വീട്ടിൽ പോയിരുന്ന് പഠിക്കെടാ
രായൻ ചേട്ടൻ്റെ അമ്മയായിരുന്നത്.
ചീകിയെടുത്ത ഈർക്കിലുകൾ കൂട്ടിപ്പിടിച്ച് എൻ്റെ ചന്തിയ്ക്കടിച്ച് ഉറക്കെയത് പറയുമ്പോൾ, അവർക്ക് രണ്ട് ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു
ഒന്ന് എന്നെ പറഞ്ഞ് വിടാനും ,
രണ്ട് ,രായൻ ചേട്ടനെ ആലിംഗന മുക്തനാക്കാനും ,എന്നാലല്ലേ അവർക്ക് അടുക്കളയിലേയ്ക്ക് പോകാൻ കഴിയൂ ?
എന്തായാലും ഇളിഭ്യനായി പോയ ഞാൻ, വേഗം സ്ഥലം കാലിയാക്കി.
പിന്നെയെനിയ്ക്ക് അങ്ങോട്ട് പോകാൻ വല്ലാത്ത മടിയായിരുന്നു, പക്ഷേ രായൻ ചേട്ടൻ ,പഴയകാല സിനിമയിലെ ,ടി ജി രവിയുടെയും ,കെ പി ഉമ്മറിൻ്റെയുമൊക്കെ കഥാപാത്രങ്ങളെ പോലെ ആയിരുന്നു
തരം കിട്ടുമ്പോഴൊക്കെ റോസി
ചേച്ചിയെ ഉമ്മവയ്ക്കുന്നതും ചന്തിയ്ക്കടിക്കുന്നതുമൊക്കെ
ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്
കാരണം, അന്ന് ഞാനൊരു വടക്ക് നോക്കിയന്ത്രമായിരുന്നു ,അവരുടെ വീടാണെങ്കിൽ വടക്ക് വശത്തുമായിരുന്നു😄
തൈപ്പറമ്പൻ .