പാകപ്പിഴ
(രചന: Vipin PG)
ഫുള്‍ സ്പീഡില്‍ കറങ്ങിയിട്ടും ഫാനിന്റെ കീഴെ അവര് രണ്ടു പേരും വിയര്‍ത്ത് കുളിച്ചു കിടന്നു. ഒരു പക്ഷെ അവസാന കൂടിക്കാഴ്ചയാകാമെന്നത് കൊണ്ട് അവര്‍ രണ്ടും പേരും അത് ആസ്വദിക്കുകയാണ്.
നാല് വര്‍ഷം നീണ്ട പ്രണയത്തിന് ഒരാള്‍ തടയിട്ടു. ഇത് നടക്കാന്‍ സാധ്യതയില്ലാ എന്ന് പ്രവീണ പതിയെ പതിയെ അനീഷിനോട് പറഞ്ഞു.
ഒരു പൊട്ടിത്തെറിയാണ് പ്രാതീക്ഷിച്ചതെങ്കിലും കാര്യങ്ങള്‍ സംയമനത്തോടെ അനീഷും കണ്ടു. പക്ഷെ റിലാക്സ് ആകാന്‍ അവന് കുറച്ചു ടൈം എടുക്കുമെന്ന് അവന്‍ തീര്‍ത്തു പറഞ്ഞു,, ഒരു സുപ്രഭാതത്തില്‍ ഇട്ടെറിഞ്ഞു പോകരുത്.
പ്രവീണയ്ക്ക് മറ്റൊരു ആലോചന വന്നപ്പോള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞു. മുന്നേ പറയാന്‍ പാലന്‍ ചെയ്തതായിരുന്നു.
പക്ഷെ അവനൊന്നു സ്റ്റേണ്‍ ആയിട്ട് പറയാമെന്ന് കരുതി വൈകിച്ചതാണ്. അത് അബദ്ധമായി. അതിനുമുന്നെ ആലോചന വന്നു. പറയാവുന്ന പോലെ പറഞ്ഞു. രക്ഷയില്ല. ഇത് നടക്കില്ല എന്ന് വീട്ടില്‍ നിന്ന് തീര്‍ത്തു പറഞ്ഞു.
സാഹചര്യം അനീഷിനും മനസ്സിലാകും,, ഒരുപാട് കടമ്പ കടക്കേണ്ടി വരും ഇനി ഇത് സെറ്റ് ആവാന്‍. ആരോടും ബഹളത്തിനും വഴക്കിനുമൊന്നും പോകാന്‍ വയ്യ. ഇതിങ്ങനെ തീരട്ടെ.
നാല് വര്‍ഷത്തില്‍ എല്ലാ കമിതാക്കളെയും പോലെ അവരും തീവ്ര പ്രണയമായിരുന്നു. ഒരു ആയുസ്സിന്റെ മുഴുവന്‍ സ്വപ്നവും കണ്ടിട്ടുണ്ട്. പോകാവുന്നിടത്തോക്കെ പോയിട്ടുണ്ട്.
ഒരുമിച്ചു ചേരാന്‍ പറ്റുന്ന പോലെ ചേര്‍ന്നിട്ടുണ്ട്,, എന്ന് പറഞ്ഞാല്‍ ഇത് ആദ്യമായിട്ടല്ല. അവര്‍ മുന്നേയും സ്വയം മറന്നിട്ടുണ്ട്. അമ്പലത്തില്‍ വച്ച് ഒരു തവണ യാദൃശ്ചികമായി കണ്ടു മുട്ടിയതാണ്. പിന്നെ ആ കൂടിക്കാഴ്ചകള്‍ പതിവായി. പിന്നെ കാണാന്‍ പറ്റാതെയായി.
രണ്ടുപേരും സമ പ്രായക്കാരാണ്.. അതുകൊണ്ട് തന്നെ ഏകദേശം ഒരേ മൈന്‍ഡ് തന്നെയായിരുന്നു.
ചിലപ്പോള്‍ അനീഷ് എവിടെയൊക്കെയോ ഉഴപ്പി. അപ്പോള്‍ പ്രവീണ നേരെയാക്കി. ചിലപ്പോഴൊക്കെ പ്രവീണ ഒന്ന് ഹൈഡ് ആകും.
തീരെ പറ്റാതെ വരുമ്പോള്‍ അവന്‍ വൈലന്റ്റ് ആകാനുള്ള ടെന്റന്‍സി കാണിക്കും. അങ്ങനെ ഇണങ്ങിയും പിണങ്ങിയും നാല് കൊല്ലം. കല്യാണത്തിന് ആറു മാസത്തെ ഗ്യാപ്പ് ഉണ്ട്.
അതിനുള്ളില്‍ അകലണം,, അടുക്കാന്‍ പറ്റാത്ത വിധം അകലണം. അല്ലെങ്കില്‍ കുറച്ചൊക്കെ വ്യത്യാസം വന്നിട്ടുണ്ട്. ആദ്യത്തെ കരച്ചിലും പിഴിച്ചിലുമൊക്കെ രണ്ടാള്‍ക്കും മാറിയിട്ടുണ്ട്.
പക്ഷെ രണ്ടു മാസം കഴിഞ്ഞപ്പോള്‍ പണി പാളി. പ്രവീണ പ്രഗ്നന്റ്റ് ആയി. അവസാന സമയത്തെ ചില നിമിഷങ്ങളില്‍ വരും വരായ്ക പോലും ഇരുവരും മറന്നിരുന്നു.
എന്തായാലും മുന്നോട്ടു കൊണ്ട് പോകാന്‍ ഭാവമില്ല,, കളയണം. അവര്‍ ഓരോ വഴികള്‍ നോക്കി. നാടന്‍ വഴികള്‍ റിസ്ക് ആണ്. ചിലപ്പോള്‍ ആരെങ്കിലും കണ്ടാല്‍ പിടിക്കപ്പെട്ടേക്കാം. അത് വേണ്ട.
പ്രവീണ ഓണ്‍ലൈനിലും യൂടൂബിലും സെര്‍ച്ച് ചെയ്തു. ആരോടും ചോദിയ്ക്കാന്‍ പറ്റില്ല. സംശയത്തിന്റെ തരി പോലും ഉണ്ടാകാന്‍ പാടില്ല.
ആ സെര്‍ച്ചിങ്ങില്‍ അവളൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു,, പൂജ. അവള്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണെന്നും നേരിട്ട് മീറ്റ് ചെയ്‌താല്‍ കാര്യങ്ങള്‍ പറഞ്ഞ് തരാമെന്നും അവള്‍ പ്രവീണയോട് പറഞ്ഞു. അവളുടെ വാക്കുകള്‍ വിസ്വസിക്കുകയെ തല്‍ക്കാലം നിവര്‍ത്തിയുള്ളൂ.
പ്രവീണ പൂജയെ കാണാന്‍ പോയി. അവര്‍ തമ്മില്‍ കാര്യങ്ങള്‍ സംസാരിച്ചു. പൂജയുടെ പെരുമാറ്റം പ്രവീണയ്ക്ക് ആശ്വാസമായിരുന്നു.
പ്രവീണയെ ആശ്വസിപ്പിച്ചും കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തും അവര്‍ക്കിടയില്‍ നല്ലൊരു സൌഹൃദം ഉണ്ടായി. ആ സൗഹൃദം വളരെ പെട്ടെന്ന് വല്ലാതെ വളരുകയും ചെയ്തു.
പലപ്പോഴായി പൂജ കൊടുത്ത മരുന്നുകള്‍ പ്രവീണയുടെ ഉള്ളിലെ ജീവനെ ഇല്ലാതാക്കി. പ്രവീണയ്ക്ക് ജീവനും ജീവിതവും തിരിച്ചു കിട്ടിയ പോലെയായി. പൂജയോട് അവള്‍ ഒരായിരം നന്ദി പറഞ്ഞു.
പക്ഷെ പൂജയ്ക്ക് ആ നന്ദി മാത്രം മതിയായിരുന്നില്ല. പൂജയ്ക്ക് വേണ്ടത് മറ്റൊന്നാണ്. പൂജ പറയുന്നത് കേട്ട് ഓരോ നിമിഷവും പ്രവീണ ഞെട്ടി. പൂജ ഒരു പിമ്പ് ആണ്. അവള്‍ പ്രവീണയെ ചിലര്‍ക്കൊക്കെ വേണ്ടി കരുതിയിരുന്നു.
ഈ ചെറിയ സമയത്തിനുള്ളില്‍ പ്രവീണയുടെ മുഴുവന്‍ രഹസ്യങ്ങളും പ്രവീണയും അനീഷും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും അവള്‍ പ്രവീണയുടെ ഫോണില്‍ നിന്നും എടുത്തിരുന്നു. പ്രവീണ ചെന്നു പെട്ടത് വലിയൊരു കുരുക്കില്‍ ആണെന്ന് അവള്‍ക്ക് മനസ്സിലായി.
രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല,, ഇത്രയും നാള്‍ കണ്ട പൂജയല്ല ഇപ്പൊ മുന്നില്‍ നില്‍ക്കുനത്. തന്നെ വിറ്റാല്‍ കിട്ടുന്ന പൈസ കൊതിച്ചു നില്‍ക്കുന്ന പെണ്ണാണ്. എന്ത് ചെയ്യണമെന്ന് പ്രവീണയ്ക്ക് യാതൊരു പിടിയുമില്ല.
ആത്മ ഹത്യ ചെയ്താല്‍ അത് ചിലപ്പോള്‍ അനീഷിന്റെ തലയില്‍ വരും. അവന്റെ ജീവിതവും ഇല്ലാണ്ടാകും. ഒന്നുകിള്‍ അവളെ കൊല്ലണം,, അല്ലെങ്കില്‍ അവള്‍ പറയുന്ന പോലെ ചെയ്യണം. രണ്ടിലൊന്ന് തീരുമാനിച്ചേ പറ്റൂ.
പ്രശ്നനങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ പ്രവീണ ഒരു തവണ പൂജ പറയുന്നപോലെ ചെയ്യാമെന്ന് ചിന്തിച്ചു.
മാനസികമായി അവളതിനു പ്രിപ്പെര്‍ ആകുകയും ചെയ്തു. പൂജ പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്ത് പ്രവീണ എത്തി. അറപ്പുളവാക്കുന്നയിടം,, ബാഡ് സ്മെല്‍. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് മാത്രമായി പ്രവീണയ്ക്ക്.
എല്ലാം സഹിച്ചും പ്രവീണ ഒരാള്‍ക്ക് കിടന്നു കൊടുത്തു. പൂജയ്ക്ക് പൈസ കിട്ടി. ജീവിതത്തില്‍ ഇങ്ങനെ ഒരു ദുരന്തം നേരിടേണ്ടി വന്നതില്‍ അവള്‍ ലജ്ജിച്ചു. ഒരു നിമിഷ നേരത്തെ അശ്രദ്ധ,, അത് ജീവിതം ഇവിടെ വരെയെത്തിച്ചു.
പതിയെ പതിയെ പ്രവീണ അവളുടെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തു. പതിയെ പതിയെ സമാധാന ജീവിതം അവള്‍ കൈയ്യെത്തി പിടിച്ചു. അപ്പോഴാണ് വീണ്ടും അവളുടെ കോല്‍ വരുന്നത്,, പൂജ.
പ്രവീണയ്ക്ക് ഉറപ്പായി,, ജീവിതം പൂജയുടെ കൈകളില്‍ ആകുമെന്ന്. പ്രവീണ അനീഷിനോട് കാര്യങ്ങള്‍ പറഞ്ഞു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. അവന്‍ പറഞ്ഞത് ഒരു തവണ കൂടി നീ അവളെ അറ്റന്റ് ചെയ്യാനാണ്.
കൂടെ ഞാനും വരാമെന്ന്. അവന്റെ വാക്കുകളില്‍ വിസ്വസിക്കുകയെ ഇപ്പൊ നിവര്‍ത്തിയുള്ളൂ. ജീവിതം നിവര്‍ത്തിയില്ലായ്മയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇതും അങ്ങനെ തന്നെ ആവട്ടെ.
അവള്‍ വീണ്ടും പൂജയെ കണ്ടു. പൂജയോടൊപ്പം പൂജ പറഞ്ഞ ആളെ കാണാന്‍ പോയപ്പോള്‍ അവിടെ അനീഷും ഉണ്ടായിരുന്നു. അനീഷ് അവരെ രണ്ടുപേരെയും മാറിമാറി തല്ലി. രണ്ട് പേരുടെയും ഫോണ്‍ പിടിച്ചു വാങ്ങി.
രണ്ടു പേരുടെയും തുണി വലിച്ചു കീറി മുറിക്കുള്ളില്‍ അടച്ചു. ഇനി വരുന്നത് വരുന്നിടത്ത് കാണാം. അവര്‍ വീണ്ടും വരട്ടെ,, വന്നാല്‍ നമ്മള്‍ വീണ്ടും കാണും.
ഇത്രയും ഹീറോയിസം ഇവന്‍ കാണിക്കുമെങ്കില്‍ വെറുതെ ഒരു തവണ വില്ലിംഗ് ആകേണ്ടിയിരുന്നില്ല എന്ന് അവള്‍ക്ക് തോന്നി. ആ സംഭവത്തിനു ശേഷം അവര്‍ രണ്ടായി പിരിഞ്ഞു.
പ്രവീണയുടെ കല്യാണം കഴിഞ്ഞു. സന്തോഷമായി ജീവിക്കുന്നു. പ്രതികാരവുമായി അവര്‍ വീണ്ടും വന്നേക്കാം,, വരട്ടെ,, വരുമ്പോള്‍ വീണ്ടും കാണാം..