(രചന: J. K)
“””അമ്മ അറിഞ്ഞൊ സീനൂനെ ഇന്ന് വൈകുന്നേരം മുതൽ കാണാനില്ല എന്ന്!”””
ദേവിക മകളെ നോക്കി അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് സീനു എന്ന് വിളിക്കുന്ന സീനത്ത്….
ഒരു മനസ്സും രണ്ടു ശരീരവും ആയി അവർ കഴിയുകയാണ് ചെറിയ ക്ലാസ് തൊട്ട് തുടങ്ങിയ ബന്ധമാണ് അതുകൊണ്ടുതന്നെ അവർക്ക് പരസ്പരം വളരെ ഇഷ്ടമാണ് ഇപ്പോൾ മകൾ വന്ന് പറഞ്ഞത് അവളെ പറ്റി ആണ്..
“”” കാണാനില്ലെന്ന് അവൾ എവിടെപ്പോയി?”””ദേവികയുടെ ഉള്ളിലെ പോലീസ് ഓഫീസർ ഉണർന്നു….
പിഎസ്സി എഴുതി കിട്ടിയതാണ് ദേവികയ്ക്ക് ഈ ജോലി വളരെ ഇഷ്ടമായിരുന്നു കാക്കി യൂണിഫോമിനോട് അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ പരിശ്രമിച്ചിരുന്നു ഒരു പോലീസ് ഓഫീസർ ആവാൻ ഇപ്പോൾ പ്രമോഷൻ കിട്ടി എസ്ഐ വരെയായി..
ഭർത്താവ് പ്രസാദും പോലീസിൽ തന്നെയാണ്….“”” അതറിയില്ല അമ്മേ ഇന്നലെ ട്യൂഷൻ ക്ലാസ്സിൽ നിന്ന് ഞങ്ങൾ ഒരുമിച്ച് പിരിഞ്ഞതാണ് അതിനുശേഷം ഞാൻ ഇങ്ങോട്ടും അവർ അവളുടെ വീട്ടിലേക്ക് പോയി പിന്നെ കണ്ടിട്ടില്ല..
അവൾ വീട്ടിലേക്ക് ചെന്നിട്ടില്ല എന്നാണ് അവളുടെ ഉമ്മ പറയുന്നത്.. പിന്നെ ഒരു സമാധാനം കിട്ടിയില്ല ദേവികക്ക്….
ദേവിക ജോലി ചെയ്യുന്ന സ്റ്റേഷൻ ഇവിടെ അല്ല… ഇപ്പോ ചെറിയ ഒരു ആക്‌സിഡന്റ് പറ്റി ലീവിൽ ആണ്….
അതുകൊണ്ടുതന്നെ പ്രസാദിനെ വിളിച്ചുപറഞ്ഞു മകൾ പറഞ്ഞത്…. പ്രസാദ് അപ്പോഴേക്കും അറിഞ്ഞിരുന്നു…
അവളുടെ വീട്ടിൽ നിന്ന് പരാതി കിട്ടി എന്ന് പറഞ്ഞു… മകളുടെ കൂട്ടുകാരി ആയതിനാൽ ഒരു പ്രത്യേക കൺസഷൻ ഈ കേസിന് അയാൾ കൊടുത്തിട്ടും ഉണ്ടായിരുന്നു..
“””പ്രസാദ് ഞാനും വരാം ആ കുട്ടിയുടെ വീട്ടിലേക്ക്”””ഒരു എട്ടാം ക്ലാസുകാരിയെ കാണാതായ അവളുടെ അമ്മയുടെ മാനസികാവസ്ഥ എത്രത്തോളം തകർന്നിട്ട് ഉണ്ടാകും എന്ന് ഊഹിക്കാമായിരുന്നു ദേവികക്ക്..
തന്നെയുമല്ല മകളുടെ കൂടെ ഒത്തിരി തവണ ഇവിടെ വന്നതുകൊണ്ട് തനിക്കും അവൾ പ്രിയപ്പെട്ടവളാണ്. അതാണ് പ്രസാദ് പോകുമ്പോൾ അങ്ങോട്ട് കൂടെ വരാൻ എന്ന് പറഞ്ഞത്…
“”””വരുന്ന വഴി തന്നെ കൂട്ടാം എന്ന് ഉറപ്പുകൊടുത്തു പ്രസാദ്””””സ്വന്തം മകളുടെ കൂട്ടുകാരിയെ കാണാനില്ല എന്ന് പറഞ്ഞതും തന്റെ മനസ്സിൽ അത് എത്രത്തോളം ടെൻഷൻ ഉണ്ടാക്കി.. അപ്പോ ആ കുട്ടിയുടെ അമ്മയുടെ കാര്യം???….
ഒരാപത്തും വരരുതേ എന്ന് മനസ്സുകൊണ്ട് വല്ലാതെ ആശിച്ചു ദേവിക…പിന്നെ മകളെ വിളിച്ച് അവളോട് ആ കുട്ടിയെ പറ്റി ചോദിച്ചു…“””സീനു വല്ല പരീക്ഷയിലും പരാജയപ്പെട്ടിരുന്നോ???””” എന്ന്..
“” ഇല്ല അമ്മേ അവൾ നന്നായി പഠിക്കുന്ന കുട്ടിയാ. അതുകൊണ്ടുതന്നെ എല്ലാ പരീക്ഷയിലും നല്ല മാർക്ക് മേടിക്കും…..
ഇനി അങ്ങനെ എന്തെങ്കിലും കാരണം കൊണ്ട് അവൾ സ്വയം എങ്ങോട്ടെങ്കിലും പോയി ഒളിച്ചിരിക്കുകയാവും എന്നാണോ അമ്മ പറഞ്ഞു വരുന്നത് ഒരിക്കലുമില്ല അവള് ഞങ്ങളെക്കാൾബോൾഡ് ആണ്….
ഇനിയിപ്പോ അവൾക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും അവളുടെ ഉപ്പ ഒന്നും പറയില്ല…. കാരണം അവളുടെ ഉപ്പ അവൾക്കൊരു ഫ്രണ്ടിനെ പോലെയാണ്… എപ്പോഴും പറയും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ ഉപ്പയെ ആണ് എന്ന്…””””
ആവേശത്തോടെയുള്ള മകളുടെ വാക്കുകൾ കേട്ടതും ദേവിക്ക് മനസ്സിലായിരുന്നു അവളുടെ ഉപ്പയെ അവൾ എത്രത്തോളം സ്നേഹിക്കുന്നു എന്ന്…
പെട്ടെന്നാണ് ഫോണ് ചെയ്തത് ദേവിക ഫോണെടുത്തു അതിൽ പ്രസാദ് ആയിരുന്നു..
“””‘ എടൊ സോറി എനിക്ക് തന്നെ കൂട്ടാൻ കഴിഞ്ഞില്ല…. സ്റ്റേഷനിൽ നിന്ന് എല്ലാരും കൂടി പെട്ടെന്ന് പോരുകയായിരുന്നു കുട്ടിയുടെ ഉപ്പയ്ക്ക് നല്ല പിടിപാടുള്ളതിനാൽ നല്ല പ്രഷറും ഉണ്ട് “”””
“”” ഇറ്റ്സ് ഓക്കേ പ്രസാദ് എനിക്ക് മനസ്സിലാകും ഞാൻ നമ്മുടെ മോളുടെ കൂട്ടുകാരി ആയതുകൊണ്ട് മാത്രം പറഞ്ഞതാണ് സാരമില്ല പ്രസാദത് നന്നായി ഡീൽ ചെയ്യും എന്ന് എനിക്ക് നന്നായിട്ടറിയാം കാരി ഓൺ “””
അത്രയും പറഞ്ഞ് അവൾ ഫോൺ വെച്ചു..
പിന്നെയും സീനത്തിനെ പറ്റി ഒരുപാട് ചോദിച്ചറിഞ്ഞു മകളോട്…
അവൾക്ക് ഉപ്പയിട്ടത് ഉപ്പയുടെ ഉമ്മയുടെ പേരാണെന്നും ഉപ്പായുടെ ഉമ്മയെ പോലെ തന്നെയാണ് അവളെ കാണാൻ.. അവൾ സുന്ദരിയാണ് എന്നൊക്കെ മകൾ പറഞ്ഞു…
എല്ലാം മിണ്ടാതെ കേട്ടിരുന്നു..എത്രയോ വർഷമായി അവളുടെ ഉപ്പ ദുബായിലാണ് എന്നും നാട്ടിൽ ഉമ്മയും അവളുടെ അനിയത്തിയും മാത്രമാണ് ഉള്ളത് എന്നും അറിയാമായിരുന്നു….
ഒളിച്ചോടി പോകേണ്ട സാഹചര്യം ഇല്ലെങ്കിൽ പിന്നെ ദേവികക്ക് ആലോചിച്ച് ഒരു എത്തും കിട്ടിയില്ല…
കുറച്ചു കഴിഞ്ഞപ്പോൾ പ്രസാദ് വിളിച്ചിരുന്നു അവരുടെ വീടിനടുത്ത് ഉള്ള ഒരു പൊട്ടക്കിണറ്റിൽ നിന്നും അവളുടെ ജഡം കണ്ടെടുത്തു എന്ന് പറഞ്ഞ്…
മോള് ഉറക്കം പിടിച്ചിരുന്നു അതുകൊണ്ടുതന്നെ അവളോട് പറഞ്ഞില്ല അല്ലെങ്കിലും എങ്ങനെ പറയും അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി ഇനി ഈ ലോകത്തില്ല എന്ന് ആകെക്കൂടി ടെൻഷൻ ആയിരുന്നു ദേവികക്ക്….
വിളിച്ചു നോക്കി പ്രസാദിനെ…വന്നിട്ട് എല്ലാം പറയാം എന്ന് പറഞ്ഞു ഫോൺ വച്ചു…ഇന്ന് പ്രസാദ് വരാൻ ഏറെ വൈകി ദേവിക കാത്തിരിക്കുകയായിരുന്നു അയാളെ…
വന്നപാടെ ദേവികക്ക് മുഖം കൊടുക്കാതെ അയാൾ റൂമിലേക്ക് നടന്നു ദേവിക പുറകെ ചെന്നു…
“”” പ്രസാദ് എന്തുണ്ടായി എന്താ കുട്ടിക്ക് സംഭവിച്ചത് എന്ന് വല്ലതും പിടി കിട്ടിയോ….??””
“”മ്മ് “” അലസമായി ഒന്ന് മൂളി പ്രസാദ് ദേവിക പാകി കേൾക്കാനായി അയാളുടെ അരികിൽ പോയിരുന്നു..“”ഇറ്റ് വാസ് എ മർഡർ””””“”‘ഞാൻ ഊഹിച്ചു… “””
“””സ്വന്തം മമ്മി തന്നെയാ..”’ എന്ന് പ്രസാദ് പറഞ്ഞപ്പോൾ ഞെട്ടി പ്രസാദിനെ നോക്കി ദേവിക….
“”” ആ കുട്ടിയുടെ മമ്മിയ്ക്ക്, മറ്റൊരാളുമായി അഫയർ അത് കണ്ടുകൊണ്ടുവന്നു ഈക്കുട്ടി….
ഉപ്പയോട് പറയും എന്ന് പറഞ്ഞ് കരഞ്ഞു അതോടെ ഉമ്മ അനുനയിപ്പിക്കാൻ ശ്രമിച്ചു പക്ഷേ യാതൊരുവിധത്തിലും കുട്ടി അടുക്കുന്നില്ല ഒടുവിൽ ഉമ്മയ്ക്ക് വേറെ വഴിയില്ലാതെ അത് ചെയ്തു ആ കുട്ടിയുടെ ജീവനേക്കാൾ അവരവരുടെ മാന്യതയ്ക്ക് വില നൽകി “”””
ദേവിക്ക് ശ്വാസംമുട്ടുന്നത് പോലെ തോന്നി.. സ്വന്തമകളുടെ പ്രായം മാത്രമേയുള്ളൂ അവളുടെ ഇദ്ദേഹത്തെ ഒരു ഉറുമ്പ് കടിച്ചാൽ പോലും തനിക്കെത്ര നോവും.. താൻ എന്നല്ല എല്ലാ അമ്മമാർക്കും അങ്ങനെ തന്നെയാണ്…. എന്നിട്ട് ആ അമ്മ തന്നെ മകളെ ….
“””‘ എന്താ പ്രസാദ് ഇങ്ങനെയൊക്കെ??””
തളർന്ന ശബ്ദത്തോടെ ദേവിക ചോദിച്ചു…“”” ചിലപ്പോഴൊക്കെ ചിലർ മനുഷ്യന്മാർ അല്ലടോ… പിശാചുക്കളാണ്… അത് പോലെ അല്ലേ പ്രവർത്തിയും…. ചിലപ്പോൾ സ്ഥാനം മറക്കും ബന്ധം മറക്കും… എന്താ അങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല…””””
“””ഇനി???””“””ഇനി എന്താ പരമാവധി ശിക്ഷ കിട്ടണം അവർക്ക്… പ്രയോജനം ഇല്ല.. പോകാനുള്ളത്, ഒരു ജീവൻ അത് പോയി…എങ്കിലും ശിക്ഷയുടെ പേരിൽ എങ്കിലും ഇനി ആരും ആവർത്തിക്കാതിരിക്കാൻ….””””
“”വേണം… പ്രസാദ്… അതാണ് ഇനി ചെയ്യാൻ ഉള്ളൂ “”” അത് പറഞ്ഞു അവൾ പ്രാർത്ഥിച്ചു.. നിഷ്കരുണം കശക്കി ഏറിഞ ഒരു കുഞ്ഞു ആത്മവിനായി….