വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ കേൾക്കുന്നതാണ് അമ്മയുടെ ഈ കുത്തി പറച്ചിൽ എല്ലാം കേട്ടില്ലെന്നു…

(രചന: മഴ മുകിൽ)

കുഞ്ഞിന്റെ ദോഷം കൊണ്ടാണ് എന്റെ മോൻ നേരത്തെ പോയത്. ഈ സന്തതിയുടെ തല കണ്ടപ്പോൾ എന്റെ കൊച്ചിനെ തെക്കോട്ടു എടുത്തു. വലതുകാൽ വച്ചു കയറിയത് മുതൽ എന്റെ മോനു സ്വസ്ഥത ഇല്ല.

ഗീതയുടെ കുത്തുവാക്കുകൾ കേട്ടിട്ടും മാളു ഒന്നും മിണ്ടിയില്ല. വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ കേൾക്കുന്നതാണ് അമ്മയുടെ ഈ കുത്തി പറച്ചിൽ എല്ലാം കേട്ടില്ലെന്നു നടിച്ചു.

പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിനു ഈ കുഞ്ഞാണ് കാരണം എന്ന് പറയുമ്പോൾ.. അവൾക്കതു സഹിക്കാൻ പറ്റിയില്ല.

എന്തിനാ അമ്മേ ഒന്നുമറിയാത്ത ഈ കുഞ്ഞിനെ പറയുന്നേ.. അത് എന്തു ചെയ്തിട്ടാണ്..അമ്മയുടെ മോൻ എന്നുപറയുന്നത് എന്റെ ഭർത്താവാണ് ഈ കുഞ്ഞിന്റെ അച്ഛനാണ്.

വിവാഹം കഴിഞ്ഞു വന്ന നാൾമുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ കുത്തുവാക്കുകൾ. സഹിക്കുന്നതിനു പരിധിയില്ലേ.

ചോദിക്കാനും പറയാനും ആരും വരില്ലെന്ന് അമ്മക്കറിയാം അതല്ലേ….. അവൾ പൊട്ടിക്കരഞ്ഞു…ഗീത അതുകണ്ടിട്ട് നിർത്താൻ തയ്യാറായില്ല.

ആരോരും ഇല്ലാത്ത അനാഥ ഒന്നുമല്ലല്ലോ. നിന്റച്ഛൻ തള്ളയെ കളഞ്ഞിട്ടു പോയതല്ലേ.
അവളുടെ കയ്യിലിരുപ്പ് അത്രക്ക് നല്ലതല്ലെന്നു ഇതിൽ പരം എന്തു തെളിവ് വേണം.

നിർത്തുന്നുണ്ടോ നിങ്ങൾ… നിങ്ങളുടെ പുഴുത്ത നാവുകൊണ്ടു ഇനി എന്റെ അമ്മയെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ സഹിക്കില്ല. അടിച്ചു നിങ്ങളുടെ പല്ല് ഞാൻ തെറിപ്പിക്കും.

ഗീത ഞെട്ടിപ്പോയി അവളുടെ ആ ഭാവമാറ്റം കണ്ടു…നി… നീയെന്റെ പല്ലടിച്ചു കൊഴിക്കുമെന്നോ…… ആണോടി ചെയ്യുമോ……മാളുവിന്റെ മുടികുത്തിൽ ഗീത പിടിച്ചു വലിച്ചു.

എന്റെ അച്ഛനെ മറ്റൊരു ബന്ധം ഉണ്ടായിരുന്നു അച്ഛൻ അവരെ തേടി പോയപ്പോൾ വളരെ കഷ്ടപ്പെട്ട് തന്നെയാണ് എന്റെ അമ്മ എന്നെ വളർത്തിയത്.

എന്റെ അമ്മയുടെ സ്വഭാവദൂഷ്യം കൊണ്ടല്ല എന്റെ അച്ഛൻ ഇട്ടിട്ട് പോയത്. അങ്ങനെ പലയിടം നിരങ്ങി വരുന്ന ഭർത്താവിനെ വേണ്ടെന്നു എന്റെ അമ്മ തീരുമാനിച്ചു.

നിങ്ങൾ ഒരുപാട് ശീലാവതി ചമയേണ്ട നിങ്ങളെ കുറിച്ച് നന്നായി എനിക്കറിയാം. ഞാനിപ്പോൾ ഇവിടെ നിന്നും ഇറങ്ങി എന്റെ വീട്ടിൽ പോകണം.

അപ്പോഴേ നിങ്ങളുടെ കാര്യങ്ങൾ കൃത്യമായിട്ട് നടക്കുകയുള്ളൂ. എന്നെ പറഞ്ഞയക്കുന്നതിന് വേണ്ടിയല്ലേ നിങ്ങളുടെ ഈ ശ്രമം ഒക്കെ.

അത് കേട്ടപ്പോൾ പെട്ടെന്ന് ഗീത ഞെട്ടി. എന്റെ എന്ത് കള്ളത്തരമാടി നിനക്ക് അറിയാനുള്ളത് എന്ത് കണ്ടുപിടിക്കാനാ നീ ഇവിടെ നിൽക്കുന്നത്.

എന്റെ മോൻ മരിച്ചു അതോടെ ഈ കുടുംബവും നീയും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിച്ചു ഈ കുഞ്ഞിന്റെ പേരും പറഞ്ഞ് ഇവിടെ കടിച്ചു തൂങ്ങി നിൽക്കാൻ പറ്റില്ല. ഇത് എന്റെ ഭർത്താവ് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ വീടും പുരയിടവുമാണ്.

വയസാം കാലത്ത് ഇവിടെ കിടന്നു വേണം എനിക്ക് മരിക്കാൻ. കുഞ്ഞിന് അവകാശം ഒന്നും ഇവിടെ ഇല്ല എത്രയും പെട്ടെന്ന് നീ നിന്റെ വീട്ടിൽ പോകണം. ഗീതാ അറുത്തു മുറിച്ചു പറഞ്ഞു.

നിങ്ങൾ ഒരു അമ്മയാണോ നിങ്ങൾക്ക് എങ്ങനെ ഇത്രയും ക്രൂരമായി സംസാരിക്കാൻ കഴിയുന്നു. നിങ്ങളുടെ സ്വന്തം മകനല്ലേ മരിച്ചത്. ഇത് അയാളുടെ കുഞ്ഞല്ലേ എങ്ങനെ ഇതിനോട് ഇത്രയും ക്രൂരമായി പെരുമാറാൻ നിങ്ങൾക്ക് കഴിയുന്നു.

നിന്റെ പ്രസംഗം കേട്ടു കൊണ്ട് നിൽക്കാൻ എനിക്ക് സമയമില്ല. ഞാൻ പുറത്തു പോയിട്ട് വരുമ്പോൾ നിന്നെ ഇവിടെ കാണരുത്.

ഗീത പുറത്തേക്ക് പോകുന്നത് നോക്കി മാളു കുഞ്ഞിനെയും ചേർത്ത് പിടിച്ച് ചുമരിൽ ചാരി നിന്നു.

മാളു പതിവ് പോലെ ജോലികൾ എല്ലാം ചെയ്തു കുഞ്ഞിനെയും കൊണ്ട് മുറിയിൽ കിടക്കുമ്പോഴായിരുന്നു ഗീത വന്നത്.

നിന്നോട് ഞാൻ വരുമ്പോൾ ഇവിടെ കാണരുതെന്ന് പ്രത്യേകം പറഞ്ഞതല്ലേ എന്നിട്ട് നീ എന്തിനാടി ഇവിടെ കേറി കിടക്കുന്നത്.

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എനിക്ക് പോകാൻ മറ്റൊരു ഇടമില്ല എന്ന് അതുകൊണ്ട് ഞാൻ ഇവിടെ തന്നെ നിൽക്കും. മാളുവും വിട്ടുകൊടുത്തില്ല

നിന്നെ ഇവിടെ നിന്നും എങ്ങനെ പുറത്താക്കാമെന്ന് എനിക്ക് നന്നായിട്ടറിയാം ഇനി എന്റെ ശ്രമം അതിനു വേണ്ടി മാത്രമായിരിക്കും.

പതിവുപോലെ രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ് മാളു മുറിയിൽ കയറി കതകടച്ചു.

പാതിരാത്രി കുഞ്ഞു ഉണർന്നപ്പോൾ മാളു കുഞ്ഞിനെ ചേർത്ത് പിടിച്ച് മുല കൊടുത്തു. കുഞ്ഞുറങ്ങിയപ്പോൾ…അവൾ ഉറക്കത്തിലേക്ക് വീണു.. പെട്ടെന്നാണ് ഗീതയുടെ മുറിയിൽ നിന്നും അടക്കി പിടിച്ച സംസാരം കേൾക്കുന്നത്.

അവൾ പതിയെ എന്താണെന്ന് മുറിയുടെ വാതിലോളം വന്ന് നിന്ന് ശ്രദ്ധിച്ചു കേട്ടു. പക്ഷേ ഡോർ ലോക്ക് ചെയ്തിരുന്നതിനാൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. മാളു മുറിയിലേക്ക് വന്ന് പതിയെ ഡോർ ചാരി ലോക് ചെയ്തു കിടന്നു.

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല വിവാഹം കഴിഞ്ഞ കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ അടുത്തുള്ളവർ പറയുന്നത് അവൾ കേട്ടിരുന്നു. ഗീതയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടെന്ന്. രാത്രിയിൽ ആരൊക്കെയോ വരവും പോക്കും ഉണ്ടെന്നു. പക്ഷേ അന്നൊന്നും മാളു അത് വിശ്വസിച്ചില്ല.

വിനുവിന്റെ മരണശേഷം ഒന്ന് രണ്ട് തവണ ഇതുപോലെയുള്ള അടക്കി പിടിച്ച സംസാരങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും കൂടുതൽ ശ്രദ്ധിച്ചില്ല അതിനെക്കുറിച്ച്.

അടുത്തദിവസം രാവിലെയുള്ള യുദ്ധം കഴിഞ്ഞ് ഗീത തൊഴിലുറപ്പ് പണിക്കായി പോയി. ഏകദേശം 42 വയസ്സിന് അടുത്ത് പ്രായമേ ഉള്ളൂ ഗീതയ്ക്ക്.

ചെറുപ്പത്തിലെ വിധവയായതാണ് അതുകൊണ്ടായിരിക്കും അവർക്ക് ഈ ദുസ്വഭാവം എന്ന് ആൾക്കാർ പറഞ്ഞു കേൾക്കാം. പക്ഷേ മാളുവിനു ഇതാരാണെന്ന് കണ്ടുപിടിക്കണമെന്ന് വാശിയായി.

നേരെ ചൊവ്വയുള്ള മാർഗത്തിലൂടെ ഗീതയുടെ രഹസ്യങ്ങൾ ഒന്നും തന്നെ കണ്ടുപിടിക്കാൻ കഴിയില്ലെന്ന് മാളുവിന് മനസ്സിലായി.

അതുകൊണ്ടുതന്നെ അവൾ മൊബൈലിൽ സെർച്ച് ചെയ്ത് പലതരത്തിലുള്ള ഒളിക്യാമറകളെ കുറിച്ച് പഠിച്ചു. സിമ്പിൾ ആയിട്ടുള്ള ഒരെണ്ണം ഓർഡർ ചെയ്ത് വാങ്ങി അതിന്റെ പ്രവർത്തനം എങ്ങനെയൊക്കെ ആണെന്ന് പഠിച്ചെടുത്തു.

അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ ഗീതക്കു പണിക്കു പോകണ്ടായിരുന്നു. ഏകദേശം ഒരാഴ്ചയോളം ജോലിയൊന്നുമില്ലാതെ ഗീത വീട്ടിൽ തന്നെ ഇരുന്നു. ഈയൊരു ആഴ്ചയിൽ ഇടയ്ക്കിടയ്ക്ക് അവരുടെ മുറി യിൽ നിന്നും പതിഞ്ഞുള്ള ശബ്ദങ്ങൾ കേൾക്കാം.ഒടുവിൽ മാളു കാത്തിരുന്നതുപോലെ ഗീത ജോലിക്കുപോയി.

അന്ന് ജോലികളൊക്കെ ചെയ്തുതീർത്ത് കുഞ്ഞിനെ ഉറക്കി കിടത്തിയിട്ട് മാളു ഗീതയുടെ മുറിയിലേ അലമാരയുടെ അടുത്തായി തുണികൾ മടക്കി വച്ചിരിക്കുന്ന ഷെൽഫിൽ ആരും കാണാത്ത രീതിയിൽ ക്യാമറ ഫിറ്റ് ചെയ്തു.

പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല എന്ന് ഉറപ്പുവരുത്തി അവൾ മുറിയിലേക്ക് പോയി.

അന്ന് രാത്രിയിൽ മാളു ഉറക്കമില്ലാതെ കാത്തിരുന്നു അയാളുടെ വരവിനായി. പതിവുപോലെ അയാൾ എത്തുകയും ഗീതയുടെ മുറിയിൽ ചെലവഴിച്ചതിനുശേഷം തിരികെ പോവുകയും ചെയ്തു..

രാവിലെ പതിവുപോലെ ഗീത ഉടുത്തോരുങ്ങി ഇറങ്ങി പോയി. അവർ പോതക്കം നോക്കി മാളു ഗീതയുടെ മുറിയിലേക്ക് പോയി. അവള ഒളി ക്യാമറ എടുത്തു മൊബൈലിൽ കണക്ട് ചെയ്തു.

ഏകദേശം അൻപതു വയസു പ്രായം തോന്നുന്ന ഒരാൾ.നിന്നോട് എത്രെ ദിവസം ആയി പറയുന്നു ആ പെണ്ണിനെ ഇവിടെനിന്നും ഇറക്കി വിടാൻ…

ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല. അവൾ പോകുന്നില്ല. അടിച്ചിറക്കി വിടാൻ കഴിയില്ല.നാട്ടുകാർ ഇടപെട്ടാൽ ആകെ പ്രശ്നം ആകും.അതുപോലെ അവൾക്കു എന്തൊക്കെയോ സംശയം ഉണ്ടെന്നുതോന്നുന്നു. അങ്ങനെ ആണെങ്കിൽ അവളെ പുറത്തു വുടുന്നതും ബുദ്ധിയല്ല.

അങ്ങനെ പോകില്ലെന്ന് അവൾ വാശിപിടിക്കുകയാണങ്കിൽ അവളെ നമുക്ക് പതുക്കെ പതുക്കെ പറഞ്ഞു വിട്ടാലോ നിൻറെ ഭർത്താവിനെ ഒഴിവാക്കിയപോലെ.

അന്ന് അവനു എന്തൊരു തിളപ്പായിരുന്നു. അതുകൊണ്ടല്ലേ വേഗംപോകേണ്ടിവന്നത്.അതൊന്നും വേണ്ടാ.. സമാധാനത്തിൽ ആലോചിച്ചു തീരുമാനിക്കാം.

മതി സംസാരിച്ചത് നേരം പോകുന്നു.. പിന്നെ അവിടെ കണ്ട കാമ കൂത്തുകൾ കണ്ടു മാളു കണ്ണുകൾ പൂട്ടി. അപ്പോൾ അച്ഛന്റെ മരണം ഒരു കൊലപാതകം ആയിരുന്നോ..

മാളു വേഗം മുറിയും പൂട്ടി ഇറങ്ങി.. ഇവിടെ നിന്നാൽ എന്റെയും കുഞ്ഞിന്റെയും ജീവന് പോലും ആപത്താണ്. അവൾ കുഞ്ഞിനേയും ഒരുക്കി ഇറക്കി നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി.

എസ് ഐ…. അവളോട്‌ കാര്യം തിരക്കി.മടിച്ചു മടിച്ചാണെങ്കിലും അവൾ കാര്യങ്ങൾ പറഞ്ഞു. ഒളിക്യാമറയും മറ്റും പോലീസ്നു കൈമാറി.

ഒരു കൊലപാതകത്തിനെ സ്വാഭാവികമരണമാക്കിമാറ്റിയ അവരെ അറസ്റ്റ് ചെയ്തു…..മാളുവിനെ എല്ലാപേരും അഭിനന്ദിച്ചു.

എനിക്ക് ജീവിക്കണം എന്റെ കുഞ്ഞുമായി ആ വീട്ടിൽ അതിനു വേണ്ടിയുള്ള ശ്രമത്തിൽ കിട്ടിയതാണിത്തു..

അപ്പോൾ പോലീസിൽ ഏൽപ്പിക്കാമെന്നു കരുതി….. ഇന്നാവീട്ടിൽ സന്തോഷത്തോടും സമാധാനത്തിലുമാണ് മാളുവും കുഞ്ഞും കഴിയുന്നത്.. ജീവിതത്തിന്റെ പുതിയ വെളിച്ചത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *