(രചന: നൗഫു ചാലിയം)
“മാമി ഞാൻ ഒരു കാര്യം പറയട്ടെ..”അനിയന്റെ മകൻ നാച്ചു എന്ന് വിളിക്കുന്ന ലബീബ് ഒരു സ്വകാര്യം പോലെ എന്റെ അരികിലേക് നിന്ന് കൊണ്ട് പതിയെ ആരും കേൾക്കാൻ പറ്റാത്ത ശബ്ദത്തിൽ ചോദിച്ചു..
“ചില കണ്ണുകൾ നമ്മളോട് സംസാരിക്കുന്നത് പോലും ഒരു പ്രതീക്ഷ യോടെ ആയിരിക്കും “”എന്താ നാച്ചു ..
മോൻ പറ..മാമി കേൾക്കട്ടെ…”അവൻ പെട്ടന്ന് ചുറ്റിലുമായി ആദ്യം തന്നെ ഒന്ന് നോക്കി…അവിടെ അടുത്തെങ്ങും ആരും ഇല്ലല്ലോ എന്നായിരിക്കാം ആ നോട്ടത്തിന്റെ അർത്ഥം…
അടുക്കളയിൽ ഞാനും അവനും മാത്രമേ ഉണ്ടായിരുന്നുള്ളു…”മാമി…മാമി ഇന്ന് എന്റെ വീട്ടിലേക് ഒന്ന് വരുമോ… ആരും ഇല്ലാത്ത സമയം…
ആരോടും പറയാതെ വന്നാൽ മതി…”അവൻ വളരെ ശബ്ദം താഴ്ത്തി എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് പറഞ്ഞു…
” എന്താ നാച്ചു.. വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?..മോനെ ആരെങ്കിലും ഉപദ്രവിക്കാറുണ്ടോ…”
“അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അവന്റെ സംസാരത്തിൽ എന്തൊക്കെയോ പൊരുത്ത കേട് പോലെ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങി..
എന്തോ അവന് എന്നോട് പറയാനുണ്ട്…പക്ഷെ അതെങ്ങനെ പറയണമെന്ന് അവനറിയില്ല..”
ഞാൻ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൻ എന്നോട് വീണ്ടും ചോദിച്ചു..”മാമി വരുമോ…?”” ഞാൻ വരാം നാച്ചു..
മാമി ഇക്കാക്കയെയും ഇത്താത്തയെയും സ്കൂളിൽ വിട്ടിട്ട് ഒരു പതിനെന്ന് മണിക്ക് വരാം ട്ടോ…അല്ല ഇന്ന് നിനക്ക് സ്കൂൾ ഇല്ലേ…? “”ഇല്ല മാമി.. ഇന്ന് ലീവ് ആണ്…
സ്കൂൾ ഉണ്ടേൽ എന്ത് സുഖമാണ്.. പക്ഷെ എന്റെ അനിയത്തി പാച്ചു…അവൻ ഒന്നു നിർത്തി എന്നെ നോക്കി…മാമി എന്തായാലും വരണേ…”
എന്നും പറഞ്ഞു മൂന്നു വയസു മാത്രമുള്ള അവന്റെ കുഞ്ഞനിയത്തി പാച്ചു മോളെയും കൂട്ടി എന്റെ വീടിന്റെ ഉമ്മറ പടികൾ അവൻ ഇറങ്ങി തുടങ്ങി…
എന്റെ വീട് കണ്ണിൽ നിന്ന് മറയുന്നത് വരെ അവൻ ഇടക്കിടെ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു..
അവരെ കുറിച്ച് ഓർത്തു കൊണ്ട് ഞാൻ അടുക്കളയിലെക് നടന്നു…”പടച്ചോനെ..എന്തിനാണാവോ എന്റെ മോൻ എന്നോട് തറവാട്ടിലേക് വരാൻ പറഞ്ഞത്…
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ…?ഇനി എന്റെ നാത്തൂൻ അവരെ തല്ലുകയോ മറ്റോ ചെയ്യുന്നുണ്ടോ…?
ഹേയ് അവൾ അങ്ങനെ ഒന്നും ചെയ്യില്ല…പക്ഷെ എന്തിനാണ് എന്നോട് ആരോടും പറയാതെ ചെല്ലനായി പറഞ്ഞത്…”..”ഉമ്മ..
ഇങ്ങള് ചായക്ക് വെച്ച വെള്ളം തിളയ്ക്കുന്നത് കണ്ടില്ലേ എന്ത് ആലോചിച്ചു നിൽക്കാണ്…”
പ്ലസ് 1 ഇൽ പഠിക്കുന്ന മകൻ വന്നു എന്നെ വിളിച്ചപ്പോൾ ആയിരുന്നു ഞാൻ എവിടെയോ ആണെന്ന് തന്നെ തോന്നിയത്…
“ആ…നീ കുളിച്ചോ…””കുളിയൊക്കെ കഴിഞ്ഞു…അതവിടെ നിൽക്കട്ടെ എന്റെ സുന്ദരി കുട്ടി എന്താണ് ഓർത്തു നിന്നത്..”അവൻ എന്റെ താടിക്ക് കൈ ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു..
“അതോ…ഞാൻ എന്റെ കാമുകനെ ഓർത്തതാടാ.. അവന് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലാന്ന്… അവൻ വിളിക്കാൻ വരട്ടെ എന്ന് ചോദിക്കുന്നു…
നിങ്ങളുടെ ഉപ്പാക് എന്നെ വേണ്ടാത്തത് കൊണ്ട് ഞാൻ ഏതായാലും പോകാൻ തീരുമാനിച്ചു.. “.
ഞാൻ അവനെ ഒന്ന് ആക്കുവാനായി പറഞ്ഞു..”അള്ളോ ഉമ്മാ ചതിക്കല്ലേ…ഞാൻ ഒരു ലൈൻ സെറ്റ് ആക്കിയതേ ഉള്ളൂ.. ഉമ്മ ചാടി പോയെന്ന് അറിഞ്ഞാൽ അത് തൂറ്റി പോകും…ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഞാൻ തന്നെ ഇങ്ങളെ കാര്യം നടത്തി തരാം..”
“എന്റെ മോൻ തന്നെ…”ഉരുളക് ഉപ്പേരി പോലെ അല്ലെ മറുപടി കിട്ടിയത്..”എന്റെ വായ അടഞ്ഞപോൾ ഞാൻ അവനുള്ള ഭക്ഷണം എടുത്തു വെച്ചു.. മോളെയും വിളിച്ചു…
അവർ രണ്ടാളും സ്കൂളിൽ പോയതിന് ശേഷം എന്റെ പണിയെല്ലാം പെട്ടന്ന് ഒതുക്കി തീർത്തു ഒരു പതിനൊന്നു മണി ആയപ്പോൾ ഞാൻ തറവാട്ടിലേക് ഇറങ്ങി..
തറവാട്ടിൽ ചെറിയ അനിയനും അവന്റെ ഭാര്യയും മൂന്നു മക്കളുമാണ് താമസം.. ഉപ്പ രണ്ടു കൊല്ലം മുമ്പ് മരണപെട്ടു.. ഉമ്മ ആണേൽ കുറച്ചു ദിവസമായി ഇക്കയുടെ വീട്ടിലാണ്.. അതും ഇവിടെ അടുത്തു തന്നെയാണ്…
തറവാട്ടിലേക് പോകാനുള്ള വഴിയിലേക് ഇറങ്ങിയപ്പോൾ ആയിരുന്നു അനിയൻ ബുള്ളറ്റിൽ വരുന്ന ശബ്ദം കേട്ടത്..”ഇത്താത്ത എങ്ങോട്ടാ…”
അവൻ എന്നെ കണ്ട് ബുള്ളറ്റ് എന്റെ അരികിൽ നിർത്തി കൊണ്ട് ചോദിച്ചു..”ഞാൻ വീട്ടിലേക് ആണെടാ…”എന്ന ഇത്ത കയറിക്കോ ഞാനും അങ്ങോട്ടാ..
അവൻ അതും പറഞ്ഞു വണ്ടി ചെരിച്ചു വെച്ചു…ഞാൻ അതിൽ കയറാൻ ആയി തുടങ്ങിയപ്പോൾ ആയിരുന്നു രാവിലെ നാച്ചു പറഞ്ഞത് ഓർമ്മ വന്നത്..
മാമി ആരും അറിയാതെ വരണേ എന്ന്.. ഈ ബുള്ളറ്റിൽ പോയാൽ ഇതിന്റെ ശബ്ദം കേൾക്കുമല്ലോ വീട് എത്തുന്നതിനും പത്തു നൂറു മീറ്റർ മുന്നേ..
“വേണ്ടടാ.. ഞാൻ നടന്നോളാം.. നീ ഏതായാലും വീട്ടിലേക് അല്ലെ.. ബുള്ളറ്റ് ഇവിടെ വെക് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…”
ഞാൻ അവനോട് പറഞ്ഞപ്പോൾ അവൻ ഇതെന്താ ഇപ്പൊ കഥ എന്ന പോലെ എന്നെ നോക്കി..
“ഇത്ത വീട്ടിൽ എത്തിയിട്ട് സംസാരിക്കാം.. ഇത്ത ഇങ്ങോട്ട് കയറിക്കെ..””അതെല്ലടാ.. ആകെ തറവാട്ടിലേക് മാത്രമാണ് രണ്ടടി ദിവസവും നടക്കുന്നത്..
അതും ഉമ്മ ഇക്കാന്റെ വീട്ടിലേക് പോയതിന് പാടെ കുറഞ്ഞിട്ടുണ്ട്.. നീ ആ ബുള്ളറ്റ് അവിടെ സൈഡ് ആക്കിയേ.. നമുക്ക് രണ്ടാൾക്കും വർത്തമാനം പറഞ്ഞു നടക്കാം…”
ഞാൻ അവനെ കൊണ്ട് അവിടെ തന്നെ വണ്ടി സൈഡ് ആകിപ്പിച്ചു കൊണ്ട് അവനെയും കൂട്ടി ഓരോ കാര്യങ്ങളും പറഞ്ഞു നടന്നു..
വീട് എത്തുവാൻ ആയപ്പോ ഞാൻ അവനോട് മിണ്ടരുതെന്ന് ചൂണ്ടു വിരൽ ചുണ്ടിലേക് വെച്ച് കൊണ്ട് വീടിന്റെ പിന്നാമ്പുറത്തേക് നടന്നു..
അവൻ ഒന്നും മനസിലാകാതെ എന്റെ തൊട്ട് പുറകിലും..”വീടിന് അടുത്തേക് എത്തിയതും ഉമ്മാ എന്ന് വിളിചുള്ള നാച്ചു വിന്റെ ആർത്തുള്ള കരച്ചിൽ ആണ് കേൾക്കുന്നത്..
കൂടെ പാച്ചു വും കരയുന്നുണ്ട്..ഇക്കയെ തല്ലല്ലേ ഉമ്മാ എന്നും പറഞ്ഞു കൊണ്ട്…”അവൻ കരയുന്നത് കേട്ട ഉടനെ മുന്നോട്ട് പോകാൻ തുടങ്ങിയ അനിയനെ ഞാൻ തടഞ്ഞു..അവിടെ നിക്കാൻ പറഞ്ഞു..
“എന്നെ യും എന്റെ മോനെയും ബുദ്ധിമുട്ടിക്കാൻ എന്തിനാടാ ഇവിടെ തന്നെ നിൽക്കുന്നത് .. നിങ്ങൾക് നിങ്ങളുടെ ഉമ്മയുടെ അടുത്തേക് പൊയ്ക്കൂടേ അവിടെ അല്ലെ നിങ്ങളുടെ വീട്..
ഇതെന്റെ മോന്റെ വീടാണ്…എന്റെ മോനുള്ളതും കൂടെ തിന്നും കുടിച്ചും മുടിക്കാനായി രണ്ടെണ്ണം…”വീടിനുള്ളിൽ നിന്നും നാത്തൂന്റെ ശബ്ദം കേൾക്കുന്നുണ്ട്..
അവൾ നാച്ചു വിനെ അടിക്കുമ്പോളാണ് അവൻ കരയുന്നത്..”നല്ലവളാണെന്ന് കരുതിയവൾ..
അനിയന്റെ ആദ്യ ഭാര്യ അവനെ വേണ്ടെന്നും പറഞ്ഞു രണ്ടു മക്കളെയും അവനെ ഏൽപ്പിച്ചു പോയപ്പോൾ ഞങ്ങളുടെ എല്ലാം നിർബന്ധം കൊണ്ടായിരുന്നു ഭർത്താവ് മരിച്ച ഒരു പെണ്ണിനെ രണ്ടാം കെട്ട് കെട്ടിയത്.. അവൾക് ഞങ്ങളുടെ പാച്ചു വിന്റെ പ്രായത്തിൽ ഒരു മകൻ കൂടെ ഉണ്ടായിരുന്നു..
വന്ന സമയം മക്കളെ മൂന്നു പേരെയും ഒരുപ്പോലെ കയ്യിലെടുത്തു.. നാച്ചു വും പാച്ചു വും ഈ ഉമ്മയെ യാണ് നിങ്ങൾക് ഇഷ്ട്ടമെന്ന് പോലും പറഞ്ഞിരുന്നു…
ഇത് വരെ അവൾക് ഇങ്ങനെ ഒരു സ്വഭാവം ഉള്ളതായി ആർക്കും അറിയില്ല..ത് കൊണ്ട് തന്നെ ആയിരിക്കും ഉമ്മ പോലും മക്കളെ ഇവളേ ഏൽപ്പിച്ചു പോയത്..”
ഞാൻ എന്റെ പുറകിലേക്ക് നോക്കിയപ്പോൾ എന്റെ അനിയനെ കാണുവാനില്ല..
അവൻ വീടിന് ഉള്ളിലേക്കു പോയിരിക്കുന്നു..ഞാൻ വേഗം അവന്റെ പുറകെ തന്നെ പോയി..
ഞാൻ അവിടെ എത്തുന്നതിനു മുമ്പ് തന്നെ നാത്തൂന്റെ ചെക്കിടത്തു ഒന്ന് കിട്ടിയിരുന്നു..” ഈ നിമിഷം ഇറങ്ങണം ഇവിടെ നിന്നും..
എന്റെ മക്കളെ ഉപദ്രവിക്കുന്ന ആരും എന്റെ വീട്ടിൽ നിൽക്കരുത്..നീ കാണിക്കുന്ന സ്നേഹം മുഴുവൻ അഭിനയം ആയിരുന്നെന്ന് അറിയാൻ എനിക്ക് ഇത്ര ദിവസം വേണ്ടി വന്നു…”
അനിയൻ അതും പറഞ്ഞു അവളെ നോക്കി ചീറി..അവൾ ഒന്നും മിണ്ടാൻ കഴിയാതെ തല താഴ്ത്തി നിന്നു..ഞാൻ അവനെ അടിച്ച വടി നോക്കി…
പടച്ചോനെ ഇത് കൊണ്ടാണോ ഇവൾ മക്കളെ തല്ലുന്നത്… വെറുതെ അല്ല ശരീരത്തിൽ ഒരു പാട് പോലും കാണാത്തത്…
“അവൾ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഈ സമയം അവന്റെ വരവ്.. അല്ലെങ്കിൽ അവൻ വരുന്നത് ദൂരെ നിന്നെ അറിയുമ്പോൾ ബുള്ളറ്റിന്റെ ശബ്ദം ഉത്തമയായ ഭാര്യയായി അല്ലെങ്കിൽ ഉമ്മയായി അഭിനയിക്കാൻ സമയം കിട്ടാറുണ്ടാവും..
ഇന്നെന്റെ കൂടെ നടന്നു വന്നത് കൊണ്ട് തന്നെ അവൾക് സ്വഭാവം മാറ്റാൻ സമയം കിട്ടിയില്ല എന്ന് തോന്നുന്നു…”
“ഇക്കാ എനിക്കൊരു തെറ്റ് പറ്റിയതാണ് ഞാൻ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല..”അവൾ കരഞ്ഞു കൊണ്ട് അവന്റെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു…
“വേണ്ടാ.. ഇനി നിന്നെ എനിക്ക് വേണ്ടാ… മുന്നേ ഉണ്ടായിരുന്നവൾക് എന്റെ ജോലി യും നിറവും പോരാഞ്ഞിട്ടായിരുന്നു ഇട്ടിട്ട് പോയത്…
അന്നും ഞാൻ എന്റെ മക്കളെ ചേർത്ത് പിടിച്ചാണ് ജീവിച്ചത്…എല്ലാവരും പറഞ്ഞു ഒരു പെണ്ണ് കൂടെ കെട്ടാൻ.. മക്കൾക്കു ഒരു ഉമ്മയെ കിട്ടുമല്ലോ എന്നായിരുന്നു അവരെല്ലാം പറഞ്ഞിരുന്നത്..
പക്ഷെ ആദ്യം ഉണ്ടായിരുന്നവളെ പോലെ തന്നെ ആണ് നീ.. നിനക്കൊക്കെ നിന്റെ സുഖങ്ങൾ മാത്രം മതി… എന്തിന് ഏതിനും ആണിനെ മാത്രം കുറ്റം പറയുന്ന നിന്നെ പോലുള്ള പെണ്ണുങ്ങൾ തന്നെ ആണെടി മക്കളെ കൊ,ല്ലു,ന്നതും.. കളയുന്നതുമെല്ലാം…
നീ യും ചിലപ്പോ എന്റെ മക്കളെ കൊന്നെന്നു വരാം…ഞാൻ നിന്റെ മോനെ പോലും ഒരിക്കലും വേറിട്ട് കണ്ടിട്ടില്ലല്ലോടി എന്നിട്ടും നീ…”
അനിയൻ അവളെ നോക്കി പറഞ്ഞു കൊണ്ട് ഒന്നു നിർത്തി…എന്നിട്ട് വീണ്ടും തുടർന്നു…” ഹ്മ്മ്.
നിന്റെ എല്ലാം സാധനങ്ങളും എടുത്തോ.. ഇറങ്ങാം നിനക്കും നിന്റെ മോനും ഈ വീട്ടിൽ നിന്നും…”
അവൾ പിന്നെ ഒന്നും മിണ്ടാൻ കഴിയാതെ സാധനങ്ങൾ പേക് ചെയ്തു മോനെയും എടുത്തു വന്നു..അവർ ഇറങ്ങാൻ നേരം പാച്ചു ഓടി വന്നു..
“ഉപ്പ.. ഉമ്മച്ചിയെ കൊണ്ട് പോവല്ലേ…ഉമ്മച്ചി ഇനി ഞങ്ങളെ തല്ലില്ല.. ഞങ്ങൾക് ഇഷ്ട്ടമാണ് ഉമ്മച്ചിയെ…”
“അവൾ നേരെ നാത്തൂന്റെ കയ്യിൽ പിടിച്ചു…അത് കണ്ട് നാച്ചു വും ഓടി വന്നു…അവളെ കെട്ടിപിടിച്ചു..”
“മക്കൾ കരയുന്നത് കണ്ട് എനിക്കും അനിയനും കരച്ചിൽ വന്നു പോയി…അവർ അവളെ അത്രക്ക് സ്നേഹിക്കുന്നുണ്ട്…”
“ഉമ്മാനോട് ക്ഷമിക്കണേ മക്കളെ എന്നും പറഞ്ഞു നാത്തൂൻ മുട്ട് കുത്തിയിരുന്നു അവരെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി “…
വീട്ടിലേക് തിരികെ നടക്കുന്നതിനിടയിൽ എന്റെ കൂടെ തന്നെ വന്ന അനിയനോട് ഞാൻ ചോദിച്ചു
“അല്ല നീ എന്ത് കരുതിയാണ് ഞങ്ങൾ പെണ്ണുങ്ങളെ മുഴുവൻ ആക്ഷേപിച്ചു സംസാരിച്ചത്…””എന്താണിത്ത…”
“അല്ല ഞങ്ങൾ പെണ്ണുങ്ങൾ മുഴുവൻ എന്തോ ആണെന്ന് പറഞ്ഞില്ലേ? “”അതിത്ത… നമ്മൾ ദിവസവും കേൾക്കുന്ന വാർത്ത മുഴുവൻ അതല്ലേ..”
“ആണോ.. നീ വാപ്പ മാർ കാട്ടികൂട്ടുന്നത് കാണാറില്ലേ അതെ വാർത്തയിൽ…”ഞാൻ അവനെ ഒരു നോട്ടം നോക്കി കൊണ്ട് ചോദിച്ചു…
“അതുണ്ട്…ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതല്ലേ ഇത്താത്ത…””നിന്റെ ഫ്ലോ.. കേട്ടപ്പോൾ എന്റെ കൈ തരിച്ചു വന്നതാണ് പിന്നെ സാഹചര്യം വേറെ ആയതു കൊണ്ട് മാത്രം ഞാൻ ക്ഷമിച്ചു…
പിന്നെ ഇനി ഓള് നന്നാവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…??ഇനിയും നിന്റെ മക്കളെ തല്ലില്ലന്ന്…””അതറിയില്ല.. പക്ഷെ ഞാൻ ഒരു പണി ചെയ്യുന്നുണ്ട്…”
അവൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ എന്നോട് പറഞ്ഞു..”എന്ത് പണി…””അതോ…
ഞാൻ ഇപ്പൊ പോകുന്നത് വീട്ടിനുള്ളിൽ കേമറ വെക്കുന്നവരുടെ അടുത്തേക് ആണ്…അതും അവൾ അറിയാതെ ചെയ്യണം..
നോക്കാമല്ലോ എന്റെ മക്കളെ അവൾ എന്തെങ്കിലും ഇനി ചെയ്യുമോ എന്ന്…”അത് നല്ലൊരു ഐഡിയ യാണ്.. എനിക്കും വെക്കണം..
ഞാൻ അതും പറഞ്ഞു വീട്ടിലേക്കും.. അവൻ ബുള്ളറ്റ് എടുത്തു ടൗണിലേക്കും പോയി..അവസാനിച്ചു..