അത്രയ്ക്ക് തരം താണവളാണ് നീ എന്ന് എല്ലാർക്കും അറിയാം.ഒന്നോർത്തോ അവനെപ്പോലെ ഒരു ആഭാസനെ ഈ നാട്ടിൽ കാല് കുത്താൻ ഞങ്ങൾ നാട്ടുകാർ സമ്മതിയ്ക്കില്ലെടി.”

(രചന: Akhilesh Reshja)

ശ്വേതയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. നിറവയറും താങ്ങിപ്പിടിച്ചുകൊണ്ട്
ഓട്ടോയിൽ നിന്നിറങ്ങിയ അവളെ അയൽവാസികൾ പരിഹാസത്തോടും പുച്ഛത്തോടും കൂടിയാണ് നോക്കിയത്.

തന്നെ കാണുന്നത് പോലും ഇഷ്ട്ടമില്ലാതെ,ഉയരത്തിൽ മതില് കെട്ടി അതിർത്തി വേർത്തിരിച്ചവർ എത്തി നോക്കുകയാണ്.തന്റെ കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണുകളും കണ്ട്

സംതൃപ്തിയടയണം എന്ന ഉദ്ദേശം മാത്രം.
ആ നോട്ടങ്ങളും മുറുമുറുപ്പുകളും ആറേഴു കൊല്ലങ്ങൾ മുൻപ് വരെ പതിവുള്ളതായിരുന്നു എങ്കിലും ഇന്ന് അവയ്ക്ക് അതിനേക്കാൾ മൂർച്ചയേറിയത് പോലെ.

അന്ന് എത്ര തന്റേടത്തോടെയാണ് അവയെ നേരിട്ടത്.ഇന്ന് കണ്ണുകൾക്ക് ആരെയും നേരിടാൻ ശേഷിയില്ലാതെ കണ്ണുനീർ കണങ്ങൾ കൊണ്ട് കാഴ്ച മങ്ങിപ്പോകുന്നു.

“കുറച്ചൊന്നും അല്ലായിരുന്നു അഹങ്കാരം.
സ്വന്തം സുഖം തേടി പോയപ്പോൾ ഓർത്തില്ല ഇങ്ങനെയൊക്കെ ആവുമെന്ന്…” അയൽവാസി സുധാകരന്റെ പരിഹാസം ഇത്തിരി ഉച്ചത്തിൽ ആയിരുന്നു.ശ്വേതയുടെ നെഞ്ചിൽ തറയ്ക്കാൻ പാകത്തിൽ.

“കുട്ടികളെ നോക്കി വളർത്തി അടങ്ങി ഒതുങ്ങി കഴിയേണ്ടുന്ന നേരത്ത് അവള് വേറൊരുത്തന്റെ തലയിൽ കയറിക്കൂടി.എന്നിട്ടോ ഇപ്പൊ കണ്ടില്ലേ…”
ഏറെക്കാലമായി കാത്തിരുന്ന നിമിഷമെന്നത് പോലെ സുധാകരന്റെ ഭാര്യയുടെ സ്വരത്തിൽ നിർവൃതിയുടെ അലകൾ ഉണ്ടായിരുന്നു.

പൊള്ളിയ്ക്കുന്ന വാക്കുകൾ ഇനിയും കാതിൽ പതിയ്ക്കും മുൻപേ,കാലുകൾ ഇടറും മുൻപേ വീടിനകത്തേയ്ക്ക് കയറാൻ ഉള്ള ശക്തിയെല്ലാം എടുത്തു നടന്നു.

തേയ്ക്കാത്ത വീടിന്റെ ചവിട്ടു പടികൾ കയറി ചെന്നു.താൽക്കാലികമായി വെച്ചു പിടിപ്പിച്ച വാതിൽ വീണു കിടക്കുന്നു.
നവീനിന്റെ അച്ഛൻ വാതിൽ ചവിട്ടിപ്പൊളിച്ചതായിരിക്കുമെന്ന് അവൾ ഊഹിച്ചു.

അകത്തേയ്ക്ക് കയറിയും ചെറിയ ഇരുമ്പ് മേശമേൽ വെച്ചിരുന്ന ചില്ലിട്ടുവെച്ച പടത്തിനു നേരെയാണ് ശ്വേതയുടെ ദൃഷ്ടി പതിച്ചത്.

വേണുവും ശ്വേതയും രണ്ട് മക്കളും ചേർന്ന് നിൽക്കുന്ന പടമായിരുന്നു അത്.
ദേഷ്യവും സങ്കടവും ഇനിയെന്ത് എന്ന ചോദ്യവും അവളുടെ തലച്ചോറിനെ ഭ്രാന്ത് പിടിപ്പിയ്ക്കുന്നുണ്ടായിരുന്നു.

ചില്ലിട്ടു വെച്ച പടമെടുത്ത് വലിച്ച് ഒറ്റ ഏറായിരുന്നു.
അത് ചെന്ന് പതിച്ചത് മണ്ണിലായിരുന്നുവെങ്കിലും നീറ്റൽ ശ്വേതയുടെ തന്നെ നെഞ്ചിൽ ആയിരുന്നു.

വികാരവിക്ഷോഭങ്ങൾ അടക്കുവാൻ ത്രാണിയില്ലാതെ ഒന്ന് ഉറക്കെ നിലവിളിയ്ക്കാൻ കഴിയാതെ ചുരിദാറിന്റെ ദുപട്ട കൊണ്ട് വായ് പൊത്തി കരഞ്ഞ് നിലത്തേയ്ക്ക് ഊർന്നിരുന്നു.

കരയുവാൻ അല്ലാതെ ആ നിമിഷം അവൾക്ക് മറ്റൊന്നിനും സാധിയ്ക്കുമായിരുന്നില്ല.ഓർമ്മകൾ വീണ്ടും വീണ്ടും കണ്ണുനീർ ധാരയായി വീണു.

മകൾക്ക് അഞ്ചും മകന് രണ്ടും വയസ്സുള്ളപ്പോൾ ആയിരുന്നു ശ്വേതയുടെ ഭർത്താവ് മരണപ്പെട്ടത്.തെങ്ങുകയറ്റ തൊഴിലാളി ആയിരുന്നു അയാൾ.രണ്ട് മക്കളും പൊളിഞ്ഞു വീഴാറായ ചെറ്റക്കുടിലും മാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം.

സഹതാപവും ഖേദപ്രകടനവും ആവോളം പകരാൻ ബന്ധുക്കളും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.
രോഗാവസ്ഥകളിലോ പണം ആവശ്യമുള്ളപ്പോഴോ ആൾ സഹായത്തിനോ പലരും മുഖം തിരിഞ്ഞു നിൽക്കുമായിരുന്നു.

അന്യവീടുകളിൽ പണിയ്ക്ക് പോയി പട്ടിണിയില്ലാതെ കുട്ടികളെ വളർത്തി വലുതാക്കുക എന്നതിനുമപ്പുറം അവൾക്ക് മറ്റൊരു ചിന്ത ഉണ്ടായിരുന്നില്ല.

പക്ഷേ അഞ്ചുവർഷങ്ങൾക്ക് ശേഷം അവളുടെയും മക്കളുടെയും ജീവിതത്തിലേയ്ക്ക് വീശിയ സ്നേഹത്തിന്റെ തെന്നലായിരുന്നു വേണു.
ചുമട്ടു തൊഴിലാളിയായ വേണു നാല്പത് കഴിഞ്ഞിട്ടും അവിവാഹിതനായിരുന്നു.
സംസാരത്തിലെ ചെറുതല്ലാത്ത വിക്ക് ആയിരുന്നു അതിന് കാരണം.

ഇരുവരുടെയും പരിചയപ്പെടൽ യാദൃശ്ചികമായിരുന്നു.ഒരു വർഷത്തിന് ശേഷമാണ്,മുൻപോട്ടുള്ള ജീവിതത്തിൽ പരസ്പരം താങ്ങാവാൻ ഒന്നിച്ചു ജീവിയ്ക്കണമെന്ന ചിന്ത ഇരുവർക്കുമുണ്ടാകുന്നത്.

മക്കൾക്ക് ഒരു കരുതലായി ,തനിയ്ക്ക് ഒരു ആശ്വാസമായി വേണു മാറുമെന്ന് ശ്വേതയും ചിന്തിച്ചു പോയി.മക്കൾക്കും വലിയ സന്തോഷമായിരുന്നു.

മറ്റു കുട്ടികളെ പോലെ പുറത്ത് ചുറ്റിയടിയ്ക്കാനും വേല കാണിക്കാൻ കൊണ്ടു പോകാനും ഒരാൾ എന്നത് തന്നെയായിരുന്നു കുഞ്ഞു മനസ്സുകളുടെ വലിയ കാര്യം.

രജിസ്റ്റർ ഓഫീസിൽ വധൂവരന്മാരുടെ കോളത്തിൽ മാത്രമായിരുന്നില്ല അന്ന് വേണുവും ശ്വേതയും ഒപ്പു വെച്ചത്…ലളിതമായ മറ്റൊരു ഉടമ്പടയിൽ കൂടിയായിരുന്നു.

ശ്വേതയുടെ മക്കൾക്ക് നല്ലൊരു അച്ഛനാകുമെന്ന് വേണുവും വേണുവിന്റെ ഇടറാത്ത ശബ്ദമായി മാറുമെന്ന് ശ്വേതയും പരസ്പരം പറയാതെ പറഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷം കണ്ണുനീരിന്റെ നനവില്ലാതെ,ഇരുട്ടിലെ കാൽപ്പെരുമാറ്റങ്ങളെ ഭയക്കാതെ കഴിഞ്ഞ ദിനങ്ങൾ.വേണുവിനെ വിവാഹം കഴിച്ചത് നാട്ടുകാർക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ടില്ല.

ഇല്ലായ്മയുടെയും പോരായ്മയുടെയും പരിഭവം പറച്ചിലും തേങ്ങലുകളും മാത്രം കേട്ടിരുന്ന ചെറ്റക്കുടിലിൽ നിന്ന് ചിരിയൊച്ചകൾ കേട്ടു തുടങ്ങി.അടച്ചുറപ്പുള്ള വീടെന്ന സ്വപനത്തിന് ഇരുവരും മുൻകൈ എടുത്തു.

ഓഫീസുകൾ കയറി ഇറങ്ങിയും ഇരുവരുടെയും അദ്ധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ചും വളരെ സാവധാനം വീടെന്ന ആഗ്രഹത്തിന് രൂപം കൈവന്നു.
പിന്നെയും ഏറെ മാറ്റങ്ങൾ ഉണ്ടായി.
നരച്ച സാരിയ്ക്കും യോജിയ്ക്കുന്നതിനേക്കാൾ കൂടിയ അളവുകളിൽ ഉള്ള കുട്ടികളുടെ ഉടുപ്പുകൾക്കും പകരം പുതിയവ വന്നു.

എല്ലാം കൊണ്ടും സന്തോഷവും ജീവിതവും തിരികെ പിടിച്ച സംതൃപ്തിയോടെ നാല് പേരും ഒന്നിച്ചു കഴിഞ്ഞ വർഷങ്ങളായിരുന്നു.
താഴെക്കിടയിലുള്ളവർ മെച്ചപ്പെട്ടതിന്റെ

അസൂയയോ പഴയത് പോലെ സഹതപിയ്ക്കാൻ അവസരം കിട്ടാത്തതിന്റെയോ പേരിൽ അയൽവാസികൾ ആ കുടുംബത്തെ വെറുപ്പോടെ അകറ്റി നിർത്തി.”എടീ…നശിച്ചവളെ,ഇറങ്ങി വാടിയിവിടെ…”

പഴയതെല്ലാം ഓർത്തികൊണ്ട് ഇരുന്ന ശ്വേതയുടെ കാതിൽ ആ ശബ്ദം തുളച്ചു കയറി.ഭയപ്പാടോടെ അവൾ ചുമരിനോട് കൂടുതൽ ചേർന്നിരുന്നു.
താൻ വീട്ടിൽ തിരിച്ചെത്തി എന്ന് അറിഞ്ഞു കൊണ്ടുള്ള വരവാണെന്ന് അവൾക്ക് മനസ്സിലായി.നവീനിന്റെ അച്ഛൻ,ശിവദാസൻ.

“ഇങ്ങട്ട് ഇറങ്ങി വാടീ…രണ്ടാം കെട്ട്യോന് നിന്റെ മോളെപ്പോലും ഇട്ടു കൊടുത്തവളാ നീ.എന്റെ മോനെ തല്ലിച്ചതയ്ക്കാൻ അവൻ ആരാടി.അവന്റെ തോന്ന്യാസം എതിർത്തതിനാ എന്റെ മോനെ അവൻ തല്ലിച്ചതച്ചത്.

നീയവനെപ്പോയി കണ്ടെന്നൊക്കെ ഞാൻ അറിഞ്ഞെടി,നീ അവനെ ഇറക്കി കൊണ്ട് വരികേം ചെയ്യും അത്രയ്ക്ക് തരം താണവളാണ് നീ എന്ന് എല്ലാർക്കും അറിയാം.ഒന്നോർത്തോ അവനെപ്പോലെ ഒരു ആഭാസനെ ഈ നാട്ടിൽ കാല് കുത്താൻ ഞങ്ങൾ നാട്ടുകാർ സമ്മതിയ്ക്കില്ലെടി.”

ശ്വേത വയറിൽ കൈചേർത്ത് വെച്ച് കരഞ്ഞു.ഇറങ്ങി ചെന്നാൽ കലിയിളകി നിൽക്കുന്ന ശിവദാസൻ പെണ്ണെന്നോ പൂർണ്ണഗർഭിണിയെന്നോ നോക്കില്ല.വയറ്റിലെ കുഞ്ഞിനെ ഓർത്ത് അവൾ പേടിച്ചു.

എത്ര പെട്ടന്നാണ് ജീവിതം മാറി മറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ച വരെ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കൾ തന്റേത് ആണെന്ന് വിചാരിച്ചു.ജന്മം നൽകിയ അച്ഛൻ അകാലത്തിൽ പൊലിഞ്ഞു

പോയെങ്കിലും പകരക്കാരനായി വന്നയാൾ ആ ഒരു കുറവ് അറിയിക്കാതെ നോക്കുന്നത് കാണുമ്പോൾ ഏത് സ്ത്രീയാണ് സന്തോഷിക്കാത്തത്!

അച്ഛനും മകളും തമ്മിലുള്ള ചെറിയ പിണക്കം ആണെന്നാണ് ആദ്യം കരുതിയത്.
അടികൊണ്ട് വീർത്ത കവിളുമായി തനിയ്ക്ക് മുഖം തരാതെ ഒഴിഞ്ഞു മാറിയ മകളെ നിർബന്ധിച്ചു കാരണം

തിരക്കുമ്പോഴാണ് വേണുവേട്ടൻ ഇടയ്ക്ക് കയറി വന്നത്.
തന്നെയും വേണുവേട്ടനെയും പേടിയോടെ മാറി മാറി നോക്കികൊണ്ട് അവൾ നിന്നു.

“ശ്വേ…ശ്വേതേ,ഇവള് എഎ…എനിക്ക് മോളെപ്പോലെയല്ല.മോ…മോളാണ്.മക്കൾ തെറ്റ് ചെയ്താൽ അച്ഛന്മാർക്ക് ചോദിയ്ക്കാനും തി…തി…തിരുത്താനും ഉള്ള അവകാശം ഇല്ലേ അ…അ…അത്രയുമേ ഞാനും ചെയ്തുള്ളു.അല്ലെ മോളെ?”

വിക്കിക്കൊണ്ട് വേണുവേട്ടൻ പറഞ്ഞവസാനിപ്പിച്ചു.ശരിയെന്ന ഭാവത്തിൽ മകളും തലയാട്ടി.

“എന്താ കാര്യം വേണുവേട്ട,പത്തു പതിനാറുവയസ്സായ മോളെ തല്ലാൻ മാത്രം എന്താണുണ്ടായത്?”

“അ..അത്…പെൺ…പെൺകുട്ട്യോൾ ആ…ആവുമ്പോൾ ഈ… ഈ…പ്രാ…പ്രായത്തിൽ ഇതൊക്കെ ഉ…ഉ..ഉണ്ടാവും.”

നാട്ടിലെ ഒരു പയ്യനുമായി അടുപ്പം ഉള്ളത് വേണുവേട്ടൻ കണ്ടു പിടിച്ചെന്നും അത് ചോദ്യം ചെയ്തതിനു അവൾ തർക്കുത്തരം പറഞ്ഞെന്നും തുടർന്നാണ് അടിയ്ക്കേണ്ടി വന്നത് എന്നെല്ലാം കുറേ നേരമെടുത്താണ് തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിയത്.

പക്ഷേ എന്തിന്റെ പേരിലായാലും മകളെ തല്ലെരുതെന്ന് വേണുവേട്ടനോട് കടുപ്പിച്ചു തന്നെ പറഞ്ഞു.
പക്ഷേ അന്ന് മുതൽ അച്ഛനും മകളും തന്നോട് എന്തോ മറയ്ക്കുന്നത് പോലെ തോന്നിയിരുന്നു.

അന്ന് മുതൽ ഇന്നലെ വരെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് കടന്നു പോയത്.

ഞായറാഴ്ചകളിൽ വേണുവേട്ടനും മക്കളും മാത്രമാണ് വീട്ടിൽ. മകൻ മിക്കവാറും കൂട്ടുകാരോടൊപ്പം പാടത്തു കളിയ്ക്കാൻ പോയിട്ടുണ്ടാകും.
താൻ പണിയ്ക്കു പോകുന്ന വീട്ടിൽ നിന്നും വരാൻ ഉച്ചയാകും.

ഇന്നും അങ്ങനെയൊരു ഞായറാഴ്ച ആയിരുന്നു.വേണുവേട്ടന്റെയും മക്കളുടെയും കൂടെ ഒന്നിച്ചിരുന്നു ഊണ് കഴിക്കാനുള്ള ആഴ്ചയിലെ ഒരു ദിവസം.
പണികളെല്ലാം ധൃതിയിൽ

ഒതുക്കുമ്പോഴാണ് മകൻ അടുത്തേയ്ക്ക് ഓടി വന്നത്.അപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിയും വന്നു.

ആളൊഴിഞ്ഞ പറമ്പിൽ വെച്ച് രണ്ടാനച്ഛൻ മകളെ ഉപദ്രവിയ്ക്കാൻ ശ്രമിച്ചതും അത് കണ്ട് വന്ന് തടയാൻ ശ്രമിച്ച ചെറുപ്പക്കാരനെ അയാൾ ത,ല്ലി,ച്ചതും

നാട്ടുകാർ ഇടപെട്ട് അയാളെ പൊലീസിൽ ഏൽപ്പിച്ചതും
മകളെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തതുമെല്ലാമായിരുന്നു ശ്വേതയ്ക്ക് കിട്ടിയ വിവരം.

മകനെ ജോലി ചെയ്യുന്ന വീട്ടിൽ ഏൽപ്പിച്ചു നേരെ ചെന്നത് പോലീസ്റ്റേഷനിലേയ്ക്ക് തന്നെയായിരുന്നു.
കേട്ടത് വിശ്വാസം വരാതെ അഴികൾക്കുള്ളിലെ വേണുവിന്റെ അടുത്തേയ്ക്ക് നീങ്ങി.

“എന്താ ഞാൻ കേട്ടത്…നിങ്ങള്…നിങ്ങള്..എന്റെ മോള്…”അഴികളിൽ പിടിച്ചു കരഞ്ഞു നിന്ന ശ്വേതയുടെ അരികിലേയ്ക്ക് അടികിട്ടി ചതഞ്ഞ പാടുകളും വേണു വന്നു.വിക്കിക്കൊണ്ട് എന്തെല്ലാമോ പറയാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

“കെട്ട്യോന് നല്ലവണ്ണം കൊടുത്തിട്ടുണ്ട്.
ഭാര്യയ്ക്ക് നൊന്തു കാണും അല്ലെ.
നീയൊക്കെ ഒരു അമ്മയാണോടി.”

കോൺസ്റ്റബിളിന്റെ വാക്കുകളിലെ അവജ്ഞയും കുറ്റപ്പെടുത്തലും ഒന്നും അവൾ ശ്രദ്ധിച്ചില്ല.”എന്റെ മോളെവിടെ സാറേ…”

“ഓഹ്…മോളോട് സ്നേഹള്ളൊരു അമ്മ …നിന്റെയൊക്കെ കൂടെ നിന്നാൽ ആ കൊച്ചിന്റെ ജീവൻ പോലും നഷ്ടമാകും.അവളെ

ശിശുസംരക്ഷണസമിതിക്കാർ കൊണ്ടു പോയിട്ടുണ്ട്.ഇനി നിന്റെ കെട്ട്യോന്റേം മോളുടേം കാര്യം കോടതി തീരുമാനിക്കും.
അതല്ല നിനക്കും എന്തെങ്കിലും മനസ്സറിവ് ഉണ്ടെങ്കിൽ നിന്റെയും.
തല്ക്കാലം വീട്ടിൽ പോവാൻ നോക്ക്…”

അവിടെ നിന്നിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് വീട്ടിലേയ്ക്ക് തന്നെ തിരിച്ചു.

“ഇറങ്ങി വരുന്നുണ്ടോ…അല്ലെങ്കിൽ നിന്റെയീ മണിമാളികയ്ക്ക് ഞാൻ തീ വെയ്ക്കും.” വീണ്ടും ശിവദാസന്റെ ഉറക്കെയുള്ള ശബ്ദമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

മറ്റൊരു വഴിയും ഇല്ലാതെ ശ്വേത ഇറങ്ങി ചെന്നു.”ഓഹ്…വന്നല്ലോ,അവന്റെ കൊച്ചിനേം ചുമന്ന് നടക്കാൻ നിനക്ക് നാണം ഇല്ലേടി.”

“നിങ്ങള് ഇത്രേം നേരം പറഞ്ഞത് ഞാൻ കേട്ടു.സഹിച്ചു.ക്ഷമിച്ചു.ഒന്നും അറിയാത്ത,ഭൂമിയിൽ പിറന്നിട്ട് കൂടിയില്ലാത്ത ഈ ജീവനെ എന്തിന് പറയണം?അതിന് നിങ്ങൾക്ക് എന്ത് അധികാരമാണ് ഉള്ളത്.”ശ്വേതയിലെ അമ്മ ശിവദാസന് നേരെ വിരൽ ചൂണ്ടി.

“എന്റെ മകനെ ഉപദ്രവിയ്ക്കാൻ അവന് എന്ത് അധികാരമാണെടി…” ഉഗ്രകോപത്തോടെ ശിവദാസൻ ശ്വേതയെ പിടിച്ചു തള്ളി.എവിടെയും പിടുത്തം കിട്ടാതെ ശ്വേത തറയിലേയ്ക്ക് വീണു. എന്നിട്ടും ശിവദാസന്റെ കലി അടങ്ങിയില്ല.

“അവന് പോലീസ്റ്റേഷനീന്ന് തന്നെ കണക്കിന് കിട്ടിയിട്ടുണ്ടാകും ഇപ്പൊ.അതിനുള്ള പിടിപാടൊക്കെ എനിക്ക് അവിടെയുണ്ടെടി.
എന്നാലും ഈ നാട്ടിൽ അവൻ ഇനി വാഴില്ല.”

മുന്നറിയിപ്പും കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവും കഴിഞ്ഞ് അയാൾ പോയപ്പോഴാണ് ശ്വേതയ്ക്ക് പേടി മാറിയത്. പക്ഷേ പിറക്കാൻ ഇരിയ്ക്കുന്ന കുഞ്ഞിന്റെ നില അപകടത്തിലേയ്ക്ക് എന്ന പോലെ അവൾ വീണു കിടന്ന തറയിൽ രക്തം ഒഴുകിപ്പരന്നു തുടങ്ങി.ഇതേ സമയം വേണു ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിയ്ക്കപ്പെടുകയായിരുന്നു.

മകളെ വീട്ടിൽ കാണാതെ ആയപ്പോൾ സംശയം തോന്നിയാണ് പുറകിലെ കാട് പിടിച്ച പറമ്പിലേയ്ക്ക് നടന്നത്…കഴിഞ്ഞ ആഴ്ചയിൽ അസ്വഭാവികമായ രീതിയിൽ നവീനും മകളും ഇടപഴകുന്നത് കണ്ടത് ചോദ്യം ചെയ്‌തതിന്റെ പേരിൽ നടന്ന കലഹം ഓർമ്മയിൽ വെച്ച് തന്നെയാണ്
വേണു അവിടെയ്ക്ക് പോയത്.

ഇത്തവണ വേണു തികച്ചും ഞെട്ടിപ്പോയിരുന്നു.
മകളുടെ കൈയ്യിൽ എന്തോ മരുന്ന് നിറച്ച സിറിഞ്ച് കുത്തി വെയ്ക്കാൻ ഒരുങ്ങുന്ന നവീൻ!
“എടാ…”ആ അലർച്ചയിൽ മകളും നവീനും ഒരുപോലെ അമ്പരന്നു.

നവീൻ കൈയ്യിലെ മരുന്നും സൂചിയുമെല്ലാം കുറ്റിക്കാട്ടിലേയ്ക്ക് വെളിച്ചെറിഞ്ഞ് ഓടാൻ തുടങ്ങി.വേണുവിനെ ഭയന്ന് മകളും പുറകെ ഓടി.വേണുവിന് ആദ്യം കൈയ്യിൽ കിട്ടിയത് മകളെ

ആയിരുന്നു.പെട്ടന്നുണ്ടായ ദേഷ്യത്തിൽ അവളെ പിടിച്ചു വലിച്ചപ്പോൾ അവൾ താഴേക്ക് വീണു.നവീനെയും വേണു പിടികൂടിയിരുന്നു.നവീനെ തലങ്ങും വിലങ്ങും തല്ലുമ്പോഴാണ് ഒച്ച കേട്ട് നാട്ടുകാർ ഓടി വരുന്നത്.

വാദി പ്രതിയാകാൻ അധികം സമയം വേണ്ടി വന്നില്ല.
നാട്ടുകാരുടെ താല്പര്യവും മകളുടെയും നവീനിന്റെയും രക്ഷയും വേണുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ തന്നെയായിരുന്നു.

ലഹരിയുടെ മേച്ചിൽപ്പുറങ്ങളിൽ മേഞ്ഞു തുടങ്ങിയവൾക്ക് ആ മനുഷ്യന്റെ പേരിൽ ആരോപിയ്ക്കുന്ന കുറ്റങ്ങളിൽ തെല്ല് പോലും സഹതാപം തോന്നിയില്ല.

ശ്വേതയ്ക്കു ചുറ്റും കുരുതിക്കളം കണക്കെ രക്തം തളം കെട്ടി നിന്നു.അവൾ അബോധാവസ്ഥയിലേയ്ക്ക് വീണു.
സമൂഹത്തിന്റെ മുൻവിധിയുടെയും കാപട്യത്തിന്റെയും മനുഷ്യബലിയായി വേണു ഇരുമ്പഴികളിൽ തല ചായ്ച്ചിരുന്നു.

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ഒച്ചയല്ല,ശ്വേതയുടെ കരച്ചിലുമല്ല മകളുടെ ക്ഷമാപണവുമല്ല മറ്റെന്തൊക്കെയോ വേണുവിന്റെ കാതിൽ കേൾക്കയായി.

നീതിയുടെ ചിലമ്പണിഞ്ഞ് സത്യത്തിന്റെ പടവാളേന്തി ധർമ്മത്തിന്റെ അരമണി കുലുക്കി ഉറഞ്ഞു തുള്ളുന്ന സമൂഹത്തിന്റെ ആക്രോശമായിരുന്നു അത്.

അവസരവാദത്തിന്റെ കറുത്ത തുണി വീണ് ആ രൂപത്തിന്റെ കണ്ണും വായും കാതുമെല്ലാം അപ്പാടെ മൂടിരുന്നു.
ശ്വേതയും വേണുവും കിടക്കുന്ന,

കാലത്തിന്റെ കുരുതിക്കളത്തിന് ചുറ്റും ഉറഞ്ഞു തുള്ളാനല്ലാതെ ആ രൂപത്തിന് മറ്റൊന്നും ആവില്ലന്ന തിരിച്ചറിവിൽ വേണുവിന്റെ ചുണ്ടിൽ

Leave a Reply

Your email address will not be published. Required fields are marked *