എന്റെയുള്ളിൽ റോസിലിൻ മാത്രമാണ് ഉള്ളത് എന്ന് എന്റെ ഭാര്യയോട് തുറന്നു പറഞ്ഞിരുന്നു

(രചന: J. K)

ഡോർബൽ നിർത്താതെ റിംഗ് ചെയ്യുന്നത് കേട്ടിട്ടാണ് മഹേഷ് പോയി വാതിൽ തുറന്നത്…

വാതിൽ തുറന്നതും അയാളുടെ മിഴികൾ പോയത് മുന്നിൽ നിൽക്കുന്ന അവളുടെ വെള്ളാരം കണ്ണുകളിലേക്ക് ആണ് ഒരു നിമിഷം ഞെട്ടി അയാൾ

എന്തുവേണമെന്ന് അറിയാതെ പകച്ചുനിന്നു അയാളുടെ വായിൽ നിന്ന് ആ പേര് പുറത്തേക്ക് വീണു ഒരു മന്ത്രണം പോലെ…””റോസ്‌ലിൻ “””””സോറി ഐ ആം സൂസൻ “”

എന്ന് അപ്പോഴേക്കും അവൾ മറുപടി കൊടുത്തിരുന്നു…. അതെ റോസിലിന് ഒരു ഐഡന്റിറ്റിക്കൽ ട്വിൻ സിസ്റ്റർ കൂടിയുള്ളത് അവൾ എന്നോ തന്നോട് പറഞ്ഞിരുന്നത് ഓർത്തു മഹേഷ്….

പിന്നെ ഒരു നിമിഷം എന്തുവേണമെന്ന് അറിയാതെ പറഞ്ഞു നിന്നു അവളെ തന്നെ നോക്കി കാഴ്ചയിൽ റോസിലിനെ പോലെ തന്നെയാണ് പ്രത്യേകിച്ച് ഒരു

വ്യത്യാസം അങ്ങനെ ആർക്കും കണ്ടുപിടിച്ചു എടുക്കാൻ കഴിയില്ല, ചുണ്ടിന് മീതെ ഉള്ള ചെറിയ കാക്ക പുള്ളി അല്ലാതെ…

ഒരു പക്ഷേ രണ്ടുപേരെയും ഒരുമിച്ചു കാണുന്ന അത്രമേൽ അടുപ്പമുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞേക്കും…

“” എനിക്ക് അകത്തേക്ക് വരാമോ?? “” തന്നെ നോക്കി നിൽക്കുന്നയാളോട് സൂസൻ ചോദിച്ചു അപ്പോഴാണ് താൻ ഇത്രയും നേരം അവളെ തന്നെ നോക്കി

വാതിൽക്കൽ തന്നെ നിൽക്കുകയാണ് എന്ന് മഹേഷ് ഓർത്തത് അയാൾ ഒന്ന് ചമ്മി അവളെ അകത്തേക്ക് ക്ഷണിച്ചു…

“”” മഹേഷ് ബാബുവിന്റെ ഫാമിലി ഒക്കെ? “”””” ഇല്ല ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ.. “”കൂടുതൽ എന്തെങ്കിലും അവൾ തന്റെ ഫാമിലിയെ പറ്റി ചോദിക്കും എന്ന് കരുതി,

ഒട്ടും താല്പര്യമില്ലാതെ അയാൾ പറഞ്ഞു… മഹേഷ് ബാബുവിന് തെറ്റി. അവൾ അത് ഒരു ഫോർമൽ ചോദ്യം മാത്രം ചോദിച്ചതായിരുന്നു…”” സൂസന്റെ വരവിന്റെ ഉദ്ദേശം??? “”ഇല്ലാതെ മഹേഷ് ബാബു ചോദിച്ചു..

“”സിമ്പിൾ.. റോസിലിൻ വിലപിടിച്ച ഒരു സ്വത്ത് എന്നെ ഏൽപ്പിച്ചിട്ടുണ്ട് അത് താങ്കളുടേതാണ്… അത് തിരിച്ചു തന്ന് എന്റേതായ ലോകത്തിലേക്ക് തന്നെ മടങ്ങണം എന്നാണ് എന്റെ മോഹം…””””സ്വത്തോ???””

പ്രണയിക്കുന്ന കാലത്ത് എത്രയോ വിലപ്പെട്ട സമ്മാനങ്ങൾ താനവൾക്ക് വാങ്ങി കൊടുത്തിരുന്നു…

അതെല്ലാം അവൾ കൂട്ടിവച്ചിരുന്നു തനിക്ക് തിരികെ തരാൻ അയാൾക്കൊന്നും മനസ്സിലായില്ല…

“” ആലോചിച്ച് ബുദ്ധിമുട്ടേണ്ട മിസ്റ്റർ മഹേഷ് ബാബു, വിലമതിക്കാൻ ആവാത്ത സ്വത്ത്‌ തന്നെയാണ് എനിക്ക് താങ്കളെ ഏൽപ്പിക്കാനുള്ളത്… നാളെ ഹോട്ടൽ സരോവരത്തിൽ രാവിലെ ഒരു പത്തുമണിക്ക് വന്നാൽ മതി ഏൽപ്പിച്ചേക്കാം””‘

അതും പറഞ്ഞ് യാത്രയും പറഞ്ഞ് സൂസൻ പോയി അപ്പോഴും വല്ലാത്തൊരു ഫീലിങ്ങിൽ ഇരിക്കുകയായിരുന്നു മഹേഷ്‌…

എൻജിനീയറിങ് കോളേജിൽ റാഗിംഗ് തകൃതിയായി നടക്കുന്നതിനിടയിലാണ് ആ വെള്ളാരം കണ്ണുള്ള പെണ്ണ് കണ്ണിൽ പെട്ടത്.. ഡാൻസ് അറിയില്ല എന്ന് പറഞ്ഞ് കാലു പിടിച്ചിട്ടും അവളെക്കൊണ്ട് ഡാൻസ് കളിപ്പിക്കാൻ നോക്കുകയാണ് സീനിയേഴ്സ്…

അവിടെ ചെന്ന് അവൾ പൊയ്ക്കോട്ടെ എന്ന് പറഞ്ഞ് അവിടെനിന്ന് അവളെ രക്ഷിച്ച് പറഞ്ഞയക്കുമ്പോൾ നന്ദിപൂർവ്വം ഉള്ള ഒരു നോട്ടം പകരം കിട്ടിയിരുന്നു..

അതായിരുന്നു തുടക്കം പിന്നെ പലപ്പോഴും അവളുടെ മുഖം അവിടെ നിന്നും ഇവിടെ നിന്നും ഒക്കെയായി കാണാൻ തുടങ്ങി പതിയെ ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉടലെടുത്തു.

അത് പ്രണയമായി തീരാൻ അധികനാളൊന്നും വേണ്ടിവന്നില്ല ഭ്രാന്തമായി പ്രണയിച്ചു രണ്ടുപേരും ഒരാളില്ലാതെ ഒരാൾക്ക് നിലനിൽപ്പില്ല എന്ന് മനസ്സിലായി..

അതുകഴിഞ്ഞ് അവൾക്ക് സംശയം വലിയ ഒരു ഓർത്തഡോക്സ് ഫാമിലിയായ ഞങ്ങൾക്ക് അവളെ പോലെയുള്ള ഒരു ആംഗ്ലോ ഇന്ത്യൻ മരുമകളെ ആക്സെപ്റ്റ് ചെയ്യാനുള്ള മനസ് ഉണ്ടാകുമോ എന്ന്… ഞാൻ ഫാമിലിയോട് എന്തുമാത്രം അറ്റാച്ച്ഡ് ആണ് എന്ന് അവൾക്ക് അറിയാമായിരുന്നു.

അതുകൊണ്ടുതന്നെ ഫാമിലിയെ വേദനിപ്പിച്ച് നമുക്കൊരു ജീവിതം വേണ്ട എന്ന് അവൾ ആദ്യമേ എന്നോട് പറഞ്ഞിരുന്നു അവളുടെ ഉള്ളിൽ ഈ സംശയം കനത്തപ്പഴാണ് അടുത്തുള്ള ഒരു അമ്പലത്തിൽ കൊണ്ടുപോയി ഞാൻ അവളുടെ കഴുത്തിൽ താലികെട്ടിയത്…

അതോടെ എല്ലാ രീതിയിലും അവൾ എന്റെതു മാത്രമായി ഒരിക്കൽ മമ്മയ്ക്ക് എന്തോ സുഖമില്ല പോയിട്ട് വരാം എന്ന് പറഞ്ഞ് പോയ അവളെ പിന്നെ തിരികെ കണ്ടിട്ടില്ല..

കുറെനാൾ കാണാതായതും അന്വേഷിച്ച് അവളുടെ നാട്ടിലേക്ക് തിന്നിരുന്നു അവരെല്ലാവരും അവിടെനിന്ന് അവരുടെ ജർമനിയിൽ ഉള്ള പപ്പയുടെ അടുത്തേക്ക്

പോയി എന്നാണ് അറിയാൻ കഴിഞ്ഞത് എനിക്കത് സഹിക്കാൻ പറ്റുകയില്ല എന്നോടൊരു വാക്ക് പോലും പറയാതെ അവൾ അവിടെ നിന്ന് പോയി…അവളെ എന്നെക്കൊണ്ട് മറക്കാൻ സാധിക്കുന്നില്ലായിരുന്നു..

പല രീതിയിൽ അവളെ ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു അങ്ങനെ ഒരു വർഷത്തിനുശേഷം എനിക്ക് അവളുടെ വീടുമായി ബന്ധപ്പെട്ട ഒരാളെ കാണാൻ സാധിച്ചു അയാളിൽ നിന്നറിഞ്ഞ വാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയിരുന്നു ഒരു ആക്സിഡന്റിൽ റോസിലിൻ മരിച്ചു എന്ന്…

എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൾക്ക് എന്താണ് പറ്റിയത് എന്ന് പോലും എനിക്കറിയില്ലായിരുന്നു…
എന്റെ ജീവിതം എന്റെ കയ്യിൽ നിന്ന് കൈവിട്ടു പോകാൻ തുടങ്ങി..

അതുകൊണ്ടുതന്നെയാണ് വീട്ടുകാർ ഒരുപാട് നിർബന്ധിച്ച് മറ്റൊരു വിവാഹം നടത്തിയത് മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തുവച്ചിട്ടു കൂടി എനിക്ക് ജീവിതത്തോട് മുഴുവൻ ശതമാനം

നീതിപുലർത്താൻ കഴിയാതെ ഇരുന്നത് എന്റെ മനസ്സിൽ അവൾ മാത്രം ഉള്ളതുകൊണ്ടായിരുന്നു….

എന്റെയുള്ളിൽ റോസിലിൻ മാത്രമാണ് ഉള്ളത് എന്ന് എന്റെ ഭാര്യയോട് തുറന്നു പറഞ്ഞിരുന്നു ഒരിക്കൽ ഞാൻ അത് ഒരിക്കലും മായില്ല എന്നറിഞ്ഞതും അവൾ തന്നെയാണ് നമുക്ക് പിരിയാം എന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് പോയത്..

പിന്നെ ഞാൻ എന്റെ ഓർമ്മകളും ഒക്കെയായി ഇങ്ങനെ ജീവിക്കുക ആയിരുന്നു… വല്ലാത്ത ഒറ്റപ്പെടൽ താങ്ങാൻ പോലും ആയിരുന്നില്ല അതുകൊണ്ടുതന്നെ മ,ര,ണ,ത്തെപ്പറ്റി

പോലും ചിന്തിക്കാൻ തുടങ്ങിയിരുന്നു ഒരുവേള അങ്ങനെ ചെയ്താലോ എന്ന് വരെ…. അപ്പോഴാണ് എന്തോ ഒരു സൂചന പോലെ വീണ്ടും സൂസൻ..

മരിച്ചവൾ എനിക്കായി വിലപിടിച്ച ഒരു സ്വത്ത് സൂസനെ ഏൽപ്പിക്കുക?? അവളത് എന്നെ തെരഞ്ഞുപിടിച്ച് തിരികെ ഏൽപ്പിക്കാൻ വരിക എനിക്കൊന്നും

മനസ്സിലാകുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ പിറ്റേദിവസം അവൾ പറഞ്ഞ സമയം ആവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു..

സരോവരം റസിഡൻസിൽ ചെന്ന് വിസിറ്റേഴ്സ് റൂമിൽ ഞാൻ അവൾക്ക് വേണ്ടി കാത്തിരുന്നു..

ആകാശത്തെ മേഘം പോലെ ഉള്ളൊരു വെള്ളപ്പനി കുപ്പായം ഇട്ട് ഒരു മാലാഖ കൊച്ചിനെ അവൾ എന്റെ കയ്യിൽ കൊണ്ട് തന്നു…

“” ഇത് നിങ്ങളുടെ കുഞ്ഞാണ്”” എന്ന് പറഞ്ഞു…”” റോസിലിൻ അവളെ ഏൽപ്പിച്ച നിധി “”ഒന്നും മനസ്സിലാകാതെ ഞാൻ അവളെ നോക്കി…

“”” അന്ന് റോസിലിൻ മമ്മയ്ക്ക് വയ്യ എന്ന് പറഞ്ഞു വന്നപ്പോൾ മമ്മ വീണ് കാലിന് പരിക്ക് പറ്റി ആശുപത്രിയിലായിരുന്നു മമ്മയ്ക്ക് കൂട്ടിരുന്ന അവൾ തലചുറ്റി വീണതിന്റെ കാരണം അന്വേഷിച്ച് പോയപ്പോഴാണ് അവൾ ഗർഭിണിയാണ് എന്ന വിവരം അറിയുന്നത്…

അതറിഞ്ഞ് വീട്ടുകാർ മൊത്തം അവൾക്കെതിരെയായി ഒരുപാട് ഉപദ്രവിച്ചു.. അപ്പോഴൊന്നും അതിന് കാരണക്കാരൻ ആരാണെന്ന് അവൾ പറഞ്ഞിരുന്നില്ല പറഞ്ഞിരുന്നെങ്കിൽ മമ്മയുടെ ആങ്ങളമാർ നിങ്ങളെ അപായപ്പെടുത്തുമോ എന്ന് അവൾ ഭയപ്പെട്ടു…

അവളുടെ ഫിസിക്കൽ കണ്ടീഷനും വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഒരു അബോർഷൻ റിസ്ക് ആയിരുന്നു… എന്നിട്ടും മമ്മയും മറ്റും എന്തൊക്കെയോ മരുന്നുകൾ അവളെക്കൊണ്ട് കുടിപ്പിച്ചിരുന്നു… മോളെ നശിപ്പിക്കാൻ ആയി…

അവളെ വിളിച്ച ദൈവങ്ങൾ തുണച്ചതാണെന്ന് തോന്നുന്നു മോൾക്ക് ഒരു കുഴപ്പവും ഇല്ലാതെ അവൾ ജന്മം നൽകി….

പക്ഷേ ആകെ ക്ഷീണിച്ച അവളെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയില്ല… മോളെ മതിയാവുകളും ഒന്ന് കണ്ടിട്ട് പോലും ഇല്ല പാവം….

മ,രി,ക്കാൻ നേരത്തും ഒന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നുള്ളൂ മോളെ തന്നെ ഏൽപ്പിക്കണം എന്ന്.. എനിക്കെല്ലാം അറിയാമായിരുന്നു നിങ്ങളുടെ പ്രണയവും അമ്പലത്തിൽ പോയി നിങ്ങൾ അവളുടെ കഴുത്തിൽ താലികെട്ടിയതും എല്ലാം…””””സൂസൻ പറയുന്നത് കേട്ട് എന്ത് വേണം എന്നറിയാതെ ഇരുന്നു മഹേഷ്..

ആ മാലാഖ കൊച്ചിന്റെ മുഖത്തേക്ക് നോക്കി റോസിലിനെ പറിച്ചു വെച്ചിരിക്കുകയാണ്…
അയാൾ അവളെ കയ്യിൽ വാങ്ങി നിറയെ മുത്തങ്ങൾ കൊണ്ട് മൂടി..

നക്ഷത്രക്കണ്ണ് തുറന്ന് അവൾ അപ്പോൾ എന്നെ നോക്കി ചിരിച്ചു…””” ഇത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് സൂസൻ അവിടെ നിന്ന് നടന്നകന്നു…

മിഴി നിറഞ്ഞു പോയിരുന്നു എനിക്കപ്പോൾ എന്റെ കുഞ്ഞിനെ ഞാൻ മാറോടടക്കി….
ഇപ്പോൾ ജീവിതത്തിൽ എന്തോ ഒരു അർത്ഥം കൈവന്ന പോലെ ഇവളെ വളർത്തണം… ഒരു ലക്ഷ്യം ഇപ്പോൾ എന്റെ മുന്നിൽ ഉണ്ട്.. മനസ്സ് നിറയെ സന്തോഷവും…

Leave a Reply

Your email address will not be published. Required fields are marked *