ഒരാളെ കൂടി അങ്ങനെ ചീത്തയാക്കുന്നില്ല.. ചിലതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതാ നല്ലത്…. ഓഫീസിലെ tea ബോയ്

രണ്ടാംഭാര്യ
(രചന: Magi Thomas)

രണ്ടാം വിവാഹം കഴിഞ്ഞു വീട്ടിൽ വന്നതും ഫോൺ കോളുകളുടെ ബഹളം ആയിരുന്നു. അത്യാവശ്യമില്ലാത്തവരുടെ കോളുകൾ മനഃപൂർവം ഒഴിവാക്കി..

എല്ലാർക്കും അതൊരു ആശ്ചര്യമായിരുന്നു. അതുകൊണ്ട് തന്നെ വിവരം കേട്ടറിഞ്ഞവർ അരുണിന്റെ ഫോണിലേക്കു വിളിക്കാൻ തുടങ്ങി.

ഒടുവിൽ ഫോൺ സൈലന്റിൽ ഇട്ടു ബെഡ്‌റൂമിൽ വെച്ചിട്ട് അരുൺ ബാൽക്കണിയിലേക് ഇറങ്ങി.

ബാൽക്കണിയിൽ നിന്നും താഴേക്കു നോക്കിയപ്പോൾ ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു. കുറച്ചു കുട്ടി കുരുന്നുകൾ കൂട്ടംകൂടി കളിക്കുന്നു.

അവരുടെയൊക്കെ അപ്പൂപ്പന്മാരോ അമ്മുമ്മമാരോ ആകാം ബെഞ്ചിൽ ഇരുന്നു ചർച്ചകൾ നടത്തുന്നു. ഓഫീസിൽ നിന്നും വരുന്ന വർക്കിംഗ്‌ പേരെന്റ്സ്…. റോഡിൽ കുറച്ചു വഴിയോര കച്ചവടക്കാർ…. മനസ്സിൽ എവിടെയോ ഒരു സന്തോഷം…

ബാൽക്കണിയിലെ ചെറിയ ചെടി ചട്ടിയിൽ പൂക്കളൊക്കെ വാടി നില്കുന്നു….ഇനിയും ഒരു തിരിച്ചു വരവുണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെ പോലെ അവരും എന്തിനോ വേണ്ടി കാത്തിരിക്കുന്നു… ഉണങ്ങാത്ത കമ്പുകൾ കണ്ടപ്പോൾ അരുണിന് തോന്നി….

എല്ലാം വാങ്ങി കൂട്ടാൻ അവൾക് നല്ല മിടുക്കുണ്ടായിരുന്നു. വിലപിടിപ്പുള്ള ചെടികളും പൂക്കളും അവൾ ആവശ്യപ്പെട്ടപ്പോൾ തിരിച്ചൊന്നും പറയാതെ അവൻ വാങ്ങി കൊടുത്തു.

അത്രെയേറെ അവളെ സ്നേഹിച്ചിരുന്നു. അതുപോലെ അവളും സ്നേഹിക്കും എന്ന് കരുതി. എന്നാൽ ഉള്ളിൽ ഒരു കനൽ വാരിയിട്ടിട്ട് അവൾ പോയി.

തിരിച്ചു വിളിച്ചു… കേട്ടില്ല!… വരുമെന്ന് കരുതി രണ്ടു വർഷം കാത്തിരുന്നു… വന്നില്ല!..

ഇനിയൊരു ജീവിതമില്ല എന്ന് തന്നെ കരുതിയതാണ്.. പക്ഷെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഉള്ളുരുകുന്നത് കണ്ടില്ലെന്നു നടിക്കാനായില്ല…

ഒടുവിൽ മനസില്ലാ മനസോടെ അവരുടെ ഇഷ്ടത്തിന് സമ്മതിച്ചു. അവർ കണ്ടു പിടിച്ച ഒരാളെ വിവാഹം കഴിച്ചു.രണ്ടാം വിവാഹം..” രണ്ടാം ഭാര്യ… സിന്ധു…

അവളുടെ മുഖം പോലും ശെരിക്ക് നോക്കിയില്ല. ചായയുമായി വന്നപ്പോൾ അമ്മച്ചിയുടെ മുഖം തെളിയുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. പിന്നെ ഒന്നും നോക്കിയില്ല.. മിണ്ടാൻ എന്തേലും ഉണ്ടോന്നു ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞോഴിഞ്ഞു…

ഒരു വർഷം മിണ്ടിയും പറഞ്ഞും കെട്ടികൊണ്ടുവന്നവൾ ഒരു വാക്കുപോലും പറയാതെ പോയി… പിന്നെ ഇനിയെന്ത് മിണ്ടാൻ??

മനസ് ആകെ തളർന്നിരിക്കുകയാണ് ഒരു തിരിച്ചു വരവ് അത്യാവശ്യമാണ്.”അരുൺ ചായ കുടിക്കുമോ?

കേട്ടുപരിചയമില്ലാത്ത ശബ്ദം… തിരിഞ്ഞു നോക്കിയപ്പോളാണ് അത് തന്റെ രണ്ടാം ഭാര്യയുടെ ശബ്ദമായിരുന്നു എന്ന് മനസിലായത്.”വേണ്ടാ ” യാതൊരു താല്പര്യവും ഇല്ലാതെ അവൻ പറഞ്ഞു.

അരുണിന് എന്നെ ഇഷ്ടപ്പെട്ടായിരുന്നോ?? അവളുടെ ചോദ്യം അവനെ ഒന്നു കുലുക്കി… എന്ത് പറയണം എന്നറിയാതെ അവൻ പകച്ചു നിൽകുമ്പോളാണ് ഒരു ഭാഗ്യം പോലെ നീനയുടെ കാൾ വന്നത്.

ഹലോ നീന “”ഹായ് ഡാ.. Congrats…. ഗുഡ് ഡിസിഷൻ….” അരുൺ തിരിച്ചൊന്നും പറഞ്ഞില്ല.

“പിന്നെ അടുത്ത സൺ‌ഡേ….. ഉച്ചക്ക് രണ്ടാളും ഇങ്ങോട് വരണം… ഒരു ചെറിയ വിരുന്നു…”

“അതൊന്നും വേണ്ടാ നീന… അയാൾ തിരിച്ചെന്തേലും പറയുന്നെന് മുന്നേ അപ്പോൾ എല്ലാം പറഞ്ഞപോലെ എന്നു പറഞ്ഞു നീന ഫോൺ വെച്ചു.

നീനയാണോ വിളിച്ചേ?? സിന്ധു ചോദിച്ചു്…നീന… നീനയെ എങ്ങനെ അറിയാം..? അരുണിന് അത് അതിശയമായിരുന്നു.

നീനയും ഞാനും ഒരുമിച്ച പഠിച്ചേ.. കോളേജിൽ… നീന ക്യാമ്പസ്‌ സെലെക്ഷൻ ആയി trivandrum വന്നപ്പോൾ ഞാൻ പപ്പയുടെ കൂടെ ബാംഗ്ലൂർക് പോയി…… ഞങ്ങൾ തമ്മിൽ contacts ഉണ്ടാരുന്നു…സിന്ധു പറഞ്ഞു നിർത്തുമ്പോൾ…

Mmm…” എന്നു മൂളിക്കൊണ്ട് അവൻ പടികടന്നു പോയിരുന്നു.തന്റെ ചായ ഊതി കുടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ നിന്നും പുറത്തേക് നോക്കി.. സുന്ദരമായ സായാഹ്നം രാത്രിയുടെ കടന്നു വരവിനെ പ്രേതിക്ഷയോടെ നോക്കിനിൽക്കുന്നപോലെ അവൾക് തോന്നി….

അരുൺ എഴുന്നേറ്റോ? ഞാൻ ബ്രേക്ഫാസ്റ് എടുക്കട്ടേ….” ഫ്രഷ് ആയിട്ട് വരൂ…. ഉറകമുണർന്നു വന്ന അരുൺ ക്ലോക്കിലെ നോക്കി….

ക്ലോക്ക് കാണുന്നില്ലലോ… ക്ലോക്ക് എവിടെ??അതിലെ സമയം തെറ്റായിരുന്നു.. ഞാൻ അതു മാറ്റി ദേ…മ് അവൻ മൂളി… ഇതൊന്നു തിരിച്ചു വെക്കുമോ അവൾ ചോദിച്ചു…

“എടുത്തവർ തന്നെ തിരിച്ചു വെക്കുന്നതാ നല്ലത്” അല്പം ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ ബാത്‌റൂമിലേക് കയറി.

“പ്ടോ ” വായിലേക്ക് ബ്രഷ് വെച്ച അരുൺ ശബ്ദം കേട്ടു ഓടി ഹാളിൽ എത്തി… വെട്ടിയിട്ട ചക്കപോലെ ദേ കിടക്കുന്നു ഒരുത്തി താഴെ….

അരുണിന് ചിരി വരാതിരുന്നില്ല…
കസേര നോക്കിട്ട് കേറേണ്ടയോ?? അതിന്റെ ഒരു കാൽ ഇളക്കമുണ്ടാരുന്നു.
അവൻ അവളെ പിടിച്ചു എണീപ്പിച്ചു കൊണ്ട് പറഞ്ഞു.

“സോറി ഞാൻ ശ്രെദിച്ചില്ല…”സിന്ധു പറഞ്ഞിട്ട് പെട്ടെന്നുറൂമിലേക്കു പോയി.. അരുൺ ക്ലോക്ക് കയ്യിൽ എടുത്തു.. ക്ലോക്ക് പൊട്ടിയിരിക്കുന്നു …

മായ വാങ്ങിച്ച ക്ലോക്ക് ആയിരുന്നു….
ക്ലോക്കിന്റ ഭംഗിയും അതിന്റെ വിലയും മാത്രം അവൾക്കറിയമായിരുന്നു.. അതിലെ സമയത്തിന്റെ വില അവൾ ഒരിക്കൽ പോലും മനസിലാക്കിയില്ല…

‘ചിലർ പോകുമ്പോൾ അവരുടെ ഓർമകളും പോകുന്നത് നല്ലതാ…..’ ക്ലോക്ക് വേസ്റ്റേബിൻ ലേക്ക് ഇട്ടു അവൻ റൂമിലേക്കു പോയി..

തന്റെ റൂമിലേക്ക് പോകുമ്പോൾ അടുത്ത റൂമിൽ സിന്ധു കയ്യിൽഎന്തോ പുരട്ടുന്നത് കണ്ടു… എന്നിട്ടും ഒന്നും ചോദിക്കാൻ തോന്നിയില്ല…

തോന്നിയാലും ചോദിക്കുന്നില്ല.. ഒരാളെ ഓവർ കെയർ ചെയ്തു. ഇനി ഒരാളെ കൂടി അങ്ങനെ ചീത്തയാക്കുന്നില്ല.. ചിലതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതാ നല്ലത്….

ഓഫീസിലെ tea ബോയ് ചായയുമായി വന്നപ്പോൾ അരുൺ ചിരിച്ചുകൊണ്ട് ചോദിച്ചു കയ്യിൽ എന്തുപറ്റി…?.

“അതുപിന്നെ സർ രാവിലെ കൈ ഒന്നു മുറിഞ്ഞു…”മം….”സർന്റെ വിവാഹം കഴിഞ്ഞെന്നറിഞ്ഞു. നന്നായി സർ…”മം…..”

“നമ്മളെ വേണ്ടാത്തവരെ മനസിന്നു അങ്ങ് പറിച്ചെറിയണം സാറേ…
നമ്മളെ സ്നേഹിക്കുന്നവരെ ചേർത്തങ്ങു പിടിക്കണം….”മം….””രാഘവൻ ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്…?

“ഞാനും എന്റെ ഭാര്യയും മാത്രം..
ഞങ്ങൾക് കുഞ്ഞുങ്ങളില്ല.. പക്ഷെ അതു ഞങ്ങള്ക്ക് ഇടയിൽ ഒരു പ്രശ്നമല്ല… കാരണം എനിക്കവളുണ്ട് അവൾക് ഞാനും…. ഞങ്ങൾ പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും ജീവിക്കുന്നു…”

“ഇടക്ക് ചില സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ ഞങ്ങൾ വളരെ ഹാപ്പി ആണ്…”അയാൾ കടന്നുപോയപ്പോളാണ് അവൻ സിന്ധുവിനെ കുറിച് ഓർത്തത്…

ഫോൺ എടുത്ത് ഒരു മെസ്സേജ് അയച്ചാലോ?? അല്ലേൽ വേണ്ടാ…മാറ്റിവെച്ച ഫോൺ കി കി എന്ന ശബ്ദത്തോടെ ഒരു വാട്സ്ആപ്പ് മെസ്സേജ് കാണിച്ചു..

“വൈകിട്ട് നേരത്തെ വരുമോ?ഇതാരാ അവൻ ചിന്തിച്ചു.. ഓഹ് പ്രൊഫൈൽ ഫോട്ടോയിൽ താനും ഉണ്ടല്ലോ.. ഓഹ് സിന്ധു ആണ്….”

ഈ ഫോട്ടോ.. ഇന്നലെ ആരോ എടുത്തതാണ് രജിസ്റ്റർ ഓഫീസിൽവെച്ച്….”എന്തിനാ??” അവൻ റിപ്ലൈ അയച്ചു.

“ഷോപ്പിൽ പോണം… കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങേണ്ടെ… ഇവിടെ ഒന്നുമില്ല…”അവൾ പറഞ്ഞു….മം ….. മം.””

ഇത് വേറൊരു മായ ആകുമോ??
അയാൾ റിപ്ലൈ ചെയ്തു ഫോൺ മാറ്റി വെച്ചു.

ബില്ല് പേ ചെയ്തു കാറിലേക് കേറുമ്പോൾ അരുൺ ഒന്നുടെ ബില്ല് നോക്കി… സ്സിന്ധുവിനെയും….”ഇത് ഒരു ചെറിയ ബില്ല് ആണല്ലോ…?”

“ആവശ്യമുള്ളതെല്ലാം വാങ്ങിച്ചോ?” അയാൾ ചോദിച്ചു…”വാങ്ങി.. “അവൾ പറഞ്ഞു….

സാദാരണ മായയുടെ ഷോപ്പിഗ് ബില്ലുകൾ തന്നെ അമ്പരപ്പികാറുണ്ട്.. അതുകൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചത്…

“നമുക്ക് അത്യാവശ്യം ഉണ്ട്, ആവശ്യം ഉണ്ട്, അനാവശ്യങ്ങളും ഉണ്ട്…””അതിൽ അത്യാവശ്യവും ചില ആവശ്യങ്ങളും വാങ്ങി… അത്രേ ഉള്ളു…”സിന്ധു പറഞ്ഞു.

“നന്നായി..” അവൻ ചെറു ചിരിയോടെ പറഞ്ഞു.വീട്ടിൽ ചെന്ന് അരുൺ കുളിച്ചു ഫ്രഷ് ആയി വന്നപ്പോളേക്കും സിന്ധു ഫുഡ്‌ എല്ലാം റെഡി ആക്കി… നല്ല ചൂട് കഞ്ഞിയും പയറും പപ്പടവും അച്ചാറും”മം ടേസ്റ്റ് ഉണ്ട്…. “അവൻ അറിയാതെ പറഞ്ഞു പോയി.

കഞ്ഞി ഉണ്ടാക്കാം എന്നു പറയുമ്പോൾ തന്നെ കളിയാക്കുന്ന മായയെ അവൻ ഓർത്തു. താനൊരു നാടൻ ഒന്നും അല്ലായിരുന്നു. എങ്കിലും വല്ലപ്പോളും നാടൻ ഫുഡ്‌ ആഗ്രഹിക്കാത്തവർ ആരാ ഉള്ളത്…

ഫുഡ്‌ കഴിഞ്ഞു ബാൽക്കണിയിൽ ഇനിയും വായിച്ചു തീരാത്ത ഒരു ബുക്കുമായി അരുൺ ഇരിക്കുമ്പോൾ കയ്യിൽ കുറച്ചു കട്ട്‌ ചെയ്ത ഫ്രൂട്ട്സും ആയി സിന്ധു വന്നു..

ഇതാ അവൾ പാത്രം നീട്ടി..”എനിക്ക് വേണ്ടാ….” അവൻ പറഞ്ഞു… വീണ്ടും ബുക്കിലേ ക് കണ്ണുകൾ പോയി…”അരുൺ..” വളരെ സൗമ്യമായി സിന്ധു വിളിച്ചു..

“മായയെ വളരെ പെട്ടെന്നു മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയില്ലെന്നു എനിക്കറിയാം…എങ്കിലും ഒന്ന് പറയാം.. അരുണിനൊപ്പം പുതിയൊരു നല്ല ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നത്…”

“അതുകൊണ്ട് മനസ്സിൽ നിന്നും പഴയതൊക്കെ മായ്ച്ചു കളഞ്ഞു എന്നു അരുണിന് തോന്നുമ്പോൾ.. എന്നെ സ്നേഹിച്ചു തുടങ്ങും എന്നു ഞാൻ കരുതുന്നു… അതുവരെ കാത്തിരിക്കാൻ ഞാൻ തയാറാണ്.”

ആ വാക്കുകൾ അരുണിന്റെ ചെവിയിൽ അല്ല ഹൃദയത്തിൽ ആരുന്നു ആഴ്ന്നു കേറിയത്…

പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയ അരുൺ ആദ്യം ചെയ്തത് ഫേ സ്ബുക്കിൽ നിന്നും മായ ജോസഫ് എന്ന തന്റെ ആദ്യ ഭാര്യയെ unfriend ചെയ്യുകയായിരുന്നു.

“സർന്റെ മുഖത്തൊരു പ്രസന്നത ഉണ്ടല്ലോ?” പതിവുപോലെ ചായയുമായി വന്ന രാഘവൻ ചേട്ടൻ പറഞ്ഞു.

“മം.. “അരുൺ പുഞ്ചിരിച്ചു..”ചിലർ പോയ വഴിയിൽ മറ്റുചിലർ വരുമ്പോൾ മാറ്റങ്ങൾ ഉണ്ടാകും. ” അയാൾ പറഞ്ഞു.”ചേട്ടന് കുറച്ചു സാഹിത്യം ഒക്കെ ഉണ്ടല്ലോ?” അരുൺ ചോദിച്ചു.

“സാഹിത്യമല്ല…. ഇന്നലെകളുടെ അനുഭവങ്ങൾ ആണ്.. നാളേക്കുള്ള ഓർമപ്പെടുത്തലുകളാണ് ”

ചൂട് ചായ മേശയിൽ വെച്ചു അയാൾ നടന്നു പോയി. ചായ കപ്പ്‌ കയ്യിലെടുത്തപ്പോളാണ് അരുണിന്റെ ഫോൺ ബെല്ലടിച്ചത്.

വീട്ടീന്ന് അമ്മയാണ്..”എന്താ അമ്മച്ചി? അവൻ ചോദിച്ചു.”മോനെ നിങ്ങൾ എപ്പോളാ ഇങ്ങോട്ട് വരുന്നത് ”

“നീ രണ്ടു ദിവസം ലീവ് എടുത്ത് ഇങ്ങോട്ട് വാ ഞങ്ങൾക്കും മോൾടെ കൂടെ നിക്കാമെല്ലോ “”നോക്കാം അമ്മേ ” അവൻ പറഞ്ഞു..

പച്ചപുല്പാടങ്ങൾക്കിടയിലൂടെ കാർ വീടിനെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ കാറിനുള്ളിൽ നിന്നും പുറത്തേക്ക് നോക്കി സിന്ധു പറഞ്ഞു.

“ഞങ്ങളുടെ അവിടെ ഒന്നും ഇങ്ങനെത്തെ സ്ഥലങ്ങൾ ഇല്ല “ഇഷ്ടപ്പെട്ടോ? അരുൺ ചോദിച്ചു.” ഇത്ര ഭംഗിയുള്ള സ്ഥലങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്? ” അവൾ ചോദിച്ചു.

“ഇതൊന്നും ഇഷ്ടപ്പെടാത്തവരും ഉണ്ട്” അവൻ ആരെയോ മനസ്സിൽ വെച്ച് പറയുന്നപോലെ അവൾക് തോന്നി.

തെങ്ങും തോപ്പുകൾക്കിടയിലൂടെ വലിയൊരു രണ്ടു നില വീടിന്റെ മുന്നിൽ കാർ ചെന്ന് നിന്നു. അവിടെ മകനെയും മരുമകളെയും സ്വീകരിക്കാൻ അപ്പച്ചനും അമ്മച്ചിയും റെഡി ആയിരുന്നു.

“വാ മക്കളെ ” സിന്ധുവിന്റെ കൈ പിടിച്ചു സൂസമ്മ അകത്തേക്ക് കൊണ്ട് പോയി.ചൂട് ചോറും കപ്പയും ബീഫും കരിമീനും താറാവും എന്നു വേണ്ട ഇളനീർ ഷേക്ക്‌ വരെ ഉണ്ടായിരുന്നു തീൻ മേശയിൽ.

“ഇതൊക്കെ അമ്മച്ചി ഉണ്ടാക്കിതാണോ “”അതെ മോളെ, അമ്മിണി സഹായത്തിനുണ്ട്.”

സിന്ധുവിന്റെ ചോദ്യത്തിന് അവളുടെ മുടിയിലൊന്നു തലോടി സൂസമ്മ വാത്സല്യത്തോടെ മറുപടി പറഞ്ഞു..

ഊണ് കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നപ്പോൾ സൂസമ്മ പാത്രങ്ങൾ കഴുകുന്നത് കണ്ട് സിന്ധു പറഞ്ഞു
“അമ്മച്ചി ഞാനും സഹായിക്കാം ”

“ദേ ഇത് കഴിഞ്ഞു “കൈ കഴുകി തുടച്ചു അവർ സിന്ധുവിന്റെ അടുക്കലേക്ക് എത്തി.” മോളെ…..””എന്താ അമ്മച്ചി ”

“എന്റെ മോൻ പാവമാ… അവന് സ്നേഹിക്കാൻ മാത്രേ അറിയൂ… മോൾ അവനെ ശെരിക്കങ്ങു സ്നേഹിച്ചേക്കണം. ” അതുപറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു.

നീണ്ട കണ്ണുകൾക്കിടയിലൂടെ വന്ന കണ്ണുനീർ തുള്ളികൾ സാരീ കൊണ്ട് മറച്ചു അവൾ പറഞ്ഞു “അമ്മച്ചി വിഷമിക്കേണ്ട… ഞാനുണ്ടല്ലോ അരുണിനെ ഞാൻ നോക്കിക്കൊള്ളാം ”

അതുകേട്ടപ്പോൾ തോന്നിയ,അത്രയേറെ സന്തോഷം സൂസമ്മ അടുത്തകാലത്തൊന്നും അനുഭവിച്ചിട്ടില്ലായിരുന്നു.

അടുക്കളവാതിലിൽ കൂടെ പുറത്തിറങ്ങിയ സിന്ധു പറമ്പിൽ കൂടെ ഒക്കെ ഒന്ന് നടന്നു..”മോളെ “….. പരിചയമില്ലാത്ത ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

“ഞാനാ അമ്മിണിഅമ്മ”. പൊങ്ങിയ പല്ലുകൾക്കിടയിലൂടെ നിഷ്കളങ്കമായി ചിരിക്കുന്ന ആ സ്ത്രീയെ നോക്കി സിന്ധുവും പുഞ്ചിരിച്ചു.

“മറ്റെകൊച്ചു ഇതിലൂടെ ഒന്നും നടക്കത്തില്ലാരുന്നു. അതി പറമ്പ് ഒന്നും കണ്ടിട്ട് പോലുമില്ല…

ഇവിടെ വന്നാൽ നേരെ മുറിയിൽ കേറി ഇരിക്കും. ഇടക്കൊക്കെ ചായ കാപ്പി എന്നു പറഞ്ഞു എന്നെ വിളിക്കും.”

“കാശിന്റെ ഹുങ്കാരുന്നു..”
“അപ്പൻ വല്യ കാശ്കാരനാരുന്നു….””ഞങ്ങടെ കുഞ്ഞ്ഞിന്റെ നെഞ്ചിൽ ഒരു കനൽ വാരി എറിഞ്ഞിട്ട അവൾ പോയത്…..””അമ്മിണി അമ്മയുടെ കയ്യിൽ എന്താ… ” സിന്ധു വിഷയം മാറ്റി…

“ചക്കയാ മോളെ””എന്നാൽ എനിക്ക് ഇച്ചിരി പൊളിച്ചു താ “അതിനെന്താ എന്റെ മോൾക് എത്ര വേണം ഞാൻ പൊളിച്ചു തെരമെല്ലോ…

അങ്ങനെ അമ്മിണിയും അമ്മച്ചിയുമൊത്തു ചക്ക പൊളിച്ചും കഥകൾ പറഞ്ഞും… പൊട്ടിച്ചിരിച്ചും സിന്ധു അവരെ സന്തോഷിപ്പിച്ചു.

അപ്പച്ചന്റെ കൂടെ ചൂണ്ടയിടാൻ പോവാനും അമ്മച്ചിടെ കൂടെ വെള്ളിയാഴ്ച കുർബാന കൂടാനും അവൾ മറന്നില്ല….

ഇതൊക്കെ ദൂരെ നിന്നും കണ്ട അരുണിന് മനസ്സിൽ ഒരുപാട് സന്തോഷവും സിന്ധുവിനോട് ഒരു അടുപ്പവും തോന്നി തുടങ്ങുന്നുണ്ടായിരുന്നു…..

“മോനെ നിന്റെ മനസ്സിൽ എവിടെയെങ്കിലും മായ ഇപ്പോഴും ഉണ്ടെങ്കിൽ മറന്നേക്കൂ… എങ്കിലേ ആ പാവത്തിനെ നിനക്ക് സ്നേഹിക്കാൻ കഴിയു… ” തിരിച്ചു പോകാൻ നിൽക്കുന്ന സിന്ധുവിനെ നോക്കി ദൂരെ നിന്നും അപ്പച്ചൻ അരുണിനോട് പറഞ്ഞു.

പോകാൻ ഒരുങ്ങുമ്പോൾ തന്റെ മുറിയിലെ മാതാവിന്റെ രൂപത്തിൽ നിന്നും ഒരു കൊന്ത എടുത്ത് സൂസമ്മ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.

“ഇനി മോളും എന്നും അവന് വേണ്ടി പ്രാർത്ഥിക്കണം… “”ഇനി വരുമ്പോൾ എന്റെ മോൻ ചിരിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിക്കും “എനിക്കുറപ്പാ….

“അരുണിന്റെ അപ്പച്ചനെയും അമ്മച്ചിയേയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ ”

രാത്രിയിൽ ബാൽക്കണിയിൽ ഇരിക്കുമ്പോൾ സിന്ധു പറഞ്ഞു.അരുൺ ചിരിച്ചു.

“അവരെ കുറച്ചു ദിവസം ഇവിടേക്ക് കൊണ്ടുവരണം. “” മം സമയമാകട്ടെ ” അവൻ പറഞ്ഞു.

“എന്നാൽ ഞാൻ കിടക്കട്ടെ നല്ല ക്ഷീണം” അവൾ എഴുനേറ്റു പോകുമ്പോൾ അരുൺ വിളിച്ചു.”സിന്ധു.. “ഗുഡ് നൈറ്റ്‌..”

അവൾ സന്തോഷത്തോടെ തിരിഞ്ഞു നോക്കി”ഗുഡ്‌നെറ്റ് “അരുൺ…..”പിന്നെ നാളെയാണ് നീനയുടെ വീട്ടിൽ പോകേണ്ടത് ” അവൻ ഓർമിപ്പിച്ചു..

“ഞാൻ എപ്പോളെ റെഡി സർ” അവൾ ഒരു കുസൃതിച്ചിരിയിൽ പറഞ്ഞു… അവനും ചിരിച്ചു… ആത്മാർത്ഥമായി തന്നെ…

രാത്രിയിൽ നീനയുടെ വീട്ടിൽ പോയി വരുമ്പോളാണ് അരുണിന് വിനുവിന്റെ മെസ്സേജ് വന്നത്.

“ഡാ നാളെ അത്യാവശ്യമായി trivandrum പോണം നമ്മുടെ ഒരു ഫയലിൽ ചെറിയ പ്രശ്നമുണ്ട്. നേരിട്ട് പോയാലേ ശെരിയാവു….”

Ok. അരുൺ റിപ്ലൈ ചെയ്തു.രാവിലെ പോയ അരുൺവൈകിട്ട് മെസ്സേജ് അയച്ചു ഞാൻ നാളെ വരൂ… സിന്ധുവിനു വല്ലാത്ത സങ്കടം തോന്നി.

പോയിട്ട് ഒന്ന് വിളിച്ചു പോലുമില്ല,
ഒരുപക്ഷെ തന്നെ ഉൾകൊള്ളാൻ അരുണിന് കഴിയുന്നില്ലേ…. ഒരു ആഴ്ചയായിട്ടും സ്നേഹത്തോടെ അധികം സംസാരിച്ചിട്ടില്ല…

തന്നോട് വിശേഷങ്ങൾ ഒന്നും ചോദിക്കാറില്ല… അത്യാവശ്യം എന്തേലും സംസാരിക്കും… പക്ഷെ ദേഷ്യമൊന്നുമില്ല….

ഒരു പക്ഷെ മായയെ ഒരുപാട് സ്നേഹിച്ചിട്ടുണ്ടാവാം….മറക്കാൻ പറ്റുന്നില്ലായിരിക്കുമോ????ചിന്തകൾ ഓരോന്നായി അവളുടെ മനസിനെ വേദനിപ്പിച്ചു.

രാത്രിയുടെ നിശബ്ദത അവളെ വല്ലാതെ ഒറ്റപ്പെടുത്തി… നിറഞ്ഞ കണ്ണുകളുമായി അവൾ ബാൽക്കണിയിൽ അരുൺ ഇരിക്കുന്ന കസേരയിൽ ഇരുന്നു.

അരുൺ എപ്പോളും വായിക്കാറുള്ള ബുക്ക്‌ കയ്യിൽ എടുത്തു. അതിലുടെ കണ്ണോടിക്കുമ്പോളാണ് പുറകിൽ നിന്നും തന്നെ വരിഞ്ഞു മുറുക്കുന്ന രണ്ടു കൈകൾ അവളിലേക്കു എത്തിയത്.

ഞെട്ടിത്തരിച്ചവൾ ചാടി എഴുന്നേററ്റു…അവളോട് അവൻ ചോദിച്ചു”പേടിച്ചോ “..അരുൺ” അരുൺ “”വരില്ലെന്നു പറഞ്ഞിട്ട്????

“തന്നെ ഒന്ന് പറ്റിച്ചതാ “അവൻ പൊട്ടിച്ചിരിച്ചു.അവൾക് വല്ലാത്ത സന്തോഷം തോന്നി.എടൊ ” അവൻ വിളിച്ചുഎന്തെ ” അവൾ ചോദിച്ചു..

“എടൊ… സിന്ധു എന്ന സുന്ദരി… തന്നെ എന്റെ മനസ് ഇഷ്ടപ്പെട്ടു തുടങ്ങിരിക്കുന്നു…”

പോക്കറ്റിൽ നിന്നും ഒരു താലിമാല എടുത്ത് അവളുടെ കഴുത്തിൽ അണിയിച്ചു അവൻ പറഞ്ഞു… സന്തോഷം കൊണ്ട് അവൾ അവനെ കെട്ടിപിടിച്ചു… അവനും അവളെ ചേർത്ത് പിടിച്ചു.”പിന്നെ….”

“മം…..””ഇട്ടേച്ചു പോകരുത്…. ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ” അവൻ പറഞ്ഞു.”ചത്താലും പോവില്ല” അവൾ ചിരിച്ചു….

സന്ധ്യക്ക്‌ ഏറെ സൗന്ദര്യമുണ്ടായിരുന്നു… കാർമേഘങ്ങൾ ഒഴിഞ്ഞൊരു ആകാശം പോലെ അരുണിന്റെ മനസ് സന്തോഷിക്കുന്നുണ്ടാ യിരുന്നു.

ശെരിയാണ് മനസ്സിൽ സന്തോഷമുണ്ടാകുമ്പോൾ ജീവിതം എത്ര സുന്ദരമാണ്…

പരസ്പരം ഇഷ്ടത്തോടും പ്രതീക്ഷകളോടും കൂടെ പുതിയൊരു ജീവിതത്തിലേക്കു അവർ കടക്കുമ്പോൾ അങ്ങകലെ…… മായ എന്ന അരുണിന്റെ ആദ്യ ഭാര്യ മറ്റൊരാളുടെ”രണ്ടാം ഭാര്യയാകാൻ ” ഒരുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *