ഇന്ന് ഞാന്‍ നാല് തവണ കിടന്നു കൊടുത്തു. ഇനി അയാള്‍ വന്നാല്‍ ,,, ഞാന്‍ അയാളുടെ കഴുത്തറക്കും” കാര്യത്തിന്റെ ഗൗരവം മനസ്സിലായ അഞ്ജലിയുടെ അമ്മ

വിധിക്കപ്പെട്ട ശാപം
(രചന: Vipin PG)

ഉദ്ധരിച്ച ലിം ഗ വുമായി നാലാം തവണയും അയാള്‍ അവളുടെ അടുത്ത് ചെന്നപ്പോള്‍ ഇന്നിനി വയ്യ എന്ന് അവള്‍ കേണു പറഞ്ഞു.

അയാള്‍ സമ്മതിച്ചില്ല. അവള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു. വിധി കെട്ടിയെല്‍പ്പിച്ചു തന്ന മാറാപ്പാണ് ഇന്നവളെ ഇങ്ങനെ വിഴുങ്ങുന്നത്.

അഞ്ജലി കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരിഷ്ടത്തില്‍ കുടുങ്ങിയതിന്റെ പേരില്‍ മുന്നും പിന്നും നോക്കാതെ അവളുടെ അച്ഛനും അമ്മയും മറ്റൊരു കല്യാണം നടത്തി.

അഞ്ജലി ഉറപ്പിച്ചു പറയുന്നു. അവളുടെ അച്ഛനോളം കടും പിടുത്തക്കാരനായ മറ്റൊരു മനുഷ്യന്‍ ഈ ഭൂമിയില്‍ വേറെയുണ്ടാകില്ല.

പക്ഷെ അവളുടെ കണ്ടെത്തല്‍ തെറ്റായിരുന്നില്ല. നല്ല ഫാമിലി നല്ല ചെക്കന്‍. പക്ഷെ അവള്‍ കണ്ടെത്തി എന്നതാണ് ഇവിടെ സംഭവിച്ച തെറ്റ്. ആ തെറ്റ് അവളുടെ അച്ഛന്‍ ഊതി പെരുപ്പിച്ച് വലുതാക്കി.

അതിന്റെ ഓരോ ഘട്ടത്തിലും അവളുടെ അമ്മ അതിനെ പിന്താങ്ങി. എന്തോ ഒരു മഹാപാപം ചെയ്തു എന്നൊരു മാനസികാവസ്ഥയില്‍ അവളെ കൊണ്ടെത്തിച്ച ശേഷം അവള്‍ക്ക് വേറെ കല്യാണം നടത്താന്‍ തീരുമാനിച്ചു.

അവന്റെ കൂടെ ഇറങ്ങിപ്പോകാനോ ഒളിച്ചോടാനോ ഉള്ള ധൈര്യമൊന്നും അഞ്ജലിക്ക് അന്ന് ഉണ്ടായിരുന്നില്ല. അവള്‍ പൊരുത്തപ്പെട്ടു. വിധി ഇതാകാം. ഓരോ വാക്കിലും അച്ഛനെ അനുസരിക്കുന്ന അമ്മയെയാണ് അവള്‍ ഇക്കാലമത്രയും കണ്ടത്.

അത് ചിലപ്പോള്‍ ആദ്യം അനുസരിപ്പിക്കുകയും ശേഷം അത് തുടരുകയും ചെയ്തതാകാം. കാരണവന്മാര്‍ പറഞ്ഞുറപ്പിച്ച കല്യാണം നടന്നു. അഞ്ജലി മറ്റൊരു വീട്ടിലേയ്ക്ക് ചേക്കേറി.

ദുരന്ത ജീവിതത്തില്‍ നിന്ന് തീ ചൂളയിലേയ്ക്ക് എന്ന് പറഞ്ഞപോലെ അവിടെ അവളെ കാത്തിരുന്നത് മറ്റൊരു ദുരന്ത ജീവിതമാണ്. കാ മം ശമിപ്പിക്കാന്‍ മാത്രം ജനിച്ചതെന്ന് തോന്നുന്ന ഒരു മനുഷ്യന്‍. അയാള്‍ക്ക് മതി വരുന്നില്ല.

കല്യാണം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ തന്നെ പ്രാണന്‍ പോകുന്ന പല അനുഭവങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ചെവി കൊള്ളാന്‍ അവളുടെ അച്ഛനോ അമ്മയോ തയാറായില്ല. അന്തസ്സായി കല്യാണം കഴിപ്പിച്ചു വിട്ടതാണ്. അത് മറ്റൊരു വീടാണ്. അത് ഓര്‍മ്മ വേണം.

അവധി ദിവസങ്ങളില്‍ അടുക്കളയില്‍ നിന്ന് റൂമിലെത്തിയാല്‍ അയാള്‍ ആ നിമിഷം ഭോഗിക്കും. അങ്ങനെ ചില അവധി ദിവസങ്ങളില്‍ അവള്‍ അടുക്കള ആശ്രയമാക്കി. കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലായെങ്കിലും അയാളുടെ അമ്മയും ചിലപ്പോഴൊക്കെ കണ്ണടച്ചു.

അവള്‍ മിക്കപ്പോഴും അവളുടെ അമ്മയെ വിളിച്ചു. അമ്മ നിസ്സഹായയായി നിന്നു. ചിലപ്പോള്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ അച്ഛന്‍ അലര്‍ച്ചയാണ്‌.

അന്തസ്സായി കല്യാണം നടത്തിയെന്ന ക്രെഡിബിലിറ്റിയാണ് അവരുടെ പ്രശ്നം. അല്ലാതെ മകളുടെ ജീവിതമല്ല. അവര്‍ പറയുനത് ആള് ദേഹോപദ്രവം ചെയ്യുന്നില്ലല്ലോ അത് തന്നെ വലിയ കാര്യമാണെന്നാണ്.

ഒരു തരത്തില്‍ അത് ശരിയാണ്. അയാള്‍ ഇന്ന് വരെ അവളെ തല്ലിയിട്ടില്ല. പക്ഷെ തലോടിക്കൊണ്ടും ജീവനെടുക്കാം എന്ന് അയാള്‍ പല തവണ തെളിയിച്ചു.

കാമ ഭ്രാന്ത് എന്ന അറച്ച വാക്കിനു പകരം സെ ക്സ് അഡിക്ഷന്‍ എന്ന യഥാര്‍ത്ഥ പ്രശ്നം അയാള്‍ക്കുണ്ടെന്നും ഞാന്‍ ഓരോ ദിവസവും അതിനു വിക്ടിം ആകുകയാണെന്നും അഞ്ജലി പല തവണ വീട്ടില്‍ പറഞ്ഞു.

ഒരു പകല്‍ വീട്ടിലെത്തിയാല്‍ വൈകിട്ടാകുമ്പോഴേക്കും ഏത് വിധേനയും തിരികെ പറഞ്ഞയക്കാനുള്ള അമ്മയുടെ വ്യഗ്രത പല തവണ കണ്ടത് കൊണ്ട് ഇപ്പൊ വീട്ടിലേയ്ക്ക് പോകാറില്ല. അമ്മ വിളിച്ചാല്‍ അവള്‍ എടുക്കാറുമില്ല.

നാലാം തവണയെന്നു കേട്ടപ്പോള്‍ പലതും ഇതത്ര ഭീകരമാണോ സാധാരണയല്ലേ എന്ന് ചിലരെങ്കിലും ചിന്തിച്ചു കാണും. അവള്‍ക്ക് തീരെ വയ്യാത്ത ഒരു ദിവസമാണ് ഈ നാല്.

അയാളുടെ ആത്മ നിര്‍വൃതിക്ക് വേണ്ടി പണ്ട്രണ്ടു തവണ ബന്ധപ്പെട്ട ദിവസമുണ്ട്. ബോധം മറഞ്ഞ പെണ്ണിനെ അയാള്‍ തന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.

അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ കാര്യം പറയുകയും അത് അവള്‍ ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. ദിവസം നൂറു പേരെ കാണുന്ന ഡോക്ടര്‍ക്ക് ഒറ്റ നോട്ടത്തില്‍ രോഗി ആരാണെന്ന് പിടി കിട്ടി.

ഇനി ഇങ്ങനൊരു അവസ്ഥ ഈ കുട്ടിക്ക് ഉണ്ടായാല്‍ തന്റെ ബാക്കി ജീവിതം ജയിലില്‍ ആയിരിക്കുമെന്ന് പറഞ്ഞ അവളുടെ ആരോരുമല്ലാത്ത ആ ഡോക്ടര്‍ കാണിച്ച സമീപനം പോലും അവളുടെ വീട്ടില്‍ നിന്നും ഉണ്ടായില്ല.

ബാത്രൂമില്‍ കയറി കുളിക്കുമ്പോള്‍ മുന്നില്‍ കണ്ട ബ്ലേഡില്‍ അവളുടെ കണ്ണ് പതിഞ്ഞു. ഇല്ല,, ആത്മ ഹത്യ ചെയ്യില്ലെന്ന് തീരുമാനിച്ചതാണ്. പക്ഷെ കൊലപാതകിയാകാം.

ഇനി ഇങ്ങനൊരു നിമിഷം വന്നാല്‍ ഞാന്‍ അത് ചെയ്യും. അഞ്ജലി തീരുമാനിച്ചു. അന്ന് രാത്രി അവള്‍ അമ്മയെ വിളിച്ചു.

“ നിങ്ങള്‍ ഒരു അറവു മാടിനെ പോലെ എന്നെ കൊല്ലാന്‍ കൊടുത്തതാണ്. പക്ഷെ പ്രാണ രക്ഷാര്‍ത്ഥം ഞാന്‍ അയാളുടെ ജീവനെടുക്കാന്‍ പോകുവാണ്”

അമ്മയുടെ മറുപടിക്ക് വെയിറ്റ് ചെയ്യാതെ അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. അമ്മ തുരു തുരെ വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല. പെട്ടെന്ന് അവള്‍ക്കൊരു ടെക്സ്റ്റ് മെസ്സേജ് വന്നു.

“ അബദ്ധമൊന്നും കാണിക്കരുത്.. അച്ഛന്‍ ഇവിടെ ഉറഞ്ഞു തുള്ളി നില്‍ക്കുകയാണ്”
അവള്‍ മറുപടി കൊടുത്തു

“ ഇന്ന് ഞാന്‍ നാല് തവണ കിടന്നു കൊടുത്തു. ഇനി അയാള്‍ വന്നാല്‍ ,,, ഞാന്‍ അയാളുടെ കഴുത്തറക്കും”

കാര്യത്തിന്റെ ഗൗരവം മനസ്സിലായ അഞ്ജലിയുടെ അമ്മ അഞ്ജലിയുടെ അച്ഛന്റെ കാലു പിടിച്ചു.

“ അവളുടെ നില തെറ്റിയെന്നു തോന്നുന്നു. നമുക്ക് ഒന്നവിടെ വരെ പോകാം”
അച്ഛന്റെ മറുപടി അമ്മയുടെ ഉള്ളുലച്ചു

“ നീ വളര്‍ത്തി വലുതാക്കിയ മകളാണ്. അവള്‍ എന്ത് ചെയ്താലും ആദ്യം സമധാനം പറയേണ്ടത് നീയാണ്. അവളെന്ത് ചെയ്താലും ഞാന്‍ ആ വീട്ടിലേയ്ക്ക് പോകില്ല”

അച്ഛന്‍ അഭിമാനത്തിന്റെ കണക്ക് പറഞ്ഞപ്പോള്‍ അവളുടെ മുന്നിലുള്ള വാതില്‍ കൊട്ടിയടയ്ക്കാനെ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. സമാധാനിപ്പിക്കാന്‍ അവളെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

കുളി കഴിഞ്ഞ അഞ്ജലി അടുക്കളയില്‍ പോയി. അവള്‍ക്ക് ഒന്നിനും പറ്റുന്നില്ല. അവളുടെ അവസ്ഥ കണ്ട അവളുടെ അമ്മായിയമ്മ അവളോട്‌ റൂമില്‍ പൊക്കോളാന്‍ പറഞ്ഞു.

ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കാന്‍ ആ വീട്ടില്‍ ഒരാളെങ്കിലും ഉണ്ടായതില്‍ അവള്‍ സാമാധാനിച്ചു. ചെയ്ത് വന്നതെല്ലാം പാതി വഴിയില്‍ നിര്‍ത്തിയ അഞ്ജലി റൂമിലേയ്ക്ക് പോയി.

ക്ഷീണം കൊണ്ടവള്‍ കിടന്നു. പാതി മയക്കതിലെത്തിയപ്പോള്‍ അയാള്‍ അവളെ എഴുന്നെല്‍പ്പിച്ചു. അന്നത്തെ അയാളുടെ അഞ്ചാമത്തെ ഊഴത്തിനു വേണ്ടി. അവളത് പ്രതീക്ഷിച്ചിരുന്നു. അവള്‍ നിന്ന് കൊടുത്തു. അവന്‍ ഉഴുത് മറിക്കാന്‍ തുടങ്ങി.

ആ ശയനം കഴിഞ്ഞപ്പോള്‍ അയാള്‍ അവളുടെ ദേഹത്ത് തളര്‍ന്നു വീണു. ആ നിമിഷത്തിന് കാത്തിരുന്ന അഞ്ജലി അവളുടെ ഒരു കൈയ്യില്‍ കരുതിയ ബ്ലേഡ് കൊണ്ട് അയാളുടെ പിന്‍ കഴുത്തില്‍ ചെറുതായൊന്ന് വരഞ്ഞു.

അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റുന്നില്ലായിരുന്നു. അയാളുടെ കഴുത്തില്‍ രക്തം പൊടിഞ്ഞു. അയാള്‍ ഉറക്കെ നില വിളിച്ചു.

എഴുന്നേറ്റു പോയി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ കുഴഞ്ഞു വീണു. അവന്‍ കണ്ണ് തുറന്നപ്പോള്‍ രണ്ടുപേരും ഹോസ്പിറ്റലിലാണ്.

അവള്‍ പറഞ്ഞ കാര്യം ചെയ്തപ്പോള്‍ പറയാതിരുന്ന മറ്റൊന്ന് കൂടി ചെയ്തു. അവളുടെ കൈ ഞരമ്പ്‌ മുറിച്ചു. രണ്ടുപേരും മരച്ചില്ല… ഈ കഥ അവസാനിക്കുന്നുമില്ല. കാരണം ,, ഇത് ചില ജീവിതങ്ങളുടെ നേര്‍ കാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *