(രചന: J. K)
കുറേ ദിവസമായിരുന്നു സന്തു ഏട്ടൻ ആകെ കൂടി വല്ലാത്ത ഒരു അവസ്ഥയിൽ കാണാൻ തുടങ്ങിയിട്ട് കുറെ ചോദിച്ചതാണ് സീത എന്താ കാര്യം എന്ന്.
പക്ഷേ ഒന്നും വിട്ടു പറഞ്ഞില്ല എപ്പോഴും ആലോചനയാണ് രണ്ടുദിവസമായി ജോലിക്ക് കൂടി പോകുന്നില്ല ആകെക്കൂടി വല്ലാത്ത ഒരു ടെൻഷൻ പോലെ…
സീതക്ക് ആകെ പേടിയായി… മാനസികമായി അദ്ദേഹത്തിന് നല്ല പ്രശ്നമുണ്ടോ എന്നുവരെ അവൾക്ക് തോന്നി പോയി….
ഇപ്പോഴും കളിയും ചിരിയുമായി നടക്കുന്ന ആളാണ് കുഞ്ഞുങ്ങളെ ഒരു കൂട്ടുകാരനെ പോലെ കൊണ്ടു നടക്കുന്ന മനുഷ്യൻ ഇപ്പോൾ അവരോട് പോലും ഒരു മിണ്ടാട്ടവുമില്ല..
ആകെ കൂടി പിരിമുറുക്കത്തിൽ ആയിരുന്നു സന്തോഷ്.. തന്റെ മാറ്റം സീത മനസ്സിലാക്കുന്നുണ്ട് എന്നറിയാമായിരുന്നു
അയാൾക്ക് കാരണം അയാളുടെ ഒരു ചെറിയ ചലനം പോലും അവൾക്ക് തിരിച്ചറിയാനാകും തന്റെ കയ്യിൽ നിന്ന് വന്നുപോയ ഒരു തെറ്റ്… അതിന്റെ കുറ്റബോധത്തിൽ ഉരുകുകയാണ് താൻ ഇപ്പോൾ….
എപ്പോഴോ അറിയാതെ ചെയ്തു പോയത് തന്റെ ജീവിതം തന്നെ തകരാറിലാക്കും എന്നത് അയാൾക്ക് അറിയാമായിരുന്നില്ല….
ഓർമ്മകൾ ഒരു ഒന്നരമാസം മുന്നിലേക്ക് പോയി അന്ന് ഫ്രണ്ട്സിന്റെ കൂടെ ഒരു പാർട്ടി കഴിഞ്ഞ് വരികയായിരുന്നു…
വീട്ടിൽ സീതയില്ല അവൾ അവളുടെ വീട്ടിലേക്ക് പോയി അച്ഛന്റെ ശ്രാദ്ധമാണ് ബലിയിടണം എന്നൊക്കെ പറഞ്ഞ് അവളെ അവിടെ കൊണ്ട് ചെന്ന് ആക്കിയിട്ടാണ്, ഫ്രണ്ട്സിന്റെ കൂടെ ഒന്ന് ജോളി ആവാം എന്ന് വച്ച് പോയത്….
തനിക്ക് കൂടുതൽ കൃപാ ഇല്ല എന്ന് അറിയാവുന്നതുകൊണ്ട് ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് പോകണം എന്നതുകൊണ്ട് അധികം ഒന്നും കഴിച്ചിട്ടില്ല ആയിരുന്നു…
വീട്ടിലേക്ക് ചെന്നപ്പോഴാണ് ഫേസ്ബുക്കിൽ ഒരു സുന്ദരി പെണ്ണിന്റെ റിക്വസ്റ്റ് കണ്ടത്..ആക്സെപ്റ്റ് ചെയ്തതും അവൾ മെസ്സഞ്ചറിൽ വന്നു ..
അപ്പോഴത്തെ മൂഡിന് അവൾ ചോദിച്ചതിനൊക്കെ യെസ് എന്ന് പറഞ്ഞു…അവസാനം അവർ വീഡിയോ കോൾ ചെയ്യാമോ എന്ന് ചോദിച്ചു… അതിനും ഓക്കേ എന്നു പറഞ്ഞു
കുടിച്ച കള്ളിന്റെ പുറത്ത് ചെയ്തു പോയ ഒരു തെറ്റ് അത് ജീവിതം തന്നെ നശിപ്പിക്കും എന്ന് അറിയാൻ അധികം താമസം ഉണ്ടായിരുന്നില്ല അവൾ തന്റെ ഫോട്ടോ വെച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി…
അവൾ സംസാരിച്ചിരുന്നത് ഹിന്ദിയായിരുന്നു പിന്നെ മലയാളം സംസാരിക്കുന്ന ഒരാൾ തന്നെ കോൺടാക്ട് ചെയ്തു.
അവർ പറയുന്ന സമയത്ത് പറയുന്ന പണം നൽകിയില്ലെങ്കിൽ എന്റെ ഫോൺ ഹാക്ക് ചെയ്തു അതിലുള്ള കോണ്ടാക്ട്സ് എടുത്ത് അതിലേക്ക് എല്ലാം എന്റെ ഫോട്ടോസും വീഡിയോസും എല്ലാം അയച്ചു കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി….
അവർ ചോദിച്ച പണം അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്തു കൊടുത്തു അതുകൊണ്ട് തീർന്നു എന്നാണ് കരുതിയത് പക്ഷേ ഒന്നും അവസാനിച്ചിരുന്നില്ല ഇടയ്ക്കിടയ്ക്ക് അവർ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു..
സമൂഹത്തിന്റെ മുന്നിൽ എന്റെ സ്ഥാനം… അതിനെക്കാൾ ഉപരി എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന സീത അതെല്ലാം എന്താകും എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു
ഏതോ നശിച്ച നിമിഷത്തിൽ തോന്നിയ കുബുദ്ധിയെ ഓർത്ത് സങ്കടപ്പെട്ടു ജോലിക്ക് പോലും പോകാൻ തോന്നുന്നില്ല
വീട്ടിൽ അടച്ചു പൂട്ടിയിരുന്നു ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത് എന്നാണ് അവരുടെ ഭീഷണി ചെയ്താൽ പിന്നെ എന്തൊക്കെയ ഉണ്ടാവുക എന്ന് പ്രെഡിറ്റ് ചെയ്യാൻ പോലും പറ്റില്ല….
സീത ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട് എന്താണ് സന്തോഷ് ഏട്ടന്റെ പ്രശ്നം എന്ന് അവളോട് എല്ലാം തുറന്നു പറയണം എന്നുണ്ട്
പക്ഷേ ഞാൻ ചെയ്തത് അവൾ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ലായിരുന്നു അവളും കൂടി എന്നെ വിട്ടു പോയിട്ടുണ്ടെങ്കിൽ അത് എനിക്ക് താങ്ങാൻ കഴിയില്ല
പിന്നെ ഈ ജീവിതം തന്നെ ഇല്ലാതാക്കുക എന്നൊരു മാർഗ്ഗം മാത്രമേ എന്റെ മുന്നിലുണ്ടാകു അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ എല്ലാം സ്വയം സഹിച്ചു…
വീണ്ടും അവർ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി ഇത്തവണവലിയ ഒരു തുകയാണ് അവരെ ആവശ്യപ്പെട്ടത് അത് എങ്ങനെ കൊടുക്കണം എന്ന് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല ബാങ്കിലെ ഉള്ളതെല്ലാം അവർക്ക് കൊടുത്ത് തീർന്നിരുന്നു…
അറിയാതെ വന്ന കുറച്ച് കടം ഉണ്ടെന്നും അത് വീട്ടാൻ പണം വേണമെന്ന് ഞാൻ അവളോട് പറഞ്ഞു എന്റെ പ്രശ്നത്തിന് കാരണം അതാണെന്ന് അവൾ കരുതി കാണും അവളുടെ മുഴുവൻ ആഭരണങ്ങളും എടുത്ത് എനിക്ക് തന്നു. ഇതിനേക്കാൾ വലുതാണ് സന്തോഷേട്ടന്റെ ചിരി എന്ന് പറഞ്ഞ്…
അന്നേരം മരിച്ചു പോയിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിപ്പോയി ഇത്രയും സ്നേഹിക്കുന്ന അവളെ മറന്നുഒരു നിമിഷം നേരത്തെ സന്തോഷത്തിനുവേണ്ടി ഞാൻ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണെന്ന് ഓർക്കുകയായിരുന്നു ഞാൻ…
ഇല്ല ഇനിയും എനിക്ക് സഹിക്കാൻ ആവുന്നില്ല… അവളെന്നെ ഉപേക്ഷിച്ചോട്ടെ എങ്കിലും കുഴപ്പമില്ല അവളുടെ ആഭരണങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് ഇനി എനിക്ക് അവരിൽ നിന്ന് രക്ഷ നേടണ്ട എന്ന് ഞാൻ തീരുമാനിച്ചു…
അല്ലെങ്കിൽ ഇനിയും അവരെ എന്നെ പിൻതുടരും അവളോട് എല്ലാം തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു….
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവള് എന്നേ കുറ്റപ്പെടുത്തിയില്ല അവൾക്ക് ഒരുപക്ഷേ എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകും…. അവൾ എന്നോട് ഒന്നും മിണ്ടിയില്ല,
പോലീസിൽ പരാതിപ്പെടണം എന്ന് മാത്രമായിരുന്നു അവൾ എന്നോട് പറഞ്ഞത് അവൾ പറഞ്ഞത് പ്രകാരം ഞങ്ങൾ സൈബർ സെല്ലിൽ പരാതി കൊടുത്തു….
അവർ കേസെടുത്തു.. ചെയ്യേണ്ട നിർദ്ദേശങ്ങൾ എല്ലാം തന്നു… പോയ പൈസ തിരിച്ചു കിട്ടാൻ വഴിയൊന്നുമില്ല എന്ന് മനസ്സിലായി
എങ്കിലും സമാധാനമായിരുന്നു കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ എന്ന്…വീട്ടിലെത്തിയതും അവളെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി.. പക്ഷേ ഏതു പറ്റില്ലല്ലോ അവളോട് മാപ്പ് ചോദിച്ചു…
ഇപ്പോൾ ഉണ്ടായത് ഞാൻ കാണിച്ചത് അവൾക്ക് ഉൾക്കൊള്ളാൻ സമയം വേണമെന്ന്..
അത്രയും സ്നേഹിച്ച് വിശ്വസിച്ച ഒരാളുടെ പക്കൽ നിന്നുണ്ടായ ഒരു തെറ്റ് അവൾക്ക് അത്ര പെട്ടെന്ന് മറന്നു കളയാൻ കഴിഞ്ഞു കാണില്ല…
ഞാൻ കാത്തിരിക്കാൻ തയ്യാറായിരുന്നു ക്ഷമയോടെ കുറ്റബോധം കൊണ്ട് നീറുന്ന മനസ്സുമായി….
എന്നെങ്കിലും അവൾക്ക് എന്നോട് ക്ഷമിക്കാൻ കഴിഞ്ഞേക്കും… ഇനി ഇല്ലെങ്കിലും പരാതിയില്ല ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയായി ഞാൻ അതിനെ കാണും എന്നെ എല്ലാം നല്ല മനസ്സുകൊണ്ടും ഞാൻ അവളെ സ്നേഹിക്കും…
ഇനി അവളോട് ഒരു തെറ്റും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും.. അല്ലാതെ മറ്റെന്ത് ചെയ്യാനാണ് എനിക്ക് കഴിയുക…
അവൾക്ക് വേണ്ടതെല്ലാം നൽകി അവളുടെ ആവശ്യങ്ങൾ നിറവേറ്റി.. തിരിച്ചുകിട്ടില്ലെങ്കിൽ പോലും അവളെ സ്നേഹിച്ചു അവൾക്ക് വേണ്ടി ഇനി ജീവിക്കണം….ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തം പോലെ…