(രചന: Sivapriya)
“പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.” സുദീപിന്റെ അമ്മാവൻ അത് പറയുമ്പോൾ അവൻ അയാളെ ഒന്ന് നോക്കി.
“എനിക്കൊന്നും സംസാരിക്കാനില്ല. പെണ്ണിനെ എനിക്ക് ഇഷ്ടമായി. കല്യാണ തീയതിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ നിശ്ചയിച്ചോളൂ. സംസാരം ഒക്കെ കല്യാണം കഴിഞ്ഞും ആവാലോ.” സുദീപ് എല്ലാവരോടുമായി പറഞ്ഞു.
അവന്റെ ആ പറച്ചിൽ കേട്ടപ്പോൾ മിനിയുടെ അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കുമൊക്കെ അവനോട് മതിപ്പ് തോന്നി.
“മോന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ.” മിനിയുടെ അച്ഛൻ ഗോപനാണ് അത് പറഞ്ഞത്.
തന്നെ പെണ്ണ് കാണാൻ വന്ന പയ്യനോട് തനിച്ചു സംസാരിക്കാനായി കാത്തു നിന്ന മിനിക്ക് നിരാശ തോന്നി.
“ഹോ ഇയാൾ ആളൊരു മുരടനാണല്ലോ. ഇപ്പഴേ ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിഞ്ഞു എങ്ങനെ ആയിരിക്കും.” മിനി സ്വയം പിറുപിറുത്തു കൊണ്ട് മുറിയിലേക്ക് പോയി.
ഗോപന്റെയും മാലതിയുടെയും ഒരേയൊരു മകളാണ് മിനി. ഡിഗ്രി കഴിഞ്ഞു ടാലി ക്ലാസ്സിന് പോവുകയാണ് അവൾ. അപ്പോഴാണ് ബ്രോക്കർ വഴി മിനിക്ക്
സുദീപിന്റെ ആലോചന വരുന്നത്. സുദീപിന് കെ എസ് ഇ ബിയിൽ ആണ് ജോലി. അച്ഛന്റെയും അമ്മയുടെയും ഏക മകൻ.
പെണ്ണ് കാണൽ ചടങ്ങിന് വന്നപ്പോൾ ഇരുകൂട്ടർക്കും പരസ്പരം ഇഷ്ടമായി. ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന് എല്ലാവരും ചോദിച്ചു. പക്ഷേ പെണ്ണിന്
ചെറുക്കനെ ഇഷ്ടമായോ എന്ന് ചോദിക്കാൻ ആരും മിനക്കെട്ടില്ല. മിനിയുടെ ഇഷ്ടം ആർക്കും അറിയാനും താല്പര്യമില്ലായിരുന്നു.
രണ്ട് കുടുംബക്കാർക്കും പരസ്പരം ഇഷ്ടപ്പെട്ടതിനെ തുടർന്ന് വിവാഹ നിശ്ചയത്തിനുള്ള തീയതി പറഞ്ഞുറപ്പിച്ച ശേഷമാണ് രണ്ട് കൂട്ടരും പിരിഞ്ഞു പോയത്.
“അച്ഛാ എനിക്കീ കല്യാണം ഇഷ്ടമല്ല. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ നിങ്ങൾക്കെല്ലാവർക്കും
എങ്ങനെ തോന്നി ഇത് ഉറപ്പിക്കാൻ.” അതിഥികൾ എല്ലാവരും പോയി കഴിഞ്ഞ ശേഷം അച്ഛന്റെ അടുത്ത് വന്നിരുന്നു കൊണ്ട് മിനി ചോദിച്ചു.
“നിന്നോടിനി പ്രത്യേകിച്ച് എന്താ ചോദിക്കാനുള്ളത്. നിന്റെ കാര്യങ്ങളൊക്കെ ഇതുവരെ തീരുമാനിച്ചിരുന്നത് ഞാനല്ലേ. നിന്റെ കല്യാണ കാര്യവും ഞാൻ തീരുമാനിച്ചത് പോലെ തന്നെ നടക്കും.” ഗോപൻ ഗൗരവത്തിൽ പറഞ്ഞു.
“അയാളെ കണ്ടിട്ട് എനിക്ക് ആകെയൊരു വശപിശക് ഉള്ളപോലെ തോന്നി. എന്നോട് തനിച്ച് സംസാരിക്കാൻ പോലും താല്പര്യമില്ല എന്നല്ലേ അയാൾ പറഞ്ഞത്. സാധാരണ കല്യാണത്തിനു മുൻപ്
പെണ്ണുകാണൽ ചടങ്ങിന് ചെക്കനും പെണ്ണും പരസ്പരം സംസാരിച്ചു ഇഷ്ടമായാൽ അല്ലെ ബാക്കി കാര്യങ്ങൾ തീരുമാനിക്കു.”
“അവൻ നല്ല കുടുംബത്തിൽ ജനിച്ച ചെക്കനാ. അതുകൊണ്ടാ അങ്ങനെ പറഞ്ഞത്. നിന്നെക്കണ്ട് അവന് ഇഷ്ടമായല്ലോ. അതോണ്ടാവും തനിച്ച് സംസാരിക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞത്. ഇതൊന്നും അത്ര കാര്യമാക്കാനില്ല.
അവന് നല്ല ജോലിയും ശമ്പളവും സ്വന്തമായി വീടൊക്കെ ഉണ്ട്. നിന്റെ ജീവിതം അവിടെ സുരക്ഷിതമായിരിക്കും. അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല.
വെറുതെ നീയായിട്ട് ഓരോന്ന് ചിന്തിച്ചു കൂട്ടി വീട്ടിൽ വന്ന് കയറിയ മഹാലക്ഷ്മിയെ പടിയിറക്കി വിടരുത്.” ഗോപൻ താക്കീതോടെ പറഞ്ഞു.
“അപ്പോൾ ഈ വീട്ടിൽ എന്റെ ഇഷ്ടത്തിനു യാതൊരു വിലയുമില്ലേ.” മിനി സങ്കട ഭാവത്തിൽ അച്ഛനെ നോക്കി.
“എന്തേ നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടോ?” ഗോപന്റെ സ്വരത്തിൽ ആശങ്ക നിഴലിച്ചിരുന്നു.
“ഇല്ല അച്ഛാ. അങ്ങനെ ഒന്നും ഇല്ല. പക്ഷേ കല്യാണം കഴിക്കാൻ പോകുന്ന ആളിനോട് ഒന്ന് സംസാരിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാതിരിക്കുക.
അയാളോടൊപ്പം അല്ലെ ഞാൻ ജീവിക്കേണ്ടത്. അപ്പോൾ വിവാഹത്തിനു മുൻപ് പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.”
“മോള് പറഞ്ഞത് ശരിയാണ്. നിശ്ചയം കഴിഞ്ഞ ശേഷം ഞാൻ പയ്യന്റെ നമ്പർ വാങ്ങി നിനക്ക് തരാം. നീ ഫോണിൽ വിളിച്ചു സംസാരിച്ചോ.” ഗോപൻ ഒരുപായം പറഞ്ഞു.”ഉം… ശരി അച്ഛാ.” മനസ്സില്ലാ മനസ്സോടെ അവളത് സമ്മതിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ സുദീപിന്റെയും മിനിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.
വാക്ക് പറഞ്ഞത് പോലെ ഗോപൻ സുദീപിന്റെ മൊബൈൽ നമ്പർ മിനിക്ക് കൊടുത്തു.
“ഹലോ, ഞാൻ മിനിയാണ്. ചേട്ടനോടൊന്ന് സംസാരിക്കാൻ വേണ്ടി അച്ഛന്റെ കൈയ്യിൽ നിന്ന് നമ്പർ വാങ്ങി വിളിച്ചതാ ഞാൻ.” ഒരു ദിവസം മിനി അവനെ ഫോണിൽ വിളിച്ചു.
“എന്താ കാര്യം?” ഗൗരവം നിറഞ്ഞ സ്വരം”നമ്മുടെ വിവാഹത്തിനു മുൻപ് പരസ്പരം സംസാരിക്കണമെന്ന് തോന്നി. നമ്മൾ തമ്മിൽ ഒരു
അണ്ടർസ്റ്റാൻഡിങ്ങിൽ എത്തിയിട്ട് പോരെ വിവാഹം. അടുത്ത മാസം തന്നെ വേണോ. എനിക്ക് ചേട്ടനേം ചേട്ടന് എന്നേം പരിചയപെടണ്ടേ.”
“അതിന്റെ ആവശ്യമില്ല… ഇങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എന്ത് സംസാരിക്കാൻ ആണെങ്കിലും അതെല്ലാം കല്യാണം കഴിഞ്ഞു മതി. മേലിൽ ഇത് ആവർത്തിക്കരുത്.” സുദീപ് ഫോൺ കട്ട് ചെയ്തു.
മൊബൈലും കൈയ്യിൽ പിടിച്ചു മിനി തറഞ്ഞിരുന്നു പോയി.”ഹോ ഇതെന്ത് മനുഷ്യനാ. എന്റെ വിധി..” അവൾ സ്വയം തലയ്ക്കടിച്ചു.നിശ്ചയം കഴിഞ്ഞു അടുത്ത മാസം തന്നെ ഇരുവരുടെയും വിവാഹം കഴിഞ്ഞു.
“അവിടെ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയ ഇങ്ങ് പോന്നേക്കണേ മോളെ. കടുംകൈ ഒന്നും ചെയ്യാൻ നിക്കരുത്. കല്യാണ ദിവസം ആയിട്ട് കൂടെ എന്റെ മോളെ മുഖത്ത് ഒരു തരി സന്തോഷം
ഇല്ലാത്തത് കാണുമ്പോൾ അമ്മയ്ക്ക് പേടിയാവാ. പിന്നെ സുദീപിന്റെ സ്വഭാവം അനുസരിച്ചു നോക്കീം കണ്ടും നിക്കണം. പറ്റില്ലെങ്കിൽ നീയിങ്ങു വന്നേക്ക്.
സംസാരിച്ചു തീർക്കാൻ പറ്റുന്ന കാര്യമാണെങ്കിൽ അങ്ങനെ ചെയ്യാം. ഇപ്പൊ നിന്റെ മുഖം കാണുമ്പോൾ എടുത്ത് ചാടി കല്യാണം നടത്തണ്ടയിരുന്നുവെന്ന് അമ്മയ്ക്ക്
തോന്നാ. എവിടെ ആയാലും എന്റെ മോള് സന്തോഷമായിട്ടിരിക്ക്.” സുദീപിനൊപ്പം പോകുന്നതിന് മുൻപ് മിനിയുടെ അമ്മ അവളോട് പറഞ്ഞു.
മിനി മാലിനിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.”ഒരു പരിചയവും ഇല്ലാത്ത അയാളോടൊപ്പം ആ വീട്ടിലേക്ക് പോവാൻ പേടിയുണ്ട് അമ്മേ. എനിക്ക് പറ്റില്ലെന്ന് തോന്നിയ ഞാനിങ്ങു വരും.” കരച്ചിലിനിടയിലും മിനി പറഞ്ഞു.
“ചെല്ല് മോളെ… നിന്നെ വിളിക്കുന്നു.”എല്ലാവരോടും യാത്ര പറഞ്ഞു മിനി സുദീപിനൊപ്പം യാത്രയായി. എല്ലാം ഭംഗിയായി നടന്നതിന്റെ സംതൃപ്തിയായിരുന്നു ഗോപന്റെ മുഖത്ത്. മാലിനിയുടെ മുഖത്ത് പക്ഷേ ആശങ്ക നിഴലിച്ചിരുന്നു.
ഈ വിവാഹത്തോട് മാലിനിക്കും താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഭർത്താവിനോട് എതിർത്തു പറയാൻ അവർക്ക് ഭയമാണ്. എന്നും ഗോപന്റെ തീരുമാനങ്ങൾ മാത്രമാണ് ആ വീട്ടിൽ
നടന്നിരുന്നത്. അയാൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ നല്ല തല്ല് കിട്ടും. ശരീരം നോവാതിരിക്കണമെങ്കിൽ അയാളുടെ ആജ്ഞകൾ അനുസരിക്കുകയെ നിവൃത്തിയുള്ളൂ.
ഗവണ്മെന്റ് ഉദ്യോഗമെന്ന് കണ്ടപ്പോൾ എടുത്തു ചാടി വിവാഹം നടത്തി വയ്ക്കുകയാണ് അയാൾ ചെയ്തത്. അതിനി എങ്ങനെ ആവുമെന്ന് കണ്ടറിയാം.
സുദീപിന്റെ വീട്ടിലേക്ക് ഒന്നര മണിക്കൂർ യാത്രയുണ്ട്. യാത്രയിലുടനീളം അയാൾ അവളോട് ഒന്നും സംസാരിച്ചതേയില്ല. അവളും തിരിച്ചൊന്നും സംസാരിക്കാൻ മുതിർന്നില്ല.
സുദീപിന്റെ അമ്മയിൽ നിന്ന് നിലവിളക്ക് വാങ്ങി വലതുകാൽ വച്ച് അവൾ അവന്റെ വീടിനുള്ളിൽ പ്രവേശിച്ചു.
“അവനിത്തിരി മുൻകോപം ഉണ്ടെന്നേയുള്ളു മോളെ. കണ്ടറിഞ്ഞു നിന്നാൽ മതി. ആള് പാവമാണ്.” വൈകുന്നേരത്തെ റിസപ്ഷൻ ഒക്കെ കഴിഞ്ഞു കയ്യിൽ പാൽ ഗ്ലാസുമായി സുദീപിന്റെ മുറിയിലേക്ക് എന്നെ കൊണ്ട് പോകുമ്പോൾ അവന്റെ അമ്മ മിനിയോട് പറഞ്ഞു.
സുദീപിന്റെയും മിനിയുടെയും ആദ്യ രാത്രിയാണ്. ഉള്ളിൽ ചെറിയൊരു ഭയത്തോടെയാണ് അവൾ അവന്റെ മുറിയിലേക്ക് പ്രവേശിച്ചത്. മിനി ചെല്ലുമ്പോൾ സുദീപ് ബാത്റൂമിൽ ആയിരുന്നു.
കൈയിലിരുന്ന പാൽ ഗ്ലാസ് മേശപ്പുറത്തേക്ക് വച്ചിട്ട് കട്ടിലിനു ഓരം ചേർന്ന് അവൾ കിടന്നു. കുറെ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം കാരണം അവളുടെ കണ്ണുകൾ താനെ അടഞ്ഞുപോയി.
ഇരുട്ടിൽ ആരുടെയോ വിരലുകൾ തന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നിയപ്പോഴാണ് മിനി കണ്ണുകൾ തുറന്നത്.
ഉറക്കമുണർന്ന മിനി ഞെട്ടിപ്പോയി. പൂർണ്ണ ന ഗ്നമായിരുന്നു അവളുടെ ശരീരം. അവളുടെ മാ റിടത്തിൽ പിടിച്ചു ഞെ രിച്ചു കൊണ്ട് സുദീപ് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു.
മിനിക്ക് ശരീരം വേദനിച്ചു.”എന്നെ വിടൂ..” കരഞ്ഞുകൊണ്ടവൾ കുതറി മാറാൻ ശ്രമിച്ചു.
“അടങ്ങി കിടക്കടി… ഇന്നുമുതൽ നിന്റെ ശരീരം എനിക്ക് അവകാശപ്പെട്ടതാണ്.” അത് പറഞ്ഞു കൊണ്ട് അവൻ മിനിയുടെ ചുണ്ടുകളെ കടിച്ചു മുറിച്ചു.
പിന്നെ വന്യമായൊരു ആവേശത്തോടെ അവൻ അവളിൽ ആധിപത്യം സ്ഥാപിച്ചു. ശരീരം മുഴുവനും ചതഞ്ഞരഞ്ഞത് പോലെ അവൾക്ക് വേദനിച്ചു.
ചുണ്ടും മാറിടവുമൊക്കെ മുറിഞ്ഞു ചോ ര കിനിഞ്ഞു. അവൾക്ക് ശരീരമാകെ നല്ല വേദന തോന്നി. ഇങ്ങനെ ആണോ ആദ്യ രാത്രി ഇതാണോ സെ ക്സ് എന്ന് അവൾ ചിന്തിച്ചു.
അവളുടെ സമ്മതം പോലും ചോദിക്കാതെ ക്രൂരമായ രീതിയിൽ വളരെയധികം വേദനിപ്പിച്ചു കൊണ്ടാണ് സുദീപ് അവളെ സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് രാത്രിയിലും അത് തന്നെ ആവർത്തിച്ചു.
പകൽ അവളോട് അവൻ ഒരക്ഷരം പോലും സംസാരിക്കില്ല. അവൾക്കും അവനോട് മിണ്ടാൻ ഭയം തോന്നി. രാത്രി ഇതാണ് അവസ്ഥയും.
“എനിക്ക് പറ്റില്ല ഇങ്ങനെ… ഇനിയെന്നോട് ഇങ്ങനെ ചെയ്യരുത്. ഞാൻ ചത്തു പോകും. ഞാനെന്ത് തെറ്റാ ചെയ്തേ. ഞാൻ നിങ്ങളുടെ ഭാര്യയാണ് അല്ലാതെ നിങ്ങൾ വിലയ്ക്കെടുത്ത വേശ്യ അല്ല.” ഒരു രാത്രി തനിക്ക് നേരെ നീട്ടിയ കരങ്ങൾ തട്ടിയെറിഞ്ഞ് കൊണ്ട് മിനി പറഞ്ഞു.
“നിനക്ക് ഞാൻ തരുന്ന സുഖം മതിയാവുന്നില്ലേ. അതോ വേറെ ആരെയെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടോ.” മുരണ്ടുകൊണ്ട് അവൻ ചോദിച്ചു.
‘അനാവശ്യം പറയരുത്. നിങ്ങളെ കാ മ ഭ്രാന്ത് ശമിപ്പിക്കാൻ എന്റെ ശരീരം നോവിക്കുന്നതെന്തിനാ. സത്യത്തിൽ എന്താ നിങ്ങളുടെ പ്രശ്നം. എന്തിനാ എന്നോടിങ്ങനെ.”
“മിണ്ടാതെ അടങ്ങി കിടന്ന നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ കൂടുതൽ വേദനിക്കേണ്ടി വരും നിനക്ക്.” സുദീപ് താക്കീത് ചെയ്തു.
അവന്റെ കൈകൾ തട്ടി മാറ്റി മിനി എഴുന്നേറ്റു വാതിലിനു അടുത്തേക്ക് നടന്നു. അവൻ ഓടിച്ചെന്ന് അവളെ കൈയിൽ തൂക്കിയെടുത്തു കട്ടിലിൽ ഇട്ടു. ബെഡ്ഷീറ്റ് കൊണ്ട് രണ്ട് കയ്യും കാലും കെട്ടിയിട്ട് വായിൽ തുണി തിരുകി അവൻ അവളെ റേ പ്പ് ചെയ്തു.
പുറമേക്ക് ശാന്തനും പാവവുമായി തോന്നുന്ന പ്രകൃതമാണ് സുദീപിനെങ്കിലും അവൻ ഒരു സെ ക്സ് അഡിക്റ്റഡ് ആയിരുന്നു. സ്ത്രീകളെ ക്രൂരമായി വേ ദ നിപ്പിച്ചു കൊണ്ട് രതിയിൽ ഏർപ്പെടാൻ
ആയിരുന്നു അവനിഷ്ടം. അങ്ങനെയുള്ള വീഡിയോ കാണുകയും അതൊക്കെ ഓരോന്നായി മിനിയിൽ പരീക്ഷിച്ചു നോക്കുകയായിരുന്നു സുദീപ്.
സുദീപിന് കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്ന് മിനിക്ക് മനസിലായി. ഇനിയൊരു നിമിഷം പോലും അവിടെ നിൽക്കാൻ പാടില്ലെന്നവൾ മനസ്സിലുറപ്പിച്ചു. ഇനിയും അവനൊപ്പം അവിടെ കഴിഞ്ഞാൽ ജീവൻ ബാക്കി കാണില്ലെന്ന് അവൾക്ക് തോന്നി.
തന്റെ ആവശ്യം കഴിഞ്ഞപ്പോൾ മിനിയെ അവൻ കെട്ടുകൾ അഴിച്ചു സ്വതന്ത്രയാക്കി. പിന്നെ ഒരു വശത്തേക്ക് കിടന്ന് ഉറങ്ങാൻ തുടങ്ങി. കണ്ണീരോടെ അവൾ നേരം വെളുപ്പിച്ചു. ഒന്ന് എഴുന്നേൽക്കാൻ പോലും അവൾക്കായില്ല.
രാവിലെ നേരം പുലർന്നപ്പോൾ സുദീപ് എണീറ്റ് കുളിച്ചു ഒന്നും സംഭവിക്കാത്തത് പോലെ ജോലിക്ക് പോയി. വെളുക്കുവോളം വേദനയിൽ കരഞ്ഞു തളർന്ന മിനി അവൻ ജോലിക്ക് പോകുമ്പോൾ മയക്കത്തിലായിരുന്നു.
എല്ലുകൾ നുറുങ്ങുന്ന വേദനയോടെയാണ് അവൾ ഉറക്കം ഉണർന്നത്. എണീറ്റ പാടെ അമ്മയെ ഫോണിൽ വിളിച്ചു നടന്ന കാര്യങ്ങൾ മിനി പറഞ്ഞു.
ശേഷം ഒരുവിധം എഴുന്നേറ്റ് ബാത്റൂമിൽ പോയി കുളിച്ചു വസ്ത്രം മാറി എടുക്കാനുള്ളതൊക്കെ എടുത്തു വച്ച് അമ്മയുടെ വരവും കാത്തിരുന്നു.
മിനിയെ മുറിക്ക് പുറത്തേക്ക് കാണാതെ അന്വേഷിച്ചു വന്ന അവന്റെ അമ്മയോട് അവൾ സുഖമില്ലെന്ന് പറഞ്ഞു അവർക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നു.
പിന്നീട് മിനിയുടെ അമ്മ അവളെ വീട്ടിലേക്ക് കൊണ്ട് പോകാനായി വന്നപ്പോഴാണ് അവർ മകൻ മരുമകളോട് ചെയ്ത ക്രൂരത തിരിച്ചറിഞ്ഞത്.
ചുണ്ടും കവിളുമൊക്കെ ക ടിച്ചു മുറിച്ചു ചോ ര ഉണങ്ങിയ മിനിയുടെ മുഖം കണ്ട് അമ്മയും അമ്മായി അമ്മയും ഞെട്ടിപ്പോയി. മുഖത്ത് തന്നെ ഇങ്ങനെ ആണെങ്കിൽ ശരീരം ഏത് അവസ്ഥയിൽ
ആയിരിക്കുമെന്ന് അവർക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം മകന്റെ ഈ പ്രവൃത്തിയിൽ ആ അമ്മയ്ക്ക് മാപ്പ് പറയാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ സുദീപിനിട്ട് രണ്ട് അ ടി കൊടുത്തിട്ടാണ് മാലിനി മിനിയെയും കൊണ്ട് അവിടുന്ന് ഇറങ്ങിയത്.
“അച്ഛൻ എന്താ അമ്മേ വരാത്തത്. അമ്മ അച്ഛനോട് പറഞ്ഞില്ലേ.” തിരികെയുള്ള യാത്രയിൽ മിനി അമ്മയോട് ചോദിച്ചു.
“നിന്നെ അവൻ ഉപദ്രവിച്ചെന്ന് മാത്ര പറഞ്ഞെ. അപ്പോൾ പറയാ എന്നോട് വന്ന് നിങ്ങളുടെ വഴക്ക് ഒത്തുതീർപ്പാക്കാൻ.
നിന്റെ അച്ഛന് വേറെന്തോ ജോലി തിരക്ക്. വീട്ടിൽ ചെന്നിട്ട് മോളെ മുഖം നേരിട്ടങ്ങു കാണിച്ചു കൊടുക്ക്. അപ്പോൾ മനസ്സിലാവും.”
മരുമകൻ പിച്ചി ചീ ന്തിയ അവസ്ഥയിലാക്കിയ മോളെ കണ്ടപ്പോൾ ഗോപൻ ഞെട്ടിപ്പോയി. അയാൾ അത്രക്കൊന്നും വിചാരിച്ചിരുന്നില്ല.
മിനിയുടെ ഇഷ്ടം നോക്കാതെ കെട്ടിച്ചു വിട്ടതിൽ അയാൾക്ക് കുറ്റബോധം തോന്നി.
“അച്ഛനോട് ഞാൻ അന്നേ പറഞ്ഞതല്ലേ അയാൾ ശരിയല്ലെന്ന്. അന്ന് അച്ഛൻ എന്റെ വാക്ക് കേട്ടിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം.” മിനി അച്ഛനെ കുറ്റപ്പെടുത്തി.
“അച്ഛനോട് ക്ഷമിക്ക് മോളേ.. അവൻ നല്ല പയ്യനാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി. ഇനി നിന്റെ ഇഷ്ടത്തിന് എതിരായി അച്ഛനൊന്നും ചെയ്യില്ല. ആ വൃത്തികെട്ടവന്റെ കൂടെ നിന്നെ പറഞ്ഞു വിടുകയില്ല ഞാൻ.”
തന്റെ തെറ്റ് മനസ്സിലാക്കി ഗോപൻ മകളോട് മാപ്പ് ചോദിച്ചു.മിനിയെ അവളുടെ സമ്മതം കൂടാതെ റേപ്പ് ചെയ്തതിന് അവൾ അവനെതിരെ പോലീസിൽ കേസ് കൊടുത്തു.
സുദീപിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒടുവിൽ കേസ് ഒത്തുതീർപ്പാക്കാനായി മിനി ചോദിച്ച നഷ്ടപരിഹാരം സുദീപ് അവൾക്ക് നൽകേണ്ടി വന്നു.