സ്ത്രീകളെ പുരുഷൻമാർ വിവാഹം ചെയ്യൂന്നില്ലെ ?? വിവാഹശേഷം ഭാര്യക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിൽ ഒരു കുടുംബം

തന്റേടം
രചന: Joseph Alexy

” കേറി വാ ഇച്ചായാ ”
ഇസബെല്ല ജസ്റ്റിന്റെ കൈ പിടിച്ച് അകത്തേക്ക് ഷണിച്ചു. അവൾക് പുറകെ അവനും വീടിന്റെ ഹാളിലേക്ക് കയറി ഇരുന്നു.

” ഡീ ഇനി നിന്റെ അപ്പൻ കല്യാണത്തിന് സമ്മതിച്ചില്ലെൽ നീ എന്നെ തേക്കുവോടി”
ജസ്റ്റിൻ ഇസബെല്ലയെ കളിയാക്കും പോലെ ചോദിച്ചു.
“അതെന്നാ നമ്മുടെ കാര്യം നടക്കുമെന്ന് ഇച്ചന് അത്ര ഉറപ്പില്ലെ ? ” മറുപടി എന്നോണം അവൾ ചോദ്യഭാവത്തോടെ അവന്റെ മുഖതേക്ക് നൊക്കി.

” അങ്ങനല്ല നിന്റെ അപ്പന്റെ കാര്യം അറിയാലോ പിന്നെ നമ്മടെ ഇപ്പോഴത്തെ സാഹചര്യൊം അതോണ്ട് പറഞ്ഞതാ ..! ”
ജസ്റ്റിൻ വീട് മുഴുവൻ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

” അതിന് അപ്പന്റെ സമ്മതം ചോദിച്ചിട്ടാണോ.. ഇച്ചൻ എന്റെടുത്ത് ഓരോന്ന് കാട്ടി കൂട്ടിയത് അന്നേരം ആകാശത്തേ അമ്പിളി മാമനെ വരെ പിടിച്ച് തരൂന്നു ആണല്ലോ പറഞ്ഞെ ? ”
ഇസ അവന്റെ കൈകളിൽ ശക്തിയായ് പിച്ചി.

” ഞാൻ ചുമ്മാ ചോദിച്ചതാ പെണ്ണെ നീ വയലെന്റ് ആവല്ലേ..! നമ്മുടെ കാര്യങ്ങൾ എല്ലാം അടിപൊളി ആവും..! ഉറപ്പ് ”
ഇസയുടെ കൈകൾ കൊർത്ത് പിടിച്ചു ജസ്റ്റിൻ അവളെ ആശ്വസിപ്പിച്ചു.

” ജസ്റ്റിൻ വന്നിട്ട് കുറേ നേരായൊ ? ” രണ്ടാം നിലയിൽ നിന്ന് ഇസബെല്ലയുടെ അപ്പൻ ജോസഫ് ഉറക്കെ ചോദിച്ചു.

” ഇല്ല അങ്കിൾ ഇപ്പൊ വന്നതെ ഉള്ളു ..”
ജസ്റ്റിൻ തികഞ്ഞ ഭവ്യതയോടെ മറുപടി കൊടുത്തു.

ജോസഫ് മുണ്ടിന്റെ അറ്റം കൈയിൽ എടുത്ത് പിടിച്ചു സ്റ്റയർ കേസ് ഇറങ്ങി.. ചിരിച്ചു കൊണ്ട് അയാൾ അവർക്കരികിൽ സോഫയിൽ സ്ഥാനം പിടിച്ചു.

” ഇസ കൊച്ചിനു ഇങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ അവളോട് പറഞ്ഞു ആളോട് എന്നെ വന്ന് കാണാൻ..! അതല്ലെ വേണ്ടത്?? ”
അയാൾ ജസ്റ്റിനെ നൊക്കി കട്ടി പുരികം ഉയർത്തി കാണിച്ചു.

” അതേയ്.. അതാണ് വേണ്ടത് ”
” ആഹ് ..!! ഞങ്ങൾ കുടുംബപരം ആയിട്ട് എല്ലാരും കുറച്ചു പുരോഗമന ആശയക്കാരാ .. അപ്പൊ പിന്നെ കൊച്ചിന് ഒരിഷ്ട്ടം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അത് പരിഗണിക്കണ്ടേ ”

അയാൾ തന്റെ സ്വതസിദ്ധമായ രീതിയിൽ
കാര്യങ്ങൾ അവതരിപ്പിച്ചത് ജസ്റ്റിന്റെ ഉള്ളിൽ ശുഭ പ്രതീക്ഷ നൽകി.”തീർച്ചയായും അങ്കിൾ “ജസ്റ്റിനും തന്റെ ഭാഗം വ്യക്തമാക്കി.

” പപ്പക്ക് …ആളെ പരിചയപെടണം എന്ന് പറഞു ഞാൻ കൂട്ടി കൊണ്ട് വന്നു .. ഇനി പപ്പ പറഞ്ഞപോലെ മാര്യേജ്നെ പറ്റി നേരിട്ട് സംസാരിക്കാലൊ ..? ”
ഇസബെല്ല അവർക്കിടയിലെക്ക് വിഷയം എടുത്തിട്ടു.

” ഇവളുടെ വല്ല്യമ്മച്ചി ഇന്നൊ നാളെയൊ എന്ന് പറഞ്ഞ് കിടപ്പാ ..!! അങ്ങ് പൊകുന്നെനു മുമ്പ് കൊച്ചിന്റെ കെട്ട് കാണണം എന്ന് വാശി ..കുറ്റം പറയാൻ പറ്റെല്ലാ അങ്ങനെ നോക്കിയതാ ഇവളെ”
ജോസഫ് ഇസയെ തന്നോട് ചേർത്തു പിടിച്ചു.

” എനിക്കറിയാം അങ്കിൾ ഇസ പറഞ്ഞിട്ടുണ്ട് “”അപ്പൊ.. ജസ്റ്റിന്റെ വീട്ടിലെ കാര്യങ്ങൾ

മാത്രമെ കൊച്ചു പറഞുള്ളൂ ..! ബാക്കി കാര്യങ്ങൾ നേരിട്ട് ആകാം എന്ന് കരുതി.. ജസ്റ്റിന് എന്താണ് ജോലി ?”
ജോസഫ് വളരെ ഗൗരവത്തോടെ കാര്യങ്ങളിലെക്ക് കടന്നു.

ജസ്റ്റിൻ ഒരു നിമിഷം ഇസയെ നൊക്കി . അവൾ കണ്ണിറുക്കി അവനോട് സംസാരിക്കാൻ ആവശ്യപെട്ടു.

“എനിക്ക് ജോലിയൊന്നും ആയിട്ടില്ല
അങ്കിൾ ”
ജസ്റ്റിൻ വളരെ കാഷ്വൽ ആയിട്ടാണ് മറുപടി പറഞ്ഞത്.

ജോസഫ് പ്രെതീക്ഷിക്കാത്ത എന്തോ കേട്ട വണ്ണം ഞെട്ടലൊടെ ഇസബെല്ലയെ നൊക്കി. അവളുടെ മുഖ ഭാവത്തിൽ നിന്നും ജസ്റ്റിൻ പറഞ്ഞത് സത്യം ആണെന്ന് അയാൾക് മനസിലായ്.

“ജോലി ഇല്ലെ ? ജോലി ഇല്ലാണ്ട് എങ്ങനാ
ഇനി ബിസിനസ്‌ ആണോ ? ”
ജോസഫ് നേർത്ത ചിരിയോടെ ആണ് ചോദിച്ചത്.
ജസ്റ്റിൻ മറുപടി പറയാൻ തുടങ്ങിയപ്പൊളെക്കും ഇസ ഇടക്ക് കയറി

“പപ്പാ .. ബിസിനസ്‌ ഒന്നും ഇല്ലാ
ജസ്റ്റി ഇപ്പോളും PSC പഠിക്കുവാണ് ഒരു goverment ജോബ് ആണ് ജസ്റ്റിയുടെ ആഗ്രഹം .. കൂടെ PHD യും ചെയ്യൂന്നുണ്ട്..
പിന്നെ പപ്പക്ക് ഇപ്പൊ തന്നെ എന്റെ കെട്ട് നടത്തണം എന്ന് പറഞ്ഞപ്പോൾ ഇതല്ലാതെ വേറെ വഴി തോന്നിയില്ല..! ”
ജോസഫിന്റെ സംശയങ്ങൾക്ക് എല്ലാം ഇസബെല്ല ആണ് മറുപടി പറഞ്ഞത്

ജോസഫ് കുറച്ചു നേരം രണ്ട് പേരെയും മാറി മാറി നോക്കി.”അല്ലാ ജസ്റ്റിൻ എന്തെങ്കിലും ജോലി ചെയ്ത് SIDE ആയിട്ട് PSC നോക്കിയാൽ പോരേ ? ജോലി ഇല്ലാന്ന് പറയുമ്പോൾ കല്യാണം കഴിഞ്ഞു നിങ്ങൾ എങ്ങനെ ജീവിക്കും ? ”

” അങ്കിൾ ഞാൻ അതിന് ശ്രമിച്ചതാണ് പക്ഷെ PSC കോച്ചിങ്ങും ഒരു ജൊലിയും എന്റെ തുടർ പഠനവും എല്ലാം കൂടി ഒരുമിച്ച് നടക്കുന്നില്ല. ഞാൻ PSC റാങ്ക് ലിസ്റ്റിൽ വളരെ അടുത്താണ് കൂടിയാൽ 2,3 വർഷം അതിനുള്ളിൽ ഒരു ഗവണ്മെന്റ് ജോബ് ഞാൻ നേടും ”
ജസ്റ്റിന്റെ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമായിരുന്നു.

ജോസെഫ് ഇസയെ ശ്രദ്ധിച്ചു . അവളുടെ മുഖത്തു നിന്നും കാര്യങ്ങളെല്ലാം അവൾക് നേരത്തെ അറിയാം എന്നായാൾക്ക്
ബോധ്യമായ്

” അല്ലാ മോളെ ..നിങ്ങളുടെ വിവാഹം നടത്തി തന്നാൽ ഒരു വരുമാനം ഇല്ലാതെ നിങ്ങൾ എങ്ങനെ ജീവിക്കും ?

“എനിക്ക് ജോലിയില്ലെ ?? ജസ്റ്റിക്ക് ജോലി കിട്ടുന്നത് വരെ ഞങ്ങൾക്ക് ജീവിക്കാൻ ഉള്ള ശമ്പളം എനിക്കില്ലെ പപ്പാ..! ഞങ്ങൾ ഇതെല്ലാം മുൻ കൂട്ടി കണ്ടതാണ് “.
ഇസ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

“എന്നാലും കെട്ടുന്ന ചെക്കന് ഒരു ജോലി ഇല്ലാണ്ടെ ?? ” ജോസഫിന് പൂർണമായും മകളോട് യൊജിക്കാൻ കഴിഞ്ഞില്ല.

“പപ്പാ .. ഇന്നാട്ടിൽ ജോലി ഇല്ലാത്ത
സ്ത്രീകളെ പുരുഷൻമാർ വിവാഹം ചെയ്യൂന്നില്ലെ ?? വിവാഹശേഷം ഭാര്യക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിൽ ഒരു കുടുംബം മൊത്തം പുരുഷൻമാർ നൊക്കുന്നില്ലെ ???
അപ്പോൾ എന്ത് കൊണ്ട് ജോലി ഇല്ലാത്ത പുരുഷനെ വിവാഹം ചെയ്ത് കൂടാ ”

“അങ്ങനെ അല്ലാ മോളെ ..? എന്നാലും പെൺപിള്ളേർക്ക് ജോലി ഇല്ലാത്തത് പോലെയാണോ ആണുങ്ങൾക്ക് ? ”
ജോസഫ് ഇസയോട് പറഞ്ഞു നിക്കാൻ പുതിയ ന്യായങ്ങളെ വേണ്ടി വന്നു.

” സ്വന്തം മകളുടെ കാര്യം വന്നപ്പോൾ പപ്പാ പുരൊമനം മറന്നോ? അതോ 5 അക്ക
ശമ്പളവും 2 നില വീടും ആണോ ഒന്നിച്ചു ജീവിക്കാൻ യൊഗ്യതാ ? ”

തന്റെ മകളുടെത് ഉറച്ച തീരുമാനം ആണെന്ന് അയാൾക് മനസിലായ്.” ജസ്റ്റിനു ജോലിയും വരുമാനവും ഇല്ലാന്നൂം നിന്റെ ചിലവിൽ ആണ്

അവൻ കഴിയുന്നത് എന്നും എല്ലാവരും
അറിഞ്ഞാൽ ..??”
ജോസഫ് താടിക്ക് താഴെ കൈ കൊണ്ട് താങ്ങ് കൊടുത്തു.

” പപ്പാ ജസ്റ്റിക്ക് അവന്റെ ഡ്രീം ആണ് ഒരു ഗവണ്മെന്റ് forest research ടീമിൽ കേറുക എന്നത് .. ജോലിയില്ലാത്ത ഭാര്യയെ നോക്കുമ്പോൾ പുരുഷന്റെ കടമയും തിരിച്ചു ആകുബോൾ ‘പെണ്ണിന്റെ പണം തിന്നുന്നവൻ’ ആണെന്നും ഉള്ള ചിന്താഗതി മാറിയാൽ മതി ”

ജസ്റ്റിൻ ഇസയെ ഇടം കണ്ണിട്ട് നൊക്കി. ഒരു വക്കീലിനെ പോലെ അവൾ വാദിക്കുന്നു.

” മോളെ.. പ്രായത്തിന്റെ എടുത്ത് ചാട്ടം പിന്നീട് ദുഖിക്കാൻ കാരണം ആകരുത് ”
ജോസഫ് ഇസക്ക് ഉപദേശിക്കുന്ന മട്ടിൽ മുൻകരുതൽ കൊടുത്തു.

” പപ്പാ .. എനിക്ക് വേണമെങ്കിൽ ജസ്റ്റിക്ക്
ജോലി ഇല്ലാത്തതിന്റെ പേരിൽ സാഹചര്യം പറഞ്ഞു മറ്റൊരു Better Choice എടുക്കാം പക്ഷെ എനിക്ക് ശരി എന്ന് തോന്നുന്നത് ഇതാണ് ..! എന്റെ പാർട്ണറിനെ നോക്കൂന്നത് ഒരു കുറവ്‌ ആയിട്ട് എനിക്ക് തോന്നുന്നില്ല ..! ”

“പ്രണയം സ്വപ്നം ആണ് ജീവിതം യാഥാർഥ്യവും ..! ഈ തന്റേടം നിങ്ങൾ ഒരുമിച്ചു ജീവിക്കുബോളും കാണണം ”
അയാൾ അവസാന താക്കിത് എന്നാ മട്ടിൽ പറഞ്ഞു.

” ഉണ്ടാകും പപ്പാ ..! പിന്നെ പ്രണയവും യാഥാർഥ്യം ആണ് പ്രണയിക്കുന്നവർ സത്യാ സന്ധമാണെങ്കിൽ ..! ”
ഇസ തന്റെ കൈ ജസ്റ്റിനോട്‌ ചേർത്ത് പിടിച്ചു.

ജോസഫ് കുറച്ചു നേരം കണ്ണുകൾ അടച്ചു പുറകൊട്ട് കിടന്നു. അയാളുടെ ഉള്ളിൽ ചിന്തകൾ മാറി മറിഞ്ഞു. അവരുടെത് ഉറച്ച തീരുമാനം ആണെന്ന് അയാൾക് ഉറപ്പായി കഴിഞ്ഞു.

“ജസ്റ്റിൻ ..”
“എന്താ അങ്കിൾ ”
ജസ്റ്റിൻ കണ്ണെടുക്കാതെ ജൊസെഫിനെ നൊക്കി.

” ഞാൻ ഓക്കേ ആണ് .. നമ്മക്ക് ബാക്കി കാര്യങ്ങൾ സമയം പോലെ ആലോചിച്ച് ചെയ്യാം ”
അയാൾ ചിരിച്ചു കൊണ്ട് തന്റെ തീരുമാനം അറിയിച്ചു.

” ഡീ ഞാൻ ആലൊചിക്കാർന്ന്..
എല്ലാ കാമുകിമാരും നിന്നെ പോലെ ചിന്തിക്കാൻ തുടങ്ങിയാ അടിപൊളി ആരിക്കും ല്ലേ… ? ”
” എല്ലാരും എന്നെ പോലെ ആവില്ലാലോ

ദെ പെട്ടെന്ന് ജോലി കേറികോണം ഇച്ചായനു ജോലി കിട്ടിട്ട് വേണം എനികൊന്ന് സുഖിക്കാൻ. ഞാൻ പിന്നെ പണിക്ക് പോവൂലാട്ടോ റസ്റ്റ്‌ ഓട് റസ്റ്റ്‌ ആയിരിക്കും ”
” അയ്ശരി … ”

ഇസബെല്ലാ ജസ്റ്റിനെയും കൂട്ടി പുറത്തേക്ക് നടന്നു. രണ്ട് പേരും കൈകൾ കോർത്ത് പിടിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *