രചന: Joseph Alexy
(സ്വന്തം അനുഭവ കഥ 🤣🤣)
ഒരു 3 വർഷതെ പ്രണയമുണ്ടാരുന്നു. ഇനിയുള്ള കാലം ഇവൾ മാത്രം ആണ് എന്റെ ജീവനും ജീവിതവും എന്ന് മനസിൽ പച്ച കുത്തിയ കാലം.
വലിയ തോതിലുള്ള ഫോൺ വിളികളും ചാറ്റിങും ഇല്ലാതിരുന്നിട്ടും അതൊരു തലയ്ക്കു പിടിച്ച പ്രണയം ആയിരുന്നു.
അങ്ങനെ പോകുബൊ ഒരു ദിവസം ആ റ്റ്വിസ്റ്റ് സംഭവിച്ചു.
2 വർഷത്തെ കൊടികുത്തിയ പ്രണയം
ഒരിക്കൽ അവളുടെ വീട്ടിൽ പൊക്കി .
കാര്യങ്ങൾ നല്ല രീതിയിൽ വഷളായി .
എന്റെ വീട്ടിൽ അറിഞ്ഞില്ല എങ്കിലും അവൾക്കു നല്ല രീതിയിൽ തന്നെ ആ പ്രശ്നം ദോഷം ചെയ്തു .
വീട്ടുകാരെ പേടിച്ചിട്ടൊ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പിന്നീട് അവൾ എന്നെ വിളിച്ചിട്ടില്ല .
എങ്കിലും എന്റെയും അവളുടെയും ഒരു കോമൺ ഫ്രണ്ട് (ഗേൾ) വഴി അവളുടെ
വീട്ടിൽ നടന്നാ കാര്യങ്ങൾ ഏറെക്കുറെ
ഞാൻ അറിഞ്ഞു .
പാവം കുറേ തല്ലു കൊണ്ടതും എല്ലാരും അവഗണിചതും അങ്ങനെ എന്തൊക്കെയോ..
അവളെ വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു അതിനായി കുറെ ശ്രമങ്ങൾ …നടത്തി.
നേരിട്ട് കാണാൻ നൊക്കിയെങ്കിലും നടന്നില്ല. ഒരു വിധതിലും സംസാരിക്കാൻ പറ്റിയില്ല .
അങ്ങനെ ഏകദേശം ഒരു വർഷത്തോളം ഞങ്ങൾക്കിടയിൽ കോൺടാക്ട് നഷ്ട്ടപെട്ടു .ആദ്യമൊക്കെ മര്യാദക്ക് ഉറക്കം പോലും ഇല്ലായിരുന്നു.
കുറേ നെരം ഒറ്റക് കരയും ( with Arjith singh songs)
“അവൾക്കു വേറെ ലൈൻ സെറ്റ് ആയിട്ടുണ്ടാവാം എന്നെ മറന്നു കാണും” തുടങ്ങിയ ഫ്രണ്ട്സിന്റെ അനുമാനങ്ങൾ ഉപദേശങ്ങൾ ലക്ഷ്യം കണ്ടു ഞാനും മെല്ലെ അതു വിട്ടു തുടങ്ങി.
പിന്നീട് ഒന്ന് രണ്ട് പ്രാവശ്യം അവളെ യാദ്രിശ്ചികമായി കണ്ടു എങ്കിലും മിണ്ടാൻ പറ്റിയില്ല ബട്ട് അവളുടെ നോട്ടത്തിൽ ഇപ്പോഴും എന്തോ ഇഷ്ട്ടം ഉള്ളത് പോലെ..!!
സ്പാർക് തോന്നിയ ഞാൻ ഒരിക്കൽ കൂടി
ആ സമയത്ത് നാട്ടിൽ ഉണ്ടായിരുന്ന ഞങ്ങളുടെ പഴയ കോമൺ ഫ്രണ്ട് വഴി കോൺടാക്റ്റ് നു ശ്രമിച്ചുനോക്കി അത് വിജയിച്ചു .
1 വർഷതിനു ശേഷം ഞങ്ങൾ സംസാരിച്ചു..! വിശേഷങ്ങൾ ഓക്കേ പറഞ്ഞ ശേഷം വീണ്ടും റിലേഷൻ ആകാം എന്നു൦ ആരും അറിയാതെ മുന്നൊട്ട് പോകാം എന്നും ഞങ്ങൾ ധാരണയിൽ എത്തി .
ഫോൺ വിളിയും ചാറ്റിങും ഇല്ലാതെ പരസ്പരം ഒന്ന് കാണുക പോലും ചെയ്യാതെ ഞങ്ങൾ മുന്നോട്ട് പോയി. എത്രയും വേഗം ഒരു ജോലി ഒപ്പിച് അവളെ കെട്ടണം എന്നാ ചിന്ത മാത്രം ആയിരൂന്നു മനസ്സിൽ.
ആ ഒരു ലക്ഷ്യം സ്ട്രോങ്ങ് ആയ് തന്നെ നിന്നു.
4 മാസങ്ങൾ കഴിഞ്ഞു
ഒരിക്കൽ അവളെ ബസ്റ്റൊപ്പിന്റെ സമീപത് വച്ച് ഒരു പയ്യന്റെ കൂടെ കാണാൻ ഇടയായി രണ്ടു പേരും ഒരു ബൈക്കിൽ ഇരുന്നു കളിച്ചു ചിരിച്ചു സംസാരികുന്നു.
ഫ്രണ്ട് ആണെന്ന് കരുതി സമാധാനിച്ചു.
എങ്കിലും അത് കണ്ടത് മുതൽ എനികെന്തോ ഒരു ഇഷ്ട്ടകേടു പോലെ ..അവളോട് സംസാരിക്കണം
എന്ന് തോന്നി അതിനു വഴി ഒരുക്കാൻ
ഞങ്ങൾക്കിടയിലെ കോമൺ ഫ്രണ്ട് ഹോസ്റ്റൽ നിന്ന് വരുന്നത് വരെ കാത്തിരുന്നു..
ഒരാഴ്ച കഴിഞപ്പോൾ കോമൺ ഫ്രണ്ട് വന്നു..വന്നതിന്റെ അന്ന് തന്നെ ഫ്രണ്ടിനെ പോയി കണ്ടു.
അന്ന് എന്റെ പെണ്ണിന്റെ കൂടെ കണ്ട ചെക്കൻ ആരാണ് എന്നറിയണം
അതാണ് എന്റെ ഉദ്ദേശം ..!!!!
ഞാൻ: ഡീ ഞാൻ ഒരു കാര്യം അറിയാൻ ആണ് നീ വന്നപ്പോളെ ഓടി വന്നത്..”അവൾ:നീ അറിഞ്ഞത് ഓക്കേ ശരിയാ ഞാൻ ഇന്നലെയാ അറിഞ്ഞേ..!ഞാൻ:(ഞെട്ടുന്നു ) എന്ത് അറിഞ്ഞ കാര്യം ആണ് നീ പറയണേ ?
അവൾ: നിന്റെ മറ്റൊൾ ഏതോ ഒരുത്തന്റെ കൂടെ ഒളിചോടി പോയ കാര്യം..!
ഞാൻ: ഞെട്ടുന്നു.. പിന്നേം ഞെട്ടുന്നു..പിന്നേം പിന്നേം ഞെട്ടുന്നു..
ആരു൦ അറിയാണ്ടെ പൊകണ൦ എന്നു പറഞ്ഞിട്ട് ഞാൻ പോലും അറിയാണ്ടെ അവള് പോയി
(റിയൽ സ്റ്റോറി )