ശരിക്കും സാർ നിന്നെ ഉപദ്രവിചിട്ടുണ്ടോ…പപ്പയോടു പറ..!” “അത് പപ്പാ ..” ജുവാൻ വിക്കി.. ” മോൾ പറഞ്ഞത് കള്ളം ആണെന് മോളുടെ കൂട്ടുകാരി ഇസബെല്ല..

രചന: Joseph Alexy

“17 കാരി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറെസ്റ്റിൽ”
അറിഞ്ഞവർ എല്ലാം ഞെട്ടി..
കാരണം പ്രതി സ്ഥാനത്തു ..അന്നാട്ടിലെ പ്രമുഖനും ജനപ്രിയനുമായ ജോസഫ് സാർ ആണ്..

“അല്ലെങ്കിലും അയാൾക്കു ഇത്തിരി ഇളക്കം
ഉണ്ടാവും കെട്യോൾ നേരത്തെ പോയതല്ലേ..”
സദാചാരപ്രിയർ തങ്ങളുടെ ഇഷ്ടങ്ങൾക്ക്
അനുസരിച്ച് വാർത്തക് മസാല കൂട്ടി
കൊണ്ടിരുന്നു..!

അറിഞ്ഞവർ അറിഞവർ അയാളെ..പറ്റി മോശമായ അനുഭവങ്ങൾ.. ഓർത്തെടുകാൻ ശ്രമിച്ചു..
സ്കൂളിൽ കുട്ടികളുടെ രക്ഷിതാക്കളിൽ ചിലർ നേരത്തെ തന്നെ എത്തി..
“അച്ചൊ അങ്ങനെ ഒരാൾ ഞങ്ങടെ

മക്കളേ പഠിപ്പിക്കാൻ വരണ്ട ഇനി മുതൽ അയാൾ ഇവിടെ ഉണ്ടാകാനും പാടില്ല ” PTA പ്രസിഡന്റ്‌ സകറിയ അലറി..
“എല്ലാരും ഇരിക്കൂ..ഇതൊരു ചർച്ച അല്ലെ..പ്ലീസ്..” Manager ഉം വികാരിയുമായ ജോയ് അച്ഛൻ അഭ്യർത്ഥിച്ചു..
“നിങ്ങടെ ദേഷ്യം എനിക്ക് മനസിലാവും..

ഞാൻ വേണ്ടത് ചെയ്യാം ..”
വികാരി പറഞ്ഞവസാനിപ്പിച്ചു
“എന്നാലും അയാൾ ഇങ്ങനെ ചെയ്യുമെന്നു ഞാൻ കരുതീല ..നെൽസാ..”
” ഇപ്പോളത്തെ കാലം അല്ലെ അച്ചോ..ആരേം വിശ്വസിക്കാൻ പറ്റില്ല…”

പ്രിൻസിപ്പൽ നെൽസൻ നെടുവീർപ്പിട്ടു കൊണ്ടാണത് പറഞ്ഞത്
രണ്ടു ദിവസം മുൻപ് സ്കൂളിൽ
കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ തടയുന്നതിനും അവർക്കു ബോധവൽക്കരണ ക്ലാസ്സ്‌ നൽകുന്നതിന്റെ ഭാഗമായും നടന്നാ

കൗൺസിലിങ്ങിൽ ആണ് ഒരു വിദ്യാർത്ഥിനി
തന്നെ ജോസഫ് സാർ പീഡിപ്പിചെന്നു മൊഴി കൊടുത്താത്

“മിസ്റ്റർ ജോസഫ് ..താങ്കൾ മിണ്ടാതിരുന്നതു കൊണ്ട് കാര്യമില്ല..സാഹചര്യങ്ങളും തെളിവുകളും താങ്കൾക്ക് എതിരാണ്”
സീ ഐ സമീർ കുറച്ചു ദേഷ്യത്തോടെ തന്നെ ആണത് പറഞ്ഞത്..

” ഞാൻ പറഞ്ഞല്ലോ സാർ എനിക്ക് ഒന്നും അറിയില്ല..ഒന്നും..പ്ലീസ്.. വെളളം..വെളളം..”
ജോസഫ് സാർ പുലബികൊണ്ടിരുന്നു
“അയാൾക്കു കുറച്ചു വെളളം കൊടുക്കു..”
സമീർ പറഞ്ഞിട്ടു പുറത്ത് പോയി
കോൺസ്റ്റബിൾ വെള്ള കുപ്പി നീട്ടി..
അതു വാങ്ങി അയാൾ ആവോളം കുടിച്ചു..

“സാർ താങ്കൾ അങ്ങനെ ചെയ്യും എന്നു
ഞാൻ വിശ്വസികുന്നില്ല..
സത്യം പറഞ്ഞൂടെ.?… സീ ഐ കുറച്ചു ചൂടൻ ആണ്..വെറുതെ.. ഇടി വാങ്ങേണ്ട..” കൊൻസ്റ്റബിൾ ഉപദേശിച്ചു
“ഞാൻ കുറച്ചു നേരം ഒറ്റക് ഇരുന്നോട്ടെ..”
അതൊരു യാചന ആയിരുന്നു..

“ഞാൻ പറഞ്ഞുന്നെ ഉള്ളു..”
കൊൺസ്റ്റബിൾ പുറത്തേക്കു നടന്നു
‘ആലൊചിച്ചിട്ടു ഒന്നും മനസിലാവുന്നില്ല..
ഇന്നലെ വരെ തന്റെ മക്കളേ പോലേ..വളർത്തിയ കുട്ടികൾ..’
അവരിൽ ഒരാൾ താൻ പീഡിപിചെന്നു മൊഴി കൊടുതിരികുന്നു….എന്തിനു വേണ്ടി..!

ഇക്കാലമത്രെയും ആകെ സമ്പാദിചത് ഈ പേര് മാത്രം ആണ് ഇപ്പോൾ അതും..
തന്റെ കുട്ടികളെ പോലെ കരുതി ലാളിക്കയും
തെറ്റ് കണ്ടാൽ വഴക്കു പറയുന്നതും എല്ലാം

നിമിഷങ്ങൾ കൊണ്ട് അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു..അപമാനമൊ നിരാശയോ
ദെഷ്യെമൊ..എന്തൊക്കെയോ..വികാരങ്ങൾ പ്രകടമാകാൻ പോലും സാധികാതെ തങ്ങി നിന്നൂ

കുന്നേൽ തറവാട്…
“മോളെ ജുവാൻ ..ഒന്ന് നിന്നെ..” ഐപ്പ് വിളിച്ചു
“എന്താ പപ്പാ”
“എന്തിനാ മോളു പോലീസ് നോട് കള്ളം പറഞ്ഞത്.???”
“എന്ത് കള്ളം..! ”

” നിന്നെ ജോസഫ് സാർ ഉപദ്രവിച്ചു എന്ന്..മോള് പറഞ്ഞില്ലേ….സ്കൂൾ counceling നടന്നപ്പോൾ…”
“ശരിക്കും സാർ നിന്നെ ഉപദ്രവിചിട്ടുണ്ടോ…പപ്പയോടു പറ..!”
“അത് പപ്പാ ..” ജുവാൻ വിക്കി..

” മോൾ പറഞ്ഞത് കള്ളം ആണെന് മോളുടെ കൂട്ടുകാരി ഇസബെല്ല..പപ്പയോടു ഇന്നലെ ഫോൺ വിളിച്ചു പറഞ്ഞു ഇനി പറ എന്തിനാ മോളു കള്ളം പറഞ്ഞെ..??
ജുവാന്റെ ഉള്ളിൽ പേടി നിറഞ്ഞു..
” പപ്പാ എന്നെ തല്ലുമോ..?”
ജുവാൻ പേടിയോടെ ചോദിച്ചു..

“ഇല്ല മോളു പപ്പയോടു പറ..!”
ജുവാൻ പേടിയോടെ പറഞ്ഞു തുടങ്ങി..
“സാർ എന്നും എന്നെ പഠികാതതിനു വഴക്കു പറയും..എല്ലാരുടെ മുമ്പിൽ വച്ചു ചൂടാവും”

“ചെറിയ ഒരു പണി കൊടുക്കണം എന്നെ ഉണ്ടാരുന്നുള്ളൂ..ഇത്രേം ഞാൻ പ്രതീക്ഷിചില്ല..സോറി പപ്പാ..”
“അത്രേ ഉള്ളോ ..മോൾ ഇങ്ങടുത്ത്‌ വന്നേ. ”
“എന്താ പപ്പാ ..” ജുവാൻ അടുത്തേക് വന്നു
“പ്ഠേ..കഴുവർഡേ മോളെ..
ഒരു മനുഷ്യന്റെ ജീവിതം വച്ചാണോ ഡി..നിന്റെ ദേഷ്യം തീർകൽ..പുന്നാര മോളെ..”

ഐപ്പ്..ദേഷ്യം കൊണ്ട് തുള്ളി വിറച്ചു..
“ഇതെല്ലാം നിന്റെ കളി ആരുന്നല്ലെ..!!!!!
ആ മനുഷ്യൻ എത്രത്തോളം അനുഭവിച്ചു എന്ന് നിനക്ക് അറിയൊ..!!!!”

പോലീസ് സ്റ്റേഷനിൽ തല കുനിച്ചു ഇരിക്കുമ്പോൾ ഐപ്പിനു തന്റെ മുന്നിൽ ഇരിക്കുന്ന ജോസഫ് സാറിന്റെ മുഖത്തു നോക്കാൻ പോലും സാധിച്ചില്ല..!
” സാർ എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ ഞങ്ങൾക് അറിയില്ല..”

ഐപ്പിന്റെ വിഷമം വാക്കുകളിൽ പ്രകടമായിരുനു..!
” എന്നെ പോലെ ഒരാൾക്കു ഇനി നഷ്ട്ടപ്പെടാൻ ഒന്നുമില്ല ഐപ്പെ..” ജോസഫ് ചിരിച്ചു
“അവരെ വഴക്കു പറഞ്ഞതും ശാസിച്ചതും

എല്ലാം നല്ല നിലയിൽ എത്തി കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്..!”
“ഇനി എങ്കിലും കുട്ടികളോട് അവരുടെ സുരക്ഷക്കും അവകാശങ്ങൾകും വേണ്ടിയുള്ള നിയമങ്ങളെ ചൂഷണം ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കണ൦..”
“സാർ താങ്കൾക്കു പോകാം

.ഫൊർമാലിറ്റിസ് എല്ലാം കഴിഞ്ഞു …”
സീ ഐ യും മറ്റു പോലീസ് കാരും
കുറ്റബോധത്തോടെ അയാളെ നൊക്കി
3 ദിവസത്തെ ..യാതനകൾ കഴിഞു ഇനി ഒരിക്കലും പുറ൦ ലോകം തന്റെ നിരപരാധിത്യം അംഗീകരിക്കില്ല എന്നറിഞ്ഞു൦ അയാൾ പ്രതീക്ഷയോടെ പുറത്തേക് നടന്നു

(NB: സ്ത്രീ സുരക്ഷകും കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ തടയുന്നതിനും ആയ് നിർമിച്ച പല നിയമങ്ങളും ഇപ്പോൾ ദുരൂപയൊഗം ചെയ്യൂന്നതായ് കാണുന്നു..അതിനെതിരെ പറ്റും പോലെ എഴുതി..
Referense: hydherabad fake rape case. )

Leave a Reply

Your email address will not be published. Required fields are marked *