അന്നവളെ കെട്ടുമ്പോൾ എനിക്ക് ഇരുപത്തെട്ട് ,,,, അവൾക്ക് മുപ്പത് ,,,, ജിനു എന്ന മാലാഖ പെണ്ണിനെ ,,, ജീവിതത്തിൽ കല്യാണം വേണ്ടെന്ന്

നിന്റെ പെണ്ണ് പെറ്റില്ലേ
(രചന: Vipin PG)

അന്നവളെ കെട്ടുമ്പോൾ എനിക്ക് ഇരുപത്തെട്ട് ,,,, അവൾക്ക് മുപ്പത് ,,,, ജിനു എന്ന മാലാഖ പെണ്ണിനെ ,,,

ജീവിതത്തിൽ കല്യാണം വേണ്ടെന്ന് വച്ചു കുടുംബത്തിന് വേണ്ടി ജീവിച്ച ആളാണ് ഞാൻ ,,, എന്നാൽ എന്നോ എങ്ങനെയോ അവൾ എന്റെ മനസ്സിൽ കയറി ,,,,

എനിക്ക് വേണ്ടി ഞാനൊന്ന് ജീവിക്കാൻ തീരുമാനിച്ചു ,,,,, ഒറ്റയായ ജീവിതത്തിന് ഒരു കൂട്ട് വേണം ,,, അവളും ഒറ്റയാണ് ,,, അതോണ്ട് ഒന്നും ഒന്നും ചേർന്ന് വലിയൊന്നായി ,,,,,

എന്റെ തീരുമാനത്തിന് വിട്ടു തന്നത് കൊണ്ട് മാത്രം ഈ കല്യാണം നടന്നു ,,,,,ഒരു നാട്ടിൻ പുറത്തായതു കൊണ്ട് കെട്ടിയ പെണ്ണിന് രണ്ട് വയസ്സ് കൂടുതൽ ന്ന് പറയുന്നത് ഒരു വല്ലാത്ത പ്രായമായിരുന്നു,,,, അവൾ നിന്നു

പോയതാ ,,,, അവളെ ആരൊക്കെയോ വച്ചോണ്ടിരുന്നതാ,,, അവക്ക് കൊച്ചോണ്ടാകുകേല,,, അങ്ങനെ പല്ലവി പലതായി ,,,,

അതിൽ ഒരെണ്ണം അറം പറ്റി,,, രണ്ട് വിവാഹ വാർഷികം കഴിഞ്ഞിട്ടും നമുക്ക് കൊച്ചുണ്ടായില്ല,,,, എല്ലാ സ്ത്രീകളെയും പോലെ അവൾക്കും വിഷമം ഉണ്ടായെങ്കിലും അവളത് തലയിൽ എടുത്തു വച്ചു നടന്നില്ല ,,, എല്ലാവരോടും ചിരിച്ച മുഖത്തോടെ തന്നെ നിന്നു,,,,

കാലം പിന്നെയും കടന്നു പോയി,,, ഈ രണ്ട് കൊല്ലം കൊണ്ട് വഴി നടക്കുനോരു മുഴുവൻ അവളുടെ വയറിൽ നോക്കാൻ തുടങ്ങി ,,,, ചിലര് ചോദിക്കേം ചെയ്യും ,,,

“എന്തായി ,, ഒന്നും ആയില്ലെ ” ന്ന്ഇല്ല ,, ഒന്നുമായില്ല ,,, ആയില്ലേ ഈ നാട്ടുകാർക്കെന്താ കുഴപ്പം ,,, ശ്ശെടാ ,,,

കുറച്ചു കഴിഞ്ഞപ്പോൾ നാട്ടുകാര് മാറി വീട്ടുകാര് ചോദിക്കാൻ തുടങ്ങി ,,, ആ ചോദ്യത്തിൽ ഞാൻ ഒന്ന് നിന്നു ,,,,” എടാ ,, കുഴപ്പമുണ്ടോ,,, എന്നതാ പ്രശ്നം ,,, അവക്കാണോ പ്രശ്നം,,,,, നീ പറ ”

തല്ക്കാലം എനിക്ക് പറയാൻ ഒരു പ്രശ്നോം ഇല്ല ,,,, ഉണ്ടാകുമ്പോ ഉണ്ടാകട്ടെ ,,,, എനിക്കൊരു തിരക്കുമില്ല ,, അവൾക്ക് അത്രപോലുമില്ല ,,,,

ഒരു വർഷം കൂടി കഴിഞ്ഞു ,,, സത്യം പറഞ്ഞാൽ അവൾക്ക് ഒറ്റക്കോ നമുക്ക് ഒരുമിച്ചോ കുടുംബങ്ങൾ കൂടുന്ന ഒരു കാര്യത്തിന് പോകാൻ പറ്റാതെയായി,,, അതുകൊണ്ട്,,, ആരൊക്കെ എന്തൊക്കെ വിശേഷങ്ങൾ വന്നു വിളിച്ചാലും ചില കാര്യങ്ങൾ ഞാൻ ഒഴിവാക്കാൻ തുടങ്ങി ,,

എന്നാൽ കാര്യം കാണാൻ ഞാൻ തന്നെ വേണമെന്നുള്ള ചില കാര്യങ്ങൾക്ക് എല്ലാവരും എന്റെ പിന്നല്ലാതെ കൂടി,,,, കാര്യങ്ങൾക്ക് കൈവിട്ടു ക്യാഷ് കൊടുക്കുന്നത് ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ ,,,

എന്നാൽ ഒരു ഘട്ടത്തിൽ അവളത് ബ്ലോക്ക്‌ ചെയ്തു ,,,, അങ്ങനെ കൈവിട്ടു കളിക്കണ്ട കെട്യോനെ ന്നു പറഞ്ഞു ,,,, എങ്ങാനും ഒരു കൊച്ചോണ്ടായാൽ അതിനെ നോക്കണ്ടെ ,,,, അത് വളരെണ്ടേ

അത് കൊള്ളേണ്ടിടത്തല്ലാം കൊണ്ടു ,,, എല്ലാവർക്കും അവളോട്‌ ഒരു അര മനസ്സായി ,,,, എന്നെകൊണ്ട് കാര്യം കണ്ടവരൊക്കെ അവളോട്‌ മുഖം തിരിച്ചു ,,,,ഒരു കൊല്ലം കൂടി കഴിഞ്ഞു ,,,, എല്ലാവരും അടക്കം പറഞ്ഞു തുടങ്ങി ,,,

അവന് ഇങ്ങനെ ഒരു ബന്ധം വേണ്ടായിരുന്നു ,,, അവന് കൊള്ളാവുന്ന കൊച്ചിനെ കിട്ടുമായിരുന്നു ,,, രണ്ട് വയസ്സ് മൂപ്പുള്ള ഒരു മച്ചിയെ കെട്ടിയപ്പോൾ അവന് സമാധാനമായി ,,, ഇതൊക്കെ കാണാൻ അവന്റെ തള്ള എന്ത് ചെയ്തോ ,,,

ഹഹ ,,,,, അവര് വെറുതെ പറയുന്നതാ ,,, എന്റെ കൊച്ച് അന്നും ഇന്നും കൊള്ളാവുന്ന കൊച്ച് തന്നെയാ ,,, പ്രായത്തിന് മൂത്ത പെണ്ണിനെ കല്യാണം കഴിക്കാൻ പാടില്ല ,,, പെണ്ണ് കെട്ടിയാൽ മൂന്നാം മാസം പെണ്ണ് ഗർഭിണി ആകണം ,,, ഈ വക നാട്ടാചാരങ്ങൾ എന്ന് മായാനാണ് ,,,,,

ഒടുവിൽ ഒരുനാൾ അവൾ ഗർഭം ധരിച്ചു,,,, പക്ഷെ ഡോക്ടർ മാർ പറഞ്ഞത് അവൾക്ക് കുഞ്ഞിനെ താങ്ങാനുള്ള ശേഷി ഉണ്ടാവില്ലെന്നാണ്,,,

സംഗതി കോംപ്ലിക്കേഷൻ ആണ് ,,,, എന്നാൽ ഉണ്ടായ ജീവൻ കളയാൻ പറ്റില്ല ,, മഹാപപമാണ് ,,,, കാത്തിരുന്നു ദൈവം തന്ന നിധിയാണ്,,, എല്ലാർക്കും വാ തോരാതെ പറയാൻ ഉണ്ടായിരുന്നു ,,,അമ്മയുടെ വക ആത്മഹത്യാ ഭീഷണി വേറെയും ,,,,

വരുന്നത് വരുന്നിടത്തു കാണാമെന്ന് അവൾ പറയുന്നു ,,, അങ്ങനെ കാണണ്ട കാര്യമല്ലല്ലോ ഇത് ,,, കുഞ്ഞുണ്ടായില്ലേൽ ദത്തടുക്കാം ,,,,, ആർക്കും വേണ്ടാത്ത അനാഥരായ കുറ്റികൾ ഓർഫാനെജിൽ ഉണ്ട്,,,, ഒന്ന് ചിരിച്ചു കാണിച്ചാൽ പുഞ്ചിരിച്ചു നിൽക്കുന്ന ,,, ഒരു മിടായി കൊതിക്കുന്ന ബാല്യങ്ങൾ ,,,,

ഒറ്റ ബുദ്ധിയുള്ള കാരണവന്മാർ ഒറ്റ വാക്കിൽ തീർത്തു പറഞ്ഞു ,,,, ഇത് കളയാൻ പറ്റില്ല ,,,

അങ്ങനെ അവൾ നിറവയർ ആയി ,,,, ഒരുമിച്ച് എവിടെയും പോകാമെന്നായി ,,,, എല്ലാർക്കും സന്തോഷമായി ,,,, അവൾ ഇടക്കിടക്ക് പറയും ,,, എന്റെ ആഗ്രഹം പോലെ കുരുത്തക്കെടുള്ള പെൺ കുഞ്ഞാണെന്ന് ,,,,,

ഒരു കല്യാണത്തിന് അവളെ കണ്ട അമ്മേടെ കൂട്ടുകാരി” നിന്റെ പെണ്ണ് ഇതുവരെ പെറ്റില്ലെ ഡാ “ന്ന് ഉറക്കെ വിളിച്ചു ചോദിച്ചപ്പോൾ,,,

” ഇല്ലമ്മച്ചീ ,,,, അമ്മച്ചിക്ക് പെട്ടി കൂട്ടീട്ടെ അവള് പെറു ള്ളൂ ” ന്ന് ഞാൻ മനസ്സിൽ പറഞ്ഞു ,,,,

ആരെന്തു പറഞ്ഞാലും അവർക്കുള്ള മറുപടി എന്റെ കൈയിൽ ഉള്ളത് അവൾക്ക് ഒരു ആശ്വാസമാണ് ,,,,

അവളുടെ പ്രസവമടുത്തു ,,,,, കാര്യങ്ങൾ കരുതിയതിനേക്കാൾ കോംപ്ലിക്കേഷൻ ആയി ,,,,

പേറ്റു നോവിളകിയ പെണ്ണിനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ,,,, അവളെ ലേബർ റൂമിൽ കയറ്റി ഞാൻ പുറത്ത് കാത്തിരുന്നു ,,,,

കരയുന്ന ചോരക്കുഞ്ഞിനെ കാണാൻ കൊതിച്ച എന്റെ മുന്നിലേക്ക് മുഖത്ത് തുണി ഇട്ടുകൊണ്ട് ഒരു സ്ട്രക്ചറിൽ അവൾ വന്നു ,,,, അവള് മോളേം തന്നില്ല ,,, കൂടെ കൊണ്ടുപോയി ,,,,,

പക്ഷെ ഇന്ന് ഞാൻ ഭൂമിയിൽ ഒറ്റയല്ല ,,,, അവൾ പോകാൻ കാത്തിരുന്ന ഒരുപാട് പേര് എന്റെ ചുറ്റുമുണ്ട് ,,,,

Leave a Reply

Your email address will not be published. Required fields are marked *