ആദ്യ രാത്രിയിൽ കൈയിലൊരു ഗ്ലാസ് പാലുമായി അഞ്ജലിയെ സൂരജിന്റെ പെങ്ങൾ അവന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടു…

രണ്ടാം കെട്ട്
(രചന: Bibin S Unni)

ഇന്ന് അഞ്ജലിയുടെയും സൂരജിന്റെയും വിവാഹമായിരുന്നു… അതും രണ്ടു പേരുടെയും രണ്ടാം വിവാഹം…

അടുത്തുള്ള അമ്പലത്തിൽ രണ്ടു പേരുടെയും വീട്ടുകാരുടെയും മക്കളുടെയും മുന്നിൽ വെച്ച് ചെറിയൊരു താലി കെട്ട് മാത്രം നടത്തി അഞ്ജലി സൂരജിന്റെ പാതിയായി…

ആദ്യ രാത്രിയിൽ കൈയിലൊരു ഗ്ലാസ് പാലുമായി അഞ്ജലിയെ സൂരജിന്റെ പെങ്ങൾ അവന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടു…

സൂരജിന്റെ മുറിയിലേക്ക് കയറിയതും അവളുടെ മനസിൽ രണ്ടു വർഷം മുൻപ് രാജീവിന്റെ മുറിയിലേക്ക് ഇതുപോലെയൊരു ഗ്ലാസ് പാലുമായി നാണിച്ചു കയറി ചെന്നതാണവൾക്ക് ഓർമ്മ വന്നത്…

ആ ഓർമയിൽ അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു…അവൾ ഒരു കൈ കൊണ്ടു കണ്ണുകൾ തുടച്ചു സൂരജിന്റെ അടുത്തേക്ക് ചെന്നു… മുറിയിലപ്പോൾ സൂരജും തന്റെ ആദ്യ ഭാര്യയായ രെമ്യയുടെ ഓർമകളിലായിരുന്നു…

അഞ്ജലി സൂരജിന്റെ അടുത്തേക്ക് ചെന്നിരുന്നു അവന് നേരെ ആ പാൽ ഗ്ലാസ് നീട്ടി…

അതു കണ്ടു അവൻ അതു വാങ്ങി പകുതി കുടിച്ചിട്ട് അവൾക്ക് നേരെ ഗ്ലാസ്‌ നീട്ടിയതും അവളും ആ ഗ്ലാസ് വാങ്ങി കുറച്ചു കുടിച്ചുന്നു വരുത്തികൊണ്ടു മേശയിലേക്ക് ഗ്ലാസ് വച്ചു…

കുറച്ചു നേരം ആ മുറിയിൽ നിശബ്ദത തളം കെട്ടി നിന്നു…” അഞ്ജലി.. എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട്.. ” സൂരജ് പറഞ്ഞതും അഞ്ജലി തലയുയർത്തി അവനെ നോക്കി…

” അഞ്ജലി… ഇപ്പോഴും രെമ്യയുടെ ഓർമ്മകൾ എന്നേ നോവിച്ചു കൊണ്ടിരിക്കുവാ… ഞാൻ അത്രയും സ്നേഹിച്ചതായിരുന്നു അവളെ എന്റെ ജീവനു തുല്യം…

പക്ഷെ അവൾ ആ സ്നേഹം കാണാതെ… ഞങ്ങളുടെ മോളേ ഓർക്കാതെ ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോയപ്പോൾ അന്ന് തകർന്നതാണ് ഞാൻ…

ഇപ്പോൾ എന്റെ മോളേ ഓർത്തു മാത്രമാണ് ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത്… കുട്ടത്തിൽ നിന്റെ മോനേയും… എന്റെ മോളുടെ അമ്മ പോയത് അവന്റെ അച്ഛനെയും കൊണ്ടല്ലേ…

എനിക്ക് നിന്നോടിപ്പോൾ എന്ത് പറയണമെന്നറിയില്ല… കുറച്ചു സമയം വേണം.. പഴയ ഓർമ്മകളെല്ലാം കുഴിച്ചു മൂടി.. അഞ്ജലിയെ സ്നേഹിക്കാൻ… ”

സൂരജ്, അഞ്ജലിയോടു വിഷമത്തോടെ പറഞ്ഞു..” സൂരജെട്ടന്റെ അവസ്ഥ മറ്റാരേക്കാളും നന്നായിട്ടെനിക്കു മനസിലാകും…

കാരണം… ഏട്ടന്റെ അതേ അവസ്ഥയിലൂടെ തന്നെയാണ് ഞാനുമിപ്പോൾ സഞ്ചരിക്കുന്നത്… രാജീവേട്ടനെ ഞാൻ അത്രയും സ്നേഹിച്ചതാണ്..

പ്രെസവത്തിന് വേണ്ടി കുറച്ചു നാൾ ഏട്ടന്റെ അടുത്ത് നിന്നും ഞാൻ മാറി നിന്നപ്പോൾ ഏട്ടൻ വേറെ കൂട് തേടി പോയത് ഞാനറിഞ്ഞില്ല… എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും വളരെ വൈകിയിരുന്നു….

അപ്പോഴേക്കും എന്റെ മോന് അവന്റെ അച്ഛനെയും അച്ചു മോൾക്ക്‌ അവളുടെ അമ്മയെയും നഷ്ടമായിരുന്നു…

അതെല്ലാം മറക്കാൻ പുതിയൊരു ജീവിതം തുടങ്ങാൻ എനിക്കും വേണം സമയം.. ഇതെങ്ങനെ ഏട്ടനോട് പറയുമെന്ന് എനിക്കു ചെറിയൊരു പേടിയുണ്ടായിരുന്നു… ”

അഞ്ജലിയും പറഞ്ഞു നിർത്തിയതും സൂരജിന്റെ മുഖത്തും ആശ്വാസം നിറഞ്ഞു

പെട്ടെന്നാരോ ഡോർ തട്ടുന്ന ശബ്ദം കെട്ട് അഞ്ജലി പരിഭ്രത്തോടെ സൂരജിനെ നോക്കി.. അതു കണ്ടു, സൂരജ് ചെന്നു വാതിൽ തുറന്നതും… മുൻപിൽ സൂരജിന്റെ അമ്മയും പെങ്ങളും…

” മോനേ പിള്ളേര് രണ്ടു പേരും നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുവാ.. ”സൂരജിന്റെ അമ്മ അവനോടു പറഞ്ഞതും അവരുടെ അടുത്തേക്ക് അഞ്ജലിയും എത്തിയിരുന്നു…

അഞ്ജലിയെ കണ്ടതും സൂരജിന്റെ അമ്മയുടെ കൈയിലിരുന്ന അഞ്ജലിയുടെ മോൻ അവളുടെ നേരെ കൈ നീട്ടി… അതു കണ്ടവൾ പെട്ടെന്ന് തന്നെ കുഞ്ഞിനെയുമെടുത്തു നെഞ്ചോട് ചേർത്തു പിടിച്ചു…

അമ്മയുടെ നെഞ്ചിലേ ചൂടെറ്റതും അതു വരെ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചിലടങ്ങി… അവൻ അമ്മയുടെ ചൂടെറ്റ് ഉറങ്ങാൻ തുടങ്ങി…

അപ്പോഴേക്കും സൂരജിന്റെ മോളും അവന്റെ അടുത്തേക്ക് ഓടി വന്നു സൂരജിന്റെ കാലിൽ കെട്ടി പിടിച്ചിരുന്നു…” അച്ചു വാ… മോളിന്ന് അമ്മമ്മയുടെ കിടന്നാൽ മതി.. ”

സൂരജിന്റെ കാലിൽ കെട്ടിപിടിച്ചു നിൽക്കുന്ന സൂരജിന്റെ മോളോട് അമ്മമ്മ പറഞ്ഞുകൊണ്ടു അവളെ പിടിക്കാൻ നോക്കിയെങ്കിലും അവൾ സൂരജിന്റെ കാലിൽ നിന്നും പിടി വിടിയിക്കാതെ അവനോടു ചേർന്നു നിന്നു കരഞ്ഞുകൊണ്ടിരുന്നു…

” അമ്മ പോയി കിടന്നോ… മക്കള് ഞങ്ങളുടെ കൂടെ കിടന്നോളും.. ” സൂരജ് മോളേ എടുത്തുകൊണ്ടു അമ്മയോട് പറഞ്ഞു…

” എടാ അതു.. പിന്നെ.. ഇന്ന് മക്കൾ രണ്ടു പേരും എന്റെ കൂടെ കിടക്കട്ടെ… നിങ്ങൾക്ക് പരസ്പരമൊന്നു സംസാരിക്കാൻ പിള്ളേരോരു തടസ്സമാകും…

അമ്മ കുഞ്ഞിനെ എടുക്കാൻ ഭാവിച്ചു കൊണ്ടു പറഞ്ഞു… കുഞ്ഞിനെ എടുക്കാനായി കൈ നീട്ടിയതും അവൾ സൂരജിന്റെ നെഞ്ചോട് ഒന്നുടെ ചേർന്നു നിന്നു…

” ഞാൻ അച്ഛയുടെ കൂടെ ഒറങ്ങിക്കോളാം അമ്മമ്മ പൊക്കോ.. ” കുഞ്ഞ് അമ്മമ്മയോട് പറഞ്ഞു…

” ഇവളെ ഞാൻ നോക്കികൊളാം.. അമ്മ പോയി കിടക്കാൻ നോക്ക്… ഇത്രയും നാൾ എന്റെ കൂടെ തന്നെയല്ലെ കിടന്നത്… സൂര്യ നീ അമ്മയെയും വിളിച്ചു കൊണ്ടു പോകാൻ നോക്ക് ”സൂരജ് ഇതും പറഞ്ഞുകോമഡി വാതിലടച്ചു…

“ഞാൻ അച്ഛയെ വിട്ടു എങ്ങും പോകില്ല..” അച്ചു കുറുമ്പോടെ സൂരജിന്റെ തോളിലൂടെ കൈയിട്ട് കൊണ്ടു അവനോടു പറഞ്ഞു…” അതിന് നിന്നെ ഞാൻ വിട്ടിട്ടു വേണ്ടേടി കുറുമ്പി… ”

സൂരജ് അവളുടെ മുക്കിൽ അവന്റെ മൂക്കുരസികൊണ്ടു പറഞ്ഞുതും, ആ കുഞ്ഞിന് ഇക്കിളി എടുത്തുകൊണ്ടു ചിരിച്ചു… അപ്പോഴേക്കും, അഞ്ജലിയുടെ നെഞ്ചിലെ ചൂടെറ്റ് കുഞ്ഞ് ഉറങ്ങിയിരുന്നു…

” അഞ്ജലി നീയിപ്പോൾ എവിടെ പോകുവാ.. ”” അല്ല.. കുഞ്ഞിനെ അമ്മയുടെ അടുത്ത്.. ”” അതൊന്നും വെണ്ട… മക്കൾ രണ്ടു പേരും നമ്മുടെ കൂടെ കിടന്നാൽ മതി.. ” സൂരജ് ഇതും പറഞ്ഞു അച്ചുവിനെ തോളിൽ നിന്നുമിറക്കി, കട്ടിൽ ഭിത്തിയോട് ചേർത്തിട്ടു..

ശേഷം അച്ചുവുമായി അവൻ കട്ടിലിലേക്ക് കയറി അച്ചുവിനെ ഭിത്തിയോട് ചേർത്തു കിടത്തിയ ശേഷം അവനും അച്ചുവിനോട് ചേർന്നു കിടന്നു കൊണ്ടു അഞ്ജലിയ്ക്കും കുഞ്ഞിനും കിടക്കാനുള്ള സ്ഥലം മൊഴിച്ചു കൊടുത്തു…

അതു കണ്ടു അഞ്ജലി കുഞ്ഞിനെ സൂരജിന്റെ അടുത്തായി കിടത്തി ലൈറ്റ് ഓഫ് ചെയ്തു അവരുടെ അടുത്തായി കിടന്നു… അടുത്ത ദിവസം രാവിലെ അഞ്ജലി ഉണർന്നതും അവൾ മുഖമൊന്നമ്മർത്തി തുടച്ച ശേഷം ചുറ്റുമൊന്നു നോക്കി…ഇനി മുതൽ തന്റെ വീട്… എത്ര പെട്ടന്നാണ് എല്ലാം മാറി മറഞ്ഞത്…

തന്റെ ഭർത്താവിനെ മറ്റൊരു പെണ്ണിനൊപ്പം ഒരു റിസോർട്ടിൽ നിന്നും കണ്ടെത്തി കൊണ്ടു വന്നതറിഞ്ഞു താൻ പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ അവിടെ ഒരു ഭാവഭേദവുമില്ലാതെ തന്റെ ഭർത്താവും ഒരു പെണ്ണും നിൽപ്പുണ്ടായിരുന്നു…

എന്നാൽ അന്ന് തന്നെ പോലെ തന്നെ എല്ലാം തകർന്ന ഒരു മനുഷ്യനും കൂടെയുണ്ടായിരുന്നു…

പോലീസിന്റെ ചോദ്യം ചെയ്യലിൽ അവർ രണ്ടു പേരും ഇഷ്ടത്തിലായിരുന്നെന്നും അവർ പോകുന്നതിനും മുൻപ് പല ദിവസങ്ങളിലും ഒരുമിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കേട്ട് ഞാനും സൂരജെട്ടനും തകർന്ന് പോയിരുന്നു…

സൂരജെട്ടന്റെ വീട്ടിൽ നിന്നും കൊണ്ടു പോയ സ്വർണവും പണവും സൂരജെട്ടന് നേരെ വെച്ചു നീട്ടിയപ്പോൾ…

കഴിഞ്ഞ അഞ്ചു വർഷം തന്റെ കൂടെ കിടന്നതിനും തനിക്കൊരു മോളേ തന്നതിനും കൂടെ കൂലിയായിട്ടവൾ വെച്ചോട്ടെന്ന് പറഞ്ഞു കുഞ്ഞിനെയും കൊണ്ടു പോകുന്ന സൂരജെട്ടനെ ഇന്നും ഓർമയുണ്ട്…

എല്ലാവർക്കും ഒരു പഞ്ചു ഡയലോഗായി തോന്നിയെങ്കിലും ആ പറഞ്ഞതിലുള്ള അദ്ദേഹത്തിന്റെ വിഷമം… അതെ അവസ്ഥയിലൂടെ കടന്നു പോയ എനിക്ക് മനസിലായി…

അന്ന് ആ പോലീസ് സ്റ്റേഷനിൽ വച്ചു താൻ താലി പൊട്ടിചെറിഞ്ഞു കൊടുക്കുമ്പോൾ പോലും ആ മുഖത്തൊരു കുറ്റബോധം കണ്ടില്ല… മോനേയൊന്നു കാണണമെന്ന് പോലും അയാൾ പറഞ്ഞതുമില്ലാ… പിന്നെയോട്ടന്വേഷിചതുമില്ല…

പിന്നെ നാളുകൾക്ക്‌ ശേഷം തന്റെ അനിയനാണ് സൂരജെട്ടനുമായുള്ള ഈ കല്യാണത്തിന് ചുക്കാൻ പിടിച്ചത്…

രണ്ടു പേരും ഒരേ വിഷമം അനുഭവിക്കുന്നവരായത് കൊണ്ടു അവർക്ക് മറ്റാരെക്കാൾ സ്നേഹിക്കാൻ കഴിയുമെന്നു അവൻ പറഞ്ഞപ്പോൾ..

അതിന്റെ കൂടെ മോന് അച്ഛന്റെ തണലും ആ മോൾക്ക്‌ ഒരമ്മയുടെ സ്നേഹവും ആവിശ്യമാണെന്ന് തോന്നിയപ്പോൾ ഈ കല്യാണത്തിന് സമ്മതിച്ചു… അങ്ങനെ സൂരജെട്ടന്റെ ഭാര്യയായി അച്ചു മോളുടെ അമ്മയായിയുള്ള ജീവിതം ഇന്ന് മുതൽ…

ഇത്രയും ആലോചിച്ചവൾ തന്റെ കൂടെ കിടന്നവരെയൊന്നു നോക്കി…സൂരജിനോടൊട്ടികിടക്കുന്ന മോനും സൂരജിന്റെ മേലെ ഒരു കാലു കേറ്റി വെച്ചുകിടന്നുറങ്ങുന്ന മോളും.. രണ്ടു പേരെയും രണ്ടു കൈ കൊണ്ടു ചേർത്തു പിടിച്ചുറങ്ങുന്ന സൂരജും.. ആ കാഴ്ച കാണെ അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…

അവൾ കട്ടിലിൽ നിന്നും മെണീറ്റ് ഒരു തലയിണ എടുത്തു കുഞ്ഞിനോട്‌ ചേർത്തു വെച്ച ശേഷം അവൾ ഒരു സാരിയുമെടുത്തു കുളിക്കുവാനായി പോയി …

കുളിച്ചു ഫ്രഷായി വന്നതും കണ്ണാടിയ്ക്കു മുന്നിൽ നിന്നു കണ്ണാടിയുടെ മുൻപിലുണ്ടായിരുന്ന സിന്ദൂരചെപ്പിൽനിന്നുമൊരു നുള്ള് സിന്ധുരമെടുത്തു സീമന്ത രേഖയിൽ തൊട്ടു നാളുകൾക്ക് ശേഷം…

അപ്പോഴുമവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു…കണ്ണുകൾ തുടച്ചവൾ കട്ടിലിൽ കിടന്നുറങ്ങുന്ന മൂന്നു പേരെയുമൊന്നു നോക്കി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി… നേരെ അടുക്കളയിലേക്ക് ചെന്നതും അവിടെ സൂരജിന്റെ അമ്മയുണ്ടായിരുന്നു…

” ആഹാ മോളുണർന്നൊ.. കുറച്ചു കൂടെ കിടക്കായിരുന്നില്ലേ… ദേ ചായ ആ ഫ്ലാസ്കിലിരിപ്പുണ്ട്…

അഹ് പിന്നെ മോനുള്ള, നല്ല ഫ്രഷ് പാല് കുറച്ചു കഴിയുമ്പോൾ കൊണ്ടു വരും…”” അഹ് ശെരിയമ്മേ… അല്ല സൂര്യ എണീറ്റില്ലേ.. ”” അവൾ ഇവിടെ വന്നാൽ പിന്നെ എണീക്കുന്ന കാര്യമൊക്കെ കണക്കാ… ”

അമ്മ അവളെനോക്കിയൊരു ചിരിയോടെ പറഞ്ഞതും അവൾ ആ ഫ്ലാസ്കിൽ നിന്നും രണ്ടു ഗ്ലാസിലേക്ക് ചായ ഒഴിച്ചു… ഒരു ഗ്ലാസ് ചായയുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും…

” അവൻ ഇവിടെ വന്നു എടുത്തു കുടിച്ചോളും… ചായ കിട്ടിയാലേ കട്ടിലിൽ നിന്നെണീക്കുന്നൊരു പതിവൊന്നും അവനില്ല.. ”

അവരോരു ചിരിയോടെ പറഞ്ഞതും അഞ്ജലിയ്ക്ക് പെട്ടെന്ന് എന്തോ പോലെയായി.. അവൾ സൂരജിനായി എടുത്ത ചായയിൽ നിന്നും കുറച്ചെടുത്തു കുടിച്ചുകൊണ്ടു നിന്നു…

” ചെറുപ്പം മുതലെ, കുളിയും പല്ലുതെക്കലുമൊക്കെ കഴിഞ്ഞെ രണ്ടുപേരും ചായ കുടിക്കാൻ വരു…

അല്ല അങ്ങനെ വന്നില്ലേൽ ഞാൻ പച്ച വെള്ളം കൊടുക്കുകേലാന്നു രണ്ടുപേർക്കുമറിയാം.. പിന്നെ അതു അവർക്കും ശീലമായി…

ആ ശീലം ഇപ്പോൾ അതെ പോലെ അച്ചുവിനും കിട്ടിയിട്ടുണ്ട്… അല്ല മോൾക്കെന്താ രാവിലെ ഇഷ്ടം ” അമ്മ അടുക്കളയിലേ ഒരു പണിയും ചെയ്തു കൊണ്ടു അഞ്ജലിയെ ചോദിച്ചു…

” ഏയ്‌ എനിക്കങ്ങനെ പ്രിത്യേകിചൊരിഷടമില്ലമ്മേ… അല്ല രാവിലെ എന്താ അച്ചുവിനും ഏട്ടനും ഇഷ്ട്ടം… നമ്മുക്കതുണ്ടാക്കാം ” അഞ്ജലി ചായകുടിച്ചു കഴിഞ്ഞു ഗ്ലാസ്‌ കഴുകികൊണ്ടു പറഞ്ഞു…

” ഏഴട്ട് മാസം മുന്നേ വരെ രണ്ടു പേർക്കും ഓരോ നിർബന്ധങ്ങളായിരുന്നു.. അതിൽ പിന്നെ എന്തെങ്കിലും കിട്ടിയാൽ മതിയെന്നായി… ഇനി കിട്ടിയില്ലേലും അവർക്ക് കുഴപ്പമില്ല… ”

അവർ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഞു.. അതു കെട്ട് അഞ്ജലിയ്ക്കും വിഷമമായി.. ഒരു തരത്തിൽ അവളും ആ വിഷമത്തിന് കാരണക്കാരിയാണെന്ന് അവൾക്കു തോന്നി…

” അഹ് അതൊക്കെ അപ്പോഴല്ലേ… ഇപ്പോൾ ഞാൻ വന്നില്ലേ.. അതുകൊണ്ടു ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നേരു.. നമുക്ക് ഇന്ന് മുതലുള്ള നല്ല ഓർമ്മകൾ മതി… ” ഇതും പറഞ്ഞു അഞ്ജലി, അമ്മയെ അവിടെ നിന്നും മാറ്റി നിർത്തി…

” ഇനി പറ… എന്താ രണ്ടു പേരുടെയും ഇഷ്ട്ടം വിഭവം.. ” അവൾ അമ്മയോട് ചോദിച്ചതും അവരുടെ മുഖത്തും ചെറിയൊരു ചിരി വിരിഞ്ഞു…

” അച്ചു മോൾക്ക്‌ ഇടിയിപ്പവും സൂരജിന് പുട്ടുമാണ് പ്രിയം… ”” ആഹാ കണ്ണനും ഇടിയപ്പം തന്നെയാണ് പ്രിയം… എന്നാ പിന്നെ അതു തന്നെയുണ്ടാക്കിയേക്കാം… പൊടി എവിടെയാ അമ്മേ ഇരിക്കുന്നത്… ”

അവൾ ചോദിച്ചത് കെട്ട് അമ്മ അരിപൊടി എടുത്തു അവളുടെ കൈയിലേക്ക് കൊടുത്തു…

അഞ്ജലി അതു മേടിച്ചു പൊടിപായ്ക്ക്റ്റ് പൊട്ടിച്ചു കുറച്ചു പൊടി ഇടയപ്പ്ത്തിന് വേണ്ടിയും കുറച്ചു പൊടി പുട്ടിന് വേണ്ടിയും മാറ്റി വച്ചു… അപ്പോഴേക്കും അമ്മ കറിക്ക് വെണ്ട പച്ചക്കറികൾ എടുത്തരിയാൻ നോക്കി…

” അമ്മമ്മേ… ” അപ്പോഴേക്കും അച്ചുമോള് എണീറ്റു അടുക്കളയിലേക്ക് വന്നു കൊണ്ടു വിളിച്ചു….” മോളെന്നാ കറി കൂടെയങ്ങു വെച്ചോ.. ഞാൻ അച്ചുമോളേ കുളിപ്പിക്കട്ടെ… ”

” വെണ്ട.. അമ്മ കറി വെച്ചോ, ഞാൻ മോളേ കുളിപ്പിക്കാം… ” അഞ്ജലി ഇതും പറഞ്ഞു അച്ചുവിനെയു മെടുത്തു മുറിയിലേക്ക് പോയി…

അച്ചുവിനെ പല്ല് തേപ്പിക്കുമ്പോഴും വെള്ളമൊഴിച്ചു കുളിപ്പിക്കുമ്പോഴുമെല്ലാം ആ കുരുന്നു അഞ്ജലിയെ തന്നെ നോക്കി നിൽക്കുവായിരുന്നു… നാളുകൾക്ക്‌ ശേഷം അമ്മയുടെ പരിചരണം കിട്ടിയ പോലെ…

” മോളെന്താ ഇങ്ങനെ നോക്കുന്നെ.. ” അച്ചുവിന്റെ നോട്ടം കണ്ടു അഞ്ജലി അവളോട്‌ ചോദിച്ചു….

” അ…. ത്….. ഞ.. മോ..ളേ…..ന്താ.. വിളി…ക്കേണ്ടത്… ” അച്ചു ചെറിയ പതറിച്ചയോട് ചോദിച്ചതും അതുകേട്ടവൾ ഒരു ഞെട്ടലോടെ ആ കുഞ്ഞിനെ നോക്കി…

” ആരെ… ” അവൾ ചോദിച്ചതും അച്ചു മുഖം കൊണ്ടു അഞ്ജലിയെ ചൂണ്ടി കാണിച്ചു…” എന്നേയോ.. ” അവൾ ചോദിച്ചതും അച്ചു അതെയെന്ന് തലയാട്ടി…” എന്നെ എന്ത് വിളിക്കാനാ മോൾക്കിഷ്ടം.. ”

” അ…ത്… ”” അത്.. ”” നിക്കറിയില്ലാ… ” അച്ചു മുഖം താഴ്ത്തി കൊണ്ടു പറഞ്ഞു…” മോൾക്ക് അമ്മേന്ന് വിളിക്കുന്നത് ഇഷ്ട്ടമാണോ…” എന്ന അഞ്ജലിയുടെ ചോദ്യത്തിനവൾ അല്ലെന്ന് തലയാട്ടി… അതു കണ്ടു അവള്ക്ക് വിഷമമായെങ്കിലും അവൾ അതൊരു പുഞ്ചിരിയോടെ നേരിട്ടുകൊണ്ടു…

” എന്നാ മോള് അഞ്ജുമ്മാന്ന് വിളിച്ചോ… വിളിക്കുവോ ”അഞ്ജലി അച്ചുവിന്റെ വയറിൽ ഇക്കിളിയിട്ട് കൊണ്ടു ചോദിച്ചതും അവൾ അതു സമ്മതിച്ചു…

” എങ്കിലൊന്ന് വിളിച്ചേ.. അഞ്ജുമ്മ കേൾക്കട്ടെ.. ”അഞ്ജലി പറഞ്ഞതും…” അ…. ഞ്ജു… മ്മ…. ”അവൾ പതിയെ പറഞ്ഞു…” ഞാൻ കേട്ടില്ലല്ലോ ”അഞ്ജലി പറഞ്ഞതും…” അ…ഞ്ജുമ്മ…”” ഒന്നൂടെ… ”” അഞ്ജുമ്മ…. അഞ്ജുമ്മ… അഞ്ജുമ്മ.. ”

അച്ചു ഇങ്ങനെ വിളിച്ചു കൊണ്ടേയിരുന്നതും അഞ്ജലിയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.. അതു പതിയെ അച്ചുവിന്റെ ചുണ്ടിലേക്കും മാറി…

അച്ചുവിനെ കുളിപ്പിച്ച ശേഷം അവളുടെ ദേഹത്തുള്ള വെള്ളമെല്ലാം തുടച്ചു കളഞ്ഞു ബാത്‌റൂമിൽ നിന്നുമിറക്കി മുറിയിൽ കൊണ്ടു വന്നു കബോഡിൽ നിന്നും ഒരു ഡ്രെസ്സ് എടുത്തു അവളെ ഉടുപ്പിച്ചു…

പിന്നെ മുടിയെല്ലാം ഒതുക്കി പൊട്ടും തൊട്ടവളെ സുന്ദരിയാക്കി ഒരുക്കി… അപ്പോഴേക്കും സൂരജ് എണീറ്റിരുന്നു..

അവൻ ഒരു നിമിഷം തനിക്കു മുന്നിൽ നിൽക്കുന്ന അച്ചുവിനെയും അവളെ ഒരുക്കുന്ന അഞ്ജലിയെയും തന്നെ നോക്കിയിരുന്നു ഒരു നിമിഷമവൻ അഞ്ജലിയിൽ രെമ്യകണ്ടു,

അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞതും അവൻ നോട്ടം മാറ്റി … അപ്പോഴും ഇതൊന്നുമറിയാതെ അവർ അമ്മയും മോളും അവരുടേതായ ലോകത്തായിരുന്നു….

മോളിൽ നിന്നും ശ്രെദ്ധ മാറിയ ഒരു നിമിഷം, സൂരജിന്റെ നോട്ടമറിഞ്ഞതു പോലെ അഞ്ജലി പെട്ടെന്ന് അവനെ നോക്കി…

അത് കണ്ടു പെട്ടെന്ന് തന്നെയവൻ കട്ടിലിൽ നിന്നുമേണീറ്റ് ഒരു തലയിണ എടുത്തു കുഞ്ഞിന്റെ അടുത്തേക്ക് ചേർത്ത് വെച്ചുബാത്‌റൂമിലേക്ക് കയറി…

മോളേ ഒരുക്കി കഴിഞ്ഞപ്പോഴേക്കും കണ്ണനുണർന്ന് ( അഞ്ജലിയുടെ കുഞ്ഞ് ) കരച്ചിൽ തുടങ്ങിയിരുന്നു അത് കണ്ടു അഞ്ജലി ഓടി ചെന്നു കുഞ്ഞിനെ കട്ടിലിൽ നിന്നു മെടുത്തു അവന്റെ കരച്ചിൽ നിർത്താൻ നോക്കി…

ആ സമയം അവരെ തന്നെ നോക്കി നിന്ന അച്ചുവിനെ അവൾ അടുത്തേക്ക് വിളിച്ചു.. കരച്ചിലടങ്ങിയ ശേഷം കണ്ണനെ അച്ചുവിന്റെ മടിയിലേക്ക് സൂക്ഷിച്ചു വെച്ചു…

” മോൾടെ അനിയനാ.. ”കുഞ്ഞിനെ കൈയിലേക്ക് കൊടുത്തത് കണ്ടു അച്ചു അഞ്ജലിയെ നോക്കിയതും, അഞ്ജലി മോളോട് പറഞ്ഞു.. അത് കെട്ട് അച്ചു സന്തോഷത്തോടെ കണ്ണന്റെ നെറ്റിയിലേക്കൊരുമ്മ കൊടുത്തു… വളരെ പെട്ടെന്ന് തന്നെ കണ്ണനും അച്ചുവും കൂട്ടായി…

സൂരജ് ബാത്‌റൂമിൽ നിന്നുമിറങ്ങിയപ്പോൾ കട്ടിലിലിരുന്ന് കളിക്കുന്ന അച്ചുവിനെയും കണ്ണനെയുമാണ് കാണുന്നത്… കുഞ്ഞ് കട്ടിലിൽ നിന്നും നിലത്തെയ്ക്കു വീഴാതെയിരിക്കുവാൻ വേണ്ടി ഒരു തട പോലെ തലയിണ അടുക്കി വെച്ചിട്ടുണ്ടായിരുന്നു…

അവിടെയെങ്ങും അഞ്ജലിയെ കാണാത്തത് കൊണ്ടു തന്നെ സൂരജ് വന്നു അവരുടെ അടുത്തായിരുന്നു, അവർക്കൊരു കവചം പോലെ…

” അച്ഛേ ഈ വാവ മോള്ടെ അനിയാനാണെന്ന് അഞ്ജുമ്മ പറഞ്ഞു… ആണോ അച്ഛേ…”

അവൾ പ്രതീക്ഷയോടെ അവനോടു ചോദിച്ചതും സൂരജ് അതെന്നർത്തത്തിൽ തല കുലുക്കി..

അത് കണ്ടതും അവൾ കണ്ണന്റെ തലയിലായി വീണ്ടും ഉമ്മ വെച്ചു അവനെ അരുമയോടെ തഴുകി… അത് കണ്ടു നിന്ന സൂരജും അവനെ എടുത്തു കളിപ്പിച്ചു…

ഒരച്ചന്റെ സ്നേഹവും തലോടലും അവൻ അ കുഞ്ഞിനായി കൊടുത്തതും അച്ഛന്റെ സ്നേഹമറിഞ്ഞ പോലെ കണ്ണന്റെ ചുണ്ടിലും ചിരി വിരിഞ്ഞു…

ആ കുഞ്ഞു സൂരജിന്റെ കൈയിൽ കിടന്നു കളിച്ചുകൊണ്ടേയിരുന്നു ആ കാഴ്ച കണ്ടു അവിടെയെക്ക് വന്ന അഞ്ജലിയുടെയും കണ്ണുകളും സന്തോഷം കൊണ്ടു നിറഞ്ഞു…

പിന്നടങ്ങൊട്ടൊരോ ദിവസവും ഉറങ്ങികിടന്നയാ വീടിനൊരുണർവ് വന്ന പോലെയായിരുന്നു….

കണ്ണന്റെയും അച്ചുവിന്റെയും കളി ചിരികൾ ആ വീട്ടിലലയാടിക്കാൻ തുടങ്ങി… പതിയെ പതിയെ സൂരജിന്റെ മനസിൽ അഞ്ജലി സ്ഥാനം പിടിച്ചു അതെ പോലെ തന്നെ അഞ്ജലിയുടെ മനസിൽ സൂരജും…

കാലം മായിക്കാത്ത ഓർമ്മകളില്ലന്ന പോലെ കല്യാണം കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോഴേക്കും അഞ്ജലി പൂർണമായും സൂരജിന്റെ മാത്രമായി…

അച്ചുവിന്റെയും കണ്ണന്റെയും സ്നേഹനിധിയായ അച്ഛനുമമ്മയുമായി സൂരജും അഞ്ജലിയും മാറി…

കുറുമ്പുകണിക്കുന്ന കണ്ണനെ ചേച്ചിയുടെ അധികാരത്തോടെ ശാസിക്കുകയും അവന്റെ കണ്ണ് നിറയുമ്പോൾ അമ്മയെ പോലെ ചേർത്തു പിടിക്കുന്ന അച്ചുവും… ചേച്ചിയുടെ കണ്ണ് നിറയാൻ സമ്മതിക്കാതെ..

എന്നാൽ എപ്പോഴും അവളുമായി വഴുക്കുണ്ടാക്കാതെയിരിക്കാൻ കഴിയാത്ത കണ്ണനും മറ്റുള്ളവർക്കൊരു അത്ഭുതമായിരുന്നു…

സഹോദരങ്ങളാകാൻ ഒരേ വയറ്റിൽ വളരണമെന്നോ ഒരേ ചോരയിൽ പിറക്കണമെന്നോ ഇല്ല.. പകരം അവിടെ സ്നേഹം മാത്രം മതിയെന്ന് അവർ തെളിയിച്ചു കൊണ്ടേയിരുന്നു….

ചിലർ മാണിക്യത്തെ വലിച്ചെറിഞ്ഞു കരിക്കട്ടയുടെ പുറകെ പോകും… എന്നാൽ ആ മാണിക്യം അതിന്റെ യഥാർത്ഥ അവകാശിയുടെ കൈയിൽ തന്നെ എത്തി ചേരും…

Leave a Reply

Your email address will not be published. Required fields are marked *