സൂപ്പർ സാധനമാ..ചിലപ്പോൾ നിന്റെ അഭിരുചികൾക്ക് ചേരുന്ന വല്ലതും അവളിൽ നിന്നും നിനക്ക് കിട്ടിയേക്കാം ഒന്നുപോയി കണ്ടു രുചിച്ചു നോക്കാം..

വഴി തെറ്റുമ്പോൾ….
രചന: Vijay Lalitwilloli Sathya

ഡാ ദേവ .. സൂപ്പർ സാധനമാ..ചിലപ്പോൾ നിന്റെ അഭിരുചികൾക്ക് ചേരുന്ന വല്ലതും അവളിൽ നിന്നും നിനക്ക് കിട്ടിയേക്കാം ഒന്നുപോയി കണ്ടു രുചിച്ചു നോക്കാം..

അത്രയ്ക്കും എന്ത് പ്രത്യേകതയാണ് അവളിൽ ഉള്ളത് മുരളീ…അതൊക്കെയുണ്ട്….കാണാൻ പോകുന്നപ്പൂരം എന്തിനാ പറയുന്നേ…

കൂട്ടുകാരന്റെ പ്രോത്സാഹനം കുറേ നാളായി തുടരുന്നു.. അതുകൊണ്ട് ദേവൻ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു പോയി..

വെണ്ണതോൽക്കുമുടലോടെ ഇളം വെണ്ണിലാവിൻ തളിർ പോലെ …എന്ന ഈ പാട്ടു കേട്ടിട്ടുണ്ടോ ദേവൻ..

മുരളി ചോദിച്ചു..ഉണ്ടോ എന്നോ ഒരുപാട് പ്രാവശ്യം..എന്താ?ദേവൻ അത്ഭുതം പൂണ്ടു ചോദിച്ചു..

സത്യത്തിൽ ആദ്യമൊക്കെ ഞാൻ വിചാരിച്ചത് അത്‌ വെറും കവി ഭാവനയാണെന്നു..മുരളി അത്രയും പറഞ്ഞു പകുതിക്ക് നിർത്തി..അല്ലേ?

അല്ലടാ.. അതുപോലുള്ള ശരീരമുള്ളവരും ഉണ്ട് ഈ സ്ത്രീകളുടെ കൂട്ടത്തിൽ…മേലാകെ നറും വെണ്ണപോലെ.. അവരുടെ കൈവിരൽ പോലും സ്പോഞ്ചു പോലെയാ..

ആണോ..ആ എനിക്കറിയില്ല ശ്വാസകോശം സ്പോഞ്ചു പോലെ എന്നു കേട്ടിട്ടുണ്ട്..

അതുതന്നെ …നിനക്ക് അറിയില്ല.കാരണം എന്താ?..അങ്ങനെ ഉള്ളതിനെ നീ കണ്ടിട്ടില്ല.
അറിഞ്ഞിട്ടുമില്ല..ഇവളെയൊന്നു കണ്ടാൽ അല്ലേൽ തൊട്ടാൽ,കരിങ്കല്ല് പോലുള്ള മസിലും ദേഹമുള്ള നമ്മുടെ ഭാര്യയെയൊക്കെ കിണറ്റിലിടാൻ തോന്നും സത്യം..

അത്രയ്ക്കും പൊളിയാ…?ആണന്നേ…. വന്നു ഒന്ന് കണ്ടു നോക്ക്..ഞാനും ആദ്യമായി നിന്നോടൊപ്പം കട്ട് തിന്നാൻ വരാം.. നിനക്ക് ഇക്കാര്യത്തിൽ ഒരു താല്പര്യം വന്നപ്പോൾ എനിക്കും ഒരു പൂതി.. കഷ്ടപെട്ടു വളഞ്ഞതാ…

ഇത്രയും ഭംഗിയുള്ള ഇവളുമാരൊക്കെ എന്തിനാ ഈ പണിക്ക് പോകുന്നത്..?അതോ…? അത്‌ സസ്പെൻസ്.. അവിടെ എത്തിയാൽ നേരിട്ട് അറിയാം..

വേണോ മുരളി…പോണോ?..എന്നാലും എന്റെ ജ്യോൽസ്ന.. അവളെ ചതിച്ചു കൊണ്ടു…

ഇത് നല്ല കൂത്തു.. ഭാര്യക്ക് ഇപ്പോൾ പഴയ മൂഡ് ഇല്ല.. ഈ കാര്യത്തിൽ എന്തോ വലിയ താല്പര്യക്കുറവ് പോലെ.. എന്നൊക്കെ നീ തന്നെയല്ലേ പറയാറ്… അതിനുള്ള ഒരു പരിഹാരം എന്നേ ഞാൻ കരുതിയുള്ളൂ.. എന്നിട്ടിപ്പോൾ…

അതല്ലെടാ ജ്യോത്സന പകലാണെങ്കിൽ മുഴുവൻ നേരം കുട്ടികളുടെ കൂടെ വായിട്ടലച്ചു സ്കൂളിൽ പഠിപ്പീര്,അത്‌ കൂടാതെ വന്നിട്ട് ബി എഡിന് കൂടി പഠിക്കുകയാണല്ലോ.. അതോണ്ടല്ലേ അവൾക്കിപ്പോൾ ഒന്നിനും തസ്ത്പര്യമില്ലാത്തത്..

ആഹാ… അങ്ങനെയല്ലല്ലോ ദേവാ നീ ഇത് വരെ പറഞ്ഞോണ്ടിരുന്നത് … ജ്യോത്സന ഇന്ന് അനുഭവിക്കുന്ന പ്രയാസം അന്നു നിന്നെ ഞാൻ പറഞ്ഞു മനസിലാക്കിച്ചപ്പോൾ …’പാതിരാത്രിയിൽ ഭർത്താവിന്റെ കൂടെ പായയിൽ

കിടക്കുമ്പോൾ എന്തു പഠിപ്പ്..ഒട്ടും സഹകരണം ഇല്ല..’എന്നക്കോ നീ തന്നെയല്ലേ കിടന്നു കാറിയത്…. മാത്രമോ..അത്ര ഒന്നും പ്രായമായില്ലല്ലോ രണ്ടു പേർക്കും മോനാണെങ്കിൽ അഞ്ചു വയസു.. ഇപ്പോഴേ ഭാര്യ വിരക്തി

കാണിച്ചാൽ പിന്നെ ഏതു ഭർത്താവാണ് വേറെവളെ തേടി പോകാത്തത്…തത്കാലം എനിക്കുള്ള മോഹം അടക്കാൻ ഏതെങ്കിലും ഒന്നിനെ നോക്ക് എന്നുമൊക്ക പറഞ്ഞു എന്നെ

വട്ടാക്കിയിട്ട് … അച്ചോടാ ഇപ്പോൾ ഭാര്യയെ ചതിക്കാൻ പോകുന്നുവെന്ന സഹതാപവും കൊണ്ടുവന്നിരിക്കുന്നു..കഷ്ടം..

സോറി മുരളി, നീ പറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ട്..കുറച്ചല്ല… നല്ലതുപോലെ കാര്യമുണ്ട്..മുരളി കൂട്ടിച്ചേർത്തു..

ദേവൻ മംഗലത്തിന്റെ രചനകൾ കേരളക്കരയിലെ വായനക്കാർക്ക് ഏറെ ഇഷ്ടമാണ്‌..

നല്ലൊരു സഹൃദയവൃന്ദം തന്നെയുണ്ട് ദേവൻ മംഗലത്തിന്ഹൃദയ സ്പർശിയായ ജീവിതാനുഭവങ്ങൾ കഥകൾ ആയി വരുമ്പോൾ ആരും കലാകാരനെ ഒന്നു അഭിനന്ദിക്കും.

അങ്ങനെയുള്ള നോവലുകളും ചെറുകഥകളുമാണ് ഒന്നിന് പിറകെ ഒന്നായി അയാളുടെ പ്രസിദ്ധികരിച്ചു വരുന്നത്..

അതിനാൽ ആകാംക്ഷയോടെ കാത്തിരുന്നു വായിക്കുന്നവരും ഉണ്ട്.പണ്ട് ദേവൻ കോളേജിൽ പഠിക്കുമ്പോൾ തന്റെ ജൂനിയർ ആയ ജ്യോൽസ്നയുമായി പ്രണയത്തിലായിരുന്നു..

കുറെ നാൾ ആ പ്രേമം നീണ്ടു പോയി..ഇതിനിടെ ദേവനു പഠിത്തമൊക്കെ കഴിഞ്ഞു കോളേജിൽ ലക്ച്ചറർ ആയി ജോലി കിട്ടി.

ഇഷ്ട പ്രണയിനി അപ്പോഴും പഠനം തുടരുകയായിരുന്നു..പഠനം കഴിഞ്ഞപ്പോൾ ജ്യോൽസ്നയ്ക്കും കിട്ടി എൽ പി സ്കൂളിൽ ടീച്ചറായി ജോലി..

വര്ഷങ്ങളായി പ്രേമിച്ചു വലഞ്ഞ രണ്ടുപേരും വീട്ടുകാരുടെ അനുമതിയോടെ വിവാഹം കഴിച്ചു.

അതിലൊരു കുട്ടിയുണ്ട്. അവനാണ് കശ്യപ് ദേവ്..അമ്മ ജ്യോത്സനയുടെ സ്കൂളിൽ യുകെജി പഠിക്കുന്നു..

വീട്ടിലുള്ള ജോലിയൊക്കെ തീർത്തു കുഞ്ഞിനേയും കൊണ്ട് സ്കൂളിൽ പോകണം. അതുകഴിഞ്ഞ് പിള്ളേരോട് പടവെട്ടി വീണ്ടും തിരിച്ചു വന്നു ബി എഡിന്റെ നോട്ട്സ് ഒക്കെ പഠിക്കണം.. അതുകഴിഞ്ഞ് തളർന്നു കിടക്കുമ്പോൾ നേരം ഒത്തിരി വൈകിട്ട് ഉണ്ടാവും..

അപ്പോഴേക്കും ദേവൻ ഉറങ്ങി കൂർക്കം വലിക്കുന്നു ഉണ്ടാകും..ഈ കാലയളവ് അല്പം ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ ദേവനോട് അവൾ പറഞ്ഞിരുന്നു..

വീണ്ടും ഗർഭിണി ആയാൽ തന്റെ പഠനം ഉഴപ്പും എന്നുള്ള ഭയവും അവർക്കുണ്ട്.
.അതാകാം സത്യത്തിൽ അവൾ സ്വകാര്യനിമിഷം ചിലവഴിക്കുന്നതിൽ വീമുഖത പുലർത്തുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു..

മുരളിയുടെ കണ്ടുപിടിത്തം സത്യമാണോ എന്നറിയാൻ ശനിയാഴ്ച ലിവുള്ള ഒരു സുദിനം തിരെഞ്ഞെടുത്തു,ദേവൻ മുരളിയോടൊപ്പം അവളെ കാണാൻ പുറപ്പെട്ടു..

ആ ഗ്രാമത്തിലെ ഒറ്റപെട്ടു കിടക്കുന്ന ആ വീട്ടിൽ അവരെത്തി..അവൾ അവരെ വീടിന്റെ ആദ്യത്തെ മുറിയിൽ സ്വീകരിച്ചിരുത്തി..

സംഭവം സത്യം തന്നെയാണ് എന്നു ദേവനും തോന്നി.. സുന്ദരിയാണ്. വെളുത്തു മെലിഞ്ഞു ഒരു പാവം പെൺകുട്ടി..വോയിൽ സാരിയാണ്
വേഷം.. നന്നായി ഇണങ്ങുന്നു അവൾക്ക് സാരി..

ആരാഡീ അത്‌…അത്‌ കസ്റ്റമർ ആണ് ചേട്ടാ..അകത്തു നിന്നും അത്ര വ്യക്തമല്ലാതെ ഒരു പുരുഷ ശബ്‌ദം..സ്‌ഫുടത എന്തോ കാരണം കൊണ്ടു നഷ്ടപെട്ട പോലെയുണ്ട് ആ ശബ്ദത്തിനു… വെള്ളമടിച്ചിട്ടു ആയിരിക്കുമോ..

ആരാ മുരളി അത്‌?ദേവൻ ചോദിച്ചു.ഇവളുടെ ഭർത്താവാണ് അകത്തു കിടക്കുന്നത്…നല്ല ഫിറ്റാണല്ലോ.

ഏയ്യ് അല്ലെ അല്ല… ആക്‌സിഡന്റ് ആയിട്ടു ഇരുകാലും പോയിട്ട് കിടക്കുകയാ..അല്പം വർഷങ്ങൾക്കു മുമ്പ്
ഏതോ നാട്ടിന്നു പ്രേമിച്ചു ഇങ്ങോട്ട് വന്നതത്രേ രണ്ടാളും ..

കൃത്യമായി പറഞ്ഞാൽ അഞ്ചാറു വർഷമായി.. ആളൊരു പാണ്ടി ലോറി ഡ്രൈവർ ആയിരുന്നു..ആക്‌സിഡന്റ് ആയതിനാൽ കുറേ നാൾ ഹോസ്പിറ്റലിൽ ആയിരുന്നു.. കാലോക്കെ മുറിച്ചു ഹോസ്പിറ്റലിൽ വിട്ട് വന്നു ഇവിടെ കിടന്നതിന് ശേഷം ആരും തിരിഞ്ഞു നോക്കാൻ ഇല്ലാണ്ടായി..

അപ്പോൾ ഇൻഷുറൻസ് മറ്റും..?ഹോസ്പിറ്റലിൽ തീർന്ന കാശിനു കണക്കായി ആ ലോറി മുതലാളി അതൊക്കെ ഇടാക്കിയിട്ട്

ബാക്കി കൊടുത്ത നാക്കപ്പിച്ച ഇവിടെ വാടക കൊടുത്തും തീർന്നു.. അതൊക്കെ കഴിഞ്ഞു മൂന്നു വർഷം ആയി.. ഇപ്പോൾ ഒന്നാം ക്‌ളാസിൽ പോകുന്ന കുഞ്ഞിനെ പോറ്റാനും ഭർത്താവിനെ പുലർത്താനും ഇതേ അവൾക്ക് വഴിയുള്ളൂ..

അതൊക്കെ വിടൂ.. നമ്മളെന്തിനാ ഇതൊക്കെ അറിയുന്നത്… അവരായി അവരുടെ പാടായി.. നമുക്ക് അപ്പം തിന്നിട്ടു പോകാം..

അല്പം കഴിഞ്ഞു കാണും.. അവൾ മുഖമൊക്കെ കഴുകി റെഡിയായി വന്നു..വേഗം വേണം.. എനിക്ക് മകന്റെ മുടി വെട്ടിക്കാൻ മാർക്കറ്റിൽ ബാർബർ ഷോപ്പിൽ പോകാനുണ്ട്..ആരാന്നു വെച്ചാൽ ഇങ്ങോട്ട് പോന്നോളൂ…

അതും പറഞ്ഞു അവൾ ആ വീടിന്റെ വേറൊരു മുറിയിലേക്ക് കുണുങ്ങി കുണുങ്ങി നടന്നു പോയി..ഉം നീ ആദ്യം പൊക്കോ ആ റൂമിലേക്ക്…മുരളി ദേവനെ പ്രോൽസാഹിപ്പിച്ചു..

ഈശ്വരാ… ഇവളുടെ കഥ ഇത്രയും ദയനീയമാണെന്ന് പ്രതീക്ഷിച്ചില്ല..സെക്സ് പാഷാനോ കാമപ്രാന്തോ മൂത്ത വല്ലവളുമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ എന്ന കൺസപ്റ്റ് വിശ്വസിച്ചിട്ട് ഇപ്പോൾ അരച്ചാൺ നീളമുള്ള മൂന്നു വയറു പുലരാനാണല്ലോ എന്നോർത്തപ്പോൾ ദേവനു വല്ലാത്തൊരു നൊമ്പരമായി..

അവൾ റൂമിൽ നിന്നും വീണ്ടും തലയിട്ട് നോക്കിശോ…എന്താ വരാതെ.. നേരം പോകുന്നു..എന്നു വിളിച്ചു പറഞ്ഞപ്പോൾ ദേവനു എഴുന്നേൽക്കാതെ വയ്യെന്നായി..

മടിച്ചു മടിച്ചാണെങ്കിലും യന്ത്രിക്കാമെന്നോണം ദേവൻ അവളുടെ മുറിയിലേക്ക് പോയി..ദേവൻ അകത്തു കടന്നതും അവൾ കതക് അടച്ചിട്ടു കുറ്റിയിട്ടു..

ദേവനു ആകെ പരാവശ്യം വരുന്നതായി തോന്നി…ഒരു ഭാഗത്തു ജ്യോൽസ്നയുടെ മുഖം തെളിയുന്നു.. മറുഭാഗത്തു ഏതോ അരുതായ്ക ചെയ്യുന്നുവെന്ന തോന്നൽ പിടിമുറുക്കുന്നു..

ആദ്യമായിട്ടാണോ? നിങ്ങൾക്ക് വല്ലാത്ത പരിഭ്രമം കാണുന്നല്ലോ..അത്ഭുതത്തോടെ അവൾ ചോദിച്ചുഏയ്യ്…പരിഭ്രമം അതിന്റേതല്ല..പിന്നെ?എന്താ പേര്?

പേരറിയാത്തത് കൊണ്ടാണോ പരിഭ്രമം എന്തിനാ പേരൊക്കെ?ചുമ്മാ അറിയാൻ…എന്റെ പേര് ഗൗതമി…എത്ര വരെ പഠിച്ചു..പ്ലസ് ടൂ…

പിന്നെ പോയില്ലേ..?ഡിഗ്രിക്ക് പോകാനിരിക്കുകയായിരുന്നു.. അതിനിടയിൽ ഭദ്രേട്ടന്റെ കൂടെ ഒളിച്ചോടേണ്ടി വന്നു…

അതിനു ശേഷം ഉള്ളത് മുരളി എന്നോട് പറഞ്ഞു അറിഞ്ഞിട്ടുണ്ട്..ജീവിക്കാനായി നല്ലൊരു ജോലി കിട്ടിയാൽ ഇത് വേണോ ഗൗതമിക്ക്..?

വിദ്യാഭ്യാസം പോലും നേരെ പൂർത്തിയാക്കാത്ത പാവങ്ങളായ നമുക്കൊക്കെ ആരാ ഇവിടെ ജോലി തരുന്നത്..മാഷേ…?

അതുംപറഞ്ഞവൾ തന്റെ മടിക്കുത്തു അഴിക്കാനൊരുങ്കിയപ്പോൾസ്റ്റോപ്പ്‌… എനിക്കൊരു കാര്യം പറയാനുണ്ട്..ദേവൻ അവളോട്‌ പറഞ്ഞു…

എന്താ…നിങ്ങൾക്കെന്തു പറ്റി..എന്തു കാര്യമാ പറയാനുള്ളത്…?അവൾക്ക് വീണ്ടും അത്ഭുതം…

ക്ഷമിക്കണം… ഈ സമയത്ത് പറയാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും ഒട്ടും വൈകാതെ അതു പറയണം. നീ ഈ ജോലി ചെയ്തു ജീവിക്കേണ്ടവൾ അല്ല..നിനക്ക് ചേർന്ന നല്ലൊരു ജോലി ഞാൻ ശരിയാക്കിത്തരാം..ഇതൊക്കെ ഉപേക്ഷിച്ചു മാന്യമായി ജീവിക്കാൻ വരുമാനമുള്ള ജോലി..

അതൊന്നും വേണ്ട സാറെ..സാറ് വേഗം വന്ന കാര്യം സാധിച്ചിട്ടു മടങ്ങിയട്ടെ…അവൾ അസഹ്യത പ്രകടിപ്പിച്ചു..ഓക്കേ ഓക്കേ… ആട്ടെ എത്രയാ നിന്റെ ഒരു നേരത്തെ റേറ്റ്…,?———രൂപ

ദേവൻ പെർസ് എടുത്തു അതിൽ നിന്നും കുറേ നോട്ടുകൾ വാരിയെടുത്തു അവളുടെ കൈയിൽ വെച്ചു പറഞ്ഞു…

ഇതാ….അതിന്റെ എത്രയോ ഇരട്ടി കാശുണ്ട്..എനിക്ക് നിന്റെ ശരീരം വേണ്ട..കൂടെ എന്റെ കാർഡ്…അതിൽ എന്റെ നമ്പർ ഉണ്ട്..എന്തെങ്കിലും മാറ്റം മനസിന്‌ ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗതമിക്ക് വിളിക്കാം.. നിനക്ക് ഇഷ്ടമുള്ള സ്ഥലത്ത് മാന്യമായ ഒരു ജോലി ഞാൻ ശരിയാക്കിത്തരാം…

അവളുടെ കണ്ണുനിറഞ്ഞു..ആരും ഇതുവരെ ഒരു സഹായവുമായി വന്നില്ല.. മാത്രമല്ല എല്ലാവർക്കും എന്റെ ശരീരത്തിൽ ആയിരുന്നു കണ്ണ്…ഞാൻ വരാം സാർ

എനിക്ക് ഒരു നല്ല ജോലി കിട്ടിയാൽ ഞാനിതെല്ലാം നിർത്താം.. എനിക്കും ഈ സമൂഹത്തിൽ മാന്യമായി ജീവിക്കണമെന്നുണ്ട്…

നാളെത്തെ കഴിഞ്ഞു വിളിക്കൂ.. ഉറപ്പായും നിനക്ക് പിറ്റേന്ന് ത്തന്നെ ജോലിക്ക് പോകാം…

അതും പറഞ്ഞു ദേവൻ കതകിന്റെ കുറ്റി മാറ്റി പുറത്തിറങ്ങി..വാ പോകാം.മുരളിയുടെ അടുത്ത് ചെന്നു അവനെ നോക്കി പറഞ്ഞു.

പോകാനോ…അപ്പൊ ഞാൻ…ഒന്നു വാടോ… അതൊന്നും ശരിയല്ല… നമുക്ക് ഇത് ശരിയാകില്ല…

അതുകൊള്ളാമല്ലോ നീ കാര്യം സാധിച്ചു.. ഞാനിവിടെ വെള്ളമിറക്കി നിന്നത് മിച്ചം.. ഞാനുമൊന്നു പോകട്ടെടാ..വെയിറ്റ് ചെയ്യ്‌..

ഛെ..അതൊന്നും നമുക്ക് വേണ്ട മുരളി…നീ വാ…എന്താ ദേവാ കാര്യം… അവളുമായി ഉടക്കിയോ?

ദേവൻ മുരളിയെ ചെയറിൽ നിന്നും എഴുന്നേൽപ്പിച്ചു അല്പം മാറ്റിനിർത്തി സാവധാനം കാര്യമെല്ലാം പറഞ്ഞു…

അവളെ ജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരണം.. അവൾ ഗതികേട് കൊണ്ടാണ് ഇതിന് ഇറങ്ങിയത്.. ഭർത്താവിന് ഏർപ്പെട്ട ദുരന്തം കാരണം പാവം ഹാ പെൺകുട്ടിയെ ഇങ്ങനെ നശിക്കാൻ വിടരുത്…

അതുശരിയാ…തരത്തിനു അവളെ ഫോണിൽ കിട്ടയപ്പോൾ, സംസാരിച്ചപ്പോൾ ഞാനും ഒരു ദുർബല നിമിഷത്തിൽ ജീവിതം വെച്ചു പന്തടാൻ തീരുമാനിച്ചു പോയി… എന്നോട് ക്ഷമിക്കൂ…നിന്നെയും ഇതിൽ വലിച്ചിഴച്ചത് തെറ്റായിപോയി…

ഏയ്യ് എന്തിനാ ക്ഷമ…അതു കാരണം ഇവളെ കാണാനും ഇവളുടെ ദുഃഖമറിയാനും സഹായിക്കാനും സാധിച്ചല്ലോ?
അതു നല്ല കാര്യമല്ലേ.?

ജീവിതം ഗതിമുട്ടി വഴിതെറ്റിപോകുന്നവരുടെ കൂടെ കൂടി ആ തിന്മയുടെ ഗുണഫലങ്ങൾ ആസ്വദിക്കുമ്പോഴല്ല മനുഷ്യർ മനുഷ്യനാവുന്നത്,

മറിച്ചു ജീവിതത്തിൽ വഴിതെറ്റുന്നവർക്ക് വഴി അറിയുന്നവർ ഒരു കൈത്താങ്ങായി നിന്ന് നേരായ വഴി പറഞ്ഞു കൊടുത്തു അവരെ നന്മയിലേക്ക് നയിക്കുമ്പോഴാണ്…!

ആഴ്ച്കൾക്കുള്ളിൽ ദേവനുമായി ഫോണിൽ വിളിച്ചു ബന്ധപ്പെട്ട ഗൗതമിക്ക് ദേവന്റെ പരിചയത്തിൽ ഉള്ള ഒരു സ്വകാര്യ കമ്പനിയിൽ ദേവൻ തരക്കേടില്ലാത്ത ഒരു ജോലി വാങ്ങിച്ചു കൊടുത്തു.. ജോലിക്കിടെ ത്തന്നെ ആ കമ്പനിയുടെ

ഉന്നത പോസ്റ്റിലേക്കുള്ള ജോലി സാധ്യതയുള്ള തുടർ വിദ്യാഭ്യാസത്തിനും സാങ്കേതിക പരിശീലനത്തിനുമുള്ള ഏർപ്പാടും ചെയ്തു കൊടുത്തു..

ഗൗതമിയുടെ ഭർത്താവിന് വീട്ടിൽ വീൽചെയറും പുറത്ത് സഞ്ചരിക്കാൻ ത്രീവീൽ വെഹിക്കിളും നൽകി.

ഭദ്രൻ അതിൽ സഞ്ചരിച്ചു ലോട്ടറി വിറ്റ് സ്വയം വരുമാനവും ഉണ്ടാക്കിതുടങ്ങി…ഇരുളടഞ്ഞു പോകേണ്ട ഗൗതമിയുടെ ജീവിതം സന്തോഷത്തിന്റെ പൊങ്കിരണങ്ങൾ ഒളിവീശിതുടങ്ങി..

.

Leave a Reply

Your email address will not be published. Required fields are marked *