പെണ്ണിന്റെ വില
രചന: Vijay Lalitwilloli Sathya
സമയം വൈകിട്ട് നാലു മണി ആയി കാണും..ക്ലബ്ബിൽ ഇരുന്ന് ടിവി കാണുകയായിരുന്നു രഞ്ജിത്ത്.
അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക ആണെന്ന് ക്ലബ്ബിൽ ഇരിക്കുമ്പോൾ സുഹൃത്ത് വന്ന് പറഞ്ഞതനുസരിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു അവൻ.
രഞ്ജിത്തിനെ ബൈക്ക് വന്ന് വീടിന്റെ മുമ്പിൽ നിന്നപ്പോൾ അളിയന്റെ വോളിയം ആദ്യം കുറഞ്ഞു..
പിന്നെ മടക്കിക്കുത്തിയ മുണ്ടൊക്കെ താഴോട്ട് വീണു..പിന്നെ പഞ്ചപുച്ഛമടക്കി നിൽപ്പായി…അത് കണ്ടപ്പോൾ ഇളയ പെങ്ങൾ ചിരി അടക്കാൻ വയ്യാതെ വായ പൊത്തി അടുത്തേക്കോടി.
എന്താ അളിയാ പ്രശ്നം.എന്തു പ്രശ്നം ഒരു പ്രശ്നവുമില്ല..കുട്ടികൾക്കു ഓണം ലീവ് ഒക്കെ അല്ലേ അങ്ങനെ വന്നതാ..
“അങ്ങനെ ആണെങ്കിൽ കൊള്ളാം.. അതല്ല സ്ത്രീധനത്തിന് പേരും പറഞ്ഞു ഇവിടെ കിടന്ന് ഷോ ചെയ്യാനാണ് വന്നതെങ്കിൽ….”
“എന്ത് ഷോ അളിയാ
അച്ഛനോട് ഞാൻ അല്പം സംസാരിക്കുകയായിരുന്നു.. പറഞ്ഞ വാക്കിന് വ്യവസ്ഥ വേണം.. അച്ഛൻ തെറ്റിച്ചപ്പോൾ ഞാൻ ചോദിച്ചു. അത്രതന്നെ.. ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല.. പൊന്നളിയോ .”
“ചേച്ചിയുടെ ആദ്യപ്രസവം ഇവിടെ ആയിരുന്നല്ലോ.. ഓപ്പറേഷനും മറ്റുമായി എന്തോരം പണം ചെലവായി എന്നറിയാമോ? അളിയനു”
“അതിനു ആദ്യപ്രസവം ഭാര്യ വീട്ടുകാരുടെ കടമയല്ലേ.. ആ കാശ് സ്ത്രീധനത്തിൽ വരവ് വയ്ക്കുന്നത് ശരിയാണോ അളിയാ..”
“ദേ അളിയാ കൂടുതൽ കാണാ കുണ പറയല്ലേ.. കുട്ടികളൊക്കെ വളർന്നുവലുതായി.. ഇനിയും ഈ എച്ചി കണക്ക് പറഞ്ഞു ഉള്ള വില കളയല്ലേ… ”
അപ്പോഴേക്കും പെങ്ങളുടെ ഏഴും അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികൾ മാമാ മാമാ എന്ന് വിളിച്ച് മാമന് ചുറ്റുംകൂടി.. അവരെ കണ്ടപ്പോൾ അവന്റെ ദേഷ്യം ഒക്കെ അലിഞ്ഞുപോയി..
ഏറ്റവും ഇളയതിനെ അവൻ പൊക്കി കയ്യിലെടുത്തു.. കുറേ ഉമ്മ കൊടുത്തു..”മാമ ഞങ്ങളെ കടലു കാണാൻ കൊണ്ടുപോകുമോ.?”
കുട്ടികളുടെ ആഗ്രഹം അല്ലേ..?അല്പം കിഴക്കൻ നാട്ടിലാ ചേച്ചി കല്യാണംകഴിഞ്ഞു പോയിരിക്കുന്നത്.. കുട്ടികൾക്കും കടൽ ഒക്കെ വലിയ സംഭവമാകും..
അവൻ മൂന്നുപേരെയും ബൈക്കിൽ കയറ്റി നേരെ കടപ്പുറത്തേക്ക് വിട്ടു.ആറര കഴിഞ്ഞു സന്ധ്യയോടെ അവനും കുട്ടികളും തിരിച്ചു വരുമ്പോൾ അവരുടെ കൂടെ സുന്ദരിയായ ഒരു പെണ്കുട്ടി കൂടെ ഉണ്ടായിരുന്നു..
എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു… അതിൽ അമ്മയുടെ ശബ്ദം മുന്നിട്ടുനിന്നു”ആരാടാ ഇത്.. ”
” ഇവൾ ഒരു ടീച്ചർ ആണ്..അമ്മയുടെ പുന്നാര ഇളയ മകൻ സഞ്ജിത്തിന്റെ പെണ്ണാണ് ..”
അത് കേട്ട ഉടനെ അകത്തുനിന്നും സഞ്ജിത് പുറത്തേക്ക് വന്നു.. അവളെ കണ്ടതും വീണ്ടും ഉള്ളിലേക്ക് തന്നെ പോയി..
ടീച്ചർക്ക് നിങ്ങളുടെ മകനോട് പ്രേമമായിരുന്നു അഞ്ചാറു വർഷമായിട്ട്.. അവനിപ്പോൾ ഡോക്ടർ അല്ലേ..? അവനു ടീച്ചറെ വേണ്ട.. ഫ്രണ്ട് ആയ ഡോക്ടറേ മതി.. അങ്ങനെ ടീച്ചർ ജീവിതം അവസാനിപ്പിക്കാൻ കടലിൽ ചാടി മരിക്കാൻ വന്നതായിരുന്നു..
ഭാഗ്യത്തിന് ആ സ്ഥലത്ത് ഞങ്ങൾ ഉണ്ടായി..
” ഈശ്വര ഞാൻ ഇത് എന്തൊക്കെയാ കേൾക്കുന്നത് അവൻ എന്തിയേ വിളിക്ക് ?””ഞാൻ തന്നെ പോയി ചോദിക്കാം”ആ പാവം അമ്മ സഞ്ജിത്തിനെ വിളിക്കാൻ അകത്തേക്ക് പോയി….
“സഞ്ജിത്തെ മോനേ സഞ്ജിത്തേ….””എന്താ അമ്മേ?””ദേ ആ വന്നു നിൽക്കുന്ന കുട്ടിയെ അറിയുമോ? ”
അറിയാം എന്റെ ഫ്രണ്ട് ആണ്..
വെറും ഫ്രണ്ട് മാത്രമാണോ വേറെ ഒരു ബന്ധവും ഇല്ല..
അത് പിന്നെ അമ്മേ..
എന്താടാ കിടന്നു പരുങ്ങുന്നത്.. നീരായത്തു തറവാട്ടിലെ ആൺകുട്ടിയാണെങ്കിൽ ഒരു പെൺകുട്ടിയെ പറഞ്ഞ മോഹിപ്പിച്ചു ഉണ്ടെങ്കിൽ നട്ടെല്ല് നിവർത്തി നെഞ്ചുവിരിച്ച് ആരു ചോദിച്ചാലും പറയാൻ പറ്റണം എന്റെ പെണ്ണാണെന്ന്.. ”
അമ്മ ഇവളോട് ഞാൻ ഇന്ന് ക്ലിനിക്കിൽ വെച്ച് എല്ലാം സംസാരിച്ച് സെറ്റിൽ ചെയ്തതാണ്..
എന്നിട്ടും പിന്നെന്തിനാ അവൾ കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയത്.. അവൾക്ക് വയറ്റിൽ ഉണ്ടായോ..
“ഛെ ഛെ അമ്മ വൃത്തികെട്ട വാക്കുകൾ ഒന്നും പറയല്ലേ… ഞാൻ അത്തരക്കാരനല്ല…”
“എങ്കിൽ പിന്നെ എന്താണ് നിങ്ങൾ തമ്മിൽ പ്രശ്നം? അവളെ കെട്ടി ജീവിക്കരുതോ..?”
“അങ്ങനെ തന്നെ ആയിരുന്നു കരുതിയത് അതിനുവേണ്ടിയാണ് സ്നേഹിച്ചത്..”
സഞ്ജിത്തിന്റെ ശബ്ദമിടറി.
അത് കേട്ടപ്പോൾ ആ പെൺകുട്ടി വല്ലാണ്ടായി.
പെൺകുട്ടിയുടെ ഭാഗത്ത് എന്തോ തെറ്റുണ്ട് എന്ന രീതിയിലാണ് ഡോക്ടർ സംസാരിച്ചു നിർത്തിയത്..
“അത് പിന്നെ അമ്മേ. സഞ്ജുവിനു ഒരു കൂട്ടുകാരൻ ഉണ്ട്. സഞ്ജുവിന്റെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പഠിച്ചത്.. മെഡിക്കൽ കോളേജ് ഹോസ്റ്റലിനു സമീപം ആണ് എന്റെ വീട്..
സഞ്ജുവിനെ അവിടത്തെ അഞ്ചുവർഷത്തെ സഹവാസം ആണ്.. ഞങ്ങൾ തമ്മിൽ കണ്ടു ഇഷ്ടപ്പെടുകയും പ്രേമിക്കാനുമൊക്കെ കാരണം.. സുധീർ എന്ന ആ കൂട്ടുകാരൻ എന്റെ ഒരു കൂട്ടുകാരിയോട് ചെയ്ത കൊള്ളരുതായ്മ ചോദ്യംചെയ്തപ്പോൾ തൊട്ടാണ് സുധീർ എന്നോട് പിണങ്ങിയത്..
അന്നുതൊട്ട് എന്റെയും സഞ്ജുവിനെ യും പ്രണയത്തിനിടയിൽ അവനൊരു വിലങ്ങുതടിയായി രഹസ്യമായി നിൽക്കുകയായിരുന്നു. സുധീറും എന്റെ കൂട്ടുകാരിയും തമ്മിലുണ്ടായ പ്രശ്നങ്ങൾ സുധീറിനെ കാമുകിയായ കൂടെ പഠിക്കുന്ന കൂട്ടുകാരി അറിഞ്ഞു..
അങ്ങനെ ആ ബന്ധത്തിൽ വിള്ളൽ വീണു.. അതോടുകൂടി സുധീറിന് എന്നോടുള്ള ദേഷ്യം ഇരട്ടിച്ചു.. അവരുടെ എംബിബിഎസ് അവസാന അഞ്ചുവർഷമാണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായത്. ആ സമയത്ത് എനിക്ക് അവിടെ തന്നെ ഒരു എൽ പി സ്കൂളിൽ ടീച്ചറായി ജോലി ലഭിച്ചു..
സഞ്ജുവിന് എന്നിൽ നിന്ന് അകറ്റാൻ അവർ പല പദ്ധതികളും തയ്യാറാക്കി.. രേഷ്മ എന്ന അവരുടെ കൂട്ടത്തിലെ പെൺ സുഹൃത്തു അറിയാതെ ചട്ടുകമായി.. അവൾ സഞ്ജുവിനെ കൃത്രിമമായി സ്നേഹിക്കാൻ തുടങ്ങി..
ഇതൊക്കെ എനിക്കു മനസ്സിലായത് സഞ്ജു സാധാരണ ഒരു സുഹൃത്തിനോട് പെരുമാറുന്നത് പോലെ അവളോട് പെരുമാറിയ പല അവസരങ്ങളിൽ ചിത്രങ്ങൾ അവർ രഹസ്യമായി എടുത്തു
എനിക്ക് അയച്ചു തന്നപ്പോഴാണ്.. ഞാൻ സഞ്ജുവിനെ തെറ്റിദ്ധരിക്കണം.. എന്നിട്ട് തമ്മിൽ പിരിയണം അതൊക്കെ ആയിരിക്കാം ഉദ്ദേശം.. പക്ഷേ ഞാൻ കരുതി തന്നെ ഇരുന്നു..
ഇതിലൊന്നും ഞാൻ കുലുങ്ങില്ലെന്നു മനസ്സിലാക്കിയ സുധീർ എനിക്ക് ഏറെ വിശ്വാസമുള്ള അവന്റെ ഒരു കൂട്ടുകാരനായ അമലിനെ കൊണ്ടു ഫോണിൽ വിളിച്ചു സഞ്ജു ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽ പെട്ടിരിക്കുകയാണ് എന്നു പറഞ്ഞു..
ഇന്നലെ രാത്രി തൊട്ടു സഞ്ജു വിളിച്ചിട്ട് കിട്ടിയതുമില്ല.. അപ്പോൾ അപകടംപറ്റിയത് തന്നെയാകാം..അല്പം കഴിഞ്ഞപ്പോൾ സ്കൂളിലേക്ക് ഒരു വണ്ടിയുമായി അമൽ വന്നു. ഒട്ടും സംശയം ഉണ്ടായില്ല. വണ്ടിയിൽ കയറി.
ഹൈവേയിൽ വച്ചാണ് അപകടം ആ ഭാഗത്തുള്ള ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്ന് പറഞ്ഞായിരുന്നു അങ്ങോട്ട് കൊണ്ടു പോയത്.. അത്ര പരിചയമില്ലാത്ത സ്ഥലം, പരിചയമില്ലാത്ത കെട്ടിടങ്ങൾ ക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ
സുധീർനെ കണ്ടപ്പോൾ എനിക്ക് അപകടം മനസ്സിലായി.. ആ സമയത്ത് താൻ അമലിന് കൂടെ വേറെ എന്തോ മോശം പരിപാടിക്ക് പോയതാണെന്നും പറഞ്ഞു സഞ്ജുവിന് അവർ അവിടെ വരുത്തിയിരുന്നു.
ആ സാഹചര്യത്തിൽ തന്നെ അവിടെ കണ്ട അവൻ അവിടെനിന്നും പിണങ്ങി പോയി..
സഞ്ജുവിനെ ഫോൺ തകരാറിലായി സർവീസിന് കൊടുത്ത സമയം നോക്കിയാണ് സുധീറും കൂട്ടരും ഈ ചെറ്റ പരിപാടി പ്ലാൻ ചെയ്തതെന്ന് പിന്നീട് മനസ്സിലായി..
പിന്നെ ഇന്നു രാവിലെ ഞാൻ നാട്ടിൽ നിന്നും വണ്ടികയറി ഇവിടെ വരും വരെ എന്റെ നമ്പറിൽ നിന്നും ഫോൺ എടുത്തിട്ടില്ല.ക്ലിനിക്കിൽ എത്തിയിട്ടും ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കുന്നില്ല..
അമ്മയോട് പറഞ്ഞല്ലോ അവിടെ നിന്ന് സെറ്റിൽ ചെയ്തെന്നോ മറ്റോ..
നമുക്ക് പിരിയാം എന്നാ പറഞ്ഞത്…. ഇനി അമ്മ പറ ഇത്രയ്ക്കും ആത്മാർത്ഥമായി സഞ്ജുവിനെ സ്നേഹിച്ച ഞാൻ ഇനി എന്ത് ചെയ്യണം.. ”
“അതിനു കടലിൽ ചാടി ചാവുക ആണോ പരിഹാരം കൊച്ചേ…?ഒക്കെ കേട്ട് അമ്മ ആവലാതി യോട് ചോദിച്ചു..
ഞാൻ കടലിൽ ചാടി ചാവാൻ ഒന്നും പോയില്ല… രഞ്ജിത്തേട്ടൻ ചുമ്മാ പറഞ്ഞതാ..
നല്ല തന്റെടവും അതുപോലെ നല്ല മനസ്സും ഉള്ള ഒരു ചേട്ടൻ ഉണ്ടെന്ന് സഞ്ജു പറഞ്ഞിരുന്നു.. എന്റെ പ്രശ്നത്തിനു ഈ
ഏട്ടൻ പരിഹാരമുണ്ടാകുമെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു.. അവിടുത്തെ പഠനങ്ങൾ പൂർത്തിയായി സഞ്ജു നാട്ടിലേക്ക് തിരിക്കുമ്പോൾ ഞാൻ വല്ലാതെ വേദനിച്ചു.. നാട്ടിലെത്തി കൂട്ടുകാരുമായുള്ള അടുപ്പം ഒക്കെ
കുറയുമ്പോൾ എങ്കിലും തെറ്റിദ്ധാരണ നീങ്ങി എന്നോട് നേരെ സംസാരിക്കുമെന്ന് കരുതി ഞാൻ മാസങ്ങളോളം കാത്തിരുന്നു.. ഒടുവിൽ സഹികെട്ട് ഇറങ്ങിപ്പുറപ്പെട്ട താണ്.. ഇവിടെ വണ്ടി ഇറങ്ങി ഇവിടുത്തെ ലാൻഡ്ലൈൻ നമ്പർ നിന്നും വിളിച്ചപ്പോൾ പുള്ളിക്ക് തന്റെ
ക്ലിനിക്ക് ഇരിക്കുന്ന സ്ഥലം പറഞ്ഞു തരേണ്ടി വന്നു.. അങ്ങനെ അവിടെ പോയി സംസാരിക്കുമ്പോൾ ഈ പൊട്ടൻ ഒന്നും വിശ്വസിക്കുന്നില്ല.. ഒക്കെ ആ മണ കുണാപ്പൻമാർ ക്രിയേറ്റ് ചെയ്ത നാടകവും വിശ്വസിച്ച് ഇരിപ്പാണ്..
ഇതിനൊരു പരിഹാരം കാണാതെ നാട്ടിലേക്കില്ല എന്ന് കരുതിയാണ് രഞ്ജിത്തേട്ടനെ അന്വേഷിച്ചു ക്ലബ്ബിൽ എത്തിയത്.അങ്ങനെ ഞാൻ ക്ലബ്ബിൽ വന്നിരിക്കുകയായിരുന്നു… അപ്പോഴാണ് രഞ്ജിത്തേട്ടൻ കടപ്പുറം പോയ കാര്യം
അറിഞ്ഞത്.. അതുവരെ ഞാൻ ക്ലബ്ബിൽ വെയിറ്റ് ചെയ്തു.. കുട്ടികളെയും കൊണ്ടു വരുന്ന വഴി രഞ്ജിത്തേട്ടൻ ക്ലബ്ബിൽ എത്തിയിട്ട് എന്നെ കണ്ടത്.. ഞാൻ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.. അങ്ങനെ നേരെ ഇങ്ങോട്ട് ഞാൻ ഓട്ടോയിലും അവർ ബൈക്കിലും ആയി വരികയായിരുന്നു ഇവിടെ.. ”
“ഈശ്വരാ ഇപ്പോഴാ സമാധാനമായത്…?”ആത്മഹത്യ ചെയ്യാൻ പോയ പെണ്ണാണെന്ന് കേട്ടപ്പോൾ അമ്മ ഭയന്നിരുന്നു..
സാംസ്കാരികമായി ഉയർച്ച കാണിക്കേണ്ട പ്രൊഫഷൻ ആയിട്ടും പഠനം ആയിട്ടും പ്രായത്തിന്റെ ചപലത യും ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഒരുപക്ഷേ നിങ്ങളിൽ പ്രേമം സൃഷ്ടിച്ച ഉണ്ടാവും.. അതിൽ ഞാൻ തെറ്റു
പറയുന്നില്ല.. അതിൽ സങ്കീർണതകൾ വരുമ്പോൾ പരിഹരിക്കാതെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി അന്തസ്സും അഭിമാനവും കളയുമ്പോഴാണ് അത് തെറ്റാവുന്നത്.. പരസ്പരം
സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേ നിങ്ങൾക്കിടയിൽ ഉള്ളൂ.. ഏതായാലും ഡോക്ടർ മുതലാളി ടീച്ചറെ കെട്ടി ജീവിതം നയിച്ചാട്ടെ അതേ എനിക്ക് പറയാനുള്ളൂ..
അതുവരെ മിണ്ടാതിരുന്ന രഞ്ജിത്ത് പറഞ്ഞു..
‘അതു തന്നെ.. അതാണ് വേണ്ടത്’
ചേച്ചിയും അളിയനും പറഞ്ഞു..
ഏതായാലും ഇന്ന് രാത്രി മോൾ ഇവിടെ തങ്ങിയിട്ട് മോൾക്ക് നാളെ രാവിലെ വീട്ടിലേക്ക് പോകാം… സമയം വൈകിയല്ലോ..
അമ്മ പറഞ്ഞു.
പിറ്റേന്ന് രാവിലെ തിരിച്ചു പോകുമ്പോൾ തന്റെ പ്രേമത്തിന് ആ കുടുംബത്തിന്റെ സമ്പൂർണ്ണ സപ്പോർട്ട് ഉണ്ടായ സന്തോഷം അവളിൽ നല്ല ഉന്മേഷംജനിപ്പിച്ചു. തെറ്റിദ്ധാരണകൾ നീങ്ങിയപ്പോൾ ഡോക്ടർ സഞ്ജിത്തിനും തന്റെ പ്രേമബന്ധത്തിൽ കുടുംബത്തിന്റെ സപ്പോർട്ട് ആഹ്ലാദം ഉണ്ടാക്കി..
മാസങ്ങൾ പിന്നെയും കടന്നു പോയി…അളിയൻ ചേച്ചിയെയും കുട്ടികളെയും വിളിച്ചു കുട്ടികളുടെ ഓണം ലീവ് കഴിഞ്ഞപ്പോൾതന്നെ വീട്ടിലേക്ക് പോയിരുന്നു.. പിന്നെ സ്ത്രീധനത്തിന് ബാക്കി ചോദിക്കുന്ന പരിപാടി അളിയൻ നിർത്തി..
രഞ്ജിത്തിന് അടുത്തുള്ള സാംസ്കാരിക നിലയത്തിൽ ലൈബ്രേറിയനായി ജോലി ലഭിച്ചു..
തന്റെ കുടുംബത്തിനു ചേരുന്ന ഒരു വീട്ടിലെ പെൺകുട്ടിയെ അവൻ പോയി കണ്ടു ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ചു..
ടീച്ചറുമായി പ്രേമം തുടർന്നിരുന്ന ഡോക്ടർ സഞ്ജിത്തും ടീച്ചറുടെ കുടുംബത്തോട് വിവാഹത്തിനു തയ്യാറാണെന്ന് സമ്മതിച്ചു..
തുടർന്നുള്ള ഒരു ശുഭ മുഹൂർത്തത്തിൽ ചേട്ടൻ അനിയന്മാർ രണ്ടുപേരും വിവാഹിതരായി..