മകൾക്ക് ഒരു നിയമവും മരുമകൾക്ക് മറ്റൊരു നിയമവും ഉള്ള വീട്ടിൽ അവളെ നിർത്തി എന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് അവൾ പൊയ്ക്കോട്ടെ

(രചന: Jk)

“” അമ്മേ അരുണിമയ്ക്ക് വിശേഷം ഉണ്ട്!! രണ്ടുമാസം സ്റ്റാർട്ട് ആയി ന്ന്!!!!””സന്തോഷത്തോടെ വിഷ്ണു അത് വന്നു പറയുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു ഭവാനിയമ്മയുടെ മുഖത്ത്..

എത്രത്തോളം സന്തോഷത്തോടെ പറയാൻ വന്നു. അതെല്ലാം മങ്ങിപ്പോയിരുന്നു അപ്പോഴേക്ക് വിഷ്ണുവിന്റെ ഉള്ളിൽ..

റൂമിലേക്ക് ചെന്ന് അരുണയോട് പറഞ്ഞിരുന്നു വിഷ്ണു, ഇനി നീ വെറുതെ എണീറ്റ് നടക്കല്ലേ അരുണേ ഒരു ഭാഗത്ത് കിടക്കണം റസ്റ്റ് ആവശ്യമുണ്ട് എന്നൊക്കെ..

ചേച്ചിക്ക് വിശേഷം ഉണ്ട് എന്ന് പറഞ്ഞപ്പോൾ അമ്മ നിർബന്ധപൂർവ്വം അവളുടെ ഭർത്താവിന്റെ വീട്ടിൽ പോയി അവളെ ഇങ്ങോട്ട് കൊണ്ടുവരികയായിരുന്നു. പിന്നെ കടലിൽ നിന്ന് ഒന്ന് എണീക്കാൻ പോലും അമ്മ സമ്മതിച്ചിട്ടില്ല ആയിരുന്നു…

അവളുടെ കുട്ടിക്ക് ഒരു വയസ്സു കഴിഞ്ഞു എന്നാലും ഇപ്പോഴും സർജറിയാണ് അതുകൊണ്ട് അധികം വെയിറ്റ് ഉള്ളതെല്ലാം എടുക്കരുത് എന്നൊക്കെ പറഞ്ഞ് ഫോണിലൂടെ ഇൻസ്ട്രക്ഷൻസ് കൊടുക്കുന്നത് കാണാം…

വിഷ്ണുവിന്റെയും അരുണിമയുടെയും വിവാഹം കഴിഞ്ഞ് ഇപ്പോൾ ആറു മാസമായി…

ഒരാഴ്ചയായിരുന്നു അവൾക്ക് എന്തൊക്കെയോ ഏനക്കേട് ഒക്കെ തോന്നാൻ തുടങ്ങിയിട്ട് അരി തിളക്കുന്ന മണം വരുമ്പോൾ , രാവിലെ പല്ലു തേക്കുമ്പോൾ എല്ലാം ഛർദ്ദിക്കുക.. തല ചുറ്റുക… അങ്ങനെ പലതും…

ആ പാവത്തിന് അറിയില്ലായിരുന്നു ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ് എന്ന്… മുന്നേ കണ്ട് പരിചയം ഇല്ലല്ലോ അവളല്ലേ അവളുടെ വീട്ടിലെ മൂത്ത കുട്ടി പിന്നെ പറഞ്ഞുകൊടുക്കാൻ മുതിർന്നവർ ആരെങ്കിലും വേണം അമ്മ അത് കണ്ട് ഒന്നു മൈൻഡ് പോലും ചെയ്തിട്ടില്ല..

ഒടുവിൽ ഇങ്ങനെയൊക്കെ ഉണ്ട് എന്ന് അവൾ അവളുടെ അമ്മയോട് വിളിച്ചു പറഞ്ഞപ്പോൾ അവളുടെ അമ്മയാണ് ഒന്നു പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞത് അങ്ങനെയാണ് അവൾ എന്നെ വിളിച്ചു പറയുന്നത്…

ഓഫീസിൽനിന്ന് വൺ ഹവർ നേരത്തെ ഇറങ്ങാം. നീ റെഡിയായി നിന്നോ.. എന്ന് വിളിച്ചുപറഞ്ഞു… അവളെയും കൊണ്ട് അടുത്തുള്ള ഒരു ക്കിന്റെ അടുത്ത് പോയി അവിടെ നിന്നാണ് എല്ലാം കൺഫോം ചെയ്തത്…

എന്നാണ് ലാസ്റ്റ് മെൻസസ് ആയത് എന്ന് ചോദിച്ചപ്പോൾ അവൾക്ക് അത് കൃത്യമായി അറിയില്ലായിരുന്നു…

ഡിസംബർ പന്ത്രണ്ട്!!!””
എന്ന് ഞാൻ അത് കേട്ട് കൃത്യമായി പറഞ്ഞുകൊടുത്തു. കാരണം അന്നാണ് അമ്മ, അവളെ അടുക്കളപ്പുറത്ത് കൊണ്ടുപോയി കിടത്തിയത്!!! കാരണൻ മാർക്ക്, വച്ചു കൊടുക്കുന്ന ഏർപ്പാടുണ്ട് കൂട്ടി തൊട്ടാൽ ശരിയാവില്ല എന്നും പറഞ്ഞ്!!!

ഭാര്യയുടെ അവസാന മെൻസ്ട്രൽ പീരിയഡ് കറക്റ്റ് ആയി പറഞ്ഞുകൊടുത്ത ഭർത്താവിനെ ഒന്നു നോക്കി ചിരിച്ചു ഡോക്ടർ…പിന്നെ അവളെ നോക്കി പറഞ്ഞു…

“”” കൺഗ്രാറ്റ്സ് താൻ ഉടനെ ഒരു അമ്മയാകാൻ പോകുന്നു!! പക്ഷേ ശ്രദ്ധിക്കണം നല്ല വിളർച്ചയുണ്ട് തനിക്ക്!! ഒന്ന് രണ്ട് മാസം ദ്ദേഹം വല്ലാതെ ഇളക്കണ്ട!!!”””

ലോകം ആകെ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക് എന്നെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുഞ്ഞു വരുന്നു വീട്ടിൽ പറഞ്ഞാൽ അമ്മയ്ക്കും ഒരുപാട് സന്തോഷമാകും ചേച്ചിയെ നോക്കിയത് പോലെ അരുണിമയെയും അമ്മ നോക്കും എന്ന് ആയിരുന്നു എന്റെ വിചാരം..

പക്ഷേ ഒരുതരം തണുപ്പൻ മട്ടായിരുന്നു അമ്മയ്ക്ക് ചേച്ചിക്ക് വിശേഷം ഉണ്ടായിരുന്നപ്പോൾ കണ്ട അമ്മയുടെ ഉത്സാഹത്തിന്റെ ഒരംശം പോലും അരുണിമയുടെ കാര്യത്തിൽ അമ്മ കാണിച്ചില്ല എനിക്ക് ആകെ കൂടെ എന്തോ സങ്കടമായി!!!

ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞ് കട്ടിലിൽ കൊണ്ടുപോയി കിടത്തിയിരുന്നു അമ്മ സ്വന്തം മകളെ പക്ഷേ മരുമകളെ കൊണ്ട് പല ജോലികളും ചെയ്യിപ്പിച്ചിരുന്നു ചോദിക്കുമ്പോൾ ഉള്ള ന്യായം,

ഇതൊക്കെ കഴിഞ്ഞ് ഞങ്ങളും വന്നേ!!! ഇപ്പോ വയർ കീറി പൊളിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്ന കാലമാ പണ്ട് ഉണ്ടോ ഇതൊക്കെ അന്ന് എല്ലാവരും വേദനയറിഞ്ഞ് പ്രസവിക്കുക തന്നെയായിരുന്നു എന്തുകൊണ്ട?? കണ്ടറിഞ്ഞ് പണിയെടുക്കും!!! വെറുതെ ഇരുന്നിട്ടുണ്ടെങ്കിൽ ആണ് ഇതുപോലെ കീറി പൊളിക്കേണ്ടി വരിക!!!”””

അവളെക്കൊണ്ട് മുറ്റം തൂത്തുവാരിക്കും
വീട് വൃത്തിയാക്കിക്കും എല്ലാം ചെയ്യിപ്പിക്കും!!!
എന്നെക്കാൾ വിവരം അമ്മയ്ക്ക് ആണല്ലോ എന്ന് കരുതി മിണ്ടാതിരുന്നു…

ഒരിക്കൽ ആശാ പ്രവർത്തക അതുവഴി വന്നിരുന്നു… അന്നേരം മുറ്റം തൂക്കുകയായിരുന്നു അരുണിമ!!!

“” മോളോട് ഡോക്ടർ മൂന്നുമാസം ശ്രദ്ധിക്കണം എന്ന് പറഞ്ഞു എന്നല്ലേ കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ പറഞ്ഞത്,???!””

എന്ന് ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി ഞാൻ പറഞ്ഞു അമ്മ പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് സുഖപ്രസവത്തിന് ഇങ്ങനെയെല്ലാം ചെയ്യണമെന്ന് അമ്മ പറഞ്ഞെന്നു പറഞ്ഞപ്പോൾ മൂക്കത്ത് വിരൽ വച്ചിരുന്നു അവർ!!!

“”” ഡോക്ടർക്ക് എന്തെങ്കിലും പ്രശ്നം തോന്നിയത് കൊണ്ടാകുമല്ലോ മൂന്നുമാസം റസ്റ്റ് പറഞ്ഞത് പണ്ടത്തെ കാലമാണ് ഇത് എന്ന് കരുതിയോ? ഇത്രയും വിവരം ഇല്ലാതായോ നിങ്ങൾക്ക്!!! ആ കൊച്ചിന് റസ്റ്റ് എടുക്കാൻ ഇവിടെ പറ്റുന്നില്ലെങ്കിൽ അതിനെ എവിടെയെങ്കിലും ഒന്ന് കൊണ്ടുപോയി ആക്ക്!!!””

എന്നും പറഞ്ഞ് ദേഷ്യപ്പെട്ട് അവര് പോയി അന്നേരമാണ് ഞാനും ചിന്തിച്ചത്…അവളോട് വേഗം റെഡിയായി നിൽക്കാൻ പറഞ്ഞു. ഞാൻ പോയി കാർ എടുത്തിട്ട് വന്നു അവളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ…

അതിലും തടസ്സമായി അമ്മ വന്നിരുന്നു ഞാൻ നോക്കില്ല എന്ന് കരുതിയാണോ നീ അവളെയും കൊണ്ട് പോകുന്നത് എന്ന് ചോദിച്ചു അപ്പോഴാണ് എനിക്ക് ശരിക്കും നിയന്ത്രണം വിട്ടു പോയത്…

“”” അങ്ങനെ തന്നെ കരുതിയാണ് ഞാൻ അവളെ കൊണ്ടുപോകുന്നത് അതിന് അമ്മയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുമോ ഇവിടെ അവൾ ആദ്യത്തെ ഗർഭിണി ഒന്നും അല്ലല്ലോ ഇതിനുമുമ്പ് ചേച്ചി ഗർഭിണിയായപ്പോൾ ഓർമ്മയുണ്ടോ അമ്മ ആദ്യത്തെ മാസമാണ് ശ്രദ്ധ വേണം എന്ന് പറഞ്ഞ് അവളെ പോയി ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നത് അവളുടെ മുറിയിൽ നിന്ന് എണീക്കാൻ സമ്മതിച്ചിരുന്നോ അമ്മ….

അന്ന് ഡോക്ടർ ഒരു റെസ്റ്റും അവളോട് പറഞ്ഞിട്ടില്ലായിരുന്നു എന്നിട്ട് പോലും അമ്മ അവളെ ഒരു ജോലിയും ചെയ്യാൻ സമ്മതിച്ചില്ല കനമുള്ള ഒന്നും എടുക്കാൻ സമ്മതിച്ചില്ല…

പക്ഷേ ഇവൾ ഇപ്പോൾ അങ്ങനെയാണോ ഇവിടെ ഇവളെ കൊണ്ട് അമ്മ എന്തൊക്കെ ജോലി ചെയ്യിപ്പിക്കുന്നുണ്ട് ബക്കറ്റിൽ നിറയെ വെള്ളം ഉള്ളതും ഏറ്റി അവൾ ഇന്നലെ അലക്കാൻ പോകുന്നത് കണ്ടിട്ടാണ് ഞാൻ വന്നത്,!!!

ഓരോ ദിവസവും അവളെ ഇവിടെ തന്നെ ആക്കി പോകുന്നത് അമ്മയും ഒരു സ്ത്രീയല്ലേ അവളെ നോക്കും എന്ന് കരുതിയിട്ടാണ് പക്ഷേ എനിക്ക് തെറ്റി!! പണ്ടത്തെ ശാസ്ത്രത്തിന്റെ പേരും പറഞ്ഞ് ഞങ്ങളോട് പക പോകുകയായിരുന്നു അമ്മ…

അമ്മയ്ക്ക് അവളെ ഇഷ്ടമല്ല അതെനിക്കറിയാം പക്ഷേ അവളുടെ വയറ്റിൽ കിടക്കുന്നത് അമ്മയുടെ ഈ മകന്റെ കുഞ്ഞല്ലേ അമ്മേ ആ ഒരു കരുണ പോലും അമ്മ കാണിച്ചില്ലല്ലോ????

അങ്ങനെ മകൾക്ക് ഒരു നിയമവും മരുമകൾക്ക് മറ്റൊരു നിയമവും ഉള്ള വീട്ടിൽ അവളെ നിർത്തി എന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് അവൾ പൊയ്ക്കോട്ടെ അവളുടെ വീട്ടിൽ പോയി നിന്നോട്ടെ… എന്തിനാണ് അമ്മേ എന്റെ കുഞ്ഞിനോട് പോലും ഈ വിരോധം???? “”””

ചോദിക്കുമ്പോൾ എന്റെ മിഴി നിറഞ്ഞു വന്നിരുന്നു… അമ്മ ഒരു കുറ്റബോധവും ഇല്ലാതെ അമ്മ ചെയ്തതെല്ലാം ന്യായീകരിച്ച് അവിടെ നിൽക്കുന്നുണ്ട് അമ്മയെ തിരുത്താൻ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി അതുകൊണ്ട് തന്നെയാണ് അവളെയും വിളിച്ച് അവളുടെ വീട്ടിലേക്ക് പോയത്…

പിന്നെ പ്രസവം വരെ അവൾ അവിടെയായിരുന്നു ആരോഗ്യമുള്ള എന്റെ മോനെ അവൾ എന്റെ കയ്യിലേക്ക് വെച്ച് തരുമ്പോൾ എന്റെ മിഴികൾ നിറഞ്ഞിരുന്നു…

അവളോട് ഇനി എന്റെ വീട്ടിലേക്ക് വരണ്ട എന്ന് പറഞ്ഞത് ഞാൻ തന്നെയായിരുന്നു ജോലിയിൽ ഒരു ട്രാൻസ്ഫർ കിട്ടാൻ കുറെ നാളായി ശ്രമിച്ചിരുന്നു അവന്റെ വരവിന്റെ പുണ്യം കൊണ്ടാണെന്ന് തോന്നുന്നു അപ്പോൾ അത് ശരിയായി അതിനരികിൽ ഒരു വാടക വീട് എടുത്ത് ഞാനും അവളും കുഞ്ഞും അങ്ങോട്ടേക്ക് മാറി…

ഒറ്റയ്ക്ക് ജീവിച്ചു മടുത്തു ഒരിക്കൽ അമ്മ വന്നിരുന്നു ഞങ്ങളുടെ വീട്ടിലേക്ക് അവളോട് പറയാൻ ആ കുഞ്ഞിനെയും കൊണ്ട് അങ്ങോട്ടേക്ക് വരാൻ…

പോകുന്നില്ല എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം അപ്പോഴും എന്റെ അരികിൽ വന്ന് പോകാൻ നമുക്ക് എന്ന് പറഞ്ഞത് അരുണിമയായിരുന്നു.. നമുക്കും വയസ്സ് ആവും… അന്നേരം ഇതുപോലെ മനസ്സ് വേദനിപ്പിക്കാൻ ആരും ഉണ്ടാവാതിരിക്കാൻ ഇപ്പോൾ നമ്മളും ചിലവിട്ടു വീഴ്ചകൾ ചെയ്യേണ്ടിവരും….

കുഞ്ഞിനെയും കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് പോയി അവനെ അമ്മ താഴ്ത്തും തലയിലും വയ്ക്കാതെ കൊണ്ട് നടന്നു ഒരു പ്രായശ്ചിത്തം പോലെ.. ഇപ്പോൾ സമാധാനമാണ്.. അതിലേറെ സന്തോഷവും…

Leave a Reply

Your email address will not be published. Required fields are marked *