കളിപ്പാവ
രചന: Kannan Saju
സുഹാസിനിയുടെ ചവിട്ടു അടിവയറിൽ കൊണ്ട ഗായത്രി മുട്ടുകുത്തി വയറും താങ്ങി നിലത്തേക്കിരുന്നു…
” ചെറ്റക്കുടിലിൽ നിന്നും വന്ന ചെറ്റേ… നിനക്ക് വിജയി ആവണം അല്ലേ ??? ഫ്ലാറ്റ് വേണം അല്ലേ…? “” സുഹാസിനി ദേഹോപദ്രവം വേണ്ട… ”
പിന്നിൽ വന്നു സംഗീത സംവിധായകൻ നിഖിൽ കുമാർ പറഞ്ഞു….” നീ ഫൈനലിൽ എത്തിയത് തന്നെ വലിയ കാര്യം.. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവൾക്കു എന്തിനാടി ഫ്ലാറ്റ് ? ഏഹ് ?? ഫൈനലിൽ സിദ്ധാർഥ് ആയിരിക്കും വിജയി… വെറുതെ കഷ്ടപ്പെട്ട് നീ പാടണം എന്നില്ല ! ”
തന്നെ അതുവരെ മോളേ ചക്കരെ എന്ന് മാത്രം വിളിച്ചിരുന്ന ജഡ്ജസ് സിങ്ങർ സുഹാസിനിയും സംഗീത സംവിധായകൻ നിഖിൽ കുമാറും പെട്ടന്ന് ഇങ്ങനെ പെരുമാറിയപ്പോൾ അവളുടെ ഉള്ളൂ തകർന്നു..
അതായിരുന്നു അവരുടെ ആവശ്യവും.. ഫൈനലിന് മുന്നേ അവൾ പോവും എന്ന് കരുതി.. പക്ഷെ അന്ന് അവർ ഇൻ ആക്കാൻ വെച്ചിരുന്ന പയ്യൻ മോശമായി പാടി.. വിവാദങ്ങൾ സൃഷ്ടിക്കാതിരിക്കാൻ അവർ അവളെ ഇൻ ആക്കി..
എങ്കിലും മുൻകൂട്ടി നിശ്ചയിച്ചത് പോലെ സിദ്ധാർത്ഥിന്റെ ഡാഡി ചാനലിനു ഫ്ലാറ്റിന്റെ തുകയും പരിപാടിയും അടക്കം സ്പോൺസർ ചെയ്തിരുന്നു.. മകനെ ഒന്നാമൻ ആക്കണം…
ഒരുപക്ഷെ എങ്ങാനും ഗായത്രി നന്നായി പാടിയാൽ പ്രശ്നമാവും.. മാത്രമല്ല ഫൈനലിൽ പാടിയാൽ എല്ലാവരുടെയും വീടും മറ്റും കാണിക്കണം.. ഒറ്റമുറി വീടും മേൽക്കൂര ഇല്ലാത്ത കക്കൂസും ഒക്കെ കണ്ടാൽ ചിലപ്പോ ആളുകൾക്ക് അവളോട്
സിമ്പതി തോന്നിയേക്കാം.. അങ്ങിനെ വന്നാൽ സിദ്ധാർഥ് ശ്രദ്ധിക്കപ്പെട്ടില്ല… അപ്പൊ ഗായത്രിയുടെ പാട്ടു മോശമാവണം… അതിനു അവളെ മാനസികമായി തളർത്തണം…
അവർ പുറത്തേക്കു പോയി… ഗായത്രി വയറു തിരുമി എണീറ്റു…മൂന്നാമത്തെ വിധി കർത്താവായ സോമചന്ദ്രൻ അകത്തേക്ക് വന്നു…. അകത്തേക്ക് കയറിയതും അയ്യാൾ വാതിൽ കുറ്റിയിട്ടു…
ഗായത്രി പരിഭ്രമത്തോടെ നിന്നു…. .അടുത്തു വന്ന അയ്യാൾ തന്റെ മകളുടെ പ്രായം ഉള്ള ഗായത്രിയുടെ തലയിൽ തലോടി…” മോളേ അവര് ഉപദ്രവിച്ചോ? “അവൾ തലയാട്ടി…
അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു അയ്യാൾ അവിടെ മേശയിൽ കയറി ഇരുന്നു
” മോളെന്തിനാ വെറുതെ വാശി പിടിക്കാൻ നിന്നെ.. നന്നായി പാടില്ലെന്നങ്ങു പറഞ്ഞാ പോരായിരുന്നോ ? “” സർ.. എന്റെ സ്വപ്നം ആണ് സർ ”
അയ്യാൾ അവളെ അടിമുടി നോക്കി… മെലിഞ്ഞൊട്ടി ഇരുപതുകടന്നിട്ടും വരവറിയിക്കാത്ത മാറിടവും അകന്ന പല്ലുകളും എണ്ണ വറ്റാത്ത മുടിയും മൊത്തത്തിൽ കണ്ടാൽ തന്നെ അയ്യാളെ പോലുള്ള ആർക്കും ഇഷ്ടമാവാത്ത ഒരു രൂപം…
” അപ്പൊ നീ പറഞ്ഞാൽ അനുസരിക്കില്ല… അല്ലേ ?? “” സർ.. എന്റെ സ്വപ്നം ആണ് സർ “അവൾ അയാൾക്ക് നേരെ കൈ കൂപ്പി
” എന്റെ നാട്ടുകാർ എല്ലാവരും ചേർന്ന് പിരിച്ച പൈസ കൊണ്ടാണ് ഞാൻ പാടാൻ വന്നത്.. അവരോടൊക്കെ ഉള്ള നന്ദി ആണ് സർ.. എനിക്ക് വിജയിക്കണം സർ… നിങ്ങളെനിക്ക് ദൈവത്തെ പോലെ ആണ് സർ… എന്ന അനുഗ്രഹിക്കേണ്ടതിനു പകരം ഉപദ്രവിക്കരുത് സാർ പ്ലീസ് ”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…” അപ്പൊ നീ എന്തായാലും പാടും “” എനിക്ക് ജീവനുണ്ടങ്കിൽ ഞാൻ നന്നായി തന്നെ പാടും സർ ”
സോമചന്ദ്രൻ ചിരിച്ചു….. വാച്ചിലേക്കു നോക്കി… ഇനിയും അര മണിക്കൂർ കൂടി ഉണ്ട്…
അയ്യാൾ ഇടുപ്പിൽ നിന്നും തോക്കെടുത്തു മേശ പുറത്തു വെച്ചു…അത് കണ്ടതും ഗായത്രിയുടെ കൈകാലുകൾ വിറക്കാൻ തുടങ്ങി…..
” ഈ വാ കൊണ്ടല്ലേ നീ പാടാൻ പോവുന്നെ… ??? അതിനു മുന്നേ അതുകൊണ്ട് മറ്റൊരു സൂത്രപ്പണി ഉണ്ട്… മോള് മുട്ടുകത്തി ഇരുന്നേ “അവളുടെ കണ്ണുകൾ നിറഞ്ഞു
” സർ… അരുതു സർ “അയ്യാൾ തോക്കു കൈയിലെടുത്തു…വിറയലോടെ ഗായത്രി മുട്ടുകുത്തി നിലത്തേക്കിരുന്നു…
ഈ സമയം പുറത്തു.” സുഹാസിനി എല്ലാം ഓക്കേ ആണല്ലോ അല്ലേ ??? “സിദ്ധാർത്ഥിന്റെ ഡാഡി ടെൻഷനോടെ ചോദിച്ചു…
” ഒന്നും പേടിക്കാനില്ല.. അവൻ തന്നെ ഫസ്റ്റ് വരും.. മറ്റു കുട്ടികളെ ഒക്കെ പേടിപ്പിച്ചു വെച്ചിട്ടുണ്ട്… ”
” ഒരു പത്തു വെച്ചു വേണേൽ ആ പിള്ളേർക്ക് കൊടുത്തേക്കാം.. അവനെ ഒരു സെലെബ്രെറ്റി ആക്കി ഇങ്ങു തന്നാൽ മതി ”
” അത് ഞങ്ങൾ ഏറ്റു സാറേ “സമയം കടന്നു പോയി… ഓരോരുത്തരായി പാടി തുടങ്ങിമാർക്കിടാൻ ഇരുന്ന സുഹാസിനി സോമചന്ദ്രന്റെ ചെവിയിൽ ചോദിച്ചു
” എന്തായി? “” ഓ ആ വാ കൊണ്ടു ഇനി ഒന്നിനും കൊള്ളത്തില്ലേന്നെ “ഇരുവരും ചിരിച്ചു…..ഗായത്രി വാഷ്റൂമിൽ കണ്ണാടിയിൽ നോക്കി നിന്നു…
മുഖം അടിച്ചു കഴുകി… വായിൽ വെള്ളം കൊണ്ടു കണ്ണുകൾ അടച്ചു തുപ്പി… അതിലേക്കു നോക്കാതെ പൈപ്പ് തുറന്നു വിട്ടു…
കണ്ണാടിയിൽ മുഖം നോക്കി….പാടാണോ? മരിക്കണോ? ഓടി പോവാണോ ?നൂറായിരം ചോദ്യങ്ങൾ ഉയർന്നു…
പോലീസ് ജീപ്പിൽ ഇരുന്നു പോവുന്ന അമ്മയുടെ ദൃശ്യം കണ്ണാടിയിൽ അവൾ കണ്ടു….
വീട്ടിലേക്കുള്ള നടവഴിയിൽ പല തവണ പതുങ്ങി ഇരുന്നു തന്നെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ മദ്യത്തിന്റെ മാനമുള്ളവരെ അവവളതിൽ കണ്ടു.
മറു തുണി ഇല്ലാതെ രാത്രി കാലങ്ങളിൽ
അലക്കി ഇട്ട തുണി ഉണങ്ങുവാൻ നഗ്നയായി വീടിനുള്ളിൽ അടച്ചിരുന്നു ദിവസങ്ങൾ അവൾ കണ്ണാടിയിൽ കണ്ടു.
മോളുടെ ആകെ ഉണ്ടായിരുന്ന രണ്ട് കമ്മലും വിറ്റ കാശുമായി വണ്ടി കയറാൻ നേരം ഓടി വന്ന നാസറിക്കയെ അവൾ കണ്ണാടിയിൽ കണ്ടു.
കൂലി പണി എടുത്തുണ്ടാക്കിയ ഒരാഴ്ചത്തെ പണം എല്ലാവരും കൂട്ടി വെച്ചു തന്നെ വന്നു കണ്ടു അത് കൈകളിൽ തന്ന ചേരിയിലെ അമ്മമാരേ അവൾ കണ്ണാടിയിൽ കണ്ടു…
ഗുരു ദക്ഷിണ ആയി നീ മികച്ച ഒരു ഗായികയാവണം എന്ന് പറഞ്ഞത് ശ്രീധരൻ മാഷിനെ അവൾ കണ്ണാടിയിൽ കണ്ടു…
” തന്റെ മകൻ മരിച്ച ദുഃഖത്തിൽ നിന്നുമാണ് പൂന്താനം ജ്ഞാനപ്പാന എഴുതിയതെന്നു കേട്ടിട്ടില്ലേ ഇയ്യ്?? അതും ആറ്റു നോറ്റുണ്ടായ മോന്റെ പിറന്നാളിന്റെ അന്ന് മരണം.. എന്നിട്ടും പൂന്താനം ഭഗവാനെ പഴിച്ചില്ല.. അങ്ങനെ പിറന്നതാണ് നിങ്ങടെ ആള്ക്കാര്
ഭക്തിപൂർവ്വം പാടുന്ന ജ്ഞാനപ്പാന… ചിലപ്പോ മൂപ്പര് നമുക്കു വലിയ ദുഃഖങൾ തരും.. ആ മകൻ മരിച്ചില്ലെങ്കിൽ പൂന്താനം ജ്ഞാനപ്പാന എഴുതില്ലായിരുന്നു… അതുപോലെ മോളേ ജീവിതത്തിൽ ചിലപ്പോ പ്രതീക്ഷക്കപ്പുറം ദുഃഖങ്ങൾ
ഉണ്ടാവും.. ഇവിടെ ജീവിതം അവസാനിച്ചെന്ന് തോന്നും. അവസാനിച്ചു എന്ന് നീയും വിശ്വസിച്ചാൽ അത് ജീവിതം സത്യമാക്കും അല്ല ഞാൻ വിജയിക്കും ഉയർത്തെഴുന്നേൽക്കും എന്ന് നീ വിശ്വസിച്ച അതും ജീവിതം സത്യമാക്കും… ജീവിതത്തിനു നീ ചിന്തിക്കുന്നതെന്തോ
അത് നടത്തി തരാനേ അറിയൂ…നമ്മൾ തീവ്രമായി ആഗ്രഹിക്കുന്ന എന്തെങ്കിലും നമുക്ക് തരും മുന്നേ പടച്ചോൻ നമ്മളെ നല്ല പോലെ പരീക്ഷിക്കും… എന്തിനാണെന്നോ ? അത് കൈകാര്യം ചെയ്യാനുള്ള പ്രപതി നമുക്കുണ്ടോ എന്നറിയാൻ… എത്ര വലിയ പരീക്ഷണങ്ങൾ വന്നാലും വിട്ടു കൊടുക്കരുത് ”
കണ്ണാടിയിൽ ചിരിച്ചുകൊണ്ട് നാസറിക്ക അവളോട് പറഞ്ഞു….അവൾ കണ്ണുകൾ തുടച്ചു…അവളുടെ ഊഴം എത്തി …
ജഡ്ജസിനു മുന്നിലൂടെ അവൾ സ്റ്റേജിലേക്ക് കയറി… അവർ അവളെ നോക്കി പരിഹസിച്ചു എന്തൊക്കയോ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു…
തികച്ചും അപ്രതീക്ഷിതമായി അവൾ അവരെ നോക്കി ചിരിച്ചു.” ദൈവ തുല്യരായ എന്റെ ജഡ്ജസിന്റെ ആശീർവാദത്തോടെ ഞാൻ തുടങ്ങുന്നു ”
ഇടിവെട്ട് ഏറ്റത് പോലെ അവർ മൂന്ന് പേരും ഇരുന്നു.ഞാൻ ഗായത്രി… കൊച്ചിയിലെ ഒരു ചേരിയിൽ ആണ് ജനിച്ചതും വളർന്നതും.. എന്റെ അമ്മ ഒരു വേശ്യ ആയിരുന്നു.. ഒരിക്കൽ പോലീസ് ലോക്കപ്പിൽ വെച്ചു അമ്മ ആത്മഹത്യ
ചെയ്തു.. സ്വന്തം എന്ന് പറയാൻ എനിക്കുള്ളത് എന്റെ ചേരിയിലെ ജനങ്ങൾ ആണ്… നാസറിക്ക, മറിയാമ്മ, ശാന്തമ്മ, ഉണ്ണിക്കുട്ടൻ, ഫൈസൽ, ചേരിയിലെ എന്റെ അമ്മമാർ അങ്ങനെ… ഇത്രേം ആണ് ഞാൻ….
ചേരിയിലെ ക്ലബ്ബിൽ ഒരുമിച്ചിരുന്നു ഷോ കണ്ടു കൊണ്ടിരുന്നവരുടെ കണ്ണുകൾ നിറഞ്ഞു.. അവരിൽ ഒരാൾ അവിടെ നിക്കുന്നത് ആത്മാഭിമാനത്തോടെ അവർ നോക്കി നിന്നു.
ഞാൻ ഇവിടെ പാടം എന്ന് കരുതിയ പാട്ടല്ല ഇപ്പൊ പാടാൻ പോവുന്നത്.. എന്തോ.. ഇപ്പൊ ഇത് പാടണം എന്ന് മനസ്സ് എന്നോട് പറയുന്നു.
അവൾ ചിത്രാമ്മയുടെ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന ഗാനം കണ്ണടച്ച് പാടി തുടങ്ങി.. പൂർണ്ണ നിശബ്ദത… ഒരു കരച്ചിലോടെ അവളതു പാടി നിർത്തി….
പൂർണ്ണ നിശബ്ദത….അവൾ കണ്ണുകൾ തുറന്നു…..എല്ലാവരും ഒന്നും മിണ്ടാത്തെ മൗനമായി ഇരിക്കുന്നു…..അവൾ കണ്ണുകൾ തുടച്ചു എല്ലാവരെയും നോക്കിആളുകളുടെ ശ്വാസോച്വാസം മാത്രം മുഴങ്ങി നിന്നു
ചേരിയിൽ ടീവി കണ്ടു കൊണ്ടിരുന്നവരും നിശ്ശബ്ദരായി എന്ത് സംഭവിക്കും എന്ന് നോക്കി ഇരുന്നു
നിറ കണ്ണുകളോടെ സിദ്ധാർത്ഥിന്റെ അച്ഛൻ എഴുന്നേറ്റു നിന്നു കയ്യടിച്ചു….ആ കൈയ്യടി നടുക്കം വിട്ടു ഓഡിയൻസും ഏറ്റെടുത്തു….നിറ കണ്ണുകളോടെ സോമചന്ദ്രൻ പുറത്തേക്കിറങ്ങി പോയി…..
ചേരിയിലെ ജനങ്ങൾ ആവേശം കൊണ്ടു തുള്ളി ചാടി… നാസറിക്ക ലഡ്ഡു വാങ്ങി കുട്ടികൾക്ക് വിതരണം ചെയ്തു…
ആയുധം കയ്യിലുള്ള കർണ്ണനെ പോലെ ആർക്കും തോൽപ്പിക്കാൻ കഴിയാത്തവളായി ഗായത്രി തലയെടുപ്പോടെ സ്റ്റെജിൽ നിന്നു.
” എവിടെ ജീവിതം അവസാനിച്ചു എന്ന് നിങ്ങള്ക്ക് തോന്നുന്നുവോ അവിടെ നിന്നുമാണ് നിങ്ങളുടെ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് ….