സെക്സ് മാത്രമാണോ ജീവിതം? എന്റെ ശരീരത്തെ മാത്രമാണോ നീ സ്നേഹിച്ചേ? എനിക്കൊരു മനസ്സുണ്ട് അർജുൻ, കിടക്കയിൽ ഞാൻ സാറ്റിസ്‌ഫൈഡ് ആയിരിക്കാം

തുണ്ട് വീഡിയോ
രചന: Kannan Saju

“ചന്ദ്രകാന്തം കൊണ്ടു നാല് കെട്ടു അതിൽ… ”
റേഡിയോയിൽ നിന്നും പാട്ടു മുഴങ്ങി കൊണ്ടിരുന്നു. സമയം രാത്രി ഏഴു മണി കഴിയുന്നു. അഭിരാമി നല്ല ഉറക്കത്തിൽ ആണ്. റേഡിയോ സ്റ്റൂളിൽ തലക്കരുകിലായി വെച്ചിരിക്കുന്നു.

മുറി നിറയെ പുസ്തകങ്ങൾ മാത്രം. അതെ പുസ്തകങ്ങൾ ആണ് ഇപ്പൊ അവളുടെ കൂട്ടുകാരി. മറ്റാരോടും മിണ്ടുന്നതും മറ്റുള്ളവരെ കേൾക്കുന്നതും ഇപ്പൊ അവളെ രസിപ്പിക്കാറില്ല.. പെട്ടന്നാണ് ആരോ തുരു തുരാ വീടിന്റെ ബെല്ലടിച്ചതു.ഉറക്ക ച്ചടവിൽ നിന്നും അവൾ ഞെട്ടി എഴുന്നേറ്റു.

റെഡിയോ നിർത്തി മുടി വാരിക്കെട്ടി. ബെൽ നിർത്താതെ വീണ്ടും അടിച്ചു കൊണ്ടിരിക്കുന്നു. ഉറക്കത്തീന്ന് എണീറ്റത്തിന്റെ അരിശവും ബെല്ലടിക്കുന്നതിന്റെ ദേഷ്യവും കടിച്ചമർത്തിക്കൊണ്ടു അഭി വിളിച്ചു പറഞ്ഞു ” ദാ വരണൂ ”

ശബ്ദം ഉച്ചത്തിൽ മുഴങ്ങി എങ്കിലും ബെല്ലടി നിർത്തിയില്ല. അഭി വന്നു വാതിൽ തുറന്നു. മുന്നിൽ അനിയൻ അർജുൻ.എഞ്ചിനീയറിംഗ് ഫൈനൽ ഇയർ വിദ്യാർതി. അവളേക്കാൾ അഞ്ചു വയസ്സ് കുറവ്.മൂന്നു വർഷം ഹോസ്റ്റലിൽ നിന്നു പഠിച്ച ചെറുക്കൻ ഇപ്പൊ പിള്ളേരും കമ്പനി കൂടലും ഒക്കെ ആയി ഹോസ്റ്റലിൽ തന്നെ കൂടിയേക്കുവാണ്.

അവനു തോന്നുമ്പോ വരും തോന്നുമ്പോ പോവും.അച്ഛനോട് അമ്മ പരാതി പറയുമ്പോ പറയണ കേൾക്കാം, “ആൺ കുട്ടിയല്ലേ.. അവനിപ്പോ എങ്ങനെ നടന്നാ എന്നാ.. “.. അഭി മനസ്സിൽ പറഞ്ഞു “അപ്പൊ എനിക്ക് തോന്നും, അതെന്ന ആൺപിള്ളേർക്കു കൊമ്പുണ്ടോ എന്ന് ചോദിക്കാൻ “..പക്ഷെ…

അഭിയെ കലിപ്പോടെ നോക്കിക്കൊണ്ടു അർജുൻ നിന്നു.അഭി : അച്ഛൻ കൊച്ചച്ചന്റെ കെട്ടു നിറക്ക് പോയി. മമ്മി മമ്മീടെ വീട്ടില് പള്ളി പെരുന്നാളിനും. രണ്ടു പേരും നാളയെ വരൂ

അവൻ അവളെ കലിപ്പിച്ചൊന്നു നോക്കി. ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.അഭിയുടെ മനസ്സ് പറഞ്ഞു. ” എനിക്കിതു ശീലമാണ്.. ഒന്നല്ല രണ്ടു വര്ഷമായി അവൻ എന്നോടെന്തെങ്കിലും മിണ്ടിയിട്ട്.. ”

മുറിയിലേക്ക് കയറി ചെന്ന അർജുൻ ബാഗ് വലിച്ചെറിയുന്നതിന്റെ ശബ്ദം അഭിക്ക് കേൾക്കാമായിരുന്നു. എന്തോ പ്രശ്നം ഉണ്ട് : അവൾ മനസ്സിൽ പറഞ്ഞു. മുറിയിലേക്ക് പോണോ? അതോ അവനോടു ഭക്ഷണം വേണോ എന്ന് ചോദിക്കണോ? ഞാൻ കൊടുത്താൽ അവൻ കഴിക്കുമോ? അറിയില്ല.

എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിക്കവേ അർജുന്റെ മുറിയിൽ നിന്നും ശബ്ദം ഉയർന്നു.
അവൻ ആയോ ഫോൺ ചെയ്യുക ആണ്

അർജുൻ : എനിക്കൊന്നും കേക്കണ്ട.. എനിക്ക് നിന്നെ വേണം ആതി.. എനിക്ക് നീയില്ലാതെ പറ്റില്ല.

ആതി : എടാ ഞാൻ പറഞ്ഞില്ലേ.. എനിക്കിങ്ങനെ മുന്നോട്ടു പോവാൻ പറ്റുന്നില്ല അർജുൻ.. എന്നെ നീ ഒന്ന് മനസ്സിലാക്കു

അർജുൻ : ഞാൻ പറയുന്നത് നീ എന്താഅത്രയും പറഞ്ഞപ്പോഴേക്കും ആതിര ഫോൺ കട്ട് ചെയ്തു. അർജുൻ ദേഷ്യം കൊണ്ടു അലറി. അവൻ വീണ്ടും വീണ്ടും ഡയൽ ചെയ്തു. അവൾ കട്ടു ചെയ്തുകൊണ്ടെ ഇരുന്നു.ദേഷ്യം കയറിയ അർജുൻ കൈകൊണ്ടു ഭിത്തിയിൽ ഇടിച്ചും അലറിയും ശബ്ദം ഉണ്ടാക്കി.

റൂമിലേക്ക്‌ മാറി നിന്ന അഭി എന്ത് ചെയ്യണം എന്ന് ആലോചിച്ചു.ഈശ്വരാ ഇവന് ലൈൻ ഉണ്ടായിരുന്നോ.. പെണ്ണ് തേച്ചെന്നു തോന്നുന്നു. എന്നാലും ഇവൻ… അഭി കുറച്ചു നേരം കൂടി കാത്തു.

അർജുൻ ഹാളിൽ വന്നിരുന്നു. രണ്ടും കല്പ്പിച്ചു അഭി അവന്റെ അടുത്തേക്ക് വന്നു. ദേഷ്യം കൊണ്ടു സ്വയം പിറു പിറുത്തു കാലുകൾ നിലത്തു മാറി മാറി ചവിട്ടിക്കൊണ്ടു അസ്വസ്ഥനായി ഊണ് മേശയിലെ കസേര തിരിച്ചിട്ടു ഇരിക്കുന്ന അർജുനോട്

അഭി : ഞാൻ ഊണെടുത്തു വെക്കട്ടെഅവളെ ദേഷ്യത്തോടെ നോക്കിയ ശേഷം എണീറ്റു കൊണ്ടു കസേര പുറകിലേക്ക് തൊഴിച്ചു നീക്കിയിട്ടു അവൻ അടുക്കള ഭാഗത്തേക്ക്‌ പോയി.

ഹയ്.. ഇവനെന്താ അടുക്കള ഭാഗത്തേക്ക്‌. സാധാരണം മുന്പുവശത്തേക്കാണല്ലോ പോവണ്ടേ.. അവൾ അടുക്കളയിൽ ചെന്നു എത്തി നോക്കി. അർജുൻ എന്തോ തിരയുകയാണ്. അടുക്കളക്കു പുറകിൽ

ഭിത്തിയ്ക്കു അരികിൽ എന്തോ കുറെ നേരം തപ്പി കിട്ടാതായതോടെ അവൻ വീണ്ടും ടെൻഷനിൽ ആയി.മാറി നിന്നു ആയോ ഫോൺ വിളിച്ചു.

എല്ലാം കുറച്ചു നേരം നോക്കി നിന്നു അഭിക്ക് ബോറടിച്ചു. ആ എന്തേലും കാണിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി.

ഉമ്മറത്തെ സ്റ്റെപ്പിൽ വന്നിരുന്ന അര്ജുന് ആതിരയുടെ കോള് വന്നു.ആതിര : അർജുൻ ദേഷ്യപ്പെടരുത്. ഞാൻ പറയുന്നതൊന്നു കേൾക്കാൻ ഉള്ള മനസ്സ് കാണിക്കണം. ആദ്യം അമ്മ വന്നു മുറിയിൽ, അതാ ഞാൻ കട്ടു ചെയ്തേ.

അർജുൻ ദേഷ്യം നിയന്ത്രിച്ചു : ഉം പറആതിര : അർജുൻ എനിക്ക്.. എനിക്ക് ഞാൻ ഇഷ്ടപെട്ട സമയത്തെ പോലെ ഇപ്പൊ നിന്നെ ഇഷ്ടപ്പെടാൻ പറ്റുന്നില്ല അർജുൻ.. ഈ ഒരു ജീവിതകാലം മുഴുവൻ പിന്നെ എങ്ങനാ ഞാൻ നിന്റെ കൂടെ ജീവിക്കാ?

അർജുൻ : അപ്പൊ അന്ന് ആദ്യമായി ലൈബ്രറിയിൽ വെച്ചു നിന്നെ പിടിച്ചപ്പോഴും, എന്റെ കൂടെ കാറിൽ കറങ്ങി നടന്നപ്പോഴും, ഹോട്ടലിൽ റൂം എടുത്തപ്പോഴും, നിന്റെ വീട്ടിൽ ആരും ഇല്ലാത്തപ്പോ എന്നെ വിളിച്ചു കയറ്റിയപ്പോഴും ഒന്നും നിനക്ക്

അറിയില്ലാർന്നോടി ***** ഇനി ജീവിതം ഉണ്ടന്ന്… നീ എന്റെ മാത്രം ആണെന്ന തോന്നലിലാ ഞാൻ ഇതെല്ലാം ചെയ്തത്അവൻ ഉച്ചത്തിൽ പറഞ്ഞു. അഭി എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

ആതിര : അയ്യോ അർജുൻ.. അന്ന് എനിക്കും നീ മാത്രം ആയിരുന്നു എല്ലാം.. പക്ഷെ സെക്സ് മാത്രമാണോ ജീവിതം? എന്റെ ശരീരത്തെ മാത്രമാണോ നീ സ്നേഹിച്ചേ? എനിക്കൊരു മനസ്സുണ്ട് അർജുൻ, കിടക്കയിൽ ഞാൻ സാറ്റിസ്‌ഫൈഡ് ആയിരിക്കാം പക്ഷെ

ലൈഫിൽ ഞാൻ അല്ല അർജുൻ.. എന്റെ മനസ്സ് നീ ഒട്ടും മനസിലാക്കിയിട്ടില്ല . എനിക്ക് ഇപ്പോ.. അറിയില്ല.. നീ എന്നെ ടോർച്ചർ ചെയ്തോണ്ടിരിക്കുവാണ് അർജുൻ…

അർജുൻ : നിനക്കിപ്പോ അങ്ങനൊക്കെ തോന്നും.. കാശൊള്ള ഒരുത്തനെ കണ്ടപ്പോ.. അല്ലെ

ആതി : അർജുൻ ഞാനിപ്പോ എന്ത് പറഞ്ഞാലും നിന്റെ തലയിൽ കയറില്ല. എന്തായാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം നമ്മളോരുമിച്ചു ഒരു ജീവിതം, അതിനി ഉണ്ടാവില്ല അർജുൻ

അർജുൻ : ഓഹോ.. ഉറപ്പിച്ചോ???ആതി : എന്റെ തീരുമാനം ആണത്.. മാറ്റം ഇല്ലഅർജുൻ : ശരി.. നാളെ രാവിലെ മോളു കുളിച്ചു ഒരുങ്ങി നിന്നോളാൻ പറ അമ്മയോട്. ഞാൻ വരുന്നുണ്ട് നിന്റെ തള്ളേനെ കാണാൻ, എന്നിട്ട് മോൾടെ കുറച്ചു വീഡിയോസ് തള്ളേനെ കാണിക്കണം.

ആതി : അർജുൻ പ്ലീസ് അങ്ങനൊന്നും…അർജുൻ : ചെയ്യും മോളെ.. നീ എന്റെ കൂടെ കുത്തി മറയുന്നതു മുതൽ എന്റെ മുന്നിൽ മുട്ടുകുത്തി നിക്കുന്നത് വരെ സകല

വിഡിയോസും എന്റെ കയ്യിൽ ഉണ്ട്… നിന്റെ തള്ളേം കാണട്ടെ മോളുടെ പെർഫോമൻസ്.. അത് കഴിഞ്ഞു ഞാനതു നാട്ടുകാരേം കാണിക്കാം

അത്രയും പറഞ്ഞു ദേഷ്യത്തോടെ അർജുൻ ഫോൺ കട്ടു ചെയ്തു. ആതി പലതവണ വിളിച്ചെങ്കിലും അവൻ റിജെക്ട് ചെയ്തു കൊണ്ടേ ഇരുന്നു.

കടുത്ത മാനസിക സമ്മർദത്തിൽ ആയ അർജുൻ പാന്റിന്റെ പോക്കറ്റ് തപ്പി സിഗരറ്റ് പാക്കറ്റ് എടുത്തു, അതിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു. കത്തിക്കാനായി തീപ്പട്ടിക്കായി പോക്കറ്റ് തപ്പി, തീപ്പട്ടി ഇല്ല. എന്ത് ചെയ്യും എന്ന് ആലോചിക്കവേ രണ്ടു കൈകൾ അവന്റെ മുന്നിലേക്ക്‌ വന്നു ലൈറ്റർ കത്തിച്ചു.

അവൻ തല ഉയർത്തി നോക്കി, അഭിഒരു കുപ്പിയിൽ മുക്കാൽ കുപ്പി ബ്രാണ്ടിയും ഗ്ലാസും വെള്ളവും അവൾ അവനു മുന്നിലേക്ക്‌ നീക്കി വെച്ചു. ഇതല്ലേ നീ പുറകുവശത്തു തപ്പിക്കൊണ്ട് ഇരുന്നത്? അഭി ചോദിച്ചു

അവളെ കലിപ്പിച്ചു നോക്കി ഒന്നും മിണ്ടാതെ അവൻ സ്റ്റെപ്പിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് മാറി നിന്നു.ഗ്ലാസിൽ മദ്യം ഒഴിച്ച് കൊണ്ടു അഭി : എന്താ പ്രശ്നം ???

ദേഷ്യത്തോടെ എന്തോ പറയാൻ വേണ്ടി തിരിഞ്ഞെങ്കിലും ഒന്നും പറയാതെ കടിച്ചു പിടിച്ചു കൊണ്ടു അവൻ വീണ്ടും തിരിഞ്ഞു നിന്നു

ഗ്ളാസ്സിൽ മദ്യത്തിന് മേലെ വെള്ളവും ഒഴിച്ച അഭി : ഇന്നാ ഇതങ്ങു കുടിക്കു..അവൻ മിണ്ടിയില്ലഅഭി : നിനക്കൊഴിച്ചതാ വേണോങ്കി കുടിക്കു

മറുപടിയില്ലഅഭി : എടാ ചെറുക്കാ നിന്നോടാ പറഞ്ഞെ, ഇല്ലേൽ ഞാൻ കുടിക്കും

അപ്പോഴും അനക്കം ഇല്ല.അർജുൻ ഗൗരവത്തിൽ നിന്നു. തീണ്ടൽ നിന്നും വെള്ളം ഇറങ്ങി പോവുന്നതിന്റെ ശബ്ദം കേട്ട അർജുൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി. അഭിരാമി ഒറ്റ വലിക്കു ആ ഗ്ലാസിലെ ബ്രാണ്ടി മുഴുവൻ കുടിച്ചു തീർത്തു.

ഓടി വന്നു ഗ്ലാസ്‌ മേടിച്ചു മാറ്റി വെച്ചു കൊണ്ടുഅർജുൻ : നീയെന്ന പണിയാ അഭി ഈ കാണിച്ചേ???അവനെ ഒന്ന് അത്ഭുദത്തോടെ നോക്കിയ ശേഷം

അഭി : നീയിപ്പോ എന്നെ എന്നതാ വിളിച്ചേ?അവളുടെ നാവു കുഴഞ്ഞു തുടങ്ങിദഹിക്കാത്ത രീതിയിൽഅർജുൻ : അഭി

അവൾ പൊട്ടി ചിരിച്ചു… പൊട്ടി പൊട്ടി ചിരിച്ചുഅർജുൻ : അതിനു, ഇതിനു മാത്രം ഇളിക്കാൻ എന്നാ ഇരിക്കുന്നെ???

അഭി : അങ്ങനെ രണ്ടു കൊല്ലത്തിനു ശേഷം എന്റെ അനിയൻ എന്നോട് മിണ്ടിയതിന്റെ, ചേച്ചിയെ പേരെടുത്തു വിളിച്ചതിന്റെ സന്തോഷം

അഭി ഗ്ലാസിൽ മദ്യം ഒഴിച്ച് അര്ജുന് കൊടുത്തുഅഭി : ഉം.. കുടിക്കു..അർജുൻ ഒറ്റ വലിക്കു അകത്താക്കിഅർജുൻ : ടച്ചിങ്‌സ് ഒന്നും ഇല്ലേ?

അഭി : വേണെങ്കിൽ അടുക്കളേൽ പോയി എടുത്തോണ്ട് വാടാഅർജുൻ : ഓക്കെ.. എന്റെ ഭാഗത്തും തെറ്റുണ്ട്..

അർജുൻ എണീറ്റ് അടുക്കളയിലേക്കു പോയിആ ഗ്യാപ്പിൽ അഭി ഒന്ന് കൂടി അടിച്ചു.അർജുൻ തിരിച്ചു വന്നു.. അവനും അഭി വീണ്ടും ഒരെണ്ണം കൊടുത്തു..

അഭി : ഇനി പറ.. എന്നാ മോന്റെ വിഷമംഅർജുൻ : ആതിര, എന്റെ ക്ലാസ്സ്‌ മേറ്റാണ്.. കഴിഞ്ഞ നാല് വർഷമായി പ്രണയത്തിൽ ആയിരുന്നു. പക്ഷെ ഇപ്പൊ..

അഭി : എന്നിട്ട് നീ എന്ത് തീരുമാനിച്ചു?അർജുൻ : എന്നെ പറ്റിച്ചിട്ടു പോവ്വാൻ ഒരുത്തിയേം ഞാൻ സമ്മതിക്കില്ല.. ചങ്കു പറച്ചു സ്നേഹിച്ചതാ ഞാനവളെ.. നാളെ ഞാൻ കാണിച്ചു കൊടുക്കാം

അഭി : ചങ്കു പറച്ചു കൊടുത്തവളുടെ ശരീരം ആണോ നാളെ നീ അവളുടെ അമ്മയെയും നാട്ടുകാരെയും കാണിക്കാൻ പോവുന്നത്

അർജുൻ : പക്ഷെ അഭീ അവളെന്നെഅഭി : അവള് നിന്നെ ??? മണ്ണാം കട്ട.. നീയും അവളും പ്രേമിച്ചപ്പോഴും പരസ്പരം മനസ്സും ശരീരവും പങ്കു വെച്ചപ്പോഴും അവളുടെ അമ്മയോടും നാട്ടു കാരോടും ചോദിച്ചിട്ടാണോ ചെയ്തേ?.

അർജുൻ : അല്ലഅഭി അവനിട്ടു കാല് മടക്കി ഒരു ചവിട്ടു കൊടുത്തു കൊണ്ടുഅഭി : പിന്നെ എന്നാത്തിനാടാ മരത്തലയ ബ്രേക്പ് ആവുമ്പൊ മാത്രം നാട്ടുകാരെ നിങ്ങള്ക്കിടയിലേക്കു വലിചിഴക്കുന്നെ?

അർജുൻ : അത്…അവൻ അടുത്ത സിഗരറ്റ് എടുത്തു കത്തിച്ചുഅഭി : രണ്ടു പുക തന്നെഅവൾ അവന്റെന്നു സിഗരറ്റ് വാങ്ങി രണ്ടു പുകയെടുത്തു

ചാടി തിരികെ വാങ്ങിക്കൊണ്ടുഅർജുൻ : മതി.. നീയിതൊക്കെ എപ്പോ വലിക്കാൻ തുടങ്ങി ???

അഭി : എന്തെ? നിനക്കും നിന്റെ അപ്പനും വലിക്കാമെങ്കിൽ എനിക്കും വലിച്ചൂടെ?? ആണായാലും പെണ്ണായാലും ശ്വാസകോശം സ്പോഞ്ച് പോലെയാണ്.നീയും നിന്റെ അപ്പനും വലിച്ചിട്ട സിഗരറ്റ് കുറ്റികളിൽ നിന്നും തുടങ്ങിയതാ

അർജുൻ ഒന്നും മിണ്ടിയില്ല.അഭി : എടാ, ഒരു പ്രണയം തുടങ്ങുമ്പോൾ നമുക്ക് ഒരുപാടു പ്രതീക്ഷകൾ ഉണ്ടാവും. അപ്പൊ പങ്കാളികൾ പരസ്പരം അവരുടെ ഏറ്റവും ബെസ്റ്റ് ക്വളിറ്റിസ് പുറത്തെടുക്കാൻ നോക്കും.പക്ഷെ സ്വന്തം ആണെന്ന തോന്നൽ വരുമ്പോൾ എല്ലാം തല കീഴെ

മറിയും. കൂടുതൽ ആണുങ്ങളും പോസ്സസീവ് ആവും.. ബന്ധങ്ങൾ അതിന്റെ ആഴത്തിലേക്ക് ചെല്ലുമ്പോൾ ഇതല്ലല്ലോ ഞാൻ സ്വപ്നം കണ്ട ജീവിതം എന്ന് തോന്നും. അപ്പൊ പിന്മാറാൻ തോന്നിയാൽ പിന്മാറണം.

രണ്ടു പേർ അവരുടെ ഇഷ്ടപ്രകാരം തുടങ്ങുന്ന ബന്ധം, അത് അവസാനിക്കുമ്പോളും രണ്ടു പേരിൽ തന്നെ തീരുന്നതല്ല നല്ലത്? അതെ ! ഇഷ്ടപ്പെടുവാൻ നൽകുന്ന പോലെ ഉള്ള

ഫ്രീഡം പിന്മാറാനും നല്കണം. അല്ലാതെ അവളെ വെടിപ്പുര എന്നോ അവനെ തേപ്പുകാരൻ എന്നോ വിളിക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ല.

ഇനി നീ പറഞ്ഞ പോലെ അവള് ചതിച്ചതാണെന്നു വെക്കട്ടെ, കല്യാണത്തിന് മുന്നേ അത് നടന്നത് നന്നായില്ലേ? പകരം കല്യാണോം കഴിഞ്ഞു നിന്റെ കൂട്ടുകാരുടെയോ അനിയന്മാരുടെയോ കൂടെ ഇവള് പോയിരുന്നീലോ?അർജുൻ ഞെട്ടലോടെ അവളെ നോക്കി

അഭി : എടാ കുറച്ചു പെൺപിള്ളേർ അങ്ങനെ ഉള്ളോരൊണ്ട്, ശരീര സുഖവും പണക്കൊഴുപ്പും കാണുമ്പോ കണ്ണ് മഞ്ഞളിക്കുന്നവർ പക്ഷെ എല്ലാവരേം ആ കൂട്ടത്തിൽ പെടുത്തരുത്. നമ്മൾ എപ്പോഴും നെഗേറ്റിവ് കാര്യങ്ങൾക്കു കൂടുതൽ ഫോക്കസ് കൊടുക്കും, അപ്പൊ അത് നമ്മുടെ മുന്നിൽ മുഴച്ചു നിക്കും.

അവൾ ചതിച്ചതാണെന്നു ഉറപ്പുണ്ടേൽ അത് നന്നായെന്ന് വെക്കുക, ബലം പിടിച്ചും വാശി പിടിച്ചും ഇനിയും അവളെ കൂടെ നിർത്താൻ നോക്കുന്നത് ക്ലൈമാക്സ്‌ അറിയാവുന്ന സിനിമ

രണ്ടാമതൊന്നു കൂടി കാണുന്ന പോലെ ഇരിക്കും. ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല. ചുരിദാർ ഇട്ടവള് പോയ ബിക്കിനി ഇട്ടവള് വരൂടാ.. നീ കൂളായി ഇരിക്ക്.

അർജുൻ എന്തൊക്കയോ ആലോചിച്ചു.അഭി : പിന്നെ പെണ്ണ്.. അവൾക്കു നേരെ ഒരു ആരോപണം ഉയർന്നാൽ അത് തെറ്റാണോ ശരിയാണോ? എങ്ങനെ അത് സംഭവിച്ചു..

ഇതൊന്നും ചോദിക്കാൻ ആരും നിക്കില്ല.. ഉടനെ അവക്കൊരു പേര് വീഴും.. വെടി, പടക്കം.. അങ്ങനെ അങ്ങനെ… എന്റെ കാര്യം തന്നെ അറിയാലോ

അർജുൻ അവളെ നോക്കിഅഭിയുടെ കണ്ണുകൾ നിറഞ്ഞുഅഭി : അവന്റെ കാമുകിമാരിൽ ഒരാൾ മാത്രമാണ് ഞാൻ എന്നറിഞ്ഞപ്പോൾ കല്യാണത്തിന് മുന്നേ ഇതുപോലെ എല്ലാം പറഞ്ഞു നിർത്തിയതാണ്.

അവനും സമ്മതിച്ചു.എന്റെ ഫോട്ടോസ് വീഡിയോസ് എല്ലാം ഡിലീറ്റ് ചെയ്തെന്നു എനിക്ക് വാക്കും തന്നു. എന്നിട്ട് കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോ വാട്സ്ആപ്പിൽ വീഡിയോസ് അയച്ചു അവൻ പറയുന്നിടത്തു ചെല്ലാൻ ഭീഷണി

പെടുത്തി.. ഞാൻ പോയില്ല.. കാരണം എനിക്ക് പേടി ഇല്ലായിരുന്നു. കല്യാണത്തിന് മുന്നേ സുധി ഏട്ടനോട് എല്ലാം ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ വഴങ്ങില്ലെന്ന് കണ്ടപ്പോ അവൻ ആ വീഡിയോ നെറ്റിൽ ഇട്ടു.. സുധി ഏട്ടൻ

ഒന്നും ചോദിക്കുകയും പറയുകയും ചെയ്യാതെ ഇവിടെ കൊണ്ടാക്കി. അച്ഛൻ ഒരു വാക്ക് പോലും ചോദിക്കാതെ പൊതിരെ തല്ലി.. നീ അതിൽ പിന്നെ എന്നോട് മിണ്ടിയിട്ടില്ല.. ഒരാൾ പോലും ഒന്നും ചോദിച്ചില്ല എന്നോട്. കല്യാണം

കഴിഞ്ഞും ഞാൻ പോയെന്നു ഏട്ടൻ പോലും വിശ്വസിച്ചു.. എത്ര രാത്രികൾ ആരോടും മിണ്ടാതെ എന്റെ മുറിയിൽ… ഒട്ടും ഉറങ്ങാൻ പറ്റാതെ വരുമ്പോ നീയും അച്ഛനും ഒളിപ്പിച്ചു വെച്ചിരിക്കുന്നെന്നു എടുത്തു കുടിക്കും.. ബോധം കെട്ടു കിടന്നുറങ്ങും.. അതല്ലാതെ മരിക്കാൻ എനിക്ക് തോന്നിയില്ലടാ..

അവൾ പൊട്ടി കരഞ്ഞു.. അർജുൻ അവളുടെ അരികിലേക്ക് കയറി ഇരുന്നു. അവളെ ചേർത്ത് പിടിച്ചു. അർജുൻ മേലെ ചാഞ്ഞു കിടന്നു കൊണ്ടു

അഭി : ആരാന്റെ അമ്മക്ക് പ്രാന്ത് വന്ന കാണാൻ നല്ല ചേലാന്ന് പണ്ടത്തെ കാരണവന്മാർ പറയും. നീയും ഒരുപാടു മൊബൈൽ ക്ലിപ്സ് കണ്ടു രസിച്ചിട്ടുണ്ടാവും അല്ലെ.. എന്താ നിങ്ങളതിന് പറയ്യാ, തുണ്ട് വീഡിയോ

അല്ലേ.. പക്ഷെ സ്വന്തം പെങ്ങടെ തുണ്ട് പടം വന്നപ്പോ സഹിച്ചില്ല അല്ലെ… എന്റെ മോൻ ഒരു കാര്യം മനസ്സിലാക്കി ഇരിക്കണം

” സ്വന്തം പെങ്ങൾക്ക് വരരുത് എന്ന് നീ ആഗ്രഹിക്കുന്ന ഒന്നും ഒന്നും, ഈ ലോകത്തു മറ്റൊരു പെണ്ണിനോടും നീയും ചെയ്യരുത്. ”

അർജുൻ മിണ്ടാതെ ഇരുന്നു.അഭി : ഒ.. തലയ്ക്കു പിടിച്ചെട.. ഞാൻ കിടന്നോട്ടെ?അവൻ തലയാട്ടി.. അവൾ എഴുന്നേറ്റു അകത്തേക്ക് പോയി.അഭി കിടന്നു.അർജുൻ ആതിരയെ വിളിച്ചുആതി : ഞാൻ പറഞ്ഞില്ലേ അർജുൻ എന്നെ ഇങ്ങനെ

അർജുൻ : ആതി വെയിറ്റ് വെയ്റ്റിംഗ്.. ഞാൻ അതിനു വിളിച്ചതല്ല.. കല്യാണം എന്നത്തെക്കന്ന പറഞ്ഞെ?ആതി : ജനുവരി 14തന്നെ. എന്താ അർജുൻ

അർജുൻ : ഏയ്യ് ഒന്നൂലാ.. എന്റെ അളിയനെ കാറ്റെറിംഗിന്റെ പരിപാടി ഇണ്ട്. വേണെങ്കി പറഞ്ഞ മതീട്ടാ നിന്റെ വീട്ടുകാർക്കും നിന്റെ കെട്ടിയോന്റെ വീട്ടുകാർക്കും ആവശ്യത്തിന് ഞണ്ണാൻ ഉള്ളത് കുറഞ്ഞ വിലേല് നമ്മള് സെറ്റാക്കി

തരും. പിന്നെ ഒരു വെഡിങ് കമ്പനി തുടങ്ങാനും പ്ലാനുണ്ട്.. ഒരു പാക്കേജ് ആയിട്ട് ഞാനിങ്ങു എടുത്തോളാം.. ഒന്നുല്ലെലും എനിക്കു വേണ്ടപെട്ട കുട്ടിയല്ലേ..ഹേ.. അപ്പൊ പറഞ്ഞ മതി.

ആതി : അല്ല അർജുൻ അത്അർജുൻ ഫോൺ കട്ടു ചെയ്തു.കേട്ടുകൊണ്ട് കിടന്ന അഭിക്ക് ചിരി വന്നുഅർജുൻ രണ്ടു വര്ഷങ്ങള്ക്കു ശേഷം അളിയനെ വിളിച്ചു

അളിയൻ : അർജുൻ പറയുഅർജുൻ : അളിയൻ എവിടെ ഉണ്ട്?അളിയൻ : ഞാൻ നാട്ടിൽ ഉണ്ടല്ലോടാ

അർജുൻ : എനിക്ക് നാളെ അളിയനെ ഒന്ന് കാണാൻ പറ്റുമോ ??കുറച്ചു നേരത്തെ മൗനത്തിനു ശേഷം അളിയൻ

അളിയൻ :.ഞാൻ നാളെ വീട്ടിലേക്കു വരാം..അർജുന്റെ മുഖം തെളിഞ്ഞു..ലൗഡ്‌സ്‌പീക്കറിൽ അത് കേട്ട അഭിയുടെയുംഅവൾ റേഡിയോ ഓൺ ചെയ്തു.

” കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ ” പാട്ടു ഉയർന്നു വന്നു…അഭി സമാധാനത്തോടെ കണ്ണുകൾ അടച്ചു ഉറങ്ങാൻ കിടന്നു !

 

Leave a Reply

Your email address will not be published. Required fields are marked *