പിള്ളേരുടെ കഴുത്തിലും കാതിലും ഇട്ടിരുന്നതൊക്കെ ഉണ്ടോ എന്ന് ശരിക്കും ഒന്ന് നോക്ക്. രംഗം കണ്ടു അവിടേക്കു വന്ന ചിലർ

രചന: Kannan Saju

വളരെ നാളുകൾക്കു ശേഷമാണ് കണ്ണനെ വീട്ടുകാർക്ക് ഫ്രീ ആയി കിട്ടുന്നത്… അതിന്റെ സന്തോഷത്തിലായിരുന്നു ഭാര്യ ഗൗരിയും മകൻ ത്രിലോകും കൈലാസയും…

അങ്ങനെ ഓരോ ദിനങ്ങളും ചിട്ടയോടെ തിട്ടപ്പെടുത്തി അവർ ഓരോ ഇടങ്ങളിലായി ആഘോഷിച്ചു…. അവസാന ദിനം തൃശൂരുള്ള തന്റെ ആത്മാർത്ഥ സുഹൃത്തിനൊപ്പം ചിലവഴിക്കാൻ കണ്ണൻ തീരുമാനിച്ചു.

അങ്ങനെ ഗൗരിയേയും മക്കളെയും കൂട്ടി കാർത്തികക്കും കുടുംബത്തിനുമൊപ്പം അന്നത്തെ ദിവസം ആഘോഷം തുടങ്ങി… കറക്കങ്ങൾക്കൊടുവിൽ അവർ പാർക്കിലെത്തി…

കാർത്തികയും ഗൗരിയും കണ്ണനും സംസാരിച്ചങ്ങനെ ഇരുന്നു… കുട്ടികൾ ആവേശത്തോടെ കളിച്ചുകൊണ്ടിരുന്നു…

നീ മാനേജർ ആയതോടെ ഇനി കാണലൊന്നും ഉണ്ടാവില്ലെന്ന ഞാൻ കരുതിയെ…കണ്ണനെ നോക്കി കാർത്തിക പറഞ്ഞു….കണ്ണൻ ഒന്ന് പുഞ്ചിരിച്ചു…..

തന്റെ കാര്യം പറയാത്ത ഒരു ദിവസം പോലും ഇല്ല വീട്ടിൽ… അല്പം കുശുമ്പോടെ ഗൗരി പറഞ്ഞു…

ആ… കണ്ണൻ പറയാറുണ്ട് എന്റെ പേര് പറഞ്ഞു തല്ലു പിടിക്കാറുള്ളതൊക്കെ….കാർത്തിക അവളെ ഒന്ന് കളിയാക്കി നിർത്തി…

കളിയാക്കാൻ ഒന്നും ഇല്ല… എനിക്ക് നല്ല സംശയം ഉണ്ട് നിങ്ങള് രണ്ടും പണ്ട് ലൈനായിരുന്നോ എന്ന്

ഗൗരിയുടെ പിണങ്ങിയുള്ള സംസാരം കേട്ടു കണ്ണനും കാർത്തികയും പൊട്ടി ചിരിച്ചുനീ പറഞ്ഞ പോലെ തന്നെ ഇവള് ശരിക്കും ഒരു പൊട്ടാത്തിയാ കേട്ടോ…

ദേ എന്നെ പൊട്ടത്തീന്നൊക്കെ വിളിച്ച എനിക്ക് ദേഷ്യം വരുവേ… അത് കേട്ടു ചിരിക്കാൻ വേറൊരാളും…

കാർത്തികയുടെ സംസാരം പിടിക്കാതെ മറുപടി പറഞ്ഞു കൊണ്ടു ഗൗരി കണ്ണനെ നോക്കി…

അല്ലെങ്കിൽ പിന്നെ നിങ്ങള് തന്നെ പറ… കോളേജിൽ ഇത്രയും പിള്ളേരുണ്ടായിട്ടും ഒരു ഡിപ്പാർട്മെന്റ് പോലും അല്ലാതിരുന്ന നിങ്ങൾ തമ്മിൽ എങ്ങനെ ഇത്രേം അടുപ്പം വന്നു..

കണ്ണനും കാർത്തികയും പരസ്പരം നോക്കി… ശേഷംഗൗരി കണ്ണന്റെ ലൈഫിൽ നീ അറിയാത്ത ഇനി അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്… അത് പറയാൻ

അത്രേം പറഞ്ഞപ്പോഴേക്കും കാർത്തികയുടെ ഫോൺ റിങ് ചെയ്തുകണ്ണാ അഭി വിളിക്കണ്ടേ… ഞാൻ ഇപ്പോ വരാം..കാർത്തിക ഫോണുമായി ദൂരേക്ക് മാറി…

ഗൗരി ചുറ്റും നോക്കി… കുട്ടികളെ കാണുന്നില്ല…അയ്യോ കണ്ണേട്ടാ.. പിള്ളേരെന്ത്യേ ????കണ്ണൻ ഞെട്ടലോടെ ചാടി എണീറ്റു ചുറ്റും നോക്കി….

നീ വിഷമിക്കണ്ട… ഇതിലെ പോയി നോക്ക്… ഞാൻ അങ്ങോടും പോവാം ..ഇരുവരും ഇരു ദിശകളിലേക്കും നടന്നു…കണ്ണൻ ആൾക്കൂട്ടങ്ങൾ വകഞ്ഞു മാറ്റി ശ്രദ്ധയോടെ തിരയാൻ തുടങ്ങി…

ഗൗരി കുറച്ചു കൂടി ഉയർന്ന സ്ഥലത്തു കയറി നിന്നു ചുറ്റിനും നോക്കി…. കുറച്ചു മാറി കീറിയ ഷർട്ടും മുണ്ടും ധരിച്ചു ജഡ പിടിച്ച ഒരു മനുഷ്യനേറികെ കുട്ടികൾ നിക്കുന്നത് അവൾ കണ്ടു…

ഗൗരി അവരുടെ പേര് വിളിച്ചുകൊണ്ടു അവിടേക്കു ഓടി ചെന്നു..മോനേ…അവളുടെ വിളികേട്ടു ഇരുവരും ഞെട്ടലോടെ തിരിഞ്ഞു…

ആരോട് ചോദിച്ചിട്ടാ ഇങ്ങോട് പോന്നതു ??? ഏഹ്…അവൾ വേഗത്തിൽ വന്നു ഇരുവരെയും പിടിച്ചു അയ്യാളുടെ അരികിൽ നിന്നും മാറ്റി…

അവരെന്റെ കഥ കേൾക്കുവായിരുന്നു….പുഴുപ്പല്ലും കാട്ടി ചിരിച്ചുകൊണ്ട് അയ്യാൾ ഗൗരിയോട് പറഞ്ഞു…താനാരെടോ….

ദേഷ്യത്തോടെ ഗൗരി അയ്യാളെ നോക്കിചേച്ചി പിള്ളേരുടെ കഴുത്തിലും കാതിലും ഇട്ടിരുന്നതൊക്കെ ഉണ്ടോ എന്ന് ശരിക്കും ഒന്ന് നോക്ക്.

രംഗം കണ്ടു അവിടേക്കു വന്ന ചിലർ പറഞ്ഞു..ഗൗരി അവരുടെ ശരീരം പരിശോധിക്കുമ്പോഴേക്കും കണ്ണനും കാർത്തികയും ഓടി വന്നു

എന്നാ എന്നാ ഗൗരി പ്രശ്നം…ഏട്ടാ ഇയ്യാള് നമ്മുടെ കുട്ടികളെ പിടിച്ചു അടുത്തു ഇരുത്തിയേക്കുവായിരുന്നു…കണ്ണൻ കലിയോടെ അയ്യാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു….

ഗൗരി കല്ലൂന്റെ ( കൈലാസ ) കൊലുസ് ഒരെണ്ണം എന്ത്യേ….കാർത്തികയുടെ വാക്കുകൾ കേട്ടു ഞെട്ടലോടെ എല്ലാവരും കുഞ്ഞിന്റെ കാലിലേക്ക് നോക്കി…

ശരിയാണ് ഒരു കാലിൽ കൊലുസ്സില്ല…കണ്ണൻ എന്തെങ്കിലും പറയും മുന്നേ അവിടെ നിന്നൊരാൾ വൃദ്ധനെ പൊക്കി എടുത്തു കരണത്തടിച്ചു കൊണ്ടു : കൊച്ചിന്റെ കൊലുസ് എവിടെടാ നാറി….

അയ്യോ തല്ലണ്ട… ആദ്യം അയ്യളാണോ എടുത്തെന്നു നോക്ക്.. പ്ലീസ്…കാർത്തിക അവരോടു അഭ്യർത്ഥിച്ചു…കുറച്ചു പേർ ചേർന്ന് അയ്യാളുടെ സഞ്ചി കുടഞ്ഞിട്ടു…

താടിയും മുടിയും ചെളിയും കാരണം കണ്ണ് മാത്രം വ്യക്തമായിരുന്നു മുഖം കൊണ്ടു അയ്യാൾ കരഞ്ഞു കൊണ്ടു യാചിച്ചു… എന്നെ തല്ലല്ലേ.. ഞാൻ കട്ടിട്ടില്ല.. എന്നെ തല്ലല്ലേ.. എന്നെ തലല്ലെന്നു പറ മേഴ്‌സി….

അയ്യാളുടെ സഞ്ചിയിൽ കുറെ പഴയ കളിപ്പാട്ടങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല…

അയ്യാളുടേൽ ഇല്ലല്ലോ…. പോട്ടെ …. അയ്യാളെ വിട്ടേക്ക്…ആളുകൾ പിടി വിട്ടു… അവശതയോടെ അയ്യാൾ നിലത്തു വീണു. …ഗൗരിയേയും കൂട്ടരെയും കൂട്ടി കണ്ണനും കാർത്തികയും വണ്ടിയിൽ കയറി…

കണ്ണന്റെ മനസ്സിൽ നിന്നും ആ താടിക്കാരന്റെ മുഖം മാഞ്ഞില്ല…. ഒന്ന് മറന്നു തുടങ്ങിയ മുഖത്തിന് താടിയും ജഡയും വന്നെന്നു മാത്രം… അന്ന് സുഹൃത്തിന്റെ അവസാന വാക്കുകൾ മാത്രമായിരുന്നു ചെവിയിൽ… നിന്റെ

അപ്പനും അമ്മേം സ്നേഹിച്ചു കെട്ടി.. രണ്ട് മതക്കാർ ആയിരുന്നിട്ടു പോലും അമ്മ നിന്റെ അപ്പന്റെ കൂടെ ഇറങ്ങി വന്നു.. മരിക്കും വരെ സമാധാനം കൊടുത്തോ..?? ഇല്ല… ഇപ്പൊ നിനക്കും… അയ്യാൾ ജീവിച്ചിരിക്കുന്നിടത്തോളം നിനക്ക് പെണ്ണ് കിട്ടില്ല… ഈ കൂലിപ്പണിയും കള്ള് കുടിയും…

പകരം താൻ ചോദിച്ചതാണ്.. ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കിയാലോ എന്ന്അപ്പൊ അവൻ പറഞ്ഞു : അതുകൊണ്ടൊന്നും കാര്യമില്ല കണ്ണാ… പിന്നേം ഇന്നല്ലെങ്കിൽ നാളെ അത് നിന്നെ തേടി വരും. നീ ഇപ്പൊ നല്ലൊരു ബാങ്കിലെ

അസിസ്റ്റന്റ് മാനേജർ ആണ്.. നല്ലൊരു ബന്ധം കിട്ടും.. പയ്യെ ഉയർച്ചയിലേക്കു വരും.. പിന്നെ ഇതൊരു വലിയ ബാധ്യത ആയി മാറും… നീ ഒന്ന് സമ്മതം മൂളിയാൽ മതി.. ഞാൻ നോക്കിക്കോളാം…

അന്ന് ഷാപ്പിൽ നിന്നും വരുന്ന വഴി അവനാണ് പിന്നിൽ നിന്നും തലക്കടിച്ചു വീഴ്ത്തിയതു.. മരിച്ചെന്നു കരുതി റെയിൽവേ പാളത്തിൽ കൊണ്ടിട്ടപ്പോൾ വീണ്ടും ബോധം വന്നു.. പക്ഷെ അപ്പോ മുതൽ ഒരേ സംസാരം ആയിരുന്നു.. എന്നെ തലല്ലെന്നു പറ മേഴ്‌സി എന്ന് അമ്മയുടെ പേരും പറഞ്ഞു…

പക്ഷെ ഇത്തവണ ഞാൻ അടിച്ചു… വീണ്ടും ബോധം പോയി.. ശ്വാസം ഉണ്ടായിരുന്നു… പാടത്തെ പണി കഴിഞ്ഞു ഷാപ്പിൽ മാത്രം പോയി വന്നിരുന്ന അച്ഛന് നാടിനു പുറത്തു പോയി ഒരു ശീലവും ഇല്ലായിരുന്നു… എഴുതാനും വായിക്കാനും അറിയില്ല… സ്വന്തം വിലാസം പോലും പറയാൻ അറിയില്ല…

ഒടുവിൽ ഞങ്ങൾ അടുത്തത് ട്രെയിനിൽ കയറ്റി കിടത്തി… വെല്ല ഡല്ഹിയിലോ മറ്റോ പോയി ഇറങ്ങി കാണും എന്ന് കരുതി ഇരുന്നതാണ്.. ഒരു നിമിഷം ഞാൻ ഭയന്നു ഗൗരിക്കും കൂട്ടർക്കും മുന്നിൽ എന്നെ എങ്ങാനും അയ്യാൾ തിരിച്ചറഞ്ഞിരുന്നെങ്കിൽ….

ദേ ഇതല്ലേ കൊലുസ്…കാർത്തിക കാലിനു ചുവട്ടിൽ നിന്നും കൊലുസ് എടുത്തു നീട്ടി…ശേ പാവം അപ്പൂപ്പൻ… ഗൗരി സങ്കടം പറഞ്ഞു…എന്നാലും ആ അപ്പൂപ്പനും മക്കളിണ്ടാവില്ലേ അച്ചേ ???കാണുവായിരിക്കും

കല്ലൂന്റെ ചോദ്യത്തിന് ഒന്നും അറിയാത്ത പോലെ കണ്ണൻ മറുപടി പറഞ്ഞു…നീ നോക്കിക്കോ കല്ലൂ ആ അപ്പൂപ്പനെ നോക്കാത്ത മക്കളെ വലുതാവുമ്പോ അവരുടെ മക്കളും നോക്കില്ല… ഉറപ്പാ…

ത്രിലോകിന്റെ വാക്കുകൾ കണ്ണന്റെ നെഞ്ചിൽ കൊണ്ടുഎന്നാലും എന്തിനാവും അച്ചേ അപ്പൂപ്പനെ മക്കളൊക്കെ ഉപേക്ഷിച്ചേ ???

കണ്ണൻ വീണ്ടും കുഴങ്ങി….. എന്ത് മറുപടി പറയും… നല്ല പെണ്ണിന് വേണ്ടിയോ… ജീവിതത്തിനു വേണ്ടിയോ??? കണ്ണൻ ഉത്തരങ്ങൾക്കായി പരതി…

അനങ്ങാനാവാതെ മണ്ണോടു ചേർന്ന് ആ വൃദ്ധൻ കിടന്നു… അയ്യാളുടെ കണ്ണുകൾ പാതി അടഞ്ഞു തുടങ്ങിയിരുന്നു…. അയ്യാൾ സ്വയം പറഞ്ഞു ” എന്നെങ്കിലും നിന്നെ കാണണം എന്ന സ്വപ്നത്തോടെയാ മോനേ ഇത്രയും

നാളും ജീവിച്ചേ… എന്റെ കണ്മുന്നിൽ നിന്നിട്ടും എന്നെ അറിയാത്ത പോലെ നീ നിന്നപ്പോ അച്ഛന് മനസ്സിലായി നിന്റെ മനസ്സിൽ ഞാൻ എന്നെ മരിച്ചു എന്ന്….. അച്ഛൻ ചെയ്ത തെറ്റുകൾക്ക് മോൻ പൊറുക്കണം… അച്ഛന് മോനോട് സ്നേഹം മാത്ര…..

കണ്ണുകൾ പൂർണമായും അടഞ്ഞു… ശ്വാസം നിലച്ചു… കൊച്ചുമക്കളാണെന്നു അറിയാതെ ആണെങ്കിലും അവസാന നിമിഷം അവരെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആ ആത്മാവ് യാത്രയായി

Leave a Reply

Your email address will not be published. Required fields are marked *