രചന: Kannan Saju
ഡാഡി ഇനി അയ്യാളെ തല്ലരുത്.. അയാളെന്നെ റേപ്പ് ചെയ്തിട്ടില്ല.. എന്റെ സമ്മതത്തോടെ ആണ് എല്ലാം !
ഡ്രൈവർ സേതുവിനെ തല്ലുന്ന ci റഷീദിനെ തടഞ്ഞുകൊണ്ട് അവനു വട്ടം നിന്നു തന്റെ ഡാഡി ആയ ജോസഫിനോട് അവൾ പറഞ്ഞു…
മിണ്ടരുത് നീ.. കുടുംബത്തിന്റെ മാനം കളയാൻ നടക്കുന്നവളെ ….അവളുടെ മമ്മി നീന ആക്രോശിച്ചു…
മമ്മി ഒരക്ഷരം മിണ്ടരുത്….മിണ്ടിയാൽ നീ എന്ത് ചെയ്യൂടി….ദേ മമ്മി.. എന്നെ കൊണ്ടു കൂടുതൽ ഒന്നും പറയിപ്പിക്കരുത്….
എന്താടി നീ പറയാൻ പോണേ… ഏഹ്.. എന്താന്ന്…നീന അവളുടെ കയ്യുടെ മസിലിൽ വട്ടം പിടിച്ചു…നീന… അവളെ വിട്…നീന ജോസഫിനെ നോക്കിവിടാൻ….
അയ്യാൾ അലറി…നീന പിടുത്തം വിട്ടു…അവൾ റഷീദിനെ നോക്കി…അങ്കിൾ.. എനിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞതാണ്… എന്റെ സമ്മതത്തോടെ ആണ് ഞങ്ങൾ തമ്മിൽ…. പ്ലീസ് ഇനിയും അയ്യാളെ ഉപദ്രവിക്കരുത്…
അവളുടെ വാക്കുകൾ കേട്ടു റഷീദ് അത്ഭുദത്തോടെ അവളെ നോക്കിമോളേ നീ പറയുന്നതെന്താണെന്നു നിനക്ക് വല്ല ബോധവും ഉണ്ടോ??? നമ്മുടെ സംസ്കാരത്തിന് ചേർന്നതാണോ ഇതൊക്കെ ???
എന്റെ സംസ്കാരത്തിന് ഞാൻ ഇത്രല്ലേ ചെയ്തുള്ളു അങ്കിളേ…കണ്ടോ… അവളുടെ അധിക പ്രസംഗം കണ്ടോ… പൊട്ടിക്കു മനുഷ്യ അവക്കട്ടു രണ്ടെണ്ണം…
ഒരു നിമിഷം.. നീ ഒന്ന് മിണ്ടാതിരുന്നേ… മോള് പറഞ്ഞെ….അവളെന്തു പറയാൻനീന ഇടയിൽ കയറി..ജോസഫ് അവളെ നോക്കി…. നീന മുഖം തിരിച്ചു…
ഡാഡി… സേതു ഇവിടെ ഡ്രൈവർ ആവും മുന്നേ സേതുനെ എനിക്കറിയം… ഡാഡി ഗൾഫിൽ ആയിരുന്നപ്പോൾ ഓട്ടോ ഓടിച്ചു കൊണ്ടിരുന്ന സേതുവുമായി മമ്മിക്ക് ബന്ധമുണ്ടായിരുന്നു.. പല രാത്രികളിലും ഞാൻ ഉറങ്ങിയെന്നു കരുതി ഇവര്
പലതും കാട്ടി കൂട്ടിയത് ഞാൻ കണ്ടിട്ടുണ്ട്… പക്ഷെ അന്നൊന്നും എനിക്കൊന്നും അറിയത്തില്ലായിരുന്നു… പിന്നെ മമ്മി തന്നെ പറഞ്ഞു സേതുനെ ഇവിടുത്തെ ഡ്രൈവർ ആക്കി.. ഒടുവിൽ ഡാഡി തിരിച്ചു വന്നപ്പോ മമ്മി സേതുവുമായുള്ള ബന്ധം നിർത്തി…. ആ സമയം ഞാനും സേതുവും അടുക്കുന്നത്..
ജോസെഫും റഷീദും വാ പൊളിച്ച് നിന്നു…
റഷീദ് ജോസഫിനെ നോക്കി….സേതു പൊക്കോ…. ഇനി മേലാൽ ഈ പരിസരത്ത് കണ്ടു പോയേക്കരുത്…റഷീദ് പറഞ്ഞു…അല്ല….
ജോസഫ് എന്തോ പറയാൻ വന്നതും റഷീദ് തടഞ്ഞു കൊണ്ടുനീ മിണ്ടാതിരി….സേതുവിനെ നോക്കി
സേതു.. നിന്റെ ഫോൺ എനിക്ക് തന്നിട്ട് പോ.. എന്നിട്ടു നാളെ സ്റ്റേഷനിൽ വന്നു വാങ്ങിക്കോ..സേതു ഫോൺ കൊടുത്തു ആരുടേയും മുഖത്ത് നോക്കാതെ മടങ്ങി….
ജോസഫ് നിറ കണ്ണുകളോടെ നീനയെ നോക്കിഇനി നിങ്ങൾ അങ്ങോടും ഇങ്ങോടും ഒച്ചയും ബഹളോം ഒന്നും ഉണ്ടാക്കി നാട്ടുകാരെ അറിയിക്കാൻ നിക്കണ്ട… എന്താ വേണ്ടെന്നു ഞാൻ പറയാം…
അങ്കിളേ എനിക്കിപ്പോഴും മനസ്സിലാവാത്തത് ഞാൻ ഇഷ്ടപെടുന്ന ആളുമായി ഞാൻ ബന്ധത്തിൽ ഏർപ്പെടുന്നതിൽ എന്താ പ്രശ്നം ???
റഷീദെ ഇവളെ ഞാൻ ഇന്ന് കൊല്ലും.. അപ്പന്റെ പ്രായം ഉള്ളവനുമായി കിടന്നു കൊടുത്തിട്ടു അവള് പ്രസംഗിക്കുന്ന കണ്ടില്ലേ…
റഷീദ് ജോസഫിനെ വട്ടം പിടിച്ചു…നീ ഒന്ന് കുറച്ചു നേരം മിണ്ടാതിരിക്കുവോ..അങ്കിളേ അങ്കിള് പറ ഞാൻ ചെയ്തത് തെറ്റാണോ ??? എനിക്കും ഇല്ലേ വികാരങ്ങളും വിചാരങ്ങളും ഒക്കെ ??
എന്റെ മോളേ നീ ജീവിക്കുന്നത് യൂറോപ്പിൽ ഒന്നും അല്ല.. ഇവിടെ ഇന്ത്യയിൽ ആണ്.. നമുക്കു ഓരോ രീതികൾ ഒക്കെ ഉണ്ട്…
എന്ത് രീതി അങ്കിളേ ??? അമ്മ കാണിച്ച പോലെ രാത്രിയിൽ രഹസ്യമായി വിളിച്ചു കയറ്റുന്നതോ ???
റഷീദ് അവളുടെ മുന്നിൽ മുട്ട് മടക്കി…ജോസഫ്.. നമുക്കൊരു ഫാമിലി കൗൺസിലിംഗിന് പോവാം… ഇതെന്നെ കൊണ്ടു പറ്റത്തില്ല…
ക്ലിനിക്.സേതു അല്ലാതെ മറ്റാരെങ്കിലും ആയി മോൾക്കു ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടോ ???മുഴുവനായിട്ടും ഇല്ല
ഡോക്ടർ സീതാ ലക്ഷ്മിയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞുസേതുവിനോട് ഇങ്ങനെ അടുപ്പം തോന്നാൻ കാരണം ???
അറിയില്ല….ചെയ്ത കാര്യങ്ങളിൽ നിനക്കെന്തെങ്കിലും കുറ്റബോധം ഉണ്ടോ ??എന്തിനു ?? ഡോക്ടർ ഞാനെന്റെ വികാരങ്ങൾക്കനുസരിച്ചല്ലേ പെരുമാറിയെ ??? അതിൽ എന്താണ് തെറ്റ് ????
ഇവിടെ തെറ്റും ശരിയും അല്ല മോളേ…. നമ്മുടെ ഒരു ലൈഫ് സ്റ്റൈൽ… നമ്മുടെ ഒരു സമൂഹം.. എന്ന് വെച്ചാൽ മിഥ്യ ധാരണകളെ കുറിച്ചല്ല ഞാൻ പറയുന്നേ.. നമ്മുടെ ശരീരവും മനസ്സും നമുക്ക് ഒരുപോലെ വിലപ്പെട്ടതല്ലേ… നമ്മൾ
ഒരാൾക്ക് മുന്നിൽ ശരീരം നൽകുമ്പോൾ മനസ്സുകൊണ്ട് കൂടി അയാൾക്ക് കീഴടങ്ങുവല്ലേ.. അപ്പൊ മനസ്സുകൊണ്ടും ശരീരം കൊണ്ടും നമ്മളെ തൃപ്തി പെടുത്തുന്ന ഒരാൾക്ക് വേണ്ടി ജീവിതം മാറ്റി വെക്കുന്നതല്ലേ എപ്പോഴും നല്ലത്…
ഡോക്ടർ നിങ്ങളുടെ കാഴ്ചപ്പാടിൽ അങ്ങനെ ആയിരിക്കാം… പക്ഷെ ഒരു കപ്പ് കാപ്പിയിൽ അല്ലെങ്കിൽ ഒരു പെണ്ണ് കാണലിലിൽ അത് ഉണ്ടാവും എന്ന് ഡോക്ടർക്കു തോന്നുന്നുണ്ടോ… ??? എന്റെ ഓർമകളിൽ ഉറങ്ങാത്ത രാത്രികൾ ആണ്
കൂടുതൽ.. അമ്മയുട ഞെരുക്കം ശബ്ദങ്ങൾ.. അയ്യാളുടെ കിതപ്പ്.. ഇതെല്ലം കേട്ടു വാതിലിലൂടെ അകത്തേക്ക് നോക്കുമ്പോൾ കണ്ട ദൃശ്യങ്ങൾ… എനിക്ക് എനിക്ക് ഒരു സമയത്തു ആണുങ്ങളെ കാണുന്നതേ ഭയമായിരുന്നു… പിന്നെ കുറച്ചു
കഴിഞ്ഞപ്പോ അവരുടെ അടുത്തിരിക്കുമ്പോ തന്നെ എന്റെ നിയന്ത്രണം നഷ്ടമാവുന്ന പോലെ എനിക്ക് തോന്നി തുടങ്ങി… മനഃപൂർവം ഞാൻ ആൺകുട്ടികളിൽ നിന്നും ഒഴിഞ്ഞു മാറി.. ഇപ്പോ എനിക്ക് അവരോടു അടങ്ങാത്ത പ്രണയം ആണ്…
സീതാ ലക്ഷ്മി ഒന്നും മിണ്ടിയില്ല…അവളെ ഇറക്കി വിട്ടു ജോസഫിനെയും നീനയെയും വിളിപ്പിച്ചു…
നീനയുടെ രഹസ്യ ബന്ധത്തിന്റെ നേർക്കാഴ്ചകളും ശബ്ദങ്ങളും അവളുടെ മനസ്സിനെ വയങ്കരമായി ബാധിച്ചിട്ടുണ്ട്… അത് ഉള്ളിൽ കിടന്നു കിടന്നു അവളിൽ ആ കനൽ ഒരു കാട്ടു തീയായി മാറി കഴിഞ്ഞിരിക്കുന്നു… നിങ്ങളെ ആരെയും
ഞാൻ കുറ്റപ്പെടുത്താൻ നിക്കുന്നില്ല… അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ.. പക്ഷെ എന്ത് ചെയ്യുമ്പോഴും വീട്ടിൽ കുട്ടികൾ ഉണ്ടന്നും അവർ വളർന്നു കൊണ്ടിരിക്കുവാണെന്നും ഉള്ളത് നിങ്ങൾ മറക്കരുത്. .. അവർ കാണുന്നില്ലെന്ന് കരുതി നിങ്ങൾ ചെയ്യുന്ന പലതും അവർ
കാണുന്നുണ്ട്.. നമ്മൾ പറഞ്ഞു കൊടുക്കുന്നത് ചെയ്യുന്നതിനേക്കാൾ നമ്മൾ പ്രവർത്തിക്കുന്നത് അനുകരിക്കാൻ ആണ് കുട്ടികൾക്ക് കൂടുതൽ ഇഷ്ടം… ഇവിടെയും ഏറെക്കുറെ അതാണ് സംഭവിച്ചിരിക്കുന്നത്.. അമ്മക്കാവാം എങ്കിൽ എന്തുകൊണ്ട് എനിക്കായി കൂടാ??? അങ്ങനെ കുറെ ചിന്തകൾ..
വിവേചന ബുദ്ധി ആണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നതു… അതുകൊണ്ടാണ് നമ്മൾ രക്തബന്ധത്തിൽ ഉള്ളവരും ചില പ്രത്യേക സ്ഥാനം ജീവിതത്തിൽ നൽകുന്നവരും ആയി ലൈംഗിക
ബന്ധത്തിൽ ഏർപ്പെടാത്തതു… ആ തിരിച്ചറിവ് നശിച്ചാൽ ആങ്ങള പെങ്ങളെയും അമ്മ മകനെയും, അച്ഛൻ മകളെയും വരെ പ്രാപിക്കുന്ന കാലം വരും . ചോദിച്ചാൽ പറയും എല്ലാരും മനുഷ്യരല്ലേ എന്നും… ഒരുപാട് യുക്തിപരമായി ചിന്തിക്കാൻ പോയാലും പ്രശ്നമാണ്…..
കുട്ടികളുടെ സ്വഭാവ മൂല്യങ്ങൾ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്…. കഴിഞ്ഞ ദിവസം യാദർശികമായി കൗൺസിലിംഗിനിടെ ഒരു കുട്ടി ഒരു കാര്യം പറഞ്ഞു… ഞാൻ കോരി തരിച്ചു പോയി … മദ്യപാനി ആയ അവന്റെ അച്ഛനെയും കൂട്ടി അവന്റെ അമ്മ
വന്നതായിരുന്നു എന്റെ അടുത്തു… അവസാന ദിവസം അവർ തമ്മിൽ വഴക്കുണ്ടാവാൻ കാരണം ആ കുട്ടി വീണു നെറ്റി പൊട്ടിയത് പുള്ളിക്കാരിയുടെ അശ്രദ്ധ കൊണ്ടാണെന്നും പറഞ്ഞായിരുന്നു… അവനോടു ഒറ്റയ്ക്ക് സംസാരിക്കുമ്പോൾ ഞാൻ വെറുതെ
ചോദിച്ചു ആ സമയം അമ്മ എന്തെടുക്കുവായിരുന്നെന്നു… അപ്പോ അവൻ പറഞ്ഞ മറുപടി എന്തായിരുന്നു എന്ന് നിങ്ങള്ക്ക് അറിയുമോ???
അവർ ഡോക്ടറെ ഉറ്റു നോക്കി…എന്നോട് പുറത്തു പോയി കളിച്ചോളാൻ പറഞ്ഞിട്ട് അമ്മ കൊച്ചച്ചന് പാപ്പം കൊടുക്കുവായിരുന്നെന്നു ! ഇവൻ നാളെ
വളർന്നു വലുതാവുമ്പോ ഇതൊക്കെ തിരിച്ചറിയില്ലേ ??? അവന്റെ ഉള്ളിൽ ആ അമ്മയ്ക്കും ഒരു അനിയനും ചേട്ടത്തിയും തമ്മിലുള്ള ബന്ധത്തിനും എന്തായിരിക്കും സ്ഥാനം ഉണ്ടാവുക ???
ഇരുവരും ഒന്നും മിണ്ടാതെ ഇരുന്നു…അച്ഛനേം അമ്മേനേം കുട്ടികൾ നല്ല പോലെ നിരീക്ഷിക്കുന്നുണ്ട്.. പകർത്തുന്നുണ്ട്… ഇന്ന് അവർക്കു മനസ്സിലാവില്ലല്ലോ എന്ന് കരുതി നിങ്ങൾ
അവരുടെ മുന്നിൽ ചെയ്യുന്ന പല കാര്യങ്ങളും നാളെ അവർക്കു അറിവ് വെക്കുമ്പോ മനസ്സിലാവുക തന്നെ ചെയ്യും…
എന്റടുത്തു വരുന്ന ഭൂരിഭാഗം മാതാ പിതാക്കളോടും ഞാൻ പറയുന്ന കാര്യമാ നിങ്ങൾ തെറ്റ് ചെയ്തുകൊണ്ട് മക്കളോട് ചെയ്യരുതെന്ന് പറയരുത്. പറയാൻ നിങ്ങള്ക്ക് ഒരു യോഗ്യതയും ഇല്ല… കള്ള് കൂടിയനു മകനോട് കുടിക്കരുതെന്നു
പറയാൻ എന്താണ് യോഗ്യത ? പുകവലിക്കുന്നവന് മകനോട് വലിക്കരുതെന്നു പറയാൻ എന്താണ് യോഗ്യത… ആദ്യം നിങ്ങൾ മാതൃകയാകു.. ഒരു വാക്കു പോലും ഉപദേശിക്കാതെ കുട്ടികളും നിങ്ങളുടെ പാതയിൽ വരും…
അറിവ് നേടാൻ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.. നല്ല ബന്ധങ്ങൾ, നല്ല സൗഹൃദങ്ങൾ ഇതെല്ലം ആണ് ഒരു മനുഷ്യനെ നേർവഴിക്കു നടത്തുന്നത്.. അതിനുള്ള അന്തരീക്ഷം നിങ്ങൾ അവർക്കു സൃഷ്ടിച്ചു കൊടുക്കുക.. അത്രമാത്രം…
ചില കാര്യങ്ങളിൽ നമ്മൾ സഹിച്ചും പരിമിതപ്പെട്ടുമേ പറ്റു…. അതാണ് നമനുടെ നിലനിൽപ്… കുറച്ചു ദിവസം അവൾ എന്റെ കൂടെ ഇവിടെ നിക്കട്ടെ… അവളെ ഞാൻ മാറ്റി എടുത്തോളാം…ഇരുവരും കൈ കൂപ്പി …
നീന… ഭർത്താവില്ലാതെ പിടിച്ചു നിക്കാൻ പറ്റില്ലായിരുന്നെങ്കിൽ അയാളോട് പറയാനുള്ള മനസ്സ് നിങ്ങൾക്കും അത് കേൾക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കാനുള്ള മനസ്സ് ജോസഫിനും ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു…. ഇനിയെങ്കിലും തുറന്നു സംസാരിക്കു.. ജീവിതം ഒന്നല്ലേ ഉളളൂ…. ഉം..
അവർ തലയാട്ടി….സീതാ ലക്ഷ്മി അവളുമായി മറ്റൊരു ചർച്ചക്ക് തയ്യാറെടുത്തു…മാറ്റം കുടുംബത്തിൽ നിന്നും ആരംഭിക്കട്ടെ