ആദ്യം മൊബൈലിൽ ഒരു പെൺകുട്ടിയുമായുള്ള ചാറ്റ്സ് കണ്ടു.. അന്ന് കുറെ വഴക്കുണ്ടായതാ ഷബീറിക്കയുമായി.. ഇനി ആവർത്തിക്കില്ലെന്നു കുഞ്ഞിനെ

സിങ്കപ്പെണ്ണ്
(രചന: Arjun Mohan)

ജീവനു തുല്യം സ്നേഹിച്ച ഭർത്താവ് എന്നെ പൂർണമായും വഞ്ചിക്കുകയായിരുന്നു.. എന്റെ അമിതമായ വിശ്വാസം എന്നെ ചതിക്കുകയായിരുന്നു..

എന്റേത് മാത്രമെന്നു ഞാൻ കരുതിയതെല്ലാം മറ്റാരൊക്കെയോ പങ്കിട്ടെടുത്തു കൊണ്ടിരിക്കുന്നു… ഷിബിനയുടെ ചിന്തകൾ ഭ്രാന്തമായി കൊണ്ടിരുന്നു… മ രി ച്ചാലോ?? എന്തിനു ഞാൻ മ രിക്കണം?

ഇതാദ്യമായിട്ടല്ല ഇങ്ങനെ ഒരു സംഭവം ആദ്യം മൊബൈലിൽ ഒരു പെൺകുട്ടിയുമായുള്ള ചാറ്റ്സ് കണ്ടു.. അന്ന് കുറെ വഴക്കുണ്ടായതാ ഷബീറിക്കയുമായി..

ഇനി ആവർത്തിക്കില്ലെന്നു കുഞ്ഞിനെ പിടിച്ചു സത്യമിട്ടതാ..ഇപ്പോഴത്തെ സംഭവം ക്ഷമിക്കാൻ പറ്റില്ല.. അകന്ന ബ ന്ധ ത്തിലുള്ള കുട്ടിയുമായുള്ള ലൈം ഗി ക സംഭാഷണങ്ങൾ… ഞാനിനി എന്താ ചെയ്യേണ്ടേ ഉമ്മ പറയു??

അവനെ പെറ്റു വളർത്തിയ ഉമ്മയാ ഞാൻ.. ഇത്ര കാലം വരെ അവൻ ഒരു തെറ്റ് ചെയ്തിട്ടില്ല.

പിന്നെ എങ്ങനെയാ ഇപ്പൊ ഇങ്ങനെ പറ്റിയത്.. ഞാൻ നിന്നെ മാത്രം കുറ്റം പറയും.. നീ ഭർത്താവിന്റെ കാര്യങ്ങൾ വേണ്ട രീതിയിൽ കണ്ടറിഞ്ഞു ചെയ്തിട്ടുണ്ടാവില്ല..

അതാണ് അവൻ മറ്റുള്ളവരെ തിരഞ്ഞു പോയത്.. ഉമ്മയുടെ വാക്കുകൾ അവളെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു…

ഉമ്മയുടെ മോൻ കണ്ടത് പോലെ നടന്നതിനു മരുമോളായ ഞാനാണോ തെറ്റുകാരി..

ഇതെന്തു നീതിയാ? നീ കൂടുതൽ ഒച്ച വെക്കണ്ട.. പെണ്ണുങ്ങൾ ഇങ്ങനെ ഒച്ച വെച്ച് ഈ വീട്ടിൽ സംസാരിക്കാൻ പറ്റില്ല.. കേട്ടല്ലോ??.. പിന്നെ നടന്നത് നടന്നു..

ഇനി ഇതും പറഞ്ഞു അവനെ ശല്യപെടുത്താതെ അവനു വേണ്ടതൊക്കെ കണ്ടറിഞ്ഞു ചെയ്യ്.. ആണുങ്ങൾ എല്ലാരും ഇങ്ങനാ.. പെണ്ണിന്റെ പിടി വിട്ടാൽ ഒരു പട്ടം പറന്നു പോകുന്ന പോലെ അവരങ്ങു പോകും…..

ഇനി ഈ വീട്ടിൽ നിന്നെനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷ ഇല്ല… ഞാനെന്തിനാ ഷബീറിക്ക നിങ്ങൾക്ക്.. വെറുതെ അലങ്കരിച്ചിരുത്താനോ? C A ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ എന്നെ ഒരു ജോലിക്ക് പോലും നിങ്ങൾ വിട്ടില്ല..

ഈ വീട്ടിൽ പെണ്ണ് ജോലി ചെയ്ത കാശ് വേണ്ടെന്നു എല്ലാരും പറഞ്ഞപ്പോൾ ഞാൻ ഒരു ജോലിക്ക് പോലും ശ്രമിച്ചിട്ടില്ല..

ഇവിടിപ്പോ എന്താ നിനക്ക് പ്രശ്നം?. ഞാൻ പറഞ്ഞല്ലോ എന്റേതായ ചില ഇഷ്ടങ്ങൾ ഉണ്ട്.. നിന്റെ ചൊല്പടിക്കു നിൽക്കുന്ന ഭർത്താവിനെ നിനക്ക് കിട്ടില്ല..

കുറെയൊക്കെ കണ്ടില്ല കേട്ടില്ല എന്നൊക്കെ വിചാരിച്ചു പോയാൽ നിനക്ക് ഇവിടെ കഴിയാം അല്ലെങ്കിൽ നിനക്ക് വീട്ടിൽ പോകാം.. ഒഴിവാക്കിയെന്നുള്ള പേര് ദോഷം വേണ്ടെന്നു വെച്ചാ പറയുന്നത്..

പിന്നെ ഒരു കാര്യം നീ മൊബൈലിൽ കണ്ടതിൽ കൂടുതൽ അവളുമായി നടന്നിട്ടുണ്ട് പല കാര്യങ്ങളും.. അങ്ങനെയൊക്കെ സംഭവിച്ചു പോയി.. എന്ന് വെച്ച് എന്നെ ഭരിക്കണ്ട നീ..

ഡീ, എന്റെ മാനസിക നില തെറ്റുമോ എന്നാടി എനിക്കിപ്പോ പേടി.. അകാരണമായ ഭയം ആണ് എപ്പോഴും..

ചെയ്യുന്ന കാര്യങ്ങൾ എല്ലാം യാന്ത്രികമായി പോകുവാ.. വെറുതെ ഇരുന്നു കരയുന്ന കാണുമ്പോ മോൾ വന്നു ചോദിക്കും..

എന്തിനാ ഉമ്മി കരയുന്നതെന്നു.. അവളെ ചേർത്തു പിടിച്ചു വിങ്ങി പൊട്ടി കരയും ഞാൻ കുറച്ചു നേരം.. ഞാൻ എന്ത് വേണമെടി നീയെന്തെങ്കിലും പറ…

ഷിബിനയുടെ ആത്മമിത്രമാണ് ആൻസി.. എല്ലാ കാര്യങ്ങളും പങ്കു വെക്കുന്ന സുഹൃത്ത്‌…

ഡാ.. നീ ഡിപ്രെസ്ഡ് ആവാതെ മോളെ.. ശരിയാ ഇത് ഒരു പെണ്ണുങ്ങൾക്കും സഹിക്കാൻ കഴിയാത്ത കാര്യാണ്.. ബട്ട്‌ യു മസ്റ്റ് ബി സ്ട്രോങ്ങ്‌..

നീ തിരിച്ചു വീട്ടിൽ പോയാൽ നിന്റെ താഴെ രണ്ടു അനിയത്തിമാരല്ലേ? നിന്റെ ഉപ്പ നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം തന്നു പക്ഷെ സ്കൂൾ മാഷായിരുന്ന ഉപ്പ ഒരു പാട് പണം ഉണ്ടാക്കിയില്ല..

ഇപ്പൊ വീട്ടിൽ പോയാൽ ഉപ്പ തകർന്നു പോവില്ലേ മോളെ?… പിന്നെ നിനക്ക് ഒരു പെൺകുട്ടിയാ വളർന്നു വരുന്നത് അവൾക്കും ഉപ്പ വേണ്ടേ..

ഒരു കുറ്റബോധവും ഇല്ലാതെ എന്റെ കണ്മുന്നിലാ ഇപ്പൊ ഫോൺവിളികൾ.. ഞാൻ ഉമ്മയോട് പറഞ്ഞതിന്റെ പ്രതികാരം തീർക്കുന്നതാ..

എന്തായിരുന്നു എന്റെ കുറവ് എന്ന് എനിക്കറിയില്ലെടി… പ്രസവത്തിനു ശേഷം തടി വെച്ച്. അടിവയറിൽ കുറച്ചു പാടുകൾ ആയി..

ഇതൊക്കെയാണോ എന്നെ വേണ്ടെന്നു വെക്കുന്നത്.. സൗന്ദര്യം നിലനിർത്തുന്ന ഭാര്യയോട് മാത്രേ ആണുങ്ങൾക്ക് കിടക്ക പങ്കിടാൻ തോന്നുള്ളു ആൻസി??

ആൻസി അവളെ സാകൂതം നോക്കിയിരിക്കുകയായിരുന്നു.. അവളാകെ തകർന്നു പോയിരിക്കുന്നു… അങ്ങനെ എല്ലാ ആണുങ്ങളും പോകില്ല മോളെ..

അടിയുറച്ച സ്നേഹം തന്നെയാ എല്ലാ ദാമ്പത്യത്തിന്റെയും അടിത്തറ.. മറ്റു ബാഹ്യ സൗന്ദര്യങ്ങൾ ഒക്കെ രണ്ടാമതെ ഉള്ളു.. ആൻസി അവളെ സമാധാനിപ്പിച്ചു പറഞ്ഞു നിർത്തി..

എനിക്ക് ഒരു ജോലി വേണം… ഞാൻ ബാങ്ക് കോച്ചിങ്ങിന് പോകുവാ.. ഷിബിനയുടെ ഉറച്ച സ്വരം ഷബീറിനെ തെല്ലോന്ന് അമ്പരപ്പെടുത്തി..

എന്താ ഇപ്പൊ പുതിയ മോഹങ്ങൾ?? പുതിയതല്ല പഴയതു തന്നെയാണ് പക്ഷെ ചാരത്തിൽ മൂടി കിടന്ന കനൽ ആയിരുന്നെന്നു മാത്രം…

ഓഹ്.. സാഹിത്യം.. ആ കനൽ കെടുത്താൻ ഇത്തിരി വെള്ളം ഞാൻ അങ്ങ് ഒഴിച്ചേക്കാം പോരെ..

എന്തോ തമാശ പറഞ്ഞ പോലെ അവൻ പൊട്ടിച്ചിരിച്ചു.. വെറുതെ പറഞ്ഞതല്ല.. എനിക്ക് പോണം ക്ലാസിനു..

ഷിബിന ഉറച്ച സ്വരത്തിൽ പറഞ്ഞു… കൊച്ചിനെ ആര് നോക്കും നീ പോയാൽ.. ഉമ്മ നോക്കുമെന്ന് പ്രതീക്ഷിച്ചു ഒരുങ്ങണ്ട ഒന്നിനും…

എന്റെ കൂട്ടുകാരി ആൻസിയുടെ വീട്ടിൽ ആക്കും മോളെ.. അവൾ നോക്കിക്കൊള്ളാമെന്നു പറഞ്ഞിട്ടുണ്ട്.. കുറെ നേരത്തെ വാഗ്വാദങ്ങൾക്ക് ശേഷം അവൻ സമ്മതിച്ചു..

നീ ഇപ്പൊ എന്റെ മനസ്സിൽ നിന്ന് കൂടുതൽ അകന്നു പോവുകയാണ് ഷിബിന അതു നീ ഓർക്കണം.. ഷബീറിന്റെ ഭീഷണിസ്വരം അവളെ തീരുമാനത്തിൽ നിന്നും മാറ്റിയില്ല…

മാസങ്ങൾ കടന്നു പോയതിനോടൊപ്പം അവരുടെ ദാമ്പത്യവും ഒരു പാട് അകന്നു പൊയ്ക്കൊണ്ടിരുന്നു..

ഷിബിനയുടെ ആകെയുണ്ടായ സന്തോഷം അവൾ ബാങ്ക് ടെസ്റ്റ്‌ പാസ്സായി എന്നുള്ളത് മാത്രമായിരുന്നു.. ഭർത്താവിന്റെ അവഗണന അവൾ കാര്യമാക്കാതെ ആയിട്ട് നാളുകളായി…

ഒരു ദിവസം അവളുമായി ഷബീർ വീട്ടിലേക്കു വന്നു.. ഷെബീറിന്റെ ഉമ്മ അവനെ വഴക്ക് പറഞ്ഞെങ്കിലും അവനു കാര്യമായ കൂസലില്ലാരുന്നു..

അന്ന് രാത്രി അതിനെ ചൊല്ലി വലിയ വഴക്ക് അവർക്കിടയിൽ ഉണ്ടായി.. അവളെയും കൊണ്ടെന്തിനാ നിങ്ങൾ വീട്ടിൽ വന്നത്.. പുറത്തു വെച്ച് എന്ത് വേണേലും ആയിക്കോ…

ഇതെന്റെ വീടാണ് ആര് വരണം വേണ്ട എന്നൊക്കെ ഞാൻ തീരുമാനിക്കും.. പിന്നെ അവളുമായി ശാ രീ രി ക ബന്ധത്തിൽ ഈ വീട്ടിൽ വെച്ച് തന്നെ ഞാൻ ഏർപ്പെട്ടിട്ടുണ്ട്..

നീ ക്ലാസിനു പോകുമ്പോഴും മറ്റും.. ഇനി ചിലപ്പോ നീയുണ്ടെങ്കിലും അവൾ വന്നെന്നിരിക്കും കേട്ടല്ലോ?…….

അവളുടെ ഹൃദയത്തിൽ ആയിരം ക ത്തികൾ ഒരുമിച്ചു കു ത്തിയിറക്കുന്ന വേദന ആയിരുന്നു അപ്പോൾ… കരഞ്ഞു കൊണ്ട് അവൾ കട്ടിലിലേക്ക് വീണു.. എന്നെ ഇങ്ങനെ പരീക്ഷിക്കാതെ അങ്ങ് വിളിക്കണേ..

അവളുടെ മനമുരുകിയ നിലവിളി തലയണക്കുള്ളിൽ ഞെരിഞ്ഞമ്മർന്നു….ഷെബീറിക്ക ആക്‌സിഡന്റ് ആയെന്നോ??ബാങ്കിൽ ഫോൺ വിളി എത്തിയതിനെ തുടർന്നു അവൾ മാനേജരോട് പറഞ്ഞു ബാങ്കിൽ നിന്നും ഇറങ്ങി..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഷെബീറിന്റെ കുടുംബവും ഷിബിനയുടെ കുടുംബവും എല്ലാരും ഉണ്ട്.. എപ്പോ എങ്ങനുണ്ട്?? എന്താ പറ്റിയെ ശരിക്കും??

കാർ ആക്‌സിഡന്റിൽ കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടു പോയിരുന്നു ഷെബീറിന്..

ഏതോ ചരക്കു ലോറി പാഞ്ഞു കേറിയതാണ്.. മാസങ്ങൾ നീണ്ട ഹോസ്പിറ്റൽ വാസത്തിനു ശേഷം അവനെ വീട്ടിൽ കൊണ്ട് വന്നു…

ഷിബിന ഇനി ജോലിക്ക് പോയാൽ ഷെബീറിന്റെ കാര്യങ്ങൾ ആര് ചെയ്യും.. മ ല മൂ ത്ര വി സർജനത്തിന് വരെ പരസഹായം വേണ്ട അവസ്ഥയല്ലേ.. ഭാര്യ തന്നെ ചെയ്യേണ്ട കാര്യമാണ് അതു.. ഷെബീറിന്റെ ഉപ്പ പറഞ്ഞു…..

ജോലി രാജി വെക്കുന്ന കാര്യം നടക്കില്ല ഉപ്പ.. ഞാൻ കഷ്ടപ്പെട്ട് കിട്ടിയ ജോലിയാണ്.. ഇക്കാനെ നോക്കാൻ ഒരു ഹോംനഴ്സിനെ നിർത്തിയാൽ പോരെ..?

നിന്റെ ഭർത്താവിനെ നീയാണ് നോക്കേണ്ടത്.. ഇത്ര നാളും നിനക്ക് ചൊല്ലും ചെലവും തന്നവനെ നോക്കാൻ നിനക്ക് വയ്യെന്നോ??

നീയെന്നു മാത്രം വിചാരിച്ചു ജീവിച്ചവനാ അവൻ അതു നീ മറക്കരുത്.. ഷെബീറിന്റെ ഉപ്പ നിന്ന് വിറക്കുകയായിരുന്നു….

ഇതിന്റെ ഉത്തരം ഉമ്മ പറയണോ അതോ ഞാൻ പറയണോ??? അവളുടെ നോട്ടം ഷെബീറിന്റെ ഉമ്മയിലേക്ക് നീണ്ടു…

അവൾ അവളുടെ ഇഷ്ടം പോലെ ചെയ്തോട്ടെ….. ഉമ്മ പറഞ്ഞു കണ്ണ് തുടച്ചു തിരിഞ്ഞു നടന്നു….

അവൾ ഷെബീറിന്റെ ശരീരം തുടച്ചെടുക്കുക ആയിരുന്നു.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകൾ ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു.. എന്താ ഇക്ക.. ഇപ്പൊ ആരും വിളിക്കാനില്ലേ ഫോണിൽ… അതാണോ വിഷമം..

എനിക്ക് ജോലിക്ക് പോകണം അതെന്റെ ഉപ്പയുടെ ആഗ്രഹം കൂടിയാരുന്നു.. എന്തിന്റെ പേരിലായാലും സ്വന്തം കാലിൽ നിന്ന് ജീവിക്കണം എനിക്ക്.. എന്റെ മോൾക്ക്‌ ഞാനൊരു റോൾ മോഡൽ ആയിരിക്കണം..

എല്ലാ കാര്യത്തിലും.. ഇക്ക ചെയ്തതെല്ലാം ഞാൻ ക്ഷമിക്കാം പക്ഷെ എനിക്ക് മറക്കാൻ പറ്റില്ല ഒന്നും.. എനിക്കെന്നല്ല ആത്മാഭിമാനമുള്ള ഒരു പെണ്ണിനും പറ്റില്ല..

ആൻസിയുടെ വീട്ടിൽ മോളെയും ഏല്പിച്ചു അവൾ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു ബാങ്കിലേക്ക് യാത്രയായി…

അവളെ നോക്കി ആൻസിയും ഭർത്താവും സിറ്റ് ഔട്ടിൽ നിൽപ്പുണ്ടാരുന്നു… ഇവളാണ് പെണ്ണ്.. ആൻസിയുടെ ഭർത്താവ് പറഞ്ഞു…. ആൻസി മുഖം തിരിച്ചു അയാളെ നോക്കി… അപ്പൊ ഞാനോ???

നീയല്ലെടി എന്റെ പെണ്ണ്.. എന്റെ സിങ്കപെണ്ണ്.. അവർ രണ്ടു പേരും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *