(രചന: J. K)
“””അറിഞ്ഞില്ലല്ലോ കുട്ട്യേ.. ഒക്കെ അച്ഛന്റെ തെറ്റാ…”””അയാൾ മനസ്സ് നൊന്ത് പറഞ്ഞു..മകൾക്ക് അച്ഛനെ മനസ്സിലാകുമായിരുന്നു…
അതുകൊണ്ട് തന്നെ,”””സാരല്ല്യ അച്ഛാ.. ഇതൊക്കെ എന്റെ തലേൽ എഴുത്താ… മായ്ച്ചാൽ പോവില്ലല്ലോ “””എന്ന് അയാൾക്ക് സമാധാനത്തിനായി മായ പറഞ്ഞു…
“””എല്ലാം ഒന്നും വിധി അല്ല… കൊണ്ടോയി തല വച്ചു കൊടുക്കുന്നതാണ്.. എന്റെ പിടിപ്പുക്കേട്”””
എന്ന് പറഞ്ഞു അയാൾ നെഞ്ച് തടവി…
മായ അകത്തേക്ക് നടന്നു.. തൊട്ടുമുൻപ് സ്റ്റുഡിയോയിൽ നിന്നുള്ള ആള് കൊണ്ടുവന്ന ആൽബം അതുപോലെതന്നെ അവിടെ ഇരിക്കുന്നുണ്ട് അതൊന്നും മറിച്ചു നോക്കാൻ പോലും മായക്ക് തോന്നിയില്ല….
അവൾ അത് തന്റെ ദൃഷ്ടിയിൽ നിന്ന് എത്തുന്നിടത്തുനിന്നും മാറ്റിവെച്ചു..
അമ്മ അടുക്കളയിൽ നിന്ന് കണ്ണീർ വാർക്കുന്നുണ്ട് അത് കണ്ടില്ലെന്ന് നടിച്ചു എല്ലാംകൂടെ ഭ്രാന്താവും എന്ന് തോന്നിയപ്പോൾ മുറിയിലേക്ക് നടന്നു…..
കട്ടിലിലേക്ക് വീണപ്പോൾ രണ്ട് മിഴികളും ചാലിട്ട് ഒഴുകിയിരുന്നു ഓർമ്മകൾ വെറും രണ്ടാഴ്ച മുന്നത്തേക്ക് പോയി..
ഇതിപ്പോൾ ഒരു മരണവീടു പോലെ ആയിട്ടുണ്ട് പക്ഷേ അന്ന് അങ്ങനെ അല്ലായിരുന്നു ഒരു വിവാഹം നടക്കാൻ പോകുന്നതിന്റെ എല്ലാ സന്തോഷങ്ങളും എല്ലാ മുഖത്തും പ്രകടമായിരുന്നു…
മായയുടെ അച്ഛന് തമിഴ്നാട്ടിലാണ് ജോലി അവിടെ ഇലക്ട്രിസിറ്റി ബോർഡിൽ ഗവൺമെന്റ് ജോലിയാണ് അതുകൊണ്ടുതന്നെ മായയും അമ്മയും മാത്രമാണ് ഇവിടെ… ഇടയ്ക്ക് അച്ഛൻ ലീവിന് വരുമായിരുന്നു..
കഴിഞ്ഞ രണ്ടുമൂന്നു തവണ വന്നപ്പോൾ ഓരോ ബ്രോക്കർമാർ സമീപിച്ചു… ഡിഗ്രി എത്തിയില്ലേ മകളെ വിവാഹം കഴിച്ചു കൊടുക്കുന്നില്ലേ എന്ന് ചോദിച്ചു….
അങ്ങനെയാണ് ആ പാവം മനുഷ്യൻ അതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്..
വേറെ നാട്ടിലായത് കൊണ്ട് ഇവിടുത്തെ കള്ളവോ..
ചതികളോ ഒന്നും അദ്ദേഹത്തിന് വശമില്ലായിരുന്നു എല്ലാം ബ്രോക്കർമാരെ ഏൽപ്പിച്ച് അദ്ദേഹം മടങ്ങി അടുത്ത തവണ വരുമ്പോഴേക്കും നല്ലൊരു ആലോചന മകൾക്ക് ആയി കൊണ്ടുവരണം എന്ന് പറഞ്ഞ്…
അങ്ങനെ ഒരാളെ കൊണ്ടുവന്ന ഒരു വിവാഹാലോചനയാണ് സതീശന്റെ….
ബാങ്കിലാണ് ജോലി വീട് ആണെങ്കിൽ പഴയ തറവാട് വളരെ പാരമ്പര്യം പറയാനുള്ളവർ…
കഴിഞ്ഞകാലം വരെ നാടുവാഴികൾ ആയിരുന്നത്രേ അവരുടെ പൂർവികർ എന്നെല്ലാം പറഞ്ഞു അച്ഛനെ വല്ലാതെ അകൃഷ്ടനാക്കി….
അവർ പറഞ്ഞതെല്ലാം അച്ഛൻ അക്ഷരംപ്രതി വിശ്വസിച്ചു….മകളോട് ചോദിച്ചപ്പോൾ അവൾക്കും എതിർത്തൊരു അഭിപ്രായം ഇല്ലായിരുന്നു അങ്ങനെയാണ് അയാൾ പെണ്ണ് കാണാൻ വന്നത് കാണാനും വലിയ തെറ്റൊന്നുമില്ല ആർക്കും കണ്ടാൽ ഇഷ്ടമാകും
അതുകൊണ്ടുതന്നെ വേറെ ഒന്നും ആലോചിക്കാതെ ആ വിവാഹം ഉറപ്പിക്കപ്പെട്ടു. പക്ഷേ ചതി നടക്കുന്നത് വിവാഹശേഷമാണ്….
വിവാഹം കഴിഞ്ഞ് വിരുന്നുമൊക്കെ കഴിഞ്ഞ് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് അയാളുടെ എന്ന് പറഞ്ഞ് രണ്ടു കുട്ടികളെയും കൊണ്ട് ഒരു സ്ത്രീ വീട്ടിൽ എത്തിയത്…..
ഏതു തട്ടിപ്പുകാര് സ്ത്രീയാവും എന്ന് കരുതി പക്ഷേ സതീഷ് അവർ പറഞ്ഞതിന് ഒന്നും എതിർത്ത് പറഞ്ഞില്ല അതിൽനിന്നും ആ സ്ത്രീ പറയുന്നതൊക്കെ സത്യമാണ് എന്ന് മനസ്സിലായിരുന്നു…
ആദ്യം അയാൾക്ക് ജോലി കിട്ടിയത് വീട്ടിൽ നിന്ന് വളരെ അകലെയുള്ള ഒരു ബാങ്കിൽ ആയിരുന്നു കുറെ വർഷം അവിടെയാണ് ജോലി ചെയ്തത് അതിനടുത്തുള്ളതാണ് ആ സ്ത്രീ ….
അവിടെ വച്ച് കണ്ടു ഇഷ്ടപ്പെട്ടു…വീട്ടുകാരെ അറിയാതെ വിവാഹവും കഴിച്ചു. രണ്ട് കുട്ടികളുമായി ഇപ്പോൾ നാട്ടിൽ വന്നപ്പോൾ വിവാഹത്തിന് നിർബന്ധിച്ചു അപ്പോൾ അയാൾക്ക് ഇവരുടെ കാര്യം പറയാൻ പറ്റില്ലായിരുന്നു….
അന്യ മതക്കാരിയെ വിവാഹം കഴിച്ചു എന്നറിഞ്ഞാൽ വീട്ടിൽ നിന്ന് പുറത്താക്കും മാത്രമല്ല യാതൊരുവിധ സ്വത്തു ഒന്നും അവർ ഇയാൾക്ക് കൊടുക്കുകയുമില്ല അതുകൊണ്ട് അയാൾ ബുദ്ധിപൂർവ്വം കളിച്ചതാണ്….
അതുകൊണ്ടാണ് അവരുടെ ആഗ്രഹപ്രകാരം ഇവിടെ നിന്ന് ഒരു വിവാഹം കഴിച്ചത് ശരിക്കും പറഞ്ഞാൽ ചതി…
വീട്ടുകാരെയും തന്നെയും ആ പെണ്ണിനെയും ഒരുപോലെ ചതിക്കുകയായിരുന്നു…. അവളോട് ഒന്നും പറയാതെ അവിടെ നിന്നും പോന്നു ഉടൻ തിരികെ വരാം എന്ന് പറഞ്ഞു….
പക്ഷേ ഇവിടെ നാട്ടിൽ വിവാഹം കഴിച്ചു സുഖമായി കൂടി… അവിടെ ആ ഭാര്യയും ഇവിടെ ഇവളും എന്ന രീതിയിലായിരുന്നു അയാൾ മുന്നോട്ടു പോയിരുന്നത്…. പക്ഷേ ആരോ പറഞ്ഞ് അയാളുടെ വിവാഹം കഴിഞ്ഞത് ആ സ്ത്രീ അറിഞ്ഞു….
ചതിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോൾ കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് നാട്ടിലേക്ക് തിരക്കി വന്നതാണ്….
സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു അതൊക്കെ….അവളോട് അപ്പോഴും ഒട്ടും ദേഷ്യം തോന്നിയില്ല കാരണം സാഹചര്യം മോശമായതിനാൽ ആവാം ആരോടും പറയാതെ അയാളുടെ കൂടെ ഇങ്ങനെയൊരു ജീവിതത്തിലേക്ക് അവരും കാലെടുത്തു വച്ചത്…..
ദേഷ്യം മുഴുവൻ അയാളോട് ആയിരുന്നു ഒരു പെണ്ണിനെ, തന്റെ കുഞ്ഞുങ്ങളെ, തന്റെ അച്ഛനമ്മമാരെ,വേറൊരു പെണ്ണിനെ…… എല്ലാവരെയും ഒരുപോലെ ഒരേ സമയം ചതിച്ച അയാളോട് അയാളുടെ മുഖത്തേക്ക് ആഞ്ഞ് ഒരടി കൊടുത്തു….
എല്ലാം അറിഞ്ഞ് അപ്പോഴേക്ക് അച്ഛനുമമ്മയും ഓടിയെത്തിയിരുന്നു…ആരെയും കുറ്റം പറയാത്ത ആരെയും ഒന്ന് നോക്കി പോലും ചെയ്യാത്ത പാവം അച്ഛന് ഇതൊന്നും കണ്ടിട്ട് സഹിച്ചില്ല അച്ഛനും അയാളെ കണക്കിന് തല്ലി… അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി…
മനസ്സിൽ നിന്ന് ഇങ്ങനെ ഒരു വിവാഹം കഴിഞ്ഞത് തന്നെ പാടെ മായിച്ചു കളഞ്ഞിരുന്നു…
പക്ഷേ അച്ഛന് അത് ഏറെ വിഷമമുണ്ടാക്കി ഓരോ ദിവസവും കഴിയുന്തോറും അച്ഛന്റെ വിഷമം കൂടിയതല്ലാതെ കുറഞ്ഞില്ല…
ഒന്നും അന്വേഷിക്കാതെ ഒരാളുടെ തലയിൽ എന്നെ പിടിച്ചു കെട്ടിവച്ച പോലെയായി അച്ഛന്…
പക്ഷേ അച്ഛനെ നിരപരാധിത്വം എനിക്കറിയാമായിരുന്നു ആ പാവം നല്ലത് മാത്രം വിചാരിച്ചാണ് ഇതെല്ലാം ചെയ്തത് എന്നും..
ആള് ഒരാൾക്കും ദ്രോഹം ചെയ്യില്ല അതുപോലെ തന്നെയാണ് മറ്റുള്ളവരും എന്ന് കരുതി പോയി…
എല്ലാം കുറച്ചു ദിവസത്തിനുള്ളിൽ ഞങ്ങൾ മനപ്പൂർവ്വം മറന്നു പിന്നെയും വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു…
ഒന്ന് കെട്ടിയതും രണ്ട് കെട്ടിയതും കുട്ടികളുള്ളതും ഇല്ലാത്തതും ഒക്കെയായി കുറെ എണ്ണം… എന്റെ കാര്യമോർത്ത് ഏറെ, വിഷമിച്ചിരിക്കുകയാണ് അച്ഛൻ എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ എന്ത് തീരുമാനം അച്ഛൻ എടുത്താലും അത് സന്തോഷത്തോടെ അനുസരിക്കാൻ ഞാൻ വീണ്ടും തയ്യാറായി പക്ഷേ അവരോടൊക്കെ ഉള്ള ഇത്തവണ അച്ഛന്റെ മറുപടി കേട്ട് ഞാൻ ഞെട്ടിയിരുന്നു….
“””‘ അവള് പഠിക്കട്ടെ… ഒരിക്കൽ ഒരു അബദ്ധം പറ്റി… മനപ്പൂർവ്വം അല്ലാണ്ട് എന്റെ കുട്ടിയെ ഞാൻ ഒത്തിരി വിഷമിപ്പിച്ചു…
ഇനി ആ കണ്ണുകൾ നിറയാൻ പാടില്ല അവൾ പഠിക്കട്ടെ എന്നിട്ട് അവൾക്കിഷ്ടപ്പെട്ട ഒരാളെ അവൾ വിവാഹവും കഴിക്കട്ടെ ഈ അച്ഛന്റെ എല്ലാ അനുഗ്രഹങ്ങളും പൂർണ്ണപിന്തുണയും മകളോടൊപ്പം ഉണ്ടാകും””””
അത് കെട്ട് ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിക്കുമ്പോൾ, ആ കൈകൾ എന്നെ നെറുകിൽ മെല്ലെ തഴുകിയിരുന്നു ഒരു അനുഗ്രഹം എന്നപോലെ….