അവനെന്നെ ഉഴുത് മറിച്ചപ്പോള്‍ വന്ന വിയര്‍പ്പാണ്. ദൈവമേ,, ഇതില്‍ തെറ്റും ശരിയും ഉണ്ടോ. ഒന്നുകില്‍ കണ്ട്രോള്‍

തെറ്റ് ചെയ്യതവരായി ആരുമില്ല ഗോപൂ
(രചന: ANNA MARIYA)

അവനെ ബാത്‌റൂമില്‍ വിട്ടിട്ട് ആ റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദേഹത്താകെ വിയര്‍പ്പ് മണം ഉണ്ടായിരുന്നു.

സാധാരണ ഗതിയില്‍ മൂക്ക് പൊത്താന്‍ തോന്നുന്ന ഈ മണം മൂക്കിലേയ്ക്ക് വലിച്ചു കയറ്റിയത് ഒരൊറ്റ കാരണം കൊണ്ടാണ്.

അവനെന്നെ ഉഴുത് മറിച്ചപ്പോള്‍ വന്ന വിയര്‍പ്പാണ്. ദൈവമേ,, ഇതില്‍ തെറ്റും ശരിയും ഉണ്ടോ. ഒന്നുകില്‍ കണ്ട്രോള്‍ ചെയ്യാനുള്ള ശക്തി ദൈവം തരണം,, അതല്ലെങ്കില്‍ ആണ്‍ തുണ കൂടെ വേണം.

പിന്നത്തേയ്ക്ക് വയ്ക്കാന്‍ ഇത് ജിമ്മില്‍ പോകുന്ന കാര്യമല്ലല്ലോ,, മനുഷ്യന് ഉറക്കം കിട്ടട്ടെ. ട്രോളില്‍ കാണുന്ന പോലെ ആ പറച്ചില്‍ ഞാന്‍ കടമെടുക്കുകയാണ്. തെറ്റ് ചെയ്യാത്തവര്‍ ആരുമില്ല ഗോപൂ എന്ന്.

ഇവിടെ ആള് ഗോപു അല്ല മറിച്ച് അത്യാവശ്യം ലീലാ വിലാസം അറിയാവുന്ന ഗോപാല കൃഷ്ണന്‍ ആണെന്ന് മാത്രം. കല്യാണം കഴിഞ്ഞിട്ട് നാല് കൊല്ലമായി.

കല്യാണം കഴിഞ്ഞ മാസം തന്നെ ബോംബെയ്ക്ക് അയാള്‍ റിട്ടേണ്‍ പോയപ്പോള്‍ എനിക്ക് തോന്നി അയാളെ ആരോ നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചതാണ് എന്ന്. സത്യത്തില്‍ അത് തോന്നലല്ല സത്യമായിരുന്നു.

എങ്ങനെയും സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി ഒരാള്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അയാള്‍ ചുറ്റുമുള്ളത് എല്ലാം മറക്കും.

അയാള്‍ അങ്ങനെ മറന്നു പോയപ്പോള്‍ എല്ലാവരും കൂടി ഓര്‍മ്മിച്ച ശേഷം എന്നെ പിടിച്ച് അയാളുടെ തലയില്‍ വച്ച് കൊടുത്തു. ഇതൊന്നുമറിയാതെ അയാളെ കല്യാണം കഴിച്ച ഞാന്‍ ആരായി,, കല്യാണം നടത്തി തന്ന ഫാമിലി എന്തായി.

കല്യാണം കഴിച്ചില്ലെങ്കില്‍ അയാളുടെ അമ്മ തൂങ്ങും എന്ന് പറഞ്ഞത് കൊണ്ടാണ് അയാള്‍ കല്യാണം കഴിച്ചത്.

ഈ കാര്യങ്ങള്‍ ഏറെക്കുറെ അയാള്‍ പറയുകയും ചെയ്തു. മൊത്തം കേട്ട് കിളി പാറിയ ഞാന്‍ അന്ന് രാത്രി ബോധം കെട്ടു വീണു.

എന്താ സംഭവിച്ചേന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അവിടെ നിന്ന് ആള് നൈസ് ആയിട്ട് എസ്കേപ്പ് ആയി. ആ ചെകുത്താന്‍ ഹോസ്പിറ്റലില്‍ പോലും വന്നില്ല.

കാര്യങ്ങള്‍ അയാളുടെ അമ്മയോട് പറഞ്ഞപ്പോള്‍ നീ വേണം ഇനി അവനെ നേരെയാക്കാന്‍ എന്ന്. ഇതെന്താ കുട്ടന്‍ തമ്പുരാന്റെ സിനിമാക്കഥയോ. ഞാന്‍ ചതിക്കപ്പെട്ടിരിക്കുന്നു.

ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും അത് തന്നെ പറയുന്നു. നീ വേണം അവനെ നേരെയാക്കാന്‍ എന്ന്.

അവര് കാണുന്നത് സ്വത്ത് സമ്പാദ്യമാണ്. ഇത് തന്നെയാണ് അയാളുടെ വീട്ടുകാരും കാണുന്നത്. അയാള് കെട്ടാതെ ഇരുന്നാല്‍ ഇക്കണ്ടത് മുഴുവന്‍ ആര് തിന്നാനാ,, മക്കള് വേണം.

എന്റെ ദൈവമേ എന്തൊക്കെയാ ഇവിടെ നടക്കുന്നെ ഒന്ന് പറഞ്ഞ് തരാമോ.. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ എല്ലാ നേരവും ഞാന്‍ ദൈവത്തോട് ചോദിച്ചത് ഇത് മാത്രമായിരുന്നു.

ദൈവത്തിന് ഒന്നും മിണ്ടാന്‍ ഇല്ല. നീ പെട്ടു മോളെ എന്നായി ദൈവം. അയാളൊന്ന് ഫോണ്‍ വിളിക്കണമല്ലോ,, ഇങ്ങനെയുണ്ടോ മനുഷ്യര്. അയ്യയ്യേ.

ഇവിടെ പറ്റില്ല ഞാന്‍ തൂങ്ങും എന്ന് ഞാനും അമ്മയോട് പറഞ്ഞു. തൂങ്ങിയാല്‍ നിന്റെ ശവം താഴെ ഇറക്കാനേ നിവര്‍ത്തിയുള്ളൂ എന്ന് എന്റെ അമ്മയും. നിങ്ങളൊരു അമ്മയാണോ തള്ളേ എന്ന് ഞാന്‍ മുഖത്ത് നോക്കി ചോദിച്ചു.

അമ്മ ഒന്നും മിണ്ടുന്നില്ല,, ആരും ഒന്നും മിണ്ടുന്നില്ല. എന്നാ പിന്നെ ഞാനും ആരോടും ഒന്നും മിണ്ടുന്നില്ല,, എനിക്ക് തോന്നിയപോലെ ഞാന്‍ ജീവിക്കും.

അങ്ങനെ ഒരു ദിവസം വീടിന്റെ അടുത്തുള്ള ആന്റിയുടെ മകന്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ആദ്യം ഒന്ന് പൊട്ടി ചിരിച്ചെങ്കിലും പിന്നെ അവന് മനസ്സിലായി അതിന്റെ ആഴവും പരപ്പും.
ഇതെന്താ ഇങ്ങനെ,,

ആ,, എനിക്കറിയില്ല അന്നത്തെ ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ പലതും സംസാരിച്ചു. ബാല്യ കാലത്തേ പല കാര്യങ്ങളും. അതില്‍ ചില ബാല്യ ചാപല്യങ്ങളും.

അതില്‍ ചിലത് രണ്ടാളുടെയും ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു. നിനക്ക് ഓര്‍മ്മയുണ്ടോ. അവന്റെ ചോദ്യത്തിന് ഞാന്‍ വീണ്ടും ചിരിച്ചു. ആ ചിരിയില്‍ പിടിച്ചു കേറിയിട്ട് അവന്‍ അടുത്ത കാര്യം ചോദിച്ചു.

“ ശോ,, ഇവന്‍”ഞാന്‍ നാണം കൊണ്ട് മുഖം പൊത്തി. എവിടെയോ വറ്റി പോയ ഒരു തരിപ്പ് എന്റെ ഉടലാകെ പാഞ്ഞു നടന്നു. അവന്‍ വല്ലപ്പോഴും എന്നുള്ളത് ഇടയ്ക്കിടയ്ക്ക് വരാന്‍ തുടങ്ങി.

ഈ വീട്ടില്‍ ഉള്ളവര്‍ക്കോ അവന്റെ വീട്ടുകാര്‍ക്കോ എന്റെ വീട്ടുകാര്‍ക്കോ ഒരു സംശയവും ഇല്ല. അത് നന്നായി. വീട്ടില്‍ റിസ്ക്‌ ഉള്ളപ്പോള്‍ വല്ലപ്പോഴും പുറത്ത് വച്ച് കാണും.

കൂടിക്കാഴ്ചകള്‍ കൂടിയപ്പോള്‍ ഒരു തവണ കൈവിട്ടു പോയി. അതാണ്‌ ഞാന്‍ ആദ്യം പറഞ്ഞത്. കണ്ട്രോള്‍ ചെയ്യാന്‍ എനിക്ക് പറ്റിയില്ല. ഞാന്‍ പറയണ്ടെനു പകരം അവന്‍ ആ ഡയലോഗ് പറഞ്ഞു.

ശരിയാണ്,, തെറ്റല്ല എന്ന് തോന്നുന്നു. തരേണ്ടവന്‍ തരുന്നില്ല,, എല്ലാവരും ഒറ്റ കെട്ടായി നിന്ന് ചതിച്ചു. അവന് താല്പര്യം ഇല്ലെങ്കില്‍ എന്റെ ജീവിതം എന്തിന് കളഞ്ഞു.

എന്തെ എന്റെ ജീവിതത്തിന് യാതൊരു വിലയുമില്ലേ. ഇല്ലെന്നാണ് അമ്മ പറഞ്ഞത്. കാരണം ഞാന്‍ തൂങ്ങിയാല്‍ ആ കയറ് താഴെ ഇറക്കുകയെ നിവര്‍ത്തിയുള്ളൂ എന്നല്ലേ അമ്മ പറഞ്ഞത്.

അത്രക്കും തീവ്രമായി ഒരമ്മയ്ക്ക് പറയാന്‍ കഴിയുമോ. കഴിയും,, കഴിഞ്ഞല്ലോ,, അതാണല്ലോ പറഞ്ഞത്. എന്തായാലും ഇനി എന്താണെന്ന് അറിയാന്‍ പാടില്ല. ഇപ്പൊ ഇതിങ്ങനെ പോകുന്നു.

ആള് ഇടയ്ക്കിടയ്ക്ക് വരും. വല്ലപ്പോഴും കുറച്ചു നേരം സംസാരിക്കും. ചിലപ്പോള്‍ രാവിലത്തെ ഫ്ലൈറ്റ് ന് വന്നിട്ട് വൈകിട്ടത്തെ ഫ്ലൈറ്റ് ന് തിരിച്ചു പോകും. ഒരു അര വട്ടില്‍ തുടങ്ങി മുഴു വട്ടിലേയ്ക്ക് പോയി ഇപ്പൊ ഒന്നര വട്ടന്‍ ആയി മാറി.

എനിക്ക് അയാളോട് സഹതാപം മാത്രമേ ഉള്ളൂ. എന്താണ് അയാളുടെ ജീവിത ഉദ്ധേശം അത് നടപ്പിലാകട്ടെ. ഒരിക്കലും ഒരു തരത്തിലും ഞാന്‍ അതിന് ബാധ്യതയാകില്ല.

എന്നെ ചൂടാക്കാന്‍ ഞാന്‍ ആളെ കണ്ടെത്തി. കയറില്‍ തൂങ്ങുന്നതിനും നല്ലത് അത് തന്നെയാണല്ലോ. ആര്‍ക്കും ഇപ്പൊ ഒരു പാരതിയുമില്ല. വളരെ സന്തോഷം.

കല്യാണം എന്ന് പറഞ്ഞാല്‍ ഒരു ബാദ്ധ്യത ഒഴിപ്പിക്കള്‍ ആണെന്നാണ്‌ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിചാരം. ഇപ്പുറം ആണെങ്കില്‍ ഒരു പെണ്ണ് കെട്ടിയാല്‍ ആണ് നേരെയാകും എന്നാണ് ആണിന്റെ വീടുകാരുടെ വിചാരം.

ഇതൊക്കെ ചിതലരിച്ച വീടിന്റെ മേല്‍ക്കൂര പോലെ ഇപ്പോഴും ദ്രവിച്ചു കിടക്കുന്നു. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍. എനിക്ക് ഒന്നേ പറയാനുള്ളൂ. സ്വന്തം സന്തോഷം സ്വയം കണ്ടെത്തുക.

അതിനു മറ്റൊരാളും വിലങ്ങു തടിയാകാതെ നോക്കുക. ഇനി മടുത്താല്‍ അടുത്ത വഴി നോക്കുക,, ആര്‍ക്ക് വേണ്ടിയും ഒന്നും ഹോമിക്കണ്ട. സ്വാര്‍ത്ഥത,, നമ്മുടെ ചുറ്റും ഇപ്പൊ അത് മാത്രമേ ഉള്ളൂ. സോ,, ജീവിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *