(രചന: J. K)
മോളെ മോള് ജോലിക്ക് പോയ സമയം നോക്കി അയാൾ വീണ്ടും വന്നിരുന്നു…ആ ബിജോയ് സാറ്….കുഞ്ഞുങ്ങൾക്ക് എന്തൊക്കെയോ മിഠായികളും ഒക്കെയായി..
ഞാൻ കുറെ പറഞ്ഞതാ അ യാളോട് ഇറങ്ങിപ്പോകാൻ പക്ഷേ അയാൾ കേട്ടില്ല കുഞ്ഞുങ്ങളെ കാണണം അവർക്ക് അയാൾ കൊണ്ടുവന്ന സമ്മാനമൊക്കെ കൊടുക്കണം എന്ന് ഒരൊറ്റ വാശി….
ഞാൻ ഈ വാതിൽ അ ടച്ചു കൂറ്റിയിട്ടു എന്നിട്ടും കുറെ നേരം ഇവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു…പിന്നെ എപ്പോഴാ പോയത് എന്ന് അറിയില്ല….
ലക്ഷ്മി അമ്മ പറഞ്ഞത് കേട്ട് തല പെരുത്ത് കയറുന്നുണ്ടായിരുന്നു ശ്രീവിദ്യയ്ക്ക്..
അവൾ കൈകൊണ്ട് തല അമർത്തിപ്പിടിച്ച് കസേരയിലേക്ക് ഇരുന്നു…
അപ്പോഴേക്കും കൊഞ്ചലും ആയി നാലു വയസ്സുകാരികളായ ആ ഇരട്ട കുഞ്ഞുങ്ങൾ തന്നെ അപ്പുറത്തും ഇപ്പുറത്തും വന്ന് അമ്മേ എന്ന് വിളിച്ച് ചീണുങ്ങുണ്ടായിരുന്നു
അവരെ കണ്ടതും തന്റെ വേദനയെല്ലാം മറന്ന് അവരെ രണ്ടുപേരെയും മാറോട് അടുക്കി പിടിച്ചു ശ്രീവിദ്യ..
“” മോൾക്ക് ഞാൻ ചായ എടുക്കാം എന്നു പറഞ്ഞ് ലക്ഷ്മി അമ്മ അടുക്കളയിലേക്ക് പോയി. അവരെ രണ്ടുപേരെയും കുറെ നേരം ചേർത്തുപിടിച്ച് അങ്ങനെ കിടന്നു വിദ്യ….
ഇത് ആ അമ്മയ്ക്കും മക്കൾക്കും പതിവുള്ളതാണ് ഓഫീസിൽനിന്ന് വന്നു കഴിഞ്ഞാൽ ഒരല്പം നേരം മൂന്ന് ശരീരങ്ങളും ഒറ്റ ആത്മാവുമായി ഇങ്ങനെ കൂടിച്ചേർന്ന് കിടക്കുക….
അമ്മയുടെ ചൂട് പറ്റിയതുകൊണ്ടാണെന്ന് തോന്നുന്നു അവർ രണ്ടുപേരും മെല്ലെ മയക്കത്തിലേക്ക് വഴുതി വീണിരുന്നു അപ്പോഴേക്കും ലക്ഷ്മി അമ്മ ചായയുമായി എത്തി…
രണ്ടുപേരും ഉറങ്ങിയോ ഇന്ന് ഉച്ചയ്ക്ക് കുറെ ശ്രമിച്ചതാ രണ്ടുപേരെയും ഉറക്കാൻ….രണ്ടുപേരും കൂട്ടാക്കിയില്ല.. കളി ആയിരുന്നു….
അതാ ഈ സമയത്ത് കിടന്നുറങ്ങിയേ!!!!എന്ന് പറഞ്ഞു ലക്ഷ്മി അമ്മ ..
.ഉണർത്തേണ്ട എന്ന് അവരോട് കണ്ണ് കൊണ്ട് കാട്ടി രണ്ടുപേരെയും എടുത്ത് മുറിയിൽ കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി…
ലക്ഷ്മി അമ്മയോട് പൊയ്ക്കോളാൻ പ റഞ്ഞു അവരുടെ അടുത്ത് ചെന്നിരുന്നു വിദ്യ…
ഇങ്ങനെ രണ്ടു കുഞ്ഞു മുഖത്തേക്ക് നോക്കിയിരിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്….
ഈ ഭൂമിയിൽ ഇപ്പോൾ തനിക്ക് സ്വന്തം എന്ന് പറയാൻ ഈ രണ്ട് മാലാഖക്കുഞ്ഞുങ്ങൾ മാത്രമേയുള്ളൂ… അവരെയും സ്വന്തമാക്കാൻ അവകാശം പറഞ്ഞു വേറെ ആളുകൾ ഉണ്ടെന്നത് ഓർത്തു ദേഷ്യവും സങ്കടവും ഒരുപോലെ മനസ്സിൽ കിടന്നു തിളച്ചു അവൾക്ക്…
ഓർമ്മകൾ ഒരു അ ഞ്ചുവർഷം പുറകിലേക്ക് പോയി… പിജി അവസാനവർഷം ആയപ്പോഴാണ് അടുത്തുള്ള ഒരു ട്യൂട്ടോറിയൽ കോളേജിലേക്ക് ക്ലാസ് എടുക്കാൻ തന്നെ ക്ഷണിക്കുന്നത്….
പാർട് ടൈം ജോലിയായി ചെയ്താൽ മതി എന്ന് പറഞ്ഞപ്പോൾ വരാം എന്ന് ഏറ്റു…. കാരണം കോളേജിൽ അടയ്ക്കാനുള്ള ഫീസെങ്കിലും കിട്ടുമല്ലോ എന്നോർത്ത്…
ചെറുപ്പത്തിലെ അ ച്ഛൻ മരിച്ചതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെയും അനിയത്തിയെയും പഠിപ്പിക്കുന്നതും വളർത്തുന്നതും ഒക്കെ…
തനിക്ക് ഈ ജോ ലി കിട്ടിയാൽ അമ്മയെ എങ്ങനെയെങ്കിലും സഹായിക്കാം എന്ന് കരുതി വിദ്യ…..
അവിടെ നിന്നാണ് ബിജോയ് സാറിനെ പരിചയപ്പെടുന്നത് തന്നെക്കാൾ സീനിയർ ആയിരുന്നു പിജി ഒക്കെ കഴിഞ്ഞതാണ് ഇപ്പോൾ പിഎസ്സി ഒക്കെ എഴുതി നിൽക്കുന്നു ഗവൺമെന്റ് ജോലിയാണ് ആളുടെ സ്വപ്നം…
ആകാശത്തിന് കീഴിലുള്ള എന്തിനെ പറ്റിയും സംസാരിക്കാൻ കഴിവുള്ളവൻ… വാചകക്കസർത്ത് കൊണ്ട് ആരെയും മയക്കും..
കുട്ടികൾ എല്ലാവരും അയാളുടെ ആരാധകരായിരുന്നു കുട്ടികൾ മാത്രമല്ല ടീച്ചേഴ്സിന് ഇടയിൽ പോലും അയാൾക്ക് ആരാധകർ ഉണ്ടായിരുന്നു….
അയാളെ ശ്രീവിദ്യ ഇഷ്ടപ്പെട്ട് പോയതിൽ തെറ്റ് പറയാൻ പറ്റില്ലായിരുന്നു… ഒരുപാട് ഉയരത്തിൽ എത്തണമെന്ന് അതിയായ മോഹമുള്ള ഒരാൾ…
എല്ലാവരോടും കാണിക്കുന്ന അ ടുപ്പത്തിലും ഉപരിയായി തന്നോട് അയാൾക്ക് ഒരു പ്രത്യേകതയുണ്ടെന്ന് ശ്രീവിദ്യക്ക് പലപ്പോഴും തോന്നിയിരുന്നു അത് ശരിവെക്കും പോലെയായിരുന്നു അയാളുടെ പിന്നീടുള്ള പെരുമാറ്റങ്ങളും….
ഒരിക്കൽ ട്യൂട്ടോറിയൽ കുട്ടികളെല്ലാവരും നേരത്തെ പോയ ദിവസം അ യാൾ തന്നെയാണ് അയാൾക്ക് അവളെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞത്… തിരിച്ച് ഇഷ്ടമാണ് എന്ന് തന്നെയായിരുന്നു ശ്രീവിദ്യയുടെയും മറുപടി….
അവിടെയുള്ള ആരും അറിയാതെ അവരുടെ പ്രണയം പടർന്നു പന്തലിച്ചു…പലപ്പോഴും തന്റെ ആ ഗ്രഹങ്ങൾ ശ്രീവിദ്യയുമായി ബിജോയ് പങ്കുവെച്ചിരുന്നു.. കുറേ പണം നേടണം എങ്കിലേ ആളുകൾക്ക് തങ്ങളോട് ഒരു മതിപ്പ് ഉണ്ടാവുകയുള്ളൂ എന്ന് കൂടെക്കൂടെ അയാൾ പറയുമായിരുന്നു…..
ശ്രീവിദ്യ അതിനെതിരായിരുന്നു പണം ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രം മതിയോ ആളുകൾക്ക് നല്ല സ്വഭാവവും മറ്റുള്ള ജീവികളുടെ സഹാനുകമ്പയും കൂടി വേണ്ടേ
എന്ന് അവൾ ചോദിക്കുമ്പോൾ പ ണത്തിനു മീതെ ഇതിനൊന്നും പ്രാധാന്യമില്ല എന്ന് അയാൾ തിരിച്ചടിച്ചിരുന്നു….
അന്ന് അത്ര കാര്യമാക്കി എടുത്തില്ലായിരുന്നു ശ്രീവിദ്യ…. അല്ലെങ്കിൽ അയാളോടുള്ള അന്ധമായ പ്രണയം അതൊന്നും അവളിൽ യാതൊരു മാറ്റവും സൃഷ്ടിച്ചില്ല…
ഒരിക്കൽ കുട്ടികൾ എല്ലാവരും നേരത്തെ പോയ സമയം ശ്രീവിദ്യ പോകാനായി ഇറങ്ങി അപ്പോഴാണ് ബിജോയ് അങ്ങോട്ട് വന്നത് മറ്റെല്ലാവരും പോയി കഴിഞ്ഞിരുന്നു
കുറച്ച് സംസാരിക്കാനുണ്ട് അൽപനേരം കഴിഞ്ഞു പോകാം എന്ന് പറഞ്ഞപ്പോൾ ശ്രീവിദ്യ അവിടെത്തന്നെ നിന്നു…
അരികിൽനിന്ന് അവളോട് പ്രണയപൂർവ്വം അയാൾ സംസാരിച്ചു മെല്ലെ അവളുടെ കവിളുകളെ തഴുകി…പ്രണയം കാ മത്തിന് വഴിമാറി അരുതാത്ത പലതും അവിടെ സംഭവിച്ചു….
ചില സമയങ്ങളിൽ വി കാരം വിവേകത്തെ കീഴ്പ്പെടുത്തുമല്ലോ വിവേകം വരുമ്പോൾ എല്ലാം കൈവിട്ടു പോയിട്ടും ഉണ്ടാകും എല്ലാം കഴിഞ്ഞ് കരയുന്ന അവളെ നോക്കി അയാൾ സമാധാനിപ്പിച്ചു
എന്നായാലും ഞാനല്ലേ ഈ കഴുത്തിൽ താലികെട്ടേണ്ടത് പിന്നെ ഇതൊരു തെറ്റാണോ എന്ന് അയാൾ ചോദിച്ചു അതിൽ പിന്നെ അവൾക്കൊന്നും പറയാനില്ലായിരുന്നു…
പക്ഷേ അവരുടെ എല്ലാ കണക്കുകൂടലുകളും തെറ്റിച്ചുകൊണ്ട് ബിജോയ്ക്ക് ഒരു പണക്കാരി പെണ്ണിന്റെ വിവാഹാലോചന വന്നു ബിജോയുടെ കുടുംബ പശ്ചാത്തലം വെച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു കുടുംബം..
അയാൾ മനപ്പൂർവ്വം ശ്രീവിദ്യയെ ഒഴിവാക്കി വിവാഹം കഴിച്ചു…എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ശ്രീവിദ്യക്ക് അയാളുടെ വിവാഹത്തിന് തൊട്ടു മുൻപാണ് അറിയുന്നത് താൻ ഒരമ്മ ആവാൻ പോകുന്നു എന്ന്…
അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല എല്ലാം എല്ലാവരും അറിഞ്ഞു തന്നെ പിഴച്ചവർ എന്ന് എല്ലാവരും മുദ്രകുത്തി സ്വന്തം അമ്മ പോലും മിണ്ടാതെയായി…
അനിയത്തിയുടെ ഭാവിയോർത്ത് അവിടെ നിന്നും ഇറങ്ങി പോകാൻ അവളോട് അമ്മ ആവശ്യപ്പെട്ടു…
എന്തുവേണം എന്നറിയാതെ തെരുവിലിറങ്ങി പകച്ചുനിന്നവൾക്ക് ഒരു ട്രസ്റ്റിന്റെ സഹായം കിട്ടി……
അവരുടെ മഠത്തിൽ അവർ അവൾക്ക് ആശ്രയം നൽകി…. അവിടെ വച്ച് രണ്ട് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി… അവളോട് പഠിച്ചോളാൻ താല്പര്യമുണ്ടെങ്കിൽ പഠിച്ചോളാനും അവർ പറഞ്ഞിരുന്നു…..
അങ്ങനെയാണ് പിജി മുഴുമിപ്പിച്ചതും ശേഷം ഒരു ജോലി കഷ്ടപ്പെട്ട് അവൾ നേടിയെടുക്കുന്നതും…
ജോലി നേടിയെടുത്തതും അവർക്ക് കൂടുതൽ ഭാരമാകാതെ അവിടെനിന്നും ഒഴിഞ്ഞു കൊടുത്തിരുന്നു അവൾ അവിടെ തന്നെയുള്ള ഒരു അന്തേവാസി ലക്ഷ്മി അമ്മ അവൾക്ക് കൂട്ടായ് വന്നു…
എല്ലാം കെട്ടടങ്ങി ഒന്ന് സ്വസ്ഥമായി ജീവിച്ചു തുടങ്ങിയപ്പോഴാണ് അയാൾ വീണ്ടും വന്നത് അയാളുടെ ഭാര്യക്ക് ഒരു അമ്മയാകാനുള്ള കഴിവില്ല അതുകൊണ്ട് അയാളുടെ കുഞ്ഞുങ്ങളിൽ ഒരാളെ അവർക്ക് കൊടുക്കണം എന്ന അപേക്ഷയുമായി…
ആദ്യത്തെ അപേക്ഷയുടെ സ്വരം പിന്നീട് ഭീഷണിയിൽ വരെ എത്തിച്ചേർന്നു… ശ്രീവിദ്യ തന്നെ അയാളെ കുറെ തവണ
മുന്നറിയിപ്പ് കൊടുത്ത് വിട്ടതാണ് മെലിൽ ഇവിടേക്ക് വരരുത് എന്ന് എന്നിട്ടും അയാൾ അത് തുടർന്നു..
അവൾ ഇല്ലാത്ത സമയം നോക്കി കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ നോക്കി ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെയാണ് പോലീസിനെ സമീപിച്ചത്…
രണ്ടു കൂട്ടരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു അവിടെ വച്ച് അയാൾ പറഞ്ഞു ഇത് തന്റെ കുഞ്ഞുങ്ങളാണ് എന്ന്…
തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ നിന്നു പരുങ്ങി…ഇത് അയാളുടെ കുഞ്ഞുങ്ങൾ അല്ല എന്നും ഇവരുടെ അച്ഛൻ മരിച്ചു എന്നും ഞാൻ പോലീസുകാരോട് പറഞ്ഞു..
നേരിട്ട് കോടതി അയാൾ സമീപിക്കില്ലായിരുന്നു കാരണം അയാളുടെ ഭാര്യ വീട്ടുകാരുടെ അന്തസ്സ് അയാൾക്ക് കാത്തുസൂക്ഷിക്കണം ആയിരുന്നു……
അതുകൊണ്ടുതന്നെ പോലീസുകാരും അയാൾക്ക് മുന്നറിയിപ്പ് കൊടുത്തു ഇനി മേലിൽ ഇവരെ ശല്യപ്പെടുത്തരുത് എന്ന് ഇനി അങ്ങനെ ഉണ്ടായാൽ അയാളുടെ പേരിൽ നടപടി എടുക്കും എന്ന് അതോടെ അയാൾ അടങ്ങി…
വിവാഹം കഴിയാത്ത ഒരു പെണ്ണ് ഗർഭിണിയാകേണ്ടി വന്നാൽ ഈ നാട്ടിലെ അവളുടെ അവസ്ഥ എന്താകും…
അതെല്ലാം തരണം ചെയ്താണ് ഇത്രത്തോളം ശ്രീവിദ്യ എത്തിയത് ഇനിയും അയാൾ ശല്യപ്പെടുത്താൻ വരുകയാണ് അയാളുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി അതിനു മുമ്പിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു…
രണ്ടു കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് അവൾ അവരോട് പറഞ്ഞിരുന്നു നിങ്ങൾക്ക് അച്ഛനില്ല ഈ അമ്മ മാത്രമേയുള്ളൂ അമ്മ മാത്രം മതി എന്ന്….