അക്കരെ ഇക്കരെ കാത്തിരിപ്പാണ് അവളും അവനും.അവൻ തന്ന സമ്മാനം അവന്റെ കൈയിൽ കൊടുക്കണം

പ്രവാസിനി
രചന: Navas Amandoor

“സിസേറിയൻ ആണ്.പെയ്ൻ തുടങ്ങിട്ടുണ്ട്. ഇപ്പൊ തന്നെ മിക്കവാറും ഉണ്ടാകും ഓപ്പറേഷൻ ”

ഓപ്പറേഷൻ തിയറ്ററിന്റെ വാതിലുകൾ തുറന്നു വെച്ചു. സ്ട്രെക്ച്ചറിൽ പൂർണ്ണ ഗർഭിണിയായ അവളെ അകത്തേക്ക് കൊണ്ടുപോകാൻ നഴ്സ്. പുറത്ത് വാപ്പയും ഉമ്മയും ഇത്തയും ഇക്കയും അനിയനും ബാക്കി കുടുംബത്തിൽ ഉള്ള

കുറച്ചുപേരും.. അവൾ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.. ആ കണ്ണുകൾ തിരയുന്നത് അവനെ ആയിരിന്നു.. അവൻ അവിടെ ഇല്ലെന്ന് അറിയാം എന്നാലും വെറുതെ…ഒന്ന് കാണുവാൻ മനസ്സ് തുടിക്കുന്നു. കാണാൻ ആഗ്രഹിക്കുന്ന ആ മുഖം കണ്ണുകൾ തേടി നിരാശയോടെ കണ്ണുകൾ അടച്ചു.

അകത്തേക്ക് പോകും മുൻപേ ആഗ്രഹമുണ്ട് അവനെ ഒന്ന് കാണാൻ. ഈ വേദനയിൽ കൈ പിടിച്ചു മുഖത്തു നോക്കി അവൻ… .

“ഞാൻ ഉണ്ടല്ലോ മുത്തേ അരികിൽ പിന്നെ എന്തിന്‌ വിഷമം.നമ്മുടെ മോനുമായി നീ തിരിച്ചു വരുന്നത് വരെ ഇവിടെ നിനക്കായി കാത്തു നിൽക്കും ഞാൻ. പോയി വാട്ടൊ…

എന്ന് പറഞ്ഞു കവിളിലൂടെ താഴേക്ക് ചാലിട്ടു ഒഴുകിയ കണ്ണീർ തുടച്ചു യാത്ര ആക്കാൻ അവൻ ഉണ്ടായിരുന്നെങ്കിൽ.

ഇപ്പൊ കണ്ണീരുണ്ട് ആ കണ്ണീര് ശരീര വേദന കൊണ്ടല്ല.. ഒന്ന് കാണുവാനോ ഈ കണ്ണീർ തുടക്കുവാനോ അവൻ കൂടെ ഇല്ലല്ലോ എന്നോർത്ത് …..

എന്നാലും ഈ കൂട്ടത്തിൽ അവന്റെ മനസ്സുണ്ട്. ആ മനസ്സിന്റെ ലാളന അറിയുന്നുണ്ട്. പ്രാർത്ഥനയുണ്ട്.

“ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പൊ ഈ സംശയം… പടച്ചോനെ എത്രവട്ടം തിരഞ്ഞു ഞാൻ ഈ കൂട്ടത്തിൽ..അവനെ ഞാൻ. കാണാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും. ”

കാണാൻ പറ്റാതെ തിയറ്ററിന്റെ വാതിൽ വരെയെങ്കിലും കൈ പിടിച്ചു കൂടെ വരാൻ അവൻ ഇല്ലാത്തതിന്റെ സങ്കടം പ്രസവവേദനയേക്കാൾ മനസ്സിനെ വേദനിപ്പിന്നുണ്ട്.
വാതിലുകൾ അടഞ്ഞു..

അകലെ ഏഴു കടലിന്റെ അക്കരെ ഒറ്റമുറിയിൽ അവൻ പുകച്ചുവിട്ട പുകച്ചുരുളുകൾ.. കൈയിൽ അണയാത്ത സിഗരറ്റ്.. മനസ്സിൽ നീറുന്ന വേദനയോടെ..ഇതിനേക്കാൾ നഷ്ടം

വേറൊന്നുമില്ല.കരഞ്ഞു പറഞ്ഞതാണ്‌ ഒന്ന് വന്നിട്ട് പോകാൻ അവൾ. അറിയാം അവൻ അരികിൽ ഉണ്ടങ്കിൽ ഇത്ര സങ്കടം അവൾക്ക് ഉണ്ടാവില്ലെന്ന്.

“അവൾക്കു രണ്ട് മാസം ആയപ്പോഴാണ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞു തിരിച്ചു പോന്നത്. ഇഷ്ടപ്പെട്ടതൊന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ല.ആഗ്രഹം ഉള്ളതൊന്നും അവൾ അവിടെ ആരോടും പറഞ്ഞു കാണില്ല.ഞാനും ചോദിച്ചില്ല..

ശരീരത്തിന്റെ ക്ഷീണം വേദനകൾ പരിഭവങ്ങൾ പതിഞ്ഞ സ്വരത്തിൽ കാതിൽ പറയും നേരം സങ്കടമാകും.ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ.. ആഗ്രഹിച്ചു

പോകുന്ന നിമിഷങ്ങൾ. അരികിൽ ചേർത്ത് ഇരുത്തി മുടിയിൽ തലോടി അവളുടെ ഇഷ്ടങ്ങൾ ചോദിച്ചു അറിയാൻ ഞാനും കൊതിച്ചിരുന്നു. ”

അകത്തേയ്ക്കു കൊണ്ടുപോയതിനു ശേഷം ആരും വിളിച്ചിട്ടില്ല. അവൻ നാട്ടിൽ നിന്നുള്ള വിളിക്കുവേണ്ടി മൊബൈലിൽ നോക്കി അക്ഷമയോടെ കാത്തിരുന്നു..

കൊച്ചിനെ കൊണ്ട് കാണിക്കുന്ന നേരം ആദ്യം കാണണ്ടത് അവനാണ് പൈതലിന്റെ കവിളിൽ ആദ്യ ച്ചുംബനം കൊടുക്കേണ്ടതും അവനാണ്. ഒന്നിനും

കഴിയാതെ പ്രവാസത്തിൽ മുറിക്കുള്ളിൽ എല്ലാം മനസ്സിൽ കണ്ട് കൊണ്ട് നൊമ്പരം പിടിച്ചു അമർത്തി ഇത്തിരി കണ്ണീർ ആരും കാണാതെ തുടച്ചു മാറ്റി അവൻ നാട്ടിൽ നിന്നുള്ള വിവരത്തിന് കാതോർത്തു.

പോയപ്പോഴും പുറത്തു വന്നപ്പോഴും കാണാൻ ആശിച്ചവനെ കണ്ടില്ല.. വരാൻ കഴിയില്ലല്ലോ.അവൻ ഒരുപാട് അകലത്തിൽ അല്ലേ. എന്നാലും കൂടെ ഉണ്ട് എന്നൊരു തോന്നൽ ആണ് എപ്പോഴും.

ഇപ്പൊ മുറിയിൽ പൈതൽ അരികിൽ കിടന്നു അമ്മിഞ്ഞ നുകർന്ന് പുഞ്ചിരിക്കുമ്പോ വിരഹത്തിന്റെ നൊമ്പരം അമ്മയുടെ മനസ്സ് തണുപ്പിക്കുന്നു.മനസ്സിലെ സങ്കടം കുഞ്ഞിന്റെ ചിരിയിൽ അലിഞ്ഞു ഇല്ലാതാകുന്ന പോലെ.

ഇനി അക്കരെ ഇക്കരെ കാത്തിരിപ്പാണ് അവളും അവനും.അവൻ തന്ന സമ്മാനം അവന്റെ കൈയിൽ കൊടുക്കണം.മോനെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് ഓമനിക്കുന്നതും ചുംബിക്കുന്നതും

ലാളിക്കുന്നതും നോക്കി നിൽക്കണം… ആ ഒരു ദിവസത്തിനു വേണ്ടി പ്രവാസത്തിൽ നിന്നും ഏഴു കടലുകൾ താണ്ടി അവൻ പറന്നു വരുന്നത് വരെ അവളും പറന്ന് എത്തി അരികിൽ അണയുവാൻ അവനും കാത്തിരിക്കും.

ഏത് സങ്കടത്തിലും പ്രയാസത്തിലും അകലെയാണെങ്കിലും അവൻ അരികിൽ ഉണ്ടെന്ന് കരുതി ജീവിക്കുന്ന അവൾ പ്രവാസിനിയാണ് പ്രവാസിയുടെ ഭാര്യ. അവൾ കുഞ്ഞി വാവയെ മാറോടു ചേർത്തു അവനു വേണ്ടി കാത്തിരുന്നോളും.
ഈ നോവ് പ്രവാസിക്ക് മാത്രം സ്വന്തം.

 

 

Leave a Reply

Your email address will not be published. Required fields are marked *