നിന്നോടെനിക്കുള്ള പ്രണയം
രചന: Kannan Saju
നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ക്ലാസ്സിൽ ഇങ്ങനെ വെളിവില്ലാതെ എന്തേലും പോവുമ്പോഴത്തേക്കും ചാടി കുനിയരുതെന്നു…
താഴെ വീണ തന്റെ തൂവാല എടുക്കാൻ കുനിയും മുന്നേ നാലു കൊല്ലം മുൻപുള്ള സിദ്ധുവിന്റെ വാക്കുകൾ ഇഷ ഓർത്തു….
തന്റെ മാറിൽ കൈ വെച്ചുകൊണ്ട് അവൾ തൂവാലയെടുത്തു… പലരുടെയും മുഖത്തെ നിരാശ കുനിഞ്ഞു നിവരുന്നതിനിടയിൽ അവൾ ശ്രദ്ധിക്കാതിരുന്നില്ല.
നീ എന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു സിദ്ധു… മുൻപ് പലപ്പോഴും ആ തോന്നൽ ഉണ്ടായിട്ടുണ്ടങ്കിലും ഇപ്പൊ അങ്ങനെയല്ല… കാരണം ഇനി നമ്മൾ പഴയ പോലെ കാണില്ല !
ഇഷ മനസ്സിൽ പറഞ്ഞുകൊണ്ട് ദൂരെ കൂട്ടുകാർക്കിടയിൽ എന്തൊക്കയോ ചിന്തിച്ചുകൊണ്ട്, അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ, എന്നാൽ ചിരിക്കുമ്പോ കൂടെ ചിരിച്ചും, കുടിക്കുമ്പോൾ കൂടെ കുടിച്ചും നിക്കുന്ന സിദ്ധുവിനെ അവൾ നോക്കി.
എനിക്കറിയാം നിന്റെ മനസ്സ് മുഴുവൻ ഞാനാണ്.. എന്നെ പറ്റിയുള്ള ചിന്തകളാണ്… ഇനി ഒരിക്കലും എന്നെ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന തോന്നലുകൾ ആണ്…
ക്ലാസ്സിൽ എല്ലാവരോടും നീ കൂട്ടുകൂടി.. പ്രത്യേകിച്ചും പെൺകുട്ടികൾ…. എന്ന മാത്രം നീ മനഃപൂർവം അവോയ്ഡ് ചെയ്യുക ആയിരുന്നു എന്ന് തോന്നിപ്പോയി….
അന്ന് അഞ്ജുവിന് നീ ചെയ്ത കോൾ ഞാൻ എടുക്കും വരെ… അവിടെ നിന്നും എല്ലാം മാറി തുടങ്ങി…. മറ്റാരേക്കാളും നമ്മൾ അടുത്തു… ഓരോ തവണ നീ എന്നിലേക്ക് പടർന്നു പിടിക്കുമ്പോഴും ഞാൻ ഭയന്നു.. കാരണം എന്റെ സമ്മതം
നിന്നെ ഈ ഫെയർവെൽ ഡേ വരെ സന്തോഷിപ്പിക്കുമായിരിക്കും… പക്ഷെ അതു കഴിഞ്ഞു…. ഒരു ജീവിതം മുഴുവൻ ഒരു തേപ്പുകാരിയെ ഓർത്തു നീ ദുഖിക്കേണ്ടി വന്നേനെ സിദ്ധു….
ഓരോ തവണ നീ ഇഷ്ടമാണെന്നു പറയുമ്പോഴും നിന്റെ നെഞ്ചോട് ചേർന്ന് നിന്നു ഞാൻ എന്നും നിന്റേതു മാത്രമായിരിക്കും എന്ന കള്ളം നിന്നോട് പറയണം എന്നുണ്ടായിരുന്നു സിദ്ധു… പക്ഷെ ഞാൻ വരും കാലത്തെ പറ്റി ഭയന്നു… നിന്നിൽ എനിക്കിഷ്ടമല്ലാത്ത
സിഗരറ്റും, മറ്റു പെണ്കുട്ടികളോടുള്ള ഓവർ ഫ്രീഡവും അടക്കം പലതും നീ മാറ്റേണ്ടി വരുമായിരുന്നു… അപ്പോ നീ നീയല്ലാതെ ആവും… നീ മാറും… അപ്പൊ നിനക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരും….
എല്ലാത്തിലും ഉപരി ഒരു ഓട്ടോ ഡ്രൈവറുടെ മകനായ നിനക്ക് ഇത്രയും ബിസിനസുകൾ സ്വന്തമായുള്ള എന്റെ പപ്പാ എന്നെ ഒരിക്കലും കെട്ടിച്ചു തരില്ലെന്ന് എനിക്ക് നന്നായി അറിയാം..നീ അവിടെ ജനിച്ചതും ഞാൻ ഇവിടെ ജനിച്ചതും ആരുടേയും കഴിവില്ലെന്ന്
എനിക്കറിയാം.. പക്ഷെ ഇത്രയും നാൾ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും, അവരുടെ കണ്ണ് നനയിച്ചു എനിക്ക് ഒരിക്കലും നിന്നെ സ്വീകരിക്കാൻ കഴിയില്ല സിദ്ധു… നമ്മുടെ സമൂഹം
അങ്ങനെ ആണ്… ജനിച്ച ഉടനെ പെണ്കുഞ്ഞാണെന്നും പറഞ്ഞു എന്നെ ഉപേക്ഷിച്ചിരുന്നെങ്കിൽ നിന്റെ ഇഷ ആയി നിന്നോടൊപ്പം ക്ലാസ്സിൽ ഞാൻ ഉണ്ടാവുമായിരുന്നോ…??? അറിയില്ല സിദ്ധു….
ഇപ്പൊ എന്നെ കിട്ടാത്തതിന്റെ വിഷമം മാത്രമേ നിനക്കുള്ളു… എന്നെങ്കിലും ഒരുനാൾ ഞാൻ മറ്റൊരാളുടേതാവുമ്പോൾ പയ്യെ നീയും പൊരുത്തപ്പെടാൻ തുടങ്ങും… നിന്റെ ലൈഫിലും ഒരാൾ വരും… പക്ഷെ അപ്പോഴും നിന്റെ മനസ്സിൽ
ഞാനെന്ന പെണ്ണിന് ഒരു വിലയുണ്ടാവും…. ഒരിക്കലും ശാരീരിക സുഖത്തിനും മറ്റു പലതിനും കൂടെ കൂടി കാര്യം കഴിഞ്ഞപ്പോൾ മറു കണ്ടം ചാടിയവളായി ഒരിക്കലും നിന്റെ മനസ്സിൽ ഞാനുണ്ടാവില്ലഎന്താടോ താനിങ്ങനെ ആലോചിക്കുന്നേ ???
സിദ്ധുവിന്റെ ചോദ്യം കേട്ടു ഇഷ ഞെട്ടലോടെ തിരിഞ്ഞു.ഏയ് ഒന്നുല്ല…ഉം… പപ്പാ വന്നോ ????ഇന്നലെ വന്നു….എന്ന നിങ്ങള് പോവുന്നെ ????മറ്റന്നാൾ …..
ഉം…..സിദ്ധു ഒരു പൊതി അവൾക്കു നൽകിഇതെന്ന സിദ്ധു….താനിത് വാങ്ങ്…..ഇഷ കവർ വാങ്ങി…കഴിഞ്ഞ നാലു കൊല്ലം താനെന്നെ സഹായിച്ചത്….സിദ്ധു ഇത്….
ഒന്നും പറയണ്ട ഇഷ… പ്ലേസ്ഡ് ആയില്ലേ… ആധാരം വെച്ചു ലോൺ എടുത്തു…എനിക്കിതിന്റെ അത്യാവശ്യം ഒന്നും ഇല്ല സിദ്ധു..
അറിയാം.. പക്ഷെ എന്റെ അച്ഛൻ സമ്മതിക്കില്ല… അച്ഛൻ അങ്ങനാണ്.. ചിലപ്പോ കടം വാങ്ങേണ്ടി വരും.. പറഞ്ഞ സമയത്തു കൊടുക്കാൻ പറ്റാതെ വരും.. പക്ഷെ എത്ര ഉള്ളവരായാലും വേണ്ടപ്പെട്ടവർ ആയാലും നമ്മുടെ കയ്യിൽ ഉണ്ടാവുമ്പോൾ ഒരിക്കലും തിരികെ കൊടുക്കാതെ ഇരിക്കരുതെന്നു അച്ഛൻ എപ്പോഴും പറയും
ഇഷയുടെ കണ്ണുകൾ നിറഞ്ഞു… അവളുടെ പപ്പയുടെ കണ്ണിൽ മകളുടെ കൂട്ടുകാർ എല്ലാം കാശു കണ്ടു സൗഹൃദം കൂടുന്നവരായിരുന്നു…
നമുക്കൊന്ന് നടന്നാലോ ???സിദ്ധുവിന്റെ ചോദ്യം കേട്ടു ഇഷ അവനെ മിഴിച്ചു നോക്കി….
ഇന്നീ രാത്രി ഒരിക്കൽ കൂടി നമുക്ക് നടക്കാം ഇഷ… ഇവിടെ ഫുഡൊക്കെ ആവാൻ രണ്ടു മണിക്കൂർ എങ്കിലും എടുക്കും….
ഇരുവരും നടന്നു… ആദ്യ വർഷത്തെ ക്ലാസ്സ് മുറിക്കു മുന്നിൽ എത്തി…..സെക്യൂരിറ്റി മനോജ് ചേട്ടൻ അവരെ കണ്ടു അടുത്തേക്ക് വന്നു…എന്റെ മനസ്സ് പറഞ്ഞു നിങ്ങള് വരുമെന്ന്…
ഇഷയും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു..മനോജിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
പാതിരാത്രി എന്റെ കാപ്പിയും കുടിച്ചു പഴയ പട്ടാള കഥകൾ കേട്ടിരിക്കാൻ ഹോസ്റ്റലിന്റെ മതില് ചാടാൻ ഇനി രണ്ടു പേരും ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം ഉണ്ട്…..
ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും ഏട്ടൻ ഞങ്ങടെ മനസ്സിൽ ഉണ്ടാവുംഇഷ ചിരിച്ചുകൊണ്ട് പറഞ്ഞു
ഇത്രയും നാളത്തെ ഇവിടുത്തെ ജീവിതത്തിനിടയിൽ ഞാൻ കണ്ടതിൽ സൗഹൃദം സൗഹൃദമായി തന്നെ നില നിർത്തിയവർ നിങ്ങള് രണ്ടു പേര് മാത്രാ… ഒരിക്കലും പിരിയില്ലെന്നൊരു വാക്ക് ചേട്ടന് തരണം
ഇല്ല ചേട്ടാ… മോൾടെ കല്ല്യാണം കഴിഞ്ഞില്ലേ.. കൊച്ച് മോളായി അവളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുമ്പോ ഞങ്ങൾ രണ്ടു പേരും വരും
മനോജിന്റെ കണ്ണുകൾ നിറഞ്ഞു…രണ്ടു പേരും മനോജിനെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു….ഇവിടെ വെച്ചാ അന്നാദ്യമായി മഴയത്തു നീ എന്റെ കുടക്കീഴിലേക്കു ഓടി കയറി വന്നത്…
നടക്കുന്നതിനിടയിൽ ഇഷ പറഞ്ഞുമഴത്തുള്ളികൾ പൊഴിഞ്ഞീടുമീ പാട്ട് കേൾക്കുന്പോൾ ഞാൻ ഓർക്കാറുണ്ട്…
സിദ്ധു പറഞ്ഞു…..നമ്മുടെ ഫസ്റ്റ് മൂവി ഏതാണെന്നു ഓർക്കുന്നുണ്ടോ ???സിദ്ധുവിന്റെ ചോദ്യം കേട്ടു ഇഷ ചിരിച്ചു…
മറക്കാൻ പറ്റുമോ… ഒരു വിജയ് പ്രാന്തന്റെ കൂട്ടുകൂടി ജീവിതത്തിൽ ആദ്യമായി കാണുന്ന വിജയ് ചിത്രം… ബോഡിഗാർഡ്.. എന്തായിരുന്നു അതിന്റെ തമിഴിലെ പേര്കാവാലൻ…..ഉം….
ഇഷ…. സത്യം പറഞ്ഞ എന്റെ ലൈഫിൽ ആദ്യം കിട്ടുന്ന പിറന്നാൾ സമ്മാനമാണ് അന്ന് നീ വാങ്ങി തന്ന ഷർട്ട്….റിയലി ???ഉം… ഞങ്ങളൊന്നും പിറന്നാളൊന്നും ഓർക്കാറു കൂടി ഇല്ലായിരുന്നു…..
ഇഷ് മറുപടി ഒന്നും പറഞ്ഞില്ല….. സിദ്ധു… ഇത്രയും നാൾ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ എല്ലാം എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടായിരുന്നു… ഇന്ന് ഞാൻ മടങ്ങിയാൽ പിന്നെ കമ്മ്യൂണിക്കേഷൻ ഒക്കെ എങ്ങനെ
ആണെന്ന് എനിക്കൊരു ഉറപ്പും പറയാൻ കഴിയില്ല.. തികച്ചും മറ്റൊരു ഇടം ആയതുകൊണ്ടും അവിടെ പപ്പേം മമ്മേം ചേച്ചിയും ഒക്കെ ഉള്ളതുകൊണ്ട് ഞാൻ പതിയെ പൊരുത്തപ്പെടും… പക്ഷെ നമ്മൾ ഒരുമിച്ചു നടന്ന പല വഴികളിലൂടെയും
ഒരുമിച്ചു കഴിച്ച പല ഭക്ഷണങ്ങളിലൂടെയും ഒരുമിച്ചു കേട്ട പല പാട്ടുകളിലൂടെയും ഒക്കെ ഇനിയും നീ സഞ്ചരിക്കും… എന്റെ ഓർമ്മകൾ നിനക്കൊരു ഭാരമാവാതെ നോക്കില്ലേ ???സിദ്ധു ചിരിച്ചു….ഇഷാ…. എനിക്ക് ഒരു കാര്യം അറിയണമെന്നുണ്ട്…..
ഇഷാ അവനെ നോക്കിഒരിക്കൽ പോലും എന്നോട് നിനക്ക് ഇഷ്ടം തോന്നിയിട്ടില്ലേ ????ഇഷ തല താഴ്ത്തി
വര്ഷങ്ങൾ നാലു കഴിയുമ്പോഴും അതെ മൗനം ആണ് നിനക്ക്…. അറിയാൻ ഉള്ളിൽ ആഗ്രഹം ഉണ്ട് ഇഷാ…
നമ്മുടെ ലൈഫിലെ ഏറ്റവും ബെസ്റ്റ് മോമെന്റായി സിദ്ദുവിന് തോന്നുന്നത് ഏതാ…. ???
വിഷയം മാറ്റുവാണെന്നു അവനു മനസ്സിലായെങ്കിലും അവൻ മറുപടി പറഞ്ഞുനിന്റെ കൂടെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഏഴു ദിവസം….
ഇഷ വല്ലാതായി….. സത്യമാണ് അവൻ പറഞ്ഞത്…. എന്റെ പപ്പേം മമ്മേം പോലും ഹോം നേഴ്‌സിനെ വെച്ചിട്ടേ ഉളളൂ… പക്ഷെ സിദ്ധു ആ ഏഴു ദിവസം… അവൾ മനസ്സിൽ ഓർത്തു
തനിക്കോ ???അന്ന് ടൂർ പോയപ്പോ ഞാൻ വെള്ളത്തിൽ വീണത് ഓർക്കുന്നുണ്ടോ ????ഉം… കുറവാ ദീപ്..
നീന്തലറിയാതെ എന്തിനാടാ ചെക്കാ നീ എന്നെ രക്ഷിക്കാൻ എടുത്തു ചാടിയത് ???നീയില്ലാതെ ഒരു ജീവിതം ഇല്ലെന്ന ഉറപ്പുള്ളത് കൊണ്ട്…ഇഷ ഷോക്കേറ്റ പോലെ നിന്നു..
പിന്നെ അതൊന്നും അവൾക്കു വലിയ പ്രശ്‌നമല്ലെന്നു കാണിക്കാൻ വേണ്ടി ഇഷ വീണ്ടും തുടർന്നു
എന്റെ ഫ്രണ്ട്സിനൊക്കെ നിന്നെ വലിയ കാര്യമായിരുന്നു.. ലൈക്.. നീ എന്നെ കെയർ ചെയ്യുന്ന രീതി… അന്ന് എനിക്ക് ക്യൂടെക്സ് ഇട്ടു തന്ന പിക് ഞാനവരെ കാണിച്ചിരുന്നു…
അപ്പൊ നമ്മൾ കറങ്ങി നടന്നതൊക്കെ അവർക്കറിയുമോ ???അതിനെന്താ സിദ്ധു ????അവര് നമ്മൾ തമ്മിൽ ഇഷ്ടമാണെന്നു കരുതില്ലേ ??? അതും മൂന്നും നാലും ദിവസം ഒക്കെ
അവർക്കറിയാം….എന്നാലും വേണ്ടായിരുന്നു…. അതു നിനക്കൊരു മോശല്ലേ….എന്തിനാ നെഗറ്റീവ് ആയി ചിന്തിക്കുന്നേ….സിദ്ധു പിന്നെ ഒന്നും പറഞ്ഞില്ല…
അവർ ബാസ്കറ്റ് ബോൾ കോർട് എത്തി..സിദ്ധുവും ഇഷയും പരസ്പരം നോക്കിഇഷക്ക് ചിരി വന്നു….
അന്ന് സത്യത്തിൽ അങ്ങിനെ തല്ലാൻ മാത്രം അവൻ എന്നെ പറ്റി എന്ത് കമന്റാ പറഞ്ഞത്
അതു നീ ബോളുമായി പോവുമ്പോ….അതിനു ഒരു ഫ്രണ്ടെന്ന നിലയിൽ അത്രയും ദേഷ്യം പിടിക്കേണ്ട കാര്യം ഉണ്ടോ???
ദേ ഇഷ ചൊറിയല്ലേ….അവൾ സിദ്ധുവിനെ കളിയാക്കി ചിരിച്ചു…സിദ്ധു എത്താറായി…. ഇപ്പൊ പപ്പാ വരും.. നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ??? പപ്പാ വന്നാൽ പിന്നെ ഇതുപോലെ മിണ്ടാൻ ഫ്രീഡം കിട്ടില്ല…
ഇഷ നീ തെറ്റിദ്ധരിക്കില്ലെങ്കിൽ എനിക്കൊന്നു ഹഗ് ചെയ്യണം എന്നുണ്ട്….എത്ര യാത്രകൾ, ഒരു മുറിയിൽ ഒരുമിച്ചു, ഒരു കിടക്കയിൽ ഒരുമിച്ചു, പരസ്പരം ആഗ്രഹങ്ങൾ മൂടിക്കെട്ടി…. എന്തിനും എന്റെ സമ്മതം ആഗ്രഹിക്കുന്ന നിന്നെ ഞാൻ ഒരുപാടു പ്രണയിക്കുന്നു
സിദ്ധു.. ഒരു പക്ഷെ അന്ന് എപ്പോഴെങ്കിലും നീ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഞാനും കണ്ഫയൂസ്‌ഡ് ആയേനെ….. ഐ ലവ് യു സിദ്ധു… അവൾ മനസ്സിൽ പറഞ്ഞു..
നിനക്കിഷ്ടമായില്ലെങ്കിൽ സോറി….ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്ന ഇഷ അവനെ നോക്കി….ഞാനും അതു ആഗ്രഹിക്കുന്നു സിദ്ധു
അവൾ അടുത്തേക്ക് വരാൻ ഭവിച്ചതുംസിദ്ധു ഇഷ, ദേ ഇഷയുടെ പപ്പാ വന്നു കേട്ടോ..ഇഷയുടെ കൂട്ടുകാരി വന്നു…
അവൾ ഇഷയെയും വലിച്ചുകൊണ്ടു നടന്നു…..സിദ്ധു അവളെ തന്നെ നോക്കി നിന്നുസിദ്ധുവിനെ നോക്കിക്കൊണ്ടു അവൾ ഇരുട്ടിൽ മറഞ്ഞു…
ഭക്ഷണം കഴിച്ചു കഴിഞ്ഞു… എല്ലവരും പരസ്പരം യാത്ര പറഞ്ഞു… ഓരോരുത്തരായി പോയി തുടങ്ങി….
ചങ്കു തകരുന്ന വേദനയോടെ സിദ്ധു പുറത്തു കാത്തു നിന്നു… കണ്ണുനീർ മറ്റാരും അറിയാതിരിക്കാൻ ഇഷ ഇടയ്ക്കിടെ മുഖം കഴുകി കൊണ്ടിരുന്നു…
സിദ്ധുവിന്റെ സൗഹൃദം ഇഷ്ടമില്ലാത്ത പപ്പയോടൊപ്പം അവൾ പുറത്തേക്കു നടന്നു… അവനെ ഒന്ന് കണ്ണ് വെട്ടിച്ചു നോക്കികൊണ്ട് പപ്പയുടെ പിന്നാലെ അവളും കാറിനരുകിലേക്കു നടന്നു.. പോസ്റ്റിലെ ബൾബിനു കീഴിൽ ഒരു തെരുവ് നായയെ പോലെ എന്തോ പ്രതീക്ഷിച്ചു സിദ്ധു അവളെ നോക്കി നിന്നു
പപ്പ ചാവി എടുക്കാൻ മറന്നു മോളേ… ഇപ്പൊ വരാം…അയ്യാൾ അകത്തേക്ക് പോയതും ഇഷ ഓടി വന്നു സിദ്ധുവിനെ കെട്ടി പിടിച്ചു…. സിദ്ധു അവളെ ഇറുക്കി കെട്ടിപിടിച്ചു.. ഇഷയുടെ കാലുകൾ നിലത്തു മുട്ടാതെ പൊങ്ങി നിന്നു…
ഒരിക്കലെങ്കിലും പറ ഇഷ എന്നെ ഇഷ്ടമാണെന്നു….അവൾ നിറ കണ്ണുകളോടെ അവനെ നോക്കിസിദ്ധു പിടുത്തം അഴച്ചു.. ഇഷ നിലത്തു നിന്നു…
അവൾ അവന്റെ കണ്ണുകളിലേക്കു തന്നെ നോക്കി : വിശ്വാസമുള്ള ഒരു സൗഹൃദം… പിന്നെ എന്റെ എല്ലാം ആണ്…. അതിനപ്പുറം ഒരു പ്രണയം, അതെനിക്ക് നിന്നോട് തോന്നിയിട്ടില്ല സിദ്ധു….
അവൾ അവന്റെ കണ്ണുകളിൽ നോക്കി തന്നെ കള്ളം പറഞ്ഞു…. അവൻ നിശ്ചലനായി നിന്നുപപ്പയെ കണ്ടു ഇഷ കാറിനരുകിലേക്കു നടന്നു..
ഇപ്പൊ ഈ അവസാന നിമിഷം എന്റെ ഇഷ്ടം ഞാൻ പറഞ്ഞാൽ അതു നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാവും സിദ്ധു…. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാ… ഒരിക്കലും സ്വന്തമാവില്ലെന്നു ഉറപ്പുള്ളപ്പോൾ നിന്നെ ഇനിയും വേദനിപ്പിക്കാൻ ആവില്ല സിദ്ധു… പതിയെ ഈ മുറിവും ഉണങ്ങും…
അവൾ കാറിന്റെ ഡോർ തുറന്നു അവനെ അവസാനമായി നോക്കി….. കാറിൽ കയറി…. കാറ് ഇരുട്ടിലേക്ക് മറയുന്നതും നോക്കി നിറ കണ്ണുകളോടെ അവൻ നിന്നു.