ഭാര്യ വീട്
(രചന: Noor Nas)
പുറത്തേക്ക് ഇറങ്ങുന്ന ജയൻ..
അകത്തും നിന്നും മൊബൈലും കൈയിൽ പിടിച്ച് ഓടി വരുന്ന സുനിത..
സുനിത… ദേ ചേട്ടാ വീട്ടിന് അമ്മ വിളിച്ചിരുന്നു.. തീരെ വയ്യ എന്ന് പറഞ്ഞു..ഒന്ന് ആശുപത്രി വരെ പോകണമത്രേ ജയേട്ടന് അറിയാലോ .. അവിടെ ഇപ്പോ ആരാ അമ്മയെ കൊണ്ടു പോകാൻ ഉള്ളത്..
ജയൻ. അതിന് ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടേ.?സുനിത..നമ്മുക്ക് അത്രേടം വരെ ഒന്ന് പോയാലോ?
ജയൻ.. ആ ബെസ്റ്റ് ഉള്ള ജോലിയും കളഞ്ഞ് ഞാൻ നിന്റെ വിട്ടിൽ വന്ന് അടയിരിക്കാനോ.?. അത്ര നിർബന്ധം എന്ന് വെച്ചാ നീ പൊക്കോ.
സുനിത. അവിടെ ആരും ഇല്ലാത്തത് കൊണ്ടല്ലേ ജയേട്ടാ.?എന്താ എന്താ അവിടെ ഒരു ബഹളം
ഉമ്മറത്തേക്ക് ഇറങ്ങി വന്ന ജയന്റെ അമ്മ. രണ്ട് പേരോടായി ചോദിച്ചു.. സുനിത അമ്മയെ കണ്ടതും ഒന്നു ഒതുങ്ങി നിന്നു…
അമ്മ.. ഏതാടാ??ജയൻ. ഇവളുടെ അമ്മയ്ക്ക് തീരെ സുഖമില്ലത്രെ . ഇവൾക്ക് അവിടെ വരെ പോകണമെന്ന്..
അമ്മ.. ബാക്കിയുള്ളവർക്ക് പിന്നെ ഇവിടെ നല്ല സുഖമാണല്ലോ..?അമ്മ സുനിതയോട് പറഞ്ഞു.
ഡി കൊച്ചേ തോന്നുഭം തോന്നുഭം അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കാൻ നിന്നെ അംഗണം വാടിയിൽ അല്ല. കൊണ്ടു വന്ന് വിട്ടിട്ട് ഉള്ളത്..
കെട്ടിച്ചു വിട്ട വീട്ടിലോട്ടാ…സുനിത. ഒരു രണ്ട് മൂന്നു ദിവസത്തേക്ക് മതി അമ്മേ അത് കഴിഞ്ഞാൽ ഞാനും ജയേട്ടനും തിരിച്ചു വരും…
അമ്മ… പരിഹാസത്തോടെ ചോദിച്ചു
ആര് ഞാനും ജയേട്ടന്നുമോ..അയ്യോടാ.അമ്മ… ദേ ഞാൻ ഒന്നു പറഞ്ഞേക്കാം ഈ കുടുബത്തിൽ ഇന്നുവരെ ആരും ഭാര്യ വിട്ടിൽ പോയി അടയിരുന്നിട്ടില്ല..
ഞങ്ങൾ അന്തസ് ഉള്ള തറവാട്ട് ക്കാരാണ്.സുനിത….എന്റെ വിട്ടിൽ ജയേട്ടൻ രണ്ടു മൂന്നു ദിവസം വന്നു നിന്നാൽ എങ്ങനയമ്മേ അന്തസ് പോകുന്നെ.?
അമ്മ… സുനിതേ നീ ഇവിടെ നിന്ന് തർക്കുത്തരം പറയാതെ അടുക്കളയിലോട്ടു പോകുന്നുണ്ടോ?
ഉത്തരം മുട്ടിയാൽ വായ് മുടിക്കെട്ടാൻ പറ്റിയ വാചകം തർക്കുത്തരം…സുനിത. ജയട്ടേനെ നോക്കി…
ജയൻ….ഹാ രണ്ട് മൂന്നു ദിവസം കഴിയട്ടെ നമ്മുക്ക് പോകാ ഇപ്പോ നീ അകത്തോട്ടു ചെല്ല്…കൂടുതൽ ഒന്നും പറയാൻ അവൾക്ക് പറ്റിയില്ല…
പക്ഷെ അവൾ ഉള്ളിൽ കരയുകയായിരുന്നു ആരും കാണാതെ കേൾക്കാതെ… കാരണം അമ്മയുടെ അവസ്ഥ അവൾക്ക് നന്നായി അറിയാം.. ആരും ഇല്ലാതെ ആരും നോക്കാതെ ആ വിട്ടിൽ തനിയെ…
പിറ്റേന്ന് വീണ്ടും മൊബൈൽ റിംഗ്… അവൾ പേടിയോടെ ആയിരുന്നു
ആ മൊബൈൽ ചെവിയോട് ചേർത്തത്.അത് സുനിതയുടെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി ആയിരുന്നു….
ചേച്ചി.. മോളെ മോൾ പുറപ്പെട്ടോ?സുനിതയുടെ ചുണ്ടുകൾ വിതുമ്പി അവൾ വിങ്ങി പൊട്ടി അങ്ങനെ തന്നേ നിന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല…
മറുതലക്കൽ മോളെ മോളെ എന്ന വിളി കേൾക്കാ.. സുനിത വിറച്ചു വിറച്ചു ക്കൊണ്ട് ചോദിച്ചു
എന്താ ചേച്ചി ??മോൾ ഉടനെ പുറപ്പെടുക.. പേടിക്കാൻ ഒന്നുമില്ല മോൾ വിഷമിക്കുകയും അരുത്
സുനിത കണ്ണുകൾ തുടച്ചു ക്കൊണ്ട് മൊബൈലും കൊണ്ട്.. അമ്മയുടെ അടുത്തേക്ക് തിടുക്കപെട്ട് ചെന്ന്.. കരച്ചിൽ അടക്കി ക്കൊണ്ട് പറഞ്ഞു
അമ്മേ ദേ വീട്ടിന് ഫോൺ ഞാൻ ഉടനെ അങ്ങോട്ട് ചെല്ലണമത്രേ…. അമ്മ അവളെ ദേഷ്യത്തിൽ നോക്കി ശേഷം മുഖത്ത് അടിച്ച പോലെ ചോദിച്ചു
എന്താ അവിടെ നിൻറെ
ആരെങ്കിലും ചത്തോ.?അത് കേട്ട പാതി അവൾ തന്റെ മുറിയിലേക്ക് ഓടി പോയി കട്ടിലിനു അടിയിൽ നിന്നും തന്റെ ബാഗ് വലിച്ചു എടുത്ത ശേഷം.
കൈയിൽ കിട്ടിയ വസ്ത്രങ്ങൾ അതിലോട്ടു കുത്തി കേറ്റി.. ശേഷം മുറിയിൽ നിന്നും പുറത്ത് ഇറങ്ങിയതും വാതിലിനു മുന്നിൽ തടസം പോലെ അമ്മ..
അമ്മ.. ഉം നീ എങ്ങോട്ടാ..???അതിന് ഉത്തരം പറയാതെ അമ്മയെ തള്ളി മാറ്റി പുറത്തേക്ക് പോകുന്ന സുനിത
പിറകിൽ അവളുടെ പോക്കും നോക്കി പകച്ചു നിൽക്കുന്ന അമ്മ…. അവൾ ഗേറ്റിന് മുന്നിൽ എത്തിയതും. ഗേറ്റിന്റെ കൊളുത്തിൽ പിടിച്ച് നിക്കുന്ന ജയേട്ടൻ… മുഖത്ത് കത്തി നിൽക്കുന്ന ഗൗരവം.
സുനിത ഒരു തെറ്റുക്കാരിയെ പോലെ തല കുനിച്ചു നിന്നു… ജയേട്ടൻ അവളുടെ അരികിൽ വന്ന് സുനിതയുടെ താടിയിൽ പിടിച്ച് മെല്ലെ തന്നിക്ക് നേരെ ഉയർത്തിയ ശേഷം
ജയൻ. പറഞ്ഞു നീ ഒന്നു പൊട്ടി തെറിക്കാൻ വേണ്ടി ഞാൻ കാത്തു നിൽക്കുകയായിരുന്നു… അൽപ്പം വൈകി പോയി എന്ന് മാത്രം…
സുനിത കരഞ്ഞു ക്കൊണ്ട് ജയന്റെ നെഞ്ചിൽ തല ചേർത്തു കിടന്നു..ജയൻ.. പതുക്കെ ശബ്ദം താഴ്ത്തി സുനിതയുടെ ചെവിയിൽ പറഞ്ഞു ദേ നെഞ്ചിലെ ആ ധൈര്യം അണയും മുൻപ്പ് വേഗം വിട്ടോ വീട്ടിലേക്ക്…
ഞാൻ പിറകെ വരാം… ബാഗും കൈയിൽ പിടിച്ച് നടന്നു നിങ്ങുന്ന സുനിതയെ നോക്കി ജയൻ…… അയാളുടെ ഉള്ളിൽ എവിടേയോ ഒരു കുറ്റബോധം…
(ഭാര്യ വീട്ടിന് കിട്ടുന്ന സമ്പത്തിന്ന് ഒരു കുഴപ്പവുമില്ല..അവിടെ പോയി രണ്ട് മൂന്നു ദിവസം നിന്നാൽ അന്തസ് പോയി കുടുബത്തിന് കുറച്ചിൽ ആയി..) എന്താല്ലേ.?