അമ്മ ചെറുപ്പം മുതലേ സുന്ദരിയായിരുന്നു.. അതുതന്നെയായിരുന്നു അമ്മയുടെ ശാപവും ദൂരെ ഒരു സ്കൂളിലാണ്

(രചന: J. K)

“” ഇത് കിരണിന്റെ വീടാണോ?? “എന്ന് ചോദിച്ച് കയറി വന്നവനെ ആ സ്ത്രീ അടിമുടി ഒന്ന് നോക്കി ഇതുവരെയും ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല..””ആരാ?”

എന്ന് ചോദിച്ചപ്പോൾ അയാൾ മറുപടി പറയാൻ തയ്യാറല്ലായിരുന്നു കിരണിനെ വിളിക്കൂ അവനോട് പറഞ്ഞോളാം എന്നാണ് അയാൾ പറഞ്ഞത് അതെന്തോ ആ സ്ത്രീയിൽ വല്ലാത്ത ഈർഷ്യയുണ്ടാക്കി.

അതുകൊണ്ട് തന്നെ അയാളെ ഒന്ന് നോക്കി അവർ അകത്തേക്ക് നടന്നു…വലിയ കൊട്ടാരം പോലത്തെ വീടാണ് കിരണിന് നല്ല ജോലിയാണ് എന്ന് പറഞ്ഞു കേട്ടിരുന്നു ഒപ്പം അവന്റെ ഭാര്യ വീട്ടുകാർ വലിയ പണക്കാരാണ് എന്നും..

തന്റെ ഇപ്പോഴത്തെ യോഗ്യത അനുസരിച്ച് ഇവിടെയൊന്നും നേരെ നിൽക്കാൻ പോലും തനിക്ക് പറ്റില്ല എങ്കിലും അവനെ ഒന്ന് കണ്ടിട്ട് പോണം എന്ന് കരുതി തന്നെയാണ് ഇറങ്ങിയത്…

അല്പസമയം കഴിഞ്ഞത് കിരൺ പുറത്തേക്ക് വന്നിരുന്നു.. പുറത്തുവന്നയാളെ കിരൺ നോക്കി എവിടെയോ കണ്ടു നല്ല പരിചയം..

“” വിനു കുട്ടാ നിനക്ക് എന്നെ മനസ്സിലായില്ലേ ഞാനാണ് അനിൽ “”എന്നു പറഞ്ഞതും കിരണിന് ആളെ മനസ്സിലായി അവൻ വേഗം അയാളോട് അകത്തേക്ക് വരാൻ പറഞ്ഞു..

സോഫയിലേക്ക് കാണിച്ചു അവിടെ ഇരുന്നോളാൻ പറഞ്ഞു അതിന്റെ തൊട്ടപ്പുറത്തായി കിരണും ഇരുന്നു അവർക്ക് തമ്മിൽ എന്തു പറയണം എന്ന് അറിയില്ലായിരുന്നു കുറച്ചു നേരത്തെ മൗനത്തിനുശേഷം വന്നയാൾ ചോദിച്ചു സുഖമല്ലേ എന്ന്…

“” അതെ എന്ന് പറഞ്ഞതോടൊപ്പം തന്നെ കിരൺ ചോദിച്ചു ചേട്ടനോ എന്ന്..
അങ്ങനെ വിളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു ആ മിഴികൾ നിറഞ്ഞിട്ടുണ്ട് തുടച്ചതിനോടൊപ്പം പറഞ്ഞു ഏട്ടനും സുഖമാണ് എന്ന്..

“” എന്തോ എനിക്ക് നിന്നെ കാണണം എന്ന് തോന്നി.. അതുകൊണ്ടാണ് അന്വേഷിച്ചത് നിന്റെ പേര് പോലും മാറ്റിയിട്ടുണ്ടല്ലോ അതുകൊണ്ട് അല്പം ബുദ്ധിമുട്ടി കണ്ടുപിടിക്കാൻ.. എങ്കിലും മനസ്സിൽ ഉറപ്പിച്ചിരുന്നു നിന്നെ കാണണമെന്ന്… “””

അത്രയും പറഞ്ഞപ്പോഴും എന്തു വേണം എന്നറിയാതെ കിരൺ ഇരിക്കുകയായിരുന്നു..

അപ്പോഴേക്കും ജെനി രണ്ടുപേർക്കും ചായ കൊണ്ടുവന്നു പരിചയപ്പെടുത്തിക്കൊടുത്തു ഇതിന്റെ ഭാര്യ ജെനി എന്ന് ..

തിരിച്ച് വന്നതാരാണെന്ന് അറിയാൻ വേണ്ടി അവൾ അവിടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നിരുന്നു..

എന്തു പറയണം എന്നറിയാതെ കിരണം അവൻ എന്തു പറയും എന്നറിയാതെ അനിലും ഇരുന്നു..

പിന്നെ ഒരു ദീർഘനിശ്വാസം എടുത്ത് കിരണ് പറഞ്ഞു ഇതെന്റെ ബ്രദർ ആണ് എന്ന്…

അത് കേട്ടിട്ട് അവളുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായിരുന്നു.. കാരണം അവൾ അറിയുന്ന കിരണിന് ഒരു സഹോദരി മാത്രമേ ഉള്ളൂ..

അനിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ പറഞ്ഞിരുന്നു ഇടയ്ക്ക് നിനക്ക് പറ്റുമെങ്കിൽ അങ്ങോട്ടേക്ക് ഒന്ന് വരൂ എന്ന്…

അതിന് മറുപടിയായി ഒന്ന് മൂളി കിരൺ…
അപ്പോഴേക്കും ജെനി വന്ന് അവിടെ നിൽക്കുന്നുണ്ടായിരുന്നു.. അവിടെ നടന്നത് ഒന്നും മനസ്സിലാവാത്ത അവളോട് എല്ലാം പറയണം എന്ന് കിരൺ കരുതിയിരുന്നു…

അതുകൊണ്ടുതന്നെ അവൾ എന്തെങ്കിലും ഇങ്ങോട്ട് ചോദിക്കുന്നതിനു മുമ്പ് അയാൾ അങ്ങോട്ട് പറഞ്ഞു തുടങ്ങി..

“” നീ ഇപ്പോൾ കാണുന്നത് എന്റെ സ്വന്തം കുടുംബമല്ല.. അമ്മയുടെ ചേച്ചിയുടെ കുടുംബമാണ് വലിയമ്മയുടെ.., “”എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ആയിരുന്നു…കിരൺ തുടർന്നു..

” എന്റെ അമ്മമ്മക്ക് രണ്ട് പെൺമക്കളും ഒരു മകനും ആയിരുന്നു.. മൂത്തത് വലിയമ്മ ഇളയത് എന്റെ അമ്മ, ഇതിനിടയിലാണ് അമ്മാവൻ..

അമ്മ ചെറുപ്പം മുതലേ സുന്ദരിയായിരുന്നു.. അതുതന്നെയായിരുന്നു അമ്മയുടെ ശാപവും ദൂരെ ഒരു സ്കൂളിലാണ് അമ്മയ്ക്ക് ജോലി കിട്ടിയത് അതുകൊണ്ടുതന്നെ അങ്ങോട്ടേക്ക് അമ്മ താമസം മാറി..

അവിടെ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് നിന്നത് അതിന് തൊട്ടടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ആയിരുന്നു അച്ഛന് ജോലി..

അവിടെനിന്ന് കണ്ട് ഇഷ്ടപ്പെട്ട അമ്മയെ അച്ഛൻ കല്യാണം കഴിച്ചത് വീട്ടുകാർക്കെല്ലാം എതിർപ്പായിരുന്നു അച്ഛനെപ്പറ്റി അത്ര നല്ല അഭിപ്രായമൊന്നുമല്ല അവിടെ എല്ലാവർക്കും ഉണ്ടായിരുന്നത്.

പക്ഷേ പ്രേമം അമ്മയുടെ കണ്ണ് കെട്ടിക്കളഞ്ഞു. അമ്മ വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് അച്ഛന്റെ കൂടെ ഇറങ്ങിപ്പോയി അതുകൊണ്ടുതന്നെ എല്ലാവരും അമ്മയെ ഒഴിവാക്കി വിട്ട മട്ടായിരുന്നു…

അച്ഛന് സ്വന്തക്കാരാരും ഉണ്ടായിരുന്നില്ല ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത് വിവാഹം കഴിഞ്ഞ് അമ്മയെ കൊണ്ടുപോയതും അങ്ങോട്ടാണ് ഏട്ടനും ഞാനും ജനിക്കും വരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല ക്രമേണ അച്ചൻ കുടി തുടങ്ങി അമ്മയെ ഉപദ്രവിക്കാനും..

വീട്ടുകാരുടെ സഹകരണം ഇല്ലായ്മയും അച്ഛന്റെ ഉപദ്രവവും അമ്മയെ മാനസികമായി തകർത്തിരുന്നു അതുകൊണ്ടാണ് ഒരു ദിവസം സഹിക്കാൻ പറ്റാതെ വന്നപ്പോൾ അമ്മ സ്വയം ജീവനൊടുക്കിയത്…

അമ്മയുടെ വീട്ടുകാർ അതറിഞ്ഞ് ഓടിവന്നു. അച്ഛനെതിരെ അവർ കേസ് കൊടുത്തു അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി എന്നെയും ഏട്ടനെയും അവർ കൊണ്ടുപോയി.

എന്നെ വലിയമ്മ ഏറ്റെടുത്തു കാരണം വലിയമ്മക്ക് ഒരു പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്..

അതുകഴിഞ്ഞ് ഒരു സിസ്റ്റ് വന്നപ്പോൾ യൂട്രസ് റിമൂവ് ചെയ്യുകയും ചെയ്തിരുന്നു ഇനിയൊരു കുട്ടിക്ക് സ്കോപ്പില്ല എന്നറിഞ്ഞതും വലിയമ്മ എന്നെ വളർത്താൻ തീരുമാനിച്ചു..

ഏട്ടനെ അമ്മയും മാമയും കൂടി നോക്കിക്കോളാം എന്ന് പറഞ്ഞു..പക്ഷേ അച്ഛൻ ജയിലിൽ നിന്ന് വന്നതും അവിടെ ബഹളമുണ്ടാക്കി ചേട്ടനെയും പിടിച്ചു വലിച്ചു കൊണ്ടു പോയി..

കുറെ മാമയും അമ്മയും കേസ് നടത്തി കുട്ടിയെ തിരിച്ചുവേണം എന്നൊക്കെ പറഞ്ഞു പക്ഷേ ഒന്നും ശരിയായില്ല ഏട്ടനെ അച്ഛൻ അച്ഛന്റെ കൂടെ കൊണ്ടുപോയി….

പിന്നെ ഞാൻ വല്യമ്മയുടെ കൂടെ മറ്റൊരു രാജ്യത്ത്.. എന്റെ ഈ പേരുപോലും വല്യമ്മയാണ് ഇട്ടത്..

ക്രമേണ ചേട്ടനെ പറ്റി ഞങ്ങൾ മറന്നു..
പക്ഷേ ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ വന്ന് മുന്നിൽ നിന്നപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു..

മിഴികൾ നിറച്ചു പറയുന്ന കിരണിനെ ചേർത്തുപിടിച്ചു ജനി…ചേട്ടൻ വന്നിട്ട് ഒന്നും ചോദിക്കാൻ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല തനിക്ക്. എന്തോ പണ്ടത്തെ ഓർമ്മകൾ വന്നതുകൊണ്ട് ആവാം നന്നായി സംസാരിക്കുക പോലും ചെയ്യാതെ വിട്ടത്…

ഒരു പരാതി പോലെ അയാൾ അത് പറഞ്ഞതും ജെനി പറഞ്ഞിരുന്നു നമുക്ക് അഡ്രസ്സ് തന്നിട്ടുണ്ടല്ലോ അങ്ങോട്ടേക്ക് അടുത്ത ദിവസം പോകാം എന്ന്..

അത് കേട്ടപ്പോൾ എന്തോ ആശ്വാസം തോന്നി കിരണിന്..അടുത്ത ദിവസം തന്നെ ജനിയെയും കൂട്ടി അയാൾ ഇറങ്ങിയിരുന്നു.. അന്വേഷിച്ചു കണ്ടുപിടിച്ചു അനിലിന്റെ വീട്.. അവരെ കണ്ടതും എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അയാൾക്ക്..

ഒരു ചെറിയ വീടായിരുന്നു അനിലിന്റെ അവിടെ ഭാര്യയും ഒരു മോളും..കിരൺ വന്നതും അവർക്ക് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവും ഇല്ലായിരുന്നു…

എന്തൊക്കെയോ പലഹാരങ്ങളും ചായയും എല്ലാം അവരുടെ മുന്നിൽ കൊണ്ടു വച്ചു..

“” മരിക്കും മുമ്പ് ഈ ഒരു ആഗ്രഹവും കൂടി ഉണ്ടായിരുന്നു അതും സാധിച്ചു എന്ന് പറഞ്ഞപ്പോൾ കിരൺ അയാളെ തന്നെ ഉറ്റു നോക്കി ..

‘” സ്ഥിരമായി വയറുവേദന വരാറുണ്ടായിരുന്നു ആദ്യമൊന്നും കാര്യമാക്കിയില്ല ഗ്യാസ് ആണെന്ന് കരുതി പക്ഷേ ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോയി കാണിച്ചപ്പോഴാണ്…. “”

അനിൽ പറഞ്ഞു നിർത്തി അതോടെ അയാളുടെ ഭാര്യയും മകളും കണ്ണു തുടക്കുന്നുണ്ടായിരുന്നു…

തനിക്ക് പരിചയമുള്ള എല്ലാ ഫെസിലിറ്റിയും ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് അനിലിനെ കൊണ്ടുപോയത് പിന്നീട് കിരൺ ആയിരുന്നു..

അയാളുടെ അസുഖം ഒരു വിധം മാറുന്നതുവരെയും കിരൺ കൂടെ തന്നെ നിന്നു…

എല്ലാം മാറിയപ്പോൾ, അയാൾക്ക് കിരണിനോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ലായിരുന്നു..

കാരണം ഇനിയൊരു ജീവിതം അയാൾ മുന്നിൽ കണ്ടിരുന്നില്ല ഭാര്യയെയും മകളെയും തനിച്ചാക്കി ഈ ലോകത്തോട് തന്നെ വിടപറഞ്ഞു പോകും എന്ന് തന്നെയാണ് അയാൾ കരുതിയത്

ഒരിക്കലും കിരണിനെ പോയി കണ്ടത് ഈ ഒരു സഹായത്തിനു വേണ്ടി ആയിരുന്നില്ല സ്വന്തം അനിയനെ ഒന്ന് കാണണം എന്ന മോഹം കൊണ്ടായിരുന്നു…

“” നിന്നെ അന്ന് വലിയമ്മ കൊണ്ടുപോയത് നന്നായി.. അച്ഛന്റെ കൂടെ ആണെങ്കിൽ.. നമ്മളിപ്പോൾ ചത്തുപോയിരുന്നു അത്രക്കേറെ അനുഭവിച്ചിട്ടുണ്ട് ഏട്ടൻ… “”

അത് പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ഉള്ള ഭാഗം എന്താണെന്ന് കിരണിനെ തിരിച്ചറിയാൻ പറ്റിയില്ല.

അയാൾ ചേട്ടനെ ചേർത്തുപിടിച്ചു..”” അമ്മയാവും അല്ലേ ഇപ്പോൾ എനിക്ക് നിന്റെ അടുത്തേക്ക് വരാൻ തോന്നിച്ചത്?? എന്നുപറഞ്ഞപ്പോൾ മിഴി നിറച്ച് ചേട്ടനെ ഒന്നുകൂടി ചേർത്തുപിടിച്ചു കിരൺ…

Leave a Reply

Your email address will not be published. Required fields are marked *