(രചന: മിഴി മോഹന)
കൂട്ടുകാർ പറഞ്ഞു തന്ന അറിവിൽ ആദ്യ സംഭോഗത്തിലെ മധുരം നുണയാൻ ആദ്യരാത്രിയിൽ കാത്തിരുന്ന എനിക്ക് നേരിടേണ്ടി വന്നത് കടുത്ത വേദനയുടെ നിമിഷങ്ങൾ ആയിരുന്നു…..
മുൻപിലുള്ളത് പെണ്ണ് എന്ന പരിഗണന വേണ്ട ജീവനും തുടിപ്പും ഉള്ള മനുഷ്യനെന്നുള്ള പരിഗണന പോലും ഇല്ലാതെ അദ്ദേഹം എന്നിലേക്കു ആഴ്ന്നിറങ്ങാൻ വെമ്പൽ കൊണ്ടു…..
സ്നേഹമുള്ള ചുംബനങ്ങൾ തന്നില്ല.. സ്നേഹത്തോടെ ഒരു വാക്ക് ഉരിയാടിയില്ല…പകരം ഉയർന്നു പൊങ്ങുന്ന ശ്വാസത്തിന്റെ ഗതിയിൽ എന്നിലെ പെണ്ണിൽ അധികാരം സ്ഥാപിച്ചു….
വേദനകളെ കടിച്ചമർത്തി അദ്ദേഹത്തിനു മുൻപിൽ കിടക്കുമ്പോൾ എന്നിൽ നിന്നും ഒഴുകി വന്ന രക്ത ചുവപ്പ് കണ്ടു ചുണ്ട് കോട്ടി അദ്ദേഹം…
അല്ലങ്കിലും ഇത് ഞാൻ പ്രതീക്ഷിച്ചത് ആണ്… “” നിന്നെ ഒന്ന് നോക്കി പോലും ആത്മഗതി അണയാൻ ആണൊരുത്തന് തോന്നണ്ടേ.. “””
കിടക്കയിൽ നിന്നും എഴുനേറ്റു ഒരു സിഗരറ്റിനു തിരി തെളിക്കുമ്പോൾ പുതപ്പു കൊണ്ട് ദേഹം മൂടി ഞാൻ അദ്ദേഹത്തെ നോക്കി…
മ്മ്ഹ..’” ചൊവ്വാദോഷത്തിന്റെ പേര് പറഞ്ഞ് എന്റെ സങ്കൽപങ്ങൾക് ചേരാത്ത നിന്നെ എന്റെ തലയിലെക്ക് കയറ്റി വയ്ക്കുമ്പോൾ തന്നെ എന്റെ ജീവിതം പാതി നശിച്ചു കഴിഞ്ഞു… ഇനി അനുഭവിക്ക അത്രേയുള്ളൂ…”
മുണ്ട് മുറുക്കി ഉടുത്ത് കൊണ്ട് അദ്ദേഹം പുറത്തേക് ഇറങ്ങുമ്പോൾ ശരീരത്തു ഏല്പിച്ച മുറിവിനെക്കാൾ കുത്തി നോവിച്ചത് ഹൃദയത്തിൽ ഏൽപ്പിച്ച മുറിവ് ആയിരുന്നു…
കണ്ണാടിയിലൂടെ ഞാൻ ആകെ എന്നെയൊന്ന് നോക്കി.. “”അത്രയ്ക്ക് വിരൂപ ആണോ ഞാൻ…കുറച്ചു പല്ല് ഉന്തിയിട്ടുണ്ട്…. അദ്ദേഹത്തേക്കാൾ അല്പം നിറം കുറവ് ആണ്….
അദ്ദേഹത്തിനു ചേരുന്നവൾ അല്ലയെന്നു കൂടെ ഉള്ളവർ അടക്കം പറയുന്നത് കേട്ടിരുന്നു..
എങ്കിലും അദ്ദേഹത്തിൽ നിന്നും ഇങ്ങനെ ഒരു വാക്കുകൾ അത് ഒരിക്കലും പ്രതീക്ഷിച്ചില്ല…വേദനകളെ കടിച്ചമർത്തി പുലർച്ചവരെ ഉറങ്ങാതെ കിടക്കുമ്പോഴും ഇനിയുള്ള ദുരിത പൂർണ്ണമായ ജീവിതം കൺമുൻപിൽ തെളിഞ്ഞു വന്നു…
എല്ലാം ഇട്ടെറിഞ്ഞു പോയാലോ..””? പാടില്ല… അമ്മ മരിച്ച ശേഷം ഒരു തുണ കൂടാതെ മൂന്ന് പെണ്മക്കളെ വളർത്തി കൊണ്ട് വന്ന അച്ഛന് അത് സഹിക്കാൻ കഴിയില്ല….
ഞാൻ കാരണം താഴെയുള്ള രണ്ട് സഹോദരിമാർ അവരുടെ ഭാവി നശിക്കാൻ പാടില്ല…”” എല്ലാം വരുന്നത് പോലെ നേരിടാൻ മനസിനെ പാകപെടുത്തിയിരുന്നു ഞാൻ…
അദ്ദേഹത്തിൽ നിന്നും നേരിട്ടതൊക്കെയും മനസിൽ ഒരു നീറ്റൽ ആയി കിടക്കുന്നത് കൊണ്ട് ആകാം കാലത്തെ അടുക്കളയിലേക് ചെല്ലുമ്പോൾ അമ്മയുടെ മുഖത്തേക്ക് നോക്കാൻ ഭയം.. അവിടെ നിന്നും അതെ വാചകം തന്നെ കേട്ടാൽ ഒരുപക്ഷെ ഞാൻ തളർന്നു പോകും……
പക്ഷെ എന്റെ ചിന്തകൾക്ക് അപ്പുറമായി എന്നെ സ്വീകരിച്ചത് അമ്മയുടെ ചിരിക്കുന്ന മുഖം ആയിരുന്നു… “”കുശലം ചോദിക്കാനും എന്നോടോപ്പം കളി തമാശകൾ പറയാനും കൂടെ കൂടുന്ന അമ്മ എനിക്ക് ഒരു അത്ഭുതം ആയിരുന്നു…..
അമ്മയില്ലാത്ത ദുഃഖം ഞാൻ മറന്നു തുടങ്ങിയത് തന്നെ ആ അമ്മയുടെ സാമീപിത്യത്തിൽ ആയിരുന്നു….
എങ്കിലും പലപ്പോഴും എനിക്ക് സംശയം തോന്നി അമ്മയ്ക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയുന്നു കുറച്ചു നാൾ കൂടി കാത്തിരുന്നാൽ എന്നിലും നല്ല ഒരു പെൺകുട്ടിയെ മകന് ഭാര്യയായി കിട്ടുമായിരുന്നല്ലോ…
പക്ഷെ സംശയങ്ങൾക്കുള്ള ഉത്തരം താമസിയാതെ അമ്മയിൽ നിന്നു തന്നെ എനിക്ക് കിട്ടി…അയൽ വീട്ടിലെ ചേച്ചിയുടെ ചോദ്യതിനു ഉത്തരം ആയി…””
പ്രശാന്തിന് ഇതിലും നല്ല കുട്ടിയെ കിട്ടുമായിരുന്നല്ലോ ഇച്ചേയി..””ആ കൊച്ച് അവന്റെ കൂടെ പോകുന്നത് കണ്ടാൽ തന്നെ മൂക്കിന്റെ തുമ്പിൽ ആളുകൾ വിരൽ വയ്ക്കുമല്ലോ.. “”
സുമതി അതോർത്തു പേടിക്കണ്ട വിരൽ ഉള്ളവർ മൂക്കിലോ വായിലോ എവിടെ വേണം എങ്കിലും വച്ചോട്ടെ..
“” എന്റെ പ്രശാന്തിന് സ്വപ്നയെക്കാൾ മികച്ച ഒരു ഭാര്യയെ ഇനി കിട്ടാൻ പോകുന്നില്ല… എനിക്ക് ഒരു മകളെയും… “” അവളുടെ ബാഹ്യ സൗന്ദര്യത്തിൽ അല്ല ഞാൻ വീണു പോയത്….
അമ്മ മരിച്ച ശേഷം ഇളയ കുട്ടികൾക്ക് വേണ്ടി പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ചവൾ പതിനാലാം വയസിൽ അതുങ്ങള്ക് അമ്മയായി…
ഒഴിവ് സമയങ്ങളിൽ തയ്യൽ പഠിച്ചു പ്രായം ആയ അച്ഛന് ഒരു കൈ താങ് ആയി…. എവിടെയെങ്കിലും വീണു പോയാൽ പ്രശാന്ത്ന് കൈ താങ് ആകാൻ അവളോളം മറ്റൊരു പെണ്ണു കാണില്ല…
അമ്മയുടെ വാക്കുകൾ എന്റെ ആത്മവിശ്വാസത്തെ തെല്ലോന്നുമല്ല ഉയർത്തിയത്… “”
അമ്മയ്ക്ക് ഒപ്പം നാട്ടുകാരോട് കുശലം പറഞ്ഞും ഉച്ച സമയത്ത് ഒരു ഗ്ലാസ് കട്ടൻ ചായയ്ക്ക് ഒപ്പം അവരുടെ മനസിൽ ഞാൻ ഇടം നേടുമ്പോൾ എന്നിലെ ബാഹ്യ സൗന്ദര്യം എല്ലാവരും മറന്നു പോയിരുന്നു…….
അപ്പോഴും അദ്ദേഹം എന്നോട് കാണിക്കുന്ന അകൽച്ച തെല്ലോന്നുമല്ല എന്നെ വേദനിപ്പിച്ചത്…
എല്ലാം നേരെ ആകുമെന്ന് അമ്മ ആശ്വസിപ്പിക്കുമ്പോൾ പ്രതീക്ഷയോട് ഓരോ ദിവസവും കാത്തിരുന്നു ഞാൻ..
ഇതാ നിനക്ക് ഒരു സാരിയാ… “”” എന്റെ മുഖത്ത് നോക്കാതെ അദ്ദേഹം ഉമ്മറ പടിയിൽ ഒരു പൊതി വച്ചിട്ട് പോകുമ്പോൾ മനസ് ഒന്ന് കുളിർന്നോ… ഓടി ചെന്ന് ആ പൊതി തുറന്നു നോക്കുമ്പോൾ ചിരിയോടെ അമ്മയും അടുത്തേക്ക് വന്നു…
ആഹാ നല്ല സാരി ആണല്ലോ.. “” ഇതിനു ചേരുന്ന ബ്ലൗസ് ഇല്ലേ മോളുടെ കൈയിൽ പോയി ഉടുത്തോണ്ട് വാ അമ്മയൊന്നു കാണട്ടെ… “”
ഇപ്പഴോ.. “” ഈ അമ്മയ്ക്ക് എന്താ വേറെ ഒരു ദിവസം അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാം പറഞ്ഞോഴിയാൻ ശ്രമിച്ച എന്നെ അതിന് സമമതിക്കാതെ ആ രാത്രിയിൽ തന്നെ ആ സാരി ഉടുപ്പിച്ച് അമ്മ….
എന്റെ മോൻ ആദ്യമായി വാങ്ങി തന്ന സാരി അല്ലെ ഇന്ന് രാത്രി നീ ഇത് ഉടുത്ത് കൊണ്ട് അവന്റെ അടുത്തേക്ക് പോയാൽ മതി.. “””
വേണ്ടമ്മേ എനിക്ക് പേടിയാ.. “” ഏട്ടന് ഇഷ്ടം ആകില്ല… എന്നെ വഴക്ക് പറയും..ഞാൻ ഭയത്തോടെ മുഖം ചുളിച്ചു..
ഇഷ്ടം ആയില്ലെങ്കിൽ നീ അത് ഊരി കളഞ്ഞോ.. എന്തായാലും അവൻ വാങ്ങി തന്നത് അല്ലെ അവൻ എന്താ പറയുന്നത് എന്നെങ്കിലും അറിയാമല്ലോ..
“” അമ്മയിൽ നിന്ന് വീണ്ടും വാക്കുകൾ കേൾക്കുമ്പോൾ ഉള്ളിൽ ചെറിയ ഭയം ഉണ്ടങ്കിലും അത് പുറത്തു കാണിക്കാതെ മുറിയിലെക്ക് ചെന്നു ഞാൻ…..
കുളി കഴിഞ്ഞു കണ്ണാടിയിൽ നോക്കി മുടി ചീകുന്ന അദ്ദേഹത്തിന്റെ പിന്നിൽ നിന്നും ഒന്ന് മുരടനൽകുമ്പോൾ മെല്ലേ തിരിഞ്ഞു അദ്ദേഹം.. “”ഇത്രയും നാൾ കാണാത്ത ഒരു പുഞ്ചിരി ആ മുഖത്ത് കാണുമ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്….
ഈ സാരിയിൽ നീ ഒരുപാട് സുന്ദരി ആയിരിക്കുന്നു…
ങ്‌ഹേ..”” ഈശ്വര കളിയാക്കിയതാണോ.. “” ഞാൻ തല ഉയർത്തി നോക്കുമ്പോൾ എനിക്ക് അരികിലേക്ക് നടന്നു വന്നു അദ്ദേഹം…
മ്മ്ഹ.. “” ഇപ്പോൾ ഈ നാട്ടിൽ നിന്നെ കുറിച്ച് പറയാനെ ആളുകൾക്കു നേരം ഉള്ളു… എന്റെ ഭാഗ്യം ആണ് നീ എന്നാ കൂട്ടുകാർ പോലും പറയുന്നത്..
“” കല്യാണം കഴിക്കാത്ത കൂട്ടുകാരുടെ അമ്മമാർ പറയുന്നത് നിന്നെ പോലെ ഒരു പെണ്ണിനെ വേണം എന്നാ…നീ ആണ് എന്റെ ഭാഗ്യം എന്ന്… “”
മ്മ്ഹ.. “” ഒരർത്ഥത്തിൽ അവർ പറയുന്നത് സത്യം ആണ്… അച്ഛന്റെ മരണ ശേഷം ഞാൻ എന്റെ അമ്മയെ ചിരിച്ച മുഖത്തോടെ കണ്ടിട്ടില്ല..
“”ഒരു വാക്ക് കൊണ്ട് അമ്മയ്ക്ക് സുഖം ആണോ എന്ന് അന്വേഷിക്കാതെ അമ്മയ്ക്ക് വേണ്ടതൊക്കെ ആവശ്യം പറയാതെ തന്നെ വാങ്ങി കൊടുക്കുമ്പോൾ ഞാൻ അഹങ്കരിച്ചു.. ഉത്തമൻ ആയ മകൻ ആണ് ഞാൻ എന്ന്…
പക്ഷെ എനിക്ക് തെറ്റ് പറ്റി… ഞാൻ അല്ല മകൻ നീ ആണ് അമ്മയ്ക്ക് മകൾ..”” ഇന്ന് നിന്റെയൊപ്പം പാടത്തും വരമ്പത്ത് കൂടി കന്നിന്റെ പുറകെ ഓടുമ്പോൾ നിന്നെക്കാൾ ഉറക്കെ അമ്മയുടെ ചിരി കേൾകാം..””
ഇപ്പോൾ നീ എനിക്ക് ഒരു അത്ഭുതം ആണ്… നിനക്ക് എങ്ങനെ കഴിയുന്നു ആളുകളുടെ മനസ് കൈയിൽ എടുക്കാൻ… “”പതുക്കെ കട്ടിലിൽ ഇരുന്നു അദ്ദേഹം…
പക്ഷെ ആരുടെ മനസ് ആണോ കൈയിൽ എടുക്കേണ്ടത് അതിന് എനിക്ക് കഴിഞ്ഞിട്ടില്ലലോ അവിടെ എനിക്ക് പരാജയം അല്ലെ സംഭവിച്ചത്…. “” ഞാൻ നിരാശയോട് തല കുനിക്കുമ്പോൾ ഉറക്കെ ചിരിച്ചദ്ധേഹം..
ഇന്ന് എന്റെ മനസ് നീ കൈയിൽ എടുത്തില്ലായിരുന്നു എങ്കിൽ നിനക്കായി ഈ സാരിയും വാങ്ങി ഞാൻ വരില്ലായിരുന്നു.. “” നിന്നെക്കാൾ എന്റെ മനസ് അറിയാവുന്ന അമ്മ ഇത് ഉടുപ്പിച്ചു നിന്നെ ഇവിടെക് വിടും എന്നും എനിക്ക് അറിയാമായിരുന്നു….
ഏഹ്.. “” അദ്ദേഹത്തിൽ നിന്നും വാക്കുകൾ കേൾക്കുമ്പോൾ തല ഉയർത്തി നോക്കി ഞാൻ… തിളങ്ങുന്ന കണ്ണുകളിൽ ആദ്യരാത്രിയിൽ കണ്ട ക്രൗര്യം ആയിരുന്നില്ല പകരം അതിൽ പ്രണയത്തിന്റെ തിര ഇളക്കമായിരുന്നു ഞാൻ കണ്ടത്…..
അന്ന് ഒരുപാട് വേദനിപ്പിച്ചു അല്ലെ..””കട്ടിലിൽ നിന്നും എഴുനേറ്റ് വന്ന് അദ്ദേഹം എന്റെ ഇരു തോളിൽ പിടികുമ്പോൾ എന്റെ ശ്വാസം ഒന്ന് ഉയർന്നു പൊങ്ങി…
മാപ്പ് അപേക്ഷിക്കാൻ പോലും അർഹത ഇല്ലന്ന് അറിയാം… പറ്റിപ്പോയി വിവാഹ ശേഷം പല സുഹൃത്തുക്കളുടെയും കുത്തു വാക്കുകൾ എന്നെ കുറച്ചൊന്നുമല്ല മുറിവേല്പിച്ചത്….
പക്ഷെ ഇന്ന് ആ സുഹൃത്തുക്കൾ തന്നെ നിന്നെപോലെ ഒരു ഭാര്യയെ കിട്ടിയത് ഞാൻ ചെയ്ത പുണ്യം കൊണ്ട് ആണെന്ന് പറയുമ്പോഴാണ് നിന്റെ വില ഞാൻ മനസിലാക്കുന്നത്…
അദ്ദേഹത്തിൽ നിന്നും കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ കണ്ണ് നിറച്ചു നിൽക്കുന്ന എന്റെ രണ്ട് കൺ തടങ്ങളിലും ആദ്യമായി സ്നേഹ ചുംബനം ചാർത്തുമ്പോൾ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ വിതുമ്പി…..
കരയരുത്.. “” പെണ്ണിന്റെ സൗന്ദര്യം ബാഹ്യമായത് അല്ല എന്ന് തിരിച്ചറിയാൻ ഞാൻ താമസിച്ചു പോയി.. എന്റെ അമ്മയുടെ മുഖത്തെ സന്തോഷം തന്നെ ധാരാളം അത് തിരിച്ചറിയാൻ.. “”
ആ നെഞ്ചിലേക് എന്നെ ചേർക്കുമ്പോൾ ഞാൻ അറിഞ്ഞു തുടങ്ങിയിരുന്നു ആ മനുഷ്യന്റെ അതിരുകൾ ഇല്ലാത്ത സ്നേഹം.. “”
വേദനിപ്പിച്ചതിനു നൂറിരട്ടി സ്നേഹം കൊണ്ട് മൂടുമ്പോൾ ആ അമ്മയോട് ആയിരുന്നു മനസ് കൊണ്ട് ഞാൻ നന്ദി പറഞ്ഞത്…. വീണ്ടും വീണ്ടും അവിടെ നില്ക്കാൻ എന്നെ പ്രേരിപ്പിച്ചത് തന്നെ അമ്മയല്ലേ….
ഇനി വെറുതെ ഇരുന്നു സമയം കളയണ്ട എന്ന് പറഞ്ഞ് അദ്ദേഹം തന്നെ എനിക്ക് ഒരു തയ്യൽ മെഷിൻ വാങ്ങി തന്നു… “”
പകൽ സമയം അമ്മയ്ക്ക് ഒപ്പം തമാശകൾ പറഞ്ഞ് അദ്ദേഹത്തിന് താങ്ങായി ചെറിയ വരുമാനം കണ്ടെത്തി തുടങ്ങി ഞാനും… എല്ലാത്തിനും അമ്മയുടെ പിന്തുണയും…..
കാലം കടന്ന് പോകുമ്പോൾ പകൽ സമയം ആ മെഷീനും ഞാനും മാത്രമായി….അമ്മയെന്നത് ചുവരിലൊരു ഛായ ചിത്രമായി മാറുമ്പോൾ എന്റെ ജീവിതം അദ്ദേഹവും രണ്ട് മക്കളുമായി ചുരുങ്ങി….
രണ്ട് ആൺമക്കളും കുടുംബത്തോടെ അവരുടെ കർമ്മ സ്ഥാനം തേടി അന്യരാജ്യങ്ങളിൽ പോയപ്പോൾ വീണ്ടും ഞങ്ങൾ രണ്ട് പേരും മാത്രമായൊരു ലോകം…. ഇന്ന് തയ്ക്കാൻ വയ്യാതെ ആയിരിക്കുന്നു… കാലുകൾക്ക് ബലം നഷ്ടപ്പെപ്പെട്ടു….
അദ്ദേഹത്തിന്റെ അവസ്ഥയും മറിച് ആയിരുന്നില്ല… “” അമ്മയ്ക്ക് ഒപ്പം സൊറ പറഞ്ഞിരുന്ന എന്റെ പകലുകൾ ഇന്ന് അദ്ദേഹത്തിനൊപ്പം പഴയതൊക്കെ അയവിറക്കാൻ ഉള്ള സമയം ആയി മാറിയിരുന്നു….
ഉച്ച മയക്കം കഴിഞ്ഞു ഉണർന്നു വരുമ്പോൾ ആണ് പതിവില്ലാതെ നെഞ്ചു വേദനയേ കുറിച്ച് അദ്ദേഹം പറയുന്നത്…
ആശുപത്രിയിൽ പോകാൻ നിർബന്ധിക്കും തോറും വായൂ വിലങ്ങിയത് ആണെന്ന് ന്യായവും പറഞ്ഞിരുന്നു.. പക്ഷെ വേദന കലശൽ ആയപ്പോളാണ് ആശുപത്രിയിലേക്ക് പോകാൻ തയാറായത് തന്നെ….
അറ്റാക്ക്ന്റെ രൂപത്തിൽ വിധി എന്നിൽ നിന്നും അദ്ദേഹത്തെ അടർത്തി കൊണ്ട് പോകുന്നതിനു മുൻപ് അദ്ദേഹം എന്നോട് പറഞ്ഞു……
“””ഞാൻ പോയാലും പെട്ടന്ന് അങ്ങ് വന്നേക്കണേ നീ..””എന്നെ തനിച്ചാക്കി പോകുന്നതിന്റെ വിഷമം ആവും അല്ലങ്കിൽ ഞാൻ ഇല്ലാതെ ഏതു ലോകത്തും പറ്റില്ല എന്നുള്ള ഓർമ്മപെടുത്തൽ ആണോ….
ആ ചിതയുടെ ചൂട് ആറും മുൻപേ മക്കളുടെ തീരുമാനത്തിനു മുൻപിൽ മറു വാക്ക് പറയാൻ കഴിയാതെ അവർക്ക് ഒപ്പം പോകാൻ മനസ് കൊണ്ട് തയാറെടുത്തു കഴിഞ്ഞിരുന്നു ഞാൻ…
തനിച്ചാക്കി പോകും മുൻപ് യാത്ര പറയാൻ ചൂടാറി തുടങ്ങിയ മണ്ണിലേക്ക് വീണ്ടും ചെല്ലുമ്പോൾ ബലം നഷ്ടം ആയി തുടങ്ങിയ കാലുകൾ ഒന്ന് വേച്ചുവോ…..
പോയി വരാം എന്ന് പറയുമ്പോൾ എന്റെ കണ്ണുനീർ തുള്ളികൾ ആ പട്ടടയിലെ മണ്ണിൽ വീണു കുതിർന്നിരുന്നു….
ആ നിമിഷം..””നീ തനിച്ചാവില്ല നമ്മുടെ മക്കളുണ്ടെടി നിന്റെ കൂടെ പോയി വാ..””””എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തും പോലെ ഒരു കുളിർകാറ്റു വന്നെന്നെ തഴുകി പോയി….
ഇനി അദ്ദേഹത്തിന്റെ ഓർമ്മകളും പേറി മക്കൾക്ക് ഒപ്പം ശിഷ്ട ജീവിതം നയിക്കാൻ ഞാനും പോകുന്നു …….