അവന് കീഴ്പ്പെട്ടപ്പോൾ ഏറെ നാളായി മോഹിച്ച ഒരുത്തിയെ തന്റെ വരുത്തിക്ക് വരുത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു കാർത്തിക്..

രചന: നിമ

“” എടി വൽസേ, ഇന്ന് ഞാൻ നിന്റെ വീട്ടിലേക്ക് വരാം!!! എനിക്കെന്തോ നിന്നെ പെട്ടെന്ന് കാണണം എന്ന് തോന്നുവാ!!! പിന്നെ നിന്റെ മോള് ആ സുന്ദരിക്കുട്ടിയും കാണുമല്ലോ അവിടെ!””

മദ്യം കഴിച്ചതിന്റെ ആലസ്യത്തിൽ അയാളുടെ നാവ് കുഴഞ്ഞു പോകുന്നുണ്ടെങ്കിലും അയാൾ വത്സയെ വിളിച്ചു അയാളുടെ ആഗ്രഹം അറിയിച്ചു..

“”” എന്റെ സാറേ ഈ വഴിക്കൊന്നും വരണ്ട ആരെങ്കിലും കണ്ടാൽ പിന്നെ അതു പൊല്ലാപ്പാവും!””

വത്സ കൂടുതലൊന്നും ആലോചിക്കാതെ അത് പറഞ്ഞു.. തന്റെ മകളെ പറ്റി പറഞ്ഞതിന്റെ ദേഷ്യം അവളുടെ മനസ്സിൽ നിന്ന് മാഞ്ഞില്ല… അതേ ദേഷ്യത്തോടെ തന്നെ
വേഗം ഫോൺ കട്ട് ചെയ്തു.

കാർത്തിക്കിന് പക്ഷേ അത് കേട്ട് അങ്ങനെ മിണ്ടാതിരിക്കാൻ കഴിയുമായിരുന്നില്ല…
തന്റെ വീട്ടിലെ ജോലിക്കാരിയെ വന്നത് മുതലേ ഒരു കണ്ണുണ്ടായിരുന്നു..
പക്ഷേ ഏതുനേരവും അമ്മ അവിടെ

അവളുടെ കൂടെ ഉണ്ടാകുന്നത് കൊണ്ട്
അവളുമായി അധികം സംസാരിക്കാനോ അടുത്ത് ഇടപഴകാനോ ഒന്നും സാഹചര്യം കിട്ടിയിരുന്നില്ല എന്നിട്ടും അയാൾ കാത്തിരുന്നു…

അമ്മയും അച്ഛനും ഒരു കല്യാണത്തിന് പോയ ദിവസം അയാൾ അടുക്കളയിലേക്ക് മനപ്പൂർവ്വം ചെന്നു ഇത്തിരി വെള്ളം വേണം എന്നും പറഞ്ഞ്..
അവിടെ വൃത്തിയാക്കുകയായിരുന്ന വത്സ അയാൾക്കുള്ള വെള്ളവും എടുത്ത് അരികിലേക്ക് ചെന്നതും അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടിരുന്നു കാർത്തിക്..

“”” അയ്യോ സാറേ എന്താ ഈ കാണിക്കുന്നത് ആരെങ്കിലും അറിയും വിട്ടേ…!”””

എന്ന് പറഞ്ഞ് കുതറിയവളെ അപ്പൊ ആരെങ്കിലും കണ്ടാലല്ലേ നിനക്ക് പ്രശ്നമുള്ളൂ എന്നും പറഞ്ഞ് മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി..

വത്സയുടെ ഭർത്താവ് എട്ടുവർഷം മുൻപ് ഒരു ആക്സിഡന്റ് മരിച്ചതായിരുന്നു അന്നുമുതൽ ഉള്ളിൽ ഒതുക്കി വയ്ക്കുന്ന വികാരങ്ങളെല്ലാം കാർത്തിക്കിന്റെ സ്പർശനത്തോടെ ഉണരാൻ തുടങ്ങി ആദ്യമൊക്കെ എതിർത്തെങ്കിലും പതിയെ കാർത്തിക്കിന്റെ കരലാളനങ്ങളിൽ വശംവദയായി അവൾ!!!

ഒടുവിൽ അവന് കീഴ്പ്പെട്ടപ്പോൾ ഏറെ നാളായി മോഹിച്ച ഒരുത്തിയെ തന്റെ വരുത്തിക്ക് വരുത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു കാർത്തിക്..
പിന്നീട് പലപ്പോഴും ഇത് തുടർന്നു അവിടെ ആളില്ലാത്ത സമയങ്ങളിൽ എല്ലാം അവർ തമ്മിൽ സംഗമിച്ചു…

ഇതിനിടയിൽ ഒരു ദിവസം അവളെ മാർക്കറ്റിൽ കണ്ടു കൂടെ അവളുടെ മകളും ഉണ്ടായിരുന്നു.

അന്ന് കാർത്തിക്കിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി അത്രയും സൗന്ദര്യമുള്ള ഒരു പെൺകുട്ടി വത്സയുടെ മകളാണെന്ന് കണ്ടാൽ പറയുക പോലും ഇല്ല…

വടിവൊത്ത ശരീരം നല്ല പൊന്നിന്റെ നിറം..
വത്സക്ക് പകരം പിന്നീട് അവളായിരുന്നു കാർത്തിക്കിന്റെ ഉറക്കം കെടുത്തിയത് എങ്ങനെയും അവളെ സ്വന്തമാക്കണമെന്ന് ഒരു വിചാരം മാത്രമേ കാർത്തിക്കിന് ഉണ്ടായിരുന്നുള്ളൂ..

അതുകഴിഞ്ഞ് ഇപ്പോൾ ആദ്യമായാണ് അവൻ വിളിച്ച് തന്റെ വീട്ടിലേക്ക് വരുന്നുണ്ട് എന്ന പറഞ്ഞത് കാര്യം എന്തൊക്കെ പറഞ്ഞാലും ഇതുവരെ ഒരു ദുഷ് പേര് കേൾപ്പിച്ചിട്ടില്ല ഇപ്പോൾ ഇത് സമ്മതിച്ചു കൊടുത്താൽ പിന്നെ അസമയത്ത് ഇനിയും അയാൾ വരും…

അതൊരു പതിവാകും.. അതുമാത്രമല്ല തന്റെ മകളെ അയാൾ എന്തൊക്കെ ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല കണ്ണിലെ കൃഷ്ണമണി പോലെയാണ് അവളെ താൻ ഇപ്പോൾ സംരക്ഷിക്കുന്നത്.. പതിയെ തന്നെ നാട്ടുകാർ ദുഷിച്ചു പറയാൻ തുടങ്ങും..

അതിനേക്കാൾ വലിയൊരു കാര്യം വളർന്നുവരുന്ന തന്റെ മകളാണ് ഡിഗ്രി ഫസ്റ്റ് ഇയർ ആയിട്ടേ ഉള്ളൂ.. നല്ലൊരു നിലയിൽ അവളെ വിവാഹം കഴിച്ചു വിടണം എന്ന് തന്നെയാണ് മോഹം
അതുകൊണ്ടുതന്നെ ഭയപ്പെട്ട്, അവന് കീഴ്പ്പെട്ട ആ നിമിഷത്തെ ശപിച്ചു അവൾ..

ഒരു നിമിഷത്തെ സുഖത്തിനുവേണ്ടി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ചിന്തിച്ചില്ല ഇനി എങ്ങനെ രക്ഷപ്പെടും എന്ന് മാത്രമായി ആലോചന അവനാണെങ്കിൽ തന്റെ വീട് കൃത്യമായി അറിയുകയും ചെയ്യാം.

മോളും അത്ര ചെറിയ പ്രായം ഒന്നുമല്ലല്ലോ ഇവിടെ അർദ്ധരാത്രിയിൽ ഒരു പുരുഷൻ കയറി വന്നിട്ടുണ്ടെങ്കിൽ അത് എന്തിനാകും എന്നൊക്കെ മനസ്സിലാക്കാൻ അവൾക്കും പ്രായമായി..

അവൾക്ക് നേരെ എന്തെങ്കിലും ഒരു ശ്രമം നടന്നിട്ടുണ്ടെങ്കിൽ അവൾ തന്നെ പോലും വെറുക്കും..
എന്ത് ചെയ്യും എന്നറിയാതെ അവൾ ഇരുന്നു..

ഒടുവിൽ മകളെ വിളിച്ച് അപ്പുറത്ത് തന്റെ ആങ്ങളയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി വത്സ.. തന്റെ ഒരു കൂട്ടുകാരി അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ ആണ് അങ്ങോട്ടേക്ക് പോവുകയാണ് എന്ന് പറഞ്ഞു.. അതിനു ശേഷം
തന്റെ ഭർത്താവിന്റെ കൂട്ടുകാരനോട് കാര്യം പറഞ്ഞു.

വത്സലയുടെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ തന്നെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു രാമേട്ടൻ അയാളോട് കാര്യം പറഞ്ഞപ്പോൾ തന്നെ അയാൾ വന്ന് വേണ്ടത് ചെയ്തോളാം എന്ന് ഏറ്റു..

കാർത്തികമായി തനിക്കുണ്ടായിരുന്ന ബന്ധം ഒന്നും അവൾ പറഞ്ഞില്ല പകരം തന്നെ വെറുതെ ശല്യപ്പെടുത്തുകയാണ് എന്നാണ് വത്സ പറഞ്ഞത് അത് കേട്ടപ്പോൾ രാമേട്ടന് ദേഷ്യം വന്നു തന്റെ

കൂട്ടുകാരന്റെ ഭാര്യയെ ശല്യപ്പെടുത്തുന്നവനെ നേരിടാൻ തയ്യാറായി അയാളും അയാളുടെ കൂട്ടുകാരികളും ആ വീട്ടിൽനിന്നും അർദ്ധരാത്രി ആയപ്പോൾ കുടിച്ച് നാലുകാലിൽ വന്ന കാർത്തിക്കിനെ ശരിക്കും പെരുമാറി വിട്ടു രാമേട്ടൻ.

പിറ്റേദിവസം രാവിലെ തന്നെ വത്സ ജോലിക്ക് ചെന്നിരുന്നു..അന്നേരം കാർത്തിക്കിനെ കണ്ടു ആകെ അടി പറ്റി, ബാൻഡേജ് കെട്ടി കിടക്കുന്നത്..

“”” ഇന്നലെ രാത്രി സിനിമയ്ക്ക് പോയതാണ് വഴിയിൽ എവിടെയോ ബൈക്ക് മറിഞ്ഞുവീണു ഇപ്പോൾ കണ്ടില്ലേ എഴുന്നേൽക്കാൻ പോലും വയ്യ എന്ന കാർത്തിക്കിന്റെ അമ്മ പറഞ്ഞതും ചിരിയോടെ വത്സ കാർത്തിക്കിനെ നോക്കി..

“”” സത്യം എന്താണെന്ന് പറഞ്ഞു കൊടുക്കട്ടെ ഞാൻ അമ്മയോട്!!! എനിക്കും തെറ്റുപറ്റി ഒരു നിമിഷം സ്വന്തം സുഖത്തിനെ പറ്റി മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ വരും ഒന്നും ചിന്തിച്ചില്ല എനിക്ക് വളർന്നുവരുന്ന ഒരു മകൾ ഉണ്ട് എന്ന് പോലും ഞാൻ മറന്നു…

പക്ഷേ നീയോ എന്നെ ബലമായി പോരാഞ്ഞിട്ട് എന്റെ മകളെ പറ്റി എന്നോട് തന്നെ വിളിച്ച് അന്വേഷിച്ചിരിക്കുന്നു !!! നിനക്ക് ഇത് കുറഞ്ഞുപോയി എന്നെ എനിക്ക് ഉള്ളൂ!! ഇനിയും ഇതുപോലുള്ള വേഷംകെട്ടലുമായി വന്നിട്ടുണ്ടെങ്കിൽ ഇനി പോകുന്നത് നിന്റെ ജീവനായിരിക്കും!!”

അത് പറഞ്ഞ് അവിടെ നിന്ന് നടന്ന് നീങ്ങി അവൾ ആരോരുമില്ലാത്തവരായത് കൊണ്ട് തന്റെ ചോൽപടിക്ക് നില്കും എന്നാണ് കാർത്തിക് കരുതിയത് പക്ഷേ ഇതുപോലെ ഒരു നീക്കം അയാൾ പ്രതീക്ഷിച്ചിരുന്നില്ല..

അതുകൊണ്ടുതന്നെ അവളെ ഇനി ഒന്നു നോക്കാനോ എന്തെങ്കിലും പറയാനോ കാർത്തിക്കും ഭയപ്പെട്ടു..

വത്സക്ക് വല്ലാത്ത സങ്കടം ആയിരുന്നു ചീത്തയായി പോയതിൽ..
തന്റെ ഭർത്താവിനെ പറ്റി മാത്രം വിചാരിച്ച് കഴിയുകയായിരുന്നു ഏതോ ഒരു നിമിഷത്തിൽ തന്റെ മനസ്സ് കൈവിട്ടുപോയി..

ഒരുപാട് പൈസ കിട്ടും എന്ന് കരുതിയാണ് ഈ ജോലിക്ക് വന്നത് മകൾക്ക് പഠിക്കാൻ ഒരുപാട് പണം വേണം..

അതുകൊണ്ടുതന്നെ ആ ജോലി ഒഴിവാക്കാൻ അവൾ തീരുമാനിച്ചു അടുത്തുള്ള ഒരു ഫാക്ടറിയിലേക്ക് ആളെ വേണം എന്ന് പറഞ്ഞപ്പോൾ അവിടെ പോകാൻ തുടങ്ങി..
ഇനി എന്തൊക്കെ വന്നാലും മാനം വിട്ട് ഒന്നിനും ഇല്ല എന്ന് അവർ ഉറപ്പിച്ചിരുന്നു തനിക്ക് വേണ്ടി തന്റെ മകൾക്ക് വേണ്ടി…

ജീവിതത്തിൽ പുതിയ പാഠങ്ങൾ ആയിരുന്നു അത്..
ഒരു നിമിഷത്തെ കൊണ്ട് ജീവിതം തന്നെ നഷ്ടപ്പെട്ടേക്കാം എന്നൊരു വലിയ പാഠം…

Leave a Reply

Your email address will not be published. Required fields are marked *