കൊളന്തയ്ക്ക് ഇപ്പോൾ എല്ലാമേ പേടിയാണ്”” പാതി തമിഴിലും പാതി മലയാളത്തിലും അവൾ പറഞ്ഞു തുടങ്ങി

(രചന: J. K)

സ്കൈ ലൈൻ ഹൗസിംഗ് കോളനിയിൽ ഒരാൾ ടെറസിന് മുകളിൽ നിന്ന് വീണു മരിച്ചു എന്ന് വാർത്ത കേട്ടിട്ടാണ് സ്ഥലം ഇൻസ്പെക്ടറും സംഘവും അങ്ങോട്ട് തിരിച്ചത്..

സാമ്പത്തികപരമായി വളരെ മുന്നിൽ നിൽക്കുന്ന ആളുകൾ നിറഞ്ഞ ഒരു ഏരിയയാണ് സ്കൈ ലൈൻ..

അതുകൊണ്ടുതന്നെ അവിടെ എന്തെങ്കിലും ഒരു ചെറിയ പ്രശ്നം വന്നാൽ തന്നെ പോലീസിന് തലവേദനയാണ് വളരെ വലിയ ഇടത്തുനിന്നും കോളുകൾ വരും പലരും സ്വാധീനിക്കും…

അതുകൊണ്ടുതന്നെ സ്കൈ ലൈനിൽ നിന്നാണ് കോൾ വന്നത് എന്നറിഞ്ഞപ്പോൾ പോലീസുകാരും അലർട്ട് ആയിരുന്നു…

ഓടി ചെന്നപ്പോൾ കണ്ടു ഫ്ലാറ്റിനു താഴെയായി കമിഴ്ന്ന നീലയിൽ ഒരു മൃതദേഹം..പ്രഥമ ദൃഷ്ടിയിൽ ഒന്നും തോന്നിയില്ലായിരുന്നു പോലീസുകാർക്ക്…

സാധാരണ ഒരു ആത്മഹത്യ ദേഹത്ത് മറ്റു മുറിവുകളോ പാടുകളോ ഒന്നുമില്ല താഴെ വീണു തന്നെ ആണ് മരിച്ചിട്ടുള്ളത് എന്നത് സത്യമാണ്…

കഴിവുള്ള ഒരു പോലീസ് ഓഫീസർ ആണ് സൈമൺ. ഏറ്റെടുത്ത കേസുകളെല്ലാം ജയിപ്പിച്ച ചരിത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ..
മറ്റെല്ലാവരും അത് ആത്മഹത്യയാണ് എന്ന് വിധിയെഴുതിയപ്പോഴും അയാൾക്ക് എന്തോ സംശയം ഉണ്ടായിരുന്നു…

അതുകൊണ്ടാണ് അവിടുത്തെ സെക്യൂരിറ്റിയോടും അയാൾ മരിച്ചയാളുടെ വീട്ടിൽ ഉണ്ടായിരുന്ന വേലക്കാരിയോടും ഒക്കെ വീണ്ടും ക്വസ്റ്റ്യൻ ചെയ്യാൻ അയാൾ തീരുമാനിച്ചത്..

മരിച്ചത് ഒരു നല്ല മനുഷ്യനായിരുന്നു, എല്ലാവർക്കും അയാളെ പറ്റി അത് തന്നെയാണ് പറയാനുണ്ടായിരുന്നത്.. അഡ്വക്കറ്റ് രാംകുമാർ എല്ലാവർക്കും ഉപകാരിയായിരുന്നു..

അയാളുടെ ഭാര്യയും മകനും അങ്ങ് കാനഡയിലാണ് വല്ലപ്പോഴും വരും.അവർ രണ്ടുപേരും അവിടെ ഡോക്ടർ ആണ് ഇയാൾ ഇവിടെ ഒറ്റയ്ക്കാണ് നിൽക്കുന്നത്

അതുകൊണ്ടുതന്നെ ഏകാന്തതയാവാം ഈ ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് അവിടെയുള്ളവർക്ക് പറയാൻ കഴിഞ്ഞത്. അല്ലാതെ അയാൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.

പക്ഷേ ഭാര്യയും മകനും കൂടെ ഇല്ലാത്തതിൽ അയാൾക്ക് ഏറെ വിഷമം ഉണ്ടായിരുന്നത്രെ അത് അയാൾ തീർത്തിരുന്നത് ആ കോളനിയിൽ തന്നെ വന്നിരുന്ന ജോലിക്കാരുടെ മക്കൾക്ക് ഓരോ സാമ്പത്തിക സഹായം ചെയ്തിട്ടാണ്

അവർക്കെല്ലാം പഠിക്കാനും മറ്റു ഉള്ളതിനും എല്ലാം രാംകുമാർ പണം കൊടുത്തിരുന്നു…

അതുകൊണ്ടുതന്നെ അയാളുടെ വിയോഗത്തിൽ അവർക്കെല്ലാം കടുത്ത സങ്കടമാണ് ഉണ്ടായിരുന്നത്..

അയാളുടെ ഭാര്യയും മകനും അവിടെ നിന്ന് തിരിച്ചിട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു..

സെക്യൂരിറ്റി ചേട്ടനോട് അയാളെ പറ്റി ചോദിച്ചപ്പോൾ വിതുമ്പി കൊണ്ടാണ് മറുപടി പറഞ്ഞത് അദ്ദേഹത്തിന്റെ അത്രയും നല്ല മനസ്സുള്ള ഒരാളെ ഇവിടെ എങ്ങും കാണാൻ കിട്ടില്ല…

എന്നും പറയും എനിക്ക് ആരും ഇല്ല എന്ന് ഒരു പൊട്ടബുദ്ധിക്ക് ചെയ്തതാവും അദ്ദേഹത്തിന് വല്ലപ്പോഴും രണ്ടെണ്ണം കഴിക്കുന്ന ശീലമുണ്ട് അങ്ങനെ കഴിച്ചപ്പോൾ ഭാര്യയും മകനും ഇല്ലാത്ത കാരണം ചെയ്തതാവും ആ ഒരു ദുഃഖം അദ്ദേഹത്തിന് നന്നായി ഉണ്ടായിരുന്നു..

വേലക്കാരിക്കും മരത്തൊന്നുമല്ല പറയാൻ ഉണ്ടായിരുന്നത് വേലക്കാരിയുടെ പ്ലസ്ടുവിനും ഡിഗ്രിക്ക് പഠിക്കുന്ന മക്കളുടെ എല്ലാ മാസത്തെയും ഫീസ് കെട്ടാനുള്ള തുക അധികം നൽകിയിരുന്നത്രെ അയാൾ..

തന്നെയുമല്ല അവിടെ എല്ലാം വൃത്തിയാക്കാൻ ഒരു സ്വാമിനി വരും..സ്വാമിനി എന്നാണ് അവരെല്ലാവരും വിളിച്ചിരുന്നത് കാഷായ വസ്ത്രവും രുദ്രാക്ഷവും ധരിച്ച് ആണ് അവരെ കണ്ടിട്ടുള്ളൂ അവരുടെ കൂടെ അവർ എവിടെ നിന്നോ എടുത്തു വളർത്തുന്ന ഒരു കുഞ്ഞുമുണ്ട്…

ആ കുഞ്ഞിന് സ്കൂളിൽ വിടാൻ പറഞ്ഞപ്പോൾ പൈസയില്ല എന്ന് പറഞ്ഞ അവർക്ക് അപ്പോൾ തന്നെ പോക്കറ്റിൽ നിന്നും പണം എടുത്തു കൊടുത്തു സാറ്.

അത്രയ്ക്കും ദാനശീലനാണ് നല്ല മനസ്സിന് ഉടമ..പറഞ്ഞത് ഒന്നുകൂടി റിപ്പീറ്റ് ചെയ് മൃതദേഹത്തിന് അടുത്ത് നിന്ന് കിട്ടിയ രുദ്രാക്ഷത്തിന്റെ ഒരു കഷണം അയാളുടെ കയ്യിൽ അപ്പോഴും സേഫ് ആയിരുന്നു…

സ്വാമിനിയെ തിരഞ്ഞു പോയി.. ആ ഹൗസിങ്ങും കോളനിക്ക് സമീപം ഒരു ചേരിയിൽ ആയിരുന്നു അവരുടെ താമസം ഒരു ചെറിയ ഷീറ്റ് കൊണ്ട് മറച്ച് വീട് എന്നൊന്നും പറയാൻ പറ്റാത്ത ഒരു ഇടം…

അവിടെ എത്തിയതും സൈമൺ ആദ്യം തന്നെ അവരോട് ചോദിച്ചത് എന്തിനായിരുന്നു അയാളെ കൊന്നത് എന്നായിരുന്നു..

എല്ലാവരും അത് കേട്ട് അത്ഭുതപ്പെട്ടു. കാരണം അയാൾക്ക് രാംകുമാറിനോട് തീർത്താൽ തീരാത്ത കടപ്പാട് മാത്രമേയുള്ളൂ അയാൾ എവിടെ നിന്ന് എടുത്തുവളർത്തുന്ന ആ പെൺകുട്ടിയെ പഠിപ്പിക്കാനുള്ള പണം മുഴുവൻ കൊടുക്കുന്നത് അയാളാണ്…

പക്ഷേ അയാൾ അത് നിഷേധിച്ചില്ല..പകരം അകത്തേക്ക് നോക്കി വിളിച്ചു മുന്ന എന്ന്പേടിച്ചരണ്ട ഒരു അഞ്ചുവയസ്സുകാരി അവളെ വന്ന് കെട്ടിപ്പിടിച്ചു…

“”” കൊളന്തയ്ക്ക് ഇപ്പോൾ എല്ലാമേ പേടിയാണ്”” പാതി തമിഴിലും പാതി മലയാളത്തിലും അവൾ പറഞ്ഞു തുടങ്ങി..

“”അന്ത ആള് നല്ലവൻ കിടയാത്… റൊമ്പ മോശമാനവര്…””സൈമൺ ഏതാണ്ട് ഊഹിച്ചു..

എങ്കിലും ചോദിച്ചു എന്താണ് ഉണ്ടായത് എന്ന് അവർ പറഞ്ഞത് കേട്ട് എല്ലാവരും ശരിക്കും ഞെട്ടി പോയിരുന്നു..

മുന്നയെ നല്ല സ്കൂളിൽ തന്നെ ചേർക്കണം എന്ന് പറഞ്ഞാണ് പൈസ കൊടുത്തത്

പക്ഷേ സ്വാമിനിക്ക് അവളെ പഠിപ്പിക്കാൻ ഒന്നുമറിയില്ലായിരുന്നു അതുകൊണ്ടാണ് അങ്ങോട്ട് ട്യൂഷന് വിട്ടോളാൻ അയാൾ പറഞ്ഞത് അത് പ്രകാരം അവൾ അയാളുടെ അരികിൽ ട്യൂഷന് ചെന്നു പക്ഷേ അവിടെവച്ച് അയാളുടെ മറ്റൊരു മുഖം ആ ചെറിയ കുഞ്ഞ് കണ്ടു..

അവിടെവച്ച് അയാളെ കുഞ്ഞിനെ പിച്ചി ചീന്തി..
ആ കുഞ്ഞ് സ്വാമിനിയുടെ അടുത്തെത്തി ഓരോ വിഭ്രാന്തികൾ കാണിച്ചു തുടങ്ങി.. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് എല്ലാം അറിഞ്ഞത്..

“” തെരുവിൽ നിന്ന് കിടച്ചാലും എൻ കൊളന്ത മാതിരി സർ.. ഇല്ലേ എൻ കൊളന്ത താൻ… “””

സ്വാമിനിയുടെ മിഴികൾ നിറഞ്ഞത് സൈമൺ കണ്ടു അവർ തീർക്കും നിരപരാധിയാണെന്ന് മനസ്സിലായി എടുത്തു വളർത്തിയാലും സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കുന്ന അവളെ പിച്ചി ചീന്തിയ ആ രാക്ഷസനെ കാണാൻ പോയതാണ് സ്വാമിനി..

അവിടെവച്ച് അയാൾ പറഞ്ഞത്രേ കുഞ്ഞിനെ കൊല്ലും എന്ന്… അത് കേട്ടിട്ടാണ് അവൾ അയാളെ പിടിച്ചു തള്ളി യത്…. അവളുടെ രുദ്രാക്ഷ മാലയും പൊട്ടിച്ചുകൊണ്ട് താഴേക്ക് വീണു…

വീണതിന്റെ വെപ്രാളത്തിൽ കയ്യിൽ നിന്ന് ആ മാല തെറിച്ചു പോയി..ആരും കണ്ടിട്ടില്ല എന്ന് ഉറപ്പാക്കിയ സ്വാമിനി അവിടെ നിന്നും വേഗം പോയി..

അവിടെ സ്ഥിരം വരുന്ന ഒരാൾ ആയതുകൊണ്ട് ആരും സംശയിച്ചതും ഇല്ല..

ഭാര്യയും മകനെയും പിരിഞ്ഞ സങ്കടം അഭിനയിച്ച് എല്ലാവരുടെയും മനസ്സിൽ സഹതാപ തരംഗം സൃഷ്ടിച്ച അയാളുടെ ഉള്ളിൽ ശരിക്കും ഒരു രാക്ഷസൻ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു…

പല കുഞ്ഞുങ്ങളോടും അയാൾ ഇങ്ങനെ പെരുമാറിയിട്ടുണ്ടത്രേ.. ഒരുതരം സൈക്കോ…

എല്ലാം പിന്നീടാണ് എല്ലാവർക്കും ബോധ്യമായത് പക്ഷേ എന്നാലും സ്വാമിനി ചെയ്തത് കുറ്റം അല്ലാതെ ആകുന്നില്ലല്ലോ മുന്നെയെ ഒരു അനാഥമന്ദിരത്തിൽ ഏൽപ്പിച്ച് സ്വാമിനിയെ അറസ്റ്റ് ചെയ്യുകയല്ലാതെ വേറൊരു വഴിയും ഇല്ലായിരുന്നു സൈമണിന്….

പക്ഷേ ഒന്നയാൾ തീരുമാനിച്ചിരുന്നു അവർക്ക് കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമേ വാങ്ങിക്കൊടുക്കാവൂ എന്ന് കാരണം അവർ ചെയ്തത് വലിയൊരു കാര്യമാണ്..

ആരുമില്ലാത്ത ഒരു കുഞ്ഞിനെ സ്വന്തം പോലെ സംരക്ഷിക്കുന്നു അവളുടെ മാനത്തിനുവേണ്ടി തനിക്ക് കിട്ടാവുന്ന ശിക്ഷ പോലും വകവയ്ക്കാതെ ഒരാളെ കൊന്നിരിക്കുന്നു. ശരിക്കും വലിയ കാര്യം….

Leave a Reply

Your email address will not be published. Required fields are marked *